നിങ്ങൾ എല്ലായ്പ്പോഴും വൈകുന്നുവോ?
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് തങ്ങളുടെ ഭവനത്തിൽ നടത്താനിരുന്ന ഒരു കൂടിവരവിന്, രണ്ട് ആൺകുട്ടികൾ ക്ഷണക്കത്തുകൾ എഴുതി. തങ്ങളുടെ സ്നേഹിതരിൽ രണ്ടുപേർ പതിവായി വൈകിവരാറുള്ളതു ഓർമ്മിച്ചുകൊണ്ട് ഒരു ആൺകുട്ടി പറഞ്ഞു: “അവരുടെ ക്ഷണക്കത്തുകളിൽ നമുക്കെന്തുകൊണ്ട് 1 മണി എന്ന് എഴുതിക്കൂടാ? അവർ മിക്കവാറും 2 മണിക്ക് കൃത്യസമയത്തുതന്നെ എത്തും.” അതാണ് യഥാർത്ഥത്തിൽ സംഭവിച്ചതും.
കൃത്യനിഷ്ഠയോടു ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും അതുപോലെ എളുപ്പത്തിൽ പരിഹരിക്കാവുന്നതല്ല. വാസ്തവത്തിൽ കൃത്യസമയത്ത് ആയിരിക്കുന്നതിലുള്ള പരാജയം വൈകിവരുന്നവർക്കും, അവർക്കുവേണ്ടി കാത്തുനിൽക്കാൻ നിർബ്ബന്ധിതരാക്കപ്പെടുന്നവർക്കും ഗുരുതരമായ ബുദ്ധിമുട്ടുകൾക്കു കാരണമായേക്കാം. എല്ലാ സംസ്ക്കാരങ്ങളും കൃത്യനിഷ്ഠക്ക് വലിയ ഊന്നൽ കൊടുക്കുന്നില്ലെന്നുള്ളതു സത്യം തന്നെ. എന്നാൽ നിങ്ങൾ എവിടെ ജീവിക്കുന്ന ആളായിരുന്നാലും, വിമാനയാത്രകൾ ഔപചാരികമീററിംഗുകൾ, ബിസ്സിനസ്സ് നിയോഗങ്ങൾ, എന്തിന്, ചില സാമൂഹ്യ ചടങ്ങുകൾക്കുപോലും സമയത്തു തന്നെ ആയിരിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തയുള്ളവരായിരിക്കേണ്ടതുണ്ട്.
അതുകൊണ്ട് നിങ്ങൾ പതിവായി വൈകുന്നുവെങ്കിൽ, സമയത്തായിരിക്കുന്നതിന് നിങ്ങളെ എന്തിനു സഹായിക്കാൻ കഴിയും? അതുപോലെ മററുള്ളവർക്കുവേണ്ടി നിങ്ങൾക്കു പലപ്പോഴും കാത്തു നിൽക്കേണ്ടി വരുന്നെങ്കിൽ, ഈ വ്യാപകമായ മാനുഷബലഹീനതയുമായി പൊരുത്തപ്പെട്ടുപോകാൻ നിങ്ങളെ എന്തിനു സഹായിക്കാൻ കഴിയും?
നിങ്ങൾ പതിവായി വൈകുന്ന ആളാണോ? ഒന്നാമതായി, അതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുക. നിങ്ങൾ എളുപ്പത്തിൽ ശ്രദ്ധപതറിക്കപ്പെടുന്ന ആളാണോ? നിങ്ങൾക്കു നിങ്ങളെത്തന്നെയോ നിങ്ങളുടെ കുടുംബത്തെയോ സംഘടിപ്പിക്കുവാൻ വളരെ ബുദ്ധിമുട്ടുണ്ടോ? വൈകുന്നതിനുള്ള അത്തരം സ്വാധീനങ്ങളെ ബോധപൂർവ്വകമായ ശ്രമത്താൽ കീഴടക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കു സമയം പട്ടികപ്പെടുത്തി, എല്ലാത്തിനും വേണ്ടതിലധികം സമയം അനുവദിച്ചുകൊണ്ട് ക്രമീകരിക്കുക. ഓരോ മണിക്കൂറിലോ മറേറാ സമയം ഒത്തു നോക്കുക. പ്രധാനപ്പെട്ട നിയോഗങ്ങൾക്ക് കൃത്യസമയത്ത് എത്തിച്ചേരാൻ ശ്രമിക്കുന്നതിനുപകരം, പ്രതീക്ഷിക്കപ്പെടുന്നതിലും നേരത്തെ അവിടെ ആയിരിക്കാൻ ലക്ഷ്യം വെക്കുക. എന്നിരുന്നാലും നിങ്ങൾ വൈകിവരുന്നതിന്റെ പ്രശ്നം കൂടുതൽ ആഴത്തിൽ വേരൂന്നിയതായിരിക്കുമോ?
മന:ശാസ്ത്രപരമായ കാരണങ്ങൾ
ചിലപ്പോൾ വൈകിവരുന്നതിനു പിന്നിൽ ഒളിഞ്ഞുകിടക്കുന്ന ആന്തരങ്ങൾ ഉണ്ടായിരിക്കാം—അപ്രീതികരമായ ഇടപെടലുകളെ ഒഴിവാക്കൽ, ഒരുവന്റെ സ്വന്തം പ്രാധാന്യത്തെ പ്രകടമാക്കൽ, ശ്രദ്ധപിടിച്ചുപററൽ, അല്ലെങ്കിൽ മററുള്ളവർക്കു വേണ്ടി കാത്തുനിൽക്കുന്നതൊഴിവാക്കൽ—എന്നിവ.
വൈകുന്നതിനുള്ള കുറച്ചുകൂടി ഗൂഢമായ ഒരു കാരണത്തെപ്പററി ഡോ. ഡ്രൂ സ്ക്കോട്ട് പറയുന്നു: “ഒരു സെയിൽസ്മാൻ, തന്റെ ഇടപാടുകാരുമായുള്ള ആ മീററിംഗിന് കൃത്യസമയത്തു ഓഫീസ് വിടുന്നതിന് എല്ലാം ശരിയാക്കി വാതിൽക്കൽ ചെല്ലുമ്പോൾ, ഒരു ‘ഫോൺ വിളി കൂടി’ നടത്താൻ തിരികെ വരുന്നു. ഒരു വിമാന യാത്രക്കു പോകുന്ന ഒരു അഭിഭാഷക ‘ഒരു മെമ്മോയും കൂടി മാത്രം’ പറഞ്ഞെഴുതിപ്പിച്ചുകൊണ്ടു തന്റെ പോക്കിനെ നിർബന്ധിതമായും വൈകിക്കുന്നതിന് ചിന്തിക്കുന്നു. ഇത്തരത്തിലുള്ള നീട്ടിവെക്കലുകളിൽനിന്നും അവർക്ക് നിഷേധാത്മക പ്രചോദനം ലഭിക്കുന്നു. അത് ഉത്തേജിപ്പിക്കുന്ന അവസാന നിമിഷ തിരക്കിനുള്ള ആവശ്യം സ്വയം സൃഷ്ടിക്കുന്നു.”
അതെ, അവസാനനിമിഷ ആവേശം—സുഖകരമല്ലെങ്കിൽ തന്നെയും—ആവശ്യമുള്ള പ്രചോദനം നൽകുക എന്ന ഉദ്ദേശ്യം സാധിക്കുന്നു. ഇത്തരത്തിലുള്ള ഉത്തേജനത്തിന് നിങ്ങൾ അടിമയായിരിക്കാം എന്നു നിങ്ങൾ സംശയിക്കുന്നുവെങ്കിൽ, നിങ്ങൾക്കതിനെ എങ്ങനെ തരണം ചെയ്യാൻ കഴിയും? ഡ്രൂ സ്ക്കോട്ട് നിർദ്ദേശിക്കുന്നു: “പ്രചോദനം നാമെല്ലാം പങ്കുവെക്കുന്ന ഒരു അടിസ്ഥാന ആവശ്യമാണ്. അതു തേടുന്നത് പക്വതയില്ലായ്മയെ പ്രകടമാക്കുന്നില്ല. ആരോഗ്യമുള്ള വ്യക്തികൾ അതിന്റെ ആവശ്യത്തെ തിരിച്ചറിയുന്നു. ഉൽപ്പാദനക്ഷമമായി അതിനെ എങ്ങനെ പരിപാലിക്കണമെന്ന് അവർ പഠിക്കുന്നു.”
മററുവാക്കുകളിൽ പറഞ്ഞാൽ, വാരംതോറുമുള്ള നിങ്ങളുടെ പ്ലാൻ നിരീക്ഷിക്കുക. പ്രചോദനത്തിനോ ആവേശത്തിനോ വേണ്ടിയുള്ള നിങ്ങളുടെ സ്വന്തം ആവശ്യത്തെ തൃപ്തിപ്പെടുത്താൻ, ക്രിയാത്മകമായ എന്തെങ്കിലും പ്രവർത്തനങ്ങൾ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? അതോ നിങ്ങളുടെ പട്ടിക, വിരസമായ, വെറും സാധാരണമായ ദിനചര്യകളുടെ ഒരു ലിസ്ററ് ആണോ? ഒരു വ്യക്തിക്കും തന്റെ പ്രവർത്തനങ്ങളുടെമേൽ മുഴു നിയന്ത്രണമില്ല. എന്നാൽ പ്രചോദനമുളവാക്കാൻ കഴിയുന്ന രംഗത്ത് അങ്ങനെ ചെയ്യാൻ ശ്രദ്ധിക്കുകയാണെങ്കിൽ, ആവേശത്തിനുവേണ്ടി വൈകുന്നതിനു നോക്കാതെ, ജീവിതത്തിന്റെ ദൈനംദിന വശങ്ങളെ സഹിക്കാൻ കഴിയും.
“എന്നാൽ ഞാൻ സമ്മർദ്ദത്തിൻ കീഴിൽ ഏററവും മെച്ചമായി നിർവ്വഹിക്കുന്നു!”
ചിലയാളുകൾ, തങ്ങൾ അവസാന നിമിഷംവരെ കാത്തിരിക്കുമ്പോൾ കൂടുതൽ മെച്ചമായി നിർവ്വഹിക്കുന്നു എന്ന് അവകാശപ്പെടുന്നു. നിങ്ങളുടെ സംഗതിയിൽ അതു യഥാർത്ഥത്തിൽ സത്യമാണെങ്കിൽ വളരെ നന്ന്. എന്നാൽ നിങ്ങളോടു തന്നെ സത്യസന്ധനായിരിക്കുക. അവസാന നിമിഷംവരെ കാത്തിരിക്കുമ്പോൾ നിങ്ങൾ യഥാർത്ഥത്തിൽ ഏററവും മെച്ചമായി ചെയ്യുന്നുവോ?
വർക്കിംഗ് സ്മാർട്ട് എന്ന തന്റെ പുസ്തകത്തിൽ, മൈക്കിൾ ലീ ബോഫ് നിരീക്ഷിക്കുന്നു: നമ്മിൽ ചിലരെങ്കിലും സമ്മർദ്ദത്തിൻകീഴിൽ ഏററവും മെച്ചമായി പ്രവർത്തിക്കുന്നുവെങ്കിൽ, നാം വിശ്വസിക്കാനാഗ്രഹിക്കുന്നത് എന്തായിരുന്നാലും, . . . ഒന്നാമത്, കൂടുതൽ വേഗത്തിൽ ജോലി ചെയ്യാൻ നിർബന്ധിതനാകുമ്പോൾ തെററുകൾ വരുത്തുന്നതിനുള്ള സാദ്ധ്യതകൾ കൂടുന്നു. . . . രണ്ടാമത്, വളരെ അടിയന്തിരമായി എന്തെങ്കിലും ഉയർന്നുവരികയും ജോലി ചെയ്യുന്നതിനായി നിങ്ങൾ നീക്കിവെച്ച വിലയേറിയ നിമിഷങ്ങളെ കവർന്നെടുക്കുകയും ചെയ്തേക്കാം. . . . മൂന്നാമത്, എല്ലാം ശരിയായി നടക്കുകയും കുറച്ചുസമയത്തിനുള്ളിൽ കൂടുതൽ ചെയ്തു എന്നു കരുതിയാൽ തന്നെയും അതിന്റെ അർത്ഥം നിങ്ങൾക്ക് ഫലപ്രദമായിരിക്കേണ്ടത് എങ്ങനെയെന്ന് അറിയാമെങ്കിലും സമ്മർദ്ദത്തിൻകീഴിലല്ലാത്തപ്പോൾ അങ്ങനെയാകാൻ തെരഞ്ഞെടുക്കുന്നില്ല എന്നാണ്. നിങ്ങൾക്കു സാദ്ധ്യമാകുന്നിടത്തോളം ആയിത്തീരാതിരുന്നുകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിക്കുകയാണ്.”
നിങ്ങൾ കാത്തിരിപ്പ് വെറുക്കുന്നുവോ?
ഒരുപക്ഷേ, നിങ്ങൾ കൃത്യനിഷ്ഠയുള്ള ആളായിരിക്കാം. എന്നാൽ സമയത്തിനു എത്താത്ത മററു ചിലർക്കുവേണ്ടി കാത്തുനിൽക്കാൻ ആവർത്തിച്ചു നിർബ്ബന്ധിതനായേക്കാം. പതിവായി വൈകുന്ന കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സഹകാരികളെയോ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനോ അവരുമായി പൊരുത്തപ്പെട്ടുപോകാനോ കഴിയും?
നിങ്ങൾക്ക് പതിവായി വൈകിവരുന്ന ആളുകളെ, അവരുടെ നിയുക്ത നിയോഗത്തെക്കുറിച്ച് മുൻകൂട്ടി ഓർമ്മിപ്പിച്ചുകൊണ്ടോ പ്രശ്നത്തെക്കുറിച്ച് അയാളുമായി സത്യസന്ധമായ ഒരു ചർച്ച നടത്തിക്കൊണ്ടോ സഹായിക്കാൻ കഴിഞ്ഞേക്കാം. ചില വൈകിവരവുകാർ അവരുടെ പശ്ചാത്തലമോ വ്യക്തിപരമായ ബലഹീനതകളോ നിമിത്തം സഹായത്തോടു പ്രതികരിക്കാതിരിക്കുകയും കൃത്യസമയത്ത് എത്തിച്ചേരുന്നതിൽ പരാജയപ്പെട്ടുകൊണ്ട് മററുള്ളവരെ അസൗകര്യപ്പെടുത്തുന്നതിൽ തുടരുകയും ചെയ്തേക്കാം. നിങ്ങളുടെ സാഹചര്യം അത്തരത്തിലുള്ള വ്യക്തികളുമായി ജോലിചെയ്യുകയോ ജീവിക്കുകയോ ആവശ്യമുള്ളതാക്കിത്തീർക്കുന്നുവെങ്കിൽ അവരുടെ വൈകലിനെ ജീവിതത്തിലെ ഒരു വസ്തുതയായി സ്വീകരിക്കുകയും അതിനോടു പൊരുത്തപ്പെടുന്നതിനുള്ള തന്ത്രശൈലി ഫലപ്രദമായി വികസിപ്പിച്ചെടുക്കുകയും ചെയ്യാം.
ദൃഷ്ടാന്തമായി കാത്തിരിക്കുന്ന സമയത്തെ മുന്നിൽ കണ്ടുകൊണ്ട് നിങ്ങൾക്ക് അതിനുവേണ്ടി തയ്യാറാകാൻ കഴിയും. കാത്തിരിപ്പ്, ആസ്വാദ്യകരമായിത്തീരുന്ന തരത്തിലുള്ള ഒരു റെസ്റേറാറൻറിലോ സ്റേറാറിലോ ഒരുപക്ഷേ നിങ്ങൾക്കു കൂടിക്കാഴ്ച ക്രമീകരിക്കാൻ കഴിയും. അല്ലെങ്കിൽ നിങ്ങൾ കാത്തിരിക്കുമ്പോൾ ഫലപ്രദമായി വ്യാപൃതരായിരിക്കുന്നതിന് എന്തെങ്കിലും ജോലിയോ വായിക്കുന്നതിനുള്ള സംഗതിയോ കൂടെ കൊണ്ടുവരിക. അങ്ങനെയുള്ളവരുമായുള്ള നിങ്ങളുടെ നിയോഗങ്ങളിൽ അവരുടെ സാദ്ധ്യതയുള്ള വൈകൽ നിങ്ങളുടെ സ്വന്തം സമയപരിധിയെ ബാധിക്കാതിരിക്കത്തക്കവണ്ണം അവ പട്ടികപ്പെടുത്തുക. ചില സംഗതികളിൽ നിങ്ങളുടെ പദ്ധതികളിൽ പതിവായി വൈകിവരുന്നവരെ ഉൾപ്പെടുത്തുന്നില്ലെന്നു നിങ്ങളുടെ ന്യായബോധം നിങ്ങളോടു പറഞ്ഞേക്കാം.
നിങ്ങളുടെ നല്ല പെരുമാററത്തിനു പ്രതിഫലം നൽകുക
നിങ്ങൾക്ക് സമയത്തായിരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ, മററുള്ളവർ നിങ്ങൾക്കുവേണ്ടി കാത്തിരിക്കാൻ പ്രതീക്ഷിച്ചുകൊണ്ട്, ഈ ബലഹീനതയെ പൊറുക്കുകയോ ഉദാസീനമായി സഹിക്കുകയോ അരുത്. ഇത് മററുള്ളവരുടെ ജീവിതത്തോടും വികാരങ്ങളോടും പരിഗണനയില്ലായ്മ ആയിരിക്കും. തന്റെ വിവാഹത്തിന് മൂന്നുമണിക്കൂർ വൈകിവന്ന ഒരു വധുവിന്റെ കാര്യം പരിഗണിക്കുക. തൽഫലമായി, സന്നിഹിതരായിരുന്ന 200ലധികം ആളുകൾക്ക് വലിയ അസൗകര്യങ്ങൾ വരുത്തികൊണ്ട്, ചടങ്ങ് ധൃതിയിൽ ഒരു സ്വകാര്യ ഭവനത്തിലേക്ക് മാറേറണ്ടിവന്നു. തീർച്ചയായും മററുള്ളവരെക്കുറിച്ച് ചിന്തയുള്ളവരായിരിക്കുന്നത് കൃത്യനിഷ്ഠയുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്!
കൃത്യനിഷ്ഠക്കുവേണ്ടിയുള്ള നിങ്ങളുടെ ശ്രമങ്ങൾ, അനേകം പ്രവൃത്തികൾക്കും നിയോഗങ്ങൾക്കും സമയത്തുതന്നെ ആയിരിക്കാൻ മാത്രമല്ല പലപ്പോഴും നിങ്ങൾ നേരത്തെ ആയിരിക്കുന്നതിനും ഇടയാക്കും എന്നതിനു സംശയമില്ല. ഇങ്ങനെ സംഭവിക്കുമ്പോൾ നിങ്ങൾക്കുതന്നെ പ്രതിഫലം ലഭിക്കുന്നു! ഡോക്ടർ സ്ക്കോട്ട് പറയുന്നു: “കണ്ടുകിട്ടിയ സമയം കണ്ടുകിട്ടിയ പണം പോലെയാണ്. നിങ്ങളുടെ അനുദിന ബഡ്ജററിൽ അതിനെ ഉൾപ്പെടുത്തരുത്. നിങ്ങൾ ആസ്വദിക്കുന്ന എന്തിനെങ്കിലും അത് ചെലവിടുക. ദിവസേന രാവിലെ പത്തുമിനിറേറാ വൈകുന്നേരങ്ങളിൽ അരമണിക്കൂറോ പകൽസമയത്ത് അവിടവിടെയായി കുറച്ചു നിമിഷങ്ങളോ അധികം കിട്ടിയാൽ, അപ്പോൾ നിങ്ങൾ ചെയ്യാനിഷ്ടപ്പെടുന്ന എല്ലാ സംഗതികളേയും കുറിച്ച് ചിന്തിച്ചുവെക്കുക. എപ്പോഴെങ്കിലും നിങ്ങൾ നേരത്തെ ആണെങ്കിൽ നിങ്ങൾക്കുതന്നെ ഒരു ആസ്വാദ്യകരമായ പ്രതിഫലം നൽകാവുന്നതരത്തിലുള്ള ചില ആശയങ്ങൾ എപ്പോഴും നിങ്ങളുടെ പക്കൽ ഉണ്ടായിരിക്കുക.” (g89 6/8)
[19-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അവസാന നിമിഷംവരെയും കാത്തിരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
1. വലിയ, ഉഗ്രമായ ജോലിഭാരങ്ങളെ, ചെയ്യാവുന്ന ചെറിയ പ്രവൃത്തികളായി വേർപെടുത്തുക.
2. ഒരു പ്രവൃത്തി നിർവ്വഹിക്കുന്നതിനുള്ള ക്രിയാത്മക നടപടി എടുക്കുക. ദൃഷ്ടാന്തത്തിന് നിങ്ങൾ ഒരു പുസ്തകം വായിക്കുന്നതിന് ഉദ്ദേശിക്കുന്നെങ്കിൽ, ആ പുസ്തകം ഷെൽഫിൽ നിന്നെടുത്ത് നിങ്ങൾ ഇരുന്നു വായിക്കാൻ ഇഷ്ടപ്പെടുന്ന കസേരയുടെ സമീപത്തു വെക്കുക.
3. ആർക്കെങ്കിലും ഒരു വാക്കുകൊടുക്കുക. ഒരു സുഹൃത്തിനോടൊ മേലുദ്യോഗസ്ഥനോടൊ ചില പ്രത്യേക പ്രവൃത്തി ഒരു നിശ്ചിത സമയത്തിനുള്ളിൽ പൂർണ്ണമായി നിർവ്വഹിക്കും എന്നു പറയുക.
4. ഒരു ബൃഹത്തായ വേലയുടെ ഓരോ ഘട്ടവും പൂർത്തീകരിക്കുമ്പോൾ നിങ്ങൾ നിങ്ങൾക്കുതന്നെ കൃതാർത്ഥത വരുത്തുക.
5. നിങ്ങൾ വിളംബം വരുത്തുന്നതായി നിങ്ങളെത്തന്നെ കണ്ടെത്തുന്നുവെങ്കിൽ നിങ്ങളോടു തന്നെ ഇങ്ങനെ സമ്മതിക്കുക: ‘ഞാൻ എന്റെ സമയം പാഴാക്കുകയാണ്.’ ഈ ഓർമ്മിപ്പിക്കലിന്, ആത്യന്തികമായി വിളംബം വരുത്തുന്നതിനെ നിയന്ത്രിക്കുന്നതിലേക്കും നിർത്തുന്നതിന് തീരുമാനിക്കുന്നതിലേക്കും നയിക്കാൻ കഴിയും.
6. വൈകിപ്പിക്കുന്നതിന്റെ വില പരിചിന്തിക്കുക: ജോലിഭാരം വർദ്ധിക്കുമോ? സാമ്പത്തിക ചെലവ് വർദ്ധിക്കുമോ? അവസാനനിമിഷം ആകുമ്പോഴേക്ക്, നിങ്ങൾക്ക് രോഗം ബാധിക്കുന്നതായി വിചാരിക്കുക? ആ പ്രത്യേകവേലക്ക് നിങ്ങൾ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ആവശ്യമായി വരുന്നെങ്കിലെന്ത്? തുടർച്ചയായ തടസ്സങ്ങൾ ഉണ്ടാകുന്നെങ്കിലോ? നിങ്ങളുടെ അവസാനനിമിഷ വേലയുടെ ഗുണനിലവാരം നഷ്ടപ്പെടുമോ?—അലൻ ലാക്കീനിന്റെ “നിങ്ങളുടെ സമയത്തിന്റെയും നിങ്ങളുടെ ജീവിതത്തിന്റെയും നിയന്ത്രണം എങ്ങനെ സാദ്ധ്യമാക്കാം,” എന്നതിൽ നിന്ന്.
[ചിത്രങ്ങൾ]
ഒരു നിയോഗത്തിനു പുറപ്പെടുന്നതിനു മുമ്പായി ‘ഒരു സംഗതിയും കൂടി’ ചെയ്യുന്നതിനുള്ള ആവശ്യം നിങ്ങൾക്കു തോന്നാറുണ്ടോ?
സമ്മർദ്ദത്തിൽ നിങ്ങൾ നിങ്ങളുടെ ഏററവും മേത്തരമായ വിധത്തിൽ യഥാർത്ഥത്തിൽ പ്രവർത്തിക്കുന്നുണ്ടോ?
കാത്തിരിക്കുന്ന സമയം വിശ്രമിക്കുന്നതിനോ നിങ്ങൾ ചെയ്യാൻ ആഗ്രഹിച്ച എന്തെങ്കിലും നിർവ്വഹിക്കുന്നതിനൊ ഉപയോഗിക്കുക