ചെറിയ കാര്യങ്ങൾ—നിങ്ങൾ അവയെ പ്രധാനമെന്നു കരുതുന്നുവോ?
“ചെറിയ കാര്യങ്ങൾ വളരെയധികം അർത്ഥവത്താണ്.” ഒരു സുപ്രസിദ്ധ ഗീതത്തിലെ വാക്കുകളാണവ. അവക്കനുരൂപമായി ലോകത്തിലെ ഏററവും വലിയ ഉപദേഷ്ടാവ് ഒരിക്കൽ ഇങ്ങനെ പ്രസ്താവിച്ചു: “അൽപ്പത്തിൽ വിശ്വസ്തനായ ആൾ അധികത്തിലും വിശ്വസ്തനാണ്.”—ലൂക്കോസ് 16:10.
തീർച്ചയായും, ചെറിയ കാര്യങ്ങൾക്കു വളരെ പ്രധാനമായിരിക്കാൻ കഴിയും. യഥാർത്ഥത്തിൽ, ലോകം അനേകം ചെറിയ കാര്യങ്ങൾ ചേർന്നുണ്ടായിരിക്കുന്നതാണ്. എന്നിരുന്നാലും, ഒട്ടുമിക്കപ്പോഴും അവയുടെ വലിപ്പക്കുറവു നിമിത്തം അവയെ അവഗണിക്കാനോ ഒരുപക്ഷേ, തള്ളിക്കളയാനോ നാം ചായ്വു കാണിച്ചേക്കാം.
പ്രാധാന്യമുള്ള ചെറിയ കാര്യങ്ങൾ
ഒരു വളരെ ചെറിയ സംഗതി മാനുഷ പുനരുൽപ്പാദനത്തിന്റെ സമ്പുഷ്ട അണ്ഡമാണ്, അതില്ലായിരുന്നെങ്കിൽ നമ്മിലാരും ഇവിടെ ഉണ്ടായിരിക്കുമായിരുന്നില്ല. ഒരു ആസ്ത്രേലിയൻ എഞ്ചിനിയറായ റസ്സൽ കോൾമാൻ “ലളിതമായ അസംസ്കൃതവസ്തുക്കളെ സങ്കീർണ്ണവും ബുദ്ധിശക്തിയുള്ളതുമായ മനുഷ്യജീവികളായി മാററുന്നതായി അറിയപ്പെടുന്ന പ്രപഞ്ചത്തിലേക്കും അതിഗംഭീരമായ സയുക്തിക ഉപാധി”യെന്ന് അതിന്റെ കേന്ദ്രവസ്തുവിനെ വിളിച്ചു.
നമ്മുടെ ശരീരം 100 ട്രില്ല്യൻ അതിസൂക്ഷ്മ കോശങ്ങളാൽ നിർമ്മിതമാണ്. ഈ ചെറിയ കോശങ്ങളിലോരോന്നിലെയും ഡിഎൻഎയിൽ, വികോഡീകരിക്കപ്പെട്ടാൽ അച്ചടിച്ച ആയിരക്കണക്കിനു പേജുകൾ നിറക്കുന്ന അന്തർനിർമ്മിത നിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു!
ഒരിക്കൽ വിഭജിക്കപ്പെടാവുന്നതല്ലെന്ന് വിചാരിക്കപ്പെട്ടിരുന്ന ചെറിയ ആററത്തെ സംബന്ധിച്ചെന്ത്? ഈ ഏററം ചെറിയ നിർമ്മാണവസ്തു ഒരു മൂലകത്തിന്റെ രാസ താദാത്മ്യം നിലനിർത്തുന്ന ഏററവും ചെറിയ ഘടകമെന്ന് നിർവചിക്കപ്പെട്ടിരിക്കുന്നു. ന്യൂക്ലിയസ് എന്നു വിളിക്കപ്പെടുന്ന അതിന്റെ വളരെ ചെറിയ കേന്ദ്രവസ്തു അനന്തസൂക്ഷ്മമാം വിധം ചെറിയ ഇലക്ട്രോണുകളാൽ ചുററപ്പെട്ടിരിക്കുന്നു. തന്നിമിത്തം ആററംതന്നെ കുറഞ്ഞപക്ഷം 99.9999999999999 ശതമാനം ശൂന്യസ്ഥലമടങ്ങിയതാണ്!
അറിയപ്പെടുന്ന പ്രപഞ്ചത്തോടുള്ള താരതമ്യത്തിൽ മനുഷ്യരായ നാം വളരെ ചെറുതാണ്. ദൃഷ്ടാന്തമായി നമ്മുടെ ഭൂഗ്രഹം പിണ്ഡത്തിൽ നമ്മുടെ സൂര്യനെക്കാൾ 3,33,000 മടങ്ങു ചെറുതാണെന്ന് പരിചിന്തിക്കുമ്പോൾ നാം നമ്മുടെ ആപേക്ഷിക ചെറുപ്പത്തെക്കുറിച്ച് അനുസ്മരിക്കപ്പെടുന്നില്ലേ? ക്രമത്തിൽ, സൂര്യൻതന്നെ വിസ്തൃതമായ ഒരു പ്രപഞ്ചത്തിലെ അസംഖ്യകോടിക്കണക്കിനുള്ള നക്ഷത്രപംക്തികളിലൊന്നിലെ ശരാശരിവലിപ്പമുള്ള ഒരു നക്ഷത്രം മാത്രമാണ്.
സമയംതന്നെ ഒരിക്കലും അവസാനിക്കുന്നില്ലെങ്കിലും ചെറിയ ഘടകങ്ങളായി വിഭജിക്കപ്പെടാൻ കഴിയും. മില്ലിസെക്കണ്ടുകൾ ചേർന്ന് സെക്കണ്ടുകളുണ്ടാകുന്നു. സെക്കണ്ടുകൾ മിനിററുകളായിത്തീരുന്നു. മിനിററുകൾ മണിക്കൂറുകളായിത്തീരുന്നു. അങ്ങനെ അനന്തമായി അനിശ്ചിതകാലഘട്ടങ്ങൾ രൂപംകൊള്ളുന്നു. സ്പോർട്ട്സിൽ ഒരു സെക്കണ്ടിന്റെ അംശംപോലും പരാജയത്തിനോ ജയത്തിനോ കാരണമായേക്കാം.
ചെറിയ കാര്യങ്ങളിൽ നിന്നുള്ള സന്തുഷ്ടി
സുഹൃത്തുക്കളുടെ ഇടയിൽ ചെറിയ കാര്യങ്ങൾ വളരെയധികം അർത്ഥവത്താണ്, കാരണം അവ നിലനിൽക്കുന്ന സൗഹൃദങ്ങൾ അരക്കിട്ടുറപ്പിക്കുന്നു. ദാമ്പത്യജീവിതത്തിൽ ചിന്താപൂർവകമായ വാക്കുകൾ, നോട്ടങ്ങൾ, അഥവാ പ്രവൃത്തികൾ എന്നിവപോലെയുള്ള ചെറിയ കാര്യങ്ങളാണ് മിക്കപ്പോഴും പങ്കാളിത്തത്തെ ഊഷ്മളവും പ്രിയങ്കരവുമാക്കി നിർത്തുന്നതിന് വളരെ അർത്ഥവത്തായിരിക്കുന്നത്. നേരേ മറിച്ച്, അത്തരം ചെറിയ കാര്യങ്ങളുടെ ചിന്താരഹിതമായ അവഗണന വിവാഹത്തെ തകർക്കുന്ന വലിയ പ്രശ്നങ്ങൾക്കിടയാക്കുന്ന അളവോളം വർദ്ധിച്ചുവരാൻ കഴിയും.
അവയിൽത്തന്നെ പ്രധാനപ്പെട്ട ഗുണങ്ങളായ വിശ്വാസവും ഭക്തിയും പലപ്പോഴും ചെറിയ കാര്യങ്ങളിൽ പ്രകടിതമാകുന്നു. എന്നിരുന്നാലും, വിശ്വാസത്തിന്റെയും ആശ്രയത്വത്തിന്റെയും ഈ ചെറിയ പ്രകടനങ്ങൾക്ക് കൈവരുത്താൻ കഴിയുന്ന വലിയ പ്രതിഫലങ്ങളെയും സംതൃപ്തിയെയും സന്തോഷത്തെയും കുറിച്ച് ചിന്തിക്കുക.
ഒട്ടുമിക്കപ്പോഴും ചെറിയ കാര്യങ്ങളോട് വലിയ പ്രാധാന്യം ബന്ധപ്പെട്ടിരിക്കുന്നു. തീർച്ചയായും എന്തെങ്കിലും വലുതോ ചെറുതോ എന്നത് ആപേക്ഷികമാണ്. അത് അളക്കപ്പെടുന്നത് ഒരു വലിയ അളവിൽ താരതമ്യംചെയ്യുന്ന ആളിനാലാണ്. എന്നിരുന്നാലും, അത് സ്നേഹപ്രകടനങ്ങളായിരുന്നാലും, നമ്മുടെ വ്യക്തിത്വങ്ങളിലെ ഗുണങ്ങളായിരുന്നാലും ജീവനെ നിലനിർത്തുന്ന ചെറിയ ഘടകങ്ങളായിരുന്നാലും വിലമതിപ്പുള്ള ആളുകൾക്ക് ‘ചെറിയ കാര്യങ്ങൾ വളരെ അർത്ഥവത്താണ്’. (g88 6/22)
[28-ാം പേജിലെ ചിത്രങ്ങൾ]
പ്രധാനമായിരിക്കുന്ന ചെറിയ ഉപകാരങ്ങൾ