പേജ് രണ്ട്
നിങ്ങളുടെ ജീവിതശൈലി നിങ്ങളെ കൊല്ലുന്നുവോ? 3-11
ശാരീരികവും മാനസികവും ആത്മീയവുമായി നല്ല ആരോഗ്യമുണ്ടായിരിക്കുന്നത് ദൈർഘ്യമേറിയതും സന്തുഷ്ടവുമായ ഒരു ജീവിതത്തിന്റെ അടിത്തറയായിരിക്കും. നിങ്ങളുടെ ജീവിതശൈലി നിങ്ങളെ ബാധിക്കുന്നത് ഏതു വിധത്തിലാണ്?
സിഡ്‌നി—ജീവസ്സുറ്റ ഒരു തുറമുഖ നഗരം 14
സിഡ്‌നി തുറമുഖമായി തീർന്ന ഉൾക്കടലിനെ പൂർണമായി വിലമതിക്കാൻ ക്യാപ്‌റ്റൻ കുക്കിന് സമയം ഉണ്ടായിരുന്നില്ല. എന്നാൽ, ഓസ്ട്രേലിയയിലെ സിഡ്‌നി സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാവുന്നതിന് ഇപ്പോൾ നല്ല കാരണങ്ങൾ ഉണ്ട്.
സൂര്യപ്രകാശത്തിൽനിന്ന്—നിങ്ങളുടെ ചർമത്തെ സംരക്ഷിക്കുക! 22
സംരക്ഷണം പ്രദാനം ചെയ്യുന്നതിൽ മർമപ്രധാന പങ്കു വഹിക്കുന്ന അവയവമായ ത്വക്കിനും സംരക്ഷണം ആവശ്യമാണ്. അത് എന്തുകൊണ്ടാണ് എന്നു വായിക്കുക. കൂടാതെ വെയിലത്തായിരിക്കുമ്പോൾ എങ്ങനെ ജാഗ്രത പാലിക്കണം എന്നും മനസ്സിലാക്കുക.
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട]
By courtesy of Australian Archives, Canberra, A.C.T.