വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 27 പേ. 270-279
  • “ദൈവ​ത്തി​ന്റെ നന്മ എത്ര വലുത്‌!”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദൈവ​ത്തി​ന്റെ നന്മ എത്ര വലുത്‌!”
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ദിവ്യ​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രമു​ഖ​വ​ശം
  • യഹോ​വ​യു​ടെ സമൃദ്ധ​മായ നന്മയുടെ തെളിവ്‌
  • നിത്യ​പ്ര​യോ​ജ​നങ്ങൾ സഹിത​മുള്ള നന്മ
  • യഹോ​വ​യു​ടെ നന്മയുടെ കൂടു​ത​ലായ വശങ്ങൾ
  • ‘യഹോ​വ​യു​ടെ നന്മയാൽ മുഖം ശോഭി​ക്കട്ടെ’
  • ദൈവത്തിന്റെ നൻമയുടെ അത്ഭുതകരമായ വ്യാപ്‌തി
    വീക്ഷാഗോപുരം—1991
  • യഹോവ​—⁠നന്മയുടെ അതിശ്രേഷ്‌ഠ മാതൃക
    2002 വീക്ഷാഗോപുരം
  • നന്മ എങ്ങനെ വളർത്തി​യെ​ടു​ക്കാം?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • നന്മ പ്രകടമാക്കുന്നതിൽ തുടരുക
    2002 വീക്ഷാഗോപുരം
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 27 പേ. 270-279
മുന്തിരിവള്ളിയിൽ പാകമായ മുന്തിരിക്കുലകൾ.

അധ്യായം 27

“ദൈവ​ത്തി​ന്റെ നന്മ എത്ര വലുത്‌!”

1, 2. ദൈവ​ത്തി​ന്റെ നന്മ എത്ര ദൂരവ്യാ​പ​ക​മാണ്‌, ഈ ഗുണത്തിന്‌ ബൈബിൾ എന്തു പ്രാധാ​ന്യം നൽകുന്നു?

സൂര്യാ​സ്‌ത​മ​യ​ത്തി​ന്റെ സുന്ദര​ദൃ​ശ്യം ആസ്വദി​ച്ചു​കൊണ്ട്‌ കുറെ സുഹൃ​ത്തു​ക്കൾ ഒരുമിച്ച്‌ പുറത്തി​രുന്ന്‌ ആഹാരം കഴിക്കു​ക​യാണ്‌. അവർ ചിരി​ക്കു​ക​യും സംസാ​രി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌. അങ്ങകലെ, കറുത്തി​രുണ്ട ആകാശ​ത്തു​നിന്ന്‌ മഴയുടെ ആദ്യതു​ള്ളി​കൾ ദാഹി​ച്ചു​നിൽക്കുന്ന കൃഷി​യി​ടത്ത്‌ വീഴു​മ്പോൾ ഒരു കർഷകൻ അതു നോക്കി സംതൃ​പ്‌തി​യോ​ടെ പുഞ്ചിരി തൂകുന്നു. മറ്റൊ​രി​ടത്ത്‌, ഒരു ഭാര്യ​യും ഭർത്താ​വും തങ്ങളുടെ കുഞ്ഞ്‌ പിച്ച​വെ​ച്ചു​ന​ട​ക്കു​ന്നതു കണ്ട്‌ സന്തോ​ഷി​ക്കു​ന്നു.

2 അറിഞ്ഞോ അറിയാ​തെ​യോ ആണെങ്കി​ലും ഈ ആളുകൾ ഒരേ സംഗതി​യിൽനിന്ന്‌—ദൈവ​മായ യഹോ​വ​യു​ടെ നന്മയിൽനിന്ന്‌—പ്രയോ​ജനം അനുഭ​വി​ക്കു​ക​യാണ്‌. “ദൈവം നല്ലവനാണ്‌” എന്ന്‌ മതഭക്ത​രായ ആളുകൾ ആവർത്തി​ച്ചു​പ​റ​യാ​റുണ്ട്‌. എന്നാൽ ബൈബിൾ ദൈവ​ത്തി​ന്റെ ഈ ഗുണത്തിന്‌ അതിലു​മൊ​ക്കെ ഏറെ പ്രാധാ​ന്യം നൽകുന്നു. അതു പറയുന്നു: “ദൈവ​ത്തി​ന്റെ നന്മ എത്ര വലുത്‌!” (സെഖര്യ 9:17) പക്ഷേ ആ വാക്കു​ക​ളു​ടെ അർഥം എന്താ​ണെന്ന്‌ ഇക്കാലത്ത്‌ അധിക​മാർക്കും അറിയില്ല. ദൈവ​മായ യഹോ​വ​യു​ടെ നന്മയിൽ യഥാർഥ​ത്തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌, ദൈവ​ത്തി​ന്റെ ഈ ഗുണം നമുക്ക്‌ ഓരോ​രു​ത്തർക്കും എന്ത്‌ അർഥമാ​ക്കു​ന്നു?

ദിവ്യ​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രമു​ഖ​വ​ശം

3, 4. നന്മ എന്താണ്‌, യഹോ​വ​യു​ടെ നന്മയെ ഉചിത​മാ​യും ദിവ്യ​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകട​ന​മെന്നു വർണി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 അനേകം ആധുനിക ഭാഷക​ളി​ലും “നന്മ” എന്നത്‌ പൊതു​വായ അർഥത്തിൽ ഉപയോ​ഗി​ക്കുന്ന ഒരു പദമാണ്‌. എന്നാൽ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം, നന്മ സദ്‌ഗു​ണ​ത്തെ​യും ധാർമിക വൈശി​ഷ്ട്യ​ത്തെ​യും പരാമർശി​ക്കു​ന്നു. അപ്പോൾ, ഒരു അർഥത്തിൽ, യഹോവ നന്മയുടെ നിറകു​ട​മാണ്‌ എന്നു നമുക്കു പറയാ​വു​ന്ന​താണ്‌. ശക്തി, നീതി, ജ്ഞാനം എന്നിവ ഉൾപ്പെ​ടെ​യുള്ള യഹോ​വ​യു​ടെ സകല ഗുണങ്ങ​ളും എല്ലാ അർഥത്തി​ലും പൂർണ​മാണ്‌. എന്നിരു​ന്നാ​ലും, നന്മയെ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകടനം എന്ന്‌ ഉചിത​മാ​യി വർണി​ക്കാ​വു​ന്ന​താണ്‌. എന്തു​കൊണ്ട്‌?

4 ക്രിയാ​ത്മ​ക​മായ, മറ്റുള്ള​വർക്കു പ്രയോ​ജനം ചെയ്യുന്ന ഒരു ഗുണമാണ്‌ നന്മ. മനുഷ്യ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ നീതി​യെ​ക്കാൾപോ​ലും ആകർഷ​ക​മായ ഒരു ഗുണമാണ്‌ എന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ സൂചി​പ്പി​ച്ചു. (റോമർ 5:7) നീതി​മാ​നായ ഒരു വ്യക്തി നിയമ​ത്തി​ന്റെ വ്യവസ്ഥ​ക​ളോ​ടു വിശ്വ​സ്‌ത​മാ​യി പറ്റിനിൽക്കു​മെന്നു പ്രതീ​ക്ഷി​ക്കാ​വു​ന്ന​താണ്‌, എന്നാൽ നല്ലവനായ ഒരു വ്യക്തി അതി​നെ​ക്കാ​ള​ധി​കം ചെയ്യുന്നു. മറ്റുള്ള​വർക്കു ഗുണം​ചെ​യ്യാ​നുള്ള വഴികൾ തേടി​ക്കൊണ്ട്‌ അയാൾ മുൻകൈ എടുക്കു​ന്നു. വ്യക്തമാ​യും, യഹോ​വ​യു​ടെ അതിരറ്റ സ്‌നേ​ഹ​ത്തിൽനിന്ന്‌ ഉത്ഭൂത​മാ​കു​ന്നത്‌ അത്തരം നന്മയാണ്‌.

5-7. “നല്ലവനായ ഗുരുവേ” എന്നു വിളി​ക്ക​പ്പെ​ടാൻ യേശു വിസമ്മ​തി​ച്ചത്‌ എന്തു​കൊണ്ട്‌, ഏതു ഘനമേ​റിയ സത്യത്തിന്‌ യേശു അടിവ​ര​യി​ട്ടു?

5 യഹോവ തന്റെ നന്മയിൽ അതുല്യ​നു​മാണ്‌. യേശു മരിക്കു​ന്ന​തിന്‌ കുറെ നാൾ മുമ്പ്‌, ഒരു മനുഷ്യൻ “നല്ലവനായ ഗുരുവേ” എന്നു വിളി​ച്ചു​കൊണ്ട്‌ ഒരു ചോദ്യം ചോദി​ക്കാൻ യേശു​വി​നെ സമീപി​ച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നീ എന്താണ്‌ എന്നെ നല്ലവൻ എന്നു വിളി​ക്കു​ന്നത്‌? ദൈവം ഒരുവ​ന​ല്ലാ​തെ നല്ലവൻ ആരുമില്ല.” (മർക്കോസ്‌ 10:17, 18) ആ മറുപടി നിങ്ങളെ അമ്പരപ്പി​ച്ചേ​ക്കാം. യേശു ആ മനുഷ്യ​നെ എന്തിനാ​ണു തിരു​ത്തി​യത്‌? യഥാർഥ​ത്തിൽ യേശു ഒരു ‘നല്ല ഗുരു’ അല്ലായി​രു​ന്നോ?

6 ആ മനുഷ്യൻ ‘നല്ല ഗുരു’ എന്ന സംബോ​ധന മുഖസ്‌തു​തി​യോ​ടെ ഒരു സ്ഥാന​പ്പേ​രാ​യി ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു എന്നു വ്യക്തമാണ്‌. പക്ഷേ യേശു എളിമ​യോ​ടെ, അങ്ങേയറ്റം നല്ലവനായ തന്റെ സ്വർഗീയ പിതാ​വി​ലേക്ക്‌ ആ മഹത്ത്വം തിരി​ച്ചു​വി​ട്ടു. (സുഭാ​ഷി​തങ്ങൾ 11:2) അതോ​ടൊ​പ്പം യേശു ഘനമേ​റിയ ഒരു സത്യത്തിന്‌ അടിവ​ര​യി​ടുക കൂടെ​യാ​യി​രു​ന്നു. നന്മയുടെ മാനദണ്ഡം നിശ്ചയി​ക്കു​ന്നത്‌ യഹോ​വ​യാണ്‌. നന്മ എന്തെന്നും തിന്മ എന്തെന്നും തീരു​മാ​നി​ക്കാ​നുള്ള പരമമായ അവകാശം യഹോ​വ​യ്‌ക്കു മാത്ര​മാ​ണു​ള്ളത്‌. ആദാമും ഹവ്വയും ധിക്കാ​ര​ത്തോ​ടെ ശരി​തെ​റ്റു​ക​ളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ വൃക്ഷഫലം തിന്നു​കൊണ്ട്‌ ആ അവകാശം സ്വായ​ത്ത​മാ​ക്കാൻ ശ്രമിച്ചു. അവരിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി യേശു താഴ്‌മ​യോ​ടെ, മാനദ​ണ്ഡങ്ങൾ വെക്കാ​നുള്ള അവകാശം തന്റെ പിതാ​വി​നു വിട്ടു​കൊ​ടു​ക്കു​ന്നു.

7 തന്നെയു​മല്ല, സകല നന്മയു​ടെ​യും ഉറവ്‌ യഹോവ ആണെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. “എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും” നൽകു​ന്ന​വ​നാണ്‌ യഹോവ. (യാക്കോബ്‌ 1:17) യഹോ​വ​യു​ടെ നന്മ യഹോ​വ​യു​ടെ ഉദാര​മ​ന​സ്‌ക​ത​യിൽ എങ്ങനെ പ്രതി​ഫ​ലി​ക്കു​ന്നു എന്നു നമുക്കു പരി​ശോ​ധി​ക്കാം.

യഹോ​വ​യു​ടെ സമൃദ്ധ​മായ നന്മയുടെ തെളിവ്‌

8. യഹോവ സകല മനുഷ്യ​വർഗ​ത്തോ​ടും നന്മ പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

8 ജീവി​ച്ചി​രു​ന്നി​ട്ടുള്ള ഏതൊ​രാൾക്കും യഹോ​വ​യു​ടെ നന്മയിൽനിന്ന്‌ പ്രയോ​ജനം കിട്ടി​യി​ട്ടുണ്ട്‌. സങ്കീർത്തനം 145:9 പറയുന്നു: “യഹോവ എല്ലാവർക്കും നല്ലവൻ.” സമസ്‌ത​വ്യാ​പ​ക​മായ യഹോ​വ​യു​ടെ നന്മയുടെ ചില ദൃഷ്ടാ​ന്തങ്ങൾ ഏവയാണ്‌? ബൈബിൾ പറയുന്നു: “ദൈവം തന്നെക്കു​റിച്ച്‌ തെളി​വു​കൾ നൽകാ​തി​രു​ന്നി​ട്ടില്ല. ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങ​ളും നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.” (പ്രവൃ​ത്തി​കൾ 14:17) സ്വാദി​ഷ്‌ഠ​മായ ഭക്ഷണം കഴിക്കു​ന്നത്‌ നിങ്ങളെ വളരെ സന്തോ​ഷി​പ്പി​ക്കാ​റി​ല്ലേ? ശുദ്ധജലം ലഭ്യമാ​ക്കുന്ന, ഒരിക്ക​ലും നിലയ്‌ക്കാത്ത ജലപരി​വൃ​ത്തി​യും സമൃദ്ധ​മായ ഭക്ഷ്യവ​സ്‌തു​ക്ക​ളു​ടെ ഉത്‌പാ​ദ​ന​ത്തി​നു സഹായി​ക്കുന്ന “ഫലപു​ഷ്ടി​യുള്ള കാലങ്ങ​ളും” സഹിതം ഈ ഭൂമിയെ രൂപകല്പന ചെയ്‌തു​കൊണ്ട്‌ യഹോവ നന്മ പ്രകട​മാ​ക്കി​യി​ല്ലാ​യി​രു​ന്നെ​ങ്കിൽ നമുക്ക്‌ ആഹാരം ലഭിക്കു​മാ​യി​രു​ന്നില്ല. തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു മാത്രമല്ല പിന്നെ​യോ എല്ലാവർക്കും യഹോവ അത്തരം നന്മ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. യേശു പറഞ്ഞു: “ദുഷ്ടന്മാ​രു​ടെ മേലും നല്ലവരു​ടെ മേലും സൂര്യനെ ഉദിപ്പി​ക്കു​ക​യും നീതി​മാ​ന്മാ​രു​ടെ മേലും നീതി​കെ​ട്ട​വ​രു​ടെ മേലും മഴ പെയ്യി​ക്കു​ക​യും ചെയ്യു​ന്ന​വ​നാ​ണ​ല്ലോ ദൈവം.”—മത്തായി 5:45.

9. ആപ്പിൾ യഹോ​വ​യു​ടെ നന്മയെ ചിത്രീ​ക​രി​ക്കു​ന്നത്‌ എങ്ങനെ?

9 സൂര്യ​ന്റെ​യും മഴയു​ടെ​യും ഫലപു​ഷ്ടി​യുള്ള കാലങ്ങ​ളു​ടെ​യും രൂപത്തിൽ മനുഷ്യ​വർഗ​ത്തോ​ടു യഹോവ ഉദാര​മാ​യി പ്രകട​മാ​ക്കി​യി​രി​ക്കുന്ന നന്മയെ അനേക​രും നിസ്സാ​ര​മാ​യി കരുതു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ആപ്പിളി​ന്റെ കാര്യ​മെ​ടു​ക്കുക. മിതോഷ്‌ണ മേഖല​ക​ളിൽ സാധാ​ര​ണ​മാ​യി കാണ​പ്പെ​ടുന്ന ഒരു ഫലമാണ്‌ ആപ്പിൾ. നിറയെ ശുദ്ധമായ നീരും സുപ്ര​ധാന പോഷ​ക​ങ്ങ​ളും അടങ്ങിയ അത്‌ മനോ​ഹ​ര​വും സ്വാദി​ഷ്‌ഠ​വു​മാണ്‌. ചെമപ്പ്‌, സ്വർണ​നി​റം, മഞ്ഞ, പച്ച തുടങ്ങിയ വർണങ്ങ​ളി​ലാ​യി ഏതാണ്ട്‌ 7,500 വ്യത്യസ്‌ത ഇനം ആപ്പിളു​കൾ ലോക​വ്യാ​പ​ക​മാ​യി ഉണ്ടെന്നു നിങ്ങൾക്ക​റി​യാ​മോ? ഒരു ചെറി​യി​ലും അൽപ്പം മാത്രം വലിപ്പ​മു​ള്ളവ മുതൽ ഏതാണ്ട്‌ ഒരു ചെറിയ തേങ്ങയു​ടെ വലിപ്പ​മു​ള്ളവ വരെ ഉണ്ട്‌. ഒരു ചെറിയ ആപ്പിൾകു​രു​വി​നെ വളരെ നിസ്സാ​ര​മായ ഒരു വസ്‌തു​വാ​യി​ട്ടാ​യി​രി​ക്കും നിങ്ങൾ വീക്ഷി​ക്കു​ന്നത്‌. എന്നാൽ അതിൽനി​ന്നാണ്‌ അതിമ​നോ​ഹ​ര​മായ ഒരു വൃക്ഷം വളർന്നു​വ​രു​ന്നത്‌. (ഉത്തമഗീ​തം 2:3) ഓരോ വസന്തത്തി​ലും ആപ്പിൾമരം മനോ​ഹ​ര​മായ പുഷ്‌പ​ങ്ങ​ളാൽ അണി​ഞ്ഞൊ​രു​ങ്ങു​ന്നു; ഓരോ ശരത്‌കാ​ല​ത്തും അതു ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്നു. ഓരോ വർഷവും ഒരു ശരാശരി ആപ്പിൾ മരം 19 കിലോ കൊള്ളുന്ന 20 പെട്ടി നിറയ്‌ക്കാൻ വേണ്ടത്ര ഫലം ഉത്‌പാ​ദി​പ്പി​ക്കു​ന്നു—അതും ഏതാണ്ട്‌ 75 വർഷ​ത്തേക്ക്‌.

യഹോവ ‘ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങ​ളും നിങ്ങൾക്കു നൽകി’

ആപ്പിൾ മരങ്ങൾ വിളഞ്ഞുകിടക്കുന്ന ഒരു തോട്ടം. ഉൾചിത്രത്തിൽ, ഒരാൾ തന്റെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ ആപ്പിളിന്റെ ചെറിയ ഒരു കുരു പിടിച്ചിരിക്കുന്നു.

ഈ ചെറിയ കുരു​വിൽനിന്ന്‌ ആളുകളെ ദശാബ്ദ​ങ്ങ​ളോ​ളം പോഷി​പ്പി​ക്കാ​നും സന്തോ​ഷി​പ്പി​ക്കാ​നും കഴിയുന്ന ഒരു വൃക്ഷം വളരുന്നു

10, 11. നമ്മുടെ ഇന്ദ്രി​യ​ങ്ങ​ളിൽ യഹോ​വ​യു​ടെ നന്മ പ്രതി​ഫ​ലി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

10 തന്റെ അനന്തമായ നന്മയിൽ യഹോവ, ‘അതിശ​യ​ക​ര​മാ​യി ഉണ്ടാക്കി​യി​രി​ക്കുന്ന’ ഒരു ശരീരം നമുക്കു നൽകി​യി​രി​ക്കു​ന്നു. തന്റെ പ്രവൃ​ത്തി​കളെ ഗ്രഹി​ക്കാ​നും അവയിൽ ആഹ്ലാദി​ക്കാ​നും നമ്മെ സഹായി​ക്ക​ത്ത​ക്ക​വി​ധം രൂപകല്പന ചെയ്‌ത ഇന്ദ്രി​യങ്ങൾ യഹോവ നമുക്കു തന്നിട്ടുണ്ട്‌. (സങ്കീർത്തനം 139:14) ഈ അധ്യാ​യ​ത്തി​ന്റെ ആരംഭ​ത്തിൽ വർണി​ച്ചി​രി​ക്കുന്ന ആ രംഗങ്ങ​ളെ​ക്കു​റിച്ച്‌ വീണ്ടും ചിന്തി​ക്കുക. അങ്ങനെ​യുള്ള നിമി​ഷ​ങ്ങ​ളിൽ ഏതു കാഴ്‌ചകൾ ആണു നിങ്ങൾക്കു സന്തോഷം കൈവ​രു​ത്തു​ന്നത്‌? ഒരു കുട്ടി​യു​ടെ, സന്തോ​ഷ​ത്താൽ ചുവന്നു​തു​ടുത്ത കവിൾത്ത​ടങ്ങൾ? വയലേ​ല​ക​ളിൽ പെയ്‌തു​വീ​ഴുന്ന മഴമു​ത്തു​കൾ? ചെമപ്പും വയലറ്റും നിറങ്ങൾ ചാലി​ച്ചെ​ടുത്ത്‌ അസ്‌ത​മ​യ​സൂ​ര്യൻ രചിക്കുന്ന സുന്ദര​ദൃ​ശ്യം? ലക്ഷക്കണ​ക്കിന്‌, ഒരുപക്ഷേ ദശലക്ഷ​ക്ക​ണ​ക്കിന്‌, വ്യത്യസ്‌ത നിറങ്ങൾ തിരി​ച്ച​റി​യാൻ പര്യാ​പ്‌ത​മായ വിധത്തി​ലാണ്‌ മനുഷ്യ​നേ​ത്രം രൂപകല്പന ചെയ്യ​പ്പെ​ട്ടി​രി​ക്കു​ന്നത്‌! നമ്മുടെ ശ്രവ​ണേ​ന്ദ്രി​യം പ്രിയ​ങ്ക​ര​മായ ഒരു ശബ്ദത്തിന്റെ സ്വരവ്യ​തി​യാ​ന​ങ്ങ​ളും വൃക്ഷാ​ഗ്ര​ങ്ങളെ തഴുകുന്ന കാറ്റിന്റെ മർമര​ങ്ങ​ളും പിച്ച​വെ​ക്കുന്ന ശിശു​വി​ന്റെ നിഷ്‌ക​ള​ങ്ക​മായ പൊട്ടി​ച്ചി​രി​യും പിടി​ച്ചെ​ടു​ക്കു​ന്നു. ഇത്തരം ദൃശ്യ​ങ്ങ​ളും ശബ്ദങ്ങളും നമുക്ക്‌ ആസ്വദി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ബൈബിൾ പറയുന്നു: “കേൾക്കുന്ന കാതും കാണുന്ന കണ്ണും— ഇവ രണ്ടും യഹോവ ഉണ്ടാക്കി.” (സുഭാ​ഷി​തങ്ങൾ 20:12) എന്നാൽ അവ രണ്ട്‌ ഇന്ദ്രി​യങ്ങൾ മാത്ര​മാണ്‌.

11 ഘ്രാ​ണേ​ന്ദ്രി​യം യഹോ​വ​യു​ടെ നന്മയുടെ മറ്റൊരു തെളി​വാണ്‌. മനുഷ്യ​ന്റെ മൂക്കിന്‌ ഒട്ടനേകം വ്യത്യസ്‌ത ഗന്ധങ്ങൾ തിരി​ച്ച​റി​യാൻ കഴിയും. ചില കണക്കുകൾ പറയു​ന്നത്‌ ആയിര​ക്ക​ണ​ക്കി​നു ഗന്ധങ്ങൾ തിരി​ച്ച​റി​യാ​മെ​ന്നാണ്‌. മറ്റു ചില കണക്കുകൾ അനുസ​രിച്ച്‌ അത്‌ ഒരു ലക്ഷം കോടി​യോ​ള​മാ​കാം! ഏതാനും ചിലതി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക: ഇഷ്ടപ്പെട്ട ഭക്ഷണം, പൂക്കൾ, പഴുത്തു​വീണ ഇലകൾ, കനലിൽനി​ന്നു​യ​രുന്ന നേരിയ പുക എന്നിവ​യു​ടെ ഗന്ധങ്ങൾ. നിങ്ങളു​ടെ സ്‌പർശ​ന​ബോ​ധം, മന്ദമാ​രു​തന്റെ തലോ​ട​ലും ഒരു പ്രിയ​സു​ഹൃ​ത്തി​ന്റെ സാന്ത്വ​ന​ദാ​യ​ക​മായ ആശ്ലേഷ​വും ഒരു പഴത്തിന്റെ സംതൃ​പ്‌തി​ദാ​യ​ക​മായ മിനു​സ​വും അനുഭ​വി​ച്ച​റി​യാൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കു​ന്നു. ആ പഴമൊ​ന്നു കടിക്കു​മ്പോൾ രുചി അറിയാ​നുള്ള നിങ്ങളു​ടെ പ്രാപ്‌തി രംഗ​പ്ര​വേശം ചെയ്യുന്നു. പഴത്തിന്റെ സങ്കീർണ​മായ രാസഘടന സൃഷ്ടി​ക്കുന്ന നേരിയ രുചി​ഭേ​ദ​ങ്ങളെ പോലും നിങ്ങളു​ടെ രസമു​കു​ളങ്ങൾ തിരി​ച്ച​റി​യു​ന്നു. അതെ, യഹോ​വയെ സംബന്ധിച്ച്‌ “അങ്ങയുടെ നന്മ എത്ര വലിയത്‌! അങ്ങയെ ഭയപ്പെ​ടു​ന്ന​വർക്കാ​യി അങ്ങ്‌ അതു സംഭരി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ല്ലോ” എന്ന്‌ ഉദ്‌ഘോ​ഷി​ക്കാൻ നമുക്കു സകല കാരണ​വു​മുണ്ട്‌. (സങ്കീർത്തനം 31:19) എന്നാൽ തന്റെ ഭക്തന്മാർക്കു​വേണ്ടി യഹോവ നന്മ ‘സംഭരി​ച്ചു​വെ​ച്ചി​രി​ക്കു​ന്നത്‌’ എങ്ങനെ​യാണ്‌?

നിത്യ​പ്ര​യോ​ജ​നങ്ങൾ സഹിത​മുള്ള നന്മ

12. യഹോ​വ​യിൽനി​ന്നുള്ള ഏതു കരുത​ലു​ക​ളാണ്‌ ഏറ്റവും പ്രധാനം, എന്തു​കൊണ്ട്‌?

12 യേശു ഇങ്ങനെ പറഞ്ഞു: “‘മനുഷ്യൻ അപ്പം​കൊണ്ട്‌ മാത്രമല്ല, യഹോ​വ​യു​ടെ വായിൽനിന്ന്‌ വരുന്ന എല്ലാ വചനം​കൊ​ണ്ടും ജീവി​ക്കേ​ണ്ട​താണ്‌’ എന്ന്‌ എഴുതി​യി​രി​ക്കു​ന്നു.” (മത്തായി 4:4) തീർച്ച​യാ​യും യഹോ​വ​യു​ടെ ആത്മീയ ദാനങ്ങൾ ഭൗതിക ദാനങ്ങ​ളെ​ക്കാൾ പ്രയോ​ജ​ന​പ്ര​ദ​മാണ്‌. കാരണം, അവ നമ്മെ നിത്യ​ജീ​വ​നി​ലേക്കു നയിക്കു​ന്നു. ഈ പുസ്‌ത​ക​ത്തി​ന്റെ 8-ാം അധ്യാ​യ​ത്തിൽ, വികസി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു ആത്മീയ പറുദീസ അസ്‌തി​ത്വ​ത്തിൽ കൊണ്ടു​വ​രാൻ ഈ അവസാന നാളു​ക​ളിൽ യഹോവ തന്റെ പുനഃ​സ്ഥാ​പ​ന​ശക്തി ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി നാം കണ്ടു. ആ പറുദീ​സ​യു​ടെ ഒരു മുഖ്യ​സ​വി​ശേഷത സമൃദ്ധ​മായ ആത്മീയ ആഹാര​മാണ്‌.

13, 14. (എ) യഹസ്‌കേൽ പ്രവാ​ചകൻ ദർശന​ത്തിൽ എന്തു കണ്ടു, അത്‌ ഇന്ന്‌ നമുക്ക്‌ എന്ത്‌ അർഥമാ​ക്കു​ന്നു? (ബി) തന്റെ വിശ്വസ്‌ത ദാസന്മാർക്കു​വേണ്ടി യഹോവ ജീവദാ​യ​ക​മായ ഏത്‌ ആത്മീയ കരുത​ലു​കൾ പ്രദാനം ചെയ്യുന്നു?

13 ബൈബി​ളി​ലെ വലിയ പുനഃ​സ്ഥാ​പന പ്രവച​ന​ങ്ങ​ളി​ലൊ​ന്നിൽ, പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക​യും മഹത്ത്വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെയ്‌ത ഒരു ആലയത്തി​ന്റെ ദർശനം യഹസ്‌കേ​ലി​നു കൊടു​ക്ക​പ്പെട്ടു. ആ ആലയത്തിൽനിന്ന്‌ ഒരു നീരൊ​ഴുക്ക്‌ പുറ​പ്പെട്ടു. ഒഴുകി​ക്കൊ​ണ്ടി​രി​ക്കെ അതിന്റെ വീതി​യും ആഴവും കൂടി​ക്കൂ​ടി വന്നു, ഒടുവിൽ അത്‌ ഒരു ജലപ്ര​വാ​ഹ​മാ​യി മാറി​യി​രു​ന്നു. ഒഴുകി​ച്ചെന്ന ഇടങ്ങളി​ലെ​ല്ലാം ആ നദി അനു​ഗ്ര​ഹങ്ങൾ കൈവ​രു​ത്തി. അതിന്റെ തീരങ്ങ​ളിൽ തഴച്ചു​വ​ളർന്നു​നി​ന്നി​രുന്ന വൃക്ഷങ്ങൾ ആഹാര​വും രോഗ​ശാ​ന്തി​യും പ്രദാ​നം​ചെ​യ്‌തു. ഉപ്പു​വെള്ളം നിറഞ്ഞ ജീവജാ​ല​ങ്ങ​ളി​ല്ലാത്ത ചാവു​ക​ട​ലി​നു​പോ​ലും ആ നദി ജീവനും ഉത്‌പാ​ദ​ന​ക്ഷ​മ​ത​യും കൈവ​രു​ത്തി. (യഹസ്‌കേൽ 47:1-12) എന്നാൽ അതി​ന്റെ​യെ​ല്ലാം അർഥ​മെ​ന്താ​യി​രു​ന്നു?

14 യഹസ്‌കേൽ കണ്ട ആലയത്തി​ന്റെ ദർശനം, യഹോവ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​മെന്ന്‌ അർഥമാ​ക്കി. അതു വീണ്ടും യഹോ​വ​യു​ടെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യി​ലാ​കും. ദർശന​ത്തി​ലെ നദി​പോ​ലെ തന്റെ ജനത്തി​ലേക്കു പ്രവഹി​ക്കുന്ന, ജീവനു​വേ​ണ്ടി​യുള്ള ദൈവ​ത്തി​ന്റെ സമൃദ്ധ​മായ കരുത​ലു​കൾ പൂർവാ​ധി​കം വർധി​ച്ചു​കൊ​ണ്ടി​രി​ക്കും. 1919-ൽ നിർമ​ലാ​രാ​ധന പുനഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടതു മുതൽ യഹോവ തന്റെ ജനത്തെ ജീവദാ​യ​ക​മായ കരുത​ലു​ക​ളാൽ അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു. എങ്ങനെ? ബൈബി​ളു​കൾ, ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ, യോഗങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ​യെ​ല്ലാം ദശലക്ഷ​ങ്ങൾക്ക്‌ മർമ​പ്ര​ധാ​ന​മായ സത്യങ്ങൾ എത്തിച്ചു​കൊ​ടു​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു. ഇങ്ങനെ​യുള്ള മുഖാ​ന്ത​ര​ങ്ങ​ളാൽ യഹോവ ജീവനു​വേ​ണ്ടി​യുള്ള തന്റെ കരുത​ലു​ക​ളിൽ ഏറ്റവും പ്രധാ​ന​മായ ഒന്നി​നെ​ക്കു​റിച്ച്‌—യഹോ​വയെ യഥാർഥ​ത്തിൽ സ്‌നേ​ഹി​ക്കു​ക​യും ഭയപ്പെ​ടു​ക​യും ചെയ്യുന്ന സകലർക്കും യഹോ​വ​യു​ടെ മുമ്പാകെ ശുദ്ധമായ നിലയും നിത്യ​ജീ​വന്റെ പ്രത്യാ​ശ​യും കൈവ​രു​ത്തുന്ന ക്രിസ്‌തു​വി​ന്റെ മോച​ന​വി​ല​യെ​ക്കു​റിച്ച്‌—ആളുകളെ പഠിപ്പി​ച്ചി​രി​ക്കു​ന്നു.a അതു​കൊണ്ട്‌ ഈ അവസാ​ന​നാ​ളു​ക​ളിൽ ഉടനീളം, ലോകം ആത്മീയ​ക്ഷാ​മം അനുഭ​വി​ക്കവേ, യഹോ​വ​യു​ടെ ജനം ഒരു ആത്മീയ വിരുന്ന്‌ ആസ്വദി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.—യശയ്യ 65:13.

15. ക്രിസ്‌തു​വി​ന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ യഹോ​വ​യു​ടെ നന്മ വിശ്വസ്‌ത മനുഷ്യ​വർഗ​ത്തി​ലേക്ക്‌ ഏത്‌ അർഥത്തിൽ ഒഴുകും?

15 എന്നാൽ യഹസ്‌കേൽ ദർശന​ത്തിൽ കണ്ട നദിയു​ടെ ഒഴുക്ക്‌ ഈ പഴയ വ്യവസ്ഥി​തി അവസാ​നി​ക്കു​ന്ന​തോ​ടെ നിലയ്‌ക്കു​ന്നില്ല. മറിച്ച്‌, ക്രിസ്‌തു​വി​ന്റെ സഹസ്രാബ്ദ വാഴ്‌ച​ക്കാ​ലത്ത്‌ അതു പൂർവാ​ധി​കം സമൃദ്ധ​മാ​യി ഒഴുകും. അന്ന്‌, മിശി​ഹൈക രാജ്യം മുഖേന യഹോവ, യേശു​വി​ന്റെ ബലിയു​ടെ മൂല്യം പൂർണ​മാ​യും ഉപയു​ക്ത​മാ​ക്കി​ക്കൊണ്ട്‌ വിശ്വസ്‌ത മനുഷ്യ​വർഗത്തെ ക്രമേണ പൂർണ​ത​യി​ലേക്ക്‌ ഉയർത്തും. അന്നു നാം യഹോ​വ​യു​ടെ നന്മയെ​പ്രതി എത്ര ആഹ്ലാദി​ക്കും!

യഹോ​വ​യു​ടെ നന്മയുടെ കൂടു​ത​ലായ വശങ്ങൾ

16. യഹോ​വ​യു​ടെ നന്മയിൽ മറ്റു ഗുണങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ ബൈബിൾ എങ്ങനെ പ്രകട​മാ​ക്കു​ന്നു?

16 യഹോ​വ​യു​ടെ നന്മയിൽ ഉദാര​ത​യെ​ക്കാ​ള​ധി​കം ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ദൈവം മോശ​യോട്‌ ഇങ്ങനെ പറഞ്ഞു: “എന്റെ നന്മ മുഴു​വ​നും നിന്റെ മുന്നി​ലൂ​ടെ കടന്നു​പോ​കാൻ ഞാൻ ഇടയാ​ക്കും. യഹോവ എന്ന പേര്‌ നിന്റെ മുന്നിൽ ഞാൻ പ്രഖ്യാ​പി​ക്കും.” പിന്നീട്‌ വിവരണം ഇങ്ങനെ പറയുന്നു: “യഹോവ, യഹോവ, കരുണ​യും കൃപയും ഉള്ള ദൈവം, പെട്ടെന്നു കോപി​ക്കാ​ത്തവൻ, അചഞ്ചല​സ്‌നേ​ഹ​വും സത്യവും നിറഞ്ഞവൻ.” (പുറപ്പാട്‌ 33:19; 34:6, അടിക്കു​റിപ്പ്‌) അതു​കൊണ്ട്‌ യഹോ​വ​യു​ടെ നന്മയിൽ ഒട്ടനവധി വിശിഷ്ട ഗുണങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഇവയിൽ കേവലം രണ്ടെണ്ണം നമുക്കു പരിചി​ന്തി​ക്കാം.

17. എന്താണു കൃപ, നിസ്സാ​ര​രായ അപൂർണ മനുഷ്യ​രോ​ടു യഹോവ അതു പ്രകട​മാ​ക്കി​യി​രി​ക്കു​ന്നത്‌ എങ്ങനെ?

17 ‘കൃപയുള്ള ദൈവം.’ കൃപ അനുക​മ്പ​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. തന്റെ സൃഷ്ടി​ക​ളോട്‌ യഹോവ ഇടപെ​ടുന്ന രീതി​യെ​ക്കു​റിച്ച്‌ ഈ ഗുണം നമ്മോടു വളരെ​യ​ധി​കം പറയുന്നു. അധികാ​രി​ക​ളു​ടെ കാര്യ​ത്തിൽ മിക്ക​പ്പോ​ഴും സത്യമാ​യി​രി​ക്കു​ന്ന​തു​പോ​ലെ പരുഷ​നോ നിസ്സം​ഗ​നോ നിഷ്‌ഠു​ര​നോ ആയിരി​ക്കു​ന്ന​തി​നു പകരം, യഹോവ സൗമ്യ​നും ദയാലു​വു​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, യഹോവ അബ്രാ​ഹാ​മി​നോട്‌ ഇങ്ങനെ പറഞ്ഞു: “ദയവായി നീ നിൽക്കു​ന്നി​ട​ത്തു​നിന്ന്‌ വടക്കോ​ട്ടും തെക്കോ​ട്ടും കിഴ​ക്കോ​ട്ടും പടിഞ്ഞാ​റോ​ട്ടും നോക്കുക.” (ഉൽപത്തി 13:14) പല ഭാഷാ​ന്ത​ര​ങ്ങ​ളും “ദയവായി” എന്ന പദം വിട്ടു​ക​ള​ഞ്ഞി​രി​ക്കു​ന്നു. എന്നാൽ മൂല എബ്രാ​യ​പാ​ഠ​ത്തിൽ, പ്രസ്‌താ​വ​നയെ ആജ്ഞയിൽനിന്ന്‌ വിനയ​പൂർവ​മായ അഭ്യർഥ​ന​യാ​ക്കി മാറ്റുന്ന ഒരു പ്രത്യയം പദഘട​ന​യിൽ ഉൾപ്പെ​ടു​ന്നു​വെന്ന്‌ ബൈബിൾ പണ്ഡിത​ന്മാർ പറയുന്നു. സമാന​മായ മറ്റ്‌ ഉദാഹ​ര​ണ​ങ്ങ​ളും ഉണ്ട്‌. (ഉൽപത്തി 31:12; യഹസ്‌കേൽ 8:5) ചിന്തി​ക്കുക, അഖിലാണ്ഡ പരമാ​ധി​കാ​രി നിസ്സാ​ര​രായ മനുഷ്യ​രോട്‌ “ദയവായി” എന്നു പറയുന്നു. പാരു​ഷ്യ​വും നിർദ​യ​ത്വ​വും ധാർഷ്ട്യ​വു​മൊ​ക്കെ വളരെ സാധാ​ര​ണ​മാ​യി​രി​ക്കുന്ന ഒരു ലോക​ത്തിൽ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ കൃപ​യെ​ക്കു​റിച്ച്‌ വിചി​ന്തനം ചെയ്യു​ന്നത്‌ നവോ​ന്മേ​ഷ​പ്ര​ദ​മല്ലേ?

18. യഹോവ ‘സത്യം നിറഞ്ഞവൻ’ ആണെന്നു പറയു​ന്നത്‌ ഏത്‌ അർഥത്തിൽ, ആ വാക്കുകൾ ആശ്വാ​സ​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

18 ‘സത്യം നിറഞ്ഞവൻ.’ സത്യസ​ന്ധ​ത​യി​ല്ലായ്‌മ ഇന്നത്തെ ലോക​ത്തി​ന്റെ മുഖമു​ദ്ര ആയിത്തീർന്നി​രി​ക്കു​ന്നു. എന്നാൽ “നുണ പറയാൻ ദൈവം മനുഷ്യ​നല്ല” എന്നു ബൈബിൾ നമ്മെ ഓർമി​പ്പി​ക്കു​ന്നു. (സംഖ്യ 23:19) വാസ്‌ത​വ​ത്തിൽ, തീത്തോസ്‌ 1:2 യഹോ​വ​യെ​ക്കു​റിച്ച്‌ “നുണ പറയാൻ കഴിയാത്ത ദൈവം” എന്ന്‌ പറയുന്നു. യഹോ​വ​യു​ടെ നന്മ, വ്യാജം പറയുക യഹോ​വയെ സംബന്ധി​ച്ചി​ട​ത്തോ​ളം അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു. അതു​കൊണ്ട്‌, യഹോ​വ​യു​ടെ വാഗ്‌ദാ​നങ്ങൾ തികച്ചും ആശ്രയ​യോ​ഗ്യ​മാണ്‌; യഹോ​വ​യു​ടെ വാക്കുകൾ എല്ലായ്‌പോ​ഴും നിവൃ​ത്തി​യേ​റു​ക​തന്നെ ചെയ്യും. യഹോവ ‘സത്യത്തി​ന്റെ ദൈവം’ എന്നു​പോ​ലും വിളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. (സങ്കീർത്തനം 31:5) യഹോവ വ്യാജങ്ങൾ പറയു​ന്ന​തിൽനിന്ന്‌ ഒഴിഞ്ഞു​നിൽക്കു​ന്നു​വെന്നു മാത്രമല്ല, സത്യം സമൃദ്ധ​മാ​യി വിതരണം ചെയ്യു​ക​യും ചെയ്യുന്നു. യഹോവ രഹസ്യ​ത്തിൽ കാര്യങ്ങൾ ചെയ്യു​ന്ന​വ​നോ വിവരങ്ങൾ മറച്ചു​വെ​ക്കു​ന്ന​വ​നോ നിഗൂ​ഢ​സ്വ​ഭാ​വ​ക്കാ​ര​നോ അല്ല; മറിച്ച്‌, തന്റെ അതിരറ്റ ജ്ഞാന​ശേ​ഖ​ര​ത്തിൽനിന്ന്‌ യഹോവ തന്റെ വിശ്വസ്‌ത ദാസന്മാ​രെ ഉദാര​മാ​യി പ്രബു​ദ്ധ​രാ​ക്കു​ന്നു.b അവർ ‘സത്യത്തിൽ നടക്കേ​ണ്ട​തിന്‌’ താൻ നൽകുന്ന സത്യങ്ങ​ള​നു​സ​രിച്ച്‌ എങ്ങനെ ജീവി​ക്കാ​മെ​ന്നു​പോ​ലും യഹോവ അവരെ പഠിപ്പി​ക്കു​ന്നു. (3 യോഹ​ന്നാൻ 3) പൊതു​വേ യഹോ​വ​യു​ടെ നന്മ നമ്മെ വ്യക്തി​പ​ര​മാ​യി എങ്ങനെ സ്വാധീ​നി​ക്കണം?

‘യഹോ​വ​യു​ടെ നന്മയാൽ മുഖം ശോഭി​ക്കട്ടെ’

19, 20. (എ) സാത്താൻ യഹോ​വ​യു​ടെ നന്മയി​ലുള്ള ഹവ്വയുടെ വിശ്വാ​സ​ത്തിന്‌ തുരങ്കം​വെ​ക്കാൻ ശ്രമി​ച്ച​തെ​ങ്ങനെ, അത്‌ എന്തു ഫലം ഉളവാക്കി? (ബി) യഹോ​വ​യു​ടെ നന്മയ്‌ക്ക്‌ ഉചിത​മാ​യി നമ്മു​ടെ​മേൽ എന്തു ഫലമു​ണ്ടാ​യി​രി​ക്കണം, എന്തു​കൊണ്ട്‌?

19 ഏദെൻതോ​ട്ട​ത്തിൽവെച്ച്‌, സാത്താൻ ഹവ്വയെ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ, യഹോ​വ​യു​ടെ നന്മയി​ലുള്ള ഹവ്വയുടെ വിശ്വാ​സ​ത്തി​നു തന്ത്രപൂർവം തുരങ്കം​വെ​ച്ചു​കൊ​ണ്ടാണ്‌ സാത്താൻ തുടക്ക​മി​ട്ടത്‌. “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും തൃപ്‌തി​യാ​കു​വോ​ളം നിനക്കു തിന്നാം” എന്ന്‌ യഹോവ ആദാമി​നോ​ടു പറഞ്ഞി​രു​ന്നു. ആ തോട്ട​ത്തിൽ ആയിര​ക്ക​ണ​ക്കി​നു വൃക്ഷങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം. എന്നാൽ അതിൽ ഒരു വൃക്ഷത്തിൽനി​ന്നുള്ള ഫലം ഭക്ഷിക്ക​രു​തെന്നു മാത്രമേ യഹോവ കല്പിച്ചുള്ളൂ. എന്നിട്ടും, സാത്താൻ ഹവ്വയോട്‌ ചോദിച്ച ആദ്യ​ചോ​ദ്യം ഇതായി​രു​ന്നു: “തോട്ട​ത്തി​ലെ എല്ലാ മരങ്ങളിൽനി​ന്നും നിങ്ങൾ തിന്നരു​തെന്നു ദൈവം ശരിക്കും പറഞ്ഞി​ട്ടു​ണ്ടോ?” (ഉൽപത്തി 2:9, 16; 3:1) യഹോവ ഏതോ നന്മ പിടി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണെന്ന്‌ ഹവ്വയെ​ക്കൊണ്ട്‌ ചിന്തി​പ്പി​ക്കാൻ യഹോ​വ​യു​ടെ വാക്കു​കളെ സാത്താൻ വളച്ചൊ​ടി​ച്ചു. സങ്കടക​ര​മെന്നു പറയട്ടെ, അവന്റെ തന്ത്രം വിജയി​ച്ചു. ആവശ്യ​മു​ള്ള​തെ​ല്ലാം തനിക്കു പ്രദാനം ചെയ്‌ത ദൈവ​ത്തി​ന്റെ നന്മയെ ഹവ്വ സംശയി​ച്ചു​തു​ടങ്ങി. ഹവ്വയുടെ സന്തതി​പ​ര​മ്പ​ര​യിൽപ്പെട്ട അനേകം സ്‌ത്രീ​പു​രു​ഷ​ന്മാ​രും അതുതന്നെ ചെയ്‌തി​രി​ക്കു​ന്നു.

20 അത്തരം സംശയങ്ങൾ കൈവ​രു​ത്തിയ ദുഃഖ​ത്തി​ന്റെ​യും ദുരി​ത​ത്തി​ന്റെ​യും ആഴം നമുക്ക​റി​യാം. അതു​കൊണ്ട്‌ യിരെമ്യ 31:12-ലെ വാക്കുകൾ നമുക്കു ശ്രദ്ധി​ക്കാം. “യഹോ​വ​യു​ടെ നന്മയാൽ അവരുടെ മുഖം ശോഭി​ക്കും” എന്ന്‌ ആ വാക്യം പറയുന്നു. യഹോ​വ​യു​ടെ നന്മ തീർച്ച​യാ​യും നാം സന്തോ​ഷ​ത്താൽ ശോഭി​ക്കാൻ ഇടയാ​ക്കണം. ഇത്ര നന്മ നിറഞ്ഞ നമ്മുടെ ദൈവ​ത്തി​ന്റെ ആന്തരങ്ങളെ നാം ഒരിക്ക​ലും സംശയി​ക്കേ​ണ്ട​തില്ല. നമുക്കു പൂർണ​മാ​യി ദൈവത്തെ ആശ്രയി​ക്കാ​വു​ന്ന​താണ്‌. കാരണം, തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു നന്മ വരാന​ല്ലാ​തെ മറ്റൊ​ന്നും ദൈവം ആഗ്രഹി​ക്കു​ന്നില്ല.

21, 22. (എ) യഹോ​വ​യു​ടെ നന്മയോട്‌ ഏതു വിധത്തിൽ പ്രതി​ക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു? (ബി) അടുത്ത അധ്യാ​യ​ത്തിൽ നാം ഏതു ഗുണം ചർച്ച ചെയ്യും, അതു നന്മയിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി​രി​ക്കു​ന്നത്‌ എങ്ങനെ?

21 കൂടാതെ, ദൈവ​ത്തി​ന്റെ നന്മയെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കാൻ ഒരു അവസരം ലഭിക്കു​മ്പോൾ നാം സന്തോ​ഷി​ക്കു​ന്നു. യഹോ​വ​യു​ടെ ജനത്തെ​ക്കു​റിച്ച്‌ സങ്കീർത്തനം 145:7 പറയുന്നു: “അങ്ങയുടെ സമൃദ്ധ​മായ നന്മ ഓർക്കു​മ്പോൾ അവർ മതിമ​റന്ന്‌ സന്തോ​ഷി​ക്കും.” നാം ജീവി​ക്കുന്ന ഓരോ ദിവസ​വും യഹോ​വ​യു​ടെ നന്മയിൽനിന്ന്‌ ഏതെങ്കി​ലും വിധത്തിൽ നമുക്കു പ്രയോ​ജനം ലഭിക്കു​ന്നു. സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം, പ്രത്യേ​കം എടുത്തു​പ​റ​ഞ്ഞു​കൊണ്ട്‌ യഹോവ നമുക്കാ​യി ചെയ്‌തി​രി​ക്കുന്ന നന്മകൾക്കാ​യി അവനു നന്ദി​കൊ​ടു​ക്കു​ന്നത്‌ ഒരു പതിവാ​ക്ക​രു​തോ? ആ ഗുണ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്ന​തും അതി​നെ​പ്രതി ദിനം​തോ​റും യഹോ​വ​യ്‌ക്കു നന്ദി​കൊ​ടു​ക്കു​ന്ന​തും അതി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറയു​ന്ന​തും നമ്മുടെ നല്ലവനായ ദൈവത്തെ അനുക​രി​ക്കാൻ നമ്മെ സഹായി​ക്കും. യഹോവ ചെയ്യു​ന്ന​തു​പോ​ലെ നന്മ ചെയ്യാൻ നാം മാർഗങ്ങൾ തേടു​മ്പോൾ, നാം യഹോ​വ​യോട്‌ പൂർവാ​ധി​കം അടുത്ത്‌ ചെല്ലും. വൃദ്ധനാ​യി​രുന്ന യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഇങ്ങനെ എഴുതി: “പ്രിയ​പ്പെട്ട ഗായൊ​സേ, തിന്മയാ​യ​തി​നെ അനുക​രി​ക്കാ​തെ നന്മയാ​യ​തി​നെ അനുക​രി​ക്കുക. നന്മ ചെയ്യു​ന്നവർ ദൈവ​ത്തിൽനി​ന്നു​ള്ളവർ.”—3 യോഹ​ന്നാൻ 11.

22 യഹോ​വ​യു​ടെ നന്മ മറ്റു ഗുണങ്ങ​ളോ​ടും ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, ദൈവം ‘അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ ആണ്‌.’ (പുറപ്പാട്‌ 34:6) നന്മയെ​പ്പോ​ലെ യഹോവ അത്ര പൊതു​വാ​യി പ്രകട​മാ​ക്കുന്ന ഒന്നല്ല ഈ ഗുണം; കാരണം, വിശേ​ഷാൽ തന്റെ വിശ്വസ്‌ത ദാസന്മാ​രോ​ടുള്ള ബന്ധത്തി​ലാണ്‌ യഹോവ അതു പ്രകട​മാ​ക്കു​ന്നത്‌. യഹോവ അതു ചെയ്യുന്ന വിധ​ത്തെ​ക്കു​റിച്ച്‌ നാം അടുത്ത അധ്യാ​യ​ത്തിൽ പഠിക്കു​ന്ന​താ​യി​രി​ക്കും.

a യഹോവയുടെ നന്മയുടെ ഏറ്റവും വലിയ തെളി​വാണ്‌ മോച​ന​വില. ദശലക്ഷ​ക്ക​ണ​ക്കി​നു വരുന്ന ആത്മവ്യ​ക്തി​ക​ളിൽനിന്ന്‌, നമുക്കു​വേണ്ടി മരിക്കാൻ യഹോവ തിര​ഞ്ഞെ​ടു​ത്തത്‌ തന്റെ പ്രിയ​പ്പെട്ട ഏകജാത പുത്ര​നെ​യാണ്‌.

b ബൈബിൾ സമുചി​ത​മാ​യി സത്യത്തെ വെളി​ച്ച​ത്തോ​ടു ബന്ധപ്പെ​ടു​ത്തു​ന്നു. “അങ്ങയുടെ വെളി​ച്ച​വും സത്യവും അയച്ചു​ത​രേ​ണമേ” എന്നു സങ്കീർത്ത​ന​ക്കാ​രൻ പാടി. (സങ്കീർത്തനം 43:3) തന്നിൽനിന്ന്‌ പഠിക്കാൻ അല്ലെങ്കിൽ പ്രബോ​ധനം നേടാൻ ആഗ്രഹി​ക്കു​ന്ന​വ​രു​ടെ​മേൽ യഹോവ സമൃദ്ധ​മായ ആത്മീയ വെളിച്ചം ചൊരി​യു​ന്നു.—2 കൊരി​ന്ത്യർ 4:6; 1 യോഹ​ന്നാൻ 1:5.

ധ്യാനിക്കുന്നതിനുള്ള ചോദ്യ​ങ്ങൾ

  • 1 രാജാ​ക്ക​ന്മാർ 8:54-61, 66 ശലോ​മോൻ യഹോ​വ​യു​ടെ നന്മയോ​ടു വിലമ​തി​പ്പു പ്രകട​മാ​ക്കി​യത്‌ എങ്ങനെ, അത്‌ ഇസ്രാ​യേ​ല്യ​രിൽ എന്തു ഫലം ഉളവാക്കി?

  • സങ്കീർത്തനം 119:66, 68 നമ്മുടെ പ്രാർഥ​നകൾ യഹോ​വ​യു​ടെ നന്മയെ അനുക​രി​ക്കാ​നുള്ള ആഗ്രഹത്തെ പ്രതി​ഫ​ലി​പ്പി​ക്കേ​ണ്ടത്‌ എങ്ങനെ?

  • ലൂക്കോസ്‌ 6:32-38 യഹോ​വ​യു​ടെ ഉദാര​മ​നോ​ഭാ​വത്തെ അനുക​രി​ക്കാൻ നമ്മെ എന്തു പ്രചോ​ദി​പ്പി​ച്ചേ​ക്കാം?

  • റോമർ 12:2, 9, 17-21 നമ്മുടെ അനുദിന ജീവി​ത​ത്തിൽ നമുക്ക്‌ എങ്ങനെ നന്മ പ്രകട​മാ​ക്കാൻ കഴിയും?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക