നിങ്ങൾ ക്രിസ്തുമസ്സ് ആഘോഷിക്കേണ്ടതുണ്ടോ?
ക്രിസ്തുമസ്സിന്റെ പൗരസ്ത്യ പാശ്ചാത്യ ആഘോഷരീതികൾ തമ്മിലുള്ള സാമ്യവും വ്യത്യാസങ്ങളും ദൃഷ്ടാന്തീകരിക്കുന്നതിന് ഇവിടെ അവതരിപ്പിച്ചിരിക്കുന്ന വിവരങ്ങൾ ഒരു ജാപ്പനീസ് ലേഖകനും അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലുള്ള സ്നേഹിതനും പരസ്പരം കൈമാറിയ രണ്ടു കത്തുകളുടെ രൂപം അവലംബിച്ചിരിക്കുന്നു. വിവരങ്ങൾ പിൻവരുന്ന ചോദ്യത്തിന് ഉത്തരം കാണാൻ നിങ്ങളെ സഹായിക്കും: ഞാൻ ക്രിസ്തുമസ്സ് ആഘോഷിക്കണമോ?
പ്രിയ ഡേവിഡ്,
അവർ വീണ്ടും അതിനൊരുങ്ങിക്കഴിഞ്ഞു. കച്ചവടക്കാർ മുഖ്യപുരോഹിതൻമാരെപ്പോലെ ആളുകളെ നയിക്കുന്നു. ആഘോഷങ്ങളുടെ പ്രമാണി സാൻറാക്ലോസ്സാണ്. ക്രിസ്തുമസ്സ് ട്രീകൾ ആഘോഷത്തിന്റെ പ്രതീകമായി വർത്തിക്കുന്നു. ക്രിസ്തുമസ്സ് കേക്കുകളും കളിപ്പാട്ടങ്ങളും നിവേദ്യമായി നൽകപ്പെടുന്നു. കച്ചവടക്കാർ ക്രിസ്തുമസ്സിന്റെ മതം ജപ്പാനിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മൂന്നോ നാലോ പതിററാണ്ടുകളായി അവരുടെ ദൗത്യം വളരെ വിജയപ്രദമായിരിക്കുന്നു. ഈ “മതത്തിലേക്ക്” ജപ്പാൻകാരുടെ ഒരു വമ്പിച്ച സംഖ്യ പരിവർത്തനം ചെയ്തിരിക്കുകയാണ്—കുറഞ്ഞത് ഒരു വർഷത്തിൽ രണ്ടു ദിവസത്തേയ്ക്കെങ്കിലും!
ഇത് എന്നിൽ ആശയക്കുഴപ്പം ഉണ്ടാക്കി. ഏറിയപങ്കും അക്രൈസ്തവരായ ഇത്രയധികം ജപ്പാൻകാർ ഒരു ക്രിസ്ത്യൻ വിശേഷദിനം കൊണ്ടാടുന്നത് എന്തുകൊണ്ടായിരിക്കും എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഇത്ര വിപുലമായ തോതിൽ ജപ്പാൻകാർ ക്രിസ്തുമസ്സ് ആഘോഷിക്കാൻ തുടങ്ങിയത് എപ്പോഴായിരുന്നു? ഇതിന്റെയെല്ലാം പിമ്പിൽ എന്താണുള്ളത്?
ജാപ്പനീസ് ക്രിസ്തുമസ്സിന്റെ തുടക്കം അന്വേഷിച്ചപ്പോൾ ഞാൻ പിൻവരുന്ന രസാവഹമായ കഥ കണ്ടെത്തി. മേയ്ജി യുഗത്തിലെ ഒരു വലിയ എഴുത്തുകാരനായ സോസെകി നാററ്സുമി (1868-1912) ഇംഗ്ലണ്ടിൽ നിന്ന് ഷിക്കി മസായോക്കാ എന്ന പ്രസിദ്ധ കവിക്ക് 1900-ാം വർഷാന്ത്യത്തിൽ ഇംഗ്ലണ്ടിലെ മനോഹരമായ ക്രിസ്തുമസ്സ് രംഗം വർണ്ണിച്ചുകൊണ്ട് ഒരു പോസ്ററ് കാർഡയച്ചു. ക്രിസ്തുമസ്സ് ദിനത്തിലെ ഒരു ചാപ്പലിനെക്കുറിച്ച് ഷിക്കി ഒരു ഹെയ്ക്കി അഥവാ ഒരു ജാപ്പനീസ് ലഘുകാവ്യം രചിക്കുകപോലും ചെയ്തു. ജപ്പാനിൽ ഈ നൂററാണ്ടിന്റെ തിരിവിങ്കലും ക്രിസ്തുമസ്സ് ഒരു നവീന സംഗതി ആയിരുന്നു എന്നു തോന്നുന്നു. അതുകൊണ്ട്, കൃത്യമായി ജപ്പാൻകാർ അവരുടെ ആദ്യ ക്രിസ്തുമസ്സ് എന്നാണ് ആഘോഷിച്ചത്?
ഗിൻസായിൽ ഒരു വനിതാ വിദ്യാലയത്തിൽ അങ്ങ് മെയ്ജിയുടെ എട്ടാമാണ്ടിൽ (1873) ത്തന്നെ ക്രിസ്തുമസ്സ് ആഘോഷിക്കപ്പെട്ടിരുന്നു എന്ന് ആധികാരിക ഉറവിടങ്ങൾ അവകാശപ്പെടുന്നു എന്നറിയുന്നതിൽ താങ്കൾക്ക് താത്പര്യം ഉണ്ടായിരിക്കും. എങ്കിലും “ക്രിസ്തുമസ്സ് കൊണ്ടാടുന്ന പതിവ് 1945-വരേക്ക് ജപ്പാനിൽ യഥാർത്ഥത്തിൽ വേരൂന്നിത്തുടങ്ങിയിരുന്നില്ല”—എന്ന് ദ ക്രിസ്ത്യൻ സെൻച്വറി എന്ന പത്രിക നിരീക്ഷണം നടത്തി. അപ്പോഴായിരുന്നു അമേരിക്കൻ പട്ടാളക്കാരുടെയും മിഷ്യനറിമാരുടെയും കുടുംബങ്ങൾ ക്രിസ്തുമസ്സ് ആഘോഷിക്കുന്നത് ജപ്പാൻകാർ കണ്ടത്. രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെടുകയും ആത്മീയമായ ഒരു ശൂന്യതയിൽ വിടപ്പെടുകയും ചെയ്തതിനുശേഷം ജപ്പാൻകാർക്ക് പൊതുവിൽ അവരെ ഉൻമേഷഭരിതരാക്കുന്ന എന്തെങ്കിലും ആവശ്യമായിരുന്നു.
ക്രിസ്തുമസ്സ് ആ ആവശ്യം നിറവേററി. നിങ്ങൾക്കൂഹിക്കാൻ കഴിയുന്നതുപോലെ കച്ചവടക്കാർ തങ്ങളുടെ ആണ്ടറുതിയിലെ വ്യാപാരം വർദ്ധിപ്പിക്കുന്നതിന് ക്രിസ്തുമസ്സ് അലങ്കാരങ്ങൾ ഉപയോഗിക്കുന്നതിൽ അല്പ്പം പോലും സമയം പാഴാക്കിയില്ല. ക്രിസ്തുമസ്സ് അലങ്കാരവസ്തുക്കൾ “ഉപഭോക്താക്കളെ ആകർഷിച്ചടുപ്പിക്കുന്നതിൽ മായാജാലംപോലെ പ്രവർത്തിച്ചു” എന്ന് കിംപിഷീബാ എന്ന പത്രലേഖകൻ പറയുന്നു. “ഈ അലങ്കാരങ്ങൾ ആകർഷകങ്ങൾ ആയിരുന്നുവെന്നതും അവ ഉത്സവാഹ്ലാദം പകർന്നു എന്നതുമായിരുന്നു ഇതിന് കാരണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷെ ഡേവിഡ്, നീ ഇംഗ്ലണ്ടിൽ ജീവിക്കുന്നതുകൊണ്ട് ക്രിസ്തുമസ്സ് സമ്മാനങ്ങൾ വന്നു ചേരുന്നതിന് ദീർഘനാൾ മുമ്പേതന്നെ വർഷാന്ത്യസമ്മാനങ്ങൾ കൈമാറുന്ന സമ്പ്രദായം ജപ്പാൻകാർക്കുണ്ടായിരുന്നുവെന്ന് നീ അറിയാൻ ഇടയില്ല. ചില്ലറവിൽപ്പനക്കാർക്ക് ഡിസംബർ മാസം എപ്പോഴും ഒരു ഉത്സവകാലം ആയിട്ടാണിരുന്നിട്ടുള്ളത്. വത്സരാന്ത്യ ബോണസ്സിൽ, നിന്നും വീർത്ത പണസഞ്ചിയുമായി ആളുകൾ വിറളിപിടിച്ച് ചെലവിടാൻ ഇറങ്ങിത്തിരിക്കുന്നു. “ഈ [ക്രിസ്തുമസ്സ്] അന്തരീക്ഷം” പക്ഷെ, ആളുകളെ ചെലവിടാൻ ഒരുക്കമുള്ള ഉല്ലാസഭരിതമായ ഒരു മനോനിലയിലാക്കി, അവരെക്കൊണ്ട് സാധാരണയിൽക്കവിഞ്ഞ് ഒസീ-ബോ [വത്സരാന്ത്യസമ്മാനങ്ങൾ] വാങ്ങിപ്പിച്ചിരുന്നു, അങ്ങനെ ക്രിസ്തുമസ്സ് അലങ്കാരങ്ങൾ ഉപയോഗിക്കുന്ന സമ്പ്രദായം തുടർന്നു പോന്നു എന്ന് മി. ഷീബാ വിശദീകരിക്കുന്നു.
ഇന്ന് ഡിപ്പാർട്ട്മെൻറ് സ്റേറാറുകളും ചില്ലറവിൽപ്പനക്കാരും അങ്ങേയററം ഫലപ്രദമായി പ്രവർത്തിക്കുന്ന “ക്രിസ്തുമസ്സ് ആത്മാവി”ൽ നിന്ന് പരമാവധി മുതലെടുക്കാൻ അതിന് പെരുമ്പറ കൊട്ടുന്നു. കളിക്കോപ്പു നിർമ്മാതാക്കളും ബേക്കറിക്കാരും ഉത്സവകാലം പ്രയോജനപ്പെടുത്തുന്നതിന് ഈ അന്തരീക്ഷം ഉന്നം വച്ചുകൊണ്ട് കടന്നുവരുന്നു. ജപ്പാനിലെ ഏററവും വലിയ കളിക്കോപ്പ് വ്യാപാര ശൃംഖലയായ കിഡ്ഢിലാൻറിൽ ഡിസംബറിലെ വിൽപ്പന മററ് മാസങ്ങളുടേതിനേക്കാൾ നാലിരട്ടി ആയിട്ടാണിരുന്നിട്ടുള്ളത്. ഓരോ വർഷവും ജപ്പാനിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം കേക്കുകളുടെ 5 മുതൽ 10 ശതമാനം വരെ “ക്രിസ്തുമസ്സ് കേക്കുകളാണ്.”
ജപ്പാനിൽ വ്യാപാര താത്പര്യങ്ങൾ ക്രിസ്തുമസ്സ് രംഗത്തെ ഭരിക്കുന്നതിൽ ചിലർ അസ്വസ്ഥരാണെന്ന് ഞാൻ കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ദീർഘകാലം ജപ്പാനിൽ ജീവിച്ച ഒരു അമേരിക്കക്കാരനെ ഉദ്ധരിച്ചുകൊണ്ട് ദ ഡെയ്ലി യോമിയുരി പറയുന്നു: “ജപ്പാൻകാർ മിക്കവാറും എല്ലാ ക്രിസ്തുമസ്സ് കൗശലങ്ങളും ഉപയുക്തമാക്കിയിരിക്കുന്നു. പക്ഷെ എങ്ങനെയോ ഉത്സവകാലത്തിന്റെ ആത്മാവ് ഇവിടെയില്ല.” അദ്ദേഹം ക്രിസ്തുമസ്സിന്റെ മതപരമായ വശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
ഇത് ക്രിസ്തുമസ്സിന്റെ മതപരമായ വശത്തിലേക്ക് നോക്കാൻ എന്നെ പ്രേരിപ്പിച്ചു. പള്ളിയിൽപോക്കുകാർ പറയുന്നത് (ഡിസംബർ 25) ക്രിസ്തുമസ്സ്, ക്രിസ്തുവിന്റെ ജൻമദിനം ആണെന്നാണ്. എൻസൈക്ലോപ്പീഡിയാ ഓഫ് ജാപ്പനീസ് റിലിജ്യൻസിൽ യേശു ഡിസംബർ 25-നാണ് ജനിച്ചത് എന്ന് സ്ഥാപിക്കാനാവില്ല എന്ന് കണ്ടപ്പോൾ എനിക്കെന്താശ്ചര്യം തോന്നിയെന്നോ! എൻസൈക്ലോപ്പീഡിയാ പറയുന്നു: “ക്രിസ്തുവിന്റെ ജനനത്തിന്റെ കൃത്യമായ ദിനം അറിയില്ലെങ്കിലും മൂന്നാം നൂററാണ്ടു മുതൽക്കാണ് ഡിസംബർ 25-ാം തീയതിയിൽ ക്രിസ്തുമസ്സ് ആഘോഷിച്ചു തുടങ്ങിയിട്ടുള്ളത് . . . ഈ ദിവസം ഏറെക്കുറെ ദക്ഷിണായന സമാപ്തി (മകര സംക്രാന്തി) യുടെ ദിവസത്തോടടുത്ത് വരുന്നു. അത് ക്രിസ്തുവിന് മുമ്പുണ്ടായിരുന്ന സൂര്യന്റെ പുനർജനനാഘോഷം കടമെടുക്കുകയും ചെയ്തു.” “സൂര്യന്റെ പുനർജനനമോ?” ഞാൻ വിചാരിച്ചിരുന്നത് അതു യേശുവിന്റെ ജൻമദിനമായി കരുതപ്പെട്ടിരുന്നെന്നാണ്. പ്രാരംഭത്തിൽ ദക്ഷിണായന സമാപ്തിയുടെ ഒരു പുറജാതി ആഘോഷമായിരുന്ന ഒന്നിനെ ആത്മാർത്ഥതയുള്ള ക്രിസ്ത്യാനികൾക്കെങ്ങനെ കൊണ്ടാടാൻ കഴിയും? അത് യേശുവിന്റെ ജൻമദിനമായിരുന്നില്ല പിന്നെയോ സൂര്യന്റെ ജൻമദിനാഘോഷമായിരുന്നു. പള്ളിയിൽ പോക്കുകാരായ പാശ്ചാത്യർക്ക് അടിസ്ഥാനപരമായി അതേവിധമുള്ള ഒരു ആഘോഷമുണ്ടായിരിക്കെ ഒരു “ക്രിസ്ത്യൻ വിശേഷദിനം” ആഘോഷിക്കുന്നതിൽ ജപ്പാൻകാർ തത്വവിഹീനരാണ് എന്ന് അവർക്കെങ്ങനെ വിമർശിക്കാൻ കഴിയും?
അതുകൊണ്ട് എനിക്കുവേണ്ടി ഈ ചോദ്യങ്ങൾക്ക് താങ്കൾക്ക് ഉത്തരം നൽകാൻ കഴിയുമെങ്കിൽ ഞാൻ വിലമതിക്കും, കാരണം ഇവ അത്യന്തം അസ്വസ്ഥതാജനകമാണ്.
നിങ്ങളുടെ സ്നേഹിതൻ
ഇച്ചിറോ
പ്രിയ ഇച്ചിറോ,
താങ്കളുടെ രാജ്യത്തെ ക്രിസ്തുമസ്സ് ആഘോഷം വർണ്ണിച്ചുകൊണ്ട് താങ്കൾ എനിക്കെഴുതിയ കത്തിന് വളരെയധികം നന്ദി. പൗരസ്ത്യജനങ്ങൾ ഒരു പാശ്ചാത്യ വിശേഷദിനം എങ്ങനെ കൊണ്ടാടുന്നുവെന്നു കേട്ടറിയുന്നത് പാശ്ചാത്യരായ ഞങ്ങൾക്ക് അത്യന്തം താത്പര്യമുള്ള കാര്യമാണ്.
സൂക്ഷ്മമായിപ്പറഞ്ഞാൽ ക്രിസ്തുമസ്സ് ഒരു പുറജാതി വിശേഷദിനമാണ് എന്ന് പറയുന്നതിൽ താങ്ങൾക്കു തികഞ്ഞ ന്യായീകരണം ഉണ്ട്. സാറേറർണേലിയ എന്ന പേരിൽ കാർഷികദേവനായ സാറേറർണിനു വേണ്ടി ഏർപ്പെടുത്തപ്പെട്ട റോമൻ ഉത്സവത്തിൽ നിന്നാണ് ക്രിസ്തുമസ്സ് ആഘോഷം ഉടലെടുത്തത് എന്ന് ഏതു റഫറൻസ് ഗ്രന്ഥവും നിങ്ങളോട് പറയും.
ജാപ്പനീസ് ജനങ്ങളായ നിങ്ങൾ നിങ്ങളുടെ ബുദ്ധ, ഷിൻറോ സംസ്ക്കാരത്തിലേക്ക് ക്രിസ്തുമസ്സിനെ കടമെടുത്തതുപോലെ ക്രൈസ്തവലോകത്തിലെ സഭകൾ പുറജാതി ഉത്സവങ്ങളെ അവരുടെ ക്രിസ്ത്യൻ പാരമ്പര്യത്തിലേക്ക് കടമെടുത്തു. ഒരർത്ഥത്തിൽ അത് കൂടുതൽ പാപകരമാണ്. കാരണം ജപ്പാൻകാർ അതിനെ ഒരു വിജാതീയ ഉത്സവം എന്ന നിലയിൽ ആഘോഷിക്കുമ്പോൾ പള്ളിയിൽ പോക്കുകാർ ആ പുറജാതി ആഘോഷത്തെ ഒരു ക്രിസ്തീയ ക്രിസ്തുമസ്സ് ആയിട്ടാണ് കൊണ്ടാടുന്നത്.
ഒരു കാലത്ത് ക്രിസ്തുമസ്സിന്റെ മതപരവും മതേതരവും ആയ രൂപങ്ങളിലുള്ള ആഘോഷം ഇവിടെ ഇംഗ്ലണ്ടിൽ നിയമവിരുദ്ധമായിരുന്ന ഒരു സമയമുണ്ടായിരുന്നു. അത് പ്യൂരിററൻമാർ ഇംഗ്ലണ്ട് ഭരിച്ചപ്പോൾ ആയിരുന്നു. വടക്കെ അമേരിക്കയിലെ മസാച്വുസെററ്സ് ഉൾക്കടലിന്റെ കരയിലുള്ള കോളനിയിൽ, തങ്ങളുടെ വിശ്വാസങ്ങൾ നിമിത്തം ഇംഗ്ലണ്ട് വിട്ടുപോന്ന പ്യൂരിററൻമാരും ക്രിസ്തുമസ്സ് നിരോധിക്കുകയും ഈ ഉത്സവകാലത്ത് ഉല്ലസിച്ചാനന്ദിച്ചാൽ പിഴ ഈടാക്കുകയും ചെയ്തിരുന്നു.
പക്ഷെ ക്രിസ്ത്യാനിത്വത്തെ മററ് പുറജാതി മതങ്ങളുമായി കൂട്ടിക്കുഴക്കുന്നത് സംബന്ധിച്ച് ബൈബിളിന്റെ വീക്ഷണം നിങ്ങൾ അറിയണം. “നിങ്ങൾ അവിശ്വാസികളുമായി പൊരുത്തമില്ലാത്ത നുകം പങ്കിടരുത്.” അങ്ങനെയാണ് 2 കൊരിന്ത്യർ 6:14-16-ൽ അപ്പോസ്തലനായ പൗലോസ് പ്രചോദിപ്പിച്ചത് തുടർന്ന് 17-ാം വാക്യത്തിൽ അവൻ യെശയ്യാവിന്റെ പുസ്തകത്തിൽ (52:11-ൽ നിങ്ങളുടെ റഫറൻസിനുവേണ്ടി) നിന്ന് തുടർന്ന് ഉദ്ധരിക്കാൻ തുടങ്ങുന്നു: “‘അതുകൊണ്ട് അവരുടെ ഇടയിൽ നിന്ന് പുറത്തുപോന്ന്, നിങ്ങളെത്തന്നെ വേർതിരിക്കുക,’ എന്ന് യഹോവ പറയുന്നു, ‘അശുദ്ധമായ വസ്തു തൊടുകയുമരുത്.’”
പുറജാതിമതങ്ങളിൽ ഉടലെടുക്കുന്ന ഒരു ഉത്സവം ആഘോഷിച്ചുകൊണ്ട് നമുക്ക് അവിശ്വാസികളിൽ നിന്ന് എങ്ങനെ സ്വയം വേർപെടുത്താൻ കഴിയും? ഈ ചോദ്യം ക്രിസ്തുമസ്സ് ആഘോഷിക്കുന്ന പാരമ്പര്യം ഉപേക്ഷിക്കാൻ അനേക ക്രിസ്ത്യാനികളെ പ്രേരിപ്പിച്ചിട്ടുണ്ട്. (മത്തായി 15:3-6-ലേക്ക് താങ്കളുടെ ബൈബിൾ തുറന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ വായിക്കുന്നത് രസാവഹമായി താങ്കൾക്കനുഭവപ്പെടും.) ഇതെല്ലാമാണെങ്കിലും അത്തരം ആഘോഷങ്ങൾ ഉപേക്ഷിക്കാൻ കൂടുതലായ കാരണങ്ങളുണ്ട്.
ഡിസംബർ 25 യേശുവിന്റെ ജൻമദിനം അല്ല എങ്കിൽ അവന്റെ ജൻമദിനം എന്ന നിലയിൽ ആ ദിനം ആചരിക്കുന്നത് വ്യാജം പറയുന്നതിന് തുല്യം ആണ്. താങ്കൾ കത്തിൽ സൂചിപ്പിച്ചതുപോലെ സത്യത്തെ സ്നേഹിക്കുകയും സത്യസന്ധനായിരിക്കാൻ ആജ്ഞാപിക്കപ്പെടുകയും ചെയ്ത ഒരു ക്രിസ്ത്യാനിക്ക് എങ്ങനെ വ്യാജത്തെ പ്രോത്സാഹിപ്പിക്കാൻ കഴിയും? (എഫേസ്യർ 4:25) തീയതിയുടെ കാര്യം തുടങ്ങി സാൻറാക്ലോസ്സിന്റെ കഥവരെ, ക്രിസ്തുമസ്സിൽ ഭോഷ്ക്കുകൾ നിബിഢമായി നിറഞ്ഞിരിക്കുന്നു. പക്ഷെ, ക്രിസ്ത്യാനികളോട് വെളിപ്പാട് 22:15-ൽ “വ്യാജത്തെ സ്നേഹിക്കുകയും ആചരിക്കുകയും ചെയ്യുന്നവനേവനും” നിത്യജീവന്റെ അനുഗ്രഹമില്ലാതെ ഒടുങ്ങിപ്പോകും എന്ന് പറഞ്ഞിരിക്കുന്നു.
ആ സ്ഥിതിക്ക് പാശ്ചാത്യലോകത്തെ ക്രിസ്ത്യാനികൾ എന്നു പറയപ്പെടുന്നവർ ക്രിസ്തുമസ്സ് ആഘോഷിക്കുന്നതെന്തുകൊണ്ട്? ഒരു കാരണം, വ്യാപാര താത്പര്യങ്ങൾ ആണ്, നിങ്ങളുടെ രാജ്യത്തേതുപോലെതന്നെ. ഐക്യനാടുകളിലെ ഒരു ബാപ്ററിസ്ററ് ശുശ്രൂഷകൻ പിൻവരുന്ന പ്രകാരം വിലപിച്ചത് ഞാൻ ഓർക്കുന്നു: “വ്യാപാരത്തിൻ വശം മുഴുവനായി നീക്കം ചെയ്താൽ മിക്കയാളുകൾക്കും തങ്ങൾ ക്രിസ്തുമസ്സ് ആഘോഷിച്ചതേ ഇല്ല എന്നു തോന്നും. എന്നാൽ, മതപരമായ വശം അപ്പാടെ നീക്കം ചെയ്യാനാവും, പക്ഷെ ഒരു വലിയ സംഖ്യ ആളുകൾ വ്യത്യാസം ശ്രദ്ധിക്കുകയേ ഇല്ല.” ഈ വാക്കുകൾ ഇംഗ്ലണ്ടിലും ഒരുപോലെ ബാധകം ആണ്.
രസകരമാംവിധം ബൈബിൾ, “മഹാബാബിലോൻ” എന്നു അത് വിളിക്കുന്നതെന്തിനെയോ അതും വ്യാപാരതാത്പര്യവും തമ്മിലുള്ള ഉററബന്ധത്തെ വെളിപ്പെടുത്തുന്നു. “മഹാബാബിലോ”ന്റെ വീഴ്ചയെ ചിത്രീകരിച്ചശേഷം ബൈബിൾ (വെളിപ്പാട് 18:2, 11-19-ൽ) ഇങ്ങനെ പറയുന്നു: “ഭൂമിയിലെ സഞ്ചാരവ്യാപാരികൾ അവളെച്ചൊല്ലി കരഞ്ഞുവിലപിക്കുന്നു, കാരണം അവരുടെ മുഴു ചരക്കും ഇനിമേൽ വാങ്ങാൻ ആരുമില്ല . . . അവളിൽ നിന്ന് സമ്പന്നരായിത്തീർന്ന സഞ്ചാരവ്യാപാരികൾ അവളുടെ പീഡയെച്ചൊല്ലിയുള്ള ഭയം നിമിത്തം അകലത്ത് നിന്ന് കരഞ്ഞുവിലപിക്കും.”
നിങ്ങൾക്ക് മഹാബാബിലോനെ തിരിച്ചറിയാൻ കഴിയുമോ? ക്രിസ്തുമസ്സിനെക്കുറിച്ചുള്ള വ്യാജപഠിപ്പിക്കലുകൾ പരത്തി “ഭൂമിയിലെ സഞ്ചാരവ്യാപാരികൾക്ക്” ഭീമമായ ലാഭം, ഇംഗ്ലണ്ടിലായാലും ജപ്പാനിലായാലും ഉണ്ടാക്കിക്കൊടുത്തത് ആരാണ്? അത് ക്രൈസ്തവലോകത്തിലെ മതങ്ങൾ അല്ലേ? അതെ, പഠനങ്ങളിൽ നിന്നും “മഹാബാബിലോൻ,” ക്രൈസ്തവലോകം ഉൾപ്പെടെയുള്ള വ്യാജമതങ്ങളുടെ ലോകസാമ്രാജ്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്ന് ഞാൻ ഗ്രഹിച്ചിട്ടുണ്ട്.
നാം എന്തുചെയ്യണം എന്നാണ് താങ്കൾ കരുതുന്നത്? മഹാബാബിലോനെക്കുറിച്ചുള്ള ബൈബിൾ വൃത്താന്തം ഞാൻ ചെയ്യേണ്ടത് എന്ത് എന്നു നിശ്ചയിക്കാൻ എന്നെ സഹായിച്ചു. വെളിപ്പാട് 18:4 ഇങ്ങനെ പ്രേരിപ്പിക്കുന്നു: “അവളുടെ ബാധകളിൽ ഓഹരിക്കാരാകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എന്റെ ജനമേ, അവളെ വിട്ടു പുറത്തുപോരുവിൻ.”
“അവളെ വിട്ടുപുറത്തുപോരുന്നത്” അതായത് വ്യാജത്തെ പ്രോത്സാഹിപ്പിക്കുന്ന മതത്തെ വിട്ടുപോരുന്നത് എന്റെ ഭാഗത്ത് ഒരു നിർണ്ണായകമായ നടപടിയെ അർത്ഥമാക്കി. ക്രിസ്തുമസ്സുമായി കൂട്ടിക്കുഴക്കപ്പെട്ട എല്ലാ ആചാരങ്ങളിൽ നിന്നും വിമുക്തിനേടുകയെന്നത് എളുപ്പമായിരുന്നില്ല. ക്രിസ്തുമസ്സ് ഒരു സാമൂഹികവും മതപരവുമായ വിശേഷദിനമാണ്. മററുള്ളവരിൽ നിന്ന് വ്യത്യസ്ഥരായിരിക്കുന്നതിനു എനിക്ക് ധൈര്യം സംഭരിക്കേണ്ടതാവശ്യമായിരിക്കുന്നു. സദൃശവാക്യങ്ങൾ 29:25-ൽ ഞാൻ കണ്ട വാക്കുകൾ സഹായകരമായി എനിക്ക് തോന്നി: “മനുഷ്യരുടെ മുമ്പാകെ ഭയന്നു വിറക്കുന്നതാണ് ഒരു കെണിയൊരുക്കുന്നത്, പക്ഷെ, യഹോവയിൽ ആശ്രയിക്കുന്നവനോ സംരക്ഷിക്കപ്പെടും.”
ഞാൻ ഈ ആശയങ്ങൾ കാണാനിടയായത് യഹോവയുടെ സാക്ഷികളുടെ സഹായത്തോടുകൂടെയാണ്. ഇംഗ്ലണ്ടിൽ ആയിരക്കണക്കിനാളുകൾ അതേ നടപടിയെടുക്കുകയും ക്രിസ്തുമസ്സ് ആഘോഷം ഉൾപ്പെടെയുള്ള അതിന്റെ സകല മതാചാരങ്ങളോടുമൊപ്പം മഹാബാബിലോനിൽ നിന്നും പുറത്തുപോരുകയും ചെയ്തിട്ടുണ്ട്. അതിന്റെയർത്ഥം യേശുക്രിസ്തുവിനെ ഞങ്ങൾ ആദരിക്കുന്നില്ല എന്നല്ല. അവനെ ഞങ്ങൾ ആദരിക്കുന്നു, വർഷത്തിലൊരിക്കൽമാത്രം ഒരു “ക്രിസ്തുമസ്സ് ആത്മാവ്” കാണിക്കുന്നതിലൂടെയല്ല പിന്നെയോ വർഷത്തിലുടനീളം ഒരു ക്രിസ്തുസമാനമായ ആത്മാവ് പ്രകടമാക്കുന്നതിലൂടെ.
താങ്കളുടെ ആത്മാർത്ഥ സ്നേഹിതൻ
ഡേവിഡ്
(എഫേസ്യർ 4:20-24; ഫിലിപ്യർ 2:1-6; കൊലോസ്യർ 3:1-14 എന്നിവ, അവർ വളർത്താൻ ശ്രമിക്കുന്ന ക്രിസ്തുസമാനമായ ആത്മാവ് സംബന്ധിച്ചറിയാൻ കാണുക.—എഡിററർ.) (w86 12/15)
[4-ാം പേജിലെ ആകർഷകവാക്യം]
കച്ചവടക്കാർ മുഖ്യപുരോഹിതൻമാരെപ്പോലെയും സാൻറാക്ലോസ്സ് ആഘോഷങ്ങളുടെ പ്രമാണിയും ആണ്
[5-ാം പേജിലെ ആകർഷകവാക്യം]
കച്ചവടക്കാർ വത്സരാന്ത്യവില്പന വർദ്ധിപ്പിക്കുന്നതിന് ക്രിസ്തുമസ്സിനെ ഉപയോഗിച്ചു
[5-ാം പേജിലെ ആകർഷകവാക്യം]
ഇത് ക്രിസ്തുമസ്സിന്റെ മതപരമായ വശം പരിശോധിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചു
[6-ാം പേജിലെ ആകർഷകവാക്യം]
“അതുകൊണ്ട് അവരുടെ ഇടയിൽ നിന്ന് പുറത്തുപോരുവിൻ . . . അശുദ്ധമായ വസ്തുതൊടുകയുമരുത്”
[6-ാം പേജിലെ ആകർഷകവാക്യം]
“ഭൂമിയിലെ സഞ്ചാരവ്യാപാരികൾ അവളെച്ചൊല്ലി കരയുകയും വിലപിക്കുകയും ചെയ്തു”
[7-ാം പേജിലെ ആകർഷകവാക്യം]
“മനുഷ്യരുടെ മുമ്പാകെ ഭയന്ന് വിറക്കുന്നത് ഒരു കെണിയൊരുക്കുന്നു. എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനോ സംരക്ഷിക്കപ്പെടും”