വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 6/8 പേ. 29-30
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—1989
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ഏററവു​മ​ധി​കം അറിയ​പ്പെ​ടുന്ന മതമാ​സിക”
  • സ്‌പെ​യി​സി​ന്റെ ഫലം
  • ഒരു തണുത്ത വിജയം
  • മര്യാ​ദ​യുള്ള പോലീസ്‌
  • ഗമ്മും ഡ്രൈ​വിം​ഗും
  • ഒരിക്ക​ലും പ്രായം കടന്നു​പോ​കു​ന്നില്ല
  • ചെല​വേ​റിയ പാഴ്‌വ​സ്‌തു
  • കോളർ ഞെരുക്കം
  • പുതിയ ന്യൂക്ലി​യർ ഭയം
  • കപടസം​സാ​രം
  • പോലീസ്‌ സംരക്ഷണം പ്രതീക്ഷകളും ഭയാശങ്കകളും
    ഉണരുക!—2002
  • ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
    ഉണരുക!—1999
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവഭീഷണി—ഒടുവിൽ അവസാനിച്ചെന്നോ?
    വീക്ഷാഗോപുരം—1994
കൂടുതൽ കാണുക
ഉണരുക!—1989
g89 6/8 പേ. 29-30

ലോകത്തെ വീക്ഷിക്കൽ

“ഏററവു​മ​ധി​കം അറിയ​പ്പെ​ടുന്ന മതമാ​സിക”

ഫിന്നിഷ്‌ ജനതക്ക്‌ ഏററവു​മ​ധി​കം അറിയാ​വുന്ന മതമാ​സിക തിട്ട​പ്പെ​ടു​ത്തു​ന്ന​തി​നുള്ള ഒരു ശ്രമത്തിൽ ഫിൻല​ണ്ടി​ലെ ലൂഥറൻ സഭയുടെ മുഖ്യ വർത്തമാ​ന​പ്പ​ത്ര​മായ കോട്ടി​മാ ഒരു സർവ്വേ നടത്തി. ആ സർവേ​യു​ടെ ഫലം “വീക്ഷാ​ഗോ​പു​ര​മാണ്‌ ഏററവു​മ​ധി​കം അറിയ​പ്പെ​ടുന്ന മത മാസിക” എന്ന ശീർഷ​ക​ത്തിൽ മുൻ പേജിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തിയ ഒരു ലേഖന​ത്തിൽ വിശേ​ഷ​വൽക്ക​രി​ച്ചി​രു​ന്നു. മററു മത മാസി​ക​ക​ളോ​ടുള്ള താരത​മ്യ​ത്തിൽ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വിജയ​ത്തേ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്പെ​ട്ടു​കൊണ്ട്‌ അതേ ലക്കത്തിലെ മുഖ​പ്ര​സം​ഗം ഇങ്ങനെ വിശദീ​ക​രി​ച്ചു: “[വീക്താ​ഗോ​പു​രം] ഏററവു​മ​ധി​കം അറിയ​പ്പെ​ടു​ന്ന​തി​ന്റെ കാരണം അതിന്റെ വിതര​ണ​ക്കാ​രു​ടെ ഭാഗത്തെ വിശ്വ​സ്‌ത​വും അക്ഷീണ​വു​മായ പ്രവർത്ത​ന​മാണ്‌; തെരു​ക്കോ​ണു​ക​ളിൽ മഴയാ​യാ​ലും വെയി​ലാ​യാ​ലും തങ്ങളുടെ സ്ഥാനത്തു നിൽക്കുന്ന മാസി​കാ​വിൽപ്പ​ന​ക്കാ​രെ എല്ലാവ​രും തിരി​ച്ച​റി​യു​ന്നു.”

സ്‌പെ​യി​സി​ന്റെ ഫലം

ഒരു സോവ്യ​ററ്‌ ബഹിരാ​കാശ യാത്രി​ക​നായ റോമ​നെ​ങ്കോ മീർ എന്ന സ്‌പേസ്‌ സ്‌റേ​റ​ഷ​നിൽ 326 ദിവസം ചെലവ​ഴി​ച്ചു. സ്‌പെ​യി​സിൽ ചെലവ​ഴിച്ച റെക്കോഡ്‌ സമയവും ഭാരമി​ല്ലാ​യ്‌മ​യി​ലെ ദീർഘിച്ച വാസവും അയാളു​ടെ ശരീരത്തെ എങ്ങനെ ബാധിച്ചു? ഫ്രഞ്ച്‌ മാസി​ക​യായ എൽ എക്‌സ്‌പ്രസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ റോമ​നെ​ങ്കോ​യിക്ക്‌ ഒന്നോ രണ്ടോ ഇഞ്ച്‌ നീളം കൂടി. അയാളു​ടെ മാംസ​പേ​ശി​കൾ ദുർബ​ല​മാ​യി. അയാളു​ടെ അസ്ഥികൾക്ക്‌ കട്ടികൂ​ടി. അയാളു​ടെ രക്തവ്യാ​പ്‌തം 25 ശതമാനം കുറഞ്ഞു. അയാൾ ഒരു സൈക്കി​ളി​ന്റെ​യും ട്രെഡ്‌മി​ല്ലി​ന്റെ​യും ഉപയോ​ഗ​ത്താൽ ആരോ​ഗ്യ​വാ​നാ​യി നിൽക്കാൻ ശ്രമി​ച്ചെ​ങ്കി​ലും അയാളു​ടെ കാൽവ​ണ്ണ​യി​ലെ മാംസ​പേ​ശി​കൾ ചുക്കി​ച്ചു​ളു​ങ്ങി. ഭാവി ബഹിരാ​കാ​ശ​യാ​ത്രി​കർക്ക്‌ “മുടി​വെട്ട്‌ ഒഴിവാ​ക്കു​ന്ന​തിന്‌ കഷണ്ടി​യും വലിയ ഭുജങ്ങ​ളും—ആറെണ്ണം മെച്ചമാ​യി​രി​ക്കും—വണ്ണംകു​റഞ്ഞ കാലു​ക​ളും അല്ലെങ്കിൽ സമനില പാലി​ക്കു​ന്ന​തിന്‌ പിടി​മു​റു​ക്ക​മുള്ള ഒരൊററ കാലും ഉണ്ടായി​രി​ക്കണ”മെന്ന്‌ റോമ​നെ​ങ്കോ തമാശ​യാ​യി നിർദ്ദേ​ശി​ച്ചു.

ഒരു തണുത്ത വിജയം

ദക്ഷിണ ഇംഗ്ലണ്ടിൽ വിൽററ്‌ ഷയറിൽ ജലദോ​ഷം സംബന്ധിച്ച മെഡി​ക്കൽറി​സേർച്ചി​നു സ്ഥാപിച്ച അവരുടെ ദേശീയ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ അടച്ചു​പൂ​ട്ടാൻ ബ്രിട്ടീഷ്‌ അധികാ​രി​കൾ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. 40 വർഷം മുമ്പ്‌ സ്ഥാപി​ക്ക​പ്പെട്ട ഇൻസ്‌റ​റി​റ​റ്യൂട്ട്‌ സാധാരണ ജലദോ​ഷ​ത്തോ​ടു പോരാ​ടാ​നുള്ള ഒരു കാര്യ​ക്ഷ​മ​മായ മാർഗ്ഗം കണ്ടെത്തു​ന്ന​തിന്‌ അതിന്റെ ഗവേഷ​ണങ്ങൾ വിനി​യോ​ഗി​ച്ചി​രു​ന്നു. എന്നിരു​ന്നാ​ലും, “ഫലം കിട്ടാ​ഞ്ഞ​തു​കൊണ്ട്‌ അവർ [അധികാ​രി​കൾ] ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ന്റെ വാർഷിക ഗ്രാൻറായ 5,00,000 ഡോളർ മറെറ​വി​ടെ​യെ​ങ്കി​ലും മെച്ചമാ​യി ചെലവ​ഴി​ക്കാൻ കഴിയു​മെന്ന്‌ പരിഗ​ണി​ക്കു​ന്നു”വെന്ന്‌ ഫ്രഞ്ച്‌ വർത്തമാ​ന​പ്പ​ത്ര​മായ ലി മോണ്ടേ കുറി​ക്കൊ​ള്ളു​ന്നു. ഇൻസ്‌റ​റി​റ​റ്യൂ​ട്ടി​ന്റെ ഡയറക്ടർ ഡേവിഡ്‌ ടയറൽ പറയു​ന്ന​ത​നു​സ​രിച്ച്‌ ഒരു ജലദോ​ഷ​ത്തി​നോ തണുപ്പി​നോ ചികിൽസി​ക്കു​ന്ന​തിന്‌ “ചൂടു​വെ​ള്ള​ത്തി​ലെ ഒരു കുളി”യാണ്‌ ഇപ്പോ​ഴും ഏററവും നല്ല മാർഗ്ഗം.

മര്യാ​ദ​യുള്ള പോലീസ്‌

ഗവൺമെൻറി​ന്റെ ഏജൻസി​കളെ സംബന്ധിച്ച അതിന്റെ ഒരു സർവേ പുറത്തി​റ​ക്കിയ ശേഷം ജാപ്പനീസ്‌ നാഷനൽ പോലീസ്‌ ഏജൻസി “പൊതു പ്രതി​ഛാ​യാ​മെ​ച്ച​പ്പെ​ടു​ത്തൽ പ്രസ്ഥാനം” ആരംഭി​ച്ചു. റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ പോലീസ്‌ ഏററവും മോശ​മായ ധാരണകൾ നൽകി. അത്തരം ധാരണകൾ ക്രിമി​നൽ പരി​ശോ​ധ​ന​ക​ളി​ലെ പൗരസ​ഹ​ക​ര​ണത്തെ തടസ്സ​പ്പെ​ടു​ത്തി​യേ​ക്കാ​മെന്നു ഭയപ്പെ​ട്ടു​കൊണ്ട്‌ പോലീ​സി​ന്റെ പൊതു പ്രതി​ഛാ​യയെ മെച്ച​പ്പെ​ടു​ത്താൻ ഏജൻസി​യു​ടെ വൈസ്‌ കമ്മീഷണർ ജനറൽ പോലീ​സി​നോ​ടു പറഞ്ഞു. ഒരു ചീഫ്‌ ഓഫ്‌ പോലീസ്‌ ഒരു എയർലൈൻ കമ്പനി​യിൽനിന്ന്‌ സഹായം തേടി. “ആളുക​ളു​മാ​യി ഇടപെ​ടു​ന്ന​തി​ന്റെ ആദ്യ പാഠങ്ങൾ” പോലീ​സി​നെ പഠിപ്പി​ക്കാൻ എയർലൈൻ മര്യാ​ദാ​പൂർവ​ക​മായ പ്രവർത്ത​ന​ത്തി​ന്റെ രണ്ടു സ്‌പെ​ഷ്യ​ലി​സ്‌റ​റു​കളെ അയച്ചു. തങ്ങളുടെ “ഇടപാ​ടു​കാ”രോടു മര്യാ​ദ​പൂർവം ഇടപെ​ടാൻ പോലീസ്‌ സ്‌റേ​റ​ഷ​നി​ലെ മുഴു ജോലി​ക്കാ​രും ഇപ്പോൾ പരിശീ​ലി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ഗമ്മും ഡ്രൈ​വിം​ഗും

ച്യൂയിംഗ്‌ ഗം ഉറക്കം​തൂ​ങ്ങുന്ന ഡ്രൈ​വർമാർക്ക്‌ കാപ്പി​യേ​ക്കാ​ളും തണുത്ത തൂവാ​ല​ക​ളെ​ക്കാ​ളും അല്ലെങ്കിൽ പാട്ടി​നെ​ക്കാ​ളും ഉത്തേജ​ക​മാ​യി​രി​ക്കാം എന്ന്‌ ഒരു ജാപ്പനീസ്‌ വർത്തമാ​ന​പ്പ​ത്ര​മായ ആശി ഈവനിംഗ്‌ ന്യൂസ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു. ഗവേഷകർ 30-കളിലും 40-കളിലു​മുള്ള നല്ല ഡ്രൈ​വർമാ​രിൽ പരീക്ഷ​ണങ്ങൾ നടത്തു​ക​യും ച്യൂയിംഗ്‌ ഗം ഉറക്കം​തൂ​ങ്ങുന്ന ഡ്രൈ​വർമാ​രു​ടെ മസ്‌തി​ഷ്‌ക​പ്ര​വർത്തനം സാധാ​ര​ണ​യിൽ 50 ശതമാനം ഉയർത്തി​യെ​ന്നും പത്തു മിനി​ററു കഴിഞ്ഞ്‌ പ്രവർത്തനം നിദ്രാ​നി​ര​ക്കി​നു മീതെ 25 ശതമാ​ന​ത്തിൽ നിന്നു​വെ​ന്നും കണ്ടെത്തു​ക​യും ചെയ്‌തു. മറിച്ച്‌, കാപ്പി അവരുടെ മസ്‌തി​ഷ്‌ക​പ്ര​വർത്തന സ്‌പന്ദ​ന​ങ്ങളെ നിദ്രാ​നി​ല​ക്കു​മീ​തെ വെറും 40 ശതമാ​ന​ത്തി​ലേക്ക്‌ ഉയർത്തി, പത്തു മിനി​റ​റി​നു​ള്ളിൽ സകല ഫലങ്ങളും തേഞ്ഞു​മാ​ഞ്ഞു​പോ​കു​ക​യും ചെയ്‌തു. തണുത്ത തൂവാ​ല​ക​ളും പാട്ടും സാധാ​ര​ണ​യാ​യി നൈമി​ഷി​ക​മായ ഫലങ്ങളേ ഉളവാ​ക്കി​യു​ള്ളു. എന്നിരു​ന്നാ​ലും, “കാർ നിർത്തുക, എൻജിൻ നിർത്തുക, അൽപ്പം വിശ്ര​മി​ക്കുക എന്നിവ​യാണ്‌ വഴിയിൽ ഉറക്കം​തൂ​ങ്ങു​ന്ന​തൊ​ഴി​വാ​ക്കാൻ ഡ്രൈ​വർമാർക്കു​വേ​ണ്ടി​യുള്ള ഏററം നല്ല ബുദ്ധി​യു​പ​ദേശം” എന്ന്‌ ഗവേഷകർ പറയു​ന്ന​താ​യി റിപ്പോർട്ടു പറയുന്നു.

ഒരിക്ക​ലും പ്രായം കടന്നു​പോ​കു​ന്നില്ല

ഒരു വിദേ​ശ​ഭാഷ പഠിക്കു​ന്നത്‌ എല്ലായ്‌പ്പോ​ഴും ഒരു വെല്ലു​വി​ളി​യാണ്‌. ഫെഡറൽ റിപ്പബ്ലിക്ക്‌ ഓഫ്‌ ജർമ്മനി​യി​ലെ വ്യത്യസ്‌ത മാക്‌സ്‌ പ്ലാൻക്‌ ഇൻസ്‌റ​റി​റ​റ്യൂ​ട്ടു​ക​ളിൽ പ്രവർത്തി​ക്കുന്ന ഗവേഷകർ പ്രായം കൂടു​ന്ന​തോ​ടെ പഠന​പ്രാ​പ്‌തി കുറയു​ന്നു​വെന്ന വിശ്വാ​സത്തെ ചോദ്യം​ചെ​യ്യു​ന്നു. ലണ്ടൻ റൈറസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “ഒരു വിദേശ ഭാഷയിൽ പ്രാവീ​ണ്യം​നേ​ടാൻ ആഗ്രഹി​ക്കുന്ന മുതിർന്ന​വർക്ക്‌ കുട്ടി​ക​ളെ​ക്കാൾ പ്രയാ​സ​മ​നു​ഭ​വ​പ്പെ​ടു​ന്നു​വെ​ന്നുള്ള​തിന്‌ ശാസ്‌ത്രീ​യ​തെ​ളി​വില്ല” എന്ന്‌ പ്രൊ​ഫസ്സർ വൂൾഫ്‌ഗാംഗ്‌ ക്ലൈൻ പറയുന്നു. നല്ല ആക്‌സൻറ്‌ വശമാ​ക്കു​ന്നത്‌ കൂടുതൽ പ്രശ്‌ന​മാ​ണെന്ന്‌ മുതിർന്നവർ പൊതു​വേ കണ്ടെത്തു​ന്നു​വെ​ങ്കി​ലും കൂടുതൽ വ്യാപ​ക​മായ പദസമ്പത്ത്‌ ആർജ്ജി​ക്കു​ന്ന​തി​നുള്ള പ്രാപ്‌തി​യിൽ അവർ കുട്ടി​ക​ളെ​ക്കാൾ സമർത്ഥ​രാണ്‌. യഥാർത്ഥ​ത്തിൽ, വിദ്യാ​ഭ്യാ​സ ഗവേഷ​ണ​സ്ഥാ​പ​ന​ത്തി​ലെ പ്രൊ​ഫസ്സർ പോൾ ബാൾട്ടസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, “പ്രായ​ക്കൂ​ടു​ത​ലുള്ള അനേകർക്ക്‌ പഠനത്തി​നും ചിന്തക്കും ഉപയോ​ഗി​ക്കാൻ കഴിയുന്ന ഗണ്യമായ ഓർമ്മ​യുണ്ട്‌.” “പ്രായ​ക്കൂ​ടു​ത​ലു​ള്ള​വ​രു​ടെ ബുദ്ധി​ശ​ക്തി​യു​ടെ സാങ്കൽപ്പിക നഷ്ടം അവരുടെ സാദ്ധ്യ​ത​നി​മി​ത്തമല്ല, പിന്നെ​യോ അവരുടെ ജീവി​ത​രീ​തി നിമി​ത്ത​മാണ്‌” എന്ന്‌ മറെറാ​രു ഗവേഷകൻ പ്രസ്‌താ​വി​ച്ച​താ​യി ദി റൈറസ്‌ കുറി​ക്കൊ​ണ്ടു. “പലപ്പോ​ഴും അവർക്കുള്ള മസ്‌തി​ഷ്‌ക​പ്രാ​പ്‌തി അവർ കേവലം ഉപയോ​ഗി​ച്ചില്ല.”

ചെല​വേ​റിയ പാഴ്‌വ​സ്‌തു

ഐക്യ​നാ​ടു​ക​ളിൽ, സ്‌റേ​റാ​ക്ക്‌​ബ്രോ​ക്കർമാ​രും കമ്പനി​ക​ളും നേരിട്ടു മെയിൽചെ​യ്യു​ന്ന​വ​രും ഏതാണ്ട്‌ 3,000 കോടി പ്രമാ​ണങ്ങൾ ഉളവാ​ക്കു​ന്ന​തി​നും വിതര​ണം​ചെ​യ്യു​ന്ന​തി​നും ഓരോ വർഷവും 10,000 കോടി ഡോള​റി​ല​ധി​കം ചെലവ​ഴി​ക്കു​ന്നു. അവക്കെ​ല്ലാം എന്തു സംഭവി​ക്കു​ന്നു? ഫാറങ്ങൾ അച്ചടി​ക്കു​ന്ന​തിന്‌ ആവശ്യ​മായ ഓരോ ഡോള​റി​നും “സംസാ​ധ​ന​ത്തി​നും വിതര​ണ​ത്തി​നും സൂക്ഷി​പ്പി​നും ഒടുവിൽ നശിപ്പി​ക്കു​ന്ന​തി​നും കൂടു​ത​ലാ​യി 20 മുതൽ 80 വരെ ഡോളർ ചെലവ​ഴി​ക്ക​പ്പെ​ടു​ന്നു” എന്ന്‌ ലണ്ടനിലെ ദി റൈറസ്‌ റിപ്പോർട്ടു​ചെ​യ്യു​ന്നു.

കോളർ ഞെരുക്കം

വെള്ള​ക്കോ​ളർ ജോലി​ക്കാ​രെ കുറേ​ക്കൂ​ടെ ശരിയാ​യി “റൈറ​ററ്‌ കോളർ” ജോലി​ക്കാർ എന്നു വിളി​ക്കാ​മെന്ന്‌ കോർനൽ യൂണി​വേ​ഴ്‌സി​റ​റി​യി​ലെ ഒരു അടുത്ത കാലത്തെ പഠനം വെളി​പ്പെ​ടു​ത്തി. 94 വെള്ള​ക്കോ​ളർ ജോലി​ക്കാ​രു​ടെ ഒരു സാമ്പിൾ പരി​ശോ​ധി​ച്ച​തിൽ “അവരുടെ 67 ശതമാനം വളരെ ഇറുകിയ കോളർ ധരിച്ചി​രു​ന്ന​താ​യി ഗവേഷകർ കണ്ടെത്തി”യെന്ന്‌ പ്രിവൻഷൻ മാസിക റിപ്പോർട്ടു​ചെ​യ്യു​ന്നു. കൂട്ടത്തിന്‌ ഒരു കാഴ്‌ചാ പരി​ശോ​ധന നടത്തി​യ​പ്പോൾ പ്രകാ​ശ​മാ​റ​റ​ങ്ങൾക്ക​നു​സൃ​ത​മാ​യി സത്വര​ക്ര​മീ​ക​ര​ണങ്ങൾ വരുത്താ​നുള്ള അവരുടെ റെററി​നാ​ക​ളു​ടെ പ്രാപ്‌തി​ക്കു തകരാ​റു​ണ്ടാ​കു​ന്ന​താ​യി കണ്ടെത്ത​പ്പെട്ടു.” ഇറുകിയ കോള​റു​കൾ തലയി​ലേ​ക്കുള്ള രക്തപ്ര​വാ​ഹത്തെ നിയ​ന്ത്രി​ക്കു​ന്ന​തു​കൊണ്ട്‌ ഘ്രാണ​ത്തി​ന്റെ​യും കേൾവി​യു​ടെ​യും രസനയു​ടെ​യും സംവേ​ദ​ന​ങ്ങ​ളും വ്യക്തമായ ചിന്താ​പ്രാ​പ്‌തി​പോ​ലും തകരാ​റി​ലാ​കു​ന്ന​താ​യി ഗവേഷകർ സംശയി​ക്കു​ന്നു.

പുതിയ ന്യൂക്ലി​യർ ഭയം

വാണി​ജ്യ​പ​ര​മായ ന്യൂക്ലി​യർ വസ്‌തു​ക്ക​ളു​ടെ രാഷ്‌ട്രങ്ങൾ തമ്മിലുള്ള വ്യാപാ​രം വർദ്ധി​ക്കു​മ്പോൾ, അവ കയററി​യ​യ​ക്ക​പ്പെ​ടു​മ്പോൾ ഭീകര​പ്ര​വർത്തകർ അവ തട്ടി​യെ​ടു​ത്തേ​ക്കു​മെ​ന്നുള്ള ഒരു പുതിയ ഭയം ഉണ്ടായി​ട്ടുണ്ട്‌. “പ്ലൂട്ടോ​ണി​യ​ത്തി​ന്റെ വർദ്ധിച്ച വ്യാപാര ഉപയോ​ഗം നിമിത്തം പ്ലൂട്ടോ​ണി​യം മോഷ്ടി​ക്കാ​നുള്ള ശ്രമങ്ങൾ ഉൾപ്പെ​ടെ​യുള്ള ഭീകര​പ്ര​വർത്ത​ന​ങ്ങ​ളു​ടെ അവസരങ്ങൾ കാര്യ​മാ​യി വർദ്ധി​ക്കും” എന്ന്‌ യു. എസ്‌ ഡിഫൻസ്‌ ഡിപ്പാർട്ട്‌മെൻറ്‌ റിപ്പോർട്ടു പറയുന്നു. ന്യൂക്ലി​യർ ആയുധ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പ്രധാന വസ്‌തു പ്ലൂട്ടോ​ണി​യ​മാണ്‌. അത്‌ ന്യൂക്ലി​യർ പവർപ്ലാൻറ്‌ പ്രവർത്ത​ന​ത്തി​ന്റെ ഒരു ഉപോൽപ്പന്നം കൂടെ​യാണ്‌. അത്‌ മററ്‌ റീയാ​ക്‌ട​റു​കൾക്ക്‌ ഇന്ധനമാ​യി കയററി അയക്കു​ന്നുണ്ട്‌. “ഒരു സ്‌ഫോ​ട​നോ​പ​ക​രണം നിർമ്മി​ക്കു​ന്ന​തി​നോ” “ഒരു റേഡി​യോ​ള​ജി​ക്കൽ അപകടം വരുത്തി​ക്കൂ​ട്ടു​ന്ന​തി​നോ” ഭീകര​പ്ര​വർത്തകർ പ്ലൂട്ടോ​ണി​യം മോഷ്ടി​ക്കു​മെന്ന്‌ ഗവൺമെൻറ്‌ ഭയപ്പെ​ടു​ന്നു.

കപടസം​സാ​രം

“ഈ ലോക​ത്തിൽ മരണവും നികു​തി​ക​ളു​മ​ല്ലാ​തെ മറെറാ​ന്നും സുനി​ശ്ചി​തമല്ല” എന്ന്‌ 1789-ൽ യു. എസ്‌. ഭരണത​ന്ത്ര​ജ്ഞ​നായ ബഞ്ചമിൻ ഫ്രാങ്ക്‌ളിൻ എഴുതി. അദ്ദേഹം “നിഷേ​ധാ​ത്മ​ക​മായ രോഗ​ശു​ശ്രൂ​ഷാ​പ​രി​ണ​ത​ഫ​ല​വും വരുമാന വർദ്ധന​വു​മ​ല്ലാ​തെ മറെറാ​ന്നും സുനി​ശ്ചി​തമല്ല” എന്ന്‌ ഇന്ന്‌ എഴുതു​മാ​യി​രു​ന്നു​വെന്ന്‌ ഇംഗ്ലീഷ്‌ പ്രൊ​ഫസ്സർ വില്യം ലുട്‌സ്‌ പറയുന്നു. പ്രശ്‌നം കപടസം​സാ​ര​ത്തി​ന്റേ​താണ്‌, “ഇരുവാ​ക്കി​നും ഉദ്യോ​ഗ​സ്ഥ​ഭാഷ ഉൾപ്പെടെ എല്ലാത്തരം വഞ്ചനാത്മക ഭാഷക്കു​മുള്ള അക്കദമി​ക​പ​ദ​മാണ്‌ ഡബിൾസ്‌പീക്ക്‌ (ഇരു സംസാരം) എന്ന്‌ പരേഡ്‌ മാസിക പറയുന്നു. വിവരം ഒളിച്ചു​വെ​ക്കാ​നുള്ള ഒരു ശ്രമത്തിൽ ചില ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥൻമാർ അത്‌ വശമാ​ക്കി​യി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. നുണപ​റ​യു​ന്ന​തി​നു പകരം ഒരുവൻ “വഴി​തെ​റ​റി​ക്കു​ക​യോ” “വിവരം മറച്ചു​വെ​ക്കു​ക​യോ” ചെയ്യുന്നു. ഒരു പെൻസിൽ “കൊണ്ടു​ന​ട​ക്കാ​വു​ന്ന​തും കൈയിൽപി​ടി​ക്കു​ന്ന​തു​മായ ഒരു ആലേഖ​നോ​പ​ക​രണം” എന്നും ഒരു വെടി​യു​ണ്ട​ദ്വാ​രം “ത്വക്കിൻപ​രി​സ​രത്ത്‌ ബാണ​പ്രേ​രി​ത​മാ​യി ഉണ്ടായ ഒരു പൊത്ത്‌” എന്നും തിരി​ച്ച​റി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ദരിദ്രർ “സാമ്പത്തിക നേട്ടം കുറഞ്ഞവർ” ആണ്‌. പേടിച്ച ഒരാൾ “തത്വശാ​സ്‌ത്ര​പ​ര​മാ​യി തെററി​പ്പോ​യവൻ” ആണ്‌. ഇരുസം​സാ​രം ചികിൽസാ​രം​ഗ​ത്തും പ്രബല​പ്പെ​ട്ടി​ട്ടുണ്ട്‌. അവിടെ മരണം “സമാപ്‌തി​യു​ടെ കഥ”യും തെററായ നടപടി “ചികിൽസാ​പ​ര​മായ അപസാ​ഹ​സ​വും” ആയിത്തീ​രു​ന്നു. (g88 6/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക