വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 28 പേ. 130-133
  • “ജീവി​ത​കാ​ലം മുഴുവൻ” യഹോ​വയെ സേവിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ജീവി​ത​കാ​ലം മുഴുവൻ” യഹോ​വയെ സേവിച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • “നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും”
    2012 വീക്ഷാഗോപുരം
  • സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുക!
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • യഹോവ നമ്മോട്‌ അടുത്തുവരുന്നത്‌ എങ്ങനെ?
    2014 വീക്ഷാഗോപുരം
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 28 പേ. 130-133

28 ആസ

“ജീവി​ത​കാ​ലം മുഴുവൻ” യഹോ​വയെ സേവിച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ആ കാഴ്‌ച കണ്ട്‌ ആസ രാജാവ്‌ ഞെട്ടി​പ്പോ​യി: യഹൂദാ​ദേ​ശത്ത്‌ എത്യോ​പ്യ​ക്കാ​രു​ടെ ഒരു വൻ​സൈ​ന്യം പാളയ​മ​ടി​ച്ചി​രി​ക്കു​ന്നു, ഒരു പോരാ​ട്ട​ത്തിന്‌ തയ്യാറാ​യി. യഹോവ തന്റെ ജനത്തെ പല പ്രാവ​ശ്യം യുദ്ധത്തിന്‌ അയച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇത്രയും വലി​യൊ​രു സൈന്യ​ത്തെ അവർ നേരി​ടു​ന്നത്‌ ഇത്‌ ആദ്യമാ​യി​ട്ടാണ്‌. പത്തു ലക്ഷം പടയാ​ളി​ക​ളാണ്‌ ആ ശത്രു​സൈ​ന്യ​ത്തിൽ ഉണ്ടായി​രു​ന്നത്‌, ആസയുടെ സൈന്യ​ത്തി​ന്റെ ഏകദേശം ഇരട്ടി! അങ്ങനെ​യൊ​രു സാഹച​ര്യ​ത്തെ നേരി​ടാൻ ആസയ്‌ക്ക്‌ എങ്ങനെ ധൈര്യം ലഭിക്കു​മാ​യി​രു​ന്നു?

ധൈര്യം കാണി​ക്കേണ്ട സന്ദർഭങ്ങൾ ആസയുടെ ജീവി​ത​ത്തിൽ ഇതിനു മുമ്പും ഉണ്ടായി​ട്ടുണ്ട്‌. പത്തു വർഷം മുമ്പ്‌, ഭരണം ആരംഭിച്ച സമയത്തു​തന്നെ, താൻ ഏതാണ്ട്‌ തന്റെ മുത്തച്ഛന്റെ മുത്തച്ഛ​നായ ദാവീദ്‌ രാജാ​വി​നെ​പ്പോ​ലെ​യാ​ണെന്ന്‌ ആസ തെളി​യി​ച്ചു. ദാവീ​ദി​നെ​പ്പോ​ലെ ആസയും തന്റെ ദൈവ​മായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ ആഗ്രഹി​ച്ചു. ആസ താഴ്‌മ​യോ​ടെ യഹോ​വ​യു​ടെ പ്രവാ​ച​ക​ന്മാ​രായ ഓദേ​ദി​ന്റെ​യും അദ്ദേഹ​ത്തി​ന്റെ മകനായ അസര്യ​യു​ടെ​യും വാക്കുകൾ അനുസ​രി​ച്ചു. ശലോ​മോൻ രാജാവ്‌ വിശ്വാ​സ​ത്യാ​ഗി​യാ​യി​ത്തീർന്ന കാലം​മു​തൽ ദേശത്തു​ണ്ടാ​യി​രുന്ന മോശ​മായ കാര്യങ്ങൾ ഇല്ലാതാ​ക്കാൻ ഈ യുവഭ​ര​ണാ​ധി​കാ​രി ധൈര്യം കാണിച്ചു. പുരു​ഷ​ന്മാ​രു​ടെ ആലയ​വേ​ശ്യാ​വൃ​ത്തി​യും വ്യാജാ​രാ​ധ​ന​യും പോലുള്ള ദുഷിച്ച ആചാര​ങ്ങൾക്കെ​തി​രെ ആസ ധൈര്യ​ത്തോ​ടെ പോരാ​ടി.

സ്വന്തം കുടും​ബാം​ഗ​ങ്ങ​ളു​ടെ തെറ്റു​പോ​ലും ആസ തിരുത്തി. തന്റെ മുത്തശ്ശി​യായ മാഖ യഹൂദ​യി​ലെ “അമ്മമഹാ​റാ​ണി” എന്ന സ്ഥാനത്താ​യി​രു​ന്നു. മാഖ ഒരു മ്ലേച്ഛവി​ഗ്രഹം ഉണ്ടാക്കി. ആളുകൾക്കി​ട​യിൽ ലൈം​ഗിക അധാർമി​ക​തയെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​രി​ക്കാം അവർ അങ്ങനെ ചെയ്‌തത്‌. എന്നാൽ ആസ മുത്തശ്ശി​യെ ആ ഉയർന്ന സ്ഥാനത്തു​നി​ന്നും നീക്കു​ക​യും അവർ ഉണ്ടാക്കിയ വിഗ്രഹം ചുട്ടു​ക​രി​ക്കു​ക​യും ചെയ്‌തു. കുടും​ബ​ബ​ന്ധ​ങ്ങ​ളെ​ക്കാൾ യഹോ​വ​യോ​ടുള്ള വിശ്വ​സ്‌ത​ത​യ്‌ക്കാണ്‌ ആസ പ്രാധാ​ന്യം നൽകി​യത്‌. അദ്ദേഹം ഈ രീതി​യിൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കുന്ന കാര്യങ്ങൾ ചെയ്‌ത​തു​കൊണ്ട്‌ പത്തു വർഷം ദേശത്ത്‌ സമാധാ​നം നിലനി​ന്നു. എന്നാൽ ഇപ്പോൾ എത്യോ​പ്യ​ക്കാ​രു​ടെ സൈന്യം യഹൂദയെ ആക്രമി​ക്കാൻ വന്നിരി​ക്കു​ന്നു. യഹോവ അപ്പോൾ ആസയ്‌ക്കു​വേണ്ടി എന്തു ചെയ്‌തു?

ബൈബിൾരേഖകളിൽ കാണുന്ന ഏറ്റവും വലിയ ശത്രു​സൈ​ന്യ​ത്തെ​യാണ്‌ ആസ രാജാവ്‌ നേരി​ട്ടത്‌

യഹൂദ താഴ്‌വ​ര​യിൽ അണിനി​ര​ന്നി​രി​ക്കുന്ന എത്യോ​പ്യ​ക്കാ​രു​ടെ വൻ​സൈ​ന്യ​ത്തെ കണ്ട ഉടനെ ആസ യഹോ​വ​യി​ലേക്കു തിരിഞ്ഞു. അദ്ദേഹം യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നതു കേട്ട​പ്പോൾ കൂടെ​യു​ണ്ടാ​യി​രുന്ന പടയാ​ളി​കൾക്ക്‌ എന്തു തോന്നി​ക്കാ​ണു​മെന്നു ചിന്തി​ക്കുക. ആസ പ്രാർഥി​ച്ചത്‌ ഇങ്ങനെ​യാണ്‌: “യഹോവേ, അങ്ങ്‌ സഹായി​ക്കു​ന്നവർ ആൾബല​മു​ള്ള​വ​രാ​ണോ ശക്തിയി​ല്ലാ​ത്ത​വ​രാ​ണോ എന്നതൊ​ന്നും അങ്ങയ്‌ക്കൊ​രു പ്രശ്‌ന​മ​ല്ല​ല്ലോ. ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ സഹായി​ക്കേ​ണമേ. ഞങ്ങൾ അങ്ങയിൽ ആശ്രയി​ക്കു​ന്നു. അങ്ങയുടെ നാമത്തി​ലാ​ണു ഞങ്ങൾ ഈ സൈന്യ​ത്തി​നു നേരെ വന്നിരി​ക്കു​ന്നത്‌. യഹോവേ, അങ്ങാണു ഞങ്ങളുടെ ദൈവം. നശ്വര​നായ മനുഷ്യൻ അങ്ങയെ​ക്കാൾ ബലവാ​നാ​ക​രു​തേ.” ആത്മാർഥ​മായ ആ പ്രാർഥന യഹോ​വയെ എത്രമാ​ത്രം സന്തോ​ഷി​പ്പി​ച്ചി​രി​ക്കണം! ഒരർഥ​ത്തിൽ മുമ്പ്‌ ജീവി​ച്ചി​രുന്ന ശൗൽ രാജാ​വി​ന്റെ മകനായ യോനാ​ഥാ​നെ​പ്പോ​ലെ​യാ​യി​രു​ന്നു ആസയും. യഹോ​വ​യു​ടെ സഹായ​മു​ണ്ടെ​ങ്കിൽ യുദ്ധത്തിൽ ജയിക്കാൻ ശത്രു​സൈ​ന്യ​ത്തെ​ക്കാൾ വലി​യൊ​രു സൈന്യം തങ്ങൾക്ക്‌ ആവശ്യ​മി​ല്ലെന്ന്‌ അവർ രണ്ടു പേരും തിരി​ച്ച​റി​ഞ്ഞു. (1 ശമു. 14:6) ഓർക്കുക: അഖിലാ​ണ്ഡ​പ​ര​മാ​ധി​കാ​രി കൂടെ​യു​ണ്ടെ​ങ്കിൽ അവർക്കാ​യി​രി​ക്കും എപ്പോ​ഴും വിജയം.

ആസ രാജാവും കൂടെയുള്ളവരും മലമുകളിൽവെച്ച്‌ യഹോവയോടു പ്രാർഥിക്കുന്നു. എത്യോപ്യക്കാരുടെ വൻസൈന്യം താഴ്‌വരയിൽനിന്ന്‌ അവർക്കു നേരെ വരുന്നു.

ആസ തന്റെ സൈന്യ​ത്തെ​യും​കൊണ്ട്‌ അവർക്കു നേരെ ചെന്നു. അപ്പോൾ എന്താണു സംഭവി​ച്ചത്‌? ആ ശത്രു​സൈ​ന്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു: “യഹോ​വ​യു​ടെ​യും സൈന്യ​ത്തി​ന്റെ​യും മുന്നിൽ പിടി​ച്ചു​നിൽക്കാൻ അവർക്കു കഴിഞ്ഞില്ല.” അവരുടെ സൈന്യ​ത്തി​ലെ ഒരാൾപ്പോ​ലും ജീവ​നോ​ടെ ശേഷി​ച്ചില്ല.

അതിനു ശേഷവും ആസ യഹോ​വയെ ആരാധി​ക്കാ​നാ​യി ജനത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. യരുശ​ലേ​മി​ലെ ആലയത്തിൽ യഹോ​വയെ ആരാധി​ക്കാൻ കഴി​യേ​ണ്ട​തി​നു പത്തു-ഗോത്ര വടക്കേ ഇസ്രാ​യേ​ലി​ലെ പല ആളുക​ളും യഹൂദ​യി​ലേക്കു താമസം​മാ​റി. ആസ യഹൂദ​യി​ലുള്ള എല്ലാവ​രെ​യും വിളി​ച്ചു​കൂ​ട്ടി. അവർ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ച്ചു​കൊ​ള്ളാ​മെന്നു സത്യം ചെയ്‌തു.

എന്നാൽ ആസ ഗുരു​ത​ര​മായ ചില തെറ്റുകൾ ചെയ്‌ത​താ​യും ബൈബിൾരേഖ പറയു​ന്നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ രാജാവ്‌ യഹൂദയെ ആക്രമി​ക്കു​മെന്നു ഭീഷണി​പ്പെ​ടു​ത്തി​യ​പ്പോൾ ആസ സഹായ​ത്തി​നാ​യി യഹോ​വ​യി​ലേക്കു തിരി​ഞ്ഞില്ല. പകരം ഇസ്രാ​യേ​ലി​നെ ആക്രമി​ക്കാൻ സിറി​യ​യി​ലെ രാജാ​വി​നു കൈക്കൂ​ലി കൊടു​ത്തു. അപ്പോൾ ആസയെ തിരു​ത്താ​നാ​യി യഹോവ ഹനാനി എന്ന ദിവ്യ​ജ്ഞാ​നി​യെ, അതായത്‌ പ്രവാ​ച​കനെ, അദ്ദേഹ​ത്തി​ന്റെ അടു​ത്തേക്ക്‌ അയച്ചു. എന്നാൽ രാജാവ്‌ ആ ദിവ്യ​ജ്ഞാ​നി​യോ​ടു കോപിച്ച്‌ അദ്ദേഹത്തെ തടവി​ലാ​ക്കി. ഇനി, ആസയ്‌ക്കു വയസ്സാ​യ​പ്പോൾ അദ്ദേഹ​ത്തിന്‌ ഒരു രോഗം പിടി​പെട്ടു. രോഗം കടുത്ത​പ്പോൾപ്പോ​ലും ആസ യഹോ​വ​യി​ലേക്കു തിരി​യാ​തെ വൈദ്യ​ന്മാ​രി​ലേ​ക്കാ​ണു തിരി​ഞ്ഞത്‌. ആസ മുമ്പ്‌ തനിക്കു​ണ്ടാ​യി​രുന്ന ശക്തമായ വിശ്വാ​സം എല്ലാ കാലവും അങ്ങനെ​തന്നെ നിലനി​റു​ത്തി​യി​ല്ലെ​ന്നു​വേണം കരുതാൻ.

എന്നാൽ യഹോവ ഏറ്റവും ക്ഷമയുള്ള ഒരു അപ്പനാണ്‌. ആസ ഭരിച്ച 41 വർഷ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ ചുരുക്കി ഇങ്ങനെ പറയുന്നു: “എങ്കിലും ജീവി​ത​കാ​ലം മുഴുവൻ ആസയുടെ ഹൃദയം യഹോ​വ​യിൽ ഏകാ​ഗ്ര​മാ​യി​രു​ന്നു.” ആസയുടെ ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള ദൈവ​പ്ര​ചോ​ദി​ത​മായ രേഖ ഒരു കാര്യം നമ്മളെ ഓർമി​പ്പി​ക്കു​ന്നു: തന്നെ സ്‌നേ​ഹി​ക്കു​ന്ന​വരെ യഹോവ സ്‌നേ​ഹി​ക്കും. അതു​പോ​ലെ യഹോവ നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ ഒരിക്ക​ലും മറക്കരുത്‌ എന്ന പാഠവും നമ്മൾ മനസ്സി​ലാ​ക്കു​ന്നു. വർഷങ്ങ​ളോ​ളം നമ്മൾ യഹോ​വയെ സേവി​ക്കു​ക​യും യഹോവ നമുക്കു​വേണ്ടി ചെയ്‌തി​രി​ക്കുന്ന കാര്യങ്ങൾ കാണു​ക​യും ചെയ്യു​മ്പോൾ നമ്മുടെ വിശ്വാ​സ​വും ധൈര്യ​വും കൂടു​തൽക്കൂ​ടു​തൽ ശക്തമാ​യി​ത്തീ​രും.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 1 രാജാ​ക്ക​ന്മാർ 15:8-24

  • 2 ദിനവൃ​ത്താ​ന്തം 14:1–16:14

ചർച്ച ചെയ്യാൻ:

ആസ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. എന്തായി​രു​ന്നു “പൂജാ​സ്‌തൂ​പം?” ദൈവ​ജ​ന​ത്തി​നി​ട​യി​ലെ വിശ്വാ​സ​ത്യാ​ഗി​ക​ളായ ചിലർ ഈ പൂജാ​സ്‌തൂ​പം പ്രതി​നി​ധാ​നം ചെയ്‌ത ദേവിയെ ആരാധി​ച്ചി​രു​ന്നു എന്നതിന്‌ എന്തു പുരാ​വ​സ്‌തു തെളി​വുണ്ട്‌? (1 രാജാ. 15:12, 13; w08 6/1 പേ.10 ഖ. 1-5-wcgr) A

ആസ രാജാവ്‌ യഹൂദയിൽനിന്ന്‌ വ്യാജാരാധന തുടച്ചുനീക്കുന്നു. പടയാളികൾ മാഖയെ അറസ്റ്റു ചെയ്യുമ്പോൾ മാഖ അവരോട്‌ എതിർത്തുനിൽക്കുന്നു. ആലയവേശ്യാവൃത്തി ചെയ്‌തിരുന്ന പുരുഷന്മാരെ തടവുകാരായി കൊണ്ടുപോകുന്നു. പുരുഷന്മാർ വിഗ്രഹങ്ങൾ തല്ലിപ്പൊട്ടിക്കുന്നു.

ചിത്രം A: ആസ തന്റെ മുത്തശ്ശി​യെ അമ്മമഹാ​റാ​ണി എന്ന സ്ഥാനത്തു​നിന്ന്‌ നീക്കു​ക​യും പൂജാ​സ്‌തൂ​പം നശിപ്പി​ക്കു​ക​യും ചെയ്‌തു

ചിത്രം A: ആസ തന്റെ മുത്തശ്ശി​യെ അവരുടെ ഉന്നതസ്ഥാ​ന​ത്തു​നിന്ന്‌ നീക്കു​ക​യും അവർ ഉണ്ടാക്കിയ മ്ലേച്ഛവി​ഗ്രഹം നശിപ്പി​ക്കു​ക​യും ചെയ്‌തു

  1. 2. തെളി​വ​നു​സ​രിച്ച്‌ ദിവ്യ​ജ്ഞാ​നി​യായ ഹനാനി​യു​ടെ മകൻ ആരായി​രു​ന്നു, അദ്ദേഹം തന്റെ അപ്പന്റെ ധീരമാ​തൃക അനുക​രി​ച്ചത്‌ എങ്ങനെ? (2 ദിന. 19:2; it “ഹനാനി” നമ്പർ 2-wcgr)

  2. 3. ആസ തെറ്റുകൾ ചെയ്‌തെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ “ഹൃദയം യഹോ​വ​യിൽ ഏകാ​ഗ്ര​മാ​യി​രു​ന്നു” എന്നു തെളി​യി​ക്കുന്ന എന്താണ്‌ അദ്ദേഹം ചെയ്‌തത്‌? (1 രാജാ. 15:14; w17.03 പേ. 19 ഖ. 5-6)

  3. 4. ഇസ്രാ​യേ​ല്യർ പൊതു​വേ ശവശരീ​രം ദഹിപ്പി​ക്കാ​റി​ല്ലാ​യി​രു​ന്നു. പിന്നെ എന്തു​കൊ​ണ്ടാണ്‌ ആസയ്‌ക്കു​വേണ്ടി ‘അതിഗം​ഭീ​ര​മായ ഒരു അഗ്നി ഒരുക്കി’ എന്നു ബൈബിൾ പറയു​ന്നത്‌? (2 ദിന. 16:14; w05 12/1 പേ. 20 ഖ. 5)

നമുക്കുള്ള പാഠങ്ങൾ

  • അസര്യ പ്രവാ​ച​കന്റെ പ്രോ​ത്സാ​ഹനം പകരുന്ന വാക്കുകൾ ശുദ്ധാ​രാ​ധന പുനഃ​സ്ഥാ​പി​ക്കാൻ ആസയെ പ്രേരി​പ്പി​ച്ചു. നിങ്ങൾക്ക്‌ എങ്ങനെ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം? B

    ചിത്രങ്ങൾ: ഒരു സഹോദരിയുടെ കൗമാരപ്രായത്തിലുള്ള മകനെ രാജ്യഹാളിൽവെച്ച്‌ ഒരു സഹോദരൻ പ്രോത്സാഹിപ്പിക്കുന്നു. അടുത്ത മൂന്നു ചിത്രങ്ങളിൽ ഓരോ രംഗവും വെവ്വേറെ കാണിച്ചിരിക്കുന്നു. ആ സഹോദരൻ മീറ്റിങ്ങിന്റെ സമയത്ത്‌ സഹോദരിയുടെ മകനെ ശ്രദ്ധിക്കുന്നു. അവിടെ നടക്കുന്ന പരിപാടിയിലൊന്നും താത്‌പര്യം കാണിക്കാതെ ഫോണിൽ നോക്കിക്കൊണ്ട്‌ അലസമായിട്ടാണ്‌ അവൻ ഇരിക്കുന്നത്‌. മീറ്റിങ്ങിനു ശേഷം അതേ സഹോദരൻ ആ മകന്റെ അടുത്ത്‌ ഇരുന്ന്‌ സംസാരിക്കുന്നു. രണ്ടു പേരും സന്തോഷത്തോടെ ചിരിക്കുന്നുണ്ട്‌. “വീക്ഷാഗോപുര”പഠനസമയത്ത്‌ ആ മകൻ ഉത്തരം പറയുമ്പോൾ ആ സഹോദരൻ സന്തോഷത്തോടെ പുഞ്ചിരിക്കുന്നു.

    ചിത്രം B

  • വലി​യൊ​രു സൈന്യ​ത്തെ പരാജ​യ​പ്പെ​ടു​ത്താൻ യഹോ​വ​യിൽ ആശ്രയിച്ച ആസ പിന്നീട്‌ ചെറി​യൊ​രു സൈന്യ​ത്തെ നേരി​ടാൻ മനുഷ്യ​രിൽ ആശ്രയി​ച്ചു. എന്തു ചെയ്യു​മ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഇതു നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (സുഭാ. 3:5, 6)

  • നിങ്ങൾക്ക്‌ എങ്ങനെ ആസയുടെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ആസയോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

യഹോവയെ സ്വത​ന്ത്ര​മാ​യി ആരാധി​ക്കാൻ കഴിയുന്ന ഒരു ദേശത്താ​ണു നിങ്ങൾ ജീവി​ക്കു​ന്ന​തെ​ങ്കിൽ ആസയെ​പ്പോ​ലെ ആ സമയം നിങ്ങൾക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം?

“സമാധാ​ന​കാ​ലത്ത്‌ ജ്ഞാന​ത്തോ​ടെ പ്രവർത്തി​ക്കുക” (w20.09 പേ. 14-19)

ശക്തരായ എതിരാ​ളി​കളെ നേരി​ടേ​ണ്ടി​വ​രു​മ്പോൾ, ആസയുടെ മാതൃക നമ്മളെ എങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെന്ന്‌ കാണുക.

“നിങ്ങളു​ടെ പ്രവൃ​ത്തിക്ക്‌ പ്രതി​ഫലം ഉണ്ടാകും” (w12 8/15 പേ. 8-10)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക