വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • cl അധ്യാ. 28 പേ. 280-289
  • “അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ”
  • യഹോവയോട്‌ അടുത്തുചെല്ലുവിൻ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • എന്താണു വിശ്വ​സ്‌തത?
  • യഹോ​വ​യു​ടെ അതുല്യ​മായ വിശ്വ​സ്‌തത
  • യഹോവ ‘തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല’
  • യഹോ​വ​യു​ടെ വിശ്വ​സ്‌ത​സ്‌നേഹം രക്ഷയുടെ വഴി തുറക്കു​ന്നു
  • നോക്കൂ, വിശ്വസ്‌തൻ!
    വീക്ഷാഗോപുരം—1996
  • വിശ്വസ്‌തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ
    വീക്ഷാഗോപുരം—1996
  • നിങ്ങൾ ആരോട്‌ വിശ്വസ്‌തത പാലിക്കണം?
    2002 വീക്ഷാഗോപുരം
  • വിശ്വസ്‌തത—വിലയെന്ത്‌?
    വീക്ഷാഗോപുരം—1991
കൂടുതൽ കാണുക
യഹോവയോട്‌ അടുത്തുചെല്ലുവിൻ
cl അധ്യാ. 28 പേ. 280-289
രാത്രിയിൽ ആകാശത്ത്‌ ചന്ദ്രൻ.

അധ്യായം 28

“അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ”

1, 2. ദാവീദ്‌ രാജാവ്‌ പലപ്പോ​ഴും വിശ്വാ​സ​വ​ഞ്ച​ന​യ്‌ക്ക്‌ ഇരയാ​യി​ട്ടുണ്ട്‌ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

ദാവീദ്‌ രാജാവ്‌ വിശ്വാ​സ​വ​ഞ്ച​ന​യ്‌ക്ക്‌ ഇരയാ​കു​ന്നത്‌ ഇത്‌ ആദ്യമാ​യി​ട്ട​ല്ലാ​യി​രു​ന്നു. ഒരു ഘട്ടത്തിൽ, സ്വന്തം ജനതയിൽപ്പെ​ട്ട​വർതന്നെ ദാവീ​ദിന്‌ എതിരെ ഗൂഢാ​ലോ​ച​നകൾ നടത്തു​ക​യും അദ്ദേഹ​ത്തി​ന്റെ വാഴ്‌ച സംഘർഷ​പൂ​രി​തം ആയിത്തീ​രു​ക​യും ചെയ്‌തു. കൂടാതെ, ദാവീ​ദി​ന്റെ അടുത്ത സഹകാ​രി​ക​ളാ​യി​രി​ക്കേ​ണ്ട​വർതന്നെ അദ്ദേഹ​ത്തോ​ടു വിശ്വാ​സ​വഞ്ചന കാട്ടി. ദാവീ​ദി​ന്റെ ആദ്യഭാ​ര്യ​യായ മീഖളി​ന്റെ കാര്യ​മെ​ടു​ക്കുക. ആദ്യ​മൊ​ക്കെ മീഖൾ ‘ദാവീ​ദു​മാ​യി സ്‌നേ​ഹ​ത്തി​ലാ​യി​രു​ന്നു,’ രാജകീയ കർത്തവ്യ​ങ്ങ​ളിൽ ദാവീ​ദി​നെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്‌തി​രു​ന്നു. എന്നിരു​ന്നാ​ലും പിൽക്കാ​ലത്ത്‌ മീഖളി​നു “ഹൃദയ​ത്തിൽ ദാവീ​ദി​നോ​ടു പുച്ഛം തോന്നി,” “വെളി​വു​കെട്ട ഒരാ​ളെ​പ്പോ​ലെ” പെരു​മാ​റി എന്നു പറഞ്ഞ്‌ ദാവീ​ദി​നെ ആക്ഷേപി​ക്കു​ക​പോ​ലും ചെയ്‌തു.—1 ശമുവേൽ 18:20; 2 ശമുവേൽ 6:16, 20.

2 ഇനി ദാവീ​ദി​ന്റെ സ്വകാര്യ ഉപദേ​ശ​ക​നാ​യി​രുന്ന അഹി​ഥോ​ഫെ​ലി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. അയാളു​ടെ ഉപദേശം യഹോ​വ​യിൽനിന്ന്‌ നേരി​ട്ടുള്ള അരുള​പ്പാ​ടു​പോ​ലെ കരുതി ദാവീദ്‌ വിലമ​തി​ച്ചി​രു​ന്നു. എന്നാൽ ദാവീദ്‌ വിശ്വ​സ്‌ത​നാ​യി കരുതിയ ഈ ഉറ്റമി​ത്രം കാല​ക്ര​മ​ത്തിൽ വഞ്ചകനാ​യി മാറു​ക​യും ദാവീ​ദി​നെ​തി​രായ ഒരു സംഘടിത മത്സരത്തിൽ ഉൾപ്പെ​ടു​ക​യും ചെയ്‌തു. മത്സരത്തി​ന്റെ ചരടു​വ​ലി​ച്ചത്‌ ആരായി​രു​ന്നു? ദാവീ​ദി​ന്റെ സ്വന്തം പുത്ര​നായ അബ്‌ശാ​ലോം! അവസര​വാ​ദി​യും തന്ത്രശാ​ലി​യും ആയിരുന്ന അബ്‌ശാ​ലോം തന്നെത്തന്നെ ഒരു ബദൽരാ​ജാ​വാ​യി അവരോ​ധി​ച്ചു​കൊണ്ട്‌ “ഇസ്രാ​യേൽമ​ക്ക​ളു​ടെ ഹൃദയം കവർന്നു​തു​ടങ്ങി.” അബ്‌ശാ​ലോ​മി​ന്റെ മത്സരം ശക്തമാ​യ​തി​നെ തുടർന്ന്‌ ദാവീ​ദി​നു പ്രാണ​ര​ക്ഷാർഥം അവി​ടെ​നിന്ന്‌ ഓടി​പ്പോ​കേ​ണ്ടി​വന്നു.—2 ശമുവേൽ 15:1-6, 12-17.

3. ദാവീ​ദിന്‌ എന്തു ബോധ്യ​മു​ണ്ടാ​യി​രു​ന്നു?

3 ദാവീ​ദി​നോ​ടു വിശ്വ​സ്‌തത പുലർത്തിയ ആരും ഇല്ലായി​രു​ന്നു എന്നാണോ? അനർഥ​ങ്ങ​ളു​ടെ ആ കാലഘ​ട്ട​ത്തിൽ ഉടനീളം തന്നോടു വിശ്വ​സ്‌തത പുലർത്തുന്ന ഒരാൾ ഉണ്ടെന്ന്‌ ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. ആരായി​രു​ന്നു അത്‌? ദൈവ​മായ യഹോ​വ​തന്നെ. “വിശ്വ​സ്‌ത​നോട്‌ അങ്ങ്‌ വിശ്വ​സ്‌തത കാണി​ക്കു​ന്നു” എന്ന്‌ ദാവീദ്‌ യഹോ​വ​യെ​ക്കു​റിച്ച്‌ പറഞ്ഞു. (2 ശമുവേൽ 22:26) എന്താണു വിശ്വ​സ്‌തത? യഹോവ ഈ ഗുണത്തി​ന്റെ ഏറ്റവും ശ്രേഷ്‌ഠ​മായ മാതൃക ആയിരി​ക്കു​ന്നത്‌ എങ്ങനെ?

എന്താണു വിശ്വ​സ്‌തത?

4, 5. (എ) എന്താണു “വിശ്വ​സ്‌തത”? (ബി) ജീവനി​ല്ലാത്ത വസ്‌തു​ക്കൾ പ്രകട​മാ​ക്കുന്ന ആശ്രയ​യോ​ഗ്യത വ്യക്തികൾ പ്രകട​മാ​ക്കുന്ന വിശ്വ​സ്‌ത​ത​യിൽനിന്ന്‌ വ്യത്യ​സ്‌തം ആയിരി​ക്കു​ന്നത്‌ എങ്ങനെ?

4 എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം “വിശ്വ​സ്‌തത” എന്ന പദം, ഒരു സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ സ്‌നേ​ഹ​പൂർവം പറ്റിനിൽക്കു​ന്ന​തും ആ സംഗതി​യോട്‌ അല്ലെങ്കിൽ വ്യക്തി​യോട്‌ ബന്ധപ്പെട്ട ഉദ്ദേശ്യം സാധി​ക്കു​ന്ന​തു​വരെ വിട്ടു​പോ​കാ​ത്ത​തു​മായ ദയയെ അർഥമാ​ക്കു​ന്നു. വിശ്വ​സ്‌ത​നായ ഒരു വ്യക്തി സ്‌നേ​ഹ​സ​മ്പ​ന്ന​നു​മാ​യി​രി​ക്കും. രസാവ​ഹ​മാ​യി, സങ്കീർത്ത​ന​ക്കാ​രൻ ചന്ദ്രനെ “ആകാശ​ത്തി​ലെ ഒരു വിശ്വ​സ്‌ത​സാ​ക്ഷി” എന്ന്‌ വിളി​ക്കു​ക​യു​ണ്ടാ​യി. (സങ്കീർത്തനം 89:37) ചന്ദ്രൻ രാത്രി​യിൽ ക്രമമാ​യി പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തു​കൊ​ണ്ടാണ്‌ അദ്ദേഹം അതിനെ അപ്രകാ​രം വിശേ​ഷി​പ്പി​ച്ചത്‌. ഈ അർഥത്തിൽ ചന്ദ്രൻ ആശ്രയ​യോ​ഗ്യത പ്രകട​മാ​ക്കു​ന്നു. എന്നാൽ ഒരു വ്യക്തി വിശ്വ​സ്‌തത കാണി​ക്കുന്ന അതേ അർഥത്തിൽ ചന്ദ്രൻ വിശ്വ​സ്‌തത കാണി​ക്കു​ന്ന​താ​യി പറയാൻ സാധി​ക്കില്ല. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഒരു വ്യക്തി പ്രകട​മാ​ക്കുന്ന വിശ്വ​സ്‌തത സ്‌നേ​ഹ​ത്തി​ന്റെ ഒരു തെളി​വാണ്‌—അതു നിർജീവ വസ്‌തു​ക്കൾക്കു പ്രകട​മാ​ക്കാൻ കഴിയാത്ത ഒന്നാണ്‌.

ചന്ദ്രനെ ഒരു വിശ്വസ്‌ത സാക്ഷി​യെന്നു വിളി​ച്ചി​രി​ക്കു​ന്നു, എന്നാൽ ബുദ്ധി​ശ​ക്തി​യുള്ള ജീവി​കൾക്കു മാത്രമേ യഥാർഥ​ത്തിൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത​തയെ പ്രതി​ഫ​ലി​പ്പി​ക്കാൻ കഴിയൂ

5 തിരു​വെ​ഴു​ത്തിൽ ദ്യോ​തി​പ്പി​ക്കു​ന്ന​പ്ര​കാ​രം, വിശ്വ​സ്‌തത ഊഷ്‌മ​ള​മാണ്‌. അതിന്റെ പ്രകട​നം​തന്നെ ഈ ഗുണം പ്രകട​മാ​ക്കുന്ന വ്യക്തി​ക്കും അതിന്റെ പ്രയോ​ജനം അനുഭ​വി​ക്കുന്ന വ്യക്തി​ക്കും ഇടയിൽ ഒരു ബന്ധം സ്ഥിതി​ചെ​യ്യു​ന്നു എന്നു സൂചി​പ്പി​ക്കു​ന്നു. അത്തരം വിശ്വ​സ്‌തത അസ്ഥിരമല്ല. കാറ്റത്ത്‌ ഗതിമാ​റി​പ്പോ​കുന്ന തിരമാ​ല​കൾപോ​ലെയല്ല അത്‌. മറിച്ച്‌, ഏറ്റവും പ്രയാ​സ​ക​ര​മായ പ്രതി​ബ​ന്ധ​ങ്ങളെ പോലും തരണം ചെയ്യാ​നുള്ള സ്ഥിരത​യും കരുത്തും അതിനുണ്ട്‌.

6. (എ) മനുഷ്യ​രു​ടെ ഇടയിൽ വിശ്വ​സ്‌തത എത്ര​ത്തോ​ളം അപൂർവ​മാണ്‌, ബൈബിൾ ഇതു സംബന്ധിച്ച്‌ എന്തു സൂചന നൽകുന്നു? (ബി) വിശ്വ​സ്‌ത​ത​യിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്നു പഠിക്കാ​നുള്ള ഏറ്റവും നല്ല മാർഗം എന്ത്‌, എന്തു​കൊണ്ട്‌?

6 അത്തരം വിശ്വ​സ്‌തത ഇന്ന്‌ അപൂർവ​മാണ്‌ എന്നതു ശരിതന്നെ. അടുത്ത ചങ്ങാതി​മാ​രാ​യി​രി​ക്കെ ‘പരസ്‌പരം നശിപ്പി​ക്കാൻ തക്കം​നോ​ക്കി​യി​രി​ക്കു​ന്ന​വരെ’ ഇന്ന്‌ എവി​ടെ​യും കാണാം. തങ്ങളുടെ വിവാഹ ഇണകളെ ഉപേക്ഷി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ നാം ധാരാളം കേൾക്കു​ന്നുണ്ട്‌. (സുഭാ​ഷി​തങ്ങൾ 18:24; മലാഖി 2:14-16) വഞ്ചനാ​പ​ര​മായ പ്രവൃ​ത്തി​കൾ വളരെ സാധാ​ര​ണ​മാ​യ​തു​കൊണ്ട്‌, “വിശ്വ​സ്‌ത​രാ​യവർ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​യി” എന്ന മീഖ പ്രവാ​ച​കന്റെ വാക്കു​ക​ളോ​ടു നമ്മളും യോജി​ച്ചേ​ക്കാം. (മീഖ 7:2) മനുഷ്യർ വിശ്വ​സ്‌തത കാണി​ക്കു​ന്ന​തിൽ മിക്ക​പ്പോ​ഴും പരാജ​യ​പ്പെ​ടു​ന്നെ​ങ്കി​ലും, അതുല്യ​മായ വിധത്തിൽ യഹോവ ശ്രേഷ്‌ഠ​മായ ഈ ഗുണം പ്രകട​മാ​ക്കു​ന്നു. വിശ്വ​സ്‌ത​ത​യിൽ എന്ത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ കൃത്യ​മാ​യി മനസ്സി​ലാ​ക്കാ​നുള്ള ഏറ്റവും നല്ല മാർഗം യഹോവ തന്റെ സ്‌നേ​ഹ​ത്തി​ന്റെ ഈ മഹത്തായ വശം പ്രകട​മാ​ക്കുന്ന വിധം പരി​ശോ​ധി​ക്കു​ക​യാണ്‌.

യഹോ​വ​യു​ടെ അതുല്യ​മായ വിശ്വ​സ്‌തത

7, 8. യഹോവ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ എന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

7 “അങ്ങ്‌ മാത്ര​മാ​ണു വിശ്വ​സ്‌തൻ” എന്നു യഹോ​വ​യെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. (വെളി​പാട്‌ 15:4) അത്‌ എങ്ങനെ? ചില സമയങ്ങ​ളിൽ മനുഷ്യ​രും ദൂതന്മാ​രും ശ്രദ്ധേ​യ​മായ വിശ്വ​സ്‌തത പുലർത്തി​യി​ട്ടി​ല്ലേ? (ഇയ്യോബ്‌ 1:1; വെളി​പാട്‌ 4:8) യേശു​ക്രി​സ്‌തു​വോ? യേശു ദൈവ​ത്തോട്‌ അങ്ങേയറ്റം വിശ്വ​സ്‌തത പുലർത്തി​യി​ല്ലേ? (സങ്കീർത്തനം 16:10) അപ്പോൾ യഹോവ മാത്ര​മാണ്‌ വിശ്വ​സ്‌തൻ എന്ന്‌ എങ്ങനെ പറയാൻ കഴിയും?

8 ആദ്യം​തന്നെ വിശ്വ​സ്‌തത സ്‌നേ​ഹ​ത്തി​ന്റെ ഒരു വശം ആണെന്ന്‌ ഓർക്കുക. ‘ദൈവം സ്‌നേഹം’ ആകയാൽ—ദൈവം ഈ ഗുണത്തി​ന്റെ മൂർത്തി​മ​ദ്‌ഭാ​വം ആകയാൽ—യഹോ​വ​യെ​ക്കാൾ തിക​വോ​ടെ ആർക്കാണ്‌ വിശ്വ​സ്‌തത പ്രകട​മാ​ക്കാൻ കഴിയുക? (1 യോഹ​ന്നാൻ 4:8) ദൂതന്മാ​രും മനുഷ്യ​രും ദൈവ​ത്തി​ന്റെ ഗുണങ്ങളെ പ്രതി​ഫ​ലി​പ്പി​ച്ചേ​ക്കാം എന്നതു ശരിയാണ്‌, എന്നാൽ യഹോ​വ​യ്‌ക്കു മാത്രമേ അതി​ശ്രേ​ഷ്‌ഠ​മായ അളവിൽ വിശ്വ​സ്‌തത പ്രകട​മാ​ക്കാൻ കഴിയു​ക​യു​ള്ളൂ. “പുരാ​ത​ന​കാ​ലം​മു​തലേ ഉള്ളവൻ” എന്ന നിലയിൽ, ഭൗമി​ക​മോ ആത്മീയ​മോ ആയ ഏതു സൃഷ്ടി​യെ​ക്കാ​ളു​മ​ധി​കം കാലം യഹോവ വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​രി​ക്കു​ന്നു. (ദാനി​യേൽ 7:9) അതു​കൊണ്ട്‌, യഹോവ വിശ്വ​സ്‌ത​ത​യു​ടെ മകു​ടോ​ദാ​ഹ​ര​ണ​മാണ്‌. ഒരു സൃഷ്ടി​ക്കും കിടനിൽക്കാൻ കഴിയാത്ത വിധത്തിൽ യഹോവ ഈ ഗുണം പ്രകട​മാ​ക്കു​ന്നു. ചില ദൃഷ്ടാ​ന്തങ്ങൾ പരിചി​ന്തി​ക്കുക.

9. യഹോവ “താൻ ചെയ്യു​ന്ന​തി​ലെ​ല്ലാം വിശ്വ​സ്‌തൻ” ആയിരി​ക്കു​ന്നത്‌ എങ്ങനെ?

9 യഹോവ “താൻ ചെയ്യു​ന്ന​തി​ലെ​ല്ലാം വിശ്വ​സ്‌തൻ” ആണ്‌. (സങ്കീർത്തനം 145:17) ഏതു വിധത്തിൽ? 136-ാം സങ്കീർത്തനം ഉത്തരം നൽകുന്നു. ചെങ്കട​ലി​ലൂ​ടെ​യുള്ള ഇസ്രാ​യേ​ല്യ​രു​ടെ വിടുതൽ ഉൾപ്പെടെ യഹോ​വ​യു​ടെ നിരവധി രക്ഷാ​പ്ര​വൃ​ത്തി​ക​ളെ​ക്കു​റിച്ച്‌ അവിടെ പരാമർശി​ച്ചി​രി​ക്കു​ന്നു. ഈ സങ്കീർത്ത​ന​ത്തി​ലെ ഓരോ വാക്യ​വും “ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നെന്നു​മു​ള്ളത്‌” എന്ന്‌ ഊന്നി​പ്പ​റ​യു​ന്നു. 289-ാം പേജിലെ ധ്യാനി​ക്കു​ന്ന​തി​നുള്ള ചോദ്യ​ങ്ങ​ളിൽ ഈ സങ്കീർത്തനം ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ആ വാക്യങ്ങൾ വായി​ക്കു​മ്പോൾ, യഹോവ തന്റെ ജനത്തോ​ടു അചഞ്ചല​സ്‌നേഹം അഥവാ വിശ്വ​സ്‌ത​സ്‌നേഹം പ്രകട​മാ​ക്കി​യി​രി​ക്കുന്ന അനേകം വിധങ്ങൾ നിങ്ങളിൽ തീർച്ച​യാ​യും മതിപ്പു​ള​വാ​ക്കും. അതെ, സഹായ​ത്തി​നാ​യുള്ള തന്റെ വിശ്വസ്‌ത ദാസന്മാ​രു​ടെ നിലവി​ളി​കൾ കേട്ടു​കൊ​ണ്ടും തക്കസമ​യത്ത്‌ നടപടി എടുത്തു​കൊ​ണ്ടും യഹോവ അവരോ​ടു വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. (സങ്കീർത്തനം 34:6) അവർ യഹോ​വ​യോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളു​ന്നി​ട​ത്തോ​ളം​കാ​ലം, അവരോ​ടുള്ള യഹോ​വ​യു​ടെ വിശ്വ​സ്‌ത​മായ സ്‌നേ​ഹ​ത്തിന്‌ യാതൊ​രു ഇളക്കവും സംഭവി​ക്കില്ല.

10. യഹോവ തന്റെ നിലവാ​ര​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ എങ്ങനെ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു?

10 ഇതിനു പുറമേ, തന്റെ നിലവാ​ര​ങ്ങ​ളോ​ടു പറ്റിനി​ന്നു​കൊണ്ട്‌ യഹോവ തന്റെ ദാസന്മാ​രോ​ടുള്ള വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. വെറും തോന്ന​ലി​നാ​ലോ വികാ​ര​ങ്ങ​ളാ​ലോ നയിക്ക​പ്പെ​ടുന്ന ചഞ്ചലചി​ത്ത​രായ ചില മനുഷ്യ​രിൽനിന്ന്‌ വ്യത്യ​സ്‌ത​നാ​യി യഹോവ ശരിയും തെറ്റും സംബന്ധിച്ച തന്റെ വീക്ഷണ​ത്തിൽനി​ന്നു വ്യതി​ച​ലി​ക്കു​ന്നില്ല. സഹസ്രാ​ബ്ദ​ങ്ങ​ളിൽ ഉടനീളം ഭൂതവി​ദ്യ, വിഗ്ര​ഹാ​രാ​ധന, കൊല​പാ​തകം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച യഹോ​വ​യു​ടെ വീക്ഷണം മാറ്റമി​ല്ലാ​തെ തുടർന്നി​രി​ക്കു​ന്നു. “നിങ്ങൾക്കു വയസ്സാ​യാ​ലും എനിക്കു മാറ്റം വരില്ല” എന്ന്‌ തന്റെ പ്രവാ​ച​ക​നായ യശയ്യ മുഖാ​ന്തരം യഹോവ അരുളി​ച്ചെ​യ്‌തു. (യശയ്യ 46:4) അതു​കൊണ്ട്‌, ദൈവ​വ​ച​ന​ത്തിൽ കാണുന്ന വ്യക്തമായ ധാർമിക മാർഗ​നിർദേശം അനുസ​രി​ക്കു​ന്നത്‌ പ്രയോ​ജ​നങ്ങൾ കൈവ​രു​ത്തും എന്നതു സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയും.—യശയ്യ 48:17-19.

11. യഹോവ തന്റെ വാഗ്‌ദത്ത വചന​ത്തോ​ടു വിശ്വ​സ്‌ത​നാണ്‌ എന്നതിന്‌ എന്തു തെളി​വുണ്ട്‌?

11 തന്റെ വാഗ്‌ദാ​നങ്ങൾ പാലി​ച്ചു​കൊ​ണ്ടും ദൈവം വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. യഹോവ മുൻകൂ​ട്ടി പറയു​ന്ന​തെ​ല്ലാം നിവൃ​ത്തി​യേ​റു​ന്നു. അതു​കൊണ്ട്‌ യഹോവ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: ‘എന്റെ വായിൽനിന്ന്‌ പുറ​പ്പെ​ടുന്ന വാക്കു ഫലം കാണാതെ എന്റെ അടു​ത്തേക്കു മടങ്ങി​വ​രില്ല. അത്‌ എന്റെ ഇഷ്ടമെ​ല്ലാം നിറ​വേ​റ്റും; ഞാൻ അയച്ച കാര്യം ഉറപ്പാ​യും നടത്തും!’ (യശയ്യ 55:11) തന്റെ വാക്കു പാലി​ച്ചു​കൊണ്ട്‌ യഹോവ തന്റെ ജനത്തോ​ടു വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നു. താൻ നിവർത്തി​ക്കാൻ ഉദ്ദേശി​ക്കു​ന്നി​ല്ലാത്ത എന്തി​നെ​ങ്കി​ലും​വേണ്ടി അവർ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കാൻ യഹോവ ഇടയാ​ക്കു​ന്നില്ല. ഈ കാര്യ​ത്തി​ലെ യഹോ​വ​യു​ടെ കീർത്തി പിൻവ​രു​ന്ന​പ്ര​കാ​രം പറയാൻ ദൈവ​ദാ​സ​നായ യോശു​വയെ പ്രേരി​പ്പി​ച്ചു: “ഇസ്രാ​യേൽഗൃ​ഹ​ത്തിന്‌ യഹോവ കൊടുത്ത നല്ല വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം നിറ​വേറി. അവയിൽ ഒന്നു​പോ​ലും നിറ​വേ​റാ​തി​രു​ന്നില്ല.” (യോശുവ 21:45) അതു​കൊണ്ട്‌ തന്റെ വാഗ്‌ദാ​നങ്ങൾ പാലി​ക്കു​ന്ന​തി​ലുള്ള യഹോ​വ​യു​ടെ ഭാഗത്തെ ഏതെങ്കി​ലും പരാജയം നിമിത്തം നാം ഒരിക്ക​ലും നിരാ​ശ​പ്പെ​ടേ​ണ്ടി​വ​രി​ല്ലെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും.—യശയ്യ 49:23; റോമർ 5:5.

12, 13. യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം അഥവാ വിശ്വ​സ്‌ത​സ്‌നേഹം എന്നും നിലനിൽക്കു​ന്ന​താ​ണെന്നു പറയാൻ കഴിയു​ന്നത്‌ ഏതു വിധങ്ങ​ളിൽ?

12 നേരത്തേ കണ്ടതു​പോ​ലെ, യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം അഥവാ വിശ്വ​സ്‌ത​സ്‌നേഹം “എന്നും നിലനിൽക്കു​ന്നത്‌” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 136:1) ഇതു സത്യമാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? യഹോവ പാപങ്ങളെ എന്നേക്കു​മാ​യി ക്ഷമിക്കു​ന്നു എന്നതാണ്‌ ഒരു സംഗതി. 26-ാം അധ്യാ​യ​ത്തിൽ ചർച്ച ചെയ്‌ത​പ്ര​കാ​രം, ഒരു വ്യക്തി ചെയ്‌തു​പോയ തെറ്റുകൾ ക്ഷമിച്ച​ശേഷം യഹോവ അത്‌ പിന്നീ​ടൊ​രി​ക്കൽ കുത്തി​പ്പൊ​ക്കു​ന്നില്ല. “എല്ലാവ​രും പാപം ചെയ്‌ത്‌ ദൈവ​തേ​ജ​സ്സി​ല്ലാ​ത്ത​വ​രാ​യി” തീർന്ന​തി​നാൽ, യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്ന​തിൽ നമുക്ക്‌ ഓരോ​രു​ത്തർക്കും നന്ദിയു​ള്ളവർ ആയിരി​ക്കാം.—റോമർ 3:23.

13 എന്നാൽ മറ്റൊ​രർഥ​ത്തി​ലും യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്ന​താ​ണെന്നു പറയാൻ കഴിയും. നീതി​മാൻ, ‘നീർച്ചാ​ലു​കൾക്ക​രി​കെ നട്ടിരി​ക്കുന്ന, കൃത്യ​സ​മ​യ​ത്തു​തന്നെ കായ്‌ക്കുന്ന, ഇലകൾ വാടാത്ത ഒരു മരം​പോ​ലെ​യാണ്‌. അവൻ ചെയ്യു​ന്ന​തെ​ല്ലാം സഫലമാ​കും’ എന്ന്‌ യഹോ​വ​യു​ടെ വചനം പറയുന്നു. (സങ്കീർത്തനം 1:3) ഒരിക്ക​ലും ഇല വാടാത്ത ഒരു മരത്തെ​ക്കു​റിച്ച്‌ സങ്കൽപ്പി​ക്കുക! നാം ദൈവ​വ​ച​ന​ത്തിൽ യഥാർഥ ഉല്ലാസം കണ്ടെത്തു​ന്നെ​ങ്കിൽ, നമ്മുടെ ജീവിതം സുദീർഘ​വും സമാധാ​ന​പ​ര​വും സംതൃ​പ്‌തി​ദാ​യ​ക​വും ആയിരി​ക്കും. യഹോവ വിശ്വ​സ്‌ത​ത​യോ​ടെ തന്റെ വിശ്വസ്‌ത ദാസന്മാർക്കു നൽകുന്ന അനു​ഗ്ര​ഹങ്ങൾ നിലനിൽക്കു​ന്ന​വ​യാണ്‌. തീർച്ച​യാ​യും, യഹോവ ആനയി​ക്കുന്ന നീതി​യുള്ള പുതി​യ​ലോ​ക​ത്തിൽ അനുസ​ര​ണ​മുള്ള മനുഷ്യ​വർഗം നിത്യ​ത​യി​ലു​ട​നീ​ളം യഹോ​വ​യു​ടെ അചഞ്ചല​സ്‌നേഹം അനുഭ​വി​ച്ച​റി​യും.—വെളി​പാട്‌ 21:3-5.

യഹോവ ‘തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല’

14. യഹോവ തന്റെ ദാസന്മാ​രു​ടെ വിശ്വ​സ്‌ത​ത​യോട്‌ വിലമ​തി​പ്പു പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ?

14 യഹോവ കൂടെ​ക്കൂ​ടെ തന്റെ വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​ട്ടുണ്ട്‌. യഹോവ തന്റെ വിശ്വസ്‌ത ദാസന്മാ​രോ​ടു കാട്ടുന്ന വിശ്വ​സ്‌ത​ത​യ്‌ക്ക്‌ ഒരിക്ക​ലും മങ്ങലേൽക്കു​ക​യില്ല. കാരണം യഹോവ പൂർണ​മായ അർഥത്തിൽ സ്ഥിരത​യു​ള്ള​വ​നാണ്‌. സങ്കീർത്ത​ന​ക്കാ​രൻ ഇങ്ങനെ എഴുതി: “ഞാൻ ഒരിക്കൽ ചെറു​പ്പ​മാ​യി​രു​ന്നു, ഇപ്പോ​ഴോ പ്രായം ചെന്നി​രി​ക്കു​ന്നു; എന്നാൽ, ഒരു നീതി​മാൻപോ​ലും ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യോ അവന്റെ മക്കൾ ആഹാരം ഇരക്കു​ന്ന​താ​യോ ഇതുവരെ കണ്ടിട്ടില്ല. കാരണം, യഹോവ നീതിയെ സ്‌നേ​ഹി​ക്കു​ന്നു; ദൈവം തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല.” (സങ്കീർത്തനം 37:25, 28) സ്രഷ്ടാവ്‌ എന്ന നിലയിൽ യഹോവ നമ്മുടെ ആരാധന അർഹി​ക്കു​ന്നു എന്നതു ശരിതന്നെ. (വെളി​പാട്‌ 4:11) എന്നിരു​ന്നാ​ലും, വിശ്വ​സ്‌ത​നാ​യ​തു​കൊണ്ട്‌ യഹോവ നമ്മുടെ വിശ്വസ്‌ത പ്രവർത്ത​ന​ങ്ങളെ വിലമ​തി​ക്കു​ന്നു.—മലാഖി 3:16, 17.

15. ഇസ്രാ​യേ​ലു​മാ​യുള്ള ഇടപെ​ട​ലു​കൾ യഹോ​വ​യു​ടെ വിശ്വ​സ്‌ത​തയെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

15 തന്റെ ജനം അരിഷ്ട​ത​യിൽ ആയിരി​ക്കു​മ്പോ​ഴെ​ല്ലാം അവരുടെ സഹായ​ത്തി​നെ​ത്താൻ അചഞ്ചല​സ്‌നേഹം അഥവാ വിശ്വ​സ്‌ത​സ്‌നേഹം യഹോ​വയെ പ്രേരി​പ്പി​ക്കു​ന്നു. സങ്കീർത്ത​ന​ക്കാ​രൻ നമ്മോടു പറയുന്നു: “യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, മോശ​മാ​യ​തെ​ല്ലാം വെറുക്കൂ! തന്റെ വിശ്വ​സ്‌ത​രു​ടെ ജീവനെ ദൈവം കാത്തു​ര​ക്ഷി​ക്കു​ന്നു; ദുഷ്ടന്റെ കൈയിൽനിന്ന്‌ അവരെ മോചി​പ്പി​ക്കു​ന്നു.” (സങ്കീർത്തനം 97:10) ഇസ്രാ​യേൽ ജനതയു​മാ​യുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ചെങ്കട​ലി​ലൂ​ടെ​യുള്ള അവരുടെ വിടു​ത​ലി​നു​ശേഷം ഇസ്രാ​യേ​ല്യർ യഹോ​വ​യ്‌ക്കുള്ള ഗീതത്തിൽ ഇങ്ങനെ പ്രഖ്യാ​പി​ച്ചു: “അങ്ങ്‌ മോചി​പ്പിച്ച ജനത്തെ അചഞ്ചല​സ്‌നേ​ഹ​ത്തോ​ടെ അങ്ങ്‌ നയിച്ചി​രി​ക്കു​ന്നു.” (പുറപ്പാട്‌ 15:13) ചെങ്കട​ലി​ലെ വിടുതൽ യഹോ​വ​യു​ടെ വിശ്വ​സ്‌ത​സ്‌നേ​ഹ​ത്തി​ന്റെ ഒരു പ്രകടനം ആയിരു​ന്നു. അതു​കൊണ്ട്‌ മോശ ഇസ്രാ​യേ​ല്യ​രെ​ക്കു​റിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മറ്റെല്ലാ ജനങ്ങളി​ലും​വെച്ച്‌ എണ്ണത്തിൽ കൂടു​ത​ലാ​യി​രു​ന്ന​തു​കൊ​ണ്ടല്ല യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടു വാത്സല്യം തോന്നി​യ​തും നിങ്ങളെ തിര​ഞ്ഞെ​ടു​ത്ത​തും; എല്ലാ ജനങ്ങളി​ലും​വെച്ച്‌ ഏറ്റവും ചെറിയ ജനമാ​യി​രു​ന്ന​ല്ലോ നിങ്ങൾ. യഹോ​വ​യ്‌ക്കു നിങ്ങ​ളോ​ടുള്ള സ്‌നേ​ഹ​വും നിങ്ങളു​ടെ പൂർവി​ക​രോട്‌ ആണയിട്ട്‌ ചെയ്‌ത സത്യവും നിമി​ത്ത​മാ​ണു ദൈവം നിങ്ങളെ മോചി​പ്പി​ച്ചത്‌. അതു​കൊ​ണ്ടാണ്‌ യഹോവ തന്റെ ബലമുള്ള കൈയാൽ അടിമ​വീ​ട്ടിൽനിന്ന്‌, ഈജി​പ്‌തി​ലെ രാജാ​വായ ഫറവോ​ന്റെ കൈയിൽനിന്ന്‌, നിങ്ങളെ വിടു​വിച്ച്‌ കൊണ്ടു​വ​ന്നത്‌.”—ആവർത്തനം 7:7, 8.

16, 17. (എ) ഇസ്രാ​യേ​ല്യർ ഞെട്ടി​ക്കുന്ന ഏത്‌ നന്ദിയി​ല്ലായ്‌മ പ്രകട​മാ​ക്കി, എന്നിരു​ന്നാ​ലും യഹോവ അവരോട്‌ അനുകമ്പ കാണി​ച്ചത്‌ എങ്ങനെ? (ബി) ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും “സുഖ​പ്പെ​ടു​ത്താൻ പറ്റാത്ത അളവോ​ളം” പ്രവർത്തി​ച്ചത്‌ എങ്ങനെ, ഇതു നമുക്ക്‌ എന്തു മുന്നറി​യി​പ്പിൻ ദൃഷ്ടാന്തം നൽകുന്നു?

16 തീർച്ച​യാ​യും, ഒരു ജനത എന്ന നിലയിൽ ഇസ്രാ​യേ​ല്യർ യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹ​ത്തോ​ടു നന്ദി പ്രകട​മാ​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു, അവരുടെ വിടു​ത​ലി​നു​ശേഷം “അവർ മരുഭൂ​മി​യിൽ അത്യു​ന്ന​തനെ ധിക്കരിച്ച്‌ പിന്നെ​യും​പി​ന്നെ​യും പാപം ചെയ്‌തു.” (സങ്കീർത്തനം 78:17) നൂറ്റാ​ണ്ടു​ക​ളി​ലു​ട​നീ​ളം അവർ വീണ്ടും​വീ​ണ്ടും ധിക്കാരം കാണി​ക്കു​ക​യും യഹോ​വയെ ഉപേക്ഷിച്ച്‌ ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ ഹീനമായ ആചാര​ങ്ങ​ളി​ലേ​ക്കും വ്യാജ​ദൈ​വ​ങ്ങ​ളി​ലേ​ക്കും തിരി​യു​ക​യും ചെയ്‌തു. എന്നിട്ടും യഹോവ തന്റെ ഉടമ്പടി ലംഘി​ച്ചില്ല. പകരം, പ്രവാ​ച​ക​നായ യിരെമ്യ മുഖാ​ന്തരം യഹോവ തന്റെ ജനത്തോട്‌ അപേക്ഷി​ച്ചു: “വിശ്വാ​സ​വഞ്ചന കാണിച്ച ഇസ്രാ​യേലേ, മടങ്ങി​വരൂ. . . . ഞാൻ വിശ്വ​സ്‌ത​നാ​ണ​ല്ലോ. അതു​കൊണ്ട്‌ കോപ​ത്തോ​ടെ നിന്നെ നോക്കില്ല.” (യിരെമ്യ 3:12) എന്നാൽ 25-ാം അധ്യാ​യ​ത്തിൽ കണ്ടതു​പോ​ലെ, ഇസ്രാ​യേ​ല്യ​രിൽ മിക്കവ​രും മാറ്റം​വ​രു​ത്താൻ പ്രേരി​ത​രാ​യില്ല. തീർച്ച​യാ​യും, “അവർ സത്യ​ദൈ​വ​ത്തി​ന്റെ സന്ദേശ​വാ​ഹ​കരെ പരിഹ​സി​ക്കു​ക​യും ദൈവ​ത്തി​ന്റെ വാക്കുകൾ പുച്ഛി​ച്ചു​ത​ള്ളു​ക​യും ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ നിന്ദി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു.” ഒടുവിൽ, അവർ “സുഖ​പ്പെ​ടു​ത്താൻ പറ്റാത്ത അളവോ​ളം” എത്തി. ഫലമെ​ന്താ​യി​രു​ന്നു? ‘യഹോ​വ​യു​ടെ ഉഗ്ര​കോ​പം സ്വന്തം ജനത്തിനു നേരെ ജ്വലിച്ചു.’—2 ദിനവൃ​ത്താ​ന്തം 36:15, 16.

17 നാം ഇതിൽനിന്ന്‌ എന്തു പഠിക്കു​ന്നു? യഹോവ അന്ധമായി വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നില്ല, നമുക്ക്‌ യഹോ​വ​യു​ടെ വിശ്വ​സ്‌ത​തയെ മുത​ലെ​ടു​ക്കാ​നു​മാ​വില്ല. യഹോവ ‘അചഞ്ചല​സ്‌നേഹം നിറഞ്ഞവൻ’ ആണെന്ന​തും അടിസ്ഥാ​ന​മു​ള്ള​പ്പോൾ കരുണ കാണി​ക്കാൻ യഹോവ സന്തോ​ഷ​മു​ള്ള​വ​നാണ്‌ എന്നതും സത്യം​തന്നെ. എന്നാൽ ഒരു ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രൻ നേരെ​യാ​ക്കാൻ കഴിയാ​ത്ത​വി​ധം ദുഷ്ടനാ​ണെന്നു തെളി​യു​മ്പോൾ എന്തു സംഭവി​ക്കു​ന്നു? അങ്ങനെ​യുള്ള സന്ദർഭ​ത്തിൽ യഹോവ തന്റെ നീതി​നി​ഷ്‌ഠ​മായ സ്വന്തം നിലവാ​ര​ങ്ങ​ളോ​ടു പറ്റിനിൽക്കു​ക​യും അയാളെ പ്രതി​കൂ​ല​മാ​യി ന്യായം​വി​ധി​ക്കു​ക​യും ചെയ്യുന്നു. മോശ​യോ​ടു പറയ​പ്പെ​ട്ട​തു​പോ​ലെ “കുറ്റക്കാ​രനെ ഒരു കാരണ​വ​ശാ​ലും (യഹോവ) ശിക്ഷി​ക്കാ​തെ വിടില്ല.”—പുറപ്പാട്‌ 34:6, 7.

18, 19. (എ) യഹോവ ദുഷ്ടന്മാ​രെ ശിക്ഷി​ക്കു​ന്നത്‌ വിശ്വ​സ്‌ത​ത​യു​ടെ ഒരു പ്രകടനം ആയിരി​ക്കു​ന്നത്‌ എങ്ങനെ? (ബി) മരണ​ത്തോ​ളം പീഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടുള്ള തന്റെ ദാസന്മാ​രോ​ടു യഹോവ ഏതു വിധത്തിൽ വിശ്വ​സ്‌തത പ്രകട​മാ​ക്കും?

18 ദൈവം ദുഷ്ടന്മാർക്കു കൊടു​ക്കുന്ന ശിക്ഷ അതിൽത്തന്നെ വിശ്വ​സ്‌ത​ത​യു​ടേ​തായ ഒരു പ്രവൃ​ത്തി​യാണ്‌. എങ്ങനെ? വെളി​പാട്‌ പുസ്‌ത​ക​ത്തിൽ യഹോവ ഏഴു ദൂതന്മാർക്കു കൊടു​ക്കുന്ന കല്പനകളിൽ ഒരു സൂചന കാണുന്നു: “നിങ്ങൾ പോയി ആ ഏഴു പാത്ര​ങ്ങ​ളി​ലുള്ള ദൈവ​കോ​പം ഭൂമി​യു​ടെ മേൽ ഒഴിക്കുക.” മൂന്നാ​മത്തെ ദൂതൻ തന്റെ കലശം “നദിക​ളി​ലും ഉറവക​ളി​ലും” ഒഴിച്ച​പ്പോൾ അവ രക്തമായി. അപ്പോൾ ദൂതൻ യഹോ​വ​യോട്‌ ഇങ്ങനെ പറയു​ന്ന​താ​യി നാം വായി​ക്കു​ന്നു: “ഉണ്ടായി​രു​ന്ന​വ​നും ഉള്ളവനും വിശ്വ​സ്‌ത​നും ആയ ദൈവമേ, ഇങ്ങനെ ന്യായം വിധി​ച്ച​തു​കൊണ്ട്‌ അങ്ങ്‌ നീതി​മാ​നാണ്‌. കാരണം വിശു​ദ്ധ​രു​ടെ​യും പ്രവാ​ച​ക​ന്മാ​രു​ടെ​യും രക്തം ചൊരി​ഞ്ഞ​വർക്ക്‌ അങ്ങ്‌ രക്തം കുടി​ക്കാൻ കൊടു​ത്തി​രി​ക്കു​ന്നു; അവർ അത്‌ അർഹി​ക്കു​ന്നു.”—വെളി​പാട്‌ 16:1-6.

19 ന്യായ​വി​ധി സന്ദേശം അറിയി​ക്കു​ന്ന​തി​നി​ട​യ്‌ക്ക്‌, ദൂതൻ യഹോ​വയെ ‘വിശ്വ​സ്‌തൻ’ എന്നു പരാമർശി​ക്കു​ന്നതു ശ്രദ്ധി​ക്കുക. ഈ പരാമർശം ഉചിത​മാണ്‌. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ക​വഴി യഹോവ തന്റെ ദാസന്മാ​രോ​ടു വിശ്വ​സ്‌തത കാണി​ക്കു​ക​യാണ്‌, അവരിൽ അനേക​രും മരണ​ത്തോ​ളം പീഡി​പ്പി​ക്ക​പ്പെ​ട്ട​വ​രാണ്‌. യഹോവ വിശ്വ​സ്‌ത​ത​യോ​ടെ അത്തരം ആളുകളെ തന്റെ ഓർമ​യിൽ സൂക്ഷി​ക്കു​ന്നു. മരണത്തിൽ നിദ്ര​കൊ​ള്ളുന്ന വിശ്വ​സ്‌ത​രായ ഈ വ്യക്തി​കളെ വീണ്ടും കാണാൻ യഹോവ അതിയാ​യി വാഞ്‌ഛി​ക്കു​ന്നു. ഒരു പുനരു​ത്ഥാ​ന​ത്താൽ അവർക്കു പ്രതി​ഫലം കൊടു​ക്കുക എന്നതാണ്‌ യഹോ​വ​യു​ടെ ഉദ്ദേശ്യ​മെന്നു ബൈബിൾ സ്ഥിരീ​ക​രി​ക്കു​ന്നു. (ഇയ്യോബ്‌ 14:14, 15) തന്റെ ഈ വിശ്വസ്‌ത ദാസന്മാർ ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്നില്ല എന്നതു​കൊണ്ട്‌ യഹോവ അവരെ മറക്കു​ന്നില്ല. മറിച്ച്‌, യഹോ​വയെ സംബന്ധി​ച്ചി​ട​ത്തോ​ളം ‘അവരെ​ല്ലാം ജീവി​ച്ചി​രി​ക്കു​ന്നു.’ (ലൂക്കോസ്‌ 20:37, 38) തന്റെ ഓർമ​യി​ലു​ള്ള​വരെ ജീവനി​ലേക്കു തിരികെ വരുത്താ​നുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യം, യഹോ​വ​യു​ടെ വിശ്വ​സ്‌ത​ത​യു​ടെ ശക്തമായ തെളി​വാണ്‌.

മരണത്തോളം വിശ്വ​സ്‌തത പ്രകട​മാ​ക്കി​യി​ട്ടു​ള്ള​വരെ യഹോവ വിശ്വ​സ്‌ത​ത​യോ​ടെ ഓർക്കു​ക​യും അവരെ പുനരു​ത്ഥാ​ന​പ്പെ​ടു​ത്തു​ക​യും ചെയ്യും

ബെർണാർഡ്‌ ല്യോ​മ​സും (മുകളിൽ) വോൾഫ്‌ഗാങ്‌ കുസ്സ​റോ​യും (മധ്യത്തിൽ) നാസി​ക​ളാൽ വധിക്ക​പ്പെ​ട്ടു

മോസസ്‌ ന്യാമൂ​സു​വാ​യെ ഒരു രാഷ്‌ട്രീ​യ​സം​ഘം കുന്തം​കൊ​ണ്ടു കുത്തി​ക്കൊ​ന്നു

യഹോ​വ​യു​ടെ വിശ്വ​സ്‌ത​സ്‌നേഹം രക്ഷയുടെ വഴി തുറക്കു​ന്നു

20. ‘കരുണ​യ്‌ക്കു യോഗ്യ​മായ പാത്രങ്ങൾ’ ആരാണ്‌, യഹോവ അവരോ​ടു വിശ്വ​സ്‌തത കാണി​ക്കു​ന്നത്‌ എങ്ങനെ?

20 ചരി​ത്ര​ത്തി​ലു​ട​നീ​ളം യഹോവ വിശ്വസ്‌ത മനുഷ്യ​രോട്‌ ശ്രദ്ധേ​യ​മായ വിശ്വ​സ്‌തത കാണി​ച്ചി​ട്ടുണ്ട്‌. ആയിര​ക്ക​ണ​ക്കി​നു വർഷമാ​യി യഹോവ ‘നാശത്തി​നു അർഹമായ പാത്ര​ങ്ങളെ വളരെ ക്ഷമയോ​ടെ സഹിച്ചി​രി​ക്കു​ന്നു.’ എന്തിനു​വേണ്ടി? ‘താൻ മഹത്ത്വ​ത്തി​നാ​യി മുമ്പു​തന്നെ ഒരുക്കി​യ​തും കരുണ​യ്‌ക്കു യോഗ്യ​മാ​യ​തും ആയ പാത്ര​ങ്ങ​ളു​ടെ മേൽ തന്റെ മഹത്ത്വം സമൃദ്ധ​മാ​യി വെളി​പ്പെ​ടു​ത്താൻ.’ (റോമർ 9:22, 23) ‘കരുണ​യ്‌ക്കു യോഗ്യ​മായ ആ പാത്രങ്ങൾ’ ക്രിസ്‌തു​വി​നോ​ടു​കൂ​ടെ മിശി​ഹൈക രാജ്യ​ത്തിൽ കൂട്ടവ​കാ​ശി​ക​ളാ​യി​രി​ക്കാൻ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം ചെയ്യ​പ്പെ​ടുന്ന നീതി​സ്‌നേ​ഹി​ക​ളാണ്‌. (മത്തായി 19:28) അവർക്കു രക്ഷയുടെ മാർഗം തുറന്നു​കൊ​ടു​ത്തു​കൊണ്ട്‌ യഹോവ അബ്രാ​ഹാ​മി​നോ​ടു വിശ്വ​സ്‌തത പാലിച്ചു. കാരണം യഹോവ അബ്രാ​ഹാ​മു​മാ​യി ഇങ്ങനെ​യൊ​രു ഉടമ്പടി ചെയ്‌തി​രു​ന്നു: “നീ എന്റെ വാക്കു കേട്ടനു​സ​രി​ച്ച​തു​കൊണ്ട്‌ നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടും.”—ഉൽപത്തി 22:18.

വ്യത്യസ്‌ത പ്രായത്തിലും പശ്ചാത്തലത്തിലും ഉള്ള സഹോദരങ്ങൾ സന്തോഷത്തോടെ.

യഹോവ വിശ്വ​സ്‌ത​നാ​യ​തു​കൊണ്ട്‌ യഹോ​വ​യു​ടെ സകല വിശ്വസ്‌ത ദാസന്മാർക്കും ആശ്രയ​യോ​ഗ്യ​മായ ഒരു ഭാവി പ്രത്യാ​ശ​യുണ്ട്‌

21. (എ) ‘മഹാക​ഷ്ട​തയെ’ അതിജീ​വി​ക്കു​ക​യെന്ന പ്രത്യാ​ശ​യുള്ള ‘ഒരു മഹാപു​രു​ഷാ​ര​ത്തോട്‌’ യഹോവ വിശ്വ​സ്‌തത പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ? (ബി) യഹോ​വ​യു​ടെ വിശ്വ​സ്‌തത എന്തു ചെയ്യാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്നു?

21 ‘മഹാക​ഷ്ട​ത​യിൽനിന്ന്‌’ പുറത്തു​വന്ന്‌ ഒരു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള പ്രതീക്ഷ പുലർത്തുന്ന ‘ഒരു മഹാപു​രു​ഷാ​ര​ത്തോ​ടും’ യഹോവ സമാന​മായ വിശ്വ​സ്‌തത കാണി​ക്കു​ന്നു. (വെളി​പാട്‌ 7:9, 10, 14) തന്റെ ദാസന്മാർ അപൂർണ​രാ​ണെ​ങ്കി​ലും, ഒരു പറുദീ​സാ​ഭൂ​മി​യിൽ എന്നേക്കും ജീവി​ക്കാ​നുള്ള അവസരം യഹോവ വിശ്വ​സ്‌ത​മാ​യി അവർക്കു പ്രദാനം ചെയ്യുന്നു. യഹോവ അതു ചെയ്യു​ന്നത്‌ എങ്ങനെ​യാണ്‌? യഹോ​വ​യു​ടെ വിശ്വ​സ്‌ത​ത​യു​ടെ ഏറ്റവും വലിയ പ്രകട​ന​മായ മോച​ന​വില മുഖാ​ന്തരം. (യോഹ​ന്നാൻ 3:16; റോമർ 5:8) യഹോ​വ​യു​ടെ വിശ്വ​സ്‌തത, നീതി​ക്കു​വേണ്ടി വിശക്കു​ന്ന​വരെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ക്കു​ന്നു. (യിരെമ്യ 31:3) യഹോവ കാണി​ച്ചി​രി​ക്കു​ന്ന​തും ഇനി കാണി​ക്കാ​നി​രി​ക്കു​ന്ന​തു​മായ അഗാധ​മായ വിശ്വ​സ്‌തത നിങ്ങളെ യഹോ​വ​യി​ലേക്ക്‌ അടുപ്പി​ച്ചി​രി​ക്കു​ന്ന​താ​യി തോന്നു​ന്നി​ല്ലേ? ദൈവ​ത്തോട്‌ അടുക്കാൻ നാം ആഗ്രഹി​ക്കു​ന്ന​തി​നാൽ, ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കാ​നുള്ള നമ്മുടെ തീരു​മാ​നത്തെ ബലിഷ്‌ഠ​മാ​ക്കി​ക്കൊണ്ട്‌ ദൈവ​ത്തി​ന്റെ സ്‌നേ​ഹ​ത്തോ​ടു നമുക്കു പ്രതി​ക​രി​ക്കാം.

ധ്യാനിക്കുന്നതിനുള്ള ചോദ്യ​ങ്ങൾ

  • 1 ശമുവേൽ 24:1-22 ശൗൽ രാജാ​വി​നോട്‌ ഇടപെട്ട വിധത്തിൽ ദാവീദ്‌ യഹോവ വിലമ​തി​ക്കു​ന്ന​തരം വിശ്വ​സ്‌തത പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

  • എസ്ഥേർ 3:7-9; 4:6–5:1 തന്റെ ജീവനെ അപകട​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​പോ​ലും എസ്ഥേർ സ്വന്തജ​ന​ത്തോ​ടു ദൈവിക വിശ്വ​സ്‌തത പ്രകട​മാ​ക്കി​യത്‌ എങ്ങനെ?

  • സങ്കീർത്തനം 136:1-26 യഹോ​വ​യു​ടെ “അചഞ്ചല​സ്‌നേഹം” അഥവാ വിശ്വ​സ്‌ത​സ്‌നേഹം സംബന്ധിച്ച്‌ ഈ സങ്കീർത്തനം നമ്മെ എന്തു പഠിപ്പി​ക്കു​ന്നു?

  • ഓബദ്യ 1-4, 10-16 എദോ​മ്യ​രു​ടെ അവിശ്വസ്‌ത പെരു​മാ​റ്റം നിമിത്തം അവരെ ശിക്ഷി​ക്കാൻ തന്റെ ജനത്തോ​ടുള്ള വിശ്വ​സ്‌തത യഹോ​വയെ പ്രേരി​പ്പി​ച്ചത്‌ എങ്ങനെ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക