വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 9/8 പേ. 24-25
  • ഭീമനും ഇത്തിരിക്കുഞ്ഞനും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭീമനും ഇത്തിരിക്കുഞ്ഞനും
  • ഉണരുക!—1999
  • സമാനമായ വിവരം
  • പൂമ്പാററയുടെ ജീവിതത്തിലെ ഒരു നാൾ
    ഉണരുക!—1994
  • കാബേജ്‌ ശലഭത്തി​ന്റെ ‘V-ആകൃതി’
    ആരുടെ കരവിരുത്‌?
  • മൊണാർക്ക്‌ ചിത്ര​ശ​ല​ഭ​ത്തി​ന്റെ ദേശാ​ടനം
    ആരുടെ കരവിരുത്‌?
  • പാഠം 1
    എന്റെ ബൈബിൾ പാഠങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1999
g99 9/8 പേ. 24-25

ഭീമനും ഇത്തിരി​ക്കു​ഞ്ഞ​നും

“ഹനിക്ക​രുത്‌ നിശാ​ശ​ല​ഭത്തെ, ചിത്ര​ശ​ല​ഭ​ത്തെ​യും.”—വില്യം ബ്ലെയ്‌ക്ക്‌ (1757-1827).

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഒരു ചിത്ര​ശ​ലഭം തത്തിപ്പ​റ​ക്കു​ന്നതു നോക്കി​നി​ന്നി​ട്ടു​ണ്ടോ? ഹൃദയ​ഹാ​രി​യായ ഈ ഷഡ്‌പ​ദ​ത്തി​ന്റെ കോമ​ള​ത​യും സൗന്ദര്യ​വും ആസ്വദി​ക്കാ​തി​രി​ക്കാൻ അത്രമേൽ ശിലാ​ഹൃ​ദ​യ​മുള്ള ഒരാൾക്കല്ലേ സാധിക്കൂ? രൂപമാ​തൃ​ക​യി​ലും വലിപ്പ​ത്തി​ലും ആരെയും അത്ഭുത​പ്പെ​ടു​ത്തുന്ന വൈവി​ധ്യ​ങ്ങ​ളിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന അവയിൽ, ലോക​മെ​മ്പാ​ടു​മാ​യി 15,000 മുതൽ 20,000 വരെ ഇനങ്ങളു​ണ്ട​ത്രേ!

നിങ്ങൾ കണ്ടിട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും വലിയ ചിത്ര​ശ​ലഭം ഏതാണ്‌? പാപ്പുവ ന്യൂഗി​നി​യി​ലാണ്‌ നിങ്ങളു​ടെ താമസ​മെ​ങ്കിൽ, ലോക​ത്തി​ലെ ഏറ്റവും വലിയ ചിത്ര​ശ​ല​ഭത്തെ നിങ്ങൾ കണ്ടിരി​ക്കാൻ സാധ്യ​ത​യുണ്ട്‌. ക്വീൻ അലക്‌സാൻഡ്രാസ്‌ ബേർഡ്‌വിങ്‌ എന്ന ഈ ചിത്ര​ശ​ല​ഭ​ത്തിന്‌ 280 മില്ലി​മീ​റ്റർ വരെ ചിറകു​വി​സ്‌താ​രം കണ്ടേക്കാം. ഇനി, നിങ്ങളു​ടെ താമസം വടക്കേ അമേരി​ക്ക​യി​ലോ മധ്യ അമേരി​ക്ക​യി​ലോ ആണെങ്കി​ലോ? 150 മില്ലി​മീ​റ്റർ വരെ ചിറകു​വി​സ്‌താ​ര​മുള്ള ഹോമ​റസ്‌ സ്വാ​ളോ​ടെ​യി​ലി​നെ കാണാ​നുള്ള അവസരം നിങ്ങൾക്കു ലഭിച്ചി​ട്ടു​ണ്ടാ​കാം. ആഫ്രി​ക്ക​യി​ലെ ഏറ്റവും വലിയ ചിത്ര​ശ​ലഭം ആഫ്രിക്കൻ ജയന്റ്‌ സ്വാ​ളോ​ടെ​യിൽ ആണ്‌. അതൊന്നു ചിറകു വിടർത്തി​പ്പി​ടി​ച്ചാൽ വിസ്‌താ​രം 230 മില്ലി​മീ​റ്റർ വരെ കണ്ടേക്കാം.

എന്നാൽ ഏറ്റവും ചെറിയ ചിത്ര​ശ​ല​ഭത്തെ സംബന്ധി​ച്ചെന്ത്‌? അതിനെ എവി​ടെ​യാണ്‌ നമുക്കു കണ്ടെത്താ​നാ​കുക? ഡോ. ജോൺ ഫെൽറ്റ്‌വെ​ലി​ന്റെ ചിത്ര​ശ​ല​ഭ​ങ്ങ​ളു​ടെ സചിത്ര വിജ്ഞാ​ന​കോ​ശം (ഇംഗ്ലീഷ്‌) ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “ലോക​ത്തി​ലെ ഏറ്റവും ചെറിയ ചിത്ര​ശ​ലഭം സാധ്യ​ത​യ​നു​സ​രിച്ച്‌ വടക്കേ അമേരി​ക്ക​യി​ലെ പിഗ്‌മീ നീലശ​ലഭം . . . ആണ്‌. അവയ്‌ക്ക്‌ 15 മുതൽ 19 വരെ മില്ലി​മീ​റ്റർ (1/2 മുതൽ 3/4 വരെ ഇഞ്ച്‌) ചിറകു​വി​സ്‌താ​രം ആണുള്ളത്‌.” ബ്രിട്ട​നി​ലെ ഏറ്റവും ചെറിയ ചിത്ര​ശ​ലഭം ചെറു നീലശ​ല​ഭ​മാണ്‌. 24 മില്ലി​മീ​റ്റർ ആണ്‌ അവയുടെ ചിറകു​വി​സ്‌താ​രം.

ലോക​ത്തി​ലെ പല രാജ്യ​ങ്ങ​ളി​ലും ചിത്ര​ശലഭ സങ്കേതങ്ങൾ ഉണ്ട്‌. നിങ്ങൾക്ക്‌ അവിടെ യഥേഷ്ടം ചുറ്റി​ന​ടന്നു ചിറകു​ധാ​രി​ക​ളായ ഈ സുന്ദര​ജീ​വി​കളെ കാണാം. ഇടയ്‌ക്കൊ​ക്കെ അവ നിങ്ങളു​ടെ ദേഹത്തു പറന്നു​വ​ന്നി​രി​ക്കു​ക​യും ചെയ്യും. ഈ മനോ​ജ്ഞ​മായ സൃഷ്ടി​യെ​യും അതിന്റെ ജീവന​ച​ക്ര​ത്തെ​യും കുറിച്ചു നിങ്ങൾക്കു വളരെ​യ​ധി​കം പഠിക്കാൻ കഴിയും, നന്നേ ചെറിയ ഒരു മുട്ട ചിത്ര​ശ​ല​ഭ​പ്പു​ഴു​വാ​യും പിന്നീട്‌ സമാധി​ദശ പിന്നിട്ട്‌ പൂർണ​വ​ളർച്ച​യെ​ത്തിയ ഒരു ചിത്ര​ശ​ല​ഭ​മാ​യും രൂപാ​ന്തരം പ്രാപി​ക്കു​ന്നത്‌ എങ്ങനെ​യെ​ന്നതു പോലുള്ള കാര്യങ്ങൾ. അതു​കൊണ്ട്‌, അടുത്ത തവണ ഒരു ചിത്ര​ശ​ലഭം—അത്‌ ചെറു​തോ വലുതോ ആയി​ക്കൊ​ള്ളട്ടെ—അരിക​ത്തു​കൂ​ടി തത്തിപ്പ​റ​ക്കു​ന്നതു കാണു​മ്പോൾ, ഒരു നിമിഷം നിന്ന്‌ അതിന്റെ സൗന്ദര്യം ആസ്വദി​ക്കുക. നിങ്ങൾ നോക്കി​നിൽക്കു​ന്നത്‌ ഒരു അത്ഭുതത്തെ ആയിരി​ക്കും!

[24, 25 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ചിത്രശലഭങ്ങളിലെ ഭീമനും ഇത്തിരി​ക്കു​ഞ്ഞ​നും—ക്വീൻ അലക്‌സാൻഡ്രാസ്‌ ബേർഡ്‌വി​ങും പിഗ്‌മീ നീലശ​ല​ഭ​വും (രണ്ടി​നെ​യും യഥാർഥ വലിപ്പ​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നു)

[കടപ്പാട്‌]

Butterflies: Allyn Museum of Entomology, Florida Museum of Natural History

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക