ബൈബിളിന്റെ വീക്ഷണം
ക്ഷുദ്രവസ്തുക്കൾ—അവയ്ക്കു നിങ്ങളെ രക്ഷിക്കാൻ കഴിയുമോ?
“ഈസമയത്തിനും കൊയ്ത്തുകാലത്തിനും ഇടക്ക് ദാനിയേൽ മരിക്കും!“
ഈ വ്യാകുല വാക്കുകളോടെ, പശ്ചിമാഫ്രിക്കയിലെ ക്ഷുദ്ര പുരോഹിതൻ തന്റെ മുമ്പാകെ നിന്നിരുന്ന കുടുംബത്തെ ഞെട്ടിപ്പിച്ചു. എങ്കിലും ഈ കുടുംബം പ്രായം കുറഞ്ഞ ദാനിയേലിനേക്കുറിച്ച് അല്ല, രോഗാധിക്യത്തിൽ കിടന്ന അവന്റെ പിതാവിനേക്കുറിച്ചറിയാനായിരുന്നു വന്നത്. ചെറിയ അസ്ഥികൾ, കക്കാകൾ, കല്ലുകൾ എന്നിവയുടെ ഒരു ശേഖരത്തോട് ആലോചന ചോദിച്ചശേഷം, ഉചിതമായ ബലികളും പൂജകളും കഴിച്ചാൽ, പിതാവ് വേഗം പരിപൂർണ്ണ സുഖം പ്രാപിക്കും! എന്നു പുരോഹിതൻ അവർക്കു ഉറപ്പുനൽകി. എന്നാൽ അവർക്ക് കൊടുംഭീതി ഉളവാക്കിക്കൊണ്ട്, ചെറുപ്പക്കാരനായ ദാനിയൽ ഭയങ്കരമായ രോഗത്താൽ വേഗം ഛേദിക്കപ്പെടും! എന്നു പുരോഗിതൻ കൂട്ടിച്ചേർത്തു.
പുരോഹിതനോട് ആ കുടുംബം സങ്കടം ബോധിപ്പിച്ചു. തീർച്ചയായും എന്തെങ്കിലും ചെയ്യാൻ കഴിയും. അവരുടെ നിർബ്ബന്ധത്താൽ പുരോഹിതൻ വീണ്ടും പ്രശ്നം നോക്കി. ഉവ്വ്, ഒരു പ്രത്യാശയുണ്ട്! ഒരു മാന്ത്രിക രക്ഷാ നാണയം ദാനിയേൽ അരയ്ക്കു ചുറ്റുമുള്ള ഒരു ചരടിൽ നിരന്തരം ധരിക്കുകയാണെങ്കിൽ ആസന്നമായിരിക്കുന്ന മരണത്തിൽ നിന്നും അവനെ വിടുവിക്കാൻ കഴിയും.
ഉടനേതന്നെ ദാനിയേലിനെ സ്കൂളിൽ നിന്നു വീട്ടിലേക്കു വിളിച്ചുവരുത്തി, വിപത്തിനേപ്പറ്റി വിശദീകരിച്ചു. എന്നിരുന്നാലും അവനു വെച്ചു നീട്ടിയ ചെമ്പു നാണയം ദാനിയേൽ നിരസിച്ചു! ഒരു ക്രിസ്ത്യാനി അല്ലായിരുന്നെങ്കിൽ തന്നെയും, ഒരു നാണയത്തിനു ജീവരക്ഷാ ശക്തിയുണ്ടെന്നു അവൻ വിശ്വസിച്ചില്ല.
ശക്തിയുള്ളതോ അല്ലെങ്കിൽ ശക്തിയില്ലാത്തതോ?
ക്ഷുദ്രവസ്തുക്കൾ ഉപയോഗിക്കുന്നവരെ, അവയ്ക്കു നമ്മെ രക്ഷിക്കാൻ കഴിയുമോ? അവയ്ക്കു കഴിയുമെന്നുള്ള വിശ്വാസം യാതൊരു വിധത്തിലും പുതിയതല്ല. പുരാതന റോം, ഗ്രീസ്, ബാബിലോൻ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ ക്ഷുദ്ര വസ്തുക്കൾ ആദരിക്കപ്പെട്ടിരുന്നു. അവയിലുള്ള വിശ്വാസം ഇന്നു വിപുലവ്യാപകമാണ്. തടികൊണ്ടുള്ള ഒരു പ്രതിമ ഒരു ഗ്രാമത്തെ ആപത്തിൽ നിന്ന് കാക്കുന്നു. ദുഷ്ടാത്മാക്കളെ ദൂരീകരിക്കാൻ ഒരു പിതാവ് തന്റെ വീടിന്റെ മച്ചിൽ ഒരു പ്രത്യേക ബായ്ഗ് തുക്കിയിടുന്നു. രോഗങ്ങളെ ചെറുക്കുന്നതിന് ഒരു അമ്മ അവളുടെ മകളുടെ കഴുത്തിൽ ഒരു തുകൽ കീശ കെട്ടുന്നു. ഒരു വർഗ്ഗത്തലവൻ നീർക്കുതിരയുടെ പല്ല് ധരിക്കുന്നു—ശത്രുക്കളുടെ ക്ഷുദ്രപ്രയോഗത്തിനെതിരെ ഉറപ്പുവരുത്തുന്നതിന്.
സത്യമാണ്, അപ്രകാരമുള്ള വസ്തുക്കളിലുള്ള വിശ്വാസത്തിൽ അനേകം പാശ്ചാത്യരും അവജ്ഞ കാട്ടിയേക്കും. എന്നിരുന്നാലും, അമേരിക്കാനാ വിജ്ഞാനകോശം നമ്മെ ഓർമ്മിപ്പിക്കുന്നു: “പ്രാകൃത സമൂഹങ്ങൾക്കു പരിമിതപ്പെടുത്തിയതെന്നു മിക്കപ്പോഴും വിചാരിക്കപ്പെട്ടിരുന്നെങ്കിലും, ക്ഷുദ്ര വസ്തുക്കളിലുള്ള വിശ്വാസം എല്ലാ സമൂഹങ്ങളിലും ചില തോതിൽ കാണപ്പെടുന്നു.” അതുകൊണ്ട് അന്ധ വിശ്വാസപരമായ ഒരു മുയൽ കുളമ്പ് തന്റെ കീശയിൽ കൊണ്ടു നടക്കുകയോ അഥവാ ഒരു കുതിരലാടം തന്റെ കട്ടിളപ്പടിയിൽ തൂക്കിയിടുകയോ ചെയ്യുന്ന ഒരു പാശ്ചാത്യനും അപ്രകാരം ക്ഷുദ്രവസ്തു ഭക്തനാണ്!
രസികമായി, അപ്രകാരമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവർ അവയുടെ മാന്ത്രിക ഗുണങ്ങൾ ദൈവത്തിൽ നിന്നുത്ഭവിക്കുന്നുവെന്ന് വിശ്വസിക്കുന്നു. എന്നാൽ ദൈവം തന്നെ ക്ഷുദ്രവസ്തുക്കളേപ്പറ്റി പറയുന്നത് എന്താണ്? തന്റെ പ്രവാചകനായ യിരെമ്യാവിൽ കൂടെ സംസാരിച്ചുകൊണ്ട് അവൻ ഉത്തരം വ്യക്തമാക്കുന്നു. “അവയ്ക്കു [ക്തുദ്രവിഗ്രഹങ്ങൾ] ഒരു വെള്ളരിത്തോട്ടത്തിലെ പേക്കോലത്തേക്കാൾ കൂടുതൽ സംസാരിക്കാൻ കഴിയുകയില്ല; അവയ്ക്കു നടപ്പാൻ കഴിയാത്തതിനാൽ ചുമന്നുകൊണ്ടുപോകണം. അവയെ ഭയപ്പെടരുത്: അവയ്ക്കു ദ്രോഹം ചെയ്യാൻ കഴിയുകയില്ല; ഗുണം ചെയ്യാൻ അവയ്ക്കു പ്രാപ്തിയുമില്ല.” (ചരിഞ്ഞ അക്ഷരത്തിലുള്ളത് ഞങ്ങളുടേത്)—യിരെമ്യാവ് 10:5, ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ.
നിർജ്ജീവമായ ഒരു പേക്കോലത്തിന് നൻമയോ തിൻമയോ ചെയ്യാൻ പ്രാപ്തിയില്ലാത്തതുപോലെ, ക്ഷുദ്രവസ്തുക്കൾക്ക് യാതൊന്നും ചെയ്യാൻ കഴിവില്ല എന്നു കുറിക്കൊള്ളുക. അവയ്ക്കു നടക്കാനോ സംസാരിക്കാനോ കഴികയില്ല. അവയെ തരിപ്പണമാക്കുന്നതിനും, തീകൊണ്ട് നശിപ്പിക്കുന്നതിനും, നദികളിൽ എറിയുന്നതിനും, പൂച്ചിക്കും തുരുമ്പിനും ഇരയാക്കുന്നതിനും സാധിക്കും. തങ്ങളെത്തന്നെ രക്ഷിപ്പാൻപോലും ശക്തിയില്ലെങ്കിൽ മറ്റുള്ളവരെ രക്ഷിക്കാൻ അവയ്ക്കു കഴിയുന്നതെങ്ങനെ?
വഞ്ചനയ്ക്കു പിമ്പിൽ
വഞ്ചനയും ഉൾപ്പെട്ടിരക്കുന്നുവെന്നും നിങ്ങൾ കുറിക്കൊണ്ടുവോ? ഒരു പേക്കോലത്തിൽ ജീവനുണ്ടെന്നു ചിന്തിക്കുവാൻ പക്ഷികൾ വഞ്ചിതരാകുന്നു. അതുപോലെ, ക്ഷുദ്രവസ്തുക്കൾക്കു ശക്തിയുണ്ടെന്നും തങ്ങളുടെ ക്ഷേമത്തോടു ബന്ധപ്പെട്ടിരിക്കുന്നവെന്നും ചിന്തിക്കുവാൻ മനുഷ്യർ കബളിതരാകുന്നു.
ഉദാഹരണത്തിന്, ഒരു കാഴ്ചബംഗ്ലാവിലുള്ള ഒരു ക്ഷുദ്രവസ്തുവിന്റെ ഫോട്ടോ എടുക്കുന്നതിന്, ഒരു ഉണരുക! റിപ്പോർട്ടർക്ക് അനുവാദം ലഭിച്ചു. ഇത് ഒരു പടയാളിയെ യുദ്ധത്തിൽ അദൃശ്യനാക്കാൻ കഴിയുന്ന പ്രശസ്ത ശക്തിയുള്ള ഒരു ആഫ്രിക്കൻ തൊപ്പിയായിരുന്നു. ആരെങ്കിലും ഇതിന്റെ ഒരു പ്രതിരൂപം ഉണ്ടാക്കുന്നെങ്കിലോ എന്നു ചോദിച്ചപ്പോൾ, മുഖ്യ കാഴ്ച്ചബംഗ്ലാവിന്റെ ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞു: “എനിക്ക് അതനുവദിക്കാൻ സാദ്ധ്യമല്ല. തൊപ്പിക്ക് ഇപ്പോഴും മാന്ത്രിക ഗുണങ്ങൾ ഉണ്ട്, അതിന് ദ്രോഹം ചെയ്യാൻ കഴിയും.”
പ്രത്യക്ഷമായി, അപ്പോൾ അഭ്യസ്തവിദ്യരായ ആളുകളും ക്ഷുദ്രവസ്തുക്കളാൽ വഞ്ചിക്കപ്പെടും. എന്നാൽ അത്തരം വഞ്ചനയ്ക്കു പിമ്പിൽ ഉള്ളത് ആരാണ്? തെളിവായും, അത് യഹോവയല്ല, അവൻ മന്ത്രവാദികളെ കുറ്റം വിധിക്കുന്ന “സത്യത്തിന്റെ ദൈവമാണ്.” (സങ്കീർത്തനങ്ങൾ 31:15; ആവർത്തനം 18:10-14) നേരേമറിച്ച്, അത് ദൈവത്തിന്റെ മുഖ്യശത്രുവായ പിശാചായ സാത്താനാണ്. അവനാണ് പ്രധാന വഞ്ചകൻ, അവന്റെ കീഴിലുള്ള ഭൂതങ്ങൾ സഹിതം “മുഴു നിവസിത ഭൂമിയേയും വഴിതെറ്റിക്കുന്നു.”—വെളിപ്പാട് 12:9.
ക്ഷുദ്രവസ്തുക്കളിലുള്ള വിശ്വാസത്തിന്റെ ഉറവിടം അറിയുന്നതിനാൽ അതു ആചരിക്കുന്നവർ അറിയാതെ ഭൂതങ്ങളിലേക്കു രക്ഷക്കും സുരക്ഷിതത്വത്തിനും വേണ്ടി നോക്കുന്നുവെന്നു വിലമതിക്കാൻ നമ്മെ സഹായിക്കുന്നു. ഇതു ബുദ്ധിയുള്ള വിശ്വാസമാണോ? നിശ്ചയമായും അല്ല! യേശു സാത്താനെ “മനുഷ്യഘാതകൻ” എന്നും “ഭോഷ്ക്കിന്റെ പിതാവ്” എന്നും തിരിച്ചറിയിച്ചു. സാത്താന്യ സൈന്യങ്ങൾ രക്ഷിക്കാനല്ല കീഴമർത്തുവാൻ ആഗ്രഹിക്കുന്നു. രക്ഷിക്കുകയല്ല എന്നാൽ നശിപ്പിക്കുകയെന്നതാണ് അവരുടെ ലാക്ക്.—യോഹന്നാൻ 8:44.
യഹോവയെ പ്രസാദിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ, അതുകൊണ്ട്, എഫേസോസിലെ പുരാതന ക്രിസ്ത്യാനികൾ ചെയ്തതുപോലെ, തങ്ങളുടെ ആത്മവിദ്യാപരമായ സാമഗ്രികൾ നശിപ്പിക്കുന്നു. (പ്രവൃത്തികൾ 19:19) ‘ക്ഷുദ്രവസ്തുക്കൾ നശിപ്പിക്കുവാൻ ശ്രമിച്ച ചിലർ ആത്മലോകത്തിൽ നിന്നുള്ള ആക്രമണത്തിന് വിധേയമായി തങ്ങളെ കണ്ടെത്തി’ എന്നു ചിലർ പ്രതിഷേധിച്ചേക്കും, ഇതു ശരിയല്ലേ? ഉവ്വ്, എന്നാൽ ഇത് നിർജ്ജീവമായ ഒരു കഷണം തടി, കല്ല്, അഥവാ തുണി എന്നിവയിൽ നിന്നുള്ള സംരക്ഷണക്കുറവിനാലല്ല, പ്രത്യക്ഷമായി, ഭൂതങ്ങൾക്കു ഭൗതിക ലോകത്തോടുള്ള ബന്ധം നഷ്ടപ്പെട്ടതിനാൽ കോപിഷ്ഠരായി.—മത്തായി 8:28-32 താരതമ്യപ്പെടുത്തുക.
എങ്കിലും, യഹോവയും അവന്റെ വിശ്വസ്ത ദൂതൻമാരും ദുഷ്ടാത്മാക്കളേക്കാൾ വളരെയധികം ബലിഷ്ഠരാണെന്നും വിശ്വാസത്തിൽ ദൈവത്തെ വിളിക്കുന്നവരെ സഹായിക്കുമെന്നും ഓർക്കുക. സദൃശവാക്യങ്ങൾ 18:10 പറയുന്നതുപോലെ “യഹോവയുടെ നാമം ബലമുള്ള ഒരു ഗോപുരമാകുന്നു. നീതിമാൻ അതിലേക്കു ഓടിച്ചെല്ലുകയും അഭയം നൽകപ്പെടുകയും ചെയ്യുന്നു.”
ക്ഷുദ്രവസ്തുക്കൾക്ക് അപ്രകാരമുള്ള അഭയം നൽകാൻ സാദ്ധ്യമല്ല. അവ ഒരു ചെപ്പടിവിദ്യയും, കാപട്യവും ആകുന്നു. ആരംഭത്തിൽ പറയപ്പെട്ട ദാനിയേൽ എന്നു പേരുള്ള മനുഷ്യനോട് ചോദിക്കുക. അവിടെ വിവരിക്കപ്പെട്ട സംഭവം 1935-ാം വർഷത്തിൽ നടന്നു. ക്ഷുദ്രവസ്തുവിന്റെ “രക്ഷ” യിങ്കീഴായിരുന്നെങ്കിലും അവന്റെ പിതാവ് ഒരു മാസത്തിനുള്ളിൽ മരിച്ചു. ക്ഷുദ്രവസ്തു വിശ്വാസം നിരാകരിച്ച ദാനിയേൽ ആറുമാസത്തിനകം മരിക്കുന്നതിനു വിധിക്കപ്പെട്ടു. അമ്പതു വർഷം പിന്നിട്ട് അവൻ ജീവിക്കുന്നവനും ആരോഗ്യവാനുമായി ശേഷിക്കുന്നു.
അതുകൊണ്ട് ദുഷ്ടാത്മാക്കളുടെ ആയുധങ്ങൾ ഉപയോഗിക്കുന്നതെന്തിന്? ആ ആയുധങ്ങൾ പേക്കോലങ്ങളേപ്പോലെ നിർജ്ജീവവും ദുർബലവുമാകുന്നു. യഥാർത്ഥ സുരക്ഷിതവും സംരക്ഷണവും യഹോവയാം ദൈവത്തിൽ നിന്നു വരുന്നു. (g86 4/8)
[27-ാം പേജിലെ ചിത്രം]
യുദ്ധത്തിൽ ഒരു പടയാളിയെ അദൃശ്യനാക്കാൻ പ്രശസ്ത ശക്തിയുള്ള ക്ഷുദ്രത്തൊപ്പി.—പ്രീടൌൺ മ്യൂസിയം, സീറാലീയോൺ