ലോകത്തെ വീക്ഷിക്കൽ
സംഹാരകനായ അഗ്നിപർവ്വതം
നെവാഡോ ഡെൽ റൂയിസ് അഗ്നിപർവ്വതം കഴിഞ്ഞ നവംബർ മാസം പൊട്ടിയപ്പോൾ കാപ്പി കൃഷി നടത്തുന്ന ബോഗോട്ടയ്ക്ക് 85 മൈൽ പടിഞ്ഞാറ് കിടക്കുന്ന കൊളബിയാ രാജ്യത്തെമ്പാടും അത് മരണവും വിനാശവും വിതച്ചിട്ടു പോയി. അഗ്നിപർവ്വത സ്ഫോടനം പർവ്വതത്തിന്റെ ഹിമാവരണം ദ്രവിപ്പിക്കുകയും 22000 ആളുകളിലധികം പേരെ കൊന്ന, 8000 പേരെ വീടില്ലാത്തവരാക്കിത്തീർത്ത മാരകമായ ഒരു പ്രവാഹം പൊട്ടിയൊഴുകാനിടയാക്കുകയും ചെയ്തു. ആർമേറോ എന്ന 25000 ലധികം പേർ വസിക്കുന്ന പട്ടണം അതോടെ ചാരനിറമുള്ള ചെളിയുടെ മുപ്പതടി താഴ്ചവരെ 21000ആളുകളെ സംസ്ക്കരിച്ച ലോകത്തിലെ ഏറ്റവും വലിയ ശ്മശാനം ആയിത്തീർന്നു. അഗ്നിപർവ്വതത്തിനടുത്തുള്ള ചിൻചിനാ പട്ടണത്തിന്റെ (ജനസംഖ്യ 70000) മരണസംഖ്യ 1000 ആയിരുന്നു. യഹോവയുടെ സാക്ഷികളിൽ ചിലരും അവരുടെ സഹകാരികളും അഗ്നിപർവ്വതത്തിനിരയായവരിൽ ഉൾപ്പെടുന്നു. ഇതെഴുതുന്ന സമയത്ത് ആർമൊറോ സഭ 16 അതിജീവകരുടെയും കൊല്ലപ്പെട്ടതായി അറിഞ്ഞ ഒരാളുടെയും കാണാതായ 42 പേരുടെയും വിവരം റിപ്പോട്ട് ചെയ്തു. ചിൻചിനാ സഭ 38 അതിജീവകരുടെയും 3 മരിച്ചവരുടെയും എണ്ണം റിപ്പോർട്ട് ചെയ്യുന്നു. ശാസ്ത്രജ്ഞൻമാർ പറയുന്നതനുസരിച്ച് 1902 മുതൽ എങ്ങു ഉണ്ടായിട്ടുള്ളതിൽ ഏറ്റവും മാരകമായ സ്പോടനം ഇതാണ്.
വൃദ്ധർക്ക് നേരെയുള്ള ആക്രമം
ഓസ്ത്രലിയായിലെ ബ്രിസ്ബേയ്ൻ പട്ടണത്തിന്റെ വർത്തമാനപ്പത്രമായ ദി കോറിയർ മെയ്ൽ പറയുന്നതനുസരിച്ച് വൃദ്ധജനങ്ങളെ ഭയപ്പെടുത്താൻ ആണ് നഗരത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന അക്രമം; മോഷണം, ദേഹോപദ്രവം, നശീകരണം, വീടുതോറും വില്പനക്കാരുടെ വേഷം കെട്ടി വീടുകളിൽ ഒറ്റയ്ക്കു കാണുന്നവരെ കബളിപ്പിക്കുന്നവരുടെ തട്ടിപ്പ്, എന്നിവ അപരാധങ്ങളിൽ ഉൾപ്പെടുന്നു. കവർച്ച ചെയ്യപ്പെടാനുള്ള സാദ്ധ്യതയെ നേരിടാൻ പ്രായമേറിയവരിൽ അനേകരും പ്രയാസപ്പെടുന്നു. “തങ്ങൾ താമസിക്കുന്ന വീടുകളും ജനാലകളും കഴിഞ്ഞ 60 വർഷമായി അവർ തുറന്നാണിട്ടിരുന്നതെങ്കിൽ അവർ മേലാൽ അങ്ങനെ ചെയ്യാൻ പാടില്ല എന്ന് അവരോട് പറയുക ബുദ്ധിമുട്ടാണെന്ന് ഒരു ബ്രിസ്ബേയ്ൻ പോലിസുദ്യോഗസ്ഥൻ പറയുന്നു.
വിഴുങ്ങാൻ എഴുന്നേൽക്കുക
എഴുന്നേൽക്കുകയോ അല്ലെങ്കിൽ കുറഞ്ഞപക്ഷം നിവർന്നിരിക്കുന്നകയോ ചെയ്തുകൊണ്ട് ഒരു കവിൾ വെള്ളത്തോടൊപ്പമെങ്കിലും ഒരു ഗുളിക വിഴുങ്ങുന്നത് നിങ്ങളുടെ തൊണ്ടയിൽ നിന്ന് വെറും 10 സെക്കൻറുകൾകൊണ്ട് അത് ഇറങ്ങിപ്പോകുന്നതിന് സഹായിക്കും. ഇത് നിങ്ങൾ മലർന്നു കിടക്കുമ്പോൾ വേണ്ടതിനെക്കാൾ വളരെ കുറഞ്ഞ സമയമാണ് എന്ന് ബ്രിട്ടണിൽ നിന്നുള്ള ഡ്രഗ്സ് ആൻറ് തെറാപ്യൂട്ടിക്ക് ബുള്ളറ്റിൻ എന്ന പത്രിക പറയുന്നു. അല്ലാത്തപക്ഷം ചില മരുന്നുകൾ വയറ്റിൽ ചെല്ലുന്നതിന് മുമ്പ് അലിയുകയും അത് അന്നനാളത്തിന്റെ നേർത്ത ചർമ്മം നീരു വയ്ക്കുന്നതിനു അതു വീർക്കുന്നതിനും ഇടയാക്കുകയും ചെയ്യും. അത് രൂക്ഷമായ തൊണ്ട വീക്കത്തിന്റെതിനോട് സാമ്യമുള്ള വേദന ഉണ്ടാക്കും. തൊണ്ടയിൽ നിന്ന് സാവധാനം ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെട്ടാൽ മരുന്നു ഫലിച്ചുതുടങ്ങുന്ന പ്രക്രിയയും ഏതാണ്ട് അര മണിക്കൂറോളം താമസിക്കുന്നതിന് അത് ഇടവരുത്തും. ഏറ്റവും ഉപദ്രവകാരികൾ ഇരുമ്പും പൊട്ടാസിയവും അടങ്ങിയ ഗുളികകളും വീക്ക നിവാരണികളായ ആൻറി സ്റ്റിറോയ്ഡ് മരുന്നുകളും ആണ്.
ഭാവിയിലെ മയക്കുമരുന്ന് തരംഗമോ?
ന്യൂയോർക്ക് നഗരത്തിന്റെ തെരുവുകളെ പ്രഹരിച്ചുകൊണ്ടിരിക്കുന്ന ക്രാക്ക് എന്ന പേരോടുകൂടിയ ഒരു പുതിയ രൂപത്തിലുള്ള കോക്കെയ്ൻ മയക്കുമരുന്നു ദുരുപയോഗികൾക്കുള്ള “ഭാവി തരംഗം” ആണ് എന്ന് വസ്തു ദുരുപയോഗ സേവന വിഭാഗത്തിന്റെ സംസ്ഥാന ഡിവിഷന്റെ ഡയറക്ടർ മുന്നറിയിപ്പുനൽകി. ക്രാക്ക് എന്നത് കൊക്കേയ്ന്റെ ശുദ്ധീകരിക്കപ്പെട്ട രൂപമാണ്. അപ്രകാരം അത് ഉച്ഛ്വസിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്യുമ്പോൾ അതിന്റെ ഫലം അളവിലും ഗുണത്തിലും കൊക്കേയ്നേക്കാൾ ശക്തികൂടിയതായിത്തീരും. ക്രാക്കിന്റെ പുകവലി അതിവേഗം ഉച്ഛാനുഭൂതി പകരുന്നു. “സാധാരണ കൊക്കേയ്ൻ ഉപയോഗത്തിൽ നിന്ന് വ്യത്യസ്ഥമായി ക്രാക്ക് ഉപയോഗികൾക്ക് നിർത്താൻ സാധിക്കുകയില്ല” എന്ന് ദ ന്യൂയോർക്ക് റ്റെംസിന്റെ ഹോപ്ക്കിൻസ് പറഞ്ഞു. “അവരുടെ പണം ഉപയോഗിച്ചു തീരുംവരെ അവർ പുകക്കും.”
ബിഷപ്പുമാർ ബഹുഭാര്യാത്വത്തെ പിന്താങ്ങുന്നു
ആഫ്രിക്കയിലെ ആംഗ്ലിക്കൻ സഭ ബഹുഭാര്യമാരെ സഭാകൂട്ടത്തിൽ നിന്ന് ഒഴിവാക്കുന്നു എന്ന വിമർശനത്തിലകപ്പെട്ടിരിക്കയാണ്. “പ്രാദേശിക ബഹുഭാര്യത്വത്തിന്റെ പിന്താങ്ങിയെന്ന് സ്വയം അവകാശപ്പെടുന്ന” ഡോ. ഡേവിഡ് ഗിറ്റാരി എന്ന കെനിയയിൽ നിന്നുള്ള ആംഗ്ലിക്കൻ ബിഷപ്പാണ് ഈ വിമർശകൻ എന്നതാണ് ആശ്ചര്യകരമായ സംഗതി എന്ന് ഒരു ഡച്ച് റോമൻ കത്തോലിക്കാ മാസികയായ ക്രയിസ്പ്പണ്ട് (ക്രോസ് റോഡ്സ്) എന്ന മാസിക പറയുന്നു. “ബഹുഭാര്യമാരോട് കാണിക്കുന്നതിനേക്കാൾ വളരെയേറെ വിശാലമായ മനോഭാവമാണ് വിവാഹമോചിതരോട് സഭ കാട്ടുന്നത്” എന്ന കാര്യം അതി വിചിത്രമായിരിക്കുന്നുവെന്ന് ബിഷപ്പ് അഭിപ്രായപ്പെടുന്നു. ആഫ്രിക്കയുടെ ബഹുഭാര്യാത്വ ധാർമ്മികത യൂറോപ്പിലെ വിവാഹമോചന ധാർമ്മികതയെക്കാൾ ചെറിയ തിൻമാത്രമാണ്, എന്ന് അദ്ദേഹം അവകാശപ്പെടുന്നു, കാരണം “ബഹുഭാര്യാത്വത്തിൽ ഭർത്താവ് താൻ വിവാഹം ചെയ്യുന്നതോ ചെയ്തതോ ആയ എല്ലാ സ്ത്രീകൾക്കും വേണ്ടി കരുതുന്നതിൽ തുടരാൻ സ്വയം ബാദ്ധ്യസ്ഥനാകുന്നു.
ഉഗാണ്ടയിലെ ആംഗ്ലിക്കൻമാരുടെ ഒരു യോഗത്തിൽ വച്ച് പശ്ചിമ ബുഗാണ്ടയിലെ ബിഷപ്പായ ക്രിസ്റ്റഫർ സെനിയോൻജോയും അതുപോലെ, ബഹുഭാര്യാത്വത്തിന് എങ്ങനെ ഇടം കൊടുക്കാൻ കഴിയുമെന്ന് നോക്കാൻ” തന്റെ സഭയെ പ്രേരിപ്പിച്ചു. എന്ന് ലണ്ടൻ ഇംഗ്ലണ്ടിൽ നിന്നുള്ള ചർച്ച് റ്റൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഉഗാണ്ടയിൽ 1980-ൽ 25000 ലധികം സ്ത്രീകൾ പുരുഷൻമാരെക്കാൾ അധികം ഉണ്ടെന്ന് കാണിക്കുന്ന ജനസംഖ്യാകണക്കുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട്, അനാവശ്യമായ ഏകാകിത്വം ഒഴിവാക്കുന്നതിനുള്ള ഒരു മാർഗ്ഗമായി ബഹുഭാര്യത്വം ബിഷപ്പ് നിർദ്ദേശിച്ചു. “ദൈവഹിതപ്രകാരമുള്ള യഥാർത്ഥ വിവാഹം എകഭാര്യാത്വം ആണെ”ന്ന് അദ്ദേഹം ഉറപ്പായിപ്പറയുന്നുണ്ടെങ്കിലും ഒരു സ്ത്രീ മച്ചിയായിരിക്കുമ്പോൾ വിശേഷിച്ച് ബഹുഭാര്യാത്വം പ്രയോജനപ്രദം ആയിരിക്കും എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അക്രമാസക്തിക്കധീനർ
“കുട്ടികളുടെ അക്രമവാസനക്കും ലൈംഗികതയെക്കുറിച്ചുള്ള വികലമായ വീക്ഷണത്തിനും വീഡിയോ വൈകൃതങ്ങളെ പഴിക്കുന്നു” എന്ന് ലണ്ടനിലെ ദ റ്റൈംസ് എന്ന ലേഖനത്തിന്റെ ശീർഷകം പറയുന്നു. ചെറുപ്പക്കാർക്കുമേലുള്ള വീഡിയോ ഫിലിമുകളുടെ ഫലം സംബന്ധിച്ച് ഒരു ത്രിവത്സര പഠനം അന്വേഷണാദ്ധ്യക്ഷനായ ലോർഡ് നജൻറ് ഇങ്ങനെ അഭിപ്രായപ്പെടുന്നതിനിടയാക്കി: ഞങ്ങൾ ഏറ്റവും അധികമായി എന്തു ഭയപ്പെട്ടുവോ അത് സ്ഥിരീകരിക്കപ്പെട്ടു.” അന്വേഷണ മേധാവി ആയ ഡോ. ക്ലിഫോർഡ് ഹിൽ കൂട്ടിച്ചേർത്തു: “ചില കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്നുകളോട് എങ്ങനെയോ അതുപോലെ അക്രമത്തോട് ആസക്തിയുള്ളവരായിത്തീരുന്നു, ഇത് അതിലും മോശമാണ് എന്നുമാത്രം. തങ്ങൾ സ്ക്രീനിൽ കാണുന്നത് കുട്ടികൾ പകർത്തുന്നു എന്നതിന് ശക്തമായ തെളിവുണ്ട്.” കുട്ടികൾ ടെലിവിഷൻ വാർത്താപ്രക്ഷേപണം നിരീക്ഷിക്കുമ്പോഴും ഇത് സത്യമാണ്. ഇതുവരെ, ചില വീഡിയോ ഫിലിമുകൾ നിരോധിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുന്നില്ല. ഒരു സ്കൂൾ സർവ്വേയിൽ തെരഞ്ഞെടുത്ത 73 കൗമാരപ്രായക്കാരിൽ 63 പേരും നിരോധിക്കപ്പെട്ട ഒരു വീഡിയോ എങ്കിലും കണ്ടിട്ടുണ്ട്.
കുളിറ്റബ്ബിലെ അപകടങ്ങൾ
സ്നാനറ്റബ്ലുകൾ ഉപയോഗിക്കുന്നവർക്ക് ബാക്ടീരിയാ രോഗബാധയുണ്ടാകാനുള്ള ഏറിയ സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ ഹെൽത്ത് മാസിക റിപ്പോർട്ട് ചെയ്യുന്നു. ചെവിവേദന, തലവേദന, ത്വക്കിൽ പുഴുക്കടി തുടങ്ങിയവയാണ് കുളിറ്റബ്ബുപയോഗിക്കുന്നവർ റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങൾ റ്റബ്ബിലെ വെള്ളത്തിൽ ഊഷ്മാവിൽ അതിജീവിക്കുന്ന ബാക്ടീരിയ റ്റബ്ബിന്റെ വശങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന് അതിന്റെ ഉപയോഗകരെ ആക്രമിക്കുന്നു. പൃഷ്ടങ്ങളിലും കക്ഷങ്ങളിലും അരയിലും ഇടുപ്പുകളിലും ഉണ്ടാകുന്ന ചൊറിഞ്ഞു പൊട്ടലാണ് ഏറ്റവും അധികം പരാതിക്ക് കാരണമായിരിക്കുന്നത്. ചില സ്ത്രീകൾ അവരുടെ സ്തനങ്ങളിൽ വേദനയും വീക്കവും പരാതിപ്പെട്ടിട്ടുണ്ട്. ഇതേ ബാക്ടീരിയ തന്നെ ചുഴിറ്റബ്ബുകളിലും കാണപ്പെടുന്നു. രോഗലക്ഷണങ്ങൾ വൈദ്യചികിത്സ ഇല്ലാതെ തന്നെ ഒന്നോ രണ്ടോ ആഴ്ചകൾക്കകം മറയുന്നു. വെള്ളത്തിന് നേരിയതായി ക്ഷാരവസ്തുക്കളോ ക്ലോറിനോ ചേർക്കുന്നത് രോഗബാധയുടെ സാദ്ധ്യതകൾ കുറക്കാൻ സഹായിക്കും.
“നരബലികൾ”
രണ്ടാം ലോകമഹായുദ്ധം, കൊറിയൻ യുദ്ധം, വിയറ്റ്നാം യുദ്ധം എന്നീ മൂന്ന് യുദ്ധങ്ങളിൽ കൊല്ലപ്പെട്ട സൈനീകരുടെ എണ്ണത്തെക്കാൾ 12000 ത്തിൽ കൂടുതൽ ഓസ്ത്രേലിയക്കാർ കഴിഞ്ഞ 15 വർഷക്കാലത്ത് കൊല്ലപ്പെടുകയുണ്ടായി. ശസ്ത്രക്രിയാ വിദഗ്ദ്ധൻമാരുടെ റോയൽ ഓസ്ത്രേലിയൻ കോളജ് പ്രസിദ്ധീകരിച്ച ഒരു സർവ്വേയിൽ 1969 നും 11983 നും മിടയ്ക്കുള്ള 15 വത്സര കാലയളവിൽ 52243 പേർ ഓസ്ത്രേലിയൻ റോഡുകളിൽ കൊല്ലപ്പെടുകയും മറ്റൊരു 15 ലക്ഷത്തിന് ശരീരാഘാതം ഉണ്ടാകുകയും ചെയ്തു എന്നു കാണിക്കുന്നു. “നീതികരിക്കാനാകാത്ത ഈ ഭീഭൽസമായ മനുഷ്യജീവനാശത്തെ . . . ലാഘവബോധത്തിലാണ്ട ഒരു സമ്പന്ന സമുദായം [അർപ്പിക്കുന്ന] നരബലികളാണ് എന്ന്” സർവ്വേ ഇതിനെ പരാമർശിച്ചുകൊണ്ട് പറയുന്നു.
“ഇരുവായ്ത്തലയുള്ള വാളുകൾ”
മോട്ടോർ വാഹനങ്ങളിലെ എയർ കണ്ടീഷനറുകൾ ആസ്മാരോഗികളും അലേർജിക് ഹീവറുള്ളവരും വിശ്വസിച്ചാശ്വസിക്കുന്നതുപോലെ അത്ര ഭദ്രം ആയിരിക്കണം എന്നില്ല. ലൂസിയാനാ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെൻറ്റിലെ ഗവേഷക സംഘം ശ്വാസാച്ഛാസ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുള്ള സൂഷ്മജീവികൾ എയർ കണ്ടിഷനിംഗ് യൂണിറ്റുകളിൽ ജീവിക്കുന്നതായി കണ്ടെത്തി. ഇരുപത്തഞ്ചു കാർ എയർ കണ്ടിഷനറുകളിൽ 22 എണ്ണത്തിനുള്ളിൽ എട്ടു തരത്തിലുള്ള പൂപ്പലുകൾ കണ്ടെത്തി. “ഈ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത് കാറിലെ എയർ കണ്ടിഷനറുകൾ ഇരുവായ്ത്തലയുള്ള വാളുകൾ ആണെന്നാണ്. ചിലപ്പോൾ അവസ്ഥകൾ വഷളാക്കുന്നതുപോലെ തന്നെ അവ പൂമ്പോടിയും പൊടിയും അന്തരീക്ഷത്തിൽ നിന്ന് അരിച്ചു കൂട്ടുകയും ചെയ്യുന്നു.
സഭയുടെ കച്ചവടയജ്ഞം
ഐക്യനാടുകളിലെ സഭകൾ അവരവരുടെ മതങ്ങളെ മറ്റുള്ളവർക്കായി ആഹ്വാനം ചെയ്യുന്നതിന് ഇന്ന് പരസ്യ ഏജൻസികളിലേക്ക് തിരിയുന്നു എന്ന് വോൾ സ്ട്രറ്റ് ജർണൽ റിപ്പോർട്ട് ചെയ്യുന്നു. മനം കവരുന്ന തന്ത്രപൂർവ്വകമായ പരസ്യങ്ങളിലൂടെ കൂടുതൽ അനുയായികളെ വലയിലാക്കാം എന്നവർ കരുതുന്നു. “ഇന്ന് ഉപഭോക്തക്കളുടെ ശ്രദ്ധപിടിച്ചു പറ്റണമെങ്കിൽ നിങ്ങൾ ചില സാഹസങ്ങൾക്കും വികാരോദ്ദീപന തന്ത്രങ്ങൾക്കും മുതിരേണ്ടതായിവരും“ എന്ന് മിന്നിസോട്ടായിലെ മിനിയാപ്പോലിസിലെ എപ്പിസ്ക്കോപ്പൽ പരസ്യപദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായ ജോർജ്ജ് മാർട്ടിൻ എന്ന വൈദീകൻ പറയുന്നു. സഭയുടെ പരസ്യങ്ങളിൽ ചിലത് ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമനെ കേന്ദ്രീകരിച്ചുകൊണ്ട് ഈ വാക്കുകളിൽ അവതരിപ്പിക്കുന്നു: “ആറ് ഭാര്യമാരുണ്ടായിരുന്ന ഒരാൾ ആരംഭിച്ച സഭയിൽ ക്ഷമയുടെ കാര്യം പറയേണ്ടതില്ലല്ലോ.”
“ഭയാശങ്കയിൽ നിന്നുള്ള മുറവിളി”
ജറ്റലിയിലെ റോമിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ലാ റിപ്പബ്ലിക്കാ എന്ന വർത്തമാനപ്പത്രത്തിൽ ഇങ്ങനെയോരു തലക്കെട്ട് പ്രത്യക്ഷപ്പെട്ടു: “യഹോവയുടെ സാക്ഷികൾക്കെതിരെയുള്ള സഭയുടെ ആപൽരോദനം” കഴിഞ്ഞ നവംബർ മാസം ബോലോണായിൽ നടന്ന സഭാ കൺവെൻഷൻ ആ പത്രം റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിന്റെ മുഖ്യവിഷയം ഇതായിരുന്നു: “ക്രിസ്തു നമ്മുടെ ദൈവവും നമ്മുടെ പ്രത്യാശയും; യഹോവയുടെ സാക്ഷികൾക്കെതിരെ ക്രിസ്ത്യാനികൾ” ആ ലേഖനം വിശദീകരിക്കുന്നു: “ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അംഗീകാരത്തോടെ ഡായോസിസ്സുകളെയും ഇടവകകളെയും വിശ്വാസികളെയും സാക്ഷികൾക്കെതിരെ, കർമ്മേദ്യുക്തരാക്കാൻ തയ്യാറെടുപ്പുകൾ നടക്കുന്നു. കത്തോലിക്കാ സഭയ്ക്ക് ഇത്ര ആശങ്ക എന്തുകൊണ്ട്? വ്യാകുലതയുടെ അടിസ്ഥാന കാരണം ഓരോ വർഷവും അവർ കത്തോലിക്കാ സഭയിൽ നിന്നും കുറഞ്ഞത് 10,000 വിശ്വാസികളെ “അപഹരിക്കുന്നു,” അതൊരു അത്യുച്ഛവുമാണ് എന്നതാണ്.
ഇറ്റലിയിലെ യഹോവയുടെ സാക്ഷികളുടെ ഇപ്പോഴത്തെ വളർച്ച—1984 മുതൽക്ക് 10 ശതമാനം എന്ന നിരക്കിൽ 127000 ത്തിലധികം പേർ ദൈവത്തിന്റെ ലിഖിത വചനമായ ബൈബിൾ ഗ്രഹിക്കുന്നതിനുള്ള ഇറ്റാലിയൻ ജനങ്ങളുടെ ദാഹത്തിന്റെ പ്രതിഫലനമാണെന്നത് തീർച്ചതന്നെ. സാക്ഷികളിലുള്ള കത്തോലിക്കാ താത്പര്യത്തെക്കുറിച്ച് കത്തോലിക്കാ മാസികയായ പിക്കോളോ മിഷ്യനേറിയോയുടെ നവംബർ 1984 ലെ പതിപ്പ് പറയുന്നതെന്തെന്ന് ശ്രദ്ധിക്കുക: “ധാർമ്മികത സംബന്ധിച്ച അവരുടെ നിഷ്ക്കർഷ പ്രശംസനീയമാണ്. അവർ വ്യഭിചാരം, ഗർഭച്ഛിദ്രം, വിവാഹമോചനം, വിവാഹത്തിനുമുമ്പുള്ള ബന്ധങ്ങൾ എന്നിവയോടുള്ള വിസമ്മതം പ്രസംഗിക്കുന്നു . . . ക്രിസ്ത്യാനികളെന്ന നിലയിൽ നമുക്ക് ലജ്ജതോന്നേണ്ടതുണ്ട്. ദൈവത്തിന്റെ വചനത്തോട് എത്ര കുറഞ്ഞ താത്പര്യമാണ് നാം കാണിക്കുന്നത്!
കടുവാ പനി
കടുവാ പനിയേപ്പറി നിങ്ങൾ കേട്ടിട്ടുണ്ടോ? നിങ്ങൾ വൈദ്യഗ്രന്ഥത്തിൽ നോക്കിയാൽ കാണുകയില്ലായിരിക്കാമെങ്കിലും അത് ജപ്പാനിൽ അലതല്ലുകയാണ്. അത് ആ രാജ്യത്തിന്റെ സംമ്പദ്വ്യവസ്ഥ 40 ബില്യൺ യെൻ (20 കോടി യു. എസ് ഡോളർ) കൂടുതൽ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നു. അതിന്റെ ലക്ഷണം: അങ്ങേയറ്റത്തെ ഉത്സാഹം. അതിന്റെ ഇരകൾ: ജപ്പാനിലെ ഒരു പ്രൊഫഷണൽ ബേയ്സ്ബോൾ കളിക്കാരുടെ സംഘമായ ഹാൻഷിൻ കടുവകളുടെ ആരാധകർ. അതിന്റെ ഹേതു: ജപ്പാനിലെ മത്സരപരമ്പര ഇദംപ്രഥമായി ജയിച്ചു എന്നത്. അതിൽ നിന്ന് പ്രയോജനമനുഭവിച്ചവർ: കാണികളെ തിക്കിത്തിരുകിയ കാറുകളിൽ ബോൾ പാർക്കുകളിലെത്തിച്ച ട്രയിൻ കമ്പനികൾ ഉച്ചഭാഷണികൾ വിറ്റുകൊണ്ടു നടന്ന കച്ചവടക്കാർ, കളി സംഘവുമായി തോളുരുമ്മാനിടയായ ഏതൊരു ബിസിനസ്സ് ഇടപാടുകളും. ഇതിന് പ്രതിവിധി ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. (g86 2/22)