വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 6/8 പേ. 25-26
  • പഴയനിയമം കാലഹരണപ്പെട്ടതോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പഴയനിയമം കാലഹരണപ്പെട്ടതോ?
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾച​രി​ത്രം
  • ബൈബിൾക​വി​ത​യും പ്രവച​ന​വും
  • പരസ്‌പര വിരു​ദ്ധ​മോ?
  • യഹോ​വ​യു​ടെ സാക്ഷികൾ പഴയ നിയമ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
  • “പഴയനിയമം” ഇന്നും പ്രസക്തമോ?
    2007 വീക്ഷാഗോപുരം
  • “പഴയനിയമ”മോ “എബ്രായ തിരുവെഴുത്തു”കളോ—ഏത്‌?
    വീക്ഷാഗോപുരം—1995
  • ബൈബിൾ ശരിക്കും എന്താണ്‌?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1989
g89 6/8 പേ. 25-26

ബൈബി​ളി​ന്റെ വീക്ഷണം

പഴയനി​യമം കാലഹ​ര​ണ​പ്പെ​ട്ട​തോ?

◼ “പഴയനി​യമം വിദ്വേ​ഷ​വും പ്രതി​കാ​ര​വും, ‘കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും’ പ്രസം​ഗി​ക്കു​ന്നു. പുതിയ നിയമം അതി​നെ​യെ​ല്ലാം മാററി​സ്ഥാ​പി​ച്ചു, അത്‌ സ്‌നേ​ഹ​വും ക്ഷമയും പഠിപ്പി​ക്കു​ന്നു.”

◼ “പഴയനി​യമം കേവലം ആധുനിക ക്രിസ്‌ത്യാ​നി​കൾക്കു പ്രസക്തമല്ല, അതു​കൊണ്ട്‌ അത്‌ മേലാൽ വായി​ക്കേ​ണ്ട​യാ​വ​ശ്യ​മില്ല!”

നിങ്ങൾതന്നേ എന്നെങ്കി​ലും മേൽപ്പറഞ്ഞ ആരോ​പ​ണങ്ങൾ ആവർത്തി​ക്കു​ക​യോ മററാ​രെ​ങ്കി​ലും അങ്ങനെ ചെയ്യു​ന്നത്‌ കേൾക്കു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ? പഴയ നിയമം (എബ്രായ തിരു​വെ​ഴു​ത്തു​കൾ) യഥാർത്ഥ​ത്തിൽ പുതിയ നിയമ​ത്താൽ (ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ) മാററി​സ്ഥാ​പി​ക്ക​പ്പെ​ട്ട​തു​കൊണ്ട്‌ അത്‌ മൃതം, കാലഹ​ര​ണ​പ്പെ​ട്ടത്‌, ആണോ? ബൈബിൾതന്നെ എന്തു പറയുന്നു?

കൗതു​ക​ക​ര​മാ​യി, പുരാതന ഇസ്രാ​യേ​ലു​മാ​യി ദൈവം ചെയ്‌ത ഒരു കരാറായ ന്യായ​പ്ര​മാണ ഉടമ്പടി പഴയതാ​യി എന്നും തന്നിമി​ത്തം ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മ​ല്ലെ​ന്നും പുതിയ നിയമം സൂചി​പ്പി​ക്കു​ക​തന്നെ ചെയ്യുന്നു. (എഫേസ്യർ 2:15; എബ്രായർ 8:13) ന്യായ​പ്ര​മാണ ഉടമ്പടി പഴയ നിയമ​ത്തിൽ ഉൾപ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നാൽ പഴയ നിയമ​ത്തിൽ ന്യായ​പ്ര​മാണ ഉടമ്പടി​യെ​ക്കാൾ കൂടുതൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു!

പഴയ നിയമത്തെ നിങ്ങൾക്കു പ്രധാ​ന​മാ​ക്കാൻ അതിനു മൂന്നു ഘടകങ്ങ​ളുണ്ട്‌. അവ എന്താണ്‌? (1) പ്രസക്ത​മായ ചരിത്രം, (2) കെട്ടു​പ​ണി​ചെ​യ്യുന്ന കവിത, (3) വിശ്വാ​സ​പ്ര​ചോ​ദ​ക​മായ പ്രവചനം. എല്ലാം ആധുനിക ക്രിസ്‌ത്യാ​നി​കൾക്ക്‌ വമ്പിച്ച മൂല്യ​മു​ള്ള​വ​തന്നെ. ഇതി​പ്ര​കാ​ര​മാ​യി​രി​ക്കു​ന്ന​തെ​ങ്ങ​നെ​യെന്നു പരിചി​ന്തി​ക്കുക.

ബൈബിൾച​രി​ത്രം

ഉൽപ്പത്തി മുതൽ എസ്ഥേർ വരെയുള്ള, പഴയ നിയമ​ത്തി​ലെ ആദ്യത്തെ 17 പുസ്‌ത​കങ്ങൾ മമനു​ഷ്യ​ന്റെ സൃഷ്ടിപ്പു മുതൽ ക്രി. മു. അഞ്ചാം നൂററാ​ണ്ടു വരെയുള്ള മനുഷ്യ​നോ​ടുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളു​ടെ ഒരു ചരി​ത്ര​രേഖ ഉൾക്കൊ​ള്ളി​ക്കു​ന്നു. എന്നാൽ ഇത്‌ വെറും മൃതമായ ചരി​ത്രമല്ല! ക്രിസ്‌തീയ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യ​തു​പോ​ലെ: “ഇപ്പോൾ ഈ കാര്യങ്ങൾ [പഴയ നിയമ​ത്തിൽ വർണ്ണി​ക്ക​പ്പെട്ടവ] ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി അവർക്കു സംഭവി​ച്ചു​കൊ​ണ്ടി​രു​ന്നു, അവ വ്യവസ്ഥി​തി​യു​ടെ അവസാ​നങ്ങൾ വന്നെത്തി​യി​രി​ക്കുന്ന നമുക്ക്‌ [ക്രിസ്‌ത്യാ​നി​കൾക്ക്‌] ഒരു മുന്നറി​യി​പ്പി​നാ​യി എഴുത​പ്പെട്ടു.”—1 കൊരി​ന്ത്യർ 10:11.

നൂററാ​ണ്ടു​കൾ കടന്നു​പോ​യി​ട്ടും ഈ ചരിത്രം ക്രിസ്‌ത്യാ​നി​കൾക്ക്‌ പ്രധാ​ന​മാ​ണെന്ന്‌ പൗലോസ്‌ വീക്ഷി​ച്ച​തെ​ന്തു​കൊണ്ട്‌? പല വർഷങ്ങൾകൊണ്ട്‌ മാനു​ഷ​പ്ര​കൃ​തി​ക്കു മാററ​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തു​പോ​ലെ​തന്നെ ദൈവ​ത്തി​നും മാററ​മു​ണ്ടാ​യി​ട്ടില്ല എന്ന ലളിത​കാ​ര​ണ​ത്താൽത്തന്നെ. (മലാഖി 3:6) ക്രിസ്‌തീയ ശിഷ്യ​നായ യാക്കോബ്‌ യഹോ​വ​യാം ദൈവത്തെ സംബന്ധിച്ച്‌ ഇങ്ങനെ പറഞ്ഞു: “അവനിൽ നിഴൽമാ​റ​റ​ത്തി​ന്റെ ഒരു വ്യതി​യാ​ന​മില്ല.” (യാക്കോബ്‌ 1:17) സൂര്യൻ പരത്തുന്ന നിഴൽ ഉച്ചസമ​യത്തെ ഏററവും ചെറു​തു​മു​തൽ സൂര്യാ​സ്‌ത​മ​യ​സ​മ​യത്തെ ഏററവും വലുതു​വരെ വ്യത്യാ​സ​പ്പെ​ടു​ന്നു. എന്നാൽ യഹോവ വ്യത്യ​സ്‌ത​നാണ്‌; അവന്റെ വ്യക്തി​ത്വ​ത്തിന്‌ മാററ​മു​ണ്ടാ​കാ​വു​ന്നതല്ല.

അങ്ങനെ, ഗോ​ത്ര​പി​താ​ക്കൻമാ​രോ​ടും, ചെങ്കട​ലി​ങ്ക​ലും മരുഭൂ​മി​യി​ലും വെച്ച്‌ ഇസ്ര​യേ​ലി​നോ​ടും, മററ​നേകം ജനങ്ങ​ളോ​ടു​മുള്ള യഹോ​വ​യു​ടെ ഇടപെ​ട​ലു​ക​ളിൽനിന്ന്‌ നമുക്ക്‌ വളരെ​യ​ധി​കം പഠിക്കാൻ കഴിയും. ദൃഷ്ടാ​ന്ത​മാ​യി, ഇസ്രാ​യേ​ല്യർ വിഗ്ര​ഹാ​രാ​ധ​ന​യി​ലേർപ്പെ​ടു​ക​യോ ദുർവൃ​ത്തി​യി​ലേർപ്പെ​ടു​ക​യോ ചെയ്‌ത​പ്പോൾ ദൈവം മുഷി​ഞ്ഞ​തു​പോ​ലെ ക്രിസ്‌ത്യാ​നി​കൾ അത്തരം നടത്തയി​ലേർപ്പെ​ടു​മ്പോൾ അവൻ അപ്രീ​തി​പ്പെ​ടു​ന്നു. (1 കൊരി​ന്ത്യർ 10:1-12) ക്രിസ്‌ത്യാ​നി​കൾക്കു ബാധക​മ​ല്ലെ​ങ്കിൽ പോലും ന്യായ​പ്ര​മാണ ഉടമ്പടി അതിലെ അന്തർല്ലീ​ന​ത​ത്വ​ങ്ങ​ളി​ലൂ​ടെ യഹോ​വ​യു​ടെ വ്യക്തി​ത്വ​ത്തി​ലേ​ക്കുള്ള വില​യേ​റിയ ഉൾക്കാഴ്‌ച നൽകുന്നു.

ബൈബിൾക​വി​ത​യും പ്രവച​ന​വും

ഇയ്യോബു മുതൽ ശലോ​മോ​ന്റെ ഗീതം വരെയുള്ള അടുത്ത അഞ്ചു പുസ്‌ത​കങ്ങൾ കാവ്യ​പു​സ്‌ത​ക​ങ്ങ​ളാണ്‌. എന്നാൽ ഈ പുസ്‌ത​കങ്ങൾ നല്ല സാഹി​ത്യ​ത്തെ​ക്കാൾ ഉപരി​യാണ്‌, എന്തു​കൊ​ണ്ടെ​ന്നാൽ അവയുടെ ഉള്ളടക്കം ആത്മീയ​മാ​യി ഉന്നമി​പ്പി​ക്കു​ന്ന​തും മിക്ക​പ്പോ​ഴും ചരി​ത്ര​സം​ഭ​വ​ങ്ങ​ളിൽ അധിഷ്‌ഠി​ത​വു​മാണ്‌. ആരുടെ വികാ​ര​ങ്ങ​ളാണ്‌ സങ്കീർത്ത​ന​ങ്ങ​ളാൽ ഉത്തേജി​ത​മാ​കാ​ത്തത്‌? സദൃശ​വാ​ക്യ​ങ്ങ​ളു​ടെ പുസ്‌ത​ക​ത്തിൽ സത്യസ​ന്ധ​ത​യേ​യും അസൂയ​യെ​യും മാനു​ഷ​ബ​ന്ധ​ങ്ങ​ളി​ലെ മററു കാര്യ​ങ്ങ​ളെ​യും സംബന്ധി​ച്ചുള്ള പ്രാ​യോ​ഗിക ബുദ്ധി​യു​പ​ദേശം ആർക്കാണു കാണാൻ കഴിയാ​ത്തത്‌? (സദൃശ​വാ​ക്യ​ങ്ങൾ 11:1; 14: 30) നിസ്സം​ശ​യ​മാ​യി, ഈ പുസ്‌ത​കങ്ങൾ ആദ്യം എഴുത​പ്പെ​ട്ട​പ്പോ​ഴ​ത്തേ​തു​പോ​ലെ ഇന്നും പ്രയോ​ജ​ന​ക​ര​മാണ്‌.

യെശയ്യാ​വു മുതൽ മലാഖി​വ​രെ​യുള്ള, പഴയനി​യ​മ​ത്തി​ലെ ഒടുവി​ലത്തെ 17 പുസ്‌ത​കങ്ങൾ പ്രാവ​ച​നിക പുസ്‌ത​ക​ങ്ങ​ളാണ്‌. അവയിൽ പുരാതന എബ്രായ പ്രവാ​ച​കൻമാ​രു​ടെ പ്രഖ്യാ​പ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു, നൂററാ​ണ്ടു​കൾക്കു മുമ്പേ മശിഹാ​യു​ടെ ഭൗമി​ക​വ​ര​വി​നെ സംബന്ധിച്ച മനോ​ജ്ഞ​വർണ്ണ​നകൾ നൽകു​ക​യും ചെയ്യുന്നു. പുതിയ നിയമ​ത്തി​ലെ സുവി​ശേഷ വിവര​ണങ്ങൾ ഡസൻക​ണ​ക്കി​നുള്ള ഈ പ്രവച​ന​ങ്ങ​ളു​ടെ നിവൃത്തി സൂക്ഷ്‌മ വിശദാം​ശ​ങ്ങ​ളിൽപോ​ലും കാണി​ച്ചു​ത​രു​ന്നു. തീർച്ച​യാ​യും, ഈ പ്രവച​ന​ങ്ങ​ളു​ടെ കൃത്യ​ത​യു​ടെ ഒരു പരിചി​ന്തനം മനുഷ്യ​വർഗ്ഗത്തെ രക്ഷിക്കാൻ ദൈവ​ത്താൽ അയക്ക​പ്പെ​ട്ട​വ​നായ യേശു​ക്രി​സ്‌തു​വി​ലുള്ള നമ്മുടെ വിശ്വാ​സത്തെ ബലിഷ്‌ഠ​മാ​ക്കു​ന്നു!

പരസ്‌പര വിരു​ദ്ധ​മോ?

എന്നാൽ പഴയ നിയമ​വും പുതിയ നിയമ​വും തമ്മിലുള്ള വ്യത്യാ​സത്തെ പൊരു​ത്ത​പ്പെ​ടു​ത്താൻ കഴിയു​മോ? നമുക്കു ദൃഷ്ടാ​ന്തീ​ക​രി​ക്കാം: ഒരു പിതാവ്‌ തന്റെ രണ്ടു പുത്രൻമാർക്ക്‌ വ്യത്യ​സ്‌ത​മാ​യി ശിക്ഷണം കൊടു​ത്തേ​ക്കാം, എന്തു​കൊ​ണ്ടെ​ന്നാൽ ഓരോ കുട്ടി​ക്കും വ്യതി​രി​ക്ത​മായ വ്യക്തി​ത്വ​മാ​ണു​ള്ളത്‌. അതു​പോ​ലെ​തന്നെ, ജനനവ​ശാൽ തനിക്കു സമർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ഒരു ജനതയായ ഇസ്രാ​യേ​ലി​നോ​ടുള്ള പഴയനി​യ​മ​ത്തി​ലെ യഹോ​വ​യു​ടെ ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ സ്വരം തെര​ഞ്ഞെ​ടു​പ്പി​നാൽ തനിക്ക്‌ അർപ്പി​ത​മാ​യി​രി​ക്കുന്ന ഒരു ജനസം​ഘ​മാ​യി​രി​ക്കുന്ന ക്രിസ്‌തീ​യ​സ​ഭ​യോ​ടാ​യി പുതിയ നിയമ​ത്തിൽ കാണ​പ്പെ​ടുന്ന ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്റെ സ്വരത്തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കും.

അങ്ങനെ, ബൈബി​ളി​ന്റെ ഒരു സൂക്ഷ്‌മ​പ​രി​ശോ​ധന ഈ രണ്ടു ഭാഗങ്ങൾ പരസ്‌പ​ര​വി​രു​ദ്ധമല്ല പിന്നെ​യോ അവ പരസ്‌പരം പൂരി​പ്പി​ക്കു​ക​യാണ്‌ എന്നു പ്രകട​മാ​ക്കു​ന്നു. ‘ദൈവ​ത്തി​ന്റെ മനുഷ്യൻ പൂർണ്ണ യോഗ്യൻ’ ആകുന്ന​തിന്‌ രണ്ടു ഭാഗങ്ങ​ളും ആവശ്യ​മാണ്‌.—2 തിമൊ​ഥെ​യോസ്‌ 3:16, 17.

ദൃഷ്ടാ​ന്ത​മാ​യി, പുതിയ നിയമം വ്യക്തി​പ​ര​മാ​യി പ്രതി​കാ​രം ചെയ്യു​ന്ന​തി​നെ കുററം വിധി​ക്കു​മ്പോൾ പഴയ നിയമം യഥാർത്ഥ​ത്തിൽ അതനു​വ​ദി​ക്കു​ന്നു​ണ്ടോ? അശേഷ​മില്ല! രണ്ടും ഒരുവന്റെ ശത്രു​വി​നോ​ടുള്ള സ്‌നേ​ഹ​ത്തി​നു ശുപാർശ​ചെ​യ്യു​ന്നു, പ്രതി​കാ​രം ദൈവം നടത്തേ​ണ്ട​താ​ണെന്ന്‌ ചൂണ്ടി​ക്കാ​ട്ടു​ക​യും ചെയ്യുന്നു. (ആവർത്തനം 32:35, 41-ഉം സദൃശ​വാ​ക്യ​ങ്ങൾ 25:21, 22-ഉം റോമർ 12:17-21-നോട്‌ താരത​മ്യ​പ്പെ​ടു​ത്തുക.) യഥാർത്ഥ​ത്തിൽ, പഴയ നിയമം ‘കണ്ണിനു പകരം കണ്ണ്‌’ എന്നും ‘പല്ലിനു പകരം പല്ല്‌’ എന്നും പറയു​മ്പോൾ അത്‌ വ്യക്തി​പ​ര​മായ പകരം​വീ​ട്ട​ലി​നെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​കയല്ല, പിന്നെ​യോ ഉചിത​മാ​യി അധികാ​ര​പ്പെ​ടു​ത്ത​പ്പെട്ട ഒരു കോടതി ചുമത്തുന്ന ന്യായ​മായ പകരം​കൊ​ടു​ക്ക​ലി​നെ​പ്പ​ററി ചർച്ച​ചെ​യ്യു​ക​യാണ്‌.—പുറപ്പാട്‌ 21:1, 22-25.

അല്ല, പഴയനി​യമം അപ്രയു​ക്ത​മോ പരസ്‌പ​ര​വി​രു​ദ്ധ​മോ അല്ല. പഴയനി​യമം ക്രിസ്‌ത്യാ​നി​കൾക്ക്‌ ഇന്ന്‌ പുതിയ നിയമ​ത്തേ​പ്പോ​ലെ​തന്നെ സജീവ​വും പ്രസക്ത​വു​മാണ്‌. യേശു​ക്രി​സ്‌തു​വി​ന്റെ വാക്കുകൾ ഓർക്കുക: “മനുഷ്യൻ ജീവി​ക്കേ​ണ്ടത്‌ അപ്പം​കൊ​ണ്ടു മാത്രമല്ല, പിന്നെ​യോ യഹോ​വ​യു​ടെ വായി​ലൂ​ടെ വരുന്ന സകല അരുള​പ്പാ​ടും കൊണ്ടു​മാണ്‌.” അതിൽ ക്രിസ്‌തീയ ഗ്രീക്ക്‌ തിരു​വെ​ഴു​ത്തു​കൾ മാത്രമല്ല, എബ്രായ തിരു​വെ​ഴു​ത്തു​ക​ളും അടങ്ങി​യി​രി​ക്കു​ന്നു.—മത്തായി 4:4; ആവർത്തനം 8:3 താരത​മ്യ​പ്പെ​ടു​ത്തുക. (g88 6/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക