പേജ് രണ്ട്
“ഭൂവാസികളിൽ ഏതാണ്ട് അഞ്ചിലൊന്നോളം 15നും 24നുമിടക്കു പ്രായമുള്ള യുവജനങ്ങളാണ്.” യു. എൻ. ക്രോണിക്കിൾ അങ്ങനെ റിപ്പോർട്ടുചെയ്യുകയുണ്ടായി. ഈ പുതിയ ദശാബ്ദത്തിന്റെ തുടക്കത്തിൽ ലോകത്തിലെ യുവജനസംഖ്യ നൂറുകോടിയിലെത്തിയതായി കണക്കാക്കപ്പെട്ടു! ഇന്നത്തെ യുവജനങ്ങൾ പ്രമുഖരാണ്—കണക്കിലെടുക്കേണ്ട ഒരു പ്രബലശക്തിതന്നെ.
സൈക്കോളജി റ്റുഡേ പത്തു വ്യത്യസ്ത രാജ്യങ്ങളിലെ 6,000 യുവാക്കളിൽ നടത്തിയ ഒരു സർവ്വേയെക്കുറിച്ചു റിപ്പോർട്ടുചെയ്തു. സാമ്പത്തിക നിലയിലും സംസ്കാരത്തിലുമുള്ള വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും യുവജനങ്ങൾ “ശ്രദ്ധേയമായി ഏകരൂപമായ” മനോഭാവങ്ങളും മൂല്യങ്ങളും പ്രകടമാകുന്നുവെന്ന് കണ്ടെത്തപ്പെട്ടു. അങ്ങനെയുള്ള സർവ്വേകളിൽനിന്ന് ഇന്നത്തെ യുവജനങ്ങളുടെ ഒരു ആഗോളചിത്രം ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. അതു വെളിപ്പെടുത്തുന്നത് നിങ്ങളെ തീർച്ചയായും അതിശയിപ്പിച്ചേക്കാം.