ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് കാൽ വെക്കുന്നു
ജപ്പാനിലെ ഉണരുക! ലേഖകൻ
ആ കെട്ടിടങ്ങൾ എല്ലാം നിരീക്ഷിക്കുക! കോണുകൾ, സിലിണ്ടറുകൾ, ഗോളങ്ങൾ, പിരമീഡുകൾ, ആപ്പുകൾ എന്നിവയുടെ ആകൃതിയിലുള്ളവ—അവ കാല്പനിക ശാസ്ത്രമണ്ഡലത്തിൽനിന്ന് നേരെ വരുന്ന എന്തോ പോലെ തോന്നിക്കുന്നു. അഥവാ അതു മിഥ്യയാണോ? ഓരോന്നും, ശാസ്ത്രജ്ഞൻമാരും സാങ്കേതിക വിദഗ്ദ്ധൻമാരും 21-ാം നൂറ്റാണ്ടിനുവേണ്ടി നിർമ്മിക്കാമെന്ന് പ്രത്യാശിക്കുന്ന തരം ലോകത്തെ പ്രകടിപ്പിക്കാൻ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്. അവയെല്ലാം ജപ്പാനിലെ സുക്കുബായിൽ വെച്ചു നടന്ന എക്സ്പോ 85 എന്നു വിളിക്കപ്പെട്ട ഗംഭീര ശാസ്ത്രമേളയുടെ ഭാഗമാണ്.
പ്രദർശനത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട വിഷയമെന്തായിരുന്നു? “പാർപ്പിടങ്ങളും ചുറ്റുപാടുകളും—ശാസ്ത്രവും സാങ്കേതികത്വവും ഭവനത്തിലെ മനുഷ്യനുവേണ്ടി.”
പ്രദർശകർ 47 രാഷ്ട്രങ്ങളുടെയും 37 അന്തർദ്ദേശിയ സ്ഥാപനങ്ങളുടെയും 28 തദ്ദേശ കോർപ്പറേഷനുകളുടെയും സ്വപ്നങ്ങളെ പ്രതിനിധികരിച്ച് 2 കോടി 60 ലക്ഷം ഡോളർ (യു.എസ്സ്.) ചെലവിൽ നിർമ്മാണ പ്രവർത്തനം നടത്തി. ലെയ്സർ, റോബോട്ട്, ജീവസാങ്കേതികത്വം, ടെലികമ്മ്യൂണിക്കേഷൻ എന്നിവയും മറ്റു ശാസ്ത്ര സാങ്കേതിക പുരോഗതികളുടെ ഒരു വലിയ കൂട്ടവും ഉപയോഗിച്ചുകൊണ്ട് അടുത്ത നൂറ്റാണ്ടിൽ ജീവിതം എങ്ങനെയുള്ളളതായിരിക്കുമെന്ന് അവർ വിചാരിച്ച വീക്ഷണങ്ങൾ അവതരിപ്പിച്ചു. നമുക്ക് 21-ാം നൂറ്റാണ്ടിലേക്ക് ഒരു പടികടന്നു ചെല്ലാം?
ചില പ്രദർശനങ്ങളുടെ സൂക്ഷ്മമായ പരിശോധന
അനേകം പ്രദർശനങ്ങളിലും സന്ദർശകർ എന്തു പ്രതീക്ഷിക്കണമെന്നതു സംബന്ധിച്ച് നല്ല വിവരം നൽകുന്ന പ്രത്യേക വിഷയങ്ങൾ ഉണ്ടായിരുന്നു. മറ്റ് സുഷിതാ പവലിയനിൽ, “ഇലക്ട്രാണിക്സ് ഒരു പുരാതന യുഗവുമായി കൂടിക്കാഴ്ച നടത്തുന്നു.”
ത്രിമാന ടി വി സൂപ്പർ ഡയറക്ഷനൽ ഉച്ചഭാഷണികളും പുരാതന കാലത്തെ ജപ്പാനിലെ ജീവിതത്തിലെ കാഴ്ചകളും ശബ്ദങ്ങളും പുനരുല്പാദിപ്പിക്കുന്നു. ഒരു മനുഷ്യന്റെ വലിപ്പമുള്ള റോബോട്ട് (യന്ത്രമനുഷ്യൻ) ജാപ്പാനീസ് ഭാഷയുടെ ഒരു പുരാതന രൂപം സംസാരിക്കുന്നു. ലേസർ ഹോളോട്രാഫി ത്രിമാന മത രൂപങ്ങൾ സൃഷ്ടിക്കയും അതു വായുവിൽ ഒഴുകി നടക്കുന്നതായി പ്രത്യക്ഷമാവുകയും ചെയ്യുന്നു. ഏറ്റവും വിചിത്രമായത്, ഒരു റോബോട്ട് മൂന്നുമിനിട്ടിൽ കുറഞ്ഞ സമയംകൊണ്ട് യഥാർത്ഥത്തിൽ ഒരു ആളുടെ ചിത്രം ബ്രഷ് കൊണ്ട് വരക്കുന്നു.
ഫുജിറ്റസ് പവലിയനിലെ വിഷയം, “മനുഷ്യവർഗ്ഗത്തിന് സ്വപ്നം കാണാൻ കഴിയുന്നത്, സാങ്കേതിക വിദ്യക്ക് നേടാൻ കഴിയുന്നത്” എന്നതായിരുന്നു. നിങ്ങളുടെ ജോലി ചെയ്യുന്ന ഒരു റോബോട്ട് ഉണ്ടായിരിക്കുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കുക? പിന്നീട് ലോകത്തിലേക്കും വലിയ മാനുഷ സമാന റോബോട്ട് എന്നു പറയപ്പെട്ട “ഫാനുക്ക് മാനെ” സമീപിക്കുക. 16 അടിയും (5മീ.) 25 ടണ്ണും (22700കി.ഗ്രാം.) ഉള്ള അതിന് തന്റെ തന്നെ 4 ഇഞ്ച് (10സെ.മീ.) ഉള്ള തനിപ്പകർപ്പ് കൂട്ടിച്ചേർക്കാൻ കഴിയുന്നത്ര എളുപ്പത്തിൽ 440 പൗണ്ട് (200കി.ഗ്രാം) ഉയർത്താൻ കഴിയും. യഥാർത്ഥ്യമായിത്തീർന്ന മറ്റൊരു സ്വപ്നം കമ്മ്യൂണിലാബ് എന്നറിയപ്പെടുന്ന വിവിധ ഭാഷകൾ ഭാഷാന്തരം ചെയ്യുന്ന യന്ത്രമാണ്. ഒരു ഇലക്ട്രോണിക്ക് പാഡിൽ എഴുതിയ ജാപ്പാനീസ് ഭാഷയിലെ ലളിതമായ വാചകങ്ങൾ യന്ത്രത്തിലേക്ക് പ്രവേശിപ്പിക്കയും അതിന്റെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമ്മൻ ഭാഷാന്തരങ്ങൾ അഥവാ ആ ഭാഷകളിലെ ന്യായമായ ഏകദേശ ആശയങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിൽ ക്രമാനുഗതമായി തെളിയുകയും ചെയ്യുന്നു. ഒടുവിൽ കമ്പ്യൂട്ടർ ഗ്രാഫുകൾ കൊണ്ട് നിർമ്മിക്കുന്ന ഒരു പൂർണ്ണ ത്രിമാന ഫിലിം, നിങ്ങൾ അടുത്തുചെന്ന് നിങ്ങളുടെ സമീപം എത്തുന്നതായി പ്രത്യക്ഷപ്പെടുന്ന ജലകണികകൾ തുടച്ചുമാറ്റുന്നതിന് പ്രേരിതനാകത്തക്കവണ്ണം അത്ര യഥാർത്ഥമാണ്.
എല്ലാ പ്രദർശനങ്ങളും ഗഹനമായ ശാസ്ത്രസാഹസികതകളല്ല. ദൃഷ്ടാന്തത്തിന് ഫുയോ റോബോട്ട് തീയറ്ററിൽ ചെറുപ്പക്കാരുടെയും ഹൃദയം ചെറുപ്പമായിരിക്കുന്നവരുടെയും വിനോദത്തിന് സംഗീതവും ഡാൻസും മറ്റു വികൃത ചേഷ്ടകളും നടത്തുന്ന വലിയ കളിപ്പാട്ട രൂപത്തിലുള്ള റോബോട്ടുകൾ ഉണ്ട്. അവയിൽ ഒന്നായ “മാർക്കോകുൻ” കുട്ടികളിൽ നിന്നുള്ള ആജ്ഞാശബ്ദങ്ങൾക്ക് പ്രതികരണം കാട്ടുകയും ഒരു ട്രെയ്ലറിൽ അവരെ സ്റ്റേജിനു ചുറ്റും വലിക്കയും ചെയ്യുന്നു.
മറ്റു ആകർഷക വസ്തുക്കളിൽ, ഏകദേശം ഒരു ഒളിമ്പിക്ക് നീന്തൽ കുളത്തിന്റെ വലിപ്പത്തിലുള്ള, 80 അടി വീതി 130 അടി നീളം (25മി.×40മീ.) വലിപ്പമുള്ള ജംബോ ട്രോൺ എന്ന തുറസ്സായ സ്ഥലത്തുള്ള ലോകത്തിലെ ഏറ്റം വലിയ ടെലിവിഷൻ സ്ക്രീൻ ഉൾപ്പെടുന്നു. അതിന്റെ വർണ്ണചിത്രം നല്ല പകൽ വെളിച്ചത്തിൽ 1600 അടി (500മീ.) അകലെ നിന്ന് വീക്ഷിക്കാൻ കഴിയും.
പ്രകൃതി വിഭവങ്ങൾ എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്നു കാണിക്കാൻ ജപ്പാൻ ഗവൺമെൻറ് നിർമ്മിച്ച മുഖ്യ പവലിയൻ ഹൈഡ്രോപോണിക്ക് സാങ്കേതികത, അതായത്, മണ്ണു കൂടാതെ സൂര്യപ്രകാശവും വെള്ളവും വളങ്ങളും മാത്രം ഉപയോഗിച്ച് വളർത്തിയെടുത്ത ഒരു വലിയ തക്കാളിച്ചെടി വിശേഷാൽ കാണിക്കുന്നു. അതു കുറുകെ ഏകദേശം 50 അടി (15മീ.)യുള്ളതും ഒരേ സമയത്ത് 2,000 തക്കാളിപ്പഴം വഹിക്കുന്നതുമാണ്. ഈ ഒരു ചെടി ആറുമാസകാലയളവിൽ 10,000 തക്കാളിപ്പഴങ്ങൾ ഉല്പാദിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു. മുഖ്യ പവലിയനിലെ മറ്റൊരു ആകർഷകവസ്തു ഒരു റോബോട്ട് ഇലക്ട്രോണിക്ക് ഉപകരണം വായിക്കുന്നതാണ്. അതിന് ബാച്ച് പ്രവർത്തിപ്പിക്കാൻ കഴിയും, അല്ലെങ്കിൽ ഒരു വാചാ ആജ്ഞ നൽകിയാൽ അതിന് ബീറ്റിൽസ് സ്വിച്ച് ഇടുന്നതിനും അതിന്റെ മുമ്പാകെ അവതരിപ്പിക്കുന്ന സംഗീതം വായിക്കുന്നതിനുപോലും കഴിയും. യന്ത്രങ്ങൾക്കു മാനുഷ പെരുമാറ്റത്തെ എത്രമാത്രം അടുത്ത് അനുകരിക്കാൻ കഴിയുമെന്നു കാണിക്കാനാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
വിചാരങ്ങൾ പങ്കുവെക്കൽ
ഞങ്ങൾ അവിടെ കാണാനുള്ളവയുടെ പുറം പോറിച്ചിട്ടുപോലുമില്ല. അവിടെ ദശക്കണക്കിന് മറ്റു അന്തർദ്ദേശീയ പവലിയനുകളും വ്യാവസായിക ശാസ്ത്രീയ പ്രദർശനങ്ങളും പാർക്കുകളും സവാരികളും എല്ലാത്തരം പ്രദർശനങ്ങളും ഉണ്ട്.
എക്സ്പോ 85 നിശ്ചയമായും മനോഹരവും അത്ഭുതകരവും വിനോദാത്മകവുമാണ്. എന്നാൽ ധാരാളമായ ഈ പ്രദർശനങ്ങൾ എല്ലാം കണ്ടശേഷം ഒരുവൻ എന്താണു ചിന്തിക്കേണ്ടത്? ഉവ്വ്, ശാസ്ത്രവും സാങ്കേതികവിദ്യയും മനുഷ്യന്റെ പ്രയോജനത്തിനും സന്തോഷത്തിനും വേണ്ടി വളരെയധികം നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ദി ഡെയ്ലി യോമിയുറിയിൽ വുൾഫ് മോറിസൺ അഭിപ്രായപ്പെട്ടതനുസരിച്ച്, “സാങ്കേതികവിദ്യ എത്ര തന്നെ പുരോഗതി പ്രാപിച്ചിട്ടുണ്ടെങ്കിലും രൂപകല്പനയും ആസുത്രണവും അപ്പോഴും മനുഷ്യർ തന്നെയാണ് ചെയ്യുന്നതെന്ന ആശയവും മൊത്തത്തിൽ എക്സ്പോ വെളിപ്പെടുത്തുന്നു.”
ഒരർത്ഥത്തിൽ എക്സ്പോ 85 മനുഷ്യമനസ്സിന്റെയും ഭാവനയുടെയും അത്യന്ത കഴിവിനെയും ആ കഴിവ് നിർമ്മാണാത്മകമായി ഉപയോഗിക്കുകയാണെങ്കിൽ എന്തു നേടാമെന്നും എടുത്തുകാണിക്കുക മാത്രമാണ് ചെയ്തത്. എന്നിരുന്നാലും, മനുഷ്യരുടെയിടയിൽ നിലവിലുള്ള സങ്കടകരമായ അവസ്ഥ അടിയന്തിരമായി ആവശ്യമാക്കിത്തീർക്കുന്നത് അധികം സാങ്കേതിക വിദ്യയുടെ മുന്നേറ്റമല്ല, പിന്നെയോ നമുക്ക് ഇപ്പോൾ തന്നെയുള്ളത് ഉപയോഗിക്കുന്നതിനുള്ള ഉചിതമായ മാർഗ്ഗനിർദ്ദേശമാണ് എന്നു സാക്ഷ്യപ്പെടുത്തുന്നു.
ശാസ്ത്രജ്ഞൻമാരും സാങ്കേതിക വിദഗ്ദ്ധർക്കും 21-ാം നൂറ്റാണ്ട് എന്തു കൈവരുത്തുമെന്ന് ഊഹിക്കാനേ കഴിയൂ. എന്നാൽ സകലത്തിന്റെയും സ്രഷ്ടാവായ യഹോവയാം ദൈവത്തിങ്കലേക്ക് നോക്കുന്നവർക്ക്, “സൗമ്യതയുള്ളവർ തന്നേ ഭൂമിയെ കൈവശമാക്കും, അവർ നിശ്ചയമായും സമാധാനത്തിന്റെ സമൃദ്ധിയിൽ അതിയായി സന്തോഷിക്കും” എന്ന ഉറപ്പ് നൽകപ്പെട്ടിരിക്കുന്നു.—സങ്കീർത്തനം 37:11. (g85 12/22)
[26-ാം പേജിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിനു പ്രസിദ്ധീകരണം നോക്കുക.)
ജപ്പാൻ
സുക്കുബാ
എക്സ്പോ 85-ന്റെ സ്ഥാനം
[ചിത്രങ്ങൾ]
ഒരു റോബോട്ട് വലതുവശത്തെ ആളുടെ, ബ്രഷ്കൊണ്ടു വരച്ച ചിത്രം
തുറസ്സായ സ്ഥലത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ടി വി സ്ക്രീൻ, ജംബോ ട്രോൺ