വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 3/8 പേ. 28-29
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • നവജാത ശിശു​ക്ക​ളും വേദന​യും
  • വിദ്യാർഥി​യു​ടെ നിർദേശം കണ്ടുപി​ടി​ത്ത​ത്തി​ലേക്കു നയിക്കു​ന്നു
  • വാർധ​ക്യാ​വ​സ്ഥ​യു​ടെ കൃത്രിമ അനുക​ര​ണം
  • ചരിത്രം മറനീ​ക്ക​പ്പെ​ടു​ന്നു
  • സഞ്ചാരി പക്ഷികൾ അനാവശ്യ ഭാണ്ഡങ്ങൾ ഒഴിവാ​ക്കു​ന്നു
  • ശിശു​ക്ക​ളും തേനും—ഒരു മുന്നറി​യിപ്പ്‌
  • മെലി​യു​ന്ന​തി​നു പുകവലി
  • തൊഴിൽനഷ്ട ഭീഷണി ആരോ​ഗ്യ​ന​ഷ്ട​ത്തിൽ കലാശി​ക്കു​ന്നു
  • ശ്വാന ഏകാഗ്രത
  • അക്കങ്ങളാൽ ദൂരം അടയാ​ള​പ്പെ​ടു​ത്തിയ ഏറ്റവും പുരാതന ഭൂപടം
  • 1999-ൽ 600 കോടി
  • തേൻ—മധുരമുള്ള ഒരു ഔഷധം
    ഉണരുക!—2002
  • തേൻ—മനുഷ്യന്‌ തേനീച്ചയുടെ സമ്മാനം
    ഉണരുക!—2005
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2000
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1987
കൂടുതൽ കാണുക
ഉണരുക!—1999
g99 3/8 പേ. 28-29

ലോകത്തെ വീക്ഷിക്കൽ

നവജാത ശിശു​ക്ക​ളും വേദന​യും

നവജാത ശിശു​ക്കൾക്കു മുതിർന്ന​വ​രെ​ക്കാൾ കൂടുതൽ വേദന കൂടുതൽ സമയ​ത്തേക്ക്‌ അനുഭ​വ​പ്പെ​ടു​ന്നു എന്നു ലണ്ടനിലെ യൂണി​വേ​ഴ്‌സി​റ്റി കോ​ളെ​ജി​ലെ ഗവേഷകർ തെളി​യി​ച്ചി​രി​ക്കു​ന്നു. “ശിശു​ക്കൾക്കും കൊച്ചു​കു​ഞ്ഞു​ങ്ങൾക്കും വേദന അനുഭ​വ​പ്പെ​ടു​ന്നു എന്ന്‌ അംഗീ​ക​രി​ച്ചതു തന്നെ ഈ കഴിഞ്ഞ പത്തുവർഷ​ത്തി​നി​ട​യി​ലാണ്‌” എന്നു ലണ്ടനിലെ ദ സൺഡേ ടെല​ഗ്രാഫ്‌ പ്രസ്‌താ​വി​ക്കു​ന്നു. അതിനു മുമ്പ്‌ അകാല​ജാത ശിശു​ക്കളെ വേദനാ​ജ​ന​ക​മായ ചികി​ത്സാ​രീ​തി​കൾക്കും ശസ്‌ത്ര​ക്രി​യ​യ്‌ക്കും വിധേ​യ​രാ​ക്കി​യി​രു​ന്നതു വേദനാ​സം​ഹാ​രി​കൾ ഉപയോ​ഗി​ക്കാ​തെ ആണ്‌. അത്തരം ചികി​ത്സാ​രീ​തി​കൾക്കു വേദന​യോട്‌ ഒരുവൻ സ്വാഭാ​വി​ക​മാ​യി പ്രതി​ക​രി​ക്കുന്ന വിധത്തി​ന്മേൽ നീണ്ടു​നിൽക്കുന്ന—സാധ്യ​ത​യ​നു​സ​രി​ച്ചു കുട്ടി​ക്കാ​ല​ത്തി​നു ശേഷം പോലും—ഭവിഷ്യ​ത്തു​കൾ ഉളവാ​ക്കാൻ കഴിയും എന്നു ഡോക്ടർമാർ ഇപ്പോൾ വിശ്വ​സി​ക്കു​ന്നു. മുതിർന്ന കുട്ടി​ക​ളി​ലും പ്രായ​മാ​യ​വ​രി​ലും ഉള്ള വേദന​യു​ടെ ‘തീവ്രത കുറയ്‌ക്കുന്ന’ സ്വാഭാ​വിക സംവി​ധാ​നം, അകാല​ജാത ശിശു​ക്ക​ളിൽ ശരിയാ​യി പ്രവർത്തി​ക്കാ​ത്തത്‌ ആണ്‌ അതിന്റെ കാരണം. അതിനു​പു​റമേ, ശിശു​ക്കൾക്കു കൂടുതൽ വ്യാപ്‌തി​യിൽ വേദന അനുഭ​വ​പ്പെ​ടു​ന്നു​വെ​ന്നും ചർമത്തി​ലു​ണ്ടാ​കുന്ന നിസ്സാര മുറി​വു​കൾ കരിഞ്ഞ​തി​നു ദീർഘ​നാൾ ശേഷം പോലും ആ ഭാഗം സ്‌പർശ​ന​ത്തോട്‌ അമിത​സം​വേ​ദ​ക​ത്വം പുലർത്തി​യേ​ക്കാ​മെ​ന്നും ആ പത്രം റിപ്പോർട്ടു ചെയ്യുന്നു.

വിദ്യാർഥി​യു​ടെ നിർദേശം കണ്ടുപി​ടി​ത്ത​ത്തി​ലേക്കു നയിക്കു​ന്നു

ഒരു സർവക​ലാ​ശാ​ലാ ഖഗോ​ളോർജ​തന്ത്ര വിദ്യാർഥി​യു​ടെ വിദഗ്‌ധാ​ഭി​പ്രാ​യം അനുസ​രി​ച്ചു പ്രവർത്തി​ച്ച​തി​നാൽ ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞർക്കു സൂര്യൻ ഒഴി​കെ​യുള്ള നക്ഷത്ര​ങ്ങളെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങ​ളു​ടെ പട്ടിക​യി​ലേക്ക്‌ ഒരെണ്ണം കൂടി ചേർക്കാൻ സാധിച്ചു. ഇംഗ്ലണ്ടി​ലെ സസിക്‌സ്‌ സർവക​ലാ​ശാ​ല​യി​ലെ ഒരു വിദ്യാർഥി​യായ കെവിൻ ആപ്‌സ്‌, ജ്യോ​തി​ശ്ശാ​സ്‌ത്ര​ജ്ഞ​ന്മാ​രായ ഡോ. ജെഫ്രി ഡബ്ലിയു. മാഴ്‌സി​യോ​ടും ഡോ. ആർ. പോൾ ബട്‌ല​റോ​ടും—ഇരുവ​രും ചേർന്ന്‌ ഇത്തരത്തി​ലുള്ള ഒമ്പതു ഗ്രഹങ്ങൾ കണ്ടുപി​ടി​ച്ചി​രു​ന്നു—സൂര്യനെ പോലുള്ള എന്നാൽ അവഗണി​ക്ക​പ്പെട്ടു കിടന്നി​രുന്ന മുപ്പതു നക്ഷത്രങ്ങൾ പരി​ശോ​ധ​ന​യ്‌ക്കു വിധേ​യ​മാ​ക്കാൻ നിർദേ​ശി​ച്ചു. അപ്രകാ​രം ചെയ്‌ത അവർ ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്‌തു​കൊ​ണ്ടി​രുന്ന വ്യാഴ​ത്തോ​ളം വലിപ്പ​മുള്ള ഒരു ഗ്രഹം കണ്ടെത്തി. “ഉപഗ്ര​ഹ​ങ്ങ​ളിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഉപയോ​ഗി​ച്ചു ഗ്രഹങ്ങൾ കണ്ടെത്താൻ ഏറ്റവും സാധ്യ​ത​യുള്ള നക്ഷത്രങ്ങൾ വേർതി​രി​ച്ചെ​ടു​ത്ത​പ്പോ​ഴാണ്‌” ആപ്‌സ്‌ ഈ മുപ്പതു നക്ഷത്രങ്ങൾ കണ്ടെത്തി​യത്‌ എന്നു ഡോ. മാഴ്‌സി പറഞ്ഞു. ഈ ശാസ്‌ത്ര​ജ്ഞ​ന്മാ​രാൽ തന്നെ കണ്ടുപി​ടി​ക്ക​പ്പെട്ട മറ്റൊരു ഗ്രഹവും ഈ കണ്ടുപി​ടി​ത്ത​വും കൂടി​യാ​യ​പ്പോൾ സൗരയൂ​ഥ​ത്തി​നു പുറത്ത്‌ അറിയ​പ്പെ​ടുന്ന ഗ്രഹങ്ങ​ളു​ടെ എണ്ണം 12 ആയി. ഇവയെ​ല്ലാം കണ്ടുപി​ടി​ക്ക​പ്പെ​ട്ട​തോ ഒരു മൂന്നു​വർഷ കാലഘ​ട്ട​ത്തി​നി​ട​യി​ലും എന്നു ദ ന്യൂ​യോർക്ക്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു.

വാർധ​ക്യാ​വ​സ്ഥ​യു​ടെ കൃത്രിമ അനുക​ര​ണം

ചെറു​പ്പ​ക്കാ​രും ഊർജ​സ്വ​ല​രു​മാ​യി​രി​ക്കാ​നുള്ള വഴികൾ മിക്ക ആളുക​ളും തേടു​മ്പോൾ, വൃദ്ധരും ദുർബ​ല​രും ആണെന്ന തോന്നൽ ആളുക​ളിൽ ഉളവാ​ക്കാൻ കെൽപ്പുള്ള ഒരു സജ്ജീക​രണം വികസി​പ്പി​ച്ചെ​ടു​ത്ത​തി​നെ കുറിച്ചു ജർമൻ പത്രമായ ഡി റ്റ്‌​സൈറ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഒരു വസ്‌ത്ര​നിർമാണ ഉപദേശക സ്ഥാപന​ത്തി​ന്റെ​യും ഡോക്ടർമാ​രു​ടെ​യും കൂട്ടായ സംരം​ഭ​ത്തി​ന്റെ ഫലമായ ഈ സജ്ജീക​രണം “വൃദ്ധജ​ന​ങ്ങ​ളു​ടെ ഇന്ദ്രി​യ​ഗ്രഹണ പ്രാപ്‌തി” മനസ്സി​ലാ​ക്കു​ന്ന​തി​നു നേഴ്‌സു​മാ​രെ​യും ഉത്‌പ​ന്ന​രൂ​പ​കൽപ്പനാ വിദഗ്‌ധ​രെ​യും സഹായി​ക്കു​ന്ന​തി​നു വേണ്ടി​യു​ള്ള​താണ്‌. ചലനക്ഷ​മ​തയെ പരിമി​ത​പ്പെ​ടു​ത്തു​ന്ന​തി​നു ബാൻഡേ​ജു​ക​ളും തുന്നലു​ക​ളും പേശീ​ബ​ല​ക്ഷയം സംഭവി​ച്ച​താ​യി തോന്നി​പ്പി​ക്കു​ന്ന​തി​നു 14 കിലോ ഈയവും കൈവി​ര​ലു​കളെ വഴക്കമി​ല്ലാ​താ​ക്കി തീർക്കു​ന്ന​തി​നു കയ്യുറ​യ്‌ക്കു​ള്ളിൽ ധരിക്കുന്ന കട്ടിയുള്ള മൊട്ടു​ക​ളും (knobs) ഉയർന്ന ആവൃത്തി​കൾ സ്വീക​രി​ക്കു​ന്ന​തി​നാ​യി ഹെഡ്‌ഫോ​ണു​ക​ളും ദൃഷ്ടി​മ​ണ്ഡ​ല​ത്തി​ന്റെ വ്യാപ്‌തി പകുതി​യാ​യി ചുരു​ക്കു​ന്ന​തി​നും കാഴ്‌ച മങ്ങുന്ന​തി​നും വേണ്ടി​യുള്ള സ്‌ക്രീ​നും ഈ സജ്ജീക​ര​ണ​ത്തിൽ ഉൾപ്പെ​ടു​ന്നു. “60 വയസ്സിനു താഴെ പ്രായ​മുള്ള എല്ലാവ​രും ഇതെല്ലാം ധരിച്ച്‌ ഏതാനും മണിക്കൂർ നടന്നു​നോ​ക്കേ​ണ്ട​താണ്‌. പ്രായ​മാ​യ​വ​രു​ടെ യാതനകൾ മനസ്സി​ലാ​ക്കാൻ ഇതു സഹായി​ക്കും” എന്നു ഡി റ്റ്‌​സൈറ്റ്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ചരിത്രം മറനീ​ക്ക​പ്പെ​ടു​ന്നു

“ബ്രിട്ടീഷ്‌ സാമ്രാ​ജ്യം തച്ചുട​യ്‌ക്കാ​നുള്ള നെപ്പോ​ളി​യന്റെ മോഹ​ങ്ങൾക്കു തിരശ്ശീ​ല​യിട്ട ഐതി​ഹാ​സിക യുദ്ധത്തി​നു രണ്ടു നൂറ്റാ​ണ്ടു​കൾക്കു ശേഷം, അദ്ദേഹ​ത്തി​ന്റെ യുദ്ധക്ക​പ്പ​ലു​കൾ ഒരു മെഡി​റ്റ​റേ​നി​യൻ ഉൾക്കട​ലി​ന്റെ ആഴം കുറഞ്ഞ ഭാഗത്തു കണ്ടെത്തി”യതായി ദ ടൊ​റൊ​ന്റൊ സ്റ്റാർ റിപ്പോർട്ടു ചെയ്യുന്നു. 1798-ൽ നടന്ന നൈൽയു​ദ്ധ​ത്തിൽ, അഡ്‌മി​റൽ ഹൊ​റെ​യ്‌ഷോ നെൽസന്റെ നേതൃ​ത്വ​ത്തിൽ ബ്രിട്ടീഷ്‌ നാവി​ക​സേന ഫ്രഞ്ച്‌ പതാക​ക്ക​പ്പ​ലായ ലൗറി​യാ​നും അതു​പോ​ലെ ലാ സെര്യുസ, ലാ അർറ്റേ​മിസ എന്നീ കപ്പലു​ക​ളും മുക്കി​ക്ക​ളഞ്ഞു. ഫ്രഞ്ച്‌ സാമു​ദ്രിക പുരാ​വ​സ്‌തു ശാസ്‌ത്ര​ജ്ഞ​നായ ഫ്രാങ്ക്‌ ഗോഡി​യോ ഈജി​പ്‌തി​ലെ അലക്‌സാൻഡ്രി​യു​ടെ തീരത്തു നിന്നു രണ്ടുകി​ലോ​മീ​റ്റർ അകലെ 11 മീറ്റർ താഴ്‌ച​യുള്ള ഭാഗത്തു നിന്നാണു യുദ്ധക്ക​പ്പ​ലു​കൾ കണ്ടെത്തി​യത്‌. “ഇവി​ടെ​യാണ്‌ യൂറോ​പ്പി​ന്റെ അന്തിമ​വി​ധി നിർണ​യി​ക്ക​പ്പെ​ട്ടത്‌” ഗോഡി​യോ അഭി​പ്രാ​യ​പ്പെട്ടു.

സഞ്ചാരി പക്ഷികൾ അനാവശ്യ ഭാണ്ഡങ്ങൾ ഒഴിവാ​ക്കു​ന്നു

ദീർഘ​ദൂര ദേശാ​ടനം നടത്തുന്ന ചില പക്ഷിക​ളു​ടെ വൃക്കക​ളും കരളും മറ്റ്‌ ആന്തരിക അവയവ​ങ്ങ​ളും ദേശാ​ട​ന​ത്തി​നു തൊട്ടു​മു​മ്പു സങ്കോ​ചി​ക്കു​ന്ന​താ​യി ന്യൂ സയന്റിസ്റ്റ്‌ റിപ്പോർട്ടു ചെയ്യുന്നു. ഇതിന്‌ ഉദാഹ​ര​ണ​മാ​ണു കടൽക്കാ​ക്ക​യു​ടെ അത്രയും വലിപ്പ​വും വെള്ളത്തിൽ നടന്ന്‌ ഇരതേ​ടുന്ന സ്വഭാ​വ​വും ഉള്ള വരവാലൻ ഗോഡ്‌വി​റ്റു​കൾ. അലാസ്‌ക​യ്‌ക്കും ന്യൂസി​ലൻഡി​നും ഇടയ്‌ക്കു സഞ്ചാരം നടത്തുന്ന അവ നിറു​ത്താ​തെ​യുള്ള 11,000 കിലോ​മീ​റ്റർ പറക്കലി​നു മുമ്പ്‌ ആർത്തി​യോ​ടെ ആഹാരം കൊത്തി​വി​ഴു​ങ്ങു​ന്നു. ഇങ്ങനെ തൂക്കം കൂടുന്ന അവ ശരീര​ത്തി​ന്റെ യഥാർഥ തൂക്കം നിലനിർത്തു​ന്ന​തി​നു വേണ്ടി ദഹന​പ്ര​ക്രി​യ​യു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കുന്ന അവയവ​ങ്ങ​ളു​ടെ വലിപ്പം ഏകദേശം 25 ശതമാനം കുറയ്‌ക്കു​ന്നു എന്നു ഗവേഷ​ക​രായ നെതർലൻഡ്‌സി​ലെ ഗ്രോ​നിം​ഗൻ സർവക​ലാ​ശാ​ല​യി​ലെ റ്റ്യൂനിസ്‌ പിർസ്‌മ​യും യു.എസ്‌. ജിയോ​ള​ജി​ക്കൽ സർവേ​യി​ലെ റോബർട്ട്‌ ഗില്ലും കണ്ടെത്തി. “വീണ്ടും നിലത്തി​റ​ങ്ങു​മ്പോൾ ഭക്ഷ്യവ​സ്‌തു​ക്കൾ ദഹിപ്പി​ക്കു​ന്ന​തി​നും ആന്തരിക അവയവങ്ങൾ പഴയപടി ആക്കുന്ന​തി​നും എന്തുമാ​ത്രം അവയവ പ്രാപ്‌തി ആവശ്യ​മാ​ണോ അതുമാ​ത്രം അവ നിലനിർത്തു​ന്നു” എന്നു ഗിൽ പ്രസ്‌താ​വി​ക്കു​ന്നു.

ശിശു​ക്ക​ളും തേനും—ഒരു മുന്നറി​യിപ്പ്‌

തേനിൽ ജീവക​ങ്ങ​ളും ധാതു​ക്ക​ളും ആന്റി ഓക്‌സി​കാ​രി​ക​ളും അടങ്ങി​യി​രി​ക്കു​ന്നു എന്നു സയൻസ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. തേനിന്റെ നിറം എത്ര ഇരുണ്ടി​രി​ക്കു​ന്നു​വോ അത്രകൂ​ടു​തൽ ആന്റി ഓക്‌സി​കാ​രി​ക​ളും അതിൽ അടങ്ങി​യി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും യുസി ബെർക്ലി വെൽനസ്‌ ലെറ്റർ ഈ മുന്നറി​യി​പ്പിൻ വാക്കു നമ്മുടെ ശ്രദ്ധയിൽ പെടു​ത്തു​ന്നു: “ഒരു വയസ്സിൽ താഴെ​യുള്ള കുഞ്ഞു​ങ്ങൾക്ക്‌ ഒരിക്ക​ലും തേൻ കൊടു​ക്ക​രുത്‌.” ഏകദേശം പത്തുശ​ത​മാ​നം തേനി​ലും സുഷു​പ്‌തി​യി​ലാ​ണ്ടി​രി​ക്കുന്ന ക്ലോസ്‌ട്രി​ഡി​യം ബോട്ടു​ലി​നം സ്‌പോ​റു​ക​ളുണ്ട്‌. ശിശു​ക്കൾക്കു ബോട്ടു​ലി​സം എന്ന വിഷബാധ വരുത്താൻ ഇവയ്‌ക്കു കഴിയും. “കാഠി​ന്യ​ത്തി​ന്റെ തോതി​നു വ്യത്യാ​സ​മുണ്ട്‌. ചെറിയ അസ്വാ​സ്ഥ്യ​ങ്ങൾ മുതൽ കടുത്ത തളർവാ​തം വരെയോ ചികി​ത്സി​ച്ചി​ല്ലെ​ങ്കിൽ പൊടു​ന്ന​നെ​യുള്ള മരണമോ പോലും സംഭവി​ച്ചേ​ക്കാം” എന്നു വെൽനസ്‌ ലെറ്റർ പ്രസ്‌താ​വി​ക്കു​ന്നു. എന്നിരു​ന്നാ​ലും മുതിർന്ന കുട്ടി​കൾക്കു തേൻ സുരക്ഷി​ത​മാ​യി​രി​ക്കു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു.

മെലി​യു​ന്ന​തി​നു പുകവലി

“മെലി​യാ​നുള്ള അമിതാ​വേശം” കൗമാ​ര​പ്രാ​യ​ക്കാ​രി​കളെ പുകവ​ലി​ക്കാൻ നിർബ​ന്ധി​ത​രാ​ക്കു​ന്നു എന്നു കാനഡ​യി​ലെ ദ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പത്രം റിപ്പോർട്ടു ചെയ്യുന്നു. 10-നും 17-നും ഇടയ്‌ക്കു പ്രായ​മുള്ള കാനഡ​ക്കാ​രായ 832 പെൺകു​ട്ടി​ക​ളും ബ്രിട്ടീ​ഷു​കാ​രായ 1,936 പെൺകു​ട്ടി​ക​ളും പങ്കെടുത്ത സർവേ​യിൽ പലരും “പുകവ​ലി​യെ ആഹാര​ത്തി​നു പകരമുള്ള ഒന്നായും” വിശപ്പു കെടു​ത്തുന്ന പ്രവർത്ത​ന​മാ​യും “പട്ടിക​പ്പെ​ടു​ത്തി.” “പുകവലി നിർത്തി​യാൽ തങ്ങൾ കൂടുതൽ ആഹാരം കഴിക്കു​മെ​ന്നും അങ്ങനെ തൂക്കം കൂടു​മെ​ന്നും” തങ്ങൾ കരുതു​ന്ന​താ​യി മിക്ക പെൺകു​ട്ടി​ക​ളും പറഞ്ഞു. “കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ പുകവലി നിരക്കി​ലു​ണ്ടായ അഭൂത​പൂർവ​മായ വർധന​വി​നു പ്രധാ​ന​കാ​ര​ണ​ക്കാർ കൗമാ​ര​ത്തി​ലുള്ള പെൺകു​ട്ടി​ക​ളാണ്‌ എന്നു റിപ്പോർട്ടു​കൾ സൂചി​പ്പി​ക്കു​ന്നു. സ്‌ത്രീ​ക​ളു​ടെ ഇടയിൽ വർധി​ച്ചു​വ​രുന്ന ശ്വാസ​കോ​ശാർബു​ദ​ത്തി​ന്റെ കാരണ​ത്തി​ലേ​ക്കും ഇതു വിരൽചൂ​ണ്ടു​ന്നു” എന്നു ഗ്ലോബ്‌ കുറി​ക്കൊ​ള്ളു​ന്നു.

തൊഴിൽനഷ്ട ഭീഷണി ആരോ​ഗ്യ​ന​ഷ്ട​ത്തിൽ കലാശി​ക്കു​ന്നു

നിങ്ങളു​ടെ തൊഴി​ലി​ന്റെ ഭദ്രത​യി​ല്ലായ്‌മ നിങ്ങളു​ടെ ആരോ​ഗ്യം ക്ഷയിപ്പി​ച്ചേ​ക്കാം എന്നു സയൻസ്‌ ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. ബ്രിട്ടീ​ഷു​കാ​രായ 10,000 സിവിൽ ഉദ്യോ​ഗ​സ്ഥൻമാർ പങ്കെടുത്ത ഒരു ദീർഘ​കാല ആരോഗ്യ സർവേ​യിൽ, 600-ലധികം സ്‌ത്രീ​പു​രു​ഷൻമാ​രു​ടെ ഒരു സംഘം തങ്ങളുടെ ഡിപ്പാർട്ടു​മെന്റ്‌ ഒരു സ്വകാ​ര്യ​വ്യ​വ​സായ സ്ഥാപന​ത്തി​നു വിൽക്കാൻ പോകു​ന്നു എന്ന ശ്രുതി നാലു​വർഷ​ക്കാ​ലം കേൾക്കാ​നി​ട​യാ​യി. പഠനത്തിൽ പങ്കെടുത്ത തൊഴിൽനഷ്ട ഭീഷണി ഇല്ലാതി​രുന്ന മറ്റുള്ള​വ​രു​മാ​യി താരത​മ്യം ചെയ്യു​മ്പോൾ ഈ കാലയ​ള​വിൽ ഇവരുടെ ആരോ​ഗ്യം പൊതു​വെ ക്ഷയിച്ചു എന്നു കണ്ടെത്ത​പ്പെട്ടു. ഇവരുടെ രക്തത്തിലെ കൊള​സ്‌​ട്രോ​ളി​ന്റെ അളവു വർധി​ക്കു​ക​യും ധമനികൾ അടഞ്ഞു​പോ​കു​ന്നതു നിമിത്തം ഓക്‌സി​ജൻ ലഭിക്കാ​തെ വരുന്നതു മൂലമു​ണ്ടാ​കുന്ന ഹൃ​ദ്രോ​ഗ​ങ്ങ​ളിൽ 40 മുതൽ 60 വരെ ശതമാനം വർധനവു നേരി​ടു​ക​യും ചെയ്‌തു. “വ്യായാ​മം ഒഴിവാ​ക്കുക, വണ്ണം വെക്കുക, 9 മണിക്കൂ​റി​ല​ധി​കം ഉറങ്ങുക, വിവാ​ഹ​മോ​ച​ന​മോ ഇണയിൽ നിന്നു വേർപി​രി​യു​ക​യോ ചെയ്യുക, ഇതി​നെ​ല്ലാം ഉള്ള സാധ്യത ഈ ജോലി​ക്കാർക്കു വളരെ കൂടു​ത​ലാ​ണെന്നു തെളിഞ്ഞു” എന്നു സയൻസ്‌ ന്യൂസ്‌ കുറി​ക്കൊ​ള്ളു​ന്നു.

ശ്വാന ഏകാഗ്രത

മയക്കു​മ​രു​ന്നു കണ്ടുപി​ടി​ക്കു​ന്ന​തിൽ വിദഗ്‌ധൻ ആകുവാൻ ഒരു നായയ്‌ക്ക്‌ എന്തെല്ലാം ഗുണങ്ങൾ വേണം? മണത്തറി​യു​ന്ന​തി​നുള്ള അതിവി​ശി​ഷ്ട​മായ കഴിവും “പൂർണ​മായ ഏകാ​ഗ്ര​ത​യും” മറ്റുമാണ്‌ ആവശ്യ​മാ​യി​രി​ക്കുന്ന സംഗതി​കൾ എന്നു ന്യൂ സയന്റിസ്റ്റ്‌ മാഗസിൻ വിശദീ​ക​രി​ക്കു​ന്നു. “വിമാ​ന​ത്താ​വ​ള​മോ നൗകാ​ശ​യ​ത്തി​ന​രി​കോ (dockside) പോലുള്ള ബഹളമ​യ​മായ ചുറ്റു​പാ​ടു​ക​ളിൽ ശൈഥി​ല്യം കൂടാതെ, മയക്കു​മ​രു​ന്നു കണ്ടുപി​ടി​ക്കുന്ന ഉദ്യമ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ ഒരു കണ്ടുപി​ടി​ക്കൽ വിദഗ്‌ധനു കഴിയണം” എന്നു റിപ്പോർട്ടു പറയുന്നു. തപാലു​രു​പ്പ​ടി​ക​ളു​ടെ പതിവുള്ള പരി​ശോ​ധ​ന​യ്‌ക്കു മണിക്കൂ​റു​കൾ എടു​ത്തേ​ക്കാ​മെ​ങ്കി​ലും “നായ്‌ക്ക​ളു​ടെ പൂർണ​മായ ഏകാഗ്രത നിമിത്തം കത്തുകൾ കുത്തി​നി​റച്ച ഒരു ചാക്കിൽ ഒളിപ്പി​ച്ചു വെച്ചി​രി​ക്കുന്ന . . . 0.5 ഗ്രാം ഹെറോ​യിൻ . . . പോലും അവ കണ്ടുപി​ടി​ക്കു​ന്നു.” വമ്പിച്ച വിജയ​മാ​യി തീർന്ന ഒരു ശ്വാന പ്രജനന പരിപാ​ടി 1993-ൽ സംഘടി​പ്പി​ക്കു​ക​യു​ണ്ടാ​യി; നായ്‌ക്ക​ളിൽ 50 ശതമാ​ന​ത്തി​ല​ധി​ക​വും ആസ്‌​ട്രേ​ലി​യൻ കസ്റ്റംസ്‌ സർവീ​സി​ന്റെ കീഴിൽ മയക്കു​മ​രു​ന്നു കണ്ടുപി​ടി​ക്കുന്ന ജോലി ചെയ്യാ​നുള്ള യോഗ്യത നേടി. നായ്‌ക്ക​ളു​ടെ പല തലമു​റ​കളെ പ്രജനനം നടത്തവേ, പ്രശം​സാ​വാ​ക്കി​നു വേണ്ടി​യുള്ള വാഞ്‌ഛ, തിരഞ്ഞു കണ്ടുപി​ടി​ക്കാ​നുള്ള ശക്തമായ സഹജവാ​സന, അവിരാ​മം പ്രവർത്തി​ക്കാ​നുള്ള ക്ഷമത, നിർഭ​യ​ത്വം എന്നിങ്ങ​നെ​യുള്ള സവി​ശേ​ഷ​ത​കൾക്കും പ്രജനനം നടത്തു​ന്നവർ ശ്രദ്ധ കൊടു​ത്തു.

അക്കങ്ങളാൽ ദൂരം അടയാ​ള​പ്പെ​ടു​ത്തിയ ഏറ്റവും പുരാതന ഭൂപടം

2,300 വർഷം പഴക്കമുള്ള കൊത്തു​പ​ണി​ക​ളുള്ള ഒരു താമ്ര​ഫ​ലകം ചൈന​യി​ലെ പുരാ​വ​സ്‌തു ഗവേഷകർ കണ്ടെത്തി എന്നും അതു വാസ്‌ത​വ​ത്തിൽ അക്കങ്ങളാൽ ദൂരം അടയാ​ള​പ്പെ​ടു​ത്തിയ ഒരു ഭൂപട​മാ​ണെ​ന്നും ആഷാൻസ്‌ ഫ്രാൻസ്‌-പ്രെസ്‌ റിപ്പോർട്ടു ചെയ്യുന്നു. ഉത്തര ചൈന​യി​ലെ ഇപ്പോ​ഴത്തെ വടക്കൻ ഹോബേ പ്രവി​ശ്യ​യു​ടെ ഒരു ചെറിയ ഭാഗത്തെ ചിത്രീ​ക​രി​ക്കുന്ന ആ ഭൂപടം ഏതാണ്ട്‌ 1:500 എന്ന തോതി​ലാ​ണു നിർമി​ച്ചി​രി​ക്കു​ന്നത്‌. പൊ.യു.മു. നാലാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രുന്ന വാങ്ങ്‌ റ്റ്‌സ്വോ രാജാ​വി​ന്റെ സ്‌മാ​ര​ക​സൗ​ധ​ങ്ങ​ളു​ടെ ഒരു ചിത്ര​വും അതിൽ ഉൾപ്പെ​ടു​ന്നു. ചൈന​യി​ലെ ഫോർബി​ഡൻ സിറ്റിയെ കുറിച്ചു ഗവേഷണം നടത്തുന്ന ഡു നൈ​സോങ്ങ്‌ ഇപ്രകാ​രം പ്രസ്‌താ​വി​ച്ചു: “ഇതു ചൈന​യിൽ കണ്ടെത്തി​യി​ട്ടുള്ള ഏറ്റവും പുരാതന ഭൂപടം മാത്രമല്ല പിന്നെ​യോ അക്കങ്ങളാൽ ദൂരം അടയാ​ള​പ്പെ​ടു​ത്തിയ ലോക​ത്തി​ലെ തന്നെ ഏറ്റവും പുരാതന ഭൂപട​മാണ്‌.”

1999-ൽ 600 കോടി

ലോക​ജ​ന​സം​ഖ്യ ഈ വർഷം 600 കോടി കവിയും എന്നു ഫ്രഞ്ചു ദിനപ​ത്ര​മായ ലെ മോൺട്‌ റിപ്പോർട്ടു ചെയ്യുന്നു. എന്നിരു​ന്നാ​ലും ജനസം​ഖ്യാ വർധന​വി​ന്റെ നിരക്കു കുറഞ്ഞു വരിക​യാണ്‌. വാർഷിക വർധനവ്‌ അറുപ​തു​ക​ളിൽ ആയിരു​ന്ന​തി​നെ​ക്കാൾ 30 ശതമാനം കുറവാണ്‌. ഇതു ഭാഗി​ക​മാ​യി ഗർഭനി​രോ​ധ​നോ​പാ​ധി​ക​ളു​ടെ വർധിച്ച ഉപയോ​ഗം നിമി​ത്ത​വും പെൺകു​ട്ടി​കൾക്കു കൂടുതൽ വിദ്യാ​ഭ്യാ​സം ലഭിച്ചതു കൊണ്ടു​മാണ്‌. റിപ്പോർട്ട​നു​സ​രിച്ച്‌, 15-നും 24-നും ഇടയ്‌ക്കു പ്രായ​മുള്ള യുവജ​ന​ങ്ങ​ളു​ടെ എണ്ണം 100 കോടി​ക്കു മുകളിൽ ആയിരി​ക്കു​മ്പോൾ അറുപതു വയസ്സിനു മേലെ​യു​ള്ള​വ​രു​ടെ എണ്ണം ഇപ്പോൾ 57.8 കോടി​യി​ല​ധി​കം ആണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക