വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 3/8 പേ. 10-12
  • വിമാനം എത്ര സുരക്ഷിതമാണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിമാനം എത്ര സുരക്ഷിതമാണ്‌?
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കോക്ക്‌പി​റ്റി​ലെ സുരക്ഷി​ത​ത്വം
  • നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?
  • പറക്കാൻ പേടി​യാ​ണോ?
  • അനുഭവസമ്പന്നനായ ഒരു വൈമാനികന്റെ യാത്രാനിർദേശങ്ങൾ
    ഉണരുക!—2003
  • വിമാനയാത്ര സുരക്ഷിതമാക്കാൻ
    ഉണരുക!—2000
  • വിമാനം രംഗപ്രവേശം ചെയ്‌തത്‌ എങ്ങനെ?
    ഉണരുക!—1999
  • അവയുടെ സുഗമമായ പറക്കലിന്‌ ആവശ്യമായിരിക്കുന്നത്‌ എന്ത്‌?
    ഉണരുക!—1999
കൂടുതൽ കാണുക
ഉണരുക!—1999
g99 3/8 പേ. 10-12

വിമാനം എത്ര സുരക്ഷി​ത​മാണ്‌?

ലോകവ്യാ​പ​ക​മാ​യി ഓരോ വർഷവും റോഡ​പ​ക​ട​ങ്ങ​ളിൽ ഏതാണ്ട്‌ അഞ്ചു ലക്ഷം ആളുകൾ കൊല്ല​പ്പെ​ടു​ന്നുണ്ട്‌. എന്നാൽ 1996-ൽ വിമാ​നാ​പ​ക​ട​ങ്ങ​ളിൽ കൊല്ല​പ്പെ​ട്ടത്‌ 1,945 പേരാണ്‌. 1997-ലാകട്ടെ മൊത്തം 1,226 പേരും. ബോയിങ്‌ വിമാന നിർമാ​താ​ക്കൾ സൂക്ഷി​ക്കുന്ന കണക്കുകൾ അനുസ​രിച്ച്‌ “വാണിജ്യ ജെറ്റ്‌ വിമാ​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ, ഓരോ പത്തു ലക്ഷം യാത്ര​യി​ലും അപകടം സംഭവി​ക്കു​ന്നതു രണ്ടിൽ താഴെ തവണ മാത്ര​മാണ്‌.”

എങ്കിലും ഓരോ വിമാന അപകട​വും വലിയ വാർത്ത​ക​ളാ​യി പ്രത്യ​ക്ഷ​പ്പെ​ടു​മ്പോൾ റോഡ​പ​ക​ടങ്ങൾ മൂലം സംഭവി​ക്കുന്ന മരണങ്ങൾ സാധാരണ സംഭവ​ങ്ങ​ളാ​യി കണക്കാ​ക്ക​പ്പെ​ടു​ക​യാ​ണു പതിവ്‌. ഐക്യ​നാ​ടു​ക​ളിൽ വിമാന യാത്ര​യെ​ക്കാൾ അൽപ്പം​കൂ​ടെ സുരക്ഷി​ത​മാ​യി കണക്കാ​ക്ക​പ്പെ​ടു​ന്നതു ബസ്‌ യാത്ര മാത്ര​മാണ്‌.

കാറിനെ അപേക്ഷിച്ച്‌ സാധാ​ര​ണ​ഗ​തി​യിൽ വിമാനം കൂടുതൽ സുരക്ഷി​ത​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? നിരത്തി​ലൂ​ടെ സഞ്ചരി​ക്കുന്ന വാഹന​ങ്ങ​ളിൽ നിന്നു വ്യത്യ​സ്‌ത​മാ​യി വിമാ​നങ്ങൾ ‘മുട്ടി​യു​രു​മ്മി​യല്ല’ പറക്കു​ന്നത്‌ എന്നതാണു പ്രകട​മായ ഒരു കാരണം. മിക്ക വിമാന ജോലി​ക്കാ​രും ഉന്നത പരിശീ​ലനം സിദ്ധി​ച്ച​വ​രും ഉത്തരവാ​ദി​ത്വ​ങ്ങ​ളോ​ടു വളരെ വിദഗ്‌ധ സമീപനം കൈ​ക്കൊ​ള്ളു​ന്ന​വ​രും ആണ്‌ എന്നതാണു മറ്റൊരു കാരണം. ഒരു ബോയിങ്‌ 747-ന്റെ വൈമാ​നി​കന്‌ മിക്ക​പ്പോ​ഴും 50-നും 60-നും ഇടയ്‌ക്കു പ്രായ​വും വിമാനം പറപ്പി​ക്കു​ന്ന​തിൽ ഏതാണ്ട്‌ 30 വർഷത്തെ പരിച​യ​വും കാണും. വിമാ​ന​ത്തി​ലെ എല്ലാം ജോലി​ക്കാ​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം പ്രമുഖ ഘടകം സുരക്ഷി​ത​ത്വ​മാണ്‌. അവരുടെ ജീവനും കൂടെ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​മാ​ണ​ല്ലോ.

കോക്ക്‌പി​റ്റി​ലെ സുരക്ഷി​ത​ത്വം

ഒരു യാത്രാ​വി​മാ​ന​ത്തി​ന്റെ കോക്ക്‌പി​റ്റി​ന​കത്തു നോക്കി​യാൽ എല്ലാ പ്രധാന ഉപകര​ണ​ങ്ങ​ളും നിയന്ത്രണ സംവി​ധാ​ന​ങ്ങ​ളും രണ്ടെണ്ണം വീതം ഉള്ളതായി നിങ്ങൾ കാണും. ഇടതു വശത്തുള്ളവ പ്രധാന വൈമാ​നി​ക​നും വലതു വശത്തുള്ളവ സഹ​വൈ​മാ​നി​ക​നും.a ദി എയർ ട്രാവ​ലേ​ഴ്‌സ്‌ ഹാൻഡ്‌ബുക്ക്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “വൈമാ​നി​ക​രിൽ ഒരാൾക്കു ബോധ​ക്ഷ​യ​മോ മറ്റോ ഉണ്ടായാൽത്തന്നെ മറ്റേയാൾക്കു വിമാനം തികച്ചും സുരക്ഷി​ത​മാ​യി പറപ്പി​ക്കാൻ കഴിയും. വിമാനം പറപ്പി​ക്കു​ന്ന​തി​നി​ട​യ്‌ക്ക്‌ ഓരോ വൈമാ​നി​ക​നും മറ്റേയാ​ളു​ടെ ഉപകര​ണങ്ങൾ നിരീ​ക്ഷി​ക്കാ​നും രണ്ടു പാനലു​ക​ളി​ലും ഒരേ സൂചനകൾ തന്നെയാ​ണോ നൽകു​ന്നത്‌ എന്ന്‌ ഉറപ്പു​വ​രു​ത്താ​നും സാധി​ക്കും.”

കോക്ക്‌പി​റ്റിൽ മറ്റൊരു സുരക്ഷാ നടപടി കൂടെ കൈ​ക്കൊ​ള്ളാ​റുണ്ട്‌. ഒരു മുൻക​രു​ത​ലെന്ന നിലയ്‌ക്ക്‌ പ്രധാന വൈമാ​നി​ക​നും സഹ​വൈ​മാ​നി​ക​നും വ്യത്യസ്‌ത ആഹാരം ആയിരി​ക്കും കഴിക്കു​ന്നത്‌. എന്തു​കൊ​ണ്ടാണ്‌ അത്‌? ഏതെങ്കി​ലും കാരണ​വ​ശാൽ ഒരാൾക്കു ഭക്ഷ്യവി​ഷ​ബാ​ധ​യേ​റ്റാൽ മറ്റേയാൾ അതിൽനിന്ന്‌ ഒഴിവാ​യി​രി​ക്കും.

ഫ്‌ളാ​പ്പു​കൾ, ലാൻഡിങ്‌ ഗിയർ, ബ്രേക്കു​കൾ എന്നിങ്ങ​നെ​യുള്ള ചലിപ്പി​ക്കാ​വുന്ന ഭാഗങ്ങ​ളു​ടെ നിയ​ന്ത്രണം ഉറപ്പു​വ​രു​ത്താൻ “വിമാ​ന​ങ്ങൾക്കു സാധാ​ര​ണ​ഗ​തി​യിൽ രണ്ടോ അതില​ധി​ക​മോ ഹൈ​ഡ്രോ​ളിക്‌ സംവി​ധാ​നങ്ങൾ ഉണ്ടായി​രി​ക്കും, ഒരെണ്ണ​ത്തി​നു തകരാറു സംഭവി​ച്ചാൽത്തന്നെ മറ്റേതു പ്രവർത്തി​ച്ചു​കൊ​ള്ളും.” മിക്ക ആധുനിക വിമാ​ന​ങ്ങ​ളി​ലും സുരക്ഷാ സംവി​ധാ​നം എന്ന നിലയ്‌ക്ക്‌ ഉപകര​ണങ്ങൾ രണ്ടെണ്ണം വീതമോ മൂന്നെണ്ണം വീതമോ ഉണ്ടായി​രി​ക്കും.

നിങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയും?

എല്ലാ യാത്ര​ക്കാർക്കും അനായാ​സം കൈ​ക്കൊ​ള്ളാൻ കഴിയുന്ന ചില മുൻക​രു​ത​ലു​കൾ ഇതാ: അടിയ​ന്തിര സാഹച​ര്യ​ങ്ങൾ അഭിമു​ഖീ​ക​രി​ക്കേണ്ടി വരു​മ്പോൾ പിൻപ​റ്റേണ്ട നിർദേ​ശങ്ങൾ അടങ്ങിയ കാർഡ്‌ വായിച്ചു നോക്കുക, ഓരോ യാത്ര​യ്‌ക്കു മുമ്പും ഫ്‌​ളൈറ്റ്‌ അറ്റൻഡർമാർ സുരക്ഷാ നടപടി​കൾ വിശദീ​ക​രി​ക്കു​മ്പോൾ അവ ശ്രദ്ധിച്ചു കേൾക്കുക. സീറ്റിൽ ഇരിക്കു​മ്പോൾ ഏറ്റവും അടുത്തുള്ള വാതിൽ എവി​ടെ​യാണ്‌ എന്നു നോക്കുക. അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ ഫ്‌​ളൈറ്റ്‌ അറ്റൻഡർമാ​രു​ടെ നിർദേ​ശങ്ങൾ പിൻപ​റ്റുക. അത്തരം സാഹച​ര്യ​ങ്ങൾ കൈകാ​ര്യം ചെയ്യാൻവേണ്ട ഉന്നത പരിശീ​ലനം ലഭിച്ച​വ​രാണ്‌ അവർ. പുറത്തു കടക്കാ​നുള്ള നിർദേ​ശങ്ങൾ ലഭിക്കു​മ്പോൾ കൈവ​ശ​മുള്ള വസ്‌തു​ക്കളെ കുറിച്ചു ചിന്തി​ക്കാ​തെ പെട്ടെ​ന്നു​തന്നെ പുറത്തു​ക​ട​ക്കേ​ണ്ടതു മർമ​പ്ര​ധാ​ന​മാണ്‌. സമ്പത്തി​നെ​ക്കാൾ വലുതാണ്‌ ജീവൻ.

സാധാ​ര​ണ​ഗ​തി​യിൽ, ആധുനിക വിമാ​ന​ങ്ങ​ളു​ടെ കാര്യ​ത്തിൽ അന്തരീ​ക്ഷ​സ്ഥി​തി യാത്രയെ തടസ്സ​പ്പെ​ടു​ത്തു​ന്നില്ല. കാരണം അതു യാത്രയെ ബാധി​ക്കാ​ത്ത​വി​ധം ഉയരത്തിൽ പറക്കാ​നോ ഗതി മാറി പറക്കാ​നോ അവയ്‌ക്കു കഴിയും. അതു​കൊണ്ട്‌ ദീർഘ ദൂര യാത്രകൾ വളരെ സുഗമ​മാണ്‌, യാത്രാ​ച്ചൊ​രുക്ക്‌ ഉണ്ടാകാ​നുള്ള സാധ്യ​ത​യും വളരെ കുറവാണ്‌. ഉഗ്രമായ ഗതിവ്യ​തി​യാ​ന​ത്തി​നു സാധ്യ​ത​യു​ണ്ടെന്നു മനസ്സി​ലാ​കു​മ്പോൾ മുൻക​രു​തൽ എന്നവണ്ണം സീറ്റ്‌ ബെൽറ്റു​കൾ ധരിക്കാൻ വൈമാ​നി​കൻ സാധാ​ര​ണ​ഗ​തി​യിൽ യാത്ര​ക്കാർക്കു നിർദേശം നൽകാ​റുണ്ട്‌.

വിമാ​ന​യാ​ത്ര​കൾ കൂടുതൽ സുരക്ഷി​ത​മാ​ക്കാൻ കഴിയു​മോ? കഴിയും. എന്നാൽ മിക്ക യാത്ര​ക്കാ​രും ആവശ്യ​മായ മാറ്റം അംഗീ​ക​രി​ക്കു​മെന്നു തോന്നു​ന്നില്ല. എന്താണ്‌ അത്‌? യാത്ര​ക്കാ​രെ മുമ്പി​ലേക്കു തിരി​ച്ചി​രു​ത്തു​ന്ന​തി​നു പകരം പുറകി​ലേക്കു തിരി​ച്ചി​രു​ത്തുക! അതു​കൊണ്ട്‌ എന്തു ഗുണമാണ്‌ ഉള്ളത്‌? വിമാ​ന​ത്തി​ന്റെ ഗതി​വേഗം പെട്ടെന്നു കുറയു​മ്പോൾ വീഴാ​തി​രി​ക്കാൻ പിന്നിലെ ചാര്‌ യാത്ര​ക്കാ​രെ സഹായി​ക്കും. വയറിനു കുറുകെ ഒരു സീറ്റ്‌ ബെൽറ്റ്‌ മാത്രം ധരിക്കു​ന്ന​തി​നെ​ക്കാൾ സുരക്ഷി​ത​മാ​യി​രി​ക്കും അത്‌. കാറിന്റെ സീറ്റ്‌ ബെൽറ്റി​ന്റെ അത്രയും​പോ​ലും സുരക്ഷി​തമല്ല വിമാ​ന​ത്തി​ന്റേത്‌. കാറിന്റെ സീറ്റ്‌ ബെൽറ്റ്‌ വയറിനു കുറുകെ മാത്രമല്ല നെഞ്ചിനു കുറു​കെ​യും കൂടെ​യാ​ണു ധരിക്കു​ന്നത്‌. ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും പിന്നി​ലേക്കു തിരി​ഞ്ഞി​രി​ക്കു​ന്ന​തി​നെ​ക്കാൾ മുന്നി​ലേക്കു തിരി​ഞ്ഞി​രി​ക്കാ​നാണ്‌ ആളുകൾക്ക്‌ ഇഷ്ടം!

പറക്കാൻ പേടി​യാ​ണോ?

അമേരി​ക്ക​യി​ലെ മുതിർന്ന വ്യക്തി​ക​ളിൽ ആറിൽ ഒരാൾക്കു വീതം വിമാ​ന​ത്തിൽ യാത്ര ചെയ്യാൻ പേടി​യാ​ണെന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. ചിലരെ സംബന്ധി​ച്ചി​ട​ത്തോ​ളം അതു വെറും പേടിയല്ല—ഒരുതരം ഫോബിയ ആണ്‌, വിഭ്രാ​ന്തി​യി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന അമിത ഭയം. ഇത്‌ എങ്ങനെ തരണം ചെയ്യാം?

യാത്ര​യ്‌ക്കു മുമ്പ്‌ അതേ കുറി​ച്ചുള്ള കാര്യങ്ങൾ നല്ലവണ്ണം അറിഞ്ഞി​രി​ക്കു​ന്നത്‌ ഉത്‌കണ്‌ഠ കുറയ്‌ക്കാൻ വളരെ​യ​ധി​കം സഹായി​ക്കും. ഓരോ വർഷവും ലോക​വ്യാ​പ​ക​മാ​യി ഏതാണ്ട്‌ 10,000 വിമാ​ന​ത്താ​വ​ള​ങ്ങ​ളിൽനിന്ന്‌ 15,000-ത്തോളം വിമാ​നങ്ങൾ മിക്ക​പ്പോ​ഴും അപകട​മോ അവിചാ​രിത സംഭവ​ങ്ങ​ളോ കൂടാതെ 120 കോടി​യിൽ അധികം ആളുകളെ വഹിച്ചു​കൊ​ണ്ടു പോകു​ന്നു. “ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടൻ [ഇൻഷ്വ​റൻസ്‌ കമ്പനി] പറയുന്ന പ്രകാരം കാറിൽ യാത്ര ചെയ്യു​ന്ന​തി​നെ​ക്കാൾ 25 മടങ്ങ്‌ സുരക്ഷി​ത​മാണ്‌ വിമാ​ന​ത്തിൽ യാത്ര ചെയ്യു​ന്നത്‌.”

വിമാ​ന​ത്തിൽ യാത്ര ചെയ്യാൻ പേടി​യു​ണ്ടെ​ങ്കിൽ വിമാ​ന​യാ​ത്ര​യെ​യും വിമാ​ന​ങ്ങ​ളെ​യും വൈമാ​നിക പരിശീ​ല​ന​ത്തെ​യും കുറി​ച്ചുള്ള പുസ്‌ത​കങ്ങൾ വായി​ക്കുക. വൈമാ​നി​കൻ ആകുന്ന​തി​നു മുമ്പ്‌ ഒരു വ്യക്തി അവശ്യം നേടി​യി​രി​ക്കേണ്ട ഉന്നതപ​രി​ശീ​ല​നത്തെ കുറിച്ചു വായിച്ചു മനസ്സി​ലാ​ക്കുക. വൈമാ​നി​കർ എത്ര മണിക്കൂർ ഉറങ്ങി​യി​രി​ക്കണം എന്നും ജോലി​ക്കു മുമ്പു മദ്യം കഴിക്കു​ന്ന​തു​മാ​യി ബന്ധപ്പെട്ട്‌ എന്തൊക്കെ വിലക്കു​ക​ളാണ്‌ അവർക്ക്‌ ഏർപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്നും വായി​ക്കുക. അവർ ഇടയ്‌ക്കി​ടെ മയക്കു​മ​രു​ന്നു പരി​ശോ​ധ​ന​യ്‌ക്കും വിധേ​യ​രാ​കു​ന്നു. കൂടാതെ, ഓരോ ആറു മാസം കൂടു​മ്പോ​ഴും വൈമാ​നി​കർ ഒരു പ്രത്യേക പരീക്ഷ പാസാ​കേ​ണ്ട​തുണ്ട്‌. ഈ പരീക്ഷ​യിൽ, വ്യോ​മ​യാ​ത്ര​ക​ളിൽ സംജാ​ത​മാ​യേ​ക്കാ​വുന്ന അടിയ​ന്തിര സാഹച​ര്യ​ങ്ങൾ കൃത്രി​മ​മാ​യി സൃഷ്ടിച്ച്‌ അത്തരം സാഹച​ര്യ​ങ്ങ​ളോ​ടു വൈമാ​നി​കർ എങ്ങനെ പ്രതി​ക​രി​ക്കു​ന്നു എന്നു വിലയി​രു​ത്തു​ന്നു. അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളു​ടെ ഈ കൃത്രിമ ആവിഷ്‌ക​രണം അത്രയ​ധി​കം യഥാർഥ​മാ​യി അനുഭ​വ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ ഈ പരി​ശോ​ധ​ന​യ്‌ക്കു ശേഷം ചില വൈമാ​നി​കർ “വിയർത്തു കുളിച്ച്‌ വിറച്ചു​കൊണ്ട്‌” ആണ്‌ പുറത്തു​വ​രു​ന്നത്‌. പരീക്ഷ​യിൽ പരാജ​യ​പ്പെ​ടുന്ന പക്ഷം വാണിജ്യ വിമാ​നങ്ങൾ പറപ്പി​ക്കാ​നുള്ള വൈമാ​നി​കന്റെ ലൈസൻസ്‌ റദ്ദാക്കി​യേ​ക്കാം.

ഈ നിലവാ​രങ്ങൾ, മോ​ട്ടോർ വാഹനങ്ങൾ ഓടി​ക്കുന്ന ഡ്രൈ​വർമാ​രു​ടേ​തി​നെ​ക്കാൾ വളരെ ഉന്നതമാണ്‌. അതു​കൊണ്ട്‌ നിങ്ങൾ വിമാ​ന​ങ്ങ​ളെ​യും വൈമാ​നി​ക​രെ​യും കുറിച്ച്‌ എത്രയ​ധി​കം പഠിക്കു​ന്നു​വോ നിങ്ങളു​ടെ വിശ്വാ​സം അത്രയ​ധി​കം വർധി​ക്കും.

ഒരു വിമാ​ന​ത്താ​വളം സന്ദർശി​ക്കു​ന്ന​തും സഹായ​ക​മാ​യി​രി​ക്കും. യാത്ര​ക്കാർ പിൻപ​റ്റേണ്ട നടപടി​കൾ ശ്രദ്ധി​ക്കുക, ആളുക​ളു​ടെ പ്രതി​ക​രണം നിരീ​ക്ഷി​ക്കുക. ഒരു ബസിൽനിന്ന്‌ ഇറങ്ങി​വ​രുന്ന ലാഘവ​ത്തോ​ടെ​യാണ്‌ മിക്ക ആളുക​ളും വിമാ​ന​ത്തിൽനിന്ന്‌ ഇറങ്ങു​ന്നത്‌ എന്നു നിങ്ങൾ ശ്രദ്ധി​ക്കും. അവരെ സംബന്ധി​ച്ചി​ട​ത്തോ​ളം വിമാ​ന​യാ​ത്ര ഒരു സാധാരണ കാര്യ​മാണ്‌. വിമാ​നങ്ങൾ പറന്നു​യ​രു​ന്ന​തും വന്നിറ​ങ്ങു​ന്ന​തും കാണുക. സുരക്ഷി​ത​മായ പറക്കൽ സാധ്യ​മാ​ക്കുന്ന വായു​ഗ​തി​ക​ത്തി​ന്റെ ശാസ്‌ത്ര തത്ത്വങ്ങളെ മനസ്സി​ലാ​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യുക.

ആദ്യമാ​യി​ട്ടാ​ണു വിമാ​ന​ത്തിൽ യാത്ര ചെയ്യു​ന്ന​തെ​ങ്കിൽ അക്കാര്യം ഫ്‌​ളൈറ്റ്‌ അറ്റൻഡ​റോ​ടു പറയുക, ഒപ്പം നിങ്ങൾക്ക്‌ അൽപ്പം പേടി​യു​ണ്ടെ​ന്ന​തും. പിരി​മു​റു​ക്ക​മി​ല്ലാ​തെ ശാന്തരാ​യി​രി​ക്കാ​നും യാത്ര​യി​ലെ സുരക്ഷാ​ന​ട​പ​ടി​ക​ളിൽ വിശ്വാ​സ​മർപ്പി​ക്കാ​നും നിങ്ങളെ സഹായി​ക്കാൻ ഈ വിദഗ്‌ധർക്കു കഴിയും. പിരി​മു​റു​ക്ക​മി​ല്ലാ​തെ ശാന്തരാ​യി​രി​ക്കുക. എഴു​ന്നേറ്റു നടക്കു​ന്ന​തു​കൊ​ണ്ടു കുഴപ്പ​മി​ല്ലെന്നു വൈമാ​നി​കൻ അറിയി​ക്കുന്ന സാഹച​ര്യ​ങ്ങ​ളിൽ ക്യാബി​നി​ലൂ​ടെ​യൊ​ക്കെ ഒന്നു ചുറ്റി​യ​ടി​ക്കുക. വിമാ​ന​യാ​ത്ര​യി​ലുള്ള ഭയം കീഴട​ക്കുന്ന പാതയി​ലാ​യി​രി​ക്കാം നിങ്ങൾ!

[അടിക്കു​റി​പ്പു​കൾ]

a വിമാനങ്ങൾ നിർത്തി​യി​ട്ടി​രി​ക്കുന്ന സമയത്ത്‌ അവയുടെ കോക്ക്‌പി​റ്റി​നകം കാണാൻ മിക്ക​പ്പോ​ഴും വൈമാ​നി​കർ അനുവ​ദി​ക്കും. നിങ്ങളു​ടെ ചോദ്യ​ങ്ങൾക്ക്‌ അദ്ദേഹം ഉത്തരം നൽകു​ക​യും ചെയ്യും.

[11-ാം പേജിലെ ആകർഷ​ക​വാ​ക്യം]

“ലോയ്‌ഡ്‌സ്‌ ഓഫ്‌ ലണ്ടൻ [ഇൻഷ്വ​റൻസ്‌ കമ്പനി] പറയുന്ന പ്രകാരം കാറിൽ യാത്ര ചെയ്യു​ന്ന​തി​നെ​ക്കാൾ 25 മടങ്ങ്‌ സുരക്ഷി​ത​മാണ്‌ വിമാ​ന​ത്തിൽ യാത്ര ചെയ്യു​ന്നത്‌”

[12-ാം പേജിലെ ചിത്രം]

പിരിമുറുക്കമില്ലാതെ ശാന്തരാ​യി​രി​ക്കു​ന്നത്‌ വിമാ​ന​യാ​ത്ര ഉല്ലാസ​ക​ര​മാ​ക്കും

[10-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Photograph courtesy of Boeing Aircraft Company

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക