പ്രപഞ്ചത്തെ കുറിച്ച്—ഉൾക്കാഴ്ച നൽകുന്ന വിവരങ്ങൾ
പ്രപഞ്ചത്തെ കുറിച്ച് ഉൾക്കാഴ്ച നൽകുന്ന അനേകം ആശയങ്ങൾ, നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? (ഇംഗ്ലീഷ്) എന്ന പുതിയ പുസ്തകത്തിലെ “പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായത്—ഭിന്ന വീക്ഷണഗതികൾ” എന്ന അധ്യായം അവതരിപ്പിക്കുന്നു. എന്നാൽ ഈ പുസ്തകത്തിൽ ഇതിലുമേറെ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, ജീവൻ—അത് യാദൃച്ഛികമായി ഉണ്ടായതോ അതോ സൃഷ്ടിക്കപ്പെട്ടതോ എന്ന വിഷയത്തിലേക്ക് അതു വെളിച്ചം വീശുന്നു.
ഐക്യനാടുകളിലെ ഒരു ഊർജതന്ത്ര പ്രൊഫസർ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഖഗോളോർജതന്ത്രം, തന്മാത്രാ ജീവശാസ്ത്രം, മനുഷ്യ ശരീരഘടനാശാസ്ത്രം എന്നീ മേഖലകളിലെ ഏറ്റവും വലിയ പ്രഹേളികകളിൽ ചിലത് ഈ പുസ്തകം കൈകാര്യം ചെയ്യുന്നു. എല്ലാം യാദൃച്ഛികമായി ഉണ്ടായതാണ് എന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കാര്യങ്ങൾ വിശദീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഈ പുസ്തകം ഇവയുടെ സാങ്കേതിക വശങ്ങളുടെ വിശദാംശങ്ങളിലേക്ക് ഒരുപാട് ആഴത്തിൽ ഇറങ്ങിച്ചെന്നു വായനക്കാരെ കുഴപ്പിക്കാതെ വസ്തുതകൾ വളരെ വ്യക്തമായി അവതരിപ്പിക്കുന്നു. വ്യത്യസ്ത ശാസ്ത്രശാഖകളിലെ അനേകം പ്രമുഖ ശാസ്ത്രജ്ഞന്മാരുടെ ഉദ്ധരണികൾ അടങ്ങിയിട്ടുള്ള ഈ പുസ്തകം വായനക്കാരനുമായി ന്യായവാദം നടത്തുന്നു. ശാസ്ത്രജ്ഞനായാലും ശരി, സാധാരണക്കാരനായാലും ശരി, പ്രപഞ്ചത്തിന്റെയും ജീവന്റെയും ഉത്പത്തിയെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ഏതൊരാളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.”
192 പേജുള്ള, കടലാസ് ബയൻഡിട്ട ഈ പുസ്തകം നിങ്ങൾക്കും സ്വന്തമാക്കാവുന്നതാണ്. ഇതോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് താഴെകൊടുത്തിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.
□ നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരു സ്രഷ്ടാവുണ്ടോ? എന്ന പുസ്തകം എനിക്ക് അയച്ചു തരിക.
□ സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
J. Hester and P. Scowen (AZ State Univ.), NASA