എയ്ഡ്സ് ഒഴിവാക്കുന്ന വിധം
അനേകം ഗവൺമെൻറ് ഏജൻസികൾക്കും പ്രൈവററ് ഏജൻസികൾക്കും എയ്ഡ്സ് ഒഴിവാക്കാൻ ആളുകളെ പഠിപ്പിക്കുന്നതിന് വിദ്യാഭ്യാസ പ്രസ്ഥാനങ്ങളുണ്ട്. എന്നിരുന്നാലും, മിക്കപ്പോഴും അത്തരം ബുദ്ധിയുപദേശങ്ങളിൽ ഇല്ലാതെപോകുന്നത് ധാർമ്മിക പരിഗണനയാണ്. ഒരു നടപടി ധാർമ്മികമായി തെററായിരിക്കുന്നതുകൊണ്ട് അത് ഒഴിവാക്കണമെന്നുള്ള അഭ്യർത്ഥന അപൂർവമാണ്.
ഇതു സംബന്ധിച്ച് ഒരു യൂണിവേഴ്സിററി ബിരുദ ക്ലാസിനോട് ററിവി കമന്റേറററായ റെറഡ് കോപ്പൽ ഇങ്ങനെ പറഞ്ഞു: “മുദ്രാവാക്യങ്ങൾ നമ്മെ രക്ഷിക്കുമെന്ന് നാം യഥാർത്ഥത്തിൽ നമ്മെ ബോധ്യപ്പെടുത്തിയിരിക്കുകയാണ്. നിങ്ങൾക്കു മയക്കുമരുന്നുകൾ കുത്തിവെക്കണമെങ്കിൽ ശുചിയായ ഒരു സൂചി ഉപയോഗിക്കുക. നിങ്ങൾ ആഗ്രഹിക്കുമ്പോഴെല്ലാം, ആഗ്രഹിക്കുന്നവരോടൊത്ത് ലൈംഗികത ആസ്വദിക്കുക, എന്നാൽ ഒരു ഗർഭനിരോധന ഉറ ധരിക്കുക. അല്ല! അല്ലെന്നുള്ളതാണ് ഉത്തരം. അത് സുഖകരമോ ബുദ്ധിപൂർവകമോ അല്ലാത്തതുകൊണ്ടോ നിങ്ങൾ ജയിലിൽ പോകുമെന്നുള്ളതുകൊണ്ടോ എയ്ഡ്സ് വാർഡിൽ കിടന്നു മരിക്കുമെന്നുള്ളതുകൊണ്ടോ അല്ല, പിന്നെയോ അതു തെററായതുകൊണ്ടാണ്, എന്തുകൊണ്ടെന്നാൽ യുക്തിബോധമുള്ള മനുഷ്യജീവികളെന്ന നിലയിൽ നാം . . . സത്യവും ധാർമ്മിക തത്വങ്ങളും തേടി 5,000 വർഷം ചെലവഴിച്ചിരിക്കുന്നു. സത്യം അതിന്റെ അതിശുദ്ധ രൂപത്തിൽ മര്യാദാപൂർവമായ തോളിലെ ഒരു തട്ടല്ല. അത് ഘോരമായ ഒരു ശകാരമാണ്. മോശ സീനായ്മലയിൽനിന്ന് താഴെ കൊണ്ടുവന്നത് പത്തു നിർദ്ദേശങ്ങളല്ലായിരുന്നു.”
എയഡസ ഒഴിവാക്കാനുള്ള വഴി
എയ്ഡ്സ് ബാധയെ ഒഴിവാക്കാൻ കഴിയുമായിരുന്നു. ന്യൂയോർക്ക റൈറംസ മാഗസിൻ പറഞ്ഞതുപോലെ നമ്മുടെ അറിവോടുകൂടിയ പെരുമാററത്തിൽ മുഴുവനായും ആശ്രയിച്ചിരിക്കുന്ന മനുഷ്യവർഗ്ഗ ചരിത്രത്തിലെ ആദ്യ ബാധയാണിത്.”
എയ്ഡ്സ് ഒഴിവാക്കുന്നതിൽ ഒരു പ്രമുഖ ചട്ടം ഒരു ധാർമ്മിക ജീവിതം നയിക്കുക എന്നതായിരിക്കണം. അതിന്റെ അർത്ഥം വിവാഹത്തിനു പുറത്ത് ലൈംഗികബന്ധങ്ങൾ പാടില്ലെന്നും അവിഹിതമായ മയക്കുമരുന്നുപയോഗം പാടില്ലെന്നുമാണ്. അതെ, പെരുമാററരീതികളിൽ ഒരു മാററമുണ്ടായിരിക്കണം, എന്തുകൊണ്ടെന്നാൽ സയൻസ ന്യൂസ റിപ്പോർട്ടുചെയ്തതുപോലെ, “എയ്ഡ്സിനു കാരണമായ വൈറസ് പരത്തുന്നത് പെരുമാററമാണെന്ന് സ്പഷ്ടമാണ്.”
ധാർമ്മികശുദ്ധിയോടെ ജീവിക്കുന്ന വളരെ കുറച്ചുപേർക്കേ എയ്ഡ്സ് ബാധിക്കുന്നുള്ളു. ഒരു വിവാഹിത ഇണ ധാർമ്മിക ശുദ്ധിയുള്ള ആളും മറേറയാൾ ധാർമ്മികനിഷ്ഠയില്ലാത്തയാളും എയ്ഡ്സ് ബാധിച്ചയാളുമായിരിക്കാമെന്നതും നിർദ്ദോഷിയായ ഇണക്ക് അങ്ങനെ രോഗം പരത്തിയേക്കാമെന്നതും സത്യംതന്നെ. തീർച്ചയായും, മറെറയാളിന്റെ ദുർമ്മാർഗ്ഗത്തെയും മയക്കുമരുന്നുപയോഗത്തെയും സംശയിക്കുന്ന നിർദ്ദോഷിയായ ഇണക്ക് സംരക്ഷണ നടപടികൾ സ്വീകരിക്കാൻ അവകാശമുണ്ട്. നിർദ്ദോഷികൾ ആത്മഹത്യ ചെയ്യേണ്ടയാവശ്യമില്ല.
അസാഹി ഷിംബുൺ എന്ന ടോക്കിയോ പത്രം ആരോഗ്യാധികൃതർ ഇങ്ങനെ പറയുന്നതായി ഉദ്ധരിക്കുന്നു: “നിങ്ങൾ ഒരു സാധാരണ ജീവിതം നയിക്കുന്നുവെങ്കിൽ നിങ്ങളെ ഈ രോഗം ബാധിക്കുകയില്ല. അതുകൊണ്ട് ഈ രോഗത്തെ സംബന്ധിച്ച് അതിർകടന്ന് വ്യാകുലപ്പെടേണ്ടതില്ല. എന്നാൽ നിങ്ങൾ ‘വിഡ്ഢിത്തം കാണിക്കാൻ’ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം ഉത്തരവാദിത്വത്തിൽ ആത്മഹത്യയുടെ അപകടത്തോടെ അങ്ങനെ ചെയ്തുകൊള്ളുക.” “നിങ്ങളുടെ പങ്കാളിയെ അറിയുക” എന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഷോക്കോ നഗായ ബുദ്ധിയുപദേശിച്ചു.”
എന്നിരുന്നാലും, ദുർമ്മാർഗ്ഗത്തിനു നേരെ കണ്ണടച്ചിരിക്കുന്ന ഈ അനുവാദാത്മക ലോകത്തിൽ “നിങ്ങളുടെ പങ്കാളിയെ അറിയുക” യഥാർത്ഥത്തിൽ സാദ്ധ്യമാണോ? നിങ്ങളുടെ പങ്കാളി ലൈംഗികമായി ദുർമ്മാർഗ്ഗിയായിരുന്നില്ലെന്നും മയക്കുമരുന്നു ദുരുപയോഗം നടത്തിയിട്ടില്ലെന്നും അങ്ങനെ എയ്ഡ്സുമായി ബന്ധപ്പെട്ടിട്ടില്ലെന്നും നിങ്ങൾക്ക് എങ്ങനെ അറിയാം?
ആവശ്യമായിരിക്കുന്നത് ധാർമ്മികമായി തെററായിരിക്കുന്നതിനെ വെറുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസമാണ്. ഇന്നത്തെ അനുവാദാത്മക വീക്ഷണങ്ങൾ ഉണ്ടെങ്കിലും വിവാഹത്തിനു പുറത്തെ ലൈംഗികത ദുർമ്മാർഗ്ഗമാണ്. അവിഹിത മയക്കുമരുന്നുപയോഗവും അങ്ങനെതന്നെ. ഈ നടപടികൾ രോഗത്തിലേക്കും അകാല മരണത്തിലേക്കും നയിച്ചേക്കാം.
ഉറപ്പില്ല
ഒരു രാജ്യത്ത് ഇൻറർവ്യൂ നടത്തിയ 18ഉം 19ഉം വയസ്സുള്ള സ്ത്രീപുരുഷൻമാരിൽ 93 ശതമാനവും അധാർമ്മിക ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. പുരുഷൻമാരിൽ 25 ശതമാനവും സ്ത്രീകളിൽ 20 ശതമാനവും മാത്രമേ തങ്ങൾ എന്നെങ്കിലും ഗർഭനിരോധന ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നതായി പറഞ്ഞുള്ളു—അത് ചില ചികിൽസാ ഭാരവാഹികൾ എയ്ഡ്സ് നിരോധന മാർഗ്ഗമായി ശുപാർശചെയ്യുന്ന ഉപാധിയാണ്. മറെറാരു രാജ്യത്ത്, എയ്ഡ്സ് ഉള്ളവരായി രോഗനിർണ്ണയം ചെയ്ത ശേഷം സ്വവർഗ്ഗസംഭോഗികളായ പുരുഷൻമാർ ആറു മാസത്തിനുള്ളിൽ പങ്കാളികളുടെ എണ്ണം കേവലം 12ൽ നിന്ന് 5 ആയി കുറച്ചു. അവരിൽ കൂടുതൽ പേർക്ക് ഗർഭനിരോധന ഉറയുടെ വർദ്ധിച്ച ഉപയോഗം നിമിത്തം സുരക്ഷിതത്വം തോന്നുന്നു.
എന്നാൽ ഗർഭനിരോധന ഉറയുടെ ഉപയോഗം ഉറപ്പാണോ? അവയുടെ പരാജയ നിരക്ക് 2 മുതൽ 10 വരെ ശതമാനമോ അതിൽ കൂടുതലോ ആണെന്ന് വിവിധ ആരോഗ്യ അധികൃതർ കണക്കാക്കുന്നു, സ്വാഭാവിക സ്തര ഉറകൾ റബർപാലുകൊണ്ടുണ്ടാക്കുന്നവയേക്കാൾ വളരെ ഫലം കുറഞ്ഞതാണ്. കാനഡായിലെ ദി ഫിനാൻഷൽ പോസററ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ഗർഭനിരോധന ഉറകൾക്ക് ഗർഭനിരോധനത്തിൽ 30% പരാജയനിരക്കുണ്ടെന്ന് റെറാറോണ്ടോ ബോർഡ് ഓഫ് ഹെൽത്തിന്റെ ചെയർമാനായ ജാക്ക് ലേററൻ പറയുന്നു.”
ജമയിക്കായിലെ ഡയിലി ഗ്ലീനറിൽ എഴുതവേ ബേത്ത് ഓബ് പറയുന്നു: “ഉറ ഇന്ന് എന്നെത്തേതിലും സുരക്ഷിതമായിരിക്കുന്നില്ല. യഥാർത്ഥത്തിൽ, അതിന്റെ സുരക്ഷിതത്വം കുറഞ്ഞിരിക്കുകയാണ്. കാരണം എയ്ഡ്സ് വൈറസ് മനുഷ്യബീജത്തെക്കാൾ വളരെ വലിപ്പം കുറഞ്ഞതാണ്. തന്നിമിത്തം അതിന് നുഴഞ്ഞുകടക്കാൻ അത്രത്തോളം എളുപ്പമാണ്, സ്ത്രീക്ക് ഓരോ മാസവും ചുരുക്കംചില ദിവസങ്ങളിലെ ഗർഭം ധരിക്കാൻ കഴികയുള്ളുവെന്നതുകൊണ്ട് രോഗബാധയുള്ള ഒരു പുരുഷനുമായി അവൾ ലൈംഗികതയിലേർപ്പെടുമ്പോഴെല്ലാം അവൾ എയ്ഡ്സിനു വിധേയയാക്കപ്പെടുന്നു. ഉറ സുരക്ഷിതമല്ല.” സ്വവർഗ്ഗസംഭോഗികളാൽ ഉപയോഗിക്കപ്പെടുമ്പോൾ ഗർഭനിരോധന ഉറകൾക്ക് “അസാധാരണമായി ഉയർന്ന” പരാജയ നിരക്കുകൾ ഉണ്ടെന്ന് സർജൻ ജനറൽ കൂപ്പ് മുന്നറിയിപ്പു നൽകുന്നു.
അങ്ങനെ ഈ ഉപാധികൾ എയ്ഡ്സ് ബാധിക്കുന്നതിനെതിരായ ഉറപ്പല്ല. പകരം, ബൈബിളിന്റെ ഉയർന്ന ധാർമ്മിക നിലവാരങ്ങളനുസരിച്ച് ജീവിക്കുന്നതാണ് ഏററം നല്ല സംരക്ഷണം.
രക്തശേഖരം സുരക്ഷിതമോ?
രക്തപരിശോധന 1985-ൽ തുടങ്ങുന്നതുവരെ ആയിരക്കണക്കിനാളുകൾക്ക് (ഒരുപക്ഷേ ആഫ്രിക്കാകൂടെ ഉൾപ്പെടുത്തുമ്പോൾ ശതസഹസ്രങ്ങൾ) ദുഷിച്ച രക്തത്തിൽനിന്ന് എയ്ഡ്സ് ബാധിച്ചു. ചില സ്ഥലങ്ങളിൽ സംഖ്യ അതിലും വലുതാണ്. ആഫ്രിക്കയിൽനിന്നുള്ള ഈ വർഷത്തെ ഒരു റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “മലമ്പനിയോടു ബന്ധപ്പെട്ട വിളർച്ചയോടു പോരാടുന്നതിന് രക്തപ്പകർച്ചകൾ സ്വീകരിക്കുന്ന സെൻട്രൽ ആഫ്രിക്കൻ കുട്ടികളിൽ 15 പേരിൽ ഏതാണ്ട് ഒരാൾക്ക് തൽഫലമായി എയ്ഡ്സ് വൈറസ് ബാധിക്കുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നു. രക്തപ്പകർച്ചകൾ ഇപ്പോൾ ഈ പ്രദേശത്തെ എയ്ഡ്സ് പകരലിന്റെ 2-ാം നമ്പർ ഉറവാണ്.”
പാശ്ചാത്യരാജ്യങ്ങളിൽ രക്തശേഖരം ഇപ്പോൾ വാസ്തവത്തിൽ സുരക്ഷിതമാണെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ എത്ര സുരക്ഷിതം? സാധാരണ എയ്ഡ്സ്പരിശോധനയിൽ പ്രതിവസ്തുക്കളാണ് വൈറസിന്റെ സാന്നിദ്ധ്യത്തെ വെളിപ്പെടുത്തുന്നത്. എന്നാൽ, ദി എക്കണോമിസററ പ്രസ്താവിക്കുന്നതുപോലെ, പരിശോധനയിൽ വേർതിരിക്കപ്പെട്ട പ്രതിവസ്തുക്കൾ പ്രത്യക്ഷപ്പെടുന്നതിന് സമയമെടുക്കുന്നു.” രക്തം ദാനംചെയ്യുന്ന ആളുകൾക്ക് എയ്ഡ്സ്വൈറസ് ഉണ്ടായിരിക്കാൻ കഴിയും, എന്നാൽ അപ്പോഴും പ്രതിവസ്തുക്കൾ വികാസം പ്രാപിച്ചിരിക്കയില്ല. അതുകൊണ്ട് എയ്ഡ്സ് വിമുക്തർ എന്നു പ്രഖ്യാപിക്കപ്പെട്ടാലും അവർക്ക് വൈറസുണ്ട്, അവരുടെ രക്തം കുത്തിവെക്കാൻ ഉപയോഗിക്കുമ്പോൾ അതു പരത്തിയേക്കാം. എയ്ഡ്സ്ബാധിത രക്തത്തിന്റെ ഒരൊററ യൂണിററ്പോലും സ്വീകരിക്കുന്നവരുടെ 90 ശതമാനത്തെ എയ്ഡ്സ് വൈറസ് ബാധിക്കുമെന്ന് ന്യൂയോർക്ക് ബഡ്ള് സെൻറർ കണക്കു കൂട്ടുന്നു.
യു.എസ് നാഷനൽ ഹെൽത്ത് ഇൻസ്ററിററ്യൂട്ടിലെ ഡോ. ഹാർവി ക്ലൈൻ പ്രതിവസ്തുക്കൾ പ്രത്യക്ഷപ്പെടുന്നതിന് മൂന്നു മുതൽ ആറുവരെ ആഴ്ചകൾ വേണ്ടിവന്നേക്കാമെന്ന് പറയുന്നു: “ആ കാലത്ത് പുതുതായി രോഗബാധിതനായ ഒരാളുടെ രക്തത്തിൽ പ്രതിവസ്തുക്കൾ ഇല്ലാതിരുന്നേക്കാം അല്ലെങ്കിൽ പരിശോധനയിൽ കാണപ്പെടുന്നതിന് വേണ്ടത്ര ഇല്ലായിരുന്നേക്കാം.
കാനഡായിലെ മെഡിക്കൽ പോസററ ഇങ്ങനെ പ്രസ്താവിക്കുന്നു: “ഇപ്പോഴത്തെ സ്ക്രീനിംഗിൽ പരിശോധനയിൽ കണ്ടുപിടിക്കാവുന്ന പ്രതിവസ്തുക്കൾ വികാസം പ്രാപിക്കുന്നതിന് ആറു മാസത്തോളം എടുത്തേക്കാം.” എയ്ഡ്സ് വൈറസ് ബാധിച്ച ശേഷം 14 മാസം വരെ ചില വ്യക്തികൾ പരിശോധന നടത്താവുന്ന പ്രതിവസ്തുക്കൾ വികസിപ്പിക്കുന്നില്ലെന്ന് ഒരു യു.എസ്. നാഷനൽ കാൻസർ ഇൻസ്ററിററ്യൂട്ട് പഠനം പ്രകടമാക്കി. എയ്ഡ്സ് വൈറസ് പരിശോധനകളിൽ തെളിയുന്നതിനു വളരെ മുമ്പുതന്നെ ചിലരിൽ പെരുകിയേക്കാമെന്ന് ഒരു ബ്രിട്ടീഷ് മെഡിക്കൽ ജേർണലായ ദി ലാൻസെററ റിപ്പോർട്ടുചെയ്ത കുറേക്കൂടെ പുതിയ കണ്ടുപിടുത്തങ്ങൾ വെളിപ്പെടുത്തുന്നു. പ്രതിവസ്തുക്കൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുപോലും വൈറസിനെ കണ്ടുപിടിക്കാൻ കഴിയുന്ന ടെസ്ററുകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടെങ്കിലും അവ പ്രാരംഭദശയിൽമാത്രമേ ആയിട്ടുള്ളു.
ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയിൽ മെയിൻസ് യൂണിവേഴ്സിററിയിലെ വിദഗ്ദ്ധരുടെ ഒരു മെഡിക്കൽ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിക്കുന്നു: “തികച്ചും എച്ച്ഐവി വിമുക്തമായ രക്തം മേലാൽ സ്ഥിതിചെയ്യുന്നില്ലെന്നുള്ള വസ്തുത രക്തം കുത്തിവെക്കുന്ന ചികിൽസകർ അംഗീകരിക്കേണ്ടിയിരിക്കുന്നു.”
മററു രക്തരോഗങ്ങൾ
സംഗതി കൂടുതൽ വഷളാക്കുന്നതാണ് എയ്ഡ്സല്ലാത്ത മററു രോഗങ്ങൾ രക്തപ്പകർച്ചയാൽ കൂടുതൽ സാധാരണമായി പകരുന്നുവെന്ന വസ്തുത. ഡോ. ക്ലൈൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എയ്ഡ്സിന് സകല പ്രസിദ്ധിയും കിട്ടിയിരിക്കയാണ്. എന്നാൽ കഴിഞ്ഞ 25ൽപരം വർഷങ്ങളിൽ രക്തപ്പകർച്ചയിലെ ഏററം പ്രധാന പ്രശ്നം രക്തപ്പകർച്ചാനന്തര കരൾവീക്കമാണ്. ഇന്നുപോലും രക്തപ്പകർച്ചയോടു ബന്ധപ്പെട്ട മുഖ്യ മരണകാരണം അതിനുശേഷമുണ്ടാകുന്ന കരൾവീക്കമാണ്.”
ഈ രോഗത്തിന്റെ ഒരു രൂപം നോൺ-എ⁄നോൺ-ബി കരൾവീക്കം എന്നു വിളിക്കപ്പെടുന്നു. ഓരോ വർഷവും ഐക്യനാടുകളിൽ 1,90,000 പേർക്ക് രക്തപ്പകർച്ചകളിലൂടെ അതു പിടിപെടുന്നു. ഇവരിൽ ഏതാണ്ട് 10,000 പേർ കൊല്ലപ്പെടുകയോ സ്ഥിരമായ പരുക്കിനു വിധേയരാകുകയോ ചെയ്യുന്നു. ഇതുവരെയും വൈറസിനെ വ്യക്തമായി തിരിച്ചറിഞ്ഞിട്ടില്ല, ഈ സമയത്ത് അതിനു സുനിശ്ചിതമായ ടെസ്റെറാന്നുമില്ല.
അങ്ങനെ ഫ്രഞ്ച് മെഡിക്കൽ പത്രമായ ലേ ക്വോട്ടിഡൻ ഡു മെഡിസിൻ ഇപ്രകാരം പ്രസ്താവിക്കുന്നു: “രക്തോൽപ്പന്നങ്ങളുടെ ഉപയോഗം യഹോവയുടെ സാക്ഷികൾ നിരസിക്കുന്നത് ശരിയായിരിക്കാം, എന്തുകൊണ്ടെന്നാൽ കുത്തിവെക്കുന്ന രക്തത്തിലൂടെ ഒട്ടേറെ രോഗാണുക്കൾ പകരപ്പെടാമെന്നുള്ളത് സത്യമാണ്.”
നിങ്ങൾ തെരഞ്ഞെടുക്കണം
ഈ കാര്യത്തിൽ ഓരോ വ്യക്തിയും തെരഞ്ഞെടുപ്പു നടത്തണം. അധാർമ്മിക ബന്ധങ്ങളോ നിയമവിരുദ്ധ മയക്കുമരുന്നുപയോഗമോ തുടരാനാണ് തീരുമാനമെങ്കിൽ അപ്പോൾ ഒരുവൻ പരിണതഫലങ്ങളെ അഭിമുഖീകരിക്കണം: ധാർമ്മികദുഷ്പ്രവൃത്തി വിതക്കുന്നതിനാൽ കൊയ്യുന്നത് വിനകളായിരിക്കും.
എന്നാൽ ഉചിതമായ ധാർമ്മികമൂല്യങ്ങൾ ആരാണ് വെക്കേണ്ടത്? ശരി, ആർക്കാണ് നമ്മുടെ ഘടന ഏററം നന്നായി അറിയാവുന്നത്, അങ്ങനെയുള്ള ധാർമ്മിക നിലവാരങ്ങൾ ലംഘിക്കുന്നതുകൊണ്ട് എന്തൊക്കെയാണ് പരിണതഫലങ്ങളെന്ന് അറിയാവുന്നതാർക്കാണ്? തീർച്ചയായും മനുഷ്യരുടെ സ്രഷ്ടാവിനറിയാം. തന്റെ നിശ്വസ്ത വചനമായ ബൈബിളിൽ അവൻ വ്യക്തമായി ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം പരിഹസിക്കപ്പെടേണ്ട ഒരുവനല്ല. എന്തുകൊണ്ടെന്നാൽ ഒരു മനുഷ്യൻ വിതക്കുന്നതെന്തോ അത് അവൻ കൊയ്യുകയും ചെയ്യും; എന്തുകൊണ്ടെന്നാൽ തന്റെ ജഡത്തിന്റെ വീക്ഷണത്തിൽ വിതക്കുന്നവൻ തന്റെ ജഡത്തിൽനിന്ന് ദുഷിപ്പു കൊയ്യും.”—ഗലാത്യർ 6:7, 8.
മമനുഷ്യന്റെ സ്രഷ്ടാവ് സ്വവർഗ്ഗരതി, ദുർവൃത്തി, വ്യഭിചാരം എന്നിവ ധാർമ്മിക ദുഷ്പ്രവൃത്തികളാണെന്ന് തീരുമാനിച്ചിരിക്കുന്നുവെന്നതിൽ സംശയമില്ല, അവിഹിത മയക്കുമരുന്നുപയോഗവും അങ്ങനെതന്നെ. അവന്റെ വചനം നമ്മോട് ഇങ്ങനെ പറയുന്നു: “വഴിതെററിക്കപ്പെടരുത്. ദുർവൃത്തരോ വിഗ്രഹാരാധികളോ വ്യഭിചാരികളോ അസ്വാഭാവിക ഉപയോഗങ്ങൾക്കുവേണ്ടി സൂക്ഷിക്കപ്പെടുന്ന പുരുഷൻമാരോ പുരുഷൻമാരോടുകൂടെ ശയിക്കുന്ന പുരുഷൻമാരോ” ദൈവാംഗീകാരം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴികയില്ല.—1 കൊരിന്ത്യർ 6:9; 2 കൊരിന്ത്യർ 7:1 കൂടെ കാണുക.
ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കളിൽനിന്നും രക്തത്തിൽനിന്നും ശ്വാസംമുട്ടിച്ചു കൊല്ലപ്പെട്ടവയിൽനിന്നും ദുർവൃത്തിയിൽനിന്നും ഒഴിഞ്ഞിരിക്കുക.” (പ്രവൃത്തികൾ 15:29) “ദുർവൃത്തി” എന്നതിന് ഇവിടെ ഉപയോഗിക്കപ്പെട്ട ഗ്രീക്ക് പദം ഒരു ഭർത്താവും ഭാര്യയുമായുള്ളതൊഴിച്ചുള്ള എല്ലാത്തരം ലൈംഗിവേഴ്ചകളെയും ഉൾപ്പെടുത്തുന്നു. ഈ കല്പനയിൽ രക്തത്തിന്റെ ഉപയോഗം ഒഴിവാക്കുന്നതും ഉൾപ്പെടുന്നുവെന്ന് നിങ്ങൾ കുറിക്കൊണ്ടോ?
ആ തിരുവെഴുത്തിലെ തുടർന്നുള്ള വാക്കുകൾ ഇന്ന് വർദ്ധിച്ച ശക്തിയോടെ തന്നെ ബാധകമാകുന്നു. അതിങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങൾ ഈ കാര്യങ്ങളിൽനിന്ന് ശ്രദ്ധാപൂർവം ഒഴിഞ്ഞിരിക്കുന്നുവെങ്കിൽ നിങ്ങൾ അഭിവൃദ്ധിപ്പെടും. നിങ്ങൾക്കു നല്ല ആരോഗ്യം ആശംസിക്കുന്നു!” അധാർമ്മിക ലൈംഗിക പ്രവർത്തനവും മയക്കുമരുന്നും നിമിത്തമുള്ള എയ്ഡ്സിനാൽ എത്രപേർ മരിച്ചുവെന്നും ഇനി എത്രപേർ മരിക്കുമെന്നും പരിചിന്തിക്കുക, അതുപോലെതന്നെ, ദുഷിച്ച രക്തം നിമിത്തം മരിച്ച ആയിരങ്ങളുടെ (ആഫ്രിക്കയിൽ സാദ്ധ്യതയനുസരിച്ച് ശതസഹസ്രങ്ങൾ) കാര്യവും. കൂടാതെ, മററു ലൈംഗിക സാംക്രമികരോഗങ്ങളാലും രക്തപ്പകർച്ചകളുടെയും മയക്കുമരുന്നു ദുരുപയോഗത്തിന്റെയും കുഴപ്പങ്ങളാലും ആരോഗ്യത്തിനു തകരാറുണ്ടാകുന്ന കോടിക്കണക്കിനാളുകളെക്കുറിച്ചു പരിഗണിക്കുക.
ഇവയെല്ലാംകൂടെ ഒത്തുകൂടുമ്പോൾ, അത് മോശമായ ആരോഗ്യവും അകാല മരണവും വരുത്തിക്കൂട്ടുന്നത് വമ്പിച്ച അളവിലാണ്. പരിണതഫലങ്ങളുടെ വീക്ഷണത്തിൽ ഈ നടപടികൾ സംബന്ധിച്ച സ്രഷ്ടാവിന്റെ വിലക്കുകളുടെ ജ്ഞാനം നമുക്കു കാണാൻ കഴിയും.
സാംക്രമികരോഗങ്ങൾ സംബന്ധിച്ച ബ്രസീലിയൻ വിദഗ്ദ്ധനായ പ്രൊഫസ്സർ വിൻസെൻറ് അമെറേറാ നെറേറാ ഇങ്ങനെ പറയുന്നു: “എയ്ഡ്സിന്റെ ഏററം നല്ല നിവാരണം യഹോവയുടെ സാക്ഷികളിലൊരാളായിത്തീരുകയാണെന്ന് ഞാൻ മിക്കപ്പോഴും പറയുന്നു, എന്തുകൊണ്ടെന്നാൽ ആ മതത്തിലെ അംഗങ്ങൾ സ്വവർഗ്ഗസംഭോഗികളോ ഇരുലിംഗവർഗ്ഗഭോഗികളോ അല്ല. അവർ തങ്ങളുടെ ദാമ്പത്യബന്ധത്തോടു വിശ്വസ്തരാണ്.—അവർ അതിനെ പുനരുൽപ്പാദനത്തോടു ബന്ധപ്പെടുത്തുന്നു. അവർ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നില്ല. ചിത്രം പൂർത്തിയാക്കുന്നതിന് അവർ രക്തപ്പകർച്ചകൾ ഉപയോഗിക്കുന്നുമില്ല.”
റെറാറണ്ടോ ലൈഫ മാഗസിൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “എയ്ഡ്സിന്റെ ഏക വ്യക്തമായ പരിഹാരം ഏകഭാര്യാത്വത്തിലേക്കു നയിക്കുന്ന ബ്രഹ്മചര്യമാണ്. “സോവ്യററ് യൂണിയനിലെ മെഡിക്കൽ സയൻസ് അക്കാഡമി പ്രസിഡണ്ടായ വാലെൻറിൻ പൊക്രോവ്സ്കി ഇങ്ങനെ ഉറപ്പിച്ചു പറയുന്നു: “എയ്ഡ്സിനോടുള്ള പോരാട്ടത്തെ ചികിത്സാ ശ്രമങ്ങളിൽ ഒതുക്കി നിർത്താവുന്നതല്ല. ആരോഗ്യാവഹമായ ഒരു ജീവിതരീതിയും ലിംഗവർഗ്ഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലെ ശുദ്ധിയും ദാമ്പത്യ ബന്ധത്തിലെ വിശ്വസ്തതയുമാണ് എയ്ഡ്സ് നിവാരണത്തിനുള്ള ഏററം നല്ല മാർഗ്ഗങ്ങൾ.”
അതെ, മനുഷ്യ പെരുമാററത്തിനുള്ള സ്രഷ്ടാവിന്റെ നിലവാരങ്ങൾ സ്വീകരിക്കുന്നതാണ് എയ്ഡ്സ് ഒഴിവാക്കുന്നതിനുള്ള ഏററം നല്ല മാർഗ്ഗം. (g88 10/8)
[13-ാം പേജിലെ ആകർഷകവാക്യം]
“സീനായ്മലയിൽനിന്ന് മോശെ താഴെ കൊണ്ടുവന്നത് പത്ത് നിർദ്ദേശങ്ങളായിരുന്നില്ല.”
[13-ാം പേജിലെ ചിത്രം]
രക്തപ്പകർച്ചകൾ എയ്ഡ്സ് പരത്തിയിട്ടുണ്ട്—ഇപ്പോഴും പരത്തുന്നു
[15-ാം പേജിലെ ചിത്രം]
വിവാഹത്തിലേക്കു നയിക്കുന്ന നിർമ്മലതക്ക് എയ്ഡ്സ് ഉൾപ്പെടെ അനേകം തലവേദനകളെ തടയാൻ കഴിയും