വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 8/8 പേ. 32
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പൊതു​പ്ര​ദർശ​ന​ത്തി​നു മാത്രം
  • സങ്കീർണ്ണ​മായ ഒരു പ്രപഞ്ചം
  • പുതിയ വ്യായാമ കണ്ടുപി​ടു​ത്ത​ങ്ങൾ
  • വൻനഗ​ര​ങ്ങൾ
  • നല്ല ആരോഗ്യം ബിസിനസ്സിനുത്തമം
    ഉണരുക!—1988
  • അന്ത്യനാളുകൾ ക്ഷാമം, പ്ലേഗ്‌, മലിനീകരണം—രാജ്യപ്രസംഗം
    ഉണരുക!—1989
  • മനുഷ്യർക്ക്‌ നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുമോ?
    യഥാർഥ സമാധാനവും സുരക്ഷിതത്വവും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1994
കൂടുതൽ കാണുക
ഉണരുക!—1991
g91 8/8 പേ. 32

ലോകത്തെ വീക്ഷിക്കൽ

പൊതു​പ്ര​ദർശ​ന​ത്തി​നു മാത്രം

“ഇൻഡ്യ​യി​ലെ ബീഹാർ സംസ്ഥാനം ഒസ്യത്തി​ല്ലാത്ത കല്ലുക​ളു​ടെ ശവക്കു​ഴി​യാണ്‌” എന്ന്‌ ഇൻഡ്യാ ററുഡേ എന്ന മാസിക പറയുന്നു. ചപ്പുച​വ​റു​ക​ളു​ടെ​യും കളകളു​ടെ​യും മേഞ്ഞു​കൊ​ണ്ടി​രി​ക്കുന്ന കന്നുകാ​ലി​ക​ളു​ടെ​യും കാഷ്‌ഠി​ക്കുന്ന പന്നിക​ളു​ടെ​യും ഇടയിൽ അവയുടെ പ്രച്ഛന്ന വേഷത്തിൽ ഈ സ്‌മാ​ര​ക​ശി​ലകൾ ബീഹാ​റി​ലെ പ്രദേ​ശ​ങ്ങ​ളിൽ അങ്ങിങ്ങാ​യി കാണാം.” എന്താണവ? ഒരിക്ക​ലും സാക്ഷാ​ത്‌ക്ക​രി​ക്ക​പ്പെ​ടാഞ്ഞ പദ്ധതി​ക​ളു​ടെ നിർമ്മാ​ണ​ത്തി​നുള്ള തറക്കല്ലു​കൾ. ഒന്ന്‌ 1972-ൽ ചിററൂ​ണി​യി​ലെ ഒരു പാലത്തിന്‌ അടിസ്ഥാ​ന​മാ​യി മിസ്സിസ്‌ ഇന്ദിരാ​ഗാ​ന്ധി ഇട്ടതാണ്‌. പണി ഇതുവരെ തുടങ്ങി​യി​ട്ടില്ല. യാത്ര​ക്കാർ നേപ്പാ​ളി​ലൂ​ടെ 60 മൈൽ ചുററി​വ​ളഞ്ഞ്‌ സഞ്ചരി​ക്കാൻ നിർബ​ന്ധി​ത​രാ​ക്ക​പ്പെ​ടു​ക​യാണ്‌. മറെറാന്ന്‌ തദ്ദേശീയ മുനി​സി​പ്പിൽ തൊഴി​ലാ​ളി​കൾക്കു​വേണ്ടി ഒരു പാർപ്പി​ട​സം​ഘാ​ത​ത്തി​നുള്ള അടിസ്ഥാ​ന​ശി​ല​യാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. ഇപ്പോൾ, 11 വർഷത്തി​നു ശേഷം വീട്ടമ്മ​മാർ തുണി ഉണക്കാൻ അതുപ​യോ​ഗി​ക്കു​ക​യാണ്‌. ചില​പ്പോൾ ഒരു നിരയിൽ പല കല്ലുകൾ കാണാം, കാരണം പല സ്ഥാപന​ങ്ങൾക്ക്‌ ആനുകൂ​ല്യ​ങ്ങൾ കൊടു​ക്ക​പ്പെട്ടു, എന്നാൽ “ഫണ്ട്‌ അനുവ​ദി​ക്കു​ക​യോ അനുമ​തി​കൊ​ടു​ക്കു​ക​യോ ചെയ്‌തില്ല.” മററു കേസു​ക​ളിൽ, തുടർച്ച​യാ​യി വന്ന സംസ്ഥാ​ന​മ​ന്ത്രി​മാർ തറക്കല്ലു​കൾ ഇടുക​യും വീണ്ടും ഇടുക​യും ചെയ്‌തു. “കല്ലിൽ തങ്ങളുടെ പേർ കൊത്തി​ക്കാ​നുള്ള സംസ്ഥാന രാജ്യ​ത​ന്ത്ര​ജ്ഞൻമാ​രു​ടെ തൃഷ്‌ണ ഫലത്തിൽ തൃപ്‌തി​പ്പെ​ടു​ത്താ​നാ​വാ​ത്ത​താണ്‌” എന്ന്‌ ഇൻഡ്യാ ററുഡേ പറയുന്നു. (g90 5⁄8)

സങ്കീർണ്ണ​മായ ഒരു പ്രപഞ്ചം

ശൂന്യാ​കാ​ശ​ത്തി​ലെ വിസ്‌തൃ​ത​മായ വസ്‌തു​ക്ക​ളു​ടെ കണ്ടുപി​ടു​ത്തം തങ്ങളുടെ സിദ്ധാ​ന്ത​ങ്ങളെ ഒന്നുകൂ​ടെ വിലയി​രു​ത്താൻ ശാസ്‌ത്ര​ജ്ഞൻമാ​രെ നിർബ​ദ്ധ​രാ​ക്കി​യേ​ക്കാം. “വൻമതിൽ” എന്നു പരാമർശി​ക്ക​പ്പെ​ടുന്ന അത്തരം ഒരു വസ്‌തു നൂറു​കോ​ടി പ്രകാ​ശ​വർഷം വിസ്‌താ​ര​ത്തിൽ പരന്നു​കി​ട​ക്കുന്ന വമ്പിച്ച ഒരു ഗാലക്‌സി​യാ​ണെന്ന്‌ വർണ്ണി​ക്ക​പ്പെ​ടു​ന്നു. മറെറാ​രു വസ്‌തു വലിയ “ആകർഷ​ണ​വി​ദ​ഗ്‌ദ്ധൻ” എന്ന്‌ വിളി​ക്ക​പ്പെ​ടു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ അത്‌ നമ്മു​ടേ​തുൾപ്പെടെ വളരെ​യ​ധി​കം ഗാലക്‌സി​കളെ അതി​ലേ​ക്കു​തന്നെ വലിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. കേവലം ഗാലക്‌സി​ക​ളോ അവയുടെ കുലക​ളോ അല്ലാത്ത, എന്നാൽ ‘ഗാലക്‌സി​ക​ളു​ടെ വലിയ മഹാദ്വീ​പങ്ങൾ’ ആയിരി​ക്കുന്ന, അങ്ങനെ​യുള്ള വസ്‌തു​ക്കൾ “പ്രപഞ്ച​ത്തി​ലെ അടിസ്ഥാന വസ്‌തു​ക്കൾ ഖഗോ​ള​വി​ജ്ഞാ​നി​കൾ വിചാ​രി​ച്ചി​രു​ന്ന​തി​നെ​ക്കാൾ വളരെ വലുതും സങ്കീർണ്ണ​വു​മാണ്‌” എന്നുള്ള സിദ്ധാ​ന്ത​ങ്ങളെ സ്ഥിരീ​ക​രി​ക്കു​ന്നു. വലിയ ആകർഷ​ണ​വി​ദ​ഗ്‌ദ്ധൻ മറഞ്ഞു​പോ​കു​മെന്ന്‌ അനേകം സൈദ്ധാ​ന്തി​കൻമാർ പ്രത്യാ​ശി​ക്കു​ന്നു​വെന്ന്‌ ഒരു നക്ഷത്ര​ഭൗ​തി​ശാ​സ്‌ത്രജ്ഞൻ റൈറം​സി​നോ​ടു പറയു​ക​യു​ണ്ടാ​യി. എന്തു​കൊണ്ട്‌? “ഇത്ര വലിയ ഒരു വസ്‌തു​വിന്‌ എങ്ങനെ രൂപം​കൊ​ള്ളാൻ കഴിയു​മെന്ന്‌ ഞങ്ങൾക്ക്‌ കേവലം മനസ്സി​ലാ​കു​ന്നില്ല,” അദ്ദേഹം പറഞ്ഞു. (g90 6⁄8)

പുതിയ വ്യായാമ കണ്ടുപി​ടു​ത്ത​ങ്ങൾ

നിരന്ത​ര​വും മിതവു​മായ വ്യായാ​മ​ത്തി​നു​പോ​ലും ഒരു വ്യക്തി ഹൃ​ദ്രോ​ഗ​ത്താ​ലോ കാൻസ​റി​നാ​ലോ മററു കാരണ​ങ്ങ​ളാ​ലോ മരിക്കു​ന്ന​തി​നുള്ള സാദ്ധ്യ​തയെ ഗണ്യമാ​യി കുറയ്‌ക്കാൻക​ഴി​യു​മെന്ന്‌ ഒരു പുതിയ അഷ്ടവർഷ​പ​ഠനം പ്രകട​മാ​ക്കു​ന്നു. ശാരീ​രി​ക​ക്ഷമത മരണനി​ര​ക്കു​ക​ളോട്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ നിശ്ചയി​ക്കാൻ ഇതുവരെ നടത്തി​യി​ട്ടി​ല്ലാത്ത വിധം അത്യന്തം വിപു​ല​മാ​യി ക്ഷമത അളന്നു​കൊണ്ട്‌ 13,000ൽപരം സ്‌ത്രീ​പു​രു​ഷൻമാർ പരി​ശോ​ധി​ക്ക​പ്പെട്ടു. പഠിക്ക​പ്പെ​ട്ട​വ​രു​ടെ ശാരീ​രി​ക​പ്ര​വർത്ത​നം​സം​ബ​ന്ധിച്ച്‌ അവരുടെ വാക്ക്‌ വിശ്വ​സി​ക്കു​ന്ന​തി​നു പകരം പരി​ശോ​ധ​നാ​വി​ധേ​യ​രു​ടെ ക്ഷമതയു​ടെ തലങ്ങൾ തുടർച്ച​യാ​യി അളക്ക​പ്പെട്ടു. കഠിന​വ്യാ​യാ​മ​ങ്ങ​ളിൽ ഏർപ്പെ​ടു​ന്ന​തി​നു പകരം, ചലനം കുറവായ വർഗ്ഗത്തിൽനിന്ന്‌ പുറത്തു​വ​രു​ന്ന​തിൽനി​ന്നാണ്‌ ഏററവും കൂടിയ നേട്ടമു​ണ്ടാ​കു​ന്ന​തെന്ന്‌ ഫലങ്ങൾ പ്രകട​മാ​ക്കി. “നിങ്ങൾ ഒരു മാര​ത്തോൺ ഓട്ടക്കാ​രൻ ആയിരി​ക്കേ​ണ്ട​തില്ല” എന്ന്‌ ജോർജ്ജിയ അററ്‌ലാൻറാ​യി​ലെ യു.എസ്‌. രോഗ​നി​യ​ന്ത്രണ കേന്ദ്ര​ങ്ങ​ളി​ലെ ഡോ. കാൾ കാസ്‌പേ​ഴ്‌സൻ പ്രസ്‌താ​വി​ക്കു​ന്നു. “യഥാർത്ഥ​ത്തിൽ, കുറച്ചു​കൂ​ടെ പ്രവർത്ത​ന​നി​ര​ത​നാ​കു​ന്ന​തിൽനിന്ന്‌ നിങ്ങൾക്ക്‌ വളരെ​ക്കൂ​ടു​തൽ പ്രയോ​ജനം കിട്ടുന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, വെറുതെ ഇരിക്കു​ന്ന​തിൽനിന്ന്‌ വിരമിച്ച്‌ വാരത്തിൽ പല ദിവസം ചുറു​ചു​റു​ക്കാ​യി അര മണിക്കൂർ നടക്കു​ന്നത്‌ നിങ്ങളു​ടെ അപകട​സാ​ദ്ധ്യ​തയെ നാടകീ​യ​മാ​യി കുറ​ച്ചേ​ക്കാം. (g90 5⁄8)

വൻനഗ​ര​ങ്ങൾ

“ലോക​ത്തി​നു ചുററും വർഷത്തിൽ പല ദശലക്ഷങ്ങൾ സൗത്ത്‌ അമേരി​ക്കാ, ആഫ്രിക്കാ, ഏഷ്യാ എന്നിവി​ട​ങ്ങ​ളി​ലെ നഗര​കേ​ന്ദ്ര​ങ്ങ​ളി​ലേക്ക്‌ കുടി​യേ​റു​ന്നു”വെന്ന്‌ ഡർ സ്‌പീജൽ എന്ന ജർമ്മൻ വാർത്താ​മാ​സിക പ്രസ്‌താ​വി​ക്കു​ന്നു. “മൂന്നാം ലോക​ത്തി​ലെ ആളുകൾ തങ്ങളുടെ വാഗ്‌ദ​ത്ത​ദേ​ശ​ത്തി​ന്റെ ദർശന​ത്തി​ലേക്ക്‌ നീങ്ങു​ക​യാണ്‌.” എന്നാൽ അങ്ങനെ​യൊന്ന്‌ ആരും കണ്ടെത്തു​ന്നില്ല. അനേകർ തൊഴി​ലി​ല്ലാ​തെ ചേരി​ക​ളിൽ ജീവി​ക്കാൻ നിർബ​ന്ധി​ത​രാ​കു​ന്നു, നിലനിൽപ്പി​നാ​യി അവർ ഭിക്ഷാ​ട​ന​ത്തി​ലും സാധനങ്ങൾ കൊണ്ടു​ന​ടന്നു വ്യാപാ​രം​ചെ​യ്യു​ന്ന​തി​ലും ഏർപ്പെ​ട​ത്ത​ക്ക​വണ്ണം അധഃപ​തി​ക്കു​ന്നു. നെയ്‌റോ​ബി​യി​ലെ​യും മനിലാ​യി​ലെ​യും നിവാ​സി​ക​ളു​ടെ പകുതി​യും ചേരി​ക​ളിൽ ജീവി​ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. കൽക്കട്ട​യിൽ അത്‌ 70 ശതമാ​ന​മാണ്‌. മിക്ക​പ്പോ​ഴും, അത്യന്തം ഉയർന്ന പണപ്പെ​രു​പ്പം നിമിത്തം തൊഴി​ലു​ള്ള​വർക്കു​പോ​ലും വീടിന്‌ നിർവാ​ഹ​മില്ല. ഉദാഹ​ര​ണ​ത്തിന്‌, അനേകം ഉദ്യോ​ഗ​സ്ഥൻമാ​രും പടയാ​ളി​ക​ളും ഇൻഡോ​നേ​ഷ്യ​യി​ലെ ജക്കാർത്താ​യിൽ താൽക്കാ​ലി​ക​കു​ടി​ലു​ക​ളിൽ വസിക്കു​ന്നു. 2000-ാം വർഷമാ​കു​ന്ന​തോ​ടെ ലോക​ത്തി​ലെ ഏററവും വലിയ 20 നഗരങ്ങ​ളിൽ 17ഉം ഗോള​ത്തി​ലെ വികസ്വ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രി​ക്കു​മെന്ന്‌ കണക്കാ​ക്ക​പ്പെ​ടു​ന്നു, ലിസ്‌റ​റി​ന്റെ തലപ്പത്തു​ള്ളത്‌ ഏതാണ്ട്‌ 2 കോടി 50 ലക്ഷം വീതം ജനസം​ഖ്യ​യുള്ള സാവങ്‌പോ​ളോ​യും മെക്‌സി​ക്കോ​ന​ഗ​ര​വു​മാണ്‌. വൻനഗ​ര​ങ്ങൾക്ക്‌ കുററ​കൃ​ത്യ​ത്തി​ന്റെ​യും അഴിമ​തി​യു​ടെ​യും ജലമലി​നീ​ക​ര​ണ​ത്തി​ന്റെ​യും വായൂ​മ​ലി​നീ​ക​ര​ണ​ത്തി​ന്റെ​യും ആരോ​ഗ്യ​ര​ക്ഷാ​ന​ട​പ​ടി​ക​ളു​ടെ അഭാവ​ത്തി​ന്റെ​യും വൻ പ്രശ്‌നങ്ങൾ നേരി​ടു​ന്നു. (g90 5⁄8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക