ക്രിസമസ്സ് പാരമ്പര്യങ്ങൾ—അവ ഉത്ഭവിച്ചതെങ്ങനെ?
ഉത്തരാർദ്ധഗോളത്തിലും ദക്ഷിണാർദ്ധഗോളത്തിലും ക്രിസ്മസ്സ് ആഘോഷങ്ങൾ വിശ്വാസികളുടെയും അവിശ്വാസികളുടെയും ഇടയിൽ ഏററവും ജനപ്രീതിനേടിയിരിക്കുന്നു. അക്രൈസ്തവ ഷിന്റോ മത ഭൂരിപക്ഷമുള്ള ജപ്പാനിൽ ക്രിസ്മസ്സ് മററു ആഘോഷങ്ങളോടൊപ്പം സ്ഥാനംപിടിച്ചിരിക്കുന്നു, അത് അനിയന്ത്രിതമായ ആഹ്ലാദത്തിമർപ്പിന്റെയും വാണിജ്യമനഃസ്ഥിതിയുടെയും ഒരു സമയവുമായിത്തീർന്നിരിക്കുന്നു. എന്നാൽ ക്രിസ്മസ്സ് ആഘോഷങ്ങൾ എല്ലായ്പ്പോഴും അത്ര മതനിരപേക്ഷമായിരുന്നിട്ടുണ്ടോ? ഈ കാലികമായ ഉത്സവം ആരംഭിച്ചതെങ്ങനെ?
പൊതുയുഗത്തിന്റെ ആദ്യസഹസ്രാബ്ദത്തിൽ ക്രിസ്മസ്സ് എങ്ങനെ ആഘോഷിക്കപ്പെട്ടിരുന്നു എന്ന് പരിശോധിക്കുന്നത് ക്രിസ്ത്യാനിത്വത്തിനു മുമ്പുള്ള അതിന്റെ ഉറവുകൾ കണ്ടുപിടിക്കാൻ സഹായിക്കും. ഹിസറററി ററുഡേ എന്ന മാസികയിൽ എഴുതുകയിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിററിയിലെ അലക്സാണ്ടർ മുറേ, മദ്ധ്യയുഗമനുഷ്യൻ “മദ്ധ്യശീതകാലത്തെ പുറജാതി മതാചാരങ്ങളുടെ മൂലഘടകങ്ങളെ വികാസംപ്രാപിച്ചുകൊണ്ടിരുന്ന ക്രിസ്മസ്സ് ദൈവശാസ്ത്രത്തോട് ഉരുക്കിച്ചേർത്തു” എന്ന് വാദിക്കുന്നു. ഇത് എങ്ങനെ, എന്തുകൊണ്ട് ചെയ്യപ്പെട്ടു?
ക്രിസ്തീയ-പൂർവ ഉറവുകൾ
പുരാതന യൂറോപ്യൻസംസ്കാരത്തിലെ ജനങ്ങൾ മദ്ധ്യശീതകാലത്ത് സൂര്യൻ സാവകാശം ആകാശത്ത് ഉയരുന്നതിനുമുമ്പ് ദക്ഷിണ ചക്രവാളത്തിനുസമീപം നിശ്ചലമായി നിൽക്കുന്നതായി കാണപ്പെടുന്നതെങ്ങനെയെന്ന് നിരീക്ഷിച്ചു. ഈ മകരസംക്രാന്തിയായ വിൻറർ സോൾസ്ററിസ് (“സൂര്യൻ,” “നിശ്ചലമായ നില” എന്നിവയുടെ ലാററിൻ വാക്കുകളിൽനിന്ന് ഉളവായ ഒരു വാക്ക്) ജൂലിയൻകലണ്ടർ അനുസരിച്ച് ആദിയിൽ ഡിസംബർ 25-ാംതീയതിയായിരുന്നു. ഇതേ ആളുകൾക്കുതന്നെ ജീവന്റെ ഉൽപാദകനും സംരക്ഷകനും എന്ന നിലയിൽ ദൈവത്തിനും സൂര്യനും തമ്മിൽ ഒരു സാദൃശ്യം കണ്ടെത്തുന്നത് എളുപ്പമായിരുന്നു. ക്രി.വ. 274-ൽ റോമാചക്രവർത്തി സോൾ ഇൻവികററസനെ (അജയ്യനായ സൂര്യൻ) സാമ്രാജ്യത്തിന്റെ മുഖ്യ രക്ഷാധികാരിയായി പ്രഖ്യാപിച്ചു, ഇത് ഡിസംബർ 25-നായിരുന്നു, അങ്ങനെ പ്രകാശദേവനായ മിത്രാസിനെ ആദരിച്ചുകൊണ്ടുതന്നെ.
ഒരു പുതിയ സാമ്രാജ്യ മതമെന്ന നിലയിലുള്ള ക്രൈസ്തവലോകത്തിന്റെ പ്രത്യക്ഷപ്പെടലിനെസംബന്ധിച്ച്, “വളരെ അനിശ്ചിതത്വത്തിനുശേഷം, വിജയം [മിത്രെയിസംസ്]-ന്റെ മുഖ്യ എതിരാളിയായ ക്രിസ്ത്യാനിത്വത്തിന് പോകുമായിരുന്നു. എന്നാൽ 300-ാം ആണ്ടിനോടടുത്തും ഈ എതിരാളി നയതന്ത്രം പ്രയോഗിക്കണമായിരുന്നു. അപ്പോഴായിരുന്നു സഭ ക്രിസ്തുവിന്റെ ജനനത്തിന് ഒരു ഉത്സവം (ലാററിൻ: നേററിവിററാസ) ആരംഭിക്കാൻ തീരുമാനിച്ചത് (മൂന്നാം നൂററാണ്ടിൽ നിന്നുള്ള ഉത്സവങ്ങളുടെ ലിസ്ററിൽ അത്തരം ഉത്സവം ഉൾപ്പെടുത്തിയിട്ടില്ല, ഈ പുതിയ ഉത്സവം ആദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത് 336-ലെ ഒരു പ്രമാണത്തിലാണ്.)” എന്ന് മുറേ എഴുതുന്നു. ഈ ആഘോഷത്തിന് ഏതു തീയതി തിരഞ്ഞെടുത്തു? ഡിസകവറിംഗ ക്രിസമസ്സ കസററംസ ആൻഡ ഫോൾക്കലോർ എന്ന പുസ്തകം അനുസരിച്ച് “ആദിമ സഭാപിതാക്കൻമാരുടെ ഭാഗത്തെ കൗശലപൂർവകവും പ്രായോഗികവുമായ ഒരു തീരുമാന”ത്തിന്റെ ഫലമായി ഡിസംബർ 25 തിരഞ്ഞെടുക്കപ്പെട്ടു. എന്തുകൊണ്ട്?
മദ്ധ്യശീതകാലം തീയുടെയും പ്രകാശത്തിന്റെയും റോമൻ കൃഷി ഉത്സവമായ സാററർനേലിയായുടെ ഏഴു ദിവസത്തെ ആഹ്ലാദത്തിന്റെ കാലമായി നേരത്തേതന്നെ സുസ്ഥാപിതമായിരുന്നു. ജനുവരി ആദ്യം അല്ലെങ്കിൽ കാലെൻഡ്സ് മുതൽ ഒരു വർഷം സേവിക്കുന്ന റോമൻ ഭരണോദ്യോഗസ്ഥൻമാരുടെ നിയമനം ആഘോഷിക്കുന്ന കാലെൻഡ്സ് എന്നറിയപ്പെടുന്ന മൂന്നു ദിവസത്തെ ഉത്സവവുമുണ്ടായിരുന്നു. അങ്ങനെ റോമാസാമ്രാജ്യത്തിന്റെ പുതിയ സംസ്ഥാനമതത്തിലേക്ക് മതപരിവർത്തനംചെയ്യുന്നതിന് പുറജാതികളോടുള്ള അഭ്യർത്ഥനയിൽ, സാററർനേലിയാ, കാലെൻഡ്സ്, അജയ്യനായ സൂര്യന്റെ മിത്രായിക്ക് ജനനദിവസം എന്നിവ ഓരോ വർഷത്തിലും വളരെ ഹ്രസ്വമായ കാലഘട്ടത്തിനുള്ളിൽ വരുന്നതുകൊണ്ട് ഡിസംബർ 25 “ക്രിസ്തുവിന്റെ മാസ്സി”നുവേണ്ടി തിരഞ്ഞെടുക്കപ്പെട്ട തീയതിയായിത്തീർന്നു.
കാലം കടന്നുപോയതോടെ, യൂൾ എന്ന ജർമ്മൻ പുറജാതി മദ്ധ്യ-ശീതകാല ഉത്സവം വിരുന്നിന്റെയും ഉല്ലാസത്തിന്റെയും ആചാരങ്ങളെയും സമ്മാനംകൊടുക്കലിനെയും വീണ്ടും പ്രബലപ്പെടുത്തി. കനംകുറഞ്ഞ മെഴുകുതിരികളും (അല്ലെങ്കിൽ മെഴുകുതിരികളും) മരക്കുററികളും നിത്യഹരിത അലങ്കാരങ്ങളും വൃക്ഷങ്ങളും ക്രിസ്മസ്സ് ആചാരങ്ങളിൽ പ്രമുഖങ്ങളായിത്തീർന്നു. എന്നാൽ ക്രിസ്തുവിന്റെ ജനനത്തിന്റെ ആഘോഷത്തിന് പുറജാതീയപാരമ്പര്യങ്ങളോട് പിന്നീട് ഏതെങ്കിലും ബന്ധം ഉണ്ടാകുന്നതിനുമുമ്പ് ക്രിസ്ത്യാനികളുടെയിടയിൽ നിശ്ചയമായും ആ ആഘോഷമുണ്ടായിരുന്നിരിക്കണമെന്ന് ചിലർ ന്യായവാദം ചെയ്തേക്കാം. അത് അപ്രകാരമാണോ?
ആദിമക്രിസ്ത്യാനികൾ ആഘോഷിച്ചിരുന്നില്ല
ബൈബിൾ യേശുവിന്റെ ജനനത്തിന്റെ കൃത്യമായ തീയതി വെളിപ്പെടുത്തുന്നില്ല. അതുകൂടാതെ, “ആദിമക്രിസ്ത്യാനികൾ അവന്റെ ജനനം ആഘോഷിച്ചിരുന്നില്ല” എന്ന് ദി വേൾഡ ബുക്ക എൻസൈക്ലോപ്പീഡിയ പറയുന്നു. എന്തുകൊണ്ടില്ല? “എന്തുകൊണ്ടെന്നാൽ ആരുടെയെങ്കിലും ജൻമദിനാചരണം ഒരു പുറജാതീയ ആചാരമായി അവർ കണക്കാക്കി.” അഗസ്ററസ് നിയാൻഡർ ദി ഹിസറററി ഓഫ ദി ക്രിസററ്യൻ റിലിജിയൻ ആൻഡ ചർച്ച്, ഡ്യൂറിംഗ ദി ത്രീ ഫസററ സെൻചുറീസ-ൽ അതിനോട് യോജിപ്പ് പ്രകടമാക്കുന്നു: “ഒരു ജൻമദിനോത്സവത്തിന്റെ ആശയം പൊതുവെ ഈ കാലഘട്ടത്തിലെ ക്രിസ്ത്യാനികളുടെ വിശ്വാസത്തിൽനിന്ന് വളരെ അകന്നതായിരുന്നു.”
ഈ പരിശോധനയിൽനിന്ന് ക്രിസ്മസ്സ് ആഘോഷങ്ങളുടെ വേര് പുറജാതീയ ആചാരങ്ങളിലാണെന്ന് നിങ്ങൾക്ക് മനസ്സിലാക്കാം. ദി ഇക്കണോമിസററ വിശദീകരിക്കുന്നതുപോലെ പിൽക്കാലത്തുമാത്രമാണ് മതപരമായ “പ്രചാരണക്കാർ ‘ഈ പ്രകാശത്തിന്റെ ഉത്സവത്തെ [അജയ്യനായ സൂര്യന്റെ ജൻമദിനം], സ്വന്തമാക്കിയത്, ‘എന്തുകൊണ്ടെന്നാൽ ക്രിസ്തു ലോകത്തിന്റെ വെളിച്ചമാകുന്നു,’ ഉണ്ണിയേശു ഡിസംബറിൽ ജനിച്ചുവെന്ന് നടിക്കുകയും ചെയ്തു. (തെളിവിന്റെ അഭാവത്താൽ പരസ്യപ്രസ്ഥാനക്കാരുടെ സത്യത്താൽ അംഗീകരിക്കപ്പെടുമായിരുന്നില്ല). അതുകൊണ്ടായിരുന്നു പ്രിസ്ബിറേററിയൻ സ്കോട്ട്ലൻഡ് വളരെക്കാലത്തേക്ക് ക്രിസ്മസ്സിനെ തിരസ്കരിച്ചതും വാണിജ്യപരമായ താൽപര്യങ്ങൾ അതിനെ പുനഃസ്ഥാപിക്കുന്നതുവരെ പ്യൂരിററൻ അമേരിക്ക അതിനെ വെറുക്കുകയും ചെയ്തത്.”
ക്രിസമസ്സ പാരമ്പര്യങ്ങൾ പുനരുജ്ജീവിപ്പിക്കപ്പെടുന്നു
ക്രിസമസ്സ പാസററിന്റെ രചയിതാക്കളായ ഗാവിൻ വെയ്ററ്മാനും സ്ററീവ് ഹംഫ്റീസും പറയുന്നതനുസരിച്ച്, വിക്റേറാറിയാ രാജ്ഞിയുടെ ഭരണാരംഭത്തിൽ (1837-1901), “ക്രിസ്മസ്സിന്റെ തലേന്ന് ബ്രിട്ടനിലെ കുട്ടികളാരും തങ്ങളുടെ കാലുറകൾ ഒരു അടുപ്പിനരികിൽ തൂക്കിയിട്ടിരുന്നില്ല; ആരും ഒരു സാൻറാക്ലോസിനെക്കുറിച്ചു കേട്ടിരുന്നില്ല; ക്രിസ്മസ്സ് പടക്കങ്ങൾ ഉണ്ടായിരുന്നില്ല; വളരെകുറച്ചാളുകൾ മാത്രമേ ക്രിസ്മസ്സ്ദിനത്തിൽ ടർക്കിക്കോഴിയെ തിന്നിരുന്നുള്ളു; സമ്മാനങ്ങൾ കൊടുക്കുന്നത് സാധാരണമല്ലായിരുന്നു; അലങ്കൃതവും വെളിച്ചം തൂക്കിയിരുന്നതുമായ ക്രിസ്മസ്സ് വൃക്ഷം രാജകൊട്ടാരത്തിന് വെളിയിൽ അശേഷം അറിയപ്പെട്ടിരുന്നില്ല. യഥാർത്ഥത്തിൽ ഏതെങ്കിലും തരത്തിലുള്ള സാമൂഹ്യമതാചാരത്തിനുള്ള കലണ്ടറിൽ ക്രിസ്മസ്സ് ദിനം ഒരു പ്രധാനപ്പെട്ട തീയതിയായിരുന്നില്ല.” അപ്പോൾ പിന്നെ ക്രിസ്മസ്സ് ആഘോഷങ്ങളുടെ ജനപ്രീതിയെ പുനരുജ്ജീവിപ്പിക്കാൻ എന്തു സംഭവിച്ചു?
“ഈ പഴയ ഉത്സവങ്ങളെ ആദരണീയമായ ഒരു ഹ്രസ്വ കുടുംബ ആചരണമായി മാററിയെടുക്കാൻ തുടങ്ങിയത് 1830-കളോടടുത്തായിരുന്നു . . . 1870-കളായതോടെ അത് ഏറെക്കുറെ പൂർത്തീകരിക്കപ്പെടുകയും ചെയ്തു, അപ്പോഴായിരുന്നു സാൻറാക്ലോസ്സിന്റെ രൂപം ബ്രിട്ടനിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്” എന്ന് ക്രിസമസ്സ പാസററ പ്രസ്താവിക്കുന്നു. അതേസമയംതന്നെ, ചാൾസ് ഡിക്കൻസിന്റെ പ്രസിദ്ധീകരണമായ എ ക്രിസമസ്സ കരോൾ, പിശുക്കനായ സ്കൂർജിന്റെ ക്രിസ്മസ്സ് ആത്മാവിലേക്കുള്ള പരിവർത്തനത്തിന്റെ ഒരു കഥ, ദരിദ്രരോടുള്ള ഔദാര്യത്തിന്റെ ഒരു മനോഭാവത്തെ ജ്വലിപ്പിച്ചു. വ്യവസായവിപ്ലവംമൂലമുള്ള പട്ടണങ്ങളിലെ വാസത്തിന്റെ പരമദരിദ്രാവസ്ഥകളും സാമ്പത്തികപരാധീനതകളും വിക്റേറാറിയൻജനതകളെ ഒരു തരത്തിലുള്ള ധാർമ്മിക കുരിശുയുദ്ധത്തിന് പ്രേരിപ്പിച്ചു, പിന്നീട് എഡ്വേർഡിയൻ കാലഘട്ടത്തിൽ അത് “ആദരണീയരായ” ദരിദ്രരോടു മാത്രം ദയാലുത്വം കാണിക്കാൻ പരിഷ്ക്കരിക്കപ്പെട്ടു.
ബ്രിട്ടനിലെ കാത്തലിക്ക ഹെറൾഡിന്റെ ഒരു എഴുത്തുകാരൻ ഇപ്രകാരം നിരീക്ഷിക്കുന്നു: “പൊതുവായ സാമ്പത്തികാഭിവൃദ്ധിയോടെ ഇടത്തരക്കാരുടെ ക്രിസ്മസ്സ്ചടങ്ങിന്റെ ദൗർഭാഗ്യകരമായ വശങ്ങളിലനേകവും ക്രമേണ വിപുലവ്യാപകമായിത്തീർന്നു. ലാളിത്യവും ഔദാര്യവും മത്സരത്തിനും പ്രതാപപ്രകടനത്തിനും വഴിമാറിക്കൊടുത്തു. ഒരിക്കൽ ഒരു യഥാർത്ഥ ഉപചാരമായിരുന്ന കുടുംബവിരുന്ന് അതിഭക്ഷണംസഹിതമുള്ള മദ്യക്കൂത്തായി മാററപ്പെട്ടു. കുടുംബങ്ങൾ, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ചിലർക്കു നിന്ദയുള്ള കളികളിൽ ഏർപ്പെട്ടുകൊണ്ടും ചിലർ വെറുക്കുന്ന ടെലിവിഷൻ വീക്ഷിച്ചുകൊണ്ടും, സൻമനോഭാവവും പൊതുവായ സൗഹാർദ്ദവും മുന്തിനിൽക്കുന്നതായി സങ്കൽപ്പിക്കപ്പെടുന്ന സമയത്ത് അയൽക്കാരും പുറത്തുള്ളവരുമായി ബന്ധം വിച്ഛേദിച്ചുകൊണ്ടും ദിവസങ്ങൾ ചെലവഴിക്കാൻ ഈ പുതിയ പാരമ്പര്യങ്ങളാൽ കുടുംബങ്ങൾ നിർബന്ധിതരായിത്തീരുന്നു.
“ഒരുവൻ ഇതു പറയുന്നെങ്കിൽ, ഒരുവൻ വ്യാപാരമനഃസ്ഥിതിയെയോ അതിന്റെ കേവലമായ സാമൂഹ്യ ആചാരങ്ങളെയോ വിമർശിക്കാൻ തുനിയുന്നുവെങ്കിൽ അയാളെ ഒരു സ്ക്രൂജെയെന്ന് മുദ്രയടിക്കുന്നു. ഈ അടുത്ത വർഷങ്ങളിൽ ക്രിസ്മസ്സ് ഭയാനകമാംവിധം തെററിപ്പോയിരിക്കുന്നു എന്നു ഞാൻ വിചാരിക്കുന്നു.”
നിങ്ങൾ ഈ നിഗമനത്തോട് യോജിച്ചാലും ഇല്ലെങ്കിലും, ക്രിസ്മസ്സ്കാലത്ത് നിങ്ങളുടെ അയൽപക്കത്ത് എന്തു സംഭവിക്കാൻ കഴിയും?
ക്രിസമസ്സ—അപകടകരമായ ഒരു സമയം
ചിലയാളുകൾ ഈ അവസരത്തെ തീററിയിലും കുടിയിലും അമിതമായി മുഴുകുന്നതിന് ഉപയോഗിക്കുന്നത് നിങ്ങൾ കാണുന്നില്ലേ? മത്തു പിടിച്ചുള്ള ചട്ടമ്പിത്തരം നിങ്ങളുടെ സമൂഹത്തെ ശല്യപ്പെടുത്തുന്നില്ലേ? ക്രിസ്മസ്സ്കാലത്ത് ആത്മാർത്ഥതയുള്ള അനേകമാളുകൾ എടുത്തുപറയത്തക്ക ദയയും പരിഗണനയും പ്രകടമാക്കുന്നെങ്കിലും അവരുടെ പ്രയത്നങ്ങൾ ഈ കാലത്ത് സർവസാധാരണമായിരിക്കുന്ന കുടുംബബന്ധങ്ങളുടെ തകർച്ചകളെ തടയുന്നില്ല.
‘ക്രിസ്മസ്സ് ഇത്രയധികം ദുഷിച്ച നടത്തക്കിടയാക്കുന്നതെന്തുകൊണ്ട്?’ എന്ന് ഉചിതമായി നിങ്ങൾ ചോദിച്ചേക്കാം. അടിസ്ഥാനപരമായി അത് അക്രൈസ്തവം, പുറജാതീയം ആണെന്നുള്ളതുകൊണ്ടാണ്. ക്രിസ്തു അതിൽ പ്രസാദിക്കും എന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? അശേഷമില്ല. തീർച്ചയായും ബൈബിൾ വെട്ടിത്തുറന്ന് ഈ വാക്കുകളിൽ ന്യായവാദം ചെയ്യുന്നു: “നീതിക്കും അധർമ്മത്തിനും തമ്മിൽ എന്തു കൂട്ടായ്മയാണുള്ളത്? അല്ലെങ്കിൽ വെളിച്ചത്തിന് ഇരുളിനോട് എന്തു പങ്കാണുള്ളത്? കൂടാതെ ക്രിസ്തുവിനും ബലിയാലിനും [സാത്താൻ] തമ്മിൽ എന്തു പൊരുത്തമാണുള്ളത്?”—2 കൊരിന്ത്യർ 6:14, 15.
ഒരു വ്യത്യസ്ത വീക്ഷണം
ഈ ക്രിസ്മസ്സ് കാലത്ത് നിങ്ങളെ യഹോവയുടെ സാക്ഷികളിലൊരാൾ സന്ദർശിക്കാൻ നല്ല സാധ്യതയുണ്ട്. അവർ ക്രിസ്മസ്സ് ആഘോഷങ്ങളിൽ പങ്കുചേരുന്നില്ലെന്ന് നിങ്ങൾ നിരീക്ഷിക്കും. ഒരുപക്ഷേ അവരുടെ കുട്ടികൾക്ക് ഏറെയും ആഘോഷങ്ങളുടെ സന്തോഷം നഷ്ടപ്പെടുന്നു എന്ന് വിശ്വസിച്ചുകൊണ്ട് നിങ്ങൾ അവരേക്കുറിച്ച് ഉത്ക്കണ്ഠപ്പെട്ടേക്കാം. എന്നാൽ സതാംപ്ററണിലെ (ഇംഗ്ലണ്ട്) ഒരു അഭിമുഖത്തിൽ രണ്ടു പേരുടെ പിതാവായ ഒരു സാക്ഷി ഈ ഉറപ്പ് നൽകി: “‘അവർക്ക് എന്തെങ്കിലും നഷ്ടപ്പെടുന്നുവെന്ന് അവർ സത്യസന്ധമായി വിചാരിക്കുന്നില്ല, ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു,’ എന്ന് ജോൺ പറയുന്നു. ‘യഹോവയുടെ സാക്ഷികൾ സന്തുഷ്ട കുടുംബജീവിതത്തെ പുരോഗമിപ്പിക്കുന്നതിൽ ഉത്സാഹമുള്ളവരാണ്. അതുകൊണ്ട് ഞങ്ങൾ ഞങ്ങളുടെ കുട്ടികൾക്ക് വർഷത്തിലുടനീളം അനേകം സമ്മാനങ്ങൾ കൊടുക്കുന്നതുപോലെതന്നെ, ഞങ്ങൾ അവർക്ക് വളരെയധികം വിലയേറിയ ചിലത് പ്രദാനം ചെയ്യുന്നു [, അതായത്,] ഞങ്ങളുടെ സമയവും സ്നേഹവും.’”
നിശ്ചയമായും, അത്തരത്തിലുള്ള യഥാർത്ഥ സ്നേഹവും താൽപ്പര്യവും സന്തുഷ്ട കുടുംബജീവിതത്തിന് ഏറെ സംഭാവനചെയ്യുന്നു. അതുകൊണ്ട് പുറജാതി ഉത്ഭവമുള്ള ക്രിസ്മസ്സ് പാരമ്പര്യങ്ങൾ പിൻപററുന്നതിനുപകരം വർഷം മുഴുവൻ ബന്ധുക്കളോടും സ്നേഹിതരോടും പരിചയക്കാരോടും, അതെ, അപരിചിതരോടുപോലും ക്രിസ്തുതുല്യമായ ഒരു യഥാർത്ഥ ആത്മാവ് പ്രകടമാക്കിക്കൊണ്ട് എല്ലാവരും യേശുവിനെ ബഹുമാനിക്കുന്നതല്ലേ മെച്ചം? (g89 12/8)
[14-ാം പേജിലെ ചതുരം/ചിത്രം]
ക്രിസ്മസ്സ് ഫാദർഅഥവാസാൻറാ ക്ലോസ
ക്രിസ്മസ്സ്ഫാദർ “യേശുക്രിസ്തുവിനുശേഷമുള്ള ഏററവും വിജയകരമായ പ്രോത്സാഹനകഥ”യെന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു. എന്നാൽ അയാൾ ആരായിരുന്നു? ദി കസ്ററംസ് ആൻഡ് സെറിമണീസ് ഓഫ് ബ്രിട്ടൻ പറയുന്നതനുസരിച്ച് അയാൾ “കുറഞ്ഞപക്ഷം 15-ാം നൂററാണ്ടുമുതൽ [ക്രിസ്മസ്സ്] കാലഘട്ടത്തിലെ അസ്പഷ്ടമായ ഒരു മൂർത്തീകരണമായി അറിയപ്പെട്ടിരുന്നു . . . അയാളുടെ ആധുനിക വേഷത്തിന്റെ ഏകദേശരൂപത്തിൽ 1,653-ലെ ഒരു മരപ്പണിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്: എന്നാൽ ‘സാൻറാ ക്ലോസിന്റെ ക്രിസ്മസ്സിനുതലേന്നുള്ള സന്ദർശനങ്ങളും സ്റേറാക്കിംഗ്സ് (അല്ലെങ്കിൽ കൂടുതൽ അതിമോഹത്തോടെ, തലയണയുറകൾ) നിറക്കുന്നതിനുവേണ്ടി ചിമ്മിനിയിൽകൂടിയുള്ള ഇറക്കവും റെയിൻഡിയർ വലിക്കുന്ന അയാളുടെ വണ്ടിയുമെല്ലാം പാരമ്പര്യങ്ങളുടെ സംഗമസ്ഥാനമായ യു. എസ്സ്. എ. യിൽ ഉത്ഭവിച്ചതാണ്. അവിടത്തെ അയാളുടെ സ്വഭാവം 4-ാം നൂററാണ്ടിലെ മിറായിലെ സെൻറ് നിക്കോളാസിനെപ്പററിയും (അയാൾ അർദ്ധരാത്രിയിൽ രഹസ്യമായി കൊടുത്ത സ്ത്രീധനപ്പണസമ്മാനത്താൽ മൂന്നു കന്യകമാരെ വ്യഭിചാരത്തിൽനിന്ന് രക്ഷിച്ചവനും സിൻന്റെ ക്ലാസ്സ് എന്ന നിലയിൽ അയാളുടെ ഉത്സവദിനമായ ഡിസംബർ 6-ാംതീയതി ഡച്ച്-അമേരിക്കൻ കുട്ടികളുടെ ഷൂസുകൾ നിറച്ചവനുമാണ്) ജർമ്മൻ-അമേരിക്കൻ ക്രിസ്ക്രിംഗിളിനെപ്പററിയും (അയാൾ നല്ല കുട്ടികൾക്കു പ്രതിഫലം കൊടുക്കുകയും ചീത്തക്കുട്ടികളെ ശിക്ഷിക്കുകയും ചെയ്യുന്നവനാണ്) ഉള്ള ഐതിഹ്യങ്ങളും ഉത്തരധ്രുവത്തിൽ ജീവിക്കുന്ന മന്ത്രവാദികളെക്കുറിച്ചുള്ള സ്കാൻഡിനേവ്യൻ കഥകളും അഥവാ റഷ്യൻകഥകളും കലർത്തിയെടുത്തതായിരുന്നു. . . . ഈ സംയുക്ത അമേരിക്കൻ സാൻറാ 1870കളിൽ ഒതുക്കത്തിൽ വീണ്ടും അററ്ലാൻറിക്ക് കടന്നു: അന്നുമുതൽ അയാളുടെ കീർത്തിക്ക് നിരവധി വ്യാപാര മായാവികളാൽ പ്രത്യക്ഷത്തിൽ കേടുപററാതെ അയാൾ ‘കുട്ടികളുടെ ക്രിസ്മസ്സിന്’ വർദ്ധിതമായി ശുദ്ധമേ മതേതരമായ ഒരു പ്രാധാന്യം കൊടുത്തിരിക്കുന്നു.”
[15-ാം പേജിലെ ചതുരം/ചിത്രം]
ക്രിസമസ്സ് നിത്യഹരിതങ്ങൾ
ക്രിസ്മസ് അലങ്കാരങ്ങളിൽ പ്രമുഖം “മൃതസീസണിൽ ഫലം കായിക്കുന്ന മാന്ത്രികചെടികൾ” എന്നു വർണ്ണിക്കപ്പെടുന്ന ഹാളിയും തരുരോഹിണിയും ഇത്തിളുമാണ്. എന്നാൽ ഈ പ്രത്യേക നിത്യഹരിതങ്ങൾ എന്തുകൊണ്ട്? ചുവന്ന ഹാളിക്കായ്കൾ ക്രിസ്തുവിന്റെ രക്തത്തെ പ്രതിനിധാനംചെയ്യുന്നുവെന്നും അതിന്റെ മുള്ളുനിറഞ്ഞ ഇലകൾ പീലാത്തോസിന്റെ പടയാളികൾ യേശുവിന്റെ തലയിൽ പരിഹാസപൂർവം വെച്ച “മുൾക്കിരീടത്തെ” പ്രതീകപ്പെടുത്തുന്നുവെന്നും ചിലർ വിശ്വസിക്കുന്നുവെങ്കിലും പുറജാതികൾ ഹാളിയുടെ തിളക്കമുള്ള ഇലകളെയും പഴങ്ങളെയും നിത്യജീവന്റെ ഒരു പുരുഷപ്രതീകമായി വീക്ഷിച്ചിരുന്നു. (മത്തായി 27:29) അവർ തരുരോഹിണിയെ അമർത്യതയുടെ ഒരു സ്ത്രൈണജീവപ്രതീകമായും വീക്ഷിച്ചു. ഹാളിയും തരുരോഹിണിയും സംയുക്തമായി അവരുടെ ഫലപുഷ്ടിയുടെ പ്രതീകമായിത്തീർന്നു. ഇത്തിളിന്റെ പുറജാതിസംബന്ധങ്ങൾ ഇപ്പോഴും വളരെ ശക്തമായതുകൊണ്ട് ദി കസ്ററംസ് ആൻഡ് സെറിമണീസ് ഓഫ് ബ്രിട്ടൻ എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “യാതൊരു പള്ളിയലങ്കാരവിദഗ്ദ്ധനും യോർക്ക് മിൻസ്റററിലല്ലാതെ അതിനെ പൊറുക്കുകയില്ല.” എല്ലാ നിത്യഹരിതങ്ങളിലുംവെച്ച് ഏററം പ്രസിദ്ധമായത് ക്രിസ്മസ്ട്രീയാണ്, അത് ജർമ്മൻ പാരമ്പര്യങ്ങളിൽ ദീർഘനാളായി വിശേഷവൽക്കരിക്കപ്പെട്ടിരിക്കുന്നതും വിക്റേറാറിയാരാജ്ഞിയുടെ ഭർത്താവായിരുന്ന ആൽബർട്ട് പ്രഭു പ്രചാരത്തിൽവരുത്തിയതും കുടുംബക്രിസ്മസ്സാഘോഷങ്ങളുടെ കേന്ദ്രമായിത്തീർന്നതുമാകുന്നു. 1947നുശേഷം, നോർവേയുടെ തലസ്ഥാനമായ ഓസ്ലോ ലണ്ടനിലെ ട്രഫാൽഗർ സ്ക്വയറിൽ പ്രദർശിപ്പിക്കാൻ ഒരു ക്രിസ്മസ്ട്രീ സമ്മാനമായി അയച്ചുകൊടുത്തിട്ടുണ്ട്.
[16-ാം പേജിലെ ചിത്രം]
നോർവേ ബ്രിട്ടനുകൊടുക്കുന്ന വാർഷിക ക്രിസ്മസ് ട്രീ സമ്മാനം