വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജനുവരി പേ. 26-31
  • സത്യം ഹൃദ്യ​മാ​യി സംസാ​രി​ക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സത്യം ഹൃദ്യ​മാ​യി സംസാ​രി​ക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സത്യം എവിടെ കണ്ടെത്താ​നാ​കും?
  • നമ്മൾ സത്യം സംസാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?
  • സത്യം സംസാ​രി​ക്കേ​ണ്ടത്‌ എങ്ങനെ?
  • സത്യം സംസാ​രി​ക്കേ​ണ്ടത്‌ എപ്പോൾ?
  • നിങ്ങൾ സത്യം തിരി​ച്ച​റി​യു​ന്നു​ണ്ടോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2024
  • ഈ ചോദ്യ​ങ്ങ​ളു​ടെ ഉത്തരങ്ങൾക്കാ​യി കാതോർക്കുക
    2025-2026 സർക്കിട്ട്‌ മേൽവി​ചാ​രകൻ സേവി​ക്കുന്ന സർക്കിട്ട്‌ സമ്മേള​ന​ത്തി​ന്റെ കാര്യ​പ​രി​പാ​ടി
  • ‘സത്യത്തി​ന്റെ ദൈവം’ പറഞ്ഞി​രി​ക്കു​ന്ന​തെ​ല്ലാം ഉറപ്പാ​യും നടക്കും
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • നിങ്ങൾക്ക്‌ അറിയാത്ത കാര്യ​ങ്ങ​ളു​ണ്ടെന്ന്‌ എളിമ​യോ​ടെ അംഗീ​ക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജനുവരി പേ. 26-31

2026 മാർച്ച്‌ 30–ഏപ്രിൽ 5

ഗീതം 76 നിങ്ങൾക്ക്‌ എന്താണ്‌ തോന്നു​ന്നത്‌?

സത്യം ഹൃദ്യ​മാ​യി സംസാ​രി​ക്കു​ക

“സത്യത്തി​ന്റെ ദൈവ​മായ യഹോവേ.”—സങ്കീ. 31:5.

ഉദ്ദേശ്യം

മറ്റുള്ള​വർക്ക്‌ പ്രയോ​ജനം കിട്ടുന്ന രീതി​യിൽ നമുക്ക്‌ എങ്ങനെ സത്യം സംസാ​രി​ക്കാ​മെന്ന്‌ നോക്കും.

1. യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ നമ്മൾ എന്തു ചെയ്യേ​ണ്ട​തുണ്ട്‌?

ആദ്യമാ​യി ഒരു സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ കാണു​മ്പോൾ നമ്മൾ ചോദി​ക്കുന്ന ഒരു ചോദ്യം ഇതായി​രി​ക്കും: “നിങ്ങൾ എങ്ങനെ​യാണ്‌ സത്യത്തിൽ വന്നത്‌?” ചിലർ പറയും “ഞാൻ സത്യത്തി​ലാണ്‌ വളർന്നു​വ​ന്നത്‌.” മറ്റു ചിലർ “ഞാൻ അടുത്തി​ടെ​യാണ്‌ സത്യത്തി​ലേക്ക്‌ വന്നത്‌” എന്നും പറഞ്ഞേ​ക്കാം. നമ്മൾ എന്തു​കൊ​ണ്ടാണ്‌ അങ്ങനെ​യൊ​ക്കെ ഉത്തരം പറയു​ന്നത്‌? കാരണം ദൈവ​വ​ച​ന​ത്തി​ലെ സത്യം നമ്മു​ടെ​യെ​ല്ലാം ജീവി​ത​ത്തെ​തന്നെ വളരെ​യ​ധി​കം സ്വാധീ​നി​ച്ചി​ട്ടുണ്ട്‌. നമ്മൾ ആ സത്യത്തെ സ്‌നേ​ഹി​ക്കു​ക​യും അതിന​നു​സ​രിച്ച്‌ ജീവി​ക്കു​ക​യും ചെയ്‌താൽ മാത്രമേ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ പറ്റൂ എന്ന്‌ നമുക്ക്‌ അറിയാം. അതിൽ, സംസാ​ര​ത്തി​ലും പ്രവൃ​ത്തി​യി​ലും നമ്മൾ സത്യസ​ന്ധ​രാ​യി​രി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു.—സങ്കീ. 15:1-3.

2. (എ) യേശു​വി​നെ​ക്കു​റിച്ച്‌ ആളുകൾക്ക്‌ എന്ത്‌ അറിയാ​മാ​യി​രു​ന്നു? (ബി) യേശു പഠിപ്പിച്ച സത്യങ്ങൾ ആളുകളെ എങ്ങനെ സ്വാധീ​നി​ക്കു​മാ​യി​രു​ന്നു?

2 യേശു എപ്പോ​ഴും സത്യം സംസാ​രി​ച്ചു. മറ്റുള്ള​വർക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യ​ങ്ങ​ളാ​ണെ​ങ്കി​ലും യേശു അത്‌ സത്യസ​ന്ധ​മാ​യി പറയു​മെന്ന്‌ ശത്രു​ക്കൾപ്പോ​ലും സമ്മതിച്ചു. (മത്താ. 22:16) താൻ പഠിപ്പിച്ച സത്യങ്ങൾ ആളുകളെ എങ്ങനെ സ്വാധീ​നി​ക്കു​മെന്ന്‌ കാണി​ക്കാൻ യേശു പറഞ്ഞു: “മകനെ അപ്പനോ​ടും മകളെ അമ്മയോ​ടും മരുമ​കളെ അമ്മായി​യ​മ്മ​യോ​ടും ഭിന്നി​പ്പി​ക്കാ​നാ​ണു ഞാൻ വന്നത്‌.” (മത്താ. 10:35) താനും അനുഗാ​മി​ക​ളും പ്രസം​ഗി​ക്കുന്ന സന്ദേശ​ത്തോട്‌ ആളുകൾ മോശ​മാ​യി പ്രതി​ക​രി​ക്കാൻ യേശു ആഗ്രഹി​ച്ചു എന്നല്ല അതിന്റെ അർഥം; പകരം യേശു ഒരു വസ്‌തുത പറയു​ക​യാ​യി​രു​ന്നു. (മത്താ. 23:37) തന്റെ സന്ദേശം ലോക​ത്തി​ലുള്ള ആളുകളെ രണ്ടു കൂട്ടങ്ങ​ളാ​യി തിരി​ക്കു​മെന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു: ബൈബിൾസ​ത്യ​ത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രും സ്‌നേ​ഹി​ക്കാ​ത്ത​വ​രും.—2 തെസ്സ. 2:9-11.

3. നമ്മൾ ഈ ലേഖന​ത്തിൽ എന്തു ചർച്ച ചെയ്യും?

3 യേശു​വി​നെ​പ്പോ​ലെ നമ്മളും എപ്പോ​ഴും സത്യസ​ന്ധ​രാ​യി​രി​ക്കണം. ആളുകൾക്ക്‌ ഇഷ്ടമി​ല്ലാത്ത കാര്യ​ങ്ങ​ളാ​ണെ​ങ്കിൽപ്പോ​ലും നമ്മൾ എപ്പോ​ഴും സത്യം സംസാ​രി​ക്കും. അതു​പോ​ലെ ചിലർക്ക്‌ ഇഷ്ടപ്പെ​ടില്ല എന്ന്‌ അറിയാ​മെ​ങ്കി​ലും നമ്മൾ ബൈബിൾസ​ത്യം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. അതിന്റെ അർഥം നമ്മൾ സത്യം എപ്പോൾ, എങ്ങനെ പറയുന്നു എന്നതിന്‌ ഒരു ശ്രദ്ധയും കൊടു​ക്കേണ്ടാ എന്നാണോ? ഒരിക്ക​ലു​മല്ല. ഈ ലേഖന​ത്തിൽ നമ്മൾ ആദ്യം ഈ ചോദ്യ​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കും: സത്യം എവിടെ കണ്ടെത്താ​നാ​കും? അതിനു ശേഷം സത്യം എന്തു​കൊണ്ട്‌, എങ്ങനെ, എപ്പോൾ പറയണം എന്ന ചോദ്യ​ങ്ങൾ ചർച്ച ചെയ്യും. ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരം കണ്ടെത്തു​ന്നത്‌ സത്യം ഹൃദ്യ​മാ​യി, അതായത്‌ നയത്തോ​ടെ, ഉചിത​മായ സമയത്ത്‌ സംസാ​രി​ക്കാ​നുള്ള നിങ്ങളു​ടെ കഴിവ്‌ മെച്ച​പ്പെ​ടു​ത്തും.

സത്യം എവിടെ കണ്ടെത്താ​നാ​കും?

4. യഹോവ സത്യത്തി​ന്റെ ഉറവാണ്‌ എന്നു പറയാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്‌?

4 യഹോവ സത്യത്തി​ന്റെ ഉറവാണ്‌. യഹോവ പറയു​ന്ന​തെ​ല്ലാം സത്യമാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ശരി​യേത്‌ തെറ്റേത്‌ എന്നതി​നെ​ക്കു​റിച്ച്‌ യഹോവ പറഞ്ഞി​രി​ക്കുന്ന കാര്യ​ങ്ങ​ളെ​ല്ലാം സത്യമാണ്‌. (സങ്കീ. 19:9; 119:142, 151) ഭാവി​യെ​ക്കു​റിച്ച്‌ യഹോവ പറയുന്ന കാര്യ​ങ്ങ​ളെ​ല്ലാം സത്യമാ​യി​ത്തീ​രു​ന്നു. (യശ. 55:10, 11) യഹോവ ഒരിക്ക​ലും വാക്കു മാറ്റില്ല. (സംഖ്യ 23:19) വാസ്‌ത​വ​ത്തിൽ, നുണ പറയുക എന്നത്‌ ദൈവ​ത്തിന്‌ പറ്റാത്ത ഒരു കാര്യ​മാണ്‌. (എബ്രാ. 6:18) യഹോ​വയെ ‘സത്യത്തി​ന്റെ ദൈവം’ എന്ന്‌ വിളി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മല്ലേ?—സങ്കീ. 31:5.

5. ദൈവ​ത്തെ​ക്കു​റിച്ച്‌ അറിയാൻ ബുദ്ധി​മു​ട്ടില്ല എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌? വിശദീ​ക​രി​ക്കുക. (പ്രവൃ​ത്തി​കൾ 17:27)

5 പല ആളുക​ളും പറയു​ന്നത്‌ യഹോവ ഇല്ലെന്നും, ഇനി ഉണ്ടെങ്കിൽത്തന്നെ യഹോ​വ​യെ​ക്കു​റിച്ച്‌ അറിയാൻ ബുദ്ധി​മു​ട്ടാ​ണെ​ന്നും ആണ്‌. എന്നാൽ അതു സത്യമല്ല. ദൈവ​മുണ്ട്‌ എന്നതിന്റെ തെളി​വു​കൾ നമുക്ക്‌ ചുറ്റു​മുണ്ട്‌. (റോമ. 1:20) ഇനി, ആതൻസി​ലെ വിദ്യാ​സ​മ്പ​ന്ന​രായ ഒരു കൂട്ടം ഗ്രീക്കു​കാ​രോട്‌ സംസാ​രി​ച്ച​പ്പോൾ ‘മനുഷ്യർ തന്നെ കണ്ടെത്താൻ ദൈവം ആഗ്രഹി​ക്കു​ന്നു’ എന്നും “ദൈവം നമ്മിൽ ആരിൽനി​ന്നും അകന്നി​രി​ക്കു​ന്നില്ല” എന്നും പൗലോസ്‌ പറഞ്ഞു. (പ്രവൃ​ത്തി​കൾ 17:27 വായി​ക്കുക.) ശരിക്കും​പ​റ​ഞ്ഞാൽ, സത്യം അന്വേ​ഷി​ക്കുന്ന താഴ്‌മ​യുള്ള ആളുകളെ യഹോവ തന്നി​ലേക്ക്‌ ആകർഷി​ക്കു​ക​യാണ്‌ ചെയ്യു​ന്നത്‌.—യോഹ. 6:44.

6. ബൈബി​ളി​ലുള്ള ചില സത്യങ്ങൾ എന്തൊ​ക്കെ​യാണ്‌, ആ സത്യങ്ങൾ അറിയാൻ കഴിഞ്ഞത്‌ നിങ്ങൾ വിലമ​തി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

6 യഹോ​വയെ കണ്ടെത്താൻ കഴിയുന്ന ഒരു വിധം ബൈബിൾ പഠിക്കു​ന്ന​താണ്‌. ബൈബി​ളെ​ഴു​ത്തു​കാർ ദൈവാ​ത്മാ​വി​നാൽ പ്രചോ​ദി​ത​മാ​യി​ട്ടാണ്‌ അത്‌ എഴുതി​യത്‌. (2 പത്രോ. 1:20, 21) അതു​കൊ​ണ്ടു​തന്നെ ബൈബിൾ പറയു​ന്ന​തെ​ല്ലാം സത്യമാണ്‌; അത്‌ ആശ്രയ​യോ​ഗ്യ​വു​മാണ്‌. ബൈബി​ളിൽ കാണുന്ന അത്തരം ചില സത്യങ്ങ​ളെ​ക്കു​റിച്ച്‌ നോക്കാം. ഉദാഹ​ര​ണ​ത്തിന്‌, പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തെ​ക്കു​റി​ച്ചും ഭൂമി​യിൽ ജീവൻ വന്നതി​നെ​ക്കു​റി​ച്ചും അത്‌ പറയുന്നു. (ഉൽപ. 1:1, 26) നമ്മൾ പാപം ചെയ്യു​ന്ന​തും, ഭൂമി​യിൽ ഇത്രയ​ധി​കം കഷ്ടപ്പാ​ടും മരണവും ഉള്ളതും എന്തു​കൊ​ണ്ടാ​ണെന്ന്‌ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു. (റോമ. 5:12; 6:23) യഹോവ തന്റെ മകനി​ലൂ​ടെ, ‘നുണയു​ടെ അപ്പനായ’ സാത്താൻ വരുത്തി​വെച്ച എല്ലാ പ്രശ്‌ന​ങ്ങ​ളും ഇല്ലാതാ​ക്കു​മെന്ന്‌ അത്‌ ഉറപ്പു തരുന്നു. (യോഹ. 8:44; റോമ. 16:20) യേശു ദുഷ്ടന്മാ​രെ നശിപ്പി​ക്കു​ക​യും മരിച്ച​വരെ ഉയിർപ്പി​ക്കു​ക​യും ഭൂമി വീണ്ടും പറുദീ​സ​യാ​ക്കു​ക​യും പൂർണ​രാ​കാൻ നമ്മളെ സഹായി​ക്കു​ക​യും ചെയ്യും എന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. (യോഹ. 11:25, 26; 1 യോഹ. 3:8) ഇതെല്ലാം നമുക്ക്‌ പൂർണ​മാ​യും വിശ്വ​സി​ക്കാ​നാ​കുന്ന സത്യങ്ങ​ളാണ്‌. യഹോവ ഈ സത്യങ്ങൾ നമ്മളെ പഠിപ്പി​ച്ചി​രി​ക്കു​ന്ന​തും മറ്റുള്ള​വരെ പഠിപ്പി​ക്കാ​നാ​യി നമുക്ക്‌ അവസരം തന്നിരി​ക്കു​ന്ന​തും എത്ര വലി​യൊ​രു കാര്യ​മാണ്‌!—മത്താ. 28:19, 20.

നമ്മൾ സത്യം സംസാ​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

7-8. എന്തു​കൊണ്ട്‌ നമ്മൾ സത്യം സംസാ​രി​ക്കു​ന്നു എന്നത്‌ പ്രധാ​ന​മാ​ണോ? ഒരു ഉദാഹ​രണം പറയുക. (മർക്കോസ്‌ 3:11, 12) (ചിത്ര​ങ്ങ​ളും കാണുക.)

7 മുമ്പ്‌ കണ്ടതു​പോ​ലെ യഹോ​വ​യു​ടെ കുടും​ബ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കാൻ നമ്മൾ സത്യം സംസാ​രി​ക്കണം. എന്നാൽ യഹോ​വയെ സന്തോ​ഷി​പ്പി​ക്കാൻ അതുമാ​ത്രം പോരാ. നമ്മൾ സത്യം സംസാ​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌ എന്നതും യഹോ​വ​യ്‌ക്ക്‌ പ്രധാ​ന​മാണ്‌. ഭൂമി​യിൽ യേശു​വി​ന്റെ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ നടന്ന ഒരു സംഭവം നോക്കാം. (മർക്കോസ്‌ 3:11, 12 വായി​ക്കുക.) ഗലീല​ക്ക​ട​ലിന്‌ അടുത്ത്‌ യേശു പ്രസം​ഗി​ച്ചി​രുന്ന ഒരു സമയത്ത്‌, ഒരു വലിയ ജനക്കൂട്ടം യേശു​വി​ന്റെ ചുറ്റും ഉണ്ടായി​രു​ന്നു. ആ കൂട്ടത്തിൽ ഭൂതബാ​ധി​ത​രായ ചില ആളുക​ളു​മു​ണ്ടാ​യി​രു​ന്നു. അവർ യേശു​വി​ന്റെ മുന്നിൽ വീണ്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “നീ ദൈവ​പു​ത്ര​നാണ്‌.” എന്തു​കൊ​ണ്ടാണ്‌ യേശു​വി​നെ​ക്കു​റി​ച്ചുള്ള ഈ സത്യം ഭൂതങ്ങൾ പറഞ്ഞത്‌? അവി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രു​ടെ വിശ്വാ​സം നേടി​യെ​ടു​ത്തിട്ട്‌ അവരെ യഹോ​വ​യിൽനിന്ന്‌ അകറ്റുക എന്നതാ​യി​രു​ന്നി​രി​ക്കാം ആ ഭൂതങ്ങ​ളു​ടെ ലക്ഷ്യം. അവർ പറഞ്ഞ കാര്യം സത്യമാ​യി​രു​ന്നെ​ങ്കി​ലും അവരുടെ ഉദ്ദേശ്യം സ്വാർഥ​മാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ അവർ പറഞ്ഞത്‌ യേശു​വി​നെ സന്തോ​ഷി​പ്പി​ച്ചില്ല. തന്നെക്കു​റിച്ച്‌ പ്രസം​ഗി​ക്ക​രു​തെന്ന്‌ യേശു അവരോട്‌ കർശന​മാ​യി പറഞ്ഞു.

8 ഈ വിവര​ണ​ത്തിൽനിന്ന്‌ നമ്മൾ പഠിക്കുന്ന പാഠം എന്താണ്‌? നമ്മൾ സത്യം സംസാ​രി​ക്കു​ന്ന​തിന്‌ പിന്നിലെ ഉദ്ദേശ്യം യഹോവ ശ്രദ്ധി​ക്കു​ന്നുണ്ട്‌. നമ്മൾ മറ്റുള്ള​വരെ ബൈബിൾസ​ത്യം പഠിപ്പി​ക്കു​ന്നത്‌ യഹോ​വ​യോ​ടുള്ള സ്‌നേ​ഹം​കൊ​ണ്ടാ​യി​രി​ക്കണം. മഹത്ത്വം നമ്മളി​ലേക്കു വരാതെ യഹോ​വ​യി​ലേക്കു തിരി​ച്ചു​വി​ടാൻ പ്രത്യേ​കം ശ്രദ്ധി​ക്കണം.—മത്താ. 5:16; പ്രവൃ​ത്തി​കൾ 14:12-15 താരത​മ്യം ചെയ്യുക.

ഒരു സഹോദരി ചെറുപ്പക്കാരിയായ ഒരു സ്‌ത്രീക്ക്‌ ബൈബിൾപഠനം നടത്തുന്നതിന്റെ വ്യത്യസ്‌ത രീതികൾ കാണിക്കുന്ന ചിത്രങ്ങൾ. 1. ബൈബിൾ മേശപ്പുറത്ത്‌ കമിഴ്‌ത്തിവെച്ചിട്ട്‌ സഹോദരി തന്നെക്കുറിച്ചുതന്നെ സംസാരിക്കുന്നു. 2. സഹോദരി ബൈബിൾ തുറന്ന്‌ പിടിച്ചുകൊണ്ട്‌ വിദ്യാർഥിനിയെ ഒരു തിരുവെഴുത്ത്‌ കാണിക്കുന്നു.

സത്യം പഠിപ്പി​ക്കു​മ്പോൾ നിങ്ങൾ വിദ്യാർഥി​യു​ടെ ശ്രദ്ധ ആരി​ലേ​ക്കാണ്‌ കൊണ്ടു​പോ​കു​ന്നത്‌? (7-8 ഖണ്ഡികകൾ കാണുക)


9. നമ്മൾ എന്തു ചെയ്യു​ന്നത്‌ ഒഴിവാ​ക്കണം, എന്തു​കൊണ്ട്‌?

9 നമ്മളി​ലേക്ക്‌ അനാവ​ശ്യ​ശ്രദ്ധ വരുത്തുന്ന മറ്റൊരു സാഹച​ര്യം നോക്കാം. ഉത്തരവാ​ദി​ത്വ​പ്പെട്ട ഒരു സഹോ​ദരൻ രഹസ്യ​മാ​ക്കി​വെ​ക്കേണ്ട ഒരു കാര്യം ചില കാരണ​ങ്ങൾകൊണ്ട്‌ നമ്മളെ അറിയി​ക്കു​ന്നു എന്നിരി​ക്കട്ടെ. അത്‌ നമ്മൾ മറ്റുള്ള​വ​രോട്‌ പറയു​ന്നെ​ങ്കി​ലോ? നമ്മൾ പറഞ്ഞതു​പോ​ലെ തന്നെയാ​യി​രു​ന്നു കാര്യങ്ങൾ എന്ന്‌ അവർ പിന്നീട്‌ മനസ്സി​ലാ​ക്കു​മ്പോൾ അവർക്ക്‌ നമ്മളോ​ടുള്ള മതിപ്പ്‌ കൂടി​യേ​ക്കാം. നമുക്ക്‌ രഹസ്യ​സ്വ​ഭാ​വ​മുള്ള പല വിവര​ങ്ങ​ളും അറിയാം എന്ന്‌ അവർ ചിന്തി​ക്കും. അത്‌ നമ്മളെ അവരുടെ മുമ്പിൽ ഉയർത്തു​മെ​ങ്കി​ലും യഹോ​വ​യു​ടെ മുമ്പാകെ ഉയർത്തില്ല. (സുഭാ. 11:13) കാരണം, നമ്മൾ സത്യമാണ്‌ പറഞ്ഞ​തെ​ങ്കി​ലും അത്‌ മറ്റുള്ള​വ​രോട്‌ പറയാ​നുള്ള അധികാ​രം നമുക്കി​ല്ലാ​യി​രു​ന്നു. മാത്രമല്ല, നമ്മൾ അത്‌ പറഞ്ഞതി​ന്റെ പിന്നിലെ ഉദ്ദേശ്യ​വും ശരിയാ​യി​രു​ന്നില്ല.

സത്യം സംസാ​രി​ക്കേ​ണ്ടത്‌ എങ്ങനെ?

10. ‘ഹൃദ്യ​മായ’ സംസാരം എന്നാൽ എന്താണ്‌? (കൊ​ലോ​സ്യർ 4:6)

10 കൊ​ലോ​സ്യർ 4:6 വായി​ക്കുക. അപ്പോ​സ്‌ത​ല​നായ പൗലോസ്‌ കൊ​ലോ​സ്യ​യി​ലുള്ള ക്രിസ്‌ത്യാ​നി​ക​ളോട്‌ അവരുടെ സംസാരം ‘എപ്പോ​ഴും ഹൃദ്യ​മാ​യി​രി​ക്കണം’ എന്നു പറഞ്ഞു. എന്താണ്‌ അതിന്റെ അർഥം? ഹൃദ്യ​മാ​യി​രി​ക്കട്ടെ എന്നതിന്റെ ഗ്രീക്കു പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നത്‌ നമ്മുടെ സംസാരം മറ്റുള്ള​വർക്ക്‌ പ്രയോ​ജനം ചെയ്യു​ന്നത്‌ മാത്രമല്ല അത്‌ ദയയു​ള്ള​തും ആകർഷ​ക​വും ആയിരി​ക്കണം എന്നാണ്‌.

11-12. നമ്മൾ സത്യം ശ്രദ്ധ​യോ​ടെ പഠിപ്പി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌? ഒരു ദൃഷ്ടാന്തം പറയുക. (ചിത്ര​ങ്ങ​ളും കാണുക.)

11 മറ്റുള്ള​വരെ ബൈബിൾസ​ത്യം പഠിപ്പി​ക്കു​മ്പോൾ ഹൃദ്യ​മാ​യി സംസാ​രി​ക്കാ​നുള്ള പൗലോ​സി​ന്റെ ഉപദേശം നമ്മൾ അനുസ​രി​ക്കണം. ഒരാളു​ടെ ദേഹി​യെ​യും ആത്മാവി​നെ​യും വേർതി​രി​ക്കാൻ കഴിയുന്ന, മൂർച്ച​യുള്ള വാളു​പോ​ലെ​യാണ്‌ ബൈബിൾസ​ത്യ​ങ്ങൾ എന്ന്‌ ബൈബിൾതന്നെ സമ്മതി​ക്കു​ന്നു. അതിന്റെ അർഥം ഒരാളു​ടെ ഉള്ളിൽ മറഞ്ഞി​രി​ക്കുന്ന വികാ​ര​ങ്ങ​ളെ​യും ശരിക്കുള്ള ഉദ്ദേശ്യ​ങ്ങ​ളെ​യും പുറത്തു​കൊ​ണ്ടു​വ​രാൻ അതിന്‌ കഴിയു​മെ​ന്നാണ്‌. (എബ്രാ. 4:12) എന്നാൽ നമ്മൾ ബൈബിൾ വിദഗ്‌ധ​മാ​യി ഉപയോ​ഗി​ച്ചി​ല്ലെ​ങ്കിൽ അത്‌ അനാവ​ശ്യ​മാ​യി ആളുകളെ വിഷമി​പ്പി​ക്കു​ക​യും വേണ്ടാത്ത തർക്കങ്ങ​ളി​ലേക്ക്‌ നയിക്കു​ക​യും ചെയ്‌തേ​ക്കാം. അത്‌ എങ്ങനെ​യാ​യി​രി​ക്കും സംഭവി​ക്കു​ന്ന​തെന്ന്‌ നോക്കാം.

12 ഈ സാഹച​ര്യം ഒന്നു ഭാവന​യിൽ കാണുക. നിങ്ങൾ ശുശ്രൂ​ഷ​യിൽ ആയിരി​ക്കു​മ്പോൾ വിഗ്ര​ഹ​ങ്ങ​ളോട്‌ പതിവാ​യി പ്രാർഥി​ക്കുന്ന, കുടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ക്രിസ്‌തു​മ​സ്സും ഈസ്റ്ററും ഒക്കെ ആഘോ​ഷി​ക്കാൻ ഇഷ്ടപ്പെ​ടുന്ന ആത്മാർഥ​ത​യുള്ള ഒരു മനുഷ്യ​നെ കാണുന്നു. ജീവനി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളോട്‌ പ്രാർഥി​ക്കു​ന്നത്‌ മണ്ടത്തര​മാ​ണെ​ന്നും ക്രിസ്‌തു​മ​സ്സും ഈസ്റ്ററും ഒക്കെ വ്യാജ​മ​ത​ങ്ങ​ളിൽനിന്ന്‌ വന്ന ആഘോ​ഷ​ങ്ങ​ളാ​ണെ​ന്നും നിങ്ങൾക്ക്‌ ബൈബിൾ ഉപയോ​ഗിച്ച്‌ തെളി​യി​ക്കാൻ കഴിയും. (യശ. 44:14-20; 2 കൊരി. 6:14-17) എന്നാൽ ആദ്യസ​ന്ദർശ​ന​ത്തിൽത്തന്നെ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ, നിങ്ങൾ സത്യം പറയു​ക​യാ​യി​രി​ക്കും; പക്ഷേ നിങ്ങൾ ദൈവ​വ​ചനം വിദഗ്‌ധ​മാ​യി ഉപയോ​ഗി​ച്ചെന്ന്‌ പറയാൻ കഴിയില്ല.

സാക്ഷികളായ ഒരു ദമ്പതികൾ ഒരാളോട്‌ അദ്ദേഹത്തിന്റെ വീട്ടുവാതിൽക്കൽവെച്ച്‌ വ്യത്യസ്‌ത രീതികളിൽ സാക്ഷീകരിക്കുന്നതിന്റെ ചിത്രങ്ങൾ. വീട്ടിലെ മറ്റുള്ളവർ വീടിനകത്ത്‌ ക്രിസ്‌തുമസ്സ്‌ ട്രീ അലങ്കരിക്കുന്നത്‌ കാണാം. 1. ദമ്പതികൾ jw.org-ൽ നിന്ന്‌ “ക്രിസ്‌തുമസ്സിനെക്കുറിച്ച്‌ ബൈബിൾ എന്താണ്‌ പറയുന്നത്‌?” എന്ന ലേഖനം ആ വ്യക്തിയെ കാണിക്കുന്നു. ആ വ്യക്തി ഗൗരവത്തോടെ കൈകെട്ടി നിന്നുകൊണ്ട്‌ അവർ പറയുന്നത്‌ കേൾക്കുന്നു. 2. ദമ്പതികൾ jw.org-ൽ നിന്ന്‌ “എങ്ങനെ നല്ലൊരു അച്ഛനാകാം?” എന്ന ലേഖനം ആ വ്യക്തിയെ കാണിക്കുന്നു. അദ്ദേഹം ചിരിച്ചുകൊണ്ട്‌ അത്‌ കേട്ടുനിൽക്കുന്നു.

നിങ്ങൾക്ക്‌ എങ്ങനെ വിദഗ്‌ധ​മാ​യി സത്യം പഠിപ്പി​ക്കാം? (11-12 ഖണ്ഡികകൾ കാണുക)a


13. നമ്മുടെ വാക്കുകൾ ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ ആകാൻ എന്തു ചെയ്യാം?

13 ഉപ്പു ചേർത്ത്‌ രുചി​വ​രു​ത്തി​യ​തു​പോ​ലെ സംസാ​രി​ക്ക​ണ​മെ​ന്നും പൗലോസ്‌ പറഞ്ഞു. നമ്മൾ സത്യം വളച്ചൊ​ടി​ക്ക​ണ​മെ​ന്നോ മറച്ചു​വ​യ്‌ക്ക​ണ​മെ​ന്നോ അല്ല പൗലോസ്‌ അർഥമാ​ക്കി​യത്‌. പകരം കേൾവി​ക്കാ​രു​ടെ “രുചി” അനുസ​രിച്ച്‌ അതായത്‌, അവർക്ക്‌ ആകർഷ​ക​മായ രീതി​യിൽ സത്യം സംസാ​രി​ക്കണം എന്നാണ്‌ പൗലോസ്‌ ഉദ്ദേശി​ച്ചത്‌. (ഇയ്യോ. 12:11) അങ്ങനെ ചെയ്യു​ന്നത്‌ അത്ര എളുപ്പ​മാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഭക്ഷണത്തി​ന്റെ കാര്യം എടുത്താൽ, നമുക്ക്‌ രുചി​യാ​യി തോന്നുന്ന ഭക്ഷണം മറ്റുള്ള​വർക്കും ഇഷ്ടപ്പെ​ടും എന്ന്‌ നമ്മൾ ചിന്തി​ച്ചേ​ക്കാം. സംസാ​ര​ത്തി​ന്റെ കാര്യ​ത്തി​ലും അങ്ങനെ തോന്നാൻ സാധ്യ​ത​യുണ്ട്‌. നമുക്ക്‌ നല്ലതെന്ന്‌ തോന്നുന്ന ഒരു സംസാ​ര​രീ​തി മറ്റുള്ള​വർക്ക്‌ ആകർഷ​ക​മാ​യി​രി​ക്കു​മെന്ന്‌ നമ്മൾ ചിന്തി​ക്കും. പക്ഷേ അത്‌ അങ്ങനെ ആയിരി​ക്ക​ണ​മെ​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ചില സംസ്‌കാ​ര​ങ്ങ​ളി​ലു​ള്ളവർ തങ്ങളുടെ അഭി​പ്രാ​യം, ഉള്ളത്‌ ഉള്ളതു​പോ​ലെ നേരിട്ട്‌ പറയും; അതി​പ്പോൾ അവരെ​ക്കാൾ മുതിർന്ന​വ​രോട്‌ ആണെങ്കിൽപ്പോ​ലും. എന്നാൽ വേറെ സംസ്‌കാ​ര​ങ്ങ​ളി​ലു​ള്ള​വർക്ക്‌ അത്‌ കേൾക്കു​മ്പോൾ ഇഷ്ടപ്പെ​ട​ണ​മെ​ന്നില്ല. അത്‌ മര്യാ​ദ​കേ​ടാ​യി​പ്പോ​ലും അവർക്ക്‌ തോന്നി​യേ​ക്കാം. പൗലോസ്‌ പറഞ്ഞത്‌ ‘ഓരോ​രു​ത്തർക്കും എങ്ങനെ മറുപടി കൊടു​ക്ക​ണ​മെന്നു അറിഞ്ഞി​രി​ക്കണം’ എന്നാണ്‌. അതിന്റെ അർഥം നമ്മുടെ ഇഷ്ടമോ സംസ്‌കാ​ര​മോ അനുസ​രി​ച്ചല്ല, കേൾവി​ക്കാ​രന്റെ ഇഷ്ടമനു​സ​രിച്ച്‌ വാക്കു​കൾക്ക്‌ രുചി വരുത്ത​ണ​മെ​ന്നാണ്‌.

സത്യം സംസാ​രി​ക്കേ​ണ്ടത്‌ എപ്പോൾ?

14. ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ തനിക്ക്‌ അറിയാ​വുന്ന എല്ലാ കാര്യ​ങ്ങ​ളും യേശു ശിഷ്യ​ന്മാ​രെ പഠിപ്പി​ച്ചോ? വിശദീ​ക​രി​ക്കുക.

14 യേശു എപ്പോ​ഴും തന്റെ അനുഗാ​മി​ക​ളോട്‌ ഹൃദ്യ​മാ​യി സംസാ​രി​ച്ചു. അവരെ ദയയോ​ടെ പല കാര്യ​ങ്ങ​ളും പഠിപ്പി​ച്ചു. (മർക്കോ. 6:34) എന്നാൽ അവർക്ക്‌ ഇനിയും കുറെ പഠിക്കാ​നു​ണ്ടാ​യി​രു​ന്നു. തനിക്ക്‌ അറിയാ​വുന്ന എല്ലാ കാര്യ​ങ്ങ​ളും അവരെ അപ്പോൾത്തന്നെ പഠിപ്പി​ക്കാൻ യേശു ശ്രമി​ച്ചില്ല. അവരുടെ പരിമി​തി​ക​ളെ​ക്കു​റിച്ച്‌ യേശു ചിന്തിച്ചു. ചില സത്യങ്ങൾ അവരെ അറിയി​ക്കാ​നുള്ള സമയമാ​യി​ട്ടില്ല എന്ന്‌ യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. ആ സത്യങ്ങൾ അവർക്ക്‌ ഉൾക്കൊ​ള്ളാൻ പറ്റി​ല്ലെന്ന്‌ യേശു ഒരിക്കൽ പറയു​ക​പോ​ലും ചെയ്‌തു. (യോഹ. 16:12) ഇത്‌ നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

15. നമുക്ക്‌ അറിയാ​വു​ന്ന​തെ​ല്ലാം ഒറ്റയടിക്ക്‌ ബൈബിൾവി​ദ്യാർഥി​കളെ പഠിപ്പി​ക്ക​ണോ? വിശദീ​ക​രി​ക്കുക. (സുഭാ​ഷി​തങ്ങൾ 25:11) (ചിത്ര​വും കാണുക.)

15 യേശു​വി​ന്റെ മാതൃക നമുക്ക്‌ എങ്ങനെ അനുക​രി​ക്കാം? സത്യം അറിയാം എന്നതു​കൊണ്ട്‌, നമുക്ക്‌ അറിയാ​വുന്ന എല്ലാ കാര്യ​ങ്ങ​ളും ഒറ്റയടിക്ക്‌ മറ്റുള്ള​വരെ പഠിപ്പി​ക്കണം എന്നില്ല. നമ്മൾ ആളുക​ളു​ടെ സാഹച​ര്യം കണക്കി​ലെ​ടു​ക്കണം. കുടും​ബ​ത്തോ​ടൊ​പ്പം ക്രിസ്‌തു​മ​സ്സും ഈസ്റ്ററും ആഘോ​ഷി​ക്കാൻ ഇഷ്ടപ്പെ​ടുന്ന ആ വ്യക്തി​യെ​ക്കു​റിച്ച്‌ നമുക്ക്‌ ഒന്നുകൂ​ടി ചിന്തി​ക്കാം. ക്രിസ്‌തു​മ​സ്സിന്‌ ഒന്നോ രണ്ടോ ആഴ്‌ച മുമ്പ്‌ ആ വ്യക്തി​യോ​ടൊ​പ്പം നിങ്ങൾ ബൈബിൾപ​ഠനം തുടങ്ങി​യി​രി​ക്കു​ക​യാണ്‌. അത്തരം ആചാരങ്ങൾ വ്യാജ​മ​ത​ങ്ങ​ളിൽനിന്ന്‌ ഉത്ഭവി​ച്ച​വ​യാ​ണെ​ന്നും ദൈവം അത്‌ അംഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും നമുക്ക്‌ അറിയാം. എന്നാൽ ആ വ്യക്തി ക്രിസ്‌തു​മസ്സ്‌ ആഘോ​ഷി​ക്കു​ന്നത്‌ പെട്ടെ​ന്നു​തന്നെ നിറു​ത്തു​മെന്ന്‌ പ്രതീ​ക്ഷി​ച്ചു​കൊണ്ട്‌ അവ തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മാ​ണെന്ന്‌ അപ്പോൾത്തന്നെ കാണി​ച്ചു​കൊ​ടു​ത്താൽ അവരോട്‌ നമ്മൾ ഹൃദ്യ​മാ​യി സംസാ​രി​ക്കു​ക​യാ​യി​രി​ക്കു​മോ? ചില വിദ്യാർഥി​കൾ ബൈബി​ളിൽനിന്ന്‌ പഠിച്ച കാര്യങ്ങൾ പെട്ടെ​ന്നു​തന്നെ അനുസ​രി​ക്കു​മെ​ന്നത്‌ ശരിയാണ്‌. എന്നാൽ മറ്റു ചിലർക്ക്‌ അവരുടെ ചിന്തകൾക്കും പ്രവൃ​ത്തി​കൾക്കും മാറ്റം വരുത്താൻ സമയം വേണ്ടി​വ​രും. അതു​കൊണ്ട്‌ വിദ്യാർഥി​കൾ അറിയേണ്ട കാര്യങ്ങൾ ഉചിത​മായ സമയത്ത്‌ അതായത്‌, അവർക്ക്‌ ഉൾക്കൊ​ള്ളാൻ പറ്റുന്ന സമയത്ത്‌ അവരോട്‌ പറയു​ന്നെ​ങ്കിൽ നമ്മൾ അവരെ പുരോ​ഗ​മി​ക്കാൻ സഹായി​ക്കു​ക​യാ​യി​രി​ക്കും.—സുഭാ​ഷി​തങ്ങൾ 25:11 വായി​ക്കുക.

മുമ്പ്‌ കണ്ട ചിത്രത്തിലെ ദമ്പതികൾ അതേ വ്യക്തിയോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽവെച്ച്‌ “ജീവിതം ആസ്വദിക്കാം” ലഘുപത്രിക പഠിക്കുന്നു. അടുത്തായി ക്രിസ്‌തുമസ്സ്‌ ട്രീയും കാണാം.

സത്യം എപ്പോൾ, എത്ര​ത്തോ​ളം പറയണം എന്നു തീരു​മാ​നി​ക്കാൻ യേശു​വി​ന്റെ മാതൃക സഹായി​ക്കും (15-ാം ഖണ്ഡിക കാണുക)


16. ‘സത്യത്തിൽ നടക്കാൻ’ ബൈബിൾവി​ദ്യാർഥി​കളെ എങ്ങനെ സഹായി​ക്കാം?

16 യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നത്‌ എത്രയ​ധി​കം സന്തോഷം തരുന്ന ഒരു കാര്യ​മാണ്‌! ‘സത്യത്തിൽ നടക്കു​ന്ന​തിന്‌’ അവരെ സഹായി​ക്കാൻ ഇക്കാര്യ​ങ്ങൾ നമുക്ക്‌ ചെയ്യാം: എപ്പോ​ഴും അവർക്ക്‌ നല്ല ഒരു മാതൃ​ക​യാ​യി​രി​ക്കുക. (3 യോഹ. 3, 4) ദൈവ​വ​ച​ന​ത്തി​ലെ വാഗ്‌ദാ​നങ്ങൾ നിങ്ങൾ വിശ്വ​സി​ക്കു​ന്നു എന്ന്‌ നിങ്ങളു​ടെ ജീവി​ത​ത്തി​ലൂ​ടെ അവർ കാണട്ടേ. ഇനി, ശരിയായ ഉദ്ദേശ്യ​ത്തോ​ടെ​യാ​യി​രി​ക്കണം നിങ്ങൾ സത്യം സംസാ​രി​ക്കു​ന്നത്‌. മറ്റുള്ള​വരെ സത്യം പഠിപ്പി​ക്കു​മ്പോൾ ഉചിത​മായ സമയത്ത്‌, ദയയോ​ടെ​യുള്ള വാക്കുകൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഹൃദ്യ​മാ​യി സംസാ​രി​ക്കുക. അതു​പോ​ലെ മഹത്ത്വം യഹോ​വ​യ്‌ക്കാണ്‌ കിട്ടു​ന്ന​തെന്ന്‌ ഉറപ്പു​വ​രു​ത്തുക. ഇങ്ങനെ​യൊ​ക്കെ ചെയ്യു​മ്പോൾ സത്യത്തി​ന്റെ ദൈവ​മായ യഹോ​വ​യെ​യാണ്‌ നിങ്ങൾ ആരാധി​ക്കു​ന്ന​തെന്നു തെളി​യി​ക്കു​ക​യാ​യി​രി​ക്കും.

ഈ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ നിങ്ങൾ എന്താണു പഠിച്ചത്‌?

  • പ്രവൃ​ത്തി​കൾ 17:27

  • കൊ​ലോ​സ്യർ 4:6

  • സുഭാ​ഷി​തങ്ങൾ 25:11

ഗീതം 160 “സന്തോ​ഷ​വാർത്ത!”

a ചിത്രത്തിന്റെ വിവരണം: ആദ്യത്തെ ചിത്ര​ത്തിൽ, വീട്ടു​കാ​രന്റെ വീട്ടി​ലുള്ള ക്രിസ്‌തു​മസ്സ്‌ ട്രീ കണ്ടിട്ട്‌ സഹോ​ദരൻ ക്രിസ്‌തു​മ​സ്സി​ന്റെ വ്യാജമത ഉത്ഭവ​ത്തെ​ക്കു​റിച്ച്‌ പറയുന്ന ഒരു ലേഖനം അദ്ദേഹത്തെ കാണി​ക്കു​ന്നു. രണ്ടാമത്തെ ചിത്ര​ത്തിൽ, ഒരു നല്ല അപ്പനാ​യി​രി​ക്കാൻ എങ്ങനെ കഴിയു​മെന്ന്‌ വിശദീ​ക​രി​ക്കുന്ന ഒരു ലേഖനം സഹോ​ദരൻ വീട്ടു​കാ​രനെ കാണി​ക്കു​ന്നു. ഇതിൽ ഏത്‌ രീതി​യാണ്‌ നല്ലത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക