വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 9/8 പേ. 26-27
  • ആരാണ്‌ ഒരു നല്ല പൗരൻ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആരാണ്‌ ഒരു നല്ല പൗരൻ?
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അധികാ​ര​ങ്ങ​ളോ​ടുള്ള ക്രിസ്‌തീയ കീഴ്‌പ്പെ​ടൽ
  • “സകല സൽപ്ര​വൃ​ത്തി​ക്കും ഒരുങ്ങി”
  • ‘മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കണം’
  • ദൈവവും കൈസരും
    വീക്ഷാഗോപുരം—1996
  • ആദിമ ക്രിസ്‌ത്യാനിത്വവും രാഷ്ട്രവും
    വീക്ഷാഗോപുരം—1996
  • ശ്രേഷ്‌ഠാധികാരങ്ങളോടുള്ളനമ്മുടെ ആപേക്ഷികകീഴ്‌പ്പെടൽ
    വീക്ഷാഗോപുരം—1991
  • കൈസർക്കുള്ളതു കൈസർക്കു കൊടുക്കൽ
    വീക്ഷാഗോപുരം—1996
കൂടുതൽ കാണുക
ഉണരുക!—1999
g99 9/8 പേ. 26-27

ബൈബി​ളി​ന്റെ വീക്ഷണം

ആരാണ്‌ ഒരു നല്ല പൗരൻ?

നിയമം അനുസ​രി​ച്ചു ജീവി​ക്കുന്ന നല്ല പൗരന്മാർ എന്നു സ്വയം അഭിമാ​നി​ച്ചി​രുന്ന യൂറോ​പ്പി​ലെ​യും ജപ്പാനി​ലെ​യും അനേകം ആളുകൾക്ക്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷം യുദ്ധപാ​ത​ക​ങ്ങ​ളു​ടെ പേരിൽ ജുഡീ​ഷ്യൽ അന്വേ​ഷ​ണത്തെ നേരി​ടേണ്ടി വന്നു. കുറ്റവാ​ളി​ക​ളെന്നു കണ്ടെത്ത​പ്പെട്ട ഇവരിൽ, ഉയർന്ന പട്ടാള ഉദ്യോ​ഗ​സ്ഥ​രും ശാസ്‌ത്ര​ജ്ഞ​രും മറ്റു ഉദ്യോ​ഗ​സ്ഥ​രു​മെ​ല്ലാം ഉൾപ്പെ​ട്ടി​രു​ന്നു. തങ്ങളുടെ പ്രവൃ​ത്തി​കളെ ന്യായീ​ക​രി​ക്കു​ന്ന​തി​നാ​യി ഈ കുറ്റവാ​ളി​ക​ളിൽ ചിലർ പറഞ്ഞത്‌, ലഭിച്ച നിർദേ​ശങ്ങൾ പാലി​ക്കു​ന്ന​തി​ല​പ്പു​റം ഒന്നും തങ്ങൾ ചെയ്‌തില്ല എന്നാണ്‌. ഒരു നല്ല പൗരനിൽ നിന്ന്‌ അതല്ലേ പ്രതീ​ക്ഷി​ക്കു​ന്ന​തും? എന്നാൽ, നല്ല പൗരന്മാർ എന്നു സ്വയം അഭിമാ​നി​ച്ചി​രുന്ന ഇവർ ചെയ്‌തു​കൂ​ട്ടി​യത്‌ മനുഷ്യ​ത്വ​ത്തിന്‌ ഒട്ടും നിരക്കാത്ത കൊടും ക്രൂര​ത​ക​ളാ​യി​രു​ന്നു.

ഇതിനു നേരെ വിപരീ​ത​മാ​യി, രാഷ്‌ട്ര​ത്തി​ന്റെ അധികാ​രത്തെ വകവെ​ക്കാത്ത ആളുക​ളു​മുണ്ട്‌. ചിലർ പരസ്യ​മാ​യി തന്നെ ഗവൺമെ​ന്റി​ന്റെ അധികാ​രത്തെ നിരാ​ക​രി​ക്കു​ന്നു. മറ്റുചി​ലർക്കാ​കട്ടെ, പിടി​ക്ക​പ്പെ​ടാൻ സാധ്യത കുറവാ​ണെ​ങ്കിൽ നിയമ​ങ്ങ​ളൊ​ക്കെ കാറ്റിൽ പറത്താൻ യാതൊ​രു മടിയു​മില്ല താനും. എന്നാൽ, അധികാ​ര​ത്തോട്‌ അനുസ​രണം കാണി​ക്കേ​ണ്ട​താണ്‌ എന്നതി​നോട്‌ ആരും​തന്നെ വിയോ​ജി​ക്കില്ല എന്നതു സത്യമാണ്‌. കാരണം, അതി​ല്ലെ​ങ്കിൽ അരാജ​ക​ത്വ​വും സർവത്ര കുഴപ്പ​ങ്ങ​ളു​മാ​യി​രി​ക്കു​മ​ല്ലോ ഫലം. പക്ഷേ, ചോദ്യ​മി​താണ്‌: പൗരധർമങ്ങൾ നിറ​വേ​റ്റു​ക​യും നിയമം അനുസ​രി​ക്കു​ക​യും ചെയ്യു​ന്നത്‌ ഏത്‌ അളവു​വ​രെ​യാ​കാം? ഗവൺമെ​ന്റി​നോട്‌ ഉള്ള കടപ്പാടു സംബന്ധിച്ച്‌ സമനില ഉള്ള ഒരു വീക്ഷണം ഉണ്ടായി​രി​ക്കാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ സഹായിച്ച ചില അടിസ്ഥാന തത്ത്വങ്ങൾ പരിചി​ന്തി​ക്കുക.

അധികാ​ര​ങ്ങ​ളോ​ടുള്ള ക്രിസ്‌തീയ കീഴ്‌പ്പെ​ടൽ

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ “ശ്രേഷ്‌ഠാ​ധി​കാ​രങ്ങ”ളുടെ അതായത്‌, അന്നത്തെ ഭരണകൂ​ട​ത്തി​ന്റെ, നിയമ​ങ്ങൾക്കും വ്യവസ്ഥ​കൾക്കും മനസ്സോ​ടെ കീഴ്‌പെട്ടു. (റോമർ 13:1) “വാഴ്‌ച​കൾക്കും അധികാ​ര​ങ്ങൾക്കും കീഴടങ്ങി”യിരി​ക്കു​ന്ന​തും അവരെ “അനുസരി”ക്കുന്നതും ശരിയാണ്‌ എന്നു ക്രിസ്‌ത്യാ​നി​കൾ വിശ്വ​സി​ച്ചി​രു​ന്നു. (തീത്തൊസ്‌ 3:1) തങ്ങളുടെ സ്വർഗീയ രാജാ​വാ​യി അവർ ക്രിസ്‌തു​വി​നെ​യാണ്‌ അംഗീ​ക​രി​ച്ച​തെ​ങ്കി​ലും, തങ്ങളുടെ മാനുഷ ഭരണാ​ധി​കാ​രി​ക​ളു​ടെ നിയമങ്ങൾ അനുസ​രി​ക്കുന്ന പ്രജക​ളും കൂടെ​യാ​യി​രു​ന്നു അവർ. ദേശീയ സുരക്ഷ​യ്‌ക്ക്‌ അവർ യാതൊ​രു പ്രകാ​ര​ത്തി​ലും ഭീഷണി ആയിരു​ന്ന​തു​മില്ല. വാസ്‌ത​വ​ത്തിൽ, എല്ലായ്‌പോ​ഴും “രാജാ​വി​നെ ബഹുമാ​നി”ക്കാനാണു ക്രിസ്‌ത്യാ​നി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നത്‌. (1 പത്രൊസ്‌ 2:17) അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ പോലും ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യു​ണ്ടാ​യി: “എന്നാൽ സകലമ​നു​ഷ്യർക്കും നാം സർവ്വഭ​ക്തി​യോ​ടും ഘനത്തോ​ടും​കൂ​ടെ സാവധാ​ന​ത​യും സ്വസ്ഥത​യു​മുള്ള ജീവനം കഴി​ക്കേ​ണ്ട​തി​ന്നു വിശേ​ഷാൽ രാജാ​ക്ക​ന്മാർക്കും സകല അധികാ​ര​സ്ഥ​ന്മാർക്കും വേണ്ടി യാചന​യും പ്രാർത്ഥ​ന​യും പക്ഷവാ​ദ​വും സ്‌തോ​ത്ര​വും ചെയ്യേണം എന്നു ഞാൻ സകലത്തി​ന്നും മുമ്പെ പ്രബോ​ധി​പ്പി​ക്കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 2:1, 2.

കൊടു​ക്കാൻ തങ്ങളോട്‌ ആവശ്യ​പ്പെ​ട്ടി​രുന്ന എല്ലാ തരത്തി​ലുള്ള കരവും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ മനസ്സാ​ക്ഷി​പൂർവം കൊടു​ത്തി​രു​ന്നു, ചില​പ്പോ​ഴൊ​ക്കെ അത്‌ അവർക്കു താങ്ങാൻ കഴിയാത്ത ഒരു ഭാരമാ​യി​രു​ന്നെ​ങ്കിൽ കൂടി​യും. അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ നിശ്വസ്‌ത മാർഗ​നിർദേശം അവർ ഇക്കാര്യ​ത്തിൽ പിൻപറ്റി. “എല്ലാവർക്കും കടമാ​യു​ള്ളതു കൊടു​പ്പിൻ; നികുതി കൊടു​ക്കേ​ണ്ട​വന്നു നികുതി.” (റോമർ 13:7) യേശു​വി​ന്റെ ശിഷ്യ​ന്മാർ, റോമൻ ഭരണകൂ​ട​ത്തെ​യും അതിലെ ഉദ്യോ​ഗ​സ്ഥ​ന്മാ​രെ​യു​മെ​ല്ലാം ദൈവ​ത്തി​ന്റെ അനുവാ​ദ​ത്താൽ ഭരിച്ചി​രു​ന്നവർ ആയാണു വീക്ഷി​ച്ചി​രു​ന്നത്‌. മാത്രമല്ല, സമൂഹ​ത്തിന്‌ ഒരളവു​വരെ സമാധാ​ന​വും കെട്ടു​റ​പ്പും പ്രദാനം ചെയ്യു​ക​വഴി അവർ ഒരർഥ​ത്തിൽ “ദൈവ​ത്തി​ന്റെ പൊതു​ജന സേവക​രാ​യി” വർത്തി​ക്കു​ക​യാ​യി​രു​ന്നു എന്നും അവർ മനസ്സി​ലാ​ക്കി.—റോമർ 13:6, NW.

“സകല സൽപ്ര​വൃ​ത്തി​ക്കും ഒരുങ്ങി”

ഭരണകൂ​ടം പൗരന്മാ​രു​ടെ​മേൽ ചുമത്തി​യി​രുന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ നിറ​വേ​റ്റാൻ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. ചില അവസര​ങ്ങ​ളിൽ, സിവിൽ അധികാ​രി​കൾ ആവശ്യ​പ്പെ​ടുന്ന കാര്യങ്ങൾ പേരിനു മാത്രം ചെയ്യാതെ പ്രതീ​ക്ഷി​ക്കു​ന്ന​തി​ലു​മ​ധി​കം ചെയ്യാൻ തന്റെ ശിഷ്യ​ന്മാർ സന്നദ്ധരാ​യി​രി​ക്കണം എന്ന്‌ യേശു​ക്രി​സ്‌തു​തന്നെ ബുദ്ധി​യു​പ​ദേ​ശി​ക്കു​ക​യു​ണ്ടാ​യി. അവൻ പറഞ്ഞു: “അധികാ​ര​സ്ഥാ​ന​ത്തുള്ള ഒരാൾ ഒരു മൈൽ ദൂരം പോകാൻ നിന്നെ നിർബ്ബ​ന്ധി​ച്ചാൽ രണ്ടു മൈൽ ദൂരം അവനോ​ടു​കൂ​ടെ പോകുക.” (മത്തായി 5:41, NW) ആ ബുദ്ധി​യു​പ​ദേശം ബാധക​മാ​ക്കുക വഴി, തിരി​ച്ചൊ​ന്നും നൽകാതെ ഒരു പരിഷ്‌കൃത സമൂഹ​ത്തിൽ ജീവി​ക്കു​ന്ന​തി​ന്റെ പ്രയോ​ജ​നങ്ങൾ ആസ്വദി​ക്കാൻ തങ്ങൾ ആഗ്രഹി​ക്കു​ന്നില്ല എന്നു ക്രിസ്‌ത്യാ​നി​കൾ പ്രകടി​പ്പി​ച്ചു കാണിച്ചു. അവർ എല്ലായ്‌പോ​ഴും ‘സകല സൽപ്ര​വൃ​ത്തി​ക്കും ഒരുക്ക​മു​ള്ളവർ’ ആയിരു​ന്നു.—തീത്തൊസ്‌ 3:1; 1 പത്രൊസ്‌ 2:13-16.

അവർ തങ്ങളുടെ അയൽക്കാ​രെ ആത്മാർഥ​മാ​യി സ്‌നേ​ഹി​ക്കു​ക​യും അവരെ സഹായി​ക്കാ​നുള്ള മാർഗങ്ങൾ തേടു​ക​യും ചെയ്‌തു. (മത്തായി 22:39, പി.ഒ.സി. ബൈ.) ഈ സ്‌നേ​ഹ​വും അവർ പുലർത്തി​പ്പോന്ന ഉന്നത ധാർമിക നിലവാ​ര​ങ്ങ​ളും ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ സമൂഹ​ത്തി​ലെ ഒരു നല്ല സ്വാധീ​ന​മാ​ക്കി തീർത്തു. ഒരു ക്രിസ്‌ത്യാ​നി​യു​ടെ അയൽപ​ക്കത്തു താമസി​ക്കു​ന്നതു തികച്ചും ആഹ്ലാദ​പ്ര​ദ​മായ ഒരു കാര്യം തന്നെയാ​യി​രു​ന്നു. (റോമർ 13:8-10, പി.ഒ.സി. ബൈ.) തങ്ങളുടെ അയൽക്കാ​രോട്‌ കേവലം ദ്രോ​ഹ​മൊ​ന്നും പ്രവർത്തി​ക്കാ​തി​രി​ക്കുക വഴി മാത്രമല്ല അവർ അവരോ​ടുള്ള സ്‌നേഹം പ്രകടി​പ്പി​ച്ചത്‌. “എല്ലാവർക്കും [സഹവി​ശ്വാ​സി​കൾക്കു മാത്രമല്ല] നൻമ”ചെയ്യു​ന്ന​തിന്‌ മുൻ​കൈ​യെ​ടു​ത്തു പ്രവർത്തി​ക്കാൻ അവർ പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു, യേശു​ക്രി​സ്‌തു ചെയ്‌തതു പോലെ തന്നെ.—ഗലാത്യർ 6:10.

‘മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കണം’

എന്നിരു​ന്നാ​ലും, ലൗകിക അധികാ​രി​ക​ളോട്‌ അനുസ​രണം കാണി​ക്കു​ന്ന​തിന്‌ പരിധി​കൾ ഉണ്ടായി​രു​ന്നു. ദൈവ​മു​മ്പാ​കെ അവർക്കു​ണ്ടാ​യി​രുന്ന നല്ല മനസ്സാ​ക്ഷി​ക്കോ അവനു​മാ​യുള്ള അവരുടെ ബന്ധത്തി​നോ തുരങ്കം വെക്കുന്ന യാതൊ​ന്നും അവർ ചെയ്യു​മാ​യി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, യേശു​വി​നെ കുറി​ച്ചുള്ള പ്രസംഗം നിറു​ത്താൻ യെരൂ​ശ​ലേ​മി​ലെ മതനേ​താ​ക്ക​ന്മാർ ആവശ്യ​പ്പെ​ട്ട​പ്പോൾ, അപ്പൊ​സ്‌ത​ല​ന്മാർ അതിനു വഴങ്ങി​യില്ല. “മനുഷ്യ​രെ​ക്കാൾ ദൈവത്തെ അനുസ​രി​ക്കേ​ണ്ട​താ​കു​ന്നു” എന്ന്‌ അവർ പ്രഖ്യാ​പി​ച്ചു. (പ്രവൃ​ത്തി​കൾ 5:27-29) വിഗ്ര​ഹാ​രാ​ധ​നാ​പ​ര​മായ ചക്രവർത്തി ആരാധ​ന​യിൽ പങ്കെടു​ക്കില്ല എന്ന നിലപാ​ടിൽ അൽപ്പം പോലും വിട്ടു​വീഴ്‌ച വരുത്താ​നും അവർ തയ്യാറാ​യില്ല. (1 കൊരി​ന്ത്യർ 10:14; 1 യോഹ​ന്നാൻ 5:21; വെളി​പ്പാ​ടു 19:10, പി.ഒ.സി. ബൈ.) പരിണ​ത​ഫലം എന്തായി​രു​ന്നു? ചരി​ത്ര​കാ​ര​നായ ജെ. എം. റോ​ബെർട്ട്‌സ്‌ പറയുന്നു: “അവർക്കെ​തി​രെ പ്രതി​ഷേധം നുരഞ്ഞു​പൊ​ങ്ങി. ക്രിസ്‌ത്യാ​നി​യാ​യതു കൊണ്ടല്ല, നിയമം ആവശ്യ​പ്പെ​ടുന്ന ഒരു കാര്യം ചെയ്യാൻ വിസമ്മ​തി​ച്ചതു കൊണ്ടാ​യി​രു​ന്നു അത്‌.”—ലോക​ത്തി​ന്റെ ഹ്രസ്വ ചരിത്രം (ഇംഗ്ലീഷ്‌).

ഇക്കാര്യ​ത്തിൽ അവർ ‘നിയമം ആവശ്യ​പ്പെ​ടു​ന്നത്‌ ചെയ്യാൻ വിസമ്മ​തി​ച്ചത്‌’ എന്തു​കൊ​ണ്ടാ​യി​രു​ന്നു? “ശ്രേഷ്‌ഠാ​ധി​കാ​രങ്ങൾ” അധികാ​രം കൈയാ​ളു​ന്നത്‌ ദൈവം അനുവ​ദി​ച്ചതു കൊണ്ടാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ക്രമസ​മാ​ധാ​നം പാലി​ക്കു​ന്ന​തിൽ അവർ “ദൈവ​ശു​ശ്രൂ​ഷകർ” ആയി വർത്തി​ക്കു​ക​യാണ്‌ എന്നും അവർ തിരി​ച്ച​റി​ഞ്ഞി​രു​ന്നു. (റോമർ 13:1, 4) പക്ഷേ, ക്രിസ്‌ത്യാ​നി​കൾ അപ്പോ​ഴും ദൈവ നിയമ​ത്തെ​യാ​യി​രു​ന്നു ഏറ്റവും ഉന്നതമാ​യി വീക്ഷി​ച്ചി​രു​ന്നത്‌. ഭാവി അനുഗാ​മി​കൾക്കു വേണ്ടി യേശു​ക്രി​സ്‌തു ഈ സമനി​ല​യുള്ള തത്ത്വം സ്ഥാപി​ച്ചി​രുന്ന കാര്യ​വും അവർ ഓർത്തു: “കൈസർക്കു​ള്ളതു കൈസർക്കും ദൈവ​ത്തി​ന്നു​ള്ളതു ദൈവ​ത്തി​ന്നും കൊടു​പ്പിൻ.” (മത്തായി 22:21) കൈസ​രു​ടെ നിബന്ധ​ന​ക​ളെ​ക്കാൾ ദൈവ​ത്തോ​ടുള്ള കടപ്പാ​ടു​കൾക്കാണ്‌ അവർ കൂടുതൽ പ്രാധാ​ന്യം നൽകേ​ണ്ടി​യി​രു​ന്നത്‌.

ശരിയായ ഗതി ഇതു തന്നെയാണ്‌ എന്ന കാര്യ​ത്തിന്‌ അടിവ​ര​യി​ടു​ന്ന​താണ്‌, ക്രിസ്‌ത്യാ​നി​കൾ എന്ന്‌ അവകാ​ശ​പ്പെ​ടുന്ന അനേക​രും ഈ വിശിഷ്ട തത്ത്വങ്ങൾ പിൻപ​റ്റാൻ പരാജ​യ​പ്പെ​ട്ട​പ്പോൾ സംഭവിച്ച സംഗതി​കൾ. ഉദാഹ​ര​ണ​ത്തിന്‌, ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ വിശ്വാ​സ​ത്യാ​ഗി​ക​ളായ നേതാ​ക്ക​ന്മാർ “സൈനിക ശക്തികളെ രൂപ​പ്പെ​ടു​ത്തു​ന്ന​തി​ലും നിലനി​റു​ത്തു​ന്ന​തി​ലും വിശേ​ഷി​ച്ചും ലൗകിക ഗവൺമെ​ന്റി​ന്റെ താളത്തി​നൊ​ത്തു തുള്ളുന്ന ഉപകര​ണ​ങ്ങ​ളാ​യി വർത്തിച്ചു” എന്ന്‌ സൈനിക ചരി​ത്ര​കാ​ര​നായ ജോൺ കീഗൻ പറയുന്നു. ഫലമോ? നിഷ്‌ക​ള​ങ്ക​രായ ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ രക്തം ചിന്തിയ യുദ്ധങ്ങ​ളിൽ അവരുടെ അനുഗാ​മി​കൾ പക്ഷം ചേർന്നു. കീഗൻ തുടരു​ന്നു: “രോഷാ​ഗ്നി​യിൽ എരിയവെ, അവർ ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളൊ​ക്കെ കാറ്റിൽ പറത്തി.”

എന്നാൽ, ശരിയായ സമനില കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ ഒരു മികച്ച ദൃഷ്ടാ​ന്ത​മാ​യി​രു​ന്നു. അവർ നല്ല പൗരന്മാ​രാ​യി​രു​ന്നു. തങ്ങളുടെ പൗരധർമ​ങ്ങ​ളും ഉത്തരവാ​ദി​ത്വ​ങ്ങ​ളും അവർ നന്നായി നിറ​വേറ്റി. അതേസ​മയം, സുവ്യ​ക്ത​മായ ബൈബിൾ തത്ത്വങ്ങ​ളോ​ടു പറ്റിനിൽക്കു​ന്ന​തിൽ അവർ യാതൊ​രു വിട്ടു​വീ​ഴ്‌ച​യ്‌ക്കും തയ്യാറാ​യില്ല. ജീവി​ത​ത്തി​ന്റെ എല്ലാ മണ്ഡലങ്ങ​ളി​ലും അവർ തങ്ങളുടെ ബൈബിൾ പരിശീ​ലിത മനസ്സാ​ക്ഷി​യു​ടെ സ്വരം ശ്രദ്ധി​ക്കു​ക​യും ചെയ്‌തു.—യെശയ്യാ​വു 2:4; മത്തായി 26:52; റോമർ 13:5; 1 പത്രൊസ്‌ 3:16.

[26-ാം പേജിലെ ചിത്രം]

‘കൈസർക്കു​ള്ളതു കൈസർക്കു കൊടു​പ്പിൻ’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക