വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജനുവരി പേ. 20-25
  • മോച​ന​വി​ല​യോട്‌ നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോച​ന​വി​ല​യോട്‌ നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും?
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾവി​ദ്യാർഥി​കൾ
  • സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ
  • ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോ​യ​വർ
  • നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും?
  • യഹോ​വ​യു​ടെ സ്‌നേഹം നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെയാണ്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • മോച​ന​വില നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • മോച​ന​വില നമുക്ക്‌ ആവശ്യം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഈ വർഷത്തെ ഏറ്റവും പ്രധാ​ന​പ്പെട്ട ദിവസ​ത്തി​നാ​യി നിങ്ങൾ തയ്യാറാ​യോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജനുവരി പേ. 20-25

2026 മാർച്ച്‌ 23-29

ഗീതം 18 മോച​ന​വി​ല​യ്‌ക്കു നന്ദിയു​ള്ള​വർ

മോച​ന​വി​ല​യോട്‌ നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും?

“ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌.”—2 കൊരി. 5:14.

ഉദ്ദേശ്യം

മോച​ന​വി​ല​യോ​ടുള്ള നന്ദി നമു​ക്കെ​ല്ലാം എങ്ങനെ കാണി​ക്കാ​മെന്നു നോക്കും.

1-2. യേശു​വി​ന്റെ മോച​ന​വില എന്തു ചെയ്യാൻ നമ്മളെ പ്രേരി​പ്പി​ക്കു​ന്നു, എന്തു​കൊണ്ട്‌? (2 കൊരി​ന്ത്യർ 5:14, 15) (ചിത്ര​വും കാണുക.)

തകർന്ന്‌ കിടക്കുന്ന ഒരു കെട്ടി​ട​ത്തി​ന്റെ അടിയിൽനിന്ന്‌ നിങ്ങളെ ഒരാൾ രക്ഷി​ച്ചെ​ങ്കിൽ നിങ്ങൾക്ക്‌ അദ്ദേഹ​ത്തോ​ടു വളരെ​യ​ധി​കം നന്ദി തോന്നി​ല്ലേ? ആ വ്യക്തി മറ്റു പലരെ​യും രക്ഷിച്ചു​കാ​ണും. എങ്കിലും നിങ്ങളു​ടെ ജീവൻ രക്ഷിച്ച​തിന്‌ അദ്ദേഹ​ത്തോ​ടു നിങ്ങൾ വ്യക്തി​പ​ര​മാ​യി നന്ദി പറയാൻ ആഗ്രഹി​ക്കും. അദ്ദേഹം ചെയ്‌ത കാര്യം ഒരിക്ക​ലും മറക്കി​ല്ലെന്നു നിങ്ങൾ ഉറപ്പാ​യും പറയും.

2 കഴിഞ്ഞ ലേഖന​ത്തിൽ പഠിച്ച​തു​പോ​ലെ കൈമാ​റി​ക്കി​ട്ടിയ പാപത്തി​ന്റെ പ്രശ്‌ന​ങ്ങ​ളിൽനിന്ന്‌ നമുക്കു സ്വയം രക്ഷപ്പെ​ടാൻ കഴിയില്ല. എന്നാൽ യേശു​വി​ന്റെ മോച​ന​വി​ല​യ്‌ക്കു നമ്മളെ രക്ഷിക്കാൻ കഴിയും. അത്‌ (1) ചെയ്‌തു​പോയ തെറ്റു​കൾക്കു ക്ഷമ നേടി​ത്ത​രു​ക​യും (2) പാപാ​വ​സ്ഥ​യിൽനിന്ന്‌ പൂർണ​മായ മോചനം സാധ്യ​മാ​ക്കു​ക​യും (3) ദൈവ​വു​മാ​യി വീണ്ടും ഒരു ബന്ധത്തി​ലേ​ക്കു​വ​രാൻ സഹായി​ക്കു​ക​യും ചെയ്യുന്നു. അതു​കൊ​ണ്ടാണ്‌ പുതിയ ലോക​ത്തിൽ നിത്യം ജീവി​ക്കാ​മെന്ന പ്രത്യാശ നമുക്കു​ള്ളത്‌. അതെ, മോച​ന​വില ആളുക​ളോ​ടുള്ള യേശു​വി​ന്റെ സ്‌നേഹം തെളി​യി​ക്കു​ന്നു. ഒരു പൂർണ​മ​നു​ഷ്യ​നാ​യി ഭൂമി​യി​ലേക്കു വരുന്ന​തി​നു കാലങ്ങൾക്കു മുമ്പു​തന്നെ യേശു​വിന്‌ ആ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. (സുഭാ. 8:30, 31) ‘ക്രിസ്‌തു​വി​ന്റെ ആ സ്‌നേ​ഹ​മാ​ണു ഞങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌’ എന്നു പൗലോസ്‌ അപ്പോ​സ്‌തലൻ എഴുതി. (2 കൊരി​ന്ത്യർ 5:14, 15 വായി​ക്കുക.) അതിന്റെ അർഥം യേശു​വി​ന്റെ സ്‌നേഹം യേശു ചെയ്‌ത​തി​നോ​ടു നന്ദി കാണി​ക്കാ​നും അത്‌ ഒരിക്ക​ലും മറക്കി​ല്ലെന്നു തെളി​യി​ക്കാ​നും നമ്മളെ പ്രേരി​പ്പി​ക്കണം എന്നാണ്‌.

കഴിഞ്ഞ ലേഖനത്തിൽ കണ്ട, തകർന്നുവീണ കെട്ടിടത്തിന്‌ അടിയിൽ പെട്ടുപോയ ആ മനുഷ്യനെ ഒരു രക്ഷാപ്രവർത്തകൻ കയറുകൾ ഉപയോഗിച്ച്‌ പുറത്തെത്തിക്കുന്നു.

തകർന്നു​കി​ട​ക്കുന്ന ഒരു കെട്ടി​ട​ത്തിൽനി​ന്നാ​യാ​ലും കൈമാ​റി​ക്കി​ട്ടിയ പാപത്തിൽനി​ന്നാ​യാ​ലും നമ്മുടെ ജീവൻ രക്ഷിക്കുന്ന ഒരാ​ളോട്‌ നമുക്ക്‌ എത്രമാ​ത്രം കടപ്പാട്‌ തോന്നും! (1-2 ഖണ്ഡികകൾ കാണുക)


3. ഓരോ വ്യക്തി​യും മോച​ന​വി​ല​യോട്‌ നന്ദി കാണി​ക്കുന്ന രീതി വ്യത്യ​സ്‌തം ആയിരു​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

3 മോച​ന​വില എന്ന വിലപ്പെട്ട സമ്മാനം എന്തു ചെയ്യാ​നാണ്‌ നിങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌? അതിനു നമ്മൾ ഓരോ​രു​ത്ത​രും പറയുന്ന ഉത്തരം വ്യത്യ​സ്‌ത​മാ​യി​രി​ക്കാം. അതു മനസ്സി​ലാ​ക്കാൻ ഒരു ദൃഷ്ടാന്തം നോക്കാം. മൂന്നു വ്യക്തികൾ ഒരേ സ്ഥലത്തേക്ക്‌ യാത്ര ചെയ്യാൻ പോകു​ക​യാണ്‌. പക്ഷേ അവർ ഓരോ​രു​ത്ത​രും യാത്ര തുടങ്ങു​ന്നതു വ്യത്യ​സ്‌ത​ന​ഗ​ര​ങ്ങ​ളിൽനി​ന്നാണ്‌. അതു​കൊ​ണ്ടു​തന്നെ വെവ്വേറെ വഴിക​ളി​ലൂ​ടെ​യാ​യി​രി​ക്കും അവർ യാത്ര ചെയ്യു​ന്നത്‌. ഇതിനു സമാന​മാ​ണു നമ്മുടെ കാര്യ​വും. മോച​ന​വി​ല​യോ​ടു നന്ദി കാണി​ക്കുക എന്നതാണു നമ്മു​ടെ​യെ​ല്ലാം ലക്ഷ്യം. എന്നാൽ ദൈവ​വു​മാ​യുള്ള ബന്ധത്തിന്റെ കാര്യ​ത്തിൽ നമ്മൾ എവിടെ നിൽക്കു​ന്നു എന്നതനു​സ​രിച്ച്‌ ആ ലക്ഷ്യത്തിൽ എത്തി​ച്ചേ​രാൻ നമ്മൾ തിര​ഞ്ഞെ​ടു​ക്കുന്ന ‘വഴിയും’ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും. ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ മൂന്നു കൂട്ടം ആളുക​ളെ​ക്കു​റിച്ച്‌ നമുക്ക്‌ ഈ ലേഖന​ത്തിൽ നോക്കാം: (1) ബൈബിൾ വിദ്യാർഥി​കൾ (2) സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ (3) ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോ​യവർ.

ബൈബിൾവി​ദ്യാർഥി​കൾ

4. ബൈബിൾവി​ദ്യാർഥി​ക​ളെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്താണു തോന്നു​ന്നത്‌?

4 നിങ്ങൾ ബൈബിൾ പഠിക്കുന്ന ഒരാളാ​ണെ​ങ്കിൽ ഈ കാര്യം ഓർക്കുക: നിങ്ങൾ സന്തോ​ഷ​വാർത്ത​യോട്‌ നല്ല രീതി​യിൽ പ്രതി​ക​രി​ച്ചു എന്നത്‌ യഹോവ തന്നി​ലേക്ക്‌ ആകർഷി​ക്കു​ന്ന​വ​രു​ടെ കൂട്ടത്തിൽ നിങ്ങളു​മു​ണ്ടെന്ന്‌ കാണി​ക്കു​ന്നു. (യോഹ. 6:44; പ്രവൃ. 13:48) ‘ഹൃദയ​ങ്ങളെ പരി​ശോ​ധി​ക്കുന്ന യഹോവ’ നിങ്ങളെ ശ്രദ്ധി​ക്കു​ന്നുണ്ട്‌. ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ ദൈവം കാണു​ക​യും ദൈ​വേ​ഷ്ട​ത്തി​നു ചേർച്ച​യിൽ ജീവി​ക്കാൻ നിങ്ങൾ വരുത്തുന്ന മാറ്റങ്ങ​ളിൽ സന്തോ​ഷി​ക്കു​ക​യും ചെയ്യുന്നു. (സുഭാ. 17:3; 27:11) എന്നാൽ ദൈവ​വു​മാ​യി അടുത്ത​ബ​ന്ധ​ത്തി​ലേക്കു വരാൻ നിങ്ങൾക്കു സാധി​ക്കു​ന്നതു മോച​ന​വില കൊടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌ മാത്ര​മാണ്‌. (റോമ. 5:10, 11) അത്‌ ഒരിക്ക​ലും മറന്നു​ക​ള​യ​രുത്‌.

5. ഫിലി​പ്പി​യർ 3:16-ലെ നിർദേശം ബൈബിൾവി​ദ്യാർഥി​കൾക്ക്‌ എങ്ങനെ അനുസ​രി​ക്കാം?

5 ഒരു ബൈബിൾവി​ദ്യാർഥി എന്ന നിലയിൽ മോച​ന​വി​ല​യോ​ടു നിങ്ങൾക്ക്‌ എങ്ങനെ നന്ദി കാണി​ക്കാം? അതിനുള്ള ഒരു വിധം, ഫിലി​പ്പി​യർക്കുള്ള കത്തിലെ പൗലോ​സി​ന്റെ ഉപദേശം അനുസ​രി​ക്കു​ന്ന​താണ്‌: “നമ്മൾ കൈവ​രിച്ച പുരോ​ഗ​തി​ക്കു ചേർച്ച​യിൽത്തന്നെ നമുക്ക്‌ ഇനിയും ചിട്ട​യോ​ടെ നടക്കാം.” (ഫിലി. 3:16) മറ്റൊരു ബൈബിൾ ഭാഷാ​ന്ത​ര​ത്തിൽ ആ വാക്യം വായി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “നേടി​യെ​ടു​ത്ത​തി​നെ മുറു​കെ​പ്പി​ടി​ച്ചു​കൊണ്ട്‌ നാം മുന്നോ​ട്ടു പോകണം.” ഈ നിർദേശം അനുസ​രി​ച്ചു​കൊണ്ട്‌ ജീവന്റെ പാതയിൽ നിങ്ങൾ മുന്നോ​ട്ടു​പോ​കു​മ്പോൾ ഒരു തടസ്സമാ​കാൻ യാതൊ​ന്നി​നെ​യും അനുവ​ദി​ക്ക​രുത്‌.—മത്താ. 7:14; ലൂക്കോ. 9:62.

6. ഒരു കാര്യം അംഗീ​ക​രി​ക്കാ​നോ മാറ്റം വരുത്താ​നോ ബുദ്ധി​മുട്ട്‌ തോന്നു​ന്നെ​ങ്കിൽ ബൈബിൾവി​ദ്യാർഥി​കൾക്ക്‌ എന്തു ചെയ്യാം? (ആവർത്തനം 30:11-14) (ചിത്ര​വും കാണുക.)

6 നിങ്ങൾ അടുത്തി​ടെ മനസ്സി​ലാ​ക്കിയ ഒരു ബൈബിൾപ​ഠി​പ്പി​ക്കൽ അംഗീ​ക​രി​ക്കാൻ ബുദ്ധി​മുട്ട്‌ തോന്നു​ന്നു​ണ്ടോ? ഉണ്ടെങ്കിൽ ആ വിഷയ​ത്തെ​ക്കു​റിച്ച്‌ കുറച്ചു​കൂ​ടി നന്നായി പഠിക്കാൻ ശ്രമി​ക്കുക. അതു നന്നായി മനസ്സി​ലാ​ക്കാൻ സഹായി​ക്കണേ എന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കുക. (സങ്കീ. 86:11) എന്നിട്ടും ആ പഠിപ്പി​ക്കൽ അംഗീ​ക​രി​ക്കാൻ പറ്റുന്നി​ല്ലെ​ങ്കിൽ തത്‌കാ​ല​ത്തേക്ക്‌ ആ വിഷയം മാറ്റി വെക്കുക. എന്നിട്ട്‌ ബൈബിൾപ​ഠനം തുടരുക. പഠനം ഒരിക്ക​ലും നിറു​ത്തി​ക്ക​ള​യ​രുത്‌. ഇനി ബൈബിൾ തെറ്റാ​ണെന്നു പറയുന്ന ഒരു ശീലം ഉപേക്ഷി​ക്കാൻ നിങ്ങൾക്കു പറ്റുന്നി​ല്ലെ​ങ്കി​ലോ? അപൂർണ​മ​നു​ഷ്യർക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ യഹോവ ഒരിക്ക​ലും ആവശ്യ​പ്പെ​ടു​ന്നി​ല്ലെന്നു നമുക്ക്‌ ഓർക്കാം. ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ള​നു​സ​രിച്ച്‌ ജീവി​ക്കാൻ നിങ്ങൾക്കു പറ്റും. (ആവർത്തനം 30:11-14 വായി​ക്കുക.) അതു​പോ​ലെ ദൈവം നിങ്ങളെ സഹായി​ക്കു​മെ​ന്നും ഉറപ്പു​ത​ന്നി​ട്ടുണ്ട്‌. (യശ. 41:10, 13; 1 കൊരി. 10:13) അതു​കൊണ്ട്‌ മടുത്തു​പി​ന്മാ​റ​രുത്‌. നിങ്ങൾ നേരി​ടുന്ന തടസ്സ​ത്തെ​ക്കു​റിച്ച്‌ ഒരുപാ​ടു ചിന്തി​ക്കു​ന്ന​തി​നു പകരം മോച​ന​വില ഉൾപ്പെടെ യഹോവ ചെയ്‌തു​ത​ന്നി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ നന്ദി​യോ​ടെ ചിന്തി​ക്കുക. യഹോ​വ​യോ​ടുള്ള സ്‌നേഹം വളരു​ന്ന​ത​നു​സ​രിച്ച്‌ “ദൈവ​ത്തി​ന്റെ കല്പനകൾ ഒരു ഭാരമല്ല” എന്നു നിങ്ങൾ തിരി​ച്ച​റി​യും.—1 യോഹ. 5:3.a

ഒരു മനുഷ്യൻ “ജീവിതം ആസ്വദിക്കാം” പുസ്‌തകത്തിന്റെ 40-ാം പാഠം വായിക്കുന്നു. അദ്ദേഹത്തിന്റെ മേശയിൽ ഒരു പാക്കറ്റ്‌ സിഗററ്റും സിഗററ്റ്‌ കുറ്റികൾ നിറഞ്ഞ ഒരു പാത്രവും ഉണ്ട്‌.

ചെയ്യാൻ പറ്റാത്ത ഒരു കാര്യം യഹോവ ഒരിക്ക​ലും ആവശ്യ​പ്പെ​ടു​ന്നില്ല. തന്റെ നിലവാ​ര​ങ്ങൾക്ക​നു​സ​രിച്ച്‌ ജീവി​ക്കാൻ യഹോവ നമ്മളെ സഹായി​ക്കും (6-ാം ഖണ്ഡിക കാണുക)


7. സത്യത്തിൽ വളർന്നു​വന്ന ചെറു​പ്പ​ക്കാർ എന്തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കണം?

7 സത്യത്തിൽ വളർന്നു​വന്ന ഒരു ചെറു​പ്പ​ക്കാ​ര​നോ ചെറു​പ്പ​ക്കാ​രി​യോ ആണോ നിങ്ങൾ? എങ്കിൽ നിങ്ങളും ഒരു ബൈബിൾവി​ദ്യാർഥി​യാണ്‌. നിങ്ങളു​ടെ മാതാ​പി​താ​ക്ക​ളു​ടെ ഏറ്റവും പ്രധാ​ന​പ്പെട്ട ബൈബിൾവി​ദ്യാർഥി. ബൈബിൾ പറയുന്നു: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.” (യാക്കോ. 4:8; 1 ദിന. 28:9) യഹോ​വ​യോട്‌ അടുക്കാൻ നിങ്ങൾ മുൻ​കൈ​യെ​ടു​ക്കു​മ്പോൾ യഹോവ നിങ്ങ​ളോ​ടും അടുത്ത്‌ വരും. ഒരു സാക്ഷി​ക്കു​ടും​ബ​ത്തിൽ ജനിച്ചു എന്ന കാരണം​കൊ​ണ്ടല്ല യഹോവ നിങ്ങളെ ശ്രദ്ധി​ക്കു​ന്നത്‌. പകരം യഹോവ ഓരോ വ്യക്തി​യെ​യു​മാണ്‌ ആകർഷി​ക്കു​ന്നത്‌. നിങ്ങൾ ഒരു വ്യക്തി എന്ന നിലയിൽ തന്നോട്‌ അടുക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു. യഹോ​വ​യു​മാ​യി അങ്ങനെ​യൊ​രു സൗഹൃദം സാധ്യ​മാ​കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മോച​ന​വില കൊടു​ത്തി​രി​ക്കു​ന്ന​തു​കൊണ്ട്‌. നിങ്ങൾക്ക്‌ അതി​നോ​ടുള്ള നന്ദി ഒരിക്ക​ലും കുറഞ്ഞു​പോ​ക​രുത്‌. (റോമ. 5:1, 2) അതു​കൊണ്ട്‌ ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കു​ന്ന​തി​നു മുമ്പ്‌ യഹോ​വ​യും യേശു​വും നിങ്ങൾക്കു​വേണ്ടി ചെയ്‌ത​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കുക. അങ്ങനെ ചെയ്യു​ന്നത്‌, ആത്മീയ​ല​ക്ഷ്യ​ങ്ങൾവെച്ച്‌ അതിനാ​യി പ്രവർത്തി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കും. യഹോവ തന്റെ മകനി​ലൂ​ടെ തന്ന മോച​ന​വി​ല​യോ​ടു നന്ദി കാണി​ക്കാൻ അതിലൂ​ടെ നിങ്ങൾക്കു കഴിയും.b

സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ

8. സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ മോച​ന​വി​ല​യോ​ടു വിലമ​തി​പ്പു കാണി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ?

8 നിങ്ങൾ സ്‌നാ​ന​മേറ്റ ഒരു ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കിൽ ഇതി​നോ​ടകം പല വിധങ്ങ​ളിൽ നിങ്ങൾ മോച​ന​വി​ല​യോട്‌ നന്ദി കാണി​ച്ചി​ട്ടു​ണ്ടാ​കും. ഉദാഹ​ര​ണ​ത്തിന്‌, യഹോ​വ​യോട്‌ അടുക്കാ​നും യഹോ​വ​യു​ടെ നിലവാ​രങ്ങൾ അനുസ​രി​ക്കാ​നും നിങ്ങൾ പടികൾ സ്വീക​രി​ച്ചു. നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊണ്ട്‌ ശിഷ്യ​രാ​ക്കാ​നുള്ള യേശു​വി​ന്റെ കല്പന അനുസ​രി​ച്ചു. അതു കഴിഞ്ഞ്‌ നിങ്ങൾ യഹോ​വ​യ്‌ക്കു സമർപ്പി​ക്കു​ക​യും സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു. സത്യാ​രാ​ധ​ന​ക്കു​വേണ്ടി ഒരു ഉറച്ച നിലപാട്‌ എടുത്ത​തി​ന്റെ പേരിൽ ചില​പ്പോൾ നിങ്ങൾക്ക്‌ എതിർപ്പു​കൾ നേരി​ട്ടി​ട്ടു​ണ്ടാ​കാം. (2 തിമൊ. 3:12) പക്ഷേ നിങ്ങൾ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നി​ന്നത്‌, യഹോ​വ​യോ​ടുള്ള സ്‌നേ​ഹ​ത്തി​ന്റെ​യും മോച​ന​വി​ല​യോ​ടുള്ള വിലമ​തി​പ്പി​ന്റെ​യും തെളി​വാണ്‌.—എബ്രാ. 12:2, 3.

9. സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ ഏത്‌ അപകട​ത്തെ​ക്കു​റിച്ച്‌ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം?

9 സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ ഒരു അപകട​ത്തെ​ക്കു​റിച്ച്‌ അറിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌: കാലം കടന്നു​പോ​കു​മ്പോൾ മോച​ന​വി​ല​യോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ കുറഞ്ഞു​പോ​യേ​ക്കാം. അത്‌ എങ്ങനെ​യാ​ണു സംഭവി​ക്കു​ന്നത്‌? ഒന്നാം നൂറ്റാ​ണ്ടിൽ എഫെ​സൊ​സി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യം നോക്കാം. യേശു അവരുടെ സഹനശ​ക്തി​യെ അഭിന​ന്ദി​ച്ചെ​ങ്കി​ലും അവരോട്‌ ഇങ്ങനെ പറഞ്ഞു: “ആദ്യമു​ണ്ടാ​യി​രുന്ന സ്‌നേഹം വിട്ടു​ക​ളഞ്ഞു എന്നൊരു കുറവ്‌ നിന്നെ​ക്കു​റിച്ച്‌ എനിക്കു പറയാ​നുണ്ട്‌.” (വെളി. 2:3, 4) യേശു​വി​ന്റെ വാക്കുകൾ സൂചി​പ്പി​ക്കു​ന്ന​തു​പോ​ലെ ഒരു ക്രിസ്‌ത്യാ​നി​യു​ടെ ആരാധന പതിയെ യാന്ത്രി​ക​മാ​യി പോ​യേ​ക്കാം. അങ്ങനെ​യുള്ള ഒരു വ്യക്തി പ്രാർഥി​ക്കു​ക​യും മീറ്റി​ങ്ങു​കൾക്കു പോകു​ക​യും ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ക​യും ഒക്കെ ചെയ്യു​ന്നു​ണ്ടെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ അതെല്ലാം ഒരു പതിവ്‌ ചടങ്ങ്‌ മാത്ര​മാ​യി​രി​ക്കാം. സ്‌നേ​ഹ​മാ​യി​രി​ക്കില്ല അതിന്‌ അദ്ദേഹത്തെ പ്രേരി​പ്പി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ യഹോ​വ​യോ​ടുള്ള നിങ്ങളു​ടെ സ്‌നേഹം മുമ്പ​ത്തേ​തി​ലും കുറഞ്ഞു​പോ​യ​താ​യി നിങ്ങൾക്കു തോന്നു​ന്നു​ണ്ടെ​ങ്കിൽ എന്തു ചെയ്യാം?

10. പൗലോസ്‌ തിമൊ​ഥെ​യൊ​സി​നു കൊടുത്ത ഉപദേശം നിങ്ങൾക്ക്‌ എങ്ങനെ അനുസ​രി​ക്കാം? (1 തിമൊ​ഥെ​യൊസ്‌ 4:13, 15)

10 സ്വന്തം ആത്മീയ​പ്ര​വർത്ത​നങ്ങൾ എങ്ങനെ​യു​ണ്ടെന്നു ‘ധ്യാനി​ക്കാ​നും’ അവയിൽ ‘മുഴു​കി​യി​രി​ക്കാ​നും’ പൗലോസ്‌ തിമൊ​ഥെ​യൊ​സി​നോട്‌ പറഞ്ഞു. (1 തിമൊ​ഥെ​യൊസ്‌ 4:13, 15 വായി​ക്കുക.) ആ നിർദേ​ശ​ത്തി​നു ചേർച്ച​യിൽ, നിങ്ങളു​ടെ ആരാധന കൂടുതൽ അർഥവ​ത്താ​ക്കാ​നും അങ്ങനെ ‘ആത്മാവിൽ ജ്വലി​ക്കാ​നും’ ഉള്ള വഴികൾ കണ്ടെത്തുക. (റോമ. 12:11) ഉദാഹ​ര​ണ​ത്തിന്‌, മീറ്റി​ങ്ങു​കൾക്ക്‌ നിങ്ങൾ കൂടുതൽ നന്നായി തയ്യാറാ​യി പോകുക. അപ്പോൾ പരിപാ​ടി​കൾ ശരിക്കും ശ്രദ്ധി​ച്ചി​രി​ക്കാൻ നിങ്ങൾക്കു പറ്റും. അതു​പോ​ലെ വ്യക്തി​പ​ര​മായ പഠനത്തി​ന്റെ സമയത്ത്‌ പഠിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ധ്യാനി​ക്കാൻ കഴി​യേ​ണ്ട​തിന്‌, ശാന്തമാ​യി ഒറ്റയ്‌ക്കു ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം കണ്ടെത്തുക. അപ്പോൾ ആ പഠനത്തിൽനിന്ന്‌ നിങ്ങൾക്കു കൂടുതൽ പ്രയോ​ജനം കിട്ടും. ഈ കാര്യ​ങ്ങ​ളെ​ല്ലാം ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌, ഒരു തീ ജ്വലി​പ്പി​ച്ചു​നി​റു​ത്താൻ അതി​ലേക്കു വിറക്‌ ഇട്ടു​കൊ​ടു​ക്കു​ന്ന​തു​പോ​ലെ​യാണ്‌. മോച​ന​വില ഉൾപ്പെടെ യഹോവ ചെയ്‌തു​തന്ന കാര്യ​ങ്ങ​ളോ​ടുള്ള വിലമ​തിപ്പ്‌ ജ്വലി​പ്പി​ച്ചു​നി​റു​ത്താൻ അതു സഹായി​ക്കും. ഇനി സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു മുമ്പുള്ള ആഴ്‌ച​ക​ളിൽ, യഹോ​വ​യു​ടെ സാക്ഷികൾ എന്നനി​ല​യിൽ നമ്മൾ മാത്രം ആസ്വദി​ക്കുന്ന അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൂ​ടേ? യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തിന്റെ അടിസ്ഥാ​ന​മായ മോച​ന​വി​ല​യോട്‌ നമുക്കുള്ള വിലമ​തിപ്പ്‌ അത്‌ ഉറപ്പാ​യും ശക്തമാ​ക്കും.

11-12. ദൈവ​സേ​വ​ന​ത്തി​ലെ തീക്ഷ്‌ണത കുറഞ്ഞ​താ​യി ചില​പ്പോൾ തോന്നു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ദൈവാ​ത്മാവ്‌ നഷ്ടപ്പെട്ടു എന്നാണോ അതിന്റെ അർഥം? വിശദീ​ക​രി​ക്കുക. (ചിത്ര​വും കാണുക.)

11 ദൈവ​സേ​വ​ന​ത്തിൽ പലതും ചെയ്യണ​മെ​ന്നു​ണ്ടെ​ങ്കി​ലും നിങ്ങൾക്ക്‌ ഇടയ്‌ക്കൊ​ക്കെ അത്ര ഉത്സാഹം തോന്നു​ന്നി​ല്ലെ​ങ്കി​ലോ? അപ്പോൾ നിരാ​ശ​പ്പെ​ട്ടു​പോ​കു​ക​യോ നിങ്ങൾക്കു ദൈവാ​ത്മാവ്‌ നഷ്ടപ്പെ​ട്ടെന്ന്‌ ചിന്തി​ക്കു​ക​യോ ചെയ്യരുത്‌. തന്റെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ കൊരി​ന്തി​ലെ ക്രിസ്‌ത്യാ​നി​ക​ളോട്‌ എന്താണ്‌ പറഞ്ഞ​തെന്ന്‌ നോക്കുക: “ഞാൻ അതു ചെയ്യു​ന്നതു മനസ്സോ​ടെ​യ​ല്ലെ​ങ്കിൽപ്പോ​ലും, അതു ചെയ്യാൻ ഒരു കാര്യ​സ്ഥ​നാ​യി എന്നെ നിയോ​ഗി​ച്ചി​ട്ടു​ള്ള​തു​കൊണ്ട്‌ ഞാൻ അതു ചെയ്‌തേ മതിയാ​കൂ.” (1 കൊരി. 9:17) എന്താണ്‌ പൗലോസ്‌ അർഥമാ​ക്കി​യത്‌?

12 പൗലോ​സിന്‌ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാൻ ഇടയ്‌ക്കൊ​ക്കെ ആഗ്രഹം തോന്നി​യില്ല. പക്ഷേ ആഗ്രഹം തോന്നാ​ത്ത​പ്പോ​ഴും ശുശ്രൂഷ ചെയ്യു​ന്നതു തുടരാൻ അദ്ദേഹം തീരു​മാ​നി​ച്ചു​റ​ച്ചി​രു​ന്നു. നിങ്ങൾക്കും അതുതന്നെ ചെയ്യാ​നാ​കും. മടുപ്പ്‌ തോന്നു​മ്പോ​ഴും ശരിയായ കാര്യങ്ങൾ ചെയ്യും എന്ന തീരു​മാ​ന​മെ​ടു​ക്കുക. “ആഗ്രഹ​വും പ്രവർത്തി​ക്കാ​നുള്ള ശക്തിയും” തരണേ എന്നു നിങ്ങൾക്കു പ്രാർഥി​ക്കാ​നാ​കും. (ഫിലി. 2:13) എന്നിട്ട്‌ ആത്മീയ​കാ​ര്യ​ങ്ങൾ മുടങ്ങാ​തെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുക. അങ്ങനെ സമയം കടന്നു​പോ​കു​മ്പോൾ നിങ്ങളു​ടെ ഉള്ളിൽ ആത്മീയ​കാ​ര്യ​ങ്ങ​ളോട്‌ ഉണ്ടായി​രുന്ന ആഗ്രഹ​വും ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും വീണ്ടും ജ്വലി​ക്കും.

നിരുത്സാഹിതയായ ഒരു സഹോദരി തന്റെ കുഞ്ഞിനെയുംകൊണ്ട്‌ വയൽസേവനത്തിനു പോകുന്നു. കൂടെയുള്ള സഹോദരി സ്‌നേഹത്തോടെ ആ സഹോദരിയുടെ തോളിൽ കൈ വെച്ചിരിക്കുന്നു.

ഇടയ്‌ക്കൊ​ക്കെ ഉത്സാഹം നഷ്ടപ്പെ​ട്ടാ​ലും ആത്മീയ​കാ​ര്യ​ങ്ങൾ മുടങ്ങാ​തെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുക (11-12 ഖണ്ഡികകൾ കാണുക)


13. നമ്മൾ “വിശ്വാ​സ​ത്തിൽത്ത​ന്നെ​യാ​ണോ” എന്ന്‌ എങ്ങനെ പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കാം?

13 ഇടയ്‌ക്കൊ​ക്കെ നമ്മൾ നമ്മളെ​ത്തന്നെ പരി​ശോ​ധി​ക്കണം. 2 കൊരി​ന്ത്യർ 13:5 അതാണ്‌ പറയു​ന്നത്‌: “നിങ്ങൾ വിശ്വാ​സ​ത്തിൽത്ത​ന്നെ​യാ​ണോ എന്നു പരി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കണം. നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തുക.” അതിന്‌ സ്വയം ഈ ചോദ്യ​ങ്ങൾ ചോദി​ക്കാ​നാ​കും: ‘ഞാൻ ദൈവ​സേ​വ​ന​ത്തിന്‌ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നു​ണ്ടെന്ന്‌ എന്റെ ജീവിതം തെളി​യി​ക്കു​ന്നു​ണ്ടോ?’ (മത്താ. 6:33) ‘ഞാൻ തിര​ഞ്ഞെ​ടു​ക്കുന്ന വിനോ​ദങ്ങൾ ഞാൻ മോശ​മാ​യ​തി​നെ വെറു​ക്കു​ന്നെന്ന്‌ കാണി​ക്കു​ന്നു​ണ്ടോ?’ (സങ്കീ. 97:10) ‘സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ സമാധാ​ന​വും ഐക്യ​വും നിലനി​റു​ത്താൻ ഞാൻ ശ്രമി​ക്കു​ന്നു​ണ്ടോ?’ (എഫെ. 4:2, 3) യഹോവ തന്നിരി​ക്കുന്ന മോച​ന​വി​ല​യെ​ക്കു​റിച്ച്‌ നമ്മൾ കൂടുതൽ ചിന്തി​ക്കുന്ന സ്‌മാ​ര​ക​കാ​ലം, ആത്മപരി​ശോ​ധന നടത്താ​നുള്ള വലി​യൊ​രു അവസര​മാണ്‌. നമ്മൾ നമുക്കു​വേ​ണ്ടി​യല്ല ക്രിസ്‌തു​വി​നു​വേ​ണ്ടി​യാണ്‌ ജീവി​ക്കു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്താൻ അത്‌ സഹായി​ക്കും.c

ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോ​യ​വർ

14. ചില ക്രിസ്‌ത്യാ​നി​കൾ ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോ​യ​തി​ന്റെ കാരണം എന്തായി​രി​ക്കാം?

14 ചില ക്രിസ്‌ത്യാ​നി​കൾ സഭയോ​ടൊത്ത്‌ സഹവസി​ക്കു​ന്നത്‌ നിറു​ത്തി​യി​രി​ക്കു​ന്നു. ചിലർ ദൈവത്തെ സേവി​ക്കാൻതു​ടങ്ങി മാസങ്ങൾക്കു ശേഷമോ മറ്റു ചിലർ വർഷങ്ങൾക്കു ശേഷ​മോ​പോ​ലും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. എന്തു​കൊണ്ട്‌? ചിലരെ ‘ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠകൾ’ ബാധി​ച്ചി​രി​ക്കു​ന്നു. (ലൂക്കോ. 21:34) മറ്റു ചിലർ ഒരു സഹവി​ശ്വാ​സി​യു​ടെ വാക്കു​ക​ളി​ലോ പ്രവൃ​ത്തി​ക​ളി​ലോ ഇടറി​പ്പോ​യ​വ​രാണ്‌. (യാക്കോ. 3:2) ഇനി വേറെ ചിലർ ഗുരു​ത​ര​മായ ഒരു തെറ്റു ചെയ്‌തിട്ട്‌ സഹായം ചോദി​ക്കാൻ മടിച്ചു​നി​ന്ന​വ​രാണ്‌. കാരണം എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും, ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോയ ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ നിങ്ങൾക്ക്‌ എന്തു​ചെ​യ്യാ​നാ​കും? മോച​ന​വില എന്ന സ്‌നേ​ഹ​സ​മ്മാ​നം എന്തു ചെയ്യാ​നാണ്‌ നിങ്ങളെ നിർബ​ന്ധി​ക്കു​ന്നത്‌?

15. തന്നിൽനിന്ന്‌ അകന്നു​പോയ ആടുക​ളെ​ക്കു​റിച്ച്‌ തനിക്ക്‌ ചിന്തയു​ണ്ടെന്ന്‌ യഹോവ കാണി​ക്കു​ന്നത്‌ എങ്ങനെ? (യഹസ്‌കേൽ 34:11, 12, 16)

15 തന്നിൽനിന്ന്‌ അകന്നു​പോ​യ​വ​രെ​ക്കു​റിച്ച്‌ യഹോ​വ​യ്‌ക്ക്‌ എന്തായി​രി​ക്കും തോന്നു​ന്ന​തെന്ന്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. യഹോവ അവരെ തള്ളിക്ക​ള​യു​ന്നില്ല. പകരം കാണാതെ പോയ ആടുകളെ ദൈവം തിരയു​ന്നു; തന്നി​ലേക്ക്‌ മടങ്ങി​വ​രാൻ അവയെ സഹായി​ക്കു​ക​യും അവയെ തീറ്റി​പ്പോ​റ്റു​ക​യും ചെയ്യുന്നു. (യഹസ്‌കേൽ 34:11, 12, 16 വായി​ക്കുക.) നിങ്ങളു​ടെ കാര്യ​ത്തി​ലും യഹോവ അതുതന്നെ ചെയ്യു​ന്നു​ണ്ടാ​കി​ല്ലേ? തീർച്ച​യാ​യും. ഈ ലേഖനം നിങ്ങൾ വായി​ക്കു​ന്നു എന്നതു​തന്നെ കാണി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യാൻ ഇപ്പോ​ഴും നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടെ​ന്നാണ്‌. നിങ്ങളു​ടെ നല്ല ഹൃദയ​നില കണ്ട്‌ മുമ്പ്‌ നിങ്ങളെ സത്യത്തി​ലേക്കു ആകർഷിച്ച ദൈവം, ഇപ്പോൾ നിങ്ങളെ തിരികെ ആകർഷി​ക്കു​ന്നു​ണ്ടാ​കി​ല്ലേ?

16. കാണാതെ പോയ ആടുകളെ യഹോ​വ​യി​ലേക്കു മടങ്ങി​വ​രാൻ എന്തു സഹായി​ക്കും? (ചിത്ര​വും കാണുക)

16 യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ മടങ്ങി​വരൂ. . . എന്ന പുസ്‌ത​ക​ത്തിൽ പ്രോ​ത്സാ​ഹനം പകരുന്ന ഈ വാക്കുകൾ കാണാം: “യഹോ​വ​യു​ടെ അടുക്ക​ലേക്ക്‌ നിങ്ങൾ മടങ്ങി​യെ​ത്തു​മ്പോൾ യഹോവ നിങ്ങളെ കാത്തി​രി​പ്പു​ണ്ടാ​കും. അക്കാര്യ​ത്തിൽ ഒരു സംശയ​വും വേണ്ട. ഉത്‌ക​ണ്‌ഠകൾ മറിക​ട​ക്കാൻ അവൻ നിങ്ങളെ സഹായി​ക്കും. മനസ്സി​നേറ്റ മുറി​വു​ണ​ങ്ങാൻ അവൻ സഹായി​ക്കും. ഒരു ശുദ്ധമ​ന​സ്സാ​ക്ഷി തിരി​കെ​ക്കി​ട്ടാൻ അവൻ സഹായി​ക്കും, അതിൽനിന്ന്‌ ഹൃദയ​സ​ന്തോ​ഷ​വും സ്വസ്ഥത​യും നിങ്ങൾക്ക്‌ അനുഭ​വി​ച്ച​റി​യാ​നാ​കും. അപ്പോൾ നിങ്ങൾക്ക്‌ സഹാരാ​ധ​ക​രോ​ടു ചേർന്ന്‌ യഹോ​വയെ സേവി​ക്കാൻ വീണ്ടും പ്രചോ​ദനം ലഭിക്കും.” മൂപ്പന്മാ​രും നിങ്ങളെ സഹായി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അവർ “കാറ്റത്ത്‌ ഒരു ഒളിയി​ട​വും, പെരു​മ​ഴ​യത്ത്‌ ഒരു അഭയസ്ഥാ​ന​വും ആയിരി​ക്കും.” (യശ. 32:2) മോച​ന​വി​ല​യോ​ടു നന്ദിയു​ള്ള​തു​കൊണ്ട്‌ നിങ്ങൾക്ക്‌ സ്വയം ഇങ്ങനെ ചോദി​ക്കാ​നാ​കും: “യഹോ​വ​യു​മാ​യി ‘കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാൻ’ എനിക്ക്‌ ഇപ്പോൾ എന്തെല്ലാം ചെയ്യാ​നാ​കും?” (യശ. 1:18; 1 പത്രോ. 2:25) ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്കു രാജ്യ​ഹാ​ളിൽ നേരി​ട്ടു​പോ​യി ഒരു മീറ്റിങ്ങ്‌ കൂടാ​നാ​കു​മോ? ഏതെങ്കി​ലും ഒരു മൂപ്പന്റെ അടുത്തു​ചെന്ന്‌ ആത്മീയ​സ​ഹാ​യം ചോദി​ക്കാ​നാ​കു​മോ? അദ്ദേഹം ചില​പ്പോൾ കുറച്ചു​നാ​ള​ത്തേക്ക്‌ നിങ്ങൾക്ക്‌ ഒരു ബൈബിൾപ​ഠനം ക്രമീ​ക​രി​ച്ചേ​ക്കാം. മോച​ന​വി​ല​യോട്‌ നന്ദി കാണി​ക്കാ​നുള്ള നിങ്ങളു​ടെ ഈ ശ്രമങ്ങ​ളെ​യെ​ല്ലാം യഹോവ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും.

പ്രായമുള്ള ഒരാൾ കൈയിൽ ബൈബിൾ പിടിച്ചുകൊണ്ട്‌ രാജ്യഹാളിൽനിന്ന്‌ അൽപ്പം അകലെയായി നിൽക്കുന്നു. ഹാളിലേക്ക്‌ വരുന്ന സഹോദരങ്ങൾ സ്‌നേഹത്തോടെ പരസ്‌പരം സ്വാഗതം ചെയ്യുന്നത്‌ അദ്ദേഹം നിരീക്ഷിക്കുന്നു.

സ്വയം ചോദി​ക്കുക: “യഹോ​വ​യു​മാ​യി ‘കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാൻ’ എനിക്കി​പ്പോൾ എന്തെല്ലാം ചെയ്യാ​നാ​കും?” (16-ാം ഖണ്ഡിക കാണുക)


നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും?

17-18. ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു മുമ്പുള്ള സമയം നിങ്ങൾക്ക്‌ എങ്ങനെ ഏറ്റവും നന്നായി ഉപയോ​ഗി​ക്കാം?

17 ദൈവം മോച​ന​വില നൽകി​യത്‌ “തന്റെ ഏകജാ​ത​നായ മകനിൽ വിശ്വ​സി​ക്കുന്ന ആരും നശിച്ചു​പോ​കാ​തെ അവരെ​ല്ലാം നിത്യ​ജീ​വൻ നേടാൻ” ആണെന്ന്‌ യേശു പറഞ്ഞു. (യോഹ. 3:16) നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിടു​വി​ക്കാൻ യഹോവ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണ​മാണ്‌ അത്‌. മോച​ന​വി​ല​യോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ ഒരിക്ക​ലും കുറഞ്ഞു​പോ​ക​രുത്‌. (റോമ. 3:23, 24; 2 കൊരി. 6:1) സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു മുമ്പുള്ള ദിവസ​ങ്ങ​ളിൽ, യഹോ​വ​യും യേശു​വും കാണിച്ച ആ വലിയ സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കുക. ആ സ്‌നേഹം അവരോ​ടു നന്ദി കാണി​ക്കാൻ നമ്മളെ നിർബ​ന്ധി​ക്കേ​ണ്ട​താണ്‌.

18 മോച​ന​വി​ല​യോട്‌ നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും? അതിന്‌ ഓരോ വ്യക്തി​യും പറയുന്ന ഉത്തരം വ്യത്യ​സ്‌ത​മാ​യി​രു​ന്നേ​ക്കാം. എന്നാൽ ‘തങ്ങൾക്കു​വേ​ണ്ടി​യല്ല, തങ്ങൾക്കു​വേണ്ടി മരിച്ച്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​വ​നു​വേണ്ടി ജീവി​ക്കുന്ന’ ലക്ഷക്കണ​ക്കിന്‌ ആരാധ​ക​രോ​ടൊ​പ്പം ചേർന്ന്‌ നന്ദി കാണി​ക്കാൻ നിങ്ങൾ ശ്രമി​ക്കു​മ്പോൾ യഹോവ അതിനെ അനു​ഗ്ര​ഹി​ക്കു​മെന്ന്‌ ഉറപ്പാണ്‌.—2 കൊരി. 5:15.

താഴെ പറയു​ന്ന​വർക്കു മോച​ന​വി​ല​യോട്‌ എങ്ങനെ നന്ദി കാണി​ക്കാ​നാ​കും?

  • ബൈബിൾവി​ദ്യാർഥി​കൾ

  • സ്‌നാ​ന​മേറ്റ ക്രിസ്‌ത്യാ​നി​കൾ

  • ദൈവ​ത്തി​ന്റെ ആട്ടിൻകൂ​ട്ട​ത്തിൽനിന്ന്‌ അകന്നു​പോ​യ​വർ

ഗീതം 14 ഭൂമി​യു​ടെ പുതിയ രാജാ​വി​നെ വാഴ്‌ത്താം!

a ബൈബിൾ പഠിക്കു​ന്ന​തോ​ടൊ​പ്പം കൂടുതൽ പുരോ​ഗ​മി​ക്കാൻ, ജീവിതം ആസ്വദി​ക്കാം പുസ്‌ത​ക​ത്തി​ലെ ഓരോ പാഠത്തി​ന്റെ​യും അവസാ​ന​മുള്ള “നിങ്ങൾക്കു ചെയ്യാൻ” എന്ന ചതുരം ഉപയോ​ഗി​ക്കുക.

b ആത്മീയമായി പുരോ​ഗ​മി​ക്കാൻ സഹായി​ക്കുന്ന നിർദേ​ശ​ങ്ങൾക്കാ​യി 2017 ഡിസംബർ ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “യുവജ​ന​ങ്ങളേ, ‘സ്വന്തം രക്ഷയ്‌ക്കു​വേണ്ടി പരി​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കുക’” എന്ന ലേഖനം കാണുക.

c നന്ദിയുള്ള ഒരു ഹൃദയം നിലനി​റു​ത്താൻ സഹായി​ക്കുന്ന നിർദേ​ശ​ങ്ങൾക്കാ​യി 1995 ജൂൺ 15 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ലെ “ദൈവത്തെ സേവി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ക്കു​ന്ന​തെന്ത്‌?” എന്ന ലേഖനം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക