നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 14-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. യെരൂശലേം നഗരത്തെയും അതിലെ നിവാസികളെയും പരാമർശിക്കാൻ മിക്കപ്പോഴും ഉപയോഗിക്കുന്ന പദപ്രയോഗം ഏത്? (സെഖര്യാവു 9:9)
2. തന്റെ ആദ്യത്തെ മിഷനറി പര്യടനത്തിന്റെ അവസാനത്തിൽ, സിറിയയിലെ അന്ത്യൊക്ക്യയിലേക്കു മടങ്ങുമ്പോൾ ഏതു തുറമുഖപട്ടണത്തിൽ നിന്നാണു പൗലൊസ് ഏഷ്യാമൈനർ വിട്ടത്? (പ്രവൃത്തികൾ 14:25, 26)
3. ഇസ്രായേലിന്റെ ആറാമത്തെ രാജാവ് ആരാകണം എന്നതു സംബന്ധിച്ച് പത്തുഗോത്ര രാജ്യത്തെ ജനം ചേരിതിരിഞ്ഞത് ഏതു രണ്ടു പുരുഷന്മാരെ ചൊല്ലിയാണ്? (1 രാജാക്കന്മാർ 16:21, 22)
4. പ്രവാചകനായ ബിലെയാമിനെകൊണ്ട് ഇസ്രായേലിന്റെമേൽ ശാപവാക്കുകൾ ചൊരിയിക്കാൻ ശ്രമിക്കുന്ന അവസരത്തിൽ ബാലാക്ക് രാജാവ് അവനെ മൂന്നാമതു കൊണ്ടുപോയ അനുകൂല സ്ഥാനം ഏത്? (സംഖ്യാപുസ്തകം 23:28)
5. യാക്കോബിന്റെ 12 പുത്രന്മാരിൽ ഭാഗ്യം എന്ന് അർഥം വരുന്ന പേര് ആരുടേതാണ്? (ഉല്പത്തി 30:11)
6. പൗലൊസ് ഉപരിവിചാരണ ആവശ്യപ്പെട്ട, പിന്നീട് അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിക്കുകയുണ്ടായ കൈസർ ഏത്? (പ്രവൃത്തികൾ 25:11, 21, NW അടിക്കുറിപ്പു കാണുക.)
7. യഹോവയ്ക്കു യാഗപീഠത്തിൽ അർപ്പിച്ചിരുന്ന വഴിപാടുകളിൽ ഒക്കെയും എന്തു ചേർക്കണമായിരുന്നു? (ലേവ്യപുസ്തകം 2:13)
8. യേശുവിന്റെ പ്രവചനം അനുസരിച്ച് ഈ വ്യവസ്ഥിതിയുടെ സമാപനത്തിനു മുമ്പ് ഏതു പ്രധാനപ്പെട്ട വേല നടന്നിരിക്കും? (മത്തായി 24:3, 14)
9. 52 ദിവസം നീണ്ടുനിന്ന യെരൂശലേം മതിലിന്റെ പുനർനിർമാണം നെഹെമ്യാവ് പൂർത്തിയാക്കിയത് ഏതു യഹൂദ മാസത്തിൽ ആയിരുന്നു? (നെഹെമ്യാവു 6:15)
10. യേശുവിനെ അടക്കം ചെയ്ത് കല്ലറ അടച്ചിട്ടും സ്ത്രീകൾ രണ്ടാം ദിവസം പിന്നെയും കല്ലറയ്ക്കൽ ചെന്നത് എന്തിനായിരുന്നു? (ലൂക്കൊസ് 23:55–24:3)
11. ശലോമോൻ, ആലയത്തിന്റെ പണി പൂർത്തിയാക്കിയത് ഏതു യഹൂദ മാസത്തിലായിരുന്നു? (1 രാജാക്കന്മാർ 6:38)
12. ബത്ത്-ശേബയിൽ തനിക്കു ജനിച്ച ആദ്യത്തെ മകൻ മരിച്ചതായി അറിഞ്ഞപ്പോൾ ദാവീദ് എന്തു ചെയ്തു? (2 ശമൂവേൽ 12:20-23)
13. യേശുവിന്റെ നാളിൽ ചിലർക്ക് അമാനുഷിക ശക്തി പ്രകടമാക്കാൻ കഴിഞ്ഞത് എങ്ങനെ? (മർക്കൊസ് 5:3, 4, 15)
14. അപ്പൊസ്തലനായ പൗലൊസ് പറഞ്ഞപ്രകാരം ശിക്ഷണത്താൽ പരിശീലിപ്പിക്കപ്പെടുന്നതിന് സ്വയം അനുവദിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? (എബ്രായർ 12:11, പി.ഒ.സി. ബൈബിൾ)
15. മിക്ക പക്ഷികളിൽനിന്നും വ്യത്യസ്തമായി തലയുടെ മുൻഭാഗത്തു കണ്ണുകൾ ഉള്ളതുവഴി ഒരേ സമയത്ത് രണ്ടു കണ്ണുകൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിയുന്ന പക്ഷി ഏത്? (സങ്കീർത്തനം 102:6)
16. ദൈവത്തിന്റെ ക്രോധദിവസത്തിൽ ലോകത്തിലെ സമ്പാദ്യം ഉപകരിക്കുക ഇല്ലെങ്കിലും ഉപകരിക്കുന്നതായി എന്തുണ്ട്? (സദൃശവാക്യങ്ങൾ 11:4)
17. ദൈവത്തിന്റെ ദാസർ എന്ന നിലയിൽ, നമ്മുടെ നിയമിത വേല ചെയ്യുമ്പോൾ നമുക്ക് എന്തു മനോഭാവം ഉണ്ടായിരിക്കണം എന്നാണ് യേശു പറഞ്ഞത്? (ലൂക്കൊസ് 17:9, 10)
18. തന്റെ വല്യമ്മയായ മയഖാ “വിശുദ്ധ സ്തംഭത്തിനു മ്ലേച്ഛ വിഗ്രഹം നിർമിച്ച”പ്പോൾ ധീരമായ എന്തു നടപടിയാണ് ആസാ രാജാവു കൈക്കൊണ്ടത്? (1 രാജാക്കന്മാർ 15:13, NW)
19. ഭാരം ചുമക്കുന്നവരോട് തന്റെ നുകം വഹിക്കാൻ യേശു പറഞ്ഞത് എന്തുകൊണ്ട്? (മത്തായി 11:30)
20. മോശ വാഗ്ദത്ത ദേശം നോക്കിക്കണ്ടശേഷം മരണമടഞ്ഞത് ഏതു സ്ഥലത്തുവെച്ച് ആയിരുന്നു? (ആവർത്തനപുസ്തകം 32:49, 50)
21. ദൈവത്തിന്റെ പ്രവാചക വചനത്തെ നമ്മൾ എങ്ങനെ കരുതണം, എന്തുകൊണ്ട്? (2 പത്രൊസ് 1:19, പി.ഒ.സി. ബൈബിൾ)
22. ഒരു കാര്യം ഉറപ്പാക്കുന്നതിന് എത്ര സാക്ഷികൾ വേണം? (2 കൊരിന്ത്യർ 13:1)
ക്വിസിന്റെ ഉത്തരങ്ങൾ
1. സീയോൻപുത്രി
2. അത്തല്യ
3. തിബ്നിയെയും ഒമ്രിയെയും
4. പെയോർ
5. ഗാദ്
6. നീറോ
7. ഉപ്പ്
8. “രാജ്യത്തിന്റെ ഈ സുവിശേഷം . . . ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും”
9. എലൂൽ
10. സുഗന്ധവർഗവും പരിമളതൈലവുംകൊണ്ട് അവന്റെ ശരീരം പരിരക്ഷിക്കുന്നതിന്
11. ബൂൽ
12. അവൻ ഉപവാസവും കരച്ചിലും നിർത്തി ഭക്ഷണം കഴിച്ചു
13. അവർ ഭൂതബാധിതർ ആയിരുന്നു
14. അത് ‘നീതി എന്ന സമാധാനപൂർവകമായ ഫലം’ പുറപ്പെടുവിക്കും
15. മൂങ്ങ
16. നീതി
17. അത് ഒരു പദവി ആണെന്നും നാം ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂവെന്നും
18. അവൻ ആ വിഗ്രഹം തകർത്ത് ദഹിപ്പിച്ചു കളഞ്ഞെന്നു മാത്രമല്ല, അവളെ രാജ്യത്തെ “പ്രഥമ വനിത” എന്ന സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു
19. അവന്റെ നുകം മൃദുവും ചുമടു ലഘുവും ആയതിനാൽ അത് അവർക്കു നവോന്മേഷം പ്രദാനം ചെയ്യും
20. നെബോ മലയിൽവെച്ച്
21. ശ്രദ്ധ കൊടുക്കേണ്ട ഒന്നായി കരുതണം, കാരണം അത് ഉറപ്പുള്ളതും വിശ്വാസയോഗ്യവുമാണ്
22. ചുരുങ്ങിയത് രണ്ടുപേർ