വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജനുവരി പേ. 14-19
  • മോച​ന​വില നമുക്ക്‌ ആവശ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മോച​ന​വില നമുക്ക്‌ ആവശ്യം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • യഹോ​വ​യ്‌ക്കു നമ്മളോ​ടു ക്ഷമിക്കാ​നാ​കു​ന്നു
  • പാപാ​വ​സ്ഥ​യിൽനി​ന്നും നമ്മളെ മോചി​പ്പി​ക്കു​ന്നു
  • യഹോ​വ​യു​മാ​യുള്ള ബന്ധം വീണ്ടെ​ടു​ക്കാ​നാ​കു​ന്നു
  • മോച​ന​വില യഹോ​വ​യു​ടെ കരുണ​യു​ടെ തെളിവ്‌
  • മോച​ന​വില നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • മോച​ന​വി​ല​യോട്‌ നിങ്ങൾ എങ്ങനെ നന്ദി കാണി​ക്കും?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • യഹോ​വ​യു​ടെ സ്‌നേഹം നമുക്കു പ്രയോ​ജനം ചെയ്യു​ന്നത്‌ എങ്ങനെയാണ്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • യഹോവ ക്ഷമിക്കു​ന്ന​വ​നാണ്‌​—നമ്മൾ അതു വിലമ​തി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജനുവരി പേ. 14-19

2026 മാർച്ച്‌ 16-22

ഗീതം 20 അങ്ങ്‌ പ്രിയ​മ​കനെ നൽകി

മോച​ന​വില നമുക്ക്‌ ആവശ്യം

“ഇത്തര​മൊ​രു മരണത്തിന്‌ അധീന​മായ ഈ ശരീര​ത്തിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കാൻ ആരുണ്ട്‌?”—റോമ. 7:24.

ഉദ്ദേശ്യം

മോച​ന​വി​ല എങ്ങനെ​യാണ്‌ യഹോ​വ​യു​ടെ ക്ഷമയും, പാപാ​വ​സ്ഥ​യിൽനി​ന്നുള്ള മോച​ന​വും, ദൈവ​വു​മാ​യി അടുത്ത​ബ​ന്ധ​വും നേടി​ത്ത​രു​ന്ന​തെന്ന്‌ നോക്കും.

1-2. നമ്മളെ എന്തിൽനി​ന്നാണ്‌ രക്ഷി​ക്കേ​ണ്ടത്‌, എന്തു​കൊണ്ട്‌? (റോമർ 7:22-24) (ചിത്ര​വും കാണുക.)

ഈ സാഹച​ര്യം ഒന്ന്‌ ഭാവന​യിൽ കാണൂ. ഒരു കെട്ടിടം തകർന്നു​വീ​ഴു​മ്പോൾ ഒരാൾ അതിന്‌ അടിയിൽപ്പെ​ട്ടു​പോ​കു​ന്നു. ജീവനു​ണ്ടെ​ങ്കി​ലും അദ്ദേഹ​ത്തിന്‌ നാശാ​വ​ശി​ഷ്ട​ങ്ങൾക്ക്‌ ഇടയിൽനിന്ന്‌ അനങ്ങാ​നാ​കു​ന്നില്ല. ആരെങ്കി​ലും സഹായി​ക്കാൻ എത്തുമെന്ന പ്രതീ​ക്ഷ​യോ​ടെ നിലവി​ളി​ക്കാൻ മാത്രമേ ആ മനുഷ്യ​നു പറ്റുക​യു​ള്ളൂ.

2 നമ്മുടെ ഓരോ​രു​ത്ത​രു​ടെ​യും സാഹച​ര്യം ഏതാണ്ട്‌ ഇതു​പോ​ലെ​യാണ്‌. ആദാം തന്റെ സ്രഷ്ടാ​വി​നോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​പ്പോൾ അവൻ പാപി​യാ​യി​ത്തീർന്നു. പിന്നീട്‌ ആ പാപാവസ്ഥ തന്റെ മക്കളി​ലേ​ക്കും കൈമാ​റി. അങ്ങനെ എല്ലാ മനുഷ്യ​രും പാപാവസ്ഥ എന്ന നാശകൂ​മ്പാ​ര​ത്തിന്‌ അടിയിൽ കുടു​ങ്ങി​പ്പോ​യി. അതിന്റെ ഭവിഷ്യ​ത്തു​ക​ളിൽനിന്ന്‌ നമുക്കു നമ്മളെ​ത്തന്നെ രക്ഷിക്കാൻ കഴിയില്ല. നമ്മുടെ ഈ സാഹച​ര്യം റോമർക്കുള്ള കത്തിൽ പൗലോസ്‌ നന്നായി വിവരി​ക്കു​ന്നുണ്ട്‌. (റോമർ 7:22-24 വായി​ക്കുക.) ‘മരണത്തിന്‌ അധീന​മായ ശരീര​ത്തിൽനിന്ന്‌’ തന്നെ മോചി​പ്പി​ക്കാൻ പൗലോസ്‌ അപേക്ഷി​ക്കു​ന്നതു കാണാം. കാരണം, അദ്ദേഹം കൈമാ​റി​ക്കി​ട്ടിയ പാപത്തിന്‌ അടിയിൽപ്പെ​ട്ടു​പോ​യി​രു​ന്നു. അതിന്റെ അവസാനം മരണം മാത്ര​മാണ്‌. (റോമ. 6:23) നമ്മുടെ സാഹച​ര്യ​വും ഇതുത​ന്നെ​യാണ്‌. നമ്മളെ​യും ആരെങ്കി​ലും രക്ഷിച്ചേ മതിയാ​കൂ.

തകർന്നുകിടക്കുന്ന കെട്ടിടത്തിനടിയിൽ മുറിവേറ്റ്‌ കിടക്കുന്ന മനുഷ്യൻ സഹായത്തിനായി കൈ നീട്ടുന്നു.

തകർന്നു​കി​ട​ക്കുന്ന കെട്ടി​ട​ത്തി​ന​ടി​യിൽ കുടു​ങ്ങി​പ്പോയ ഒരാളെ ആരെങ്കി​ലും രക്ഷി​ക്കേ​ണ്ട​തുണ്ട്‌. കൈമാ​റി​ക്കി​ട്ടിയ പാപത്തിന്‌ അടിയിൽപ്പെട്ട്‌ കിടക്കുന്ന നമ്മളെ​യും ആരെങ്കി​ലും രക്ഷി​ക്കേ​ണ്ട​തുണ്ട്‌ (1-2 ഖണ്ഡികകൾ കാണുക)


3. ഏതൊക്കെ വിധങ്ങ​ളി​ലാണ്‌ മോച​ന​വില നമ്മളെ രക്ഷിക്കു​ന്നത്‌?

3 പാപാ​വ​സ്ഥ​യെ​ക്കു​റിച്ച്‌ വിഷമി​പ്പി​ക്കുന്ന ഒരു കാര്യം പറഞ്ഞു​കൊണ്ട്‌ പൗലോസ്‌ തന്റെ വാക്കുകൾ അവസാ​നി​പ്പി​ച്ചില്ല. “ഇത്തര​മൊ​രു മരണത്തിന്‌ അധീന​മായ ഈ ശരീര​ത്തിൽനിന്ന്‌ എന്നെ മോചി​പ്പി​ക്കാൻ ആരുണ്ട്‌?” എന്നു ചോദി​ച്ച​ശേഷം അതിന്റെ ഉത്തരവും അദ്ദേഹം​തന്നെ പറയു​ന്നുണ്ട്‌: “നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ലൂ​ടെ ദൈവ​ത്തി​നു നന്ദി!” (റോമ. 7:25) യേശു​വി​ന്റെ മോചനവിലയെക്കുറിച്ചാണ്‌a പൗലോസ്‌ അവിടെ പറഞ്ഞത്‌. മോച​ന​വില, (1) യഹോ​വ​യു​ടെ ക്ഷമയും (2) പാപാ​വ​സ്ഥ​യിൽനി​ന്നുള്ള മോച​ന​വും (3) ദൈവ​വു​മാ​യി ഒരു അടുത്ത​ബ​ന്ധ​വും നമുക്കു നേടി​ത്ത​ന്നു​കൊണ്ട്‌ നമ്മളെ രക്ഷിക്കു​ന്നു. ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ ‘പ്രത്യാശ നൽകുന്ന ദൈവ​മായ’ യഹോ​വ​യോ​ടുള്ള നമ്മുടെ സ്‌നേഹം കൂടും. (റോമ. 15:13) അതു​പോ​ലെ ‘മോച​ന​വില കൊടുത്ത്‌ നമ്മളെ മോചി​പ്പിച്ച’ യേശു​വി​നോ​ടുള്ള നമ്മുടെ വിലമ​തി​പ്പും വർധി​ക്കും.—കൊലോ. 1:14.

യഹോ​വ​യ്‌ക്കു നമ്മളോ​ടു ക്ഷമിക്കാ​നാ​കു​ന്നു

4-5. നമു​ക്കെ​ല്ലാം മോച​ന​വില ആവശ്യ​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? (സഭാ​പ്ര​സം​ഗകൻ 7:20)

4 നമ്മുടെ പാപങ്ങൾ ക്ഷമിച്ചു​കി​ട്ടാൻ മോച​ന​വില ആവശ്യ​മാണ്‌. എല്ലാ അപൂർണ മനുഷ്യ​രും വാക്കി​ലോ പ്രവൃ​ത്തി​യി​ലോ പാപം ചെയ്യാ​റുണ്ട്‌. (സഭാ​പ്ര​സം​ഗകൻ 7:20 വായി​ക്കുക.) ചില പാപങ്ങൾ ഗൗരവ​മു​ള്ള​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, വ്യഭി​ചാ​ര​വും കൊല​പാ​ത​ക​വും മോശ​യു​ടെ നിയമ​ത്തിൽ മരണശിക്ഷ അർഹി​ക്കുന്ന തെറ്റു​ക​ളാ​യി​രു​ന്നു. (ലേവ്യ 20:10; സംഖ്യ 35:30, 31) എന്നാൽ പല പാപങ്ങ​ളും അത്ര​ത്തോ​ളം ഗുരു​ത​ര​മാ​ക​ണ​മെ​ന്നില്ല. പക്ഷേ, അവയും പാപങ്ങൾത​ന്നെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, സങ്കീർത്ത​ന​ക്കാ​ര​നായ ദാവീദ്‌ പറഞ്ഞു: “നാവു​കൊണ്ട്‌ പാപം ചെയ്യാ​തി​രി​ക്കാൻ ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും.” (സങ്കീ. 39:1) ഇതു കാണി​ക്കു​ന്നതു നമ്മുടെ സംസാ​രം​പോ​ലും ചില​പ്പോൾ പാപമാ​യി​ത്തീർന്നേ​ക്കാം എന്നാണ്‌.—യാക്കോ. 3:2.

5 എന്തെങ്കി​ലും ഒരു കാര്യം പറഞ്ഞിട്ട്‌, അതു തിരി​ച്ചെ​ടു​ക്കാൻ പറ്റിയി​രു​ന്നെ​ങ്കിൽ എന്നു നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ? അതു​പോ​ലെ എന്തെങ്കി​ലും ഒരു കാര്യം ചെയ്‌തിട്ട്‌ അത്‌ ഓർത്ത്‌ പിന്നെ വിഷമി​ച്ചി​ട്ടു​ണ്ടോ? ഈ രണ്ടു ചോദ്യ​ങ്ങൾക്കും നിങ്ങളു​ടെ ഉത്തരം ഉണ്ട്‌ എന്നാ​ണെ​ന്ന​തിൽ സംശയ​മില്ല. ബൈബിൾ പറയുന്നു: “‘നമുക്കു പാപമില്ല’ എന്നു പറയു​ന്നെ​ങ്കിൽ നമ്മൾ സ്വയം വഞ്ചിക്കു​ക​യാണ്‌; സത്യം നമ്മളി​ലില്ല.”—1 യോഹ. 1:8.

6-7. നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോ​വ​യ്‌ക്ക്‌ എന്ത്‌ അടിസ്ഥാ​ന​മാ​ണു​ള്ളത്‌? (ചിത്ര​വും കാണുക.)

6 യഹോ​വ​യു​ടെ നീതി പൂർണ​മാ​യ​തു​കൊണ്ട്‌ നമ്മുടെ തെറ്റുകൾ ക്ഷമിക്കാൻ ദൈവ​ത്തി​നു ശക്തമാ​യൊ​രു അടിസ്ഥാ​നം ആവശ്യ​മാണ്‌. മോച​ന​വില ദൈവ​ത്തിന്‌ അങ്ങനെ​യൊ​രു അടിസ്ഥാ​നം കൊടു​ക്കു​ന്നു. (എഫെ. 1:7) എന്നാൽ അതിന്റെ അർഥം നമ്മൾ തെറ്റുകൾ ചെയ്യു​മ്പോൾ യഹോവ വെറു​തെ​യങ്ങ്‌ കണ്ണടച്ച്‌ വിടുന്നു എന്നല്ല. പാപത്തെ ദൈവം വളരെ ഗൗരവ​മാ​യി​ത്ത​ന്നെ​യാണ്‌ കാണു​ന്നത്‌.—യശ. 59:2.

7 മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ പാപപ​രി​ഹാ​ര​ത്തിന്‌ ഇസ്രാ​യേ​ല്യർ മൃഗബ​ലി​കൾ അർപ്പി​ക്ക​ണ​മാ​യി​രു​ന്നു. (ലേവ്യ 4:27-31; 17:11) അത്‌, യേശു പിന്നീട്‌ അർപ്പി​ക്കാ​നി​രുന്ന വലിയ ബലിയു​ടെ​യും അതിന്റെ അനു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും മുൻനി​ഴ​ലാ​യി​രു​ന്നു. യേശു​വി​ന്റെ ആ ബലി നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോ​വ​യ്‌ക്കു നിയമ​പ​ര​മാ​യൊ​രു അടിസ്ഥാ​നം നൽകു​മാ​യി​രു​ന്നു. പൗലോസ്‌, യേശു​വി​ന്റെ ബലിമ​ര​ണ​ത്തി​ന്റെ മൂല്യം തിരി​ച്ച​റി​ഞ്ഞെന്നു കൊരി​ന്ത്യർക്ക്‌ അദ്ദേഹം എഴുതിയ കത്തിൽനിന്ന്‌ മനസ്സി​ലാ​ക്കാം. ആ ക്രിസ്‌ത്യാ​നി​കൾ മുമ്പു ചെയ്‌തു​പോയ പാപങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞിട്ട്‌ പൗലോസ്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങളെ കഴുകി വെടി​പ്പാ​ക്കി​യി​രി​ക്കു​ന്നു. നിങ്ങളെ വിശു​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ലും നമ്മുടെ ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലും നിങ്ങളെ നീതി​മാ​ന്മാ​രാ​യി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു.”—1 കൊരി. 6:9-11.

ഒരു ഇസ്രായേല്യകുടുംബം ആലയത്തിൽവെച്ച്‌ പുരോഹിതന്റെ കൈയിലേക്ക്‌ സന്തോഷത്തോടെ ഒരു ആടിനെ കൊടുക്കുന്നു.

പാപ​മോ​ച​ന​ത്തി​നാ​യി അർപ്പി​ച്ചി​രുന്ന മൃഗബ​ലി​കൾ യേശു നൽകാ​നി​രുന്ന മോച​ന​വി​ല​യെ​യും അതിന്റെ അനു​ഗ്ര​ഹ​ങ്ങ​ളെ​യും മുൻനി​ഴ​ലാ​ക്കി (6-7 ഖണ്ഡികകൾ കാണുക)


8. ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങൾക്ക്‌ എന്തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാം?

8 ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തിൽ പങ്കെടു​ക്കു​ന്ന​തി​നു മുമ്പ്‌, യഹോവ ക്ഷമിച്ച​തു​കൊണ്ട്‌ നിങ്ങൾക്കു കിട്ടിയ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, മുമ്പു തെറ്റുകൾ ചെയ്‌തു​പോ​യെ​ങ്കി​ലും നിങ്ങൾ പശ്ചാത്ത​പി​ച്ച​തു​കൊണ്ട്‌ മോച​ന​വി​ല​യി​ലൂ​ടെ യഹോവ നിങ്ങ​ളോ​ടു ക്ഷമി​ച്ചെന്നു നിങ്ങൾക്ക്‌ അറിയാം. അതു​കൊ​ണ്ടു​തന്നെ നിങ്ങൾക്കു കുറ്റ​ബോ​ധ​ത്തോ​ടെ ജീവി​ക്കേ​ണ്ടി​വ​രു​ന്നില്ല. എന്നാൽ യഹോവ ക്ഷമി​ച്ചെന്ന്‌ അംഗീ​ക​രി​ക്കാൻ നിങ്ങൾക്കു പറ്റുന്നി​ല്ലെ​ങ്കി​ലോ? ചില​പ്പോൾ നിങ്ങൾ സ്വയം ഇങ്ങനെ പറഞ്ഞി​ട്ടു​ണ്ടാ​കും: ‘യഹോ​വ​യ്‌ക്കു ക്ഷമിക്കാൻ പറ്റു​മെന്ന്‌ എനിക്ക്‌ അറിയാം. എന്നാൽ എനിക്ക്‌ എന്നോ​ടു​തന്നെ ക്ഷമിക്കാ​നാ​കു​ന്നില്ല.’ നിങ്ങൾക്ക്‌ അങ്ങനെ​യാ​ണു തോന്നു​ന്ന​തെ​ങ്കിൽ ഇക്കാര്യം ഓർക്കുക: ക്ഷമി​ക്കേ​ണ്ടത്‌ യഹോ​വ​യാണ്‌; ന്യായം വിധി​ക്കാ​നുള്ള അധികാ​രം ദൈവം കൊടു​ത്തി​രി​ക്കു​ന്നത്‌ യേശു​വി​നാണ്‌. ആരോടു ക്ഷമിക്കണം, ക്ഷമി​ക്കേണ്ടാ എന്നു തീരു​മാ​നി​ക്കാ​നുള്ള അധികാ​രം യഹോവ നിങ്ങൾക്കോ മറ്റേ​തെ​ങ്കി​ലും മനുഷ്യർക്കോ കൊടു​ത്തി​ട്ടില്ല. ബൈബിൾ പറയുന്നു: ‘ദൈവം വെളി​ച്ച​ത്തി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ നമ്മളും വെളി​ച്ച​ത്തിൽ നടക്കു​ന്നെ​ങ്കിൽ ദൈവ​പു​ത്ര​നായ യേശു​വി​ന്റെ രക്തം എല്ലാ പാപങ്ങ​ളിൽനി​ന്നും നമ്മളെ ശുദ്ധീ​ക​രി​ക്കും.’ (1 യോഹ. 1:6, 7) മറ്റ്‌ ഏതൊരു ബൈബിൾ പഠിപ്പി​ക്ക​ലും​പോ​ലെ ഇതും നിങ്ങൾക്ക്‌ ഉറച്ച്‌ വിശ്വ​സി​ക്കാം. മോച​ന​വില, നമ്മളോ​ടു കരുണ കാണി​ക്കാ​നുള്ള നിയമ​പ​ര​മായ അടിസ്ഥാ​നം യഹോ​വ​യ്‌ക്കു നൽകുന്നു. അതു​പോ​ലെ ദൈവം ‘ക്ഷമിക്കാൻ സന്നദ്ധനാ​ണെ​ന്നും’ ബൈബിൾ പറയു​ന്നുണ്ട്‌.—സങ്കീ. 86:5.

പാപാ​വ​സ്ഥ​യിൽനി​ന്നും നമ്മളെ മോചി​പ്പി​ക്കു​ന്നു

9. പാപം എന്നതിൽ തെറ്റായ പ്രവൃ​ത്തി​കൾക്കു പുറമേ മറ്റെന്തും ഉൾപ്പെ​ടു​ന്നു? (സങ്കീർത്തനം 51:5-ഉം അടിക്കു​റി​പ്പും)

9 ബൈബി​ളിൽ “പാപം” എന്ന വാക്ക്‌ ഒരു പ്രവൃ​ത്തി​യെ മാത്രമല്ല, അമ്മയുടെ വയറ്റിൽ ജന്മം​കൊ​ള്ളുന്ന നിമിഷം നമുക്കു കൈമാ​റി കിട്ടുന്ന ഒരു അവസ്ഥ​യെ​യും അർഥമാ​ക്കു​ന്നു. (സങ്കീർത്തനം 51:5-ഉം അടിക്കു​റി​പ്പും വായി​ക്കുക.) ഇത്തരത്തിൽ പാപാവസ്ഥ കൈമാ​റി കിട്ടി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌, നമുക്കു തെറ്റു ചെയ്യാ​നുള്ള ചായ്‌വു​ണ്ടെന്നു മാത്രമല്ല ദൈവം ഉദ്ദേശിച്ച രീതി​യിൽ നമ്മുടെ ശരീര​ത്തി​നു പ്രവർത്തി​ക്കാൻ പറ്റാ​തെ​യും വരുന്നു. അതു​കൊണ്ട്‌ നമ്മൾ രോഗി​ക​ളാ​കു​ക​യും പ്രായം ചെല്ലു​ക​യും മരിക്കു​ക​യും ചെയ്യുന്നു. ഒരു തെറ്റും ചെയ്യാത്ത നവജാ​ത​ശി​ശു​ക്കൾക്കു​പോ​ലും അസുഖം വരുന്ന​തും അവർ മരിക്കു​ന്ന​തും എന്തു​കൊ​ണ്ടാ​ണെന്ന്‌ അതിൽനിന്ന്‌ മനസ്സി​ലാ​ക്കാം. അതു​പോ​ലെ മോശം ആളുകൾ മാത്രമല്ല നല്ല ആളുക​ളും കഷ്ടപ്പാട്‌ അനുഭ​വി​ക്കു​ക​യും മരിക്കു​ക​യും ചെയ്യു​ന്ന​തി​ന്റെ കാരണ​വും അതു വിശദീ​ക​രി​ക്കു​ന്നു. നമ്മൾ എല്ലാവ​രും ആദാമി​ന്റെ മക്കളാ​യ​തു​കൊണ്ട്‌ നമ്മളിൽ എല്ലാം ആ പാപാ​വ​സ്ഥ​യുണ്ട്‌.

10. പാപാവസ്ഥ ആദാമി​നെ​യും ഹവ്വയെ​യും എങ്ങനെ​യാ​ണു ബാധി​ച്ചത്‌?

10 ആ പാപാവസ്ഥ ആദ്യ മനുഷ്യ​ദ​മ്പ​തി​കളെ എങ്ങനെ​യാ​ണു ബാധി​ച്ച​തെന്നു ചിന്തി​ക്കുക. അത്‌ അവർക്കു മാനസി​ക​മാ​യി വലിയ ബുദ്ധി​മു​ട്ടു​ണ്ടാ​ക്കി. ദൈവ​നി​യമം ലംഘിച്ച ഉടൻതന്നെ അവരുടെ മനസ്സാക്ഷി അവരെ കുറ്റ​പ്പെ​ടു​ത്താൻതു​ടങ്ങി. (റോമ. 2:15) തങ്ങളിൽ എന്തോ വലിയ മാറ്റം സംഭവി​ച്ചെന്ന്‌ അവർക്കു മനസ്സി​ലാ​യി. അതു​കൊ​ണ്ടാണ്‌ ശരീര​ഭാ​ഗങ്ങൾ മറയ്‌ക്കാ​നും കുറ്റവാ​ളി​ക​ളെ​പ്പോ​ലെ സ്രഷ്ടാ​വി​ന്റെ മുന്നിൽനിന്ന്‌ ഒളിക്കാ​നും അവർക്കു തോന്നി​യത്‌. (ഉൽപ. 3:7, 8) അങ്ങനെ ആദ്യമാ​യി, ആദാമി​നും ഹവ്വയ്‌ക്കും കുറ്റ​ബോ​ധ​വും ഉത്‌ക​ണ്‌ഠ​യും വേദന​യും നാണ​ക്കേ​ടും തോന്നി. മരണം​വരെ ഈ വികാ​രങ്ങൾ അവരെ വേട്ടയാ​ടു​മാ​യി​രു​ന്നു.—ഉൽപ. 3:16-19.

11. പാപാവസ്ഥ നമ്മളെ എങ്ങനെ​യാണ്‌ ബാധി​ച്ചി​രി​ക്കു​ന്നത്‌?

11 ആദാമി​നും ഹവ്വയ്‌ക്കും ഉണ്ടായ ശാരീ​രി​ക​വും വൈകാ​രി​ക​വും ആയ എല്ലാ പ്രശ്‌ന​ങ്ങ​ളും നമ്മളും അനുഭ​വി​ക്കു​ന്നു. കാരണം നമ്മുടെ ഉള്ളിലും പാപാ​വ​സ്ഥ​യുണ്ട്‌. അതു​കൊണ്ട്‌ എത്രതന്നെ ശ്രമി​ച്ചാ​ലും നമ്മുടെ സാഹച​ര്യം ഒരു പരിധി​ക്ക​പ്പു​റം മെച്ച​പ്പെ​ടു​ത്താൻ നമുക്കാ​കില്ല. നമ്മൾ ‘വ്യർഥ​മാ​യൊ​രു ജീവി​ത​ത്തി​ന്റെ അടിമ​ത്ത​ത്തി​ലാണ്‌’ എന്നു ബൈബിൾ പറയുന്നു. (റോമ. 8:20) ഇത്‌ ഓരോ വ്യക്തി​യു​ടെ​യും കാര്യ​ത്തിൽ മാത്രമല്ല മനുഷ്യ​രെ മൊത്ത​ത്തി​ലെ​ടു​ക്കു​മ്പോ​ഴും സത്യമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, പരിസ്ഥി​തി മെച്ച​പ്പെ​ടു​ത്താ​നും അക്രമം നിയ​ന്ത്രി​ക്കാ​നും ദാരി​ദ്ര്യം ഇല്ലാതാ​ക്കാ​നും രാജ്യ​ങ്ങൾക്കി​ട​യിൽ സമാധാ​നം കൊണ്ടു​വ​രാ​നും മനുഷ്യൻ ശ്രമി​ക്കു​ന്നു. എങ്കിലും ചെറി​യൊ​രു പുരോ​ഗതി കൊണ്ടു​വ​രാ​ന​ല്ലാ​തെ ആ പ്രശ്‌നങ്ങൾ പൂർണ​മാ​യി ഇല്ലാതാ​ക്കാൻ അവർക്കു കഴിയു​ന്നില്ല. അവരുടെ ശ്രമങ്ങ​ളെ​ല്ലാം വ്യർഥ​മാ​യി​പ്പോ​കു​ന്നു. അങ്ങനെ​യെ​ങ്കിൽ ഈ പാപാ​വ​സ്ഥ​യിൽനിന്ന്‌ നമ്മളെ രക്ഷിക്കാൻ മോച​ന​വി​ല​യ്‌ക്ക്‌ എങ്ങനെ​യാണ്‌ കഴിയു​ന്നത്‌?

12. മോച​ന​വില നമുക്ക്‌ എന്തു പ്രത്യാശ തരുന്നു?

12 ‘സൃഷ്ടി ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനിന്ന്‌ മോചനം നേടും’ എന്ന പ്രത്യാശ മോച​ന​വില നമുക്കു തരുന്നു. (റോമ. 8:21) പുതിയ ലോക​ത്തിൽ മോച​ന​വി​ല​യു​ടെ എല്ലാ പ്രയോ​ജ​ന​ങ്ങ​ളും നമുക്കു ലഭിക്കും. ശാരീ​രി​ക​മോ മാനസി​ക​മോ വൈകാ​രി​ക​മോ ആയി നമ്മളെ അലട്ടുന്ന ഒരു പ്രശ്‌ന​വും അന്നുണ്ടാ​യി​രി​ക്കില്ല. കുറ്റ​ബോ​ധ​മോ ഉത്‌ക​ണ്‌ഠ​യോ വേദന​യോ നാണ​ക്കേ​ടോ ഒന്നും നമ്മളെ വരിഞ്ഞു​മു​റു​ക്കില്ല. കൂടാതെ സമാധാ​ന​ത്തിൽ ജീവി​ക്കാ​നും ഭൂമി മനോ​ഹ​ര​മാ​ക്കാ​നും ഉള്ള നമ്മുടെ ശ്രമങ്ങൾ വ്യർഥ​മാ​യി​പ്പോ​കില്ല. കാരണം നമുക്കു മോച​ന​വില നൽകിയ ‘സമാധാ​ന​പ്ര​ഭു​വായ’ യേശു​വാ​യി​രി​ക്കും അന്നു നമ്മളെ ഭരിക്കു​ന്നത്‌.—യശ. 9:6, 7.

13. ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു കൂടി വരുന്ന​തി​നു മുമ്പായി നിങ്ങൾക്കു വേറെ എന്തി​നെ​ക്കു​റി​ച്ചും ചിന്തി​ക്കാം?

13 പാപാ​വ​സ്ഥ​യിൽനിന്ന്‌ രക്ഷ കിട്ടു​മ്പോൾ നിങ്ങളു​ടെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രി​ക്കും എന്ന്‌ ഒന്നു ചിന്തിച്ച്‌ നോക്കൂ. ഓരോ ദിവസ​വും നിങ്ങൾ ഉണർന്നെ​ഴു​ന്നേൽക്കു​ന്നത്‌ സന്തോ​ഷ​ത്തോ​ടെ ആയിരി​ക്കും! പട്ടിണി, രോഗം, മരണം എന്നിവ നിങ്ങ​ളെ​യോ നിങ്ങളു​ടെ പ്രിയ​പ്പെ​ട്ട​വ​രെ​യോ പിടി​കൂ​ടു​മോ എന്ന പേടി നിങ്ങൾക്കു​ണ്ടാ​കില്ല. ഇനി, ‘സുനി​ശ്ചി​ത​വും ഉറപ്പു​ള്ള​തും ആയ പ്രത്യാശ ഒരു നങ്കൂര​മാ​യി’ മുറുകെ പിടി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ ഒരു പരിധി​വരെ സമാധാ​നം ആസ്വദി​ക്കാ​നാ​കും. (എബ്രാ. 6:18, 19) നങ്കൂരം ഒരു കപ്പലിനെ ഉറപ്പിച്ച്‌ നിറു​ത്തു​ന്ന​തു​പോ​ലെ, പ്രശ്‌നങ്ങൾ നേരി​ടു​മ്പോൾ വിശ്വ​സ്‌ത​മാ​യി സഹിച്ചു​നിൽക്കാൻ ക്രിസ്‌തീ​യ​പ്ര​ത്യാ​ശ നിങ്ങളെ സഹായി​ക്കും. ‘തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു ദൈവം പ്രതി​ഫലം നൽകും’ എന്നു നിങ്ങൾക്ക്‌ ഉറച്ച്‌ വിശ്വ​സി​ക്കാം. (എബ്രാ. 11:6) നിങ്ങൾക്ക്‌ ഇപ്പോൾ ആശ്വാസം കിട്ടു​ന്ന​തും ഭാവി​പ്ര​ത്യാ​ശ​യു​ള്ള​തും മോച​ന​വില നൽകി​യ​തു​കൊണ്ട്‌ മാത്ര​മാണ്‌.

യഹോ​വ​യു​മാ​യുള്ള ബന്ധം വീണ്ടെ​ടു​ക്കാ​നാ​കു​ന്നു

14. പാപം സ്രഷ്ടാ​വു​മാ​യുള്ള നമ്മുടെ ബന്ധത്തെ ബാധി​ച്ചത്‌ എങ്ങനെ, എന്തു​കൊണ്ട്‌?

14 ആദാമും ഹവ്വയും പാപം ചെയ്‌ത​തു​മു​തൽ മനുഷ്യർ ദൈവ​ത്തിൽനിന്ന്‌ അകന്നു​പോ​യി. ദൈവ​വും മനുഷ്യ​കു​ടും​ബ​വും തമ്മിലുള്ള ബന്ധം മുറി​ഞ്ഞു​പോ​യ​താ​യി ബൈബിൾ സൂചി​പ്പി​ക്കു​ന്നു. (റോമ. 8:7, 8; കൊലോ. 1:21) കാരണം പൂർണ​നായ യഹോ​വ​യ്‌ക്കു പാപം കണ്ടി​ല്ലെന്നു വെക്കാൻ കഴിയില്ല. ബൈബിൾ ദൈവ​ത്തെ​ക്കു​റിച്ച്‌ ഇങ്ങനെ പറയുന്നു: “ദോഷത്തെ നോക്കാൻ അങ്ങയ്‌ക്കാ​കില്ല, അത്ര വിശു​ദ്ധ​മാണ്‌ അങ്ങയുടെ കണ്ണുകൾ. ദുഷ്ടത അങ്ങയ്‌ക്ക്‌ അസഹ്യ​മാ​ണ​ല്ലോ.” (ഹബ. 1:13) അതു​കൊണ്ട്‌ പാപം, ദൈവ​ത്തി​നും മനുഷ്യർക്കും ഇടയിൽ വലി​യൊ​രു വിടവു​ണ്ടാ​ക്കി. ആ വിടവ്‌ നികത്തുന്ന ഒരു പാലമി​ല്ലാ​തെ മനുഷ്യർക്ക്‌ യഹോ​വ​യു​മാ​യുള്ള ബന്ധം വീണ്ടെ​ടു​ക്കാൻ കഴിയില്ല. മോച​ന​വില അതാണു സാധ്യ​മാ​ക്കി​യത്‌.

15. യഹോ​വ​യു​മാ​യി ഒരു ബന്ധത്തി​ലേക്കു വരാൻ യേശു​വി​ന്റെ മരണം മനുഷ്യർക്ക്‌ ഒരു വഴി തുറന്നത്‌ എങ്ങനെ?

15 യേശു “നമ്മുടെ പാപങ്ങൾക്ക്‌ ഒരു അനുരഞ്ജനബലിയായി” എന്നു ബൈബിൾ പറയുന്നു. (1 യോഹ. 2:2) “അനുരഞ്ജനബലി” എന്നതിന്റെ ഗ്രീക്കു​പ​ദ​ത്തിന്‌ “രമ്യത​യി​ലാ​കാ​നുള്ള ഒരു മാർഗം” എന്നും അർഥമുണ്ട്‌. യഹോ​വ​യ്‌ക്കു മോച​ന​വി​ലയെ എങ്ങനെ​യാ​ണു മനുഷ്യ​രു​മാ​യി രമ്യത​യി​ലാ​കാ​നുള്ള ഒരു മാർഗ​മാ​യി കാണാ​നാ​യത്‌? യേശു​വി​ന്റെ മരണം ഏതെങ്കി​ലും രീതി​യിൽ യഹോ​വ​യ്‌ക്കു സന്തോഷം കൊടു​ത്ത​തു​കൊണ്ട്‌ അല്ല യഹോവ രമ്യത​യി​ലാ​കാൻ തയ്യാറാ​യത്‌, പകരം മോച​ന​വില എന്ന ക്രമീ​ക​രണം യഹോ​വ​യു​ടെ ഉയർന്ന നീതിയെ തൃപ്‌തി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ടാണ്‌. മനുഷ്യ​രു​മാ​യുള്ള ബന്ധം വീണ്ടെ​ടു​ക്കാൻ അതു ദൈവ​ത്തി​നു ഒരു അടിസ്ഥാ​നം കൊടു​ത്തു. (റോമ. 3:23-26) ക്രിസ്‌തു​വി​ന്റെ മരണത്തി​നു മുമ്പ്‌ ജീവി​ച്ചി​രുന്ന വിശ്വ​സ്‌ത​രെ​പ്പോ​ലും നീതി​മാ​ന്മാ​രാ​യി ‘കണക്കാ​ക്കാൻ’ ദൈവ​ത്തി​നു കഴിഞ്ഞു. (ഉൽപ. 15:1, 6) ഭാവി​യിൽ കൊടു​ക്കാ​നി​രുന്ന മോച​ന​വി​ല​യു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ യഹോവ അങ്ങനെ ചെയ്‌തത്‌. തന്റെ മകൻ മോച​ന​വില കൊടു​ക്കു​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അത്ര ഉറപ്പാ​യി​രു​ന്നു. (യശ. 46:10) അതെ, മോച​ന​വില മനുഷ്യർക്കു ദൈവ​വു​മാ​യി വീണ്ടും ഒരു ബന്ധത്തി​ലേക്കു വരാനുള്ള പാലമാ​യി​ത്തീർന്നു.

16. ഈ വർഷത്തെ സ്‌മാ​ര​കാ​ച​ര​ണ​ത്തി​നു മുമ്പായി നിങ്ങൾക്കു മറ്റ്‌ എന്തുകൂ​ടി ചിന്തി​ക്കാം? (ചിത്ര​വും കാണുക.)

16 യഹോ​വ​യു​മാ​യി രമ്യത​യി​ലാ​യ​തു​കൊണ്ട്‌ നിങ്ങൾക്കു കിട്ടിയ പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ഉദാഹ​ര​ണ​ത്തിന്‌, യേശു പറഞ്ഞതു​പോ​ലെ നിങ്ങൾ യഹോ​വയെ “പിതാവേ” എന്നായി​രി​ക്കും വിളി​ക്കു​ന്നത്‌. (മത്താ. 6:9) ഇനി ചില​പ്പോൾ “സുഹൃത്ത്‌” എന്നു​പോ​ലും നിങ്ങൾ ദൈവത്തെ വിളി​ച്ചേ​ക്കാം. “പിതാവ്‌,” “സുഹൃത്ത്‌” എന്നീ വാക്കുകൾ ഉപയോ​ഗി​ക്കു​മ്പോൾത്തന്നെ നമ്മൾ വളരെ​യ​ധി​കം ബഹുമാ​ന​ത്തോ​ടെ​യും താഴ്‌മ​യോ​ടെ​യും ആയിരി​ക്കും അങ്ങനെ ചെയ്യു​ന്നത്‌. എന്തു​കൊണ്ട്‌? കാരണം, പാപാ​വ​സ്ഥ​യി​ലാ​യി​രി​ക്കുന്ന നമുക്ക്‌ യഹോ​വ​യു​മാ​യി ഒരു അടുപ്പം തോന്നു​ന്നത്‌, നമ്മുടെ എന്തെങ്കി​ലും കഴിവു​കൊ​ണ്ടല്ല പകരം മോച​ന​വില നൽകി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ മാത്ര​മാണ്‌. യഹോ​വ​യാണ്‌ ‘ദണ്ഡനസ്‌തം​ഭ​ത്തിൽ ക്രിസ്‌തു ചൊരിഞ്ഞ രക്തത്താൽ സമാധാ​നം സ്ഥാപിച്ച്‌ മറ്റെല്ലാ​ത്തി​നെ​യും താനു​മാ​യി വീണ്ടും അനുരഞ്ജനത്തിലാക്കിയത്‌.’ (കൊലോ. 1:19, 20) അതു​കൊണ്ട്‌, അപൂർണ​രാ​യി​രി​ക്കു​മ്പോൾത്തന്നെ യഹോ​വ​യു​മാ​യി ഒരു ബന്ധം ആസ്വദി​ക്കാൻ നമുക്കു കഴിയു​ന്നു.

യേശുവിനെ ദണ്ഡനസ്‌തംഭത്തിൽ തറയ്‌ക്കാനായി റോമൻ പടയാളികൾ തയ്യാറെടുക്കുന്നു. രണ്ടു പടയാളികൾ യേശുവിനെ സ്‌തംഭത്തിന്‌ അടുത്തേക്ക്‌ കൊണ്ടുവരുമ്പോൾ മറ്റൊരു പടയാളി ചുറ്റികയും ആണിയും ആയി നിൽക്കുന്നു.

യേശു​വി​ന്റെ മരണം മാത്ര​മാണ്‌ മനുഷ്യ​രു​മാ​യി ഒരു നല്ല ബന്ധത്തി​ലേ​ക്കു​വ​രാൻ യഹോ​വ​യ്‌ക്കു നിയമ​പ​ര​മായ അടിസ്ഥാ​നം നൽകു​ന്നത്‌ (16-ാം ഖണ്ഡിക കാണുക)


മോച​ന​വില യഹോ​വ​യു​ടെ കരുണ​യു​ടെ തെളിവ്‌

17. മോച​ന​വില യഹോ​വ​യു​ടെ കരുണ​യു​ടെ തെളി​വാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (എഫെസ്യർ 2:4, 5)

17 യഹോവ ‘കരുണാ​സ​മ്പന്നൻ’ ആണെന്ന്‌ മോച​ന​വില തെളി​യി​ക്കു​ന്നു. ‘പിഴവു​കൾ കാരണം മരിച്ച​വ​രാ​യി​രു​ന്ന​പ്പോൾത്തന്നെ ദൈവം നമ്മളെ ജീവി​പ്പി​ച്ചു.’ (എഫെസ്യർ 2:4, 5 വായി​ക്കുക.) തകർന്നു​കി​ട​ക്കുന്ന കെട്ടി​ട​ത്തി​ന​ടി​യിൽ പെട്ടു​പോയ ആളെ​പ്പോ​ലെ, ‘നിത്യ​ജീ​വനു യോഗ്യ​രാ​ക്കുന്ന തരം മനോ​ഭാ​വ​മു​ള്ള​വ​രും’ തങ്ങൾക്കു സഹായം വേണ​മെ​ന്നും മനുഷ്യർക്കു പ്രശ്‌നങ്ങൾ സ്വന്തമാ​യി പരിഹ​രി​ക്കാൻ പറ്റി​ല്ലെ​ന്നും തിരി​ച്ച​റി​യു​ന്ന​വ​രാണ്‌. (പ്രവൃ. 13:48) അങ്ങനെ​യു​ള്ള​വ​രി​ലേക്ക്‌ യഹോവ രാജ്യ​സ​ന്ദേശം എത്തിക്കു​ന്നു. അങ്ങനെ തന്നെക്കു​റി​ച്ചും തന്റെ മകനെ​ക്കു​റി​ച്ചും പാപത്തിൽനിന്ന്‌ മനുഷ്യ​രെ വിടു​വി​ക്കുന്ന മോച​ന​വി​ല​യെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ അവരെ യഹോവ സഹായി​ക്കു​ന്നു. (യോഹ. 17:3) ആദാമും ഹവ്വയും തെറ്റ്‌ ചെയ്‌ത​പ്പോൾ ദൈവ​ത്തി​ന്റെ ഉദ്ദേശ്യം പാളി​പ്പോ​യെന്ന്‌ സാത്താൻ ചിന്തി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ അവനു തെറ്റി​പ്പോ​യി.

18. മോച​ന​വി​ല​യെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ നമ്മൾ ഏതു പ്രധാ​ന​പ്പെട്ട വിഷയം ഓർക്കേ​ണ്ട​തുണ്ട്‌?

18 മോച​ന​വി​ല​യി​ലൂ​ടെ നമുക്കു കിട്ടുന്ന പ്രയോ​ജ​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾത്തന്നെ, യഹോവ മോച​ന​വില നൽകി​യ​തി​ന്റെ പ്രധാ​ന​കാ​രണം നമ്മൾ മറന്നു​പോ​ക​രുത്‌. നമ്മളെ രക്ഷിക്കുക എന്നതു മാത്രമല്ല അതിലും പ്രധാ​ന​പ്പെട്ട ഒരു കാര്യം അതിൽ ഉൾപ്പെ​ടു​ന്നുണ്ട്‌. ഏദെൻതോ​ട്ട​ത്തിൽ സാത്താൻ ഉന്നയിച്ച വാദത്തിന്‌ യഹോവ മറുപടി കൊടു​ക്കു​ന്നതു മോച​ന​വി​ല​യി​ലൂ​ടെ​യാണ്‌. (ഉൽപ. 3:1-5, 15) തന്റെ പേരി​ന്മേൽ വന്ന എല്ലാം നിന്ദയും നീക്കി​ക്കൊണ്ട്‌ അതിനെ വിശു​ദ്ധീ​ക​രി​ക്കാൻ മോച​ന​വി​ല​യി​ലൂ​ടെ യഹോ​വ​യ്‌ക്കു കഴിയു​ന്നു. അതോ​ടൊ​പ്പം ദൈവം നമ്മളെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും രക്ഷിക്കു​ക​യും ചെയ്യുന്നു. ദൈവം സ്‌നേ​ഹ​മാ​ണെ​ന്ന​തി​ന്റെ എത്ര വലിയ തെളിവ്‌! ഇനി, നമ്മൾ പാപി​ക​ളാ​ണെ​ങ്കി​ലും സാത്താന്റെ വാദത്തി​നു മറുപടി കൊടു​ക്കാൻ നമുക്ക്‌ അവസരം തന്നു​കൊണ്ട്‌ യഹോവ നമ്മളോട്‌ അനർഹ​ദ​യ​യും കാണി​ച്ചി​രി​ക്കു​ന്നു. (സുഭാ. 27:11) നമുക്ക്‌ എങ്ങനെ മോച​ന​വി​ല​യോ​ടു വിലമ​തി​പ്പു കാണി​ക്കാം? അതിന്റെ ഉത്തരം അടുത്ത ലേഖന​ത്തിൽ ചർച്ച ചെയ്യും.

മോചനവില എങ്ങനെ​യാണ്‌ . . .

  • യഹോ​വ​യു​ടെ ക്ഷമ നേടി​ത്ത​രു​ന്നത്‌?

  • പാപാ​വ​സ്ഥ​യിൽനിന്ന്‌ മോചി​പ്പി​ക്കു​ന്നത്‌?

  • ദൈവ​വു​മാ​യി വീണ്ടും ഒരു ബന്ധത്തി​ലേ​ക്കു​വ​രാൻ സഹായി​ക്കു​ന്നത്‌?

ഗീതം 19 കർത്താ​വി​ന്റെ അത്താഴം

a പദപ്രയോഗത്തിന്റെ വിശദീ​ക​രണം: മോച​ന​വില എന്നത്‌ ഒരാളെ തടവിൽനിന്ന്‌ മോചി​പ്പി​ക്കാൻ കൊടു​ക്കുന്ന വിലയാണ്‌. യേശു​വി​ന്റെ ബലിമ​രണം, അനുസ​ര​ണ​മുള്ള മനുഷ്യ​രെ പാപത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിമ​ത്ത​ത്തിൽനിന്ന്‌ വിടു​വി​ക്കാൻ കൊടു​ത്തി​രി​ക്കുന്ന മോച​ന​വി​ല​യാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക