വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 29 പേ. 134-137
  • “എന്റെ ദൈവം യഹോ​വ​യാണ്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “എന്റെ ദൈവം യഹോ​വ​യാണ്‌”
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • അവൻ തന്റെ ദൈവത്തിൽനിന്ന്‌ ആശ്വാസം കൈക്കൊണ്ടു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ തന്റെ ദൈവത്തിൽ ആശ്വാസം കണ്ടെത്തി
    2012 വീക്ഷാഗോപുരം
  • അവൻ കാത്തിരുന്നു, പ്രാർഥനയോടെ, ജാഗ്രതയോടെ
    അവരുടെ വിശ്വാസം അനുകരിക്കുക
  • ആരും കൂട്ടിനില്ല എന്നോർത്ത്‌ പേടി തോന്നിയിട്ടുണ്ടോ?
    മക്കളെ പഠിപ്പിക്കുക
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 29 പേ. 134-137

29 ഏലിയ

“എന്റെ ദൈവം യഹോ​വ​യാണ്‌”

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

നല്ല തെളിഞ്ഞ നീലാ​കാ​ശത്ത്‌ അപ്രതീ​ക്ഷി​ത​മാ​യി ഒരു ഇടിമി​ന്നൽ ഉണ്ടാകു​ന്ന​തു​പോ​ലെ​യാ​ണു ബൈബിൾരേ​ഖ​ക​ളിൽ ഏലിയ പ്രത്യ​ക്ഷ​പ്പെ​ടു​ന്നത്‌. ഒരു രാജാ​വി​നോ​ടു ദൈവ​ത്തിൽനി​ന്നുള്ള ശക്തമായ സന്ദേശം അറിയി​ക്കു​ന്ന​താ​ണു രംഗം. പത്തു-ഗോത്ര ഇസ്രാ​യേൽ രാജ്യത്തെ ഭരിച്ച ആദ്യത്തെ ആറു രാജാ​ക്ക​ന്മാ​രും ദുഷ്ടന്മാ​രാ​യി​രു​ന്നു. എന്നാൽ അവരെ​ക്കാ​ളെ​ല്ലാം മോശ​മാ​യി​രു​ന്നു ഏഴാമത്തെ രാജാ​വായ ആഹാബ്‌. അദ്ദേഹം കല്യാണം കഴിച്ചത്‌ ഇസബേൽ എന്നു പേരുള്ള ദുഷ്ടയായ ഒരു വിദേ​ശ​രാ​ജ​കു​മാ​രി​യെ​യാണ്‌. ആഹാബ്‌ വിഗ്ര​ഹ​ങ്ങളെ ആരാധി​ച്ചി​രു​ന്നെ​ങ്കിൽ ഭാര്യ ഇസബേൽ ഒരു പടികൂ​ടെ കടന്ന്‌ ദേശത്ത്‌ വ്യാജ​ദൈ​വ​മായ ബാലിന്റെ ആരാധന വ്യാപി​പ്പി​ക്കാൻ ശ്രമിച്ചു. അതിൽ കുട്ടി​കളെ ബലി അർപ്പി​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. അതു​കൊണ്ട്‌ യഹോവ ഒരു ദിവസം ഏലിയയെ ആഹാബി​ന്റെ അടു​ത്തേക്ക്‌ അയച്ചു. അയാൾ ചെയ്യു​ന്നതു ശരിയ​ല്ലെ​ന്നും അതിന്റെ പേരിൽ താൻ ദേശത്തെ ശിക്ഷി​ക്കാൻ പോകു​ക​യാ​ണെ​ന്നും പറയാ​നാ​യി​രു​ന്നു അത്‌.

ഈ സന്ദേശം അറിയി​ക്കാൻ ഏലിയ ഗിലെ​യാ​ദിൽനിന്ന്‌ ശമര്യ​വരെ ദീർഘ​ദൂ​രം നടക്കണ​മാ​യി​രു​ന്നു. പാറ​ക്കെ​ട്ടു​കൾ നിറഞ്ഞ ആ പ്രദേ​ശ​ത്തു​കൂ​ടി​യുള്ള യാത്ര ഒട്ടും എളുപ്പ​മാ​യി​രു​ന്നില്ല. അവസാനം ശമര്യ​യിൽ എത്തിയ ഏലിയ പരുപ​രുത്ത രോമ​ക്കു​പ്പാ​യ​വും മൃഗ​ത്തോൽകൊ​ണ്ടുള്ള വീതി​യുള്ള അരപ്പട്ട​യും ധരിച്ച്‌ ആഹാബി​ന്റെ പ്രൗഢ​ഗം​ഭീ​ര​മായ കൂറ്റൻ കൊട്ടാ​ര​ത്തി​ലേക്കു കയറി​ച്ചെന്നു. ആഡംബ​ര​പൂർണ​മാ​യി നിർമി​ച്ചി​രു​ന്ന​തു​കൊ​ണ്ടാ​കാം അതി​നെ​ക്കു​റിച്ച്‌ ‘ദന്തഭവനം’ എന്നു​പോ​ലും പറഞ്ഞി​രി​ക്കു​ന്നത്‌. (1 രാജാ. 22:39) ഏലിയ അവിടെ രാജാ​വി​ന്റെ മുന്നിൽ നിന്നു​കൊണ്ട്‌ അദ്ദേഹ​ത്തി​ന്റെ ദൈവ​മായ ബാലിന്‌ ഒരു ശക്തിയു​മില്ല എന്നു പറയുന്ന ആ രംഗം ഒന്നു ഭാവന​യിൽ കാണുക. ഇതു പറയു​മ്പോൾ രാജാ​വി​ന്റെ​കൂ​ടെ ഇസബേൽ ഉണ്ടായി​രു​ന്നെ​ങ്കി​ലോ? എന്തായി​രി​ക്കു​മാ​യി​രു​ന്നു ആഹാബി​ന്റെ​യും രാജ്ഞി​യു​ടെ​യും പ്രതി​ക​രണം? മഴയുടെ ദേവനാ​യി അവർ കരുതി​യി​രുന്ന ബാൽ അവരെ സഹായി​ക്കില്ല എന്നാണു ധൈര്യ​ശാ​ലി​യായ ആ പ്രവാ​ചകൻ ഒരർഥ​ത്തിൽ അവരോ​ടു പറഞ്ഞത്‌. യഹോവ ദേശത്ത്‌ ഒരു വരൾച്ച വരുത്താൻപോ​കു​ക​യാ​യി​രു​ന്നു. വീണ്ടും മഴ പെയ്യു​മെന്ന്‌ യഹോ​വ​യു​ടെ ദാസനായ ഏലിയ അറിയി​ക്കു​ന്ന​തു​വരെ വർഷങ്ങ​ളോ​ളം ആ വരൾച്ച തുടരു​മാ​യി​രു​ന്നു.

ഏലിയ പ്രൗഢഗംഭീരമായ കൊട്ടാരത്തിൽ ചെന്ന്‌ ആഹാബ്‌ രാജാവിനോടു സംസാരിക്കുന്നു. ആഹാബ്‌ ഏലിയ പറയുന്നതെല്ലാം കേട്ടുകൊണ്ട്‌ ഇരിക്കുമ്പോൾ ഇസബേൽ എഴുന്നേറ്റ്‌ നിന്ന്‌ അദ്ദേഹത്തെ എതിർക്കുന്നു. ഏലിയയുടെ വാക്കുകൾ കേട്ട്‌ മറ്റുള്ളവർ സംശയത്തോടെ അദ്ദേഹത്തെ നോക്കുന്നു.

ആ ന്യായ​വി​ധി​സ​ന്ദേശം അറിയി​ക്കാ​നുള്ള ധൈര്യം ഏലിയ​യ്‌ക്ക്‌ എങ്ങനെ​യാ​ണു കിട്ടി​യത്‌? അദ്ദേഹ​ത്തി​ന്റെ​തന്നെ വാക്കു​ക​ളിൽ അതിനുള്ള ഉത്തരമുണ്ട്‌. “ഞാൻ സേവി​ക്കുന്ന ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാ​ണെ” എന്നു പറഞ്ഞു​കൊ​ണ്ടാണ്‌ ഏലിയ തന്റെ സന്ദേശം തുടങ്ങി​യത്‌. “ഞാൻ സേവി​ക്കുന്ന” എന്ന എബ്രാ​യ​പ​ദ​പ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “ഞാൻ ആരുടെ മുന്നിൽ നിൽക്കു​ന്നോ” എന്നാണ്‌. ഏലിയ ശക്തനായ ഒരു മനുഷ്യ​രാ​ജാ​വി​ന്റെ മുന്നിൽ നിൽക്കു​ക​യാ​യി​രു​ന്നു എന്നുള്ളതു ശരിയാണ്‌. എന്നാൽ അതി​നെ​ക്കാൾ വളരെ പ്രധാ​ന​പ്പെട്ട മറ്റൊരു കാര്യം പ്രവാ​ച​കന്‌ അറിയാ​മാ​യി​രു​ന്നു. അതായത്‌ താൻ ആരാധി​ക്കു​ന്നതു ദൈവ​മായ യഹോ​വ​യെ​യാ​ണെ​ന്നും ആ ദൈവ​ത്തി​ന്റെ മുമ്പാ​കെ​യാ​ണു താൻ നിൽക്കു​ന്ന​തെ​ന്നും ഉള്ള കാര്യം. ആഹാബും ഇസബേ​ലും ആർക്കും പേടി തോന്നുന്ന വിധത്തിൽ ശക്തരായി കാണ​പ്പെ​ട്ടി​രി​ക്കാം. എന്നാൽ യഹോ​വ​യു​ടെ മുന്നിൽ അവർ ഒന്നുമ​ല്ലാ​യി​രു​ന്നു. ആ ചിന്തയാ​യി​രി​ക്കാം ഏലിയ​യ്‌ക്കു ധൈര്യം പകർന്നത്‌.

ഏലിയ ദുഷ്ടരായ രാജാ​വി​നോ​ടും രാജ്ഞി​യോ​ടും ദൈവത്തെ ധിക്കരിച്ച ഒരു ജനത​യോ​ടും ധൈര്യ​ത്തോ​ടെ സംസാ​രി​ച്ചു. പേടി തോന്നി​യ​പ്പോൾ യഹോ​വ​യിൽ ആശ്രയി​ച്ചു

യഹോ​വ​യു​ടെ സേവന​ത്തിൽ ഏലിയ തുടർന്നും ധൈര്യം കാണിച്ചു. ഉദാഹ​ര​ണ​ത്തിന്‌, വരൾച്ച​യു​ടെ​യും ക്ഷാമത്തി​ന്റെ​യും സമയത്ത്‌ ഒറ്റയ്‌ക്ക്‌ ഒരു താഴ്‌വ​ര​യിൽ പോയി താമസി​ക്കാൻ യഹോവ ആവശ്യ​പ്പെ​ട്ട​പ്പോൾ അദ്ദേഹം അതിനു തയ്യാറാ​യി. അരുവി​യിൽനിന്ന്‌ കുടി​ക്കാ​നുള്ള വെള്ളം കിട്ടു​മെ​ന്നും മലങ്കാ​ക്കകൾ ഭക്ഷണം എത്തിച്ചു​കൊ​ടു​ക്കു​മെ​ന്നും യഹോവ പറഞ്ഞ​പ്പോൾ അദ്ദേഹം അതു വിശ്വ​സി​ച്ചു. ദൈവ​ത്തിൽ വിശ്വാ​സ​മു​ണ്ടാ​യി​രുന്ന ദരി​ദ്ര​യായ ഒരു വിധവയെ സഹായി​ക്കാൻ യഹോവ അയച്ച​പ്പോ​ഴും ഏലിയ നല്ല ധൈര്യം കാണിച്ചു. കാരണം ആ വിധവ താമസി​ച്ചി​രു​ന്നത്‌ ഇസബേ​ലി​ന്റെ അപ്പൻ ഭരിച്ചി​രുന്ന സീദോ​നിൽ ആയിരു​ന്നു. ഇനി, കർമേൽ പർവത​ത്തിൽവെച്ച്‌ 450 ബാൽപ്ര​വാ​ച​ക​ന്മാ​രെ എതിർത്തു​നി​ന്നു​കൊണ്ട്‌ യഹോവ മാത്ര​മാ​ണു സത്യ​ദൈ​വ​മെന്നു തെളി​യി​ച്ച​പ്പോ​ഴും അദ്ദേഹം ധൈര്യം കാണിച്ചു. ഏലിയ എന്ന പേരിന്റെ അർഥം “എന്റെ ദൈവം യഹോ​വ​യാണ്‌” എന്നാണ്‌. തന്റെ ജീവി​ത​കാ​ല​ത്തെ​ല്ലാം ഏലിയ ദൈവ​മായ യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെന്നു തെളി​യി​ച്ചു.

എന്നാൽ ഏലിയ “നമ്മു​ടേ​തു​പോ​ലുള്ള വികാ​ര​ങ്ങ​ളുള്ള ഒരു മനുഷ്യ​നാ​യി​രു​ന്നു.” (യാക്കോ. 5:17) ഇടയ്‌ക്കൊ​ക്കെ അദ്ദേഹ​ത്തി​നും പേടി തോന്നി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, കർമേൽ പർവത​ത്തി​ലെ അത്ഭുത​ങ്ങ​ളൊ​ക്കെ കണ്ടിട്ടും ആഹാബിന്‌ ഒരു മാറ്റവും വന്നില്ല. ഇസബേ​ലാ​ണെ​ങ്കിൽ ഏലിയ പ്രവാ​ച​കനെ കൊന്നു​ക​ള​യു​മെന്നു ശപഥം ചെയ്‌തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. അതോടെ ആകെ പേടി​ച്ചു​പോയ ഏലിയ ജീവനും​കൊണ്ട്‌ ഓടി. തന്നെ​ക്കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മി​ല്ലെന്ന്‌, തന്റെ അവസ്ഥ മരിച്ചു​പോയ തന്റെ പൂർവി​ക​രു​ടേ​തി​നെ​ക്കാൾ ഒട്ടും മെച്ചമ​ല്ലെന്ന്‌, അദ്ദേഹം ചിന്തിച്ചു. നിരാ​ശ​യും സങ്കടവും തോന്നിയ ഏലിയ യഹോ​വ​യോട്‌, തനിക്ക്‌ ഇനി മരിച്ചാൽ മതി​യെ​ന്നു​പോ​ലും പറഞ്ഞു. ഏലിയ പറഞ്ഞ​തെ​ല്ലാം യഹോവ ക്ഷമയോ​ടെ കേട്ടു. പിന്നീട്‌ രണ്ടു തവണകൂ​ടി ഏലിയ ദൈവ​ത്തോട്‌, താൻ ഒറ്റയ്‌ക്കാ​ണെ​ന്നും തനിക്കു പേടി​യാ​ണെ​ന്നും പ്രവാ​ച​ക​നാ​യുള്ള തന്റെ പ്രവർത്ത​നം​കൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മു​ണ്ടാ​യി​ല്ലെ​ന്നും പറഞ്ഞു. എന്നാൽ ഏലിയ ഒറ്റയ്‌ക്ക​ല്ലെ​ന്നും തന്റെ കണ്ണിൽ ഏലിയ​യ്‌ക്കു വലിയ വിലയു​ണ്ടെ​ന്നും അദ്ദേഹ​ത്തി​ന്റെ പ്രവർത്ത​നം​കൊണ്ട്‌ പ്രയോ​ജ​ന​മു​ണ്ടെ​ന്നും യഹോവ ഉറപ്പു​കൊ​ടു​ത്തു. കൂടാതെ ഏലിയ​യ്‌ക്ക്‌ ഒരു സഹായി​യെ നൽകാ​മെ​ന്നും പറഞ്ഞു, ഈ പ്രവർത്തനം മുന്നോ​ട്ടു കൊണ്ടു​പോ​കാൻ കഴിയുന്ന വിധത്തിൽ പരിശീ​ലി​പ്പി​ക്കാ​നാ​കുന്ന നല്ലൊരു കൂട്ടാ​ളി​യെ.

യഹോവ അതു പറഞ്ഞ്‌ അധികം വൈകാ​തെ​തന്നെ ഏലിയ ആ മനുഷ്യ​നെ കണ്ടെത്തി. എലീശ​യാ​യി​രു​ന്നു അത്‌. ബുദ്ധി​മു​ട്ടു നിറഞ്ഞ ആ സമയത്ത്‌ അവർ ഒരുമിച്ച്‌ യഹോ​വയെ സേവിച്ചു. ദൈവ​ത്തിൽനി​ന്നുള്ള സന്ദേശം ആളുകളെ അറിയി​ച്ചു. എലീശ പ്രായ​മായ തന്റെ കൂട്ടു​കാ​രനെ സഹായി​ക്കു​ക​യും അദ്ദേഹ​ത്തിൽനിന്ന്‌ പലതും പഠിക്കു​ക​യും ചെയ്‌തു. ഏലിയ​യാ​ണെ​ങ്കിൽ യഹോ​വ​യു​ടെ സഹായ​ത്താൽ ധൈര്യം വീണ്ടെ​ടു​ക്കു​ക​യും അവസാ​ന​ത്തോ​ളം ധൈര്യ​ത്തോ​ടെ പ്രവർത്തി​ക്കു​ക​യും ചെയ്‌തു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 1 രാജാ​ക്ക​ന്മാർ 16:29-33; 17:1-10എ; 18:1–19:21

  • 2 രാജാ​ക്ക​ന്മാർ 3:11

ചർച്ച ചെയ്യാൻ:

ഏലിയ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. എന്തു​കൊ​ണ്ടാണ്‌ ഏലിയ​യ്‌ക്കു ഭക്ഷണം നൽകാൻ മലങ്കാ​ക്ക​ക​ളെ​ത്തന്നെ ഉപയോ​ഗി​ച്ചത്‌? (it “മലങ്കാക്ക” ഖ. 5-wcgr) A

    ഒരു മലങ്കാക്ക.

    Lior Kislev

    ചിത്രം A

  2. 2. ഏലിയ ഏതെല്ലാം അത്ഭുതങ്ങൾ കാണിച്ചു? (it “ഏലിയ” നമ്പർ 1 ഖ. 11-wcgr)

  3. 3. കർമേൽ പർവത​ത്തിൽവെച്ച്‌ ഒരു വലിയ കിടങ്ങു നിറയെ വെള്ളം നിറയ്‌ക്കാൻ ഏലിയ ആവശ്യ​പ്പെട്ടു. വരൾച്ച​യു​ടെ ആ സമയത്ത്‌ എവി​ടെ​നി​ന്നാ​യി​രി​ക്കാം അവർക്കു വെള്ളം കിട്ടി​യത്‌? (ba 17 ഖ. 2) B

    Todd Bolen/BiblePlaces.com

    ചിത്രം B: കർമേൽ പർവത​വും മെഡി​റ്റ​റേ​നി​യൻ കടലും

  4. 4. ഏലിയ​യു​ടെ പ്രവാ​ച​ക​വ​സ്‌ത്രം എന്തി​നെ​യാ​ണു സൂചി​പ്പി​ച്ചത്‌, അദ്ദേഹം അത്‌ എലീശ​യു​ടെ മേൽ ഇട്ടത്‌ എന്തു​കൊണ്ട്‌? (w14 2/1 പേ. 12 ഖ. 3-wcgr)

നമുക്കുള്ള പാഠങ്ങൾ

  • യഹോവ എങ്ങനെ​യാണ്‌ ഏലിയ​യോട്‌ ഇടപെ​ട്ടത്‌? അതു​പോ​ലെ നിരു​ത്സാ​ഹി​ത​രായ സഹോ​ദ​ര​ങ്ങൾക്കു മനസ്സു​തു​റന്ന്‌ സംസാ​രി​ക്കു​ന്നത്‌ എളുപ്പ​മാ​ക്കാൻ നമുക്ക്‌ എന്തു ചെയ്യാം? (1 രാജാ. 19:1-18) C

    ചിത്രങ്ങൾ: സങ്കടത്തിലും നിരാശയിലും ആയിരിക്കുന്ന ഒരു സഹോദരനെ പ്രായമുള്ള ഒരു സഹോദരൻ പ്രോത്സാഹിപ്പിക്കുന്നു. അടുത്ത രണ്ടു ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ചിത്രങ്ങൾ: 1. സങ്കടത്തിലും നിരാശയിലും ആയിരിക്കുന്ന സഹോദരനെ പ്രായമുള്ള സഹോദരൻ ഫോൺ വിളിക്കുന്നു. 2. കട്ടിലിൽ ഇരുന്നുകൊണ്ട്‌ ആ സഹോദരൻ മറുപടി പറയുന്നു. അന്നുതന്നെ കുറച്ച്‌ കഴിഞ്ഞ്‌ ആ സഹോദരന്മാർ ഹോട്ടലിൽ ഇരുന്ന്‌ പ്രഭാതഭക്ഷണം കഴിക്കുന്നു. നിരാശയിലായിരിക്കുന്ന സഹോദരൻ പറയുന്നതെല്ലാം പ്രായമുള്ള സഹോദരൻ അനുകമ്പയോടെ കേട്ടിരിക്കുന്നു.

    ചിത്രം C

  • തന്റെ ജോലി​കൾ ഏറ്റെടു​ക്കാൻ ഏലിയ സന്തോ​ഷ​ത്തോ​ടെ എലീശയെ പരിശീ​ലി​പ്പി​ച്ചു. മറ്റുള്ള​വരെ പരിശീ​ലി​പ്പി​ക്കു​ക​യും നമ്മുടെ ചില ഉത്തരവാ​ദി​ത്വ​ങ്ങൾ അവരെ ഏൽപ്പി​ക്കു​ക​യും ചെയ്യു​മ്പോൾ ഏലിയ​യു​ടെ മനോ​ഭാ​വം നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം?

  • ഏലിയ​യു​ടെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ഏലിയ​യോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

തന്റെ നിയമനം നിറ​വേ​റ്റാൻ ഏലിയയെ യഹോവ എങ്ങനെ​യാ​ണു ശക്തി​പ്പെ​ടു​ത്തി​യ​തെന്ന്‌ ഈ വീഡി​യോ​യിൽ കാണുക.

ക്ഷമയോ​ടെ കാത്തി​രി​ക്കു​ന്ന​തി​ന്റെ മാതൃക—പ്രവാ​ച​ക​ന്മാർ—ഏലിയ (1:19)

കർമേൽ പർവത​ത്തിൽവെച്ച്‌ ഏലിയ കാണിച്ച ധൈര്യ​ത്തിൽനിന്ന്‌ ചെറു​പ്പ​ക്കാർക്ക്‌ എന്തു പഠിക്കാം?

“നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഒരുങ്ങി​യി​രി​ക്കുക!” (വെബ്‌​സൈ​റ്റി​ലെ “ബൈബിൾപ​ഠനം രസകര​മാ​ക്കാം.”-wcgr)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക