നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 24-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ദൈവം ഭൂമിക്ക് “അടിസ്ഥാനമിട്ടപ്പോൾ” ആരാണ് ‘ഘോഷിച്ചുല്ലസിച്ചത്’? (ഇയ്യോബ് 38:4-7)
2. ദൈവരാജ്യത്തിന് ഒരിക്കലും എന്തു സംഭവിക്കുകയില്ല? (ദാനീയേൽ 2:44)
3. ദാവീദ് തന്നെത്തന്നെ എന്തിനോടു താരതമ്യപ്പെടുത്തിക്കൊണ്ടാണ് തന്നെ ശൗൽ പിന്തുടരുന്നത് തീർത്തും വ്യർഥമെന്നു പ്രകടമാക്കിയത്? (1 ശമൂവേൽ 24:14)
4. ഏഴാമത്തെ ദൂതൻ ദൈവകോപത്തിന്റെ കലശം എന്തിന്മേലാണ് ഒഴിച്ചത്? (വെളിപ്പാടു 16:17)
5. യാക്കോബിന്റെ പിൻഗാമികളെ ഇസ്രായേല്യർ എന്നു വിളിക്കുന്നത് എന്തുകൊണ്ട്? (ഉല്പത്തി 32:28)
6. ഭൂമിയിൽ ഏറ്റവുമധികം ഉപ്പുകലർന്ന ജലാശയം ഏതാണ്? (ഉല്പത്തി 14:3 കാണുക.)
7. “രാജാക്കന്മാർക്കും സകല അധികാരസ്ഥന്മാർക്കും വേണ്ടി” പ്രാർഥിക്കാൻ ക്രിസ്ത്യാനികളോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്? (1 തിമൊഥെയൊസ് 2:1, 2)
8. വിക്കനായ ഒരു ചെകിടനെ സൗഖ്യമാക്കിയപ്പോൾ ഏതു ശേമ്യപദപ്രയോഗമാണ് യേശു ഉപയോഗിച്ചത്? (മർക്കൊസ് 7:34)
9. യേശു എവിടെ വെച്ചാണ് തന്റെ ആദ്യ അത്ഭുതം പ്രവർത്തിച്ചത്? (യോഹന്നാൻ 2:11)
10. ഏശാവിന്റെ മറുപേര് എന്താണ്? (ഉല്പത്തി 36:1)
11. പ്രതികരണമില്ലാത്ത യെരൂശലേമിനെ കൂട്ടിവരുത്താനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിനായി ദൃഷ്ടാന്തമെന്ന നിലയിൽ ഏതു ജീവിയെയാണ് യേശു ഉപയോഗിച്ചത്? (ലൂക്കൊസ് 13:34)
12. ഏതു ലോഹമാണ് അതേ ലോഹംകൊണ്ട് ഉണ്ടാക്കിയ വസ്തുക്കൾ മൂർച്ച വരുത്താൻ ഉപയോഗിക്കുന്നത്? (സദൃശവാക്യങ്ങൾ 27:17)
13. കുഞ്ഞാടും 1,44,000 പേരും എവിടെ നിൽക്കുന്നതായാണ് അപ്പോസ്തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടത്? (വെളിപ്പാടു 14:1)
14. യഹൂദരല്ലാത്തവരുടെ പരിച്ഛേദന സംബന്ധിച്ചുള്ള ചൂടുപിടിച്ച തർക്കവിഷയം യെരൂശലേമിലെ ഭരണസംഘത്തിന്റെ അടുക്കൽ എത്തിച്ചത് ആരാണ്? (പ്രവൃത്തികൾ 15:2)
15. ഇസ്രായേലിലെ പത്തുഗോത്ര വടക്കേ രാജ്യത്തിന്റെ തലസ്ഥാനനഗരി ഏതായിരുന്നു? (1 രാജാക്കന്മാർ 16:29)
16. “മൃഗത്തിന്റെ” സംഖ്യ എത്രയാണ്? (വെളിപ്പാടു 13:18)
17. എന്തിനാണു ശെബാരാജ്ഞി യെരൂശലേമിൽ പോയത്? (1 രാജാക്കന്മാർ 10:4, 5)
18. തന്റെ വല്യമ്മ “ഒരു മ്ലേച്ഛവിഗ്രഹം” ഉണ്ടാക്കിയതു നിമിത്തം രാജ്യത്ത് അവർക്കുണ്ടായിരുന്ന സ്ഥാനത്തുനിന്ന് അവരെ നീക്കം ചെയ്യത്തക്കവണ്ണം ശുദ്ധാരാധനയോടു വളരെ തീക്ഷ്ണത ഉണ്ടായിരുന്ന യഹൂദ രാജാവ് ആരായിരുന്നു? (1 രാജാക്കന്മാർ 15:13)
19. രണ്ടാമത്തെ ദൂതൻ ദൈവകോപത്തിന്റെ കലശം എന്തിന്മേലാണ് ഒഴിച്ചത്? (വെളിപ്പാടു 16:3)
20. തിപ്സഹിനോടു പരുഷമായി പെരുമാറിയ ഇസ്രായേലിലെ ദുഷ്ടരാജാവ് ആരായിരുന്നു? (2 രാജാക്കന്മാർ 15:16)
21. സാധാരണമായി എറിയാൻ ഉപയോഗിച്ചിരുന്ന ആയുധമെന്ത്? (യോശുവ 8:18)
22. ബാബിലോന്യ പ്രവാസാനന്തരം എഥനീം എന്ന ചന്ദ്രമാസത്തിനു നൽകിയ പേരെന്ത്?
ക്വിസിന്റെ ഉത്തരങ്ങൾ
1. ദൈവത്തിന്റെ ദൂതപുത്രന്മാർ
2. ‘നാശം’
3. ‘ഒരു ചെള്ളിനോട്’
4. ആകാശത്തിൽ
5. ദൈവം അവന്റെ പേര് ഇസ്രായേൽ എന്നാക്കിയതു കൊണ്ട്
6. ചാവുകടൽ
7. “സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേ ണ്ടതിന്നു”
8. എഫഥാ (“തുറന്നു വരുക” എന്നർഥം)
9. കാനാവിൽ
10. എദോം
11. കോഴി
12. ഇരുമ്പ്
13. സ്വർഗീയ സീയോൻ മലയിൽ
14. പൗലൊസും ബർന്ന ബാസും
15. ശമര്യ
16. 666
17. ശലോമോന്റെ ജ്ഞാനം കേൾക്കാൻ
18. ആസാ
19. സമുദ്രത്തിൽ
20. മെനഹേം
21. കുന്തം
22. തിസ്രി