വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ഫെബ്രുവരി പേ. 26-29
  • മക്കൾ “യഹോവ നൽകുന്ന പൈതൃ​ക​സ്വത്ത്‌”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മക്കൾ “യഹോവ നൽകുന്ന പൈതൃ​ക​സ്വത്ത്‌”
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കാരണങ്ങൾ
  • യഹോവ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌
  • നിങ്ങൾ വിജയി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു
  • മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ പഠിപ്പി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • മാതാ​പി​താ​ക്കളേ, യഹോ​വയെ സ്‌നേ​ഹി​ക്കാൻ മക്കളെ സഹായി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • മാതാപിതാക്കളേ, കുടുംബത്തിനുവേണ്ടി കരുതുവിൻ
    2005 വീക്ഷാഗോപുരം
  • ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ഫെബ്രുവരി പേ. 26-29
തങ്ങളുടെ കുഞ്ഞുമകളെ അപ്പനും അമ്മയും ചേർന്ന്‌ കെട്ടിപ്പിടിക്കുന്നു.

മക്കൾ “യഹോവ നൽകുന്ന പൈതൃ​ക​സ്വത്ത്‌”

“പൈതൃ​ക​സ്വത്ത്‌” എന്നു പറയു​മ്പോൾ നിങ്ങളു​ടെ മനസ്സി​ലേ​ക്കു​വ​രു​ന്നത്‌ എന്താണ്‌? പണമോ കുറച്ച്‌ സ്ഥലമോ പാരമ്പ​ര്യ​മാ​യി കൈമാ​റി​ക്കി​ട്ടിയ വിലപി​ടി​പ്പുള്ള എന്തെങ്കി​ലും വസ്‌തു​വോ ഒക്കെയാ​യി​രി​ക്കാം. കൈമാ​റി​ക്കി​ട്ടി​യത്‌ എന്താ​ണെ​ങ്കി​ലും നിങ്ങൾ അതിനെ വില​പ്പെ​ട്ട​താ​യി കാണു​ക​യും കാത്തു​സൂ​ക്ഷി​ക്കു​ക​യും ചെയ്യും.

‘യഹോവ നൽകുന്ന പൈതൃ​ക​സ്വ​ത്താണ്‌’ മക്കൾ എന്നു ബൈബിൾ പറയുന്നു. (സങ്കീ. 127:3, അടിക്കു​റിപ്പ്‌.) അതു​കൊ​ണ്ടു​തന്നെ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ മക്കളെ സ്വർഗീ​യ​പി​താ​വിൽനി​ന്നുള്ള വില​യേ​റിയ സമ്മാന​ങ്ങ​ളാ​യി​ട്ടാ​ണു കാണു​ന്നത്‌. സകല ശ്രമവും ചെയ്‌ത്‌ മക്കളുടെ ജീവി​താ​വ​ശ്യ​ങ്ങ​ളും, വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങ​ളും നടത്തി​ക്കൊ​ടു​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു.

എന്നാൽ സങ്കടക​ര​മായ കാര്യം, ചില മാതാ​പി​താ​ക്കൾ മക്കളെ ദൈവ​ത്തിൽനി​ന്നുള്ള സമ്മാന​മാ​യി​ട്ടല്ല കാണു​ന്നത്‌. (യശ. 49:15; 2 തിമൊ. 3:1-3) ഇനി മറ്റു ചിലർക്ക്‌, മക്കൾക്കു​വേണ്ടി നന്നായി കരുത​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും തങ്ങൾക്ക്‌ നോക്കാ​നാ​കു​ന്ന​തി​ലും കൂടുതൽ കുട്ടികൾ ഉള്ളതു​കൊണ്ട്‌ അവർക്ക്‌ അതിനു കഴിയു​ന്നില്ല. ഇങ്ങനെ ഒരു സാഹച​ര്യ​ത്തി​ലേക്ക്‌ മാതാ​പി​താ​ക്കൾ എത്തുന്ന​തി​ന്റെ ചില കാരണങ്ങൾ എന്തെല്ലാ​മാണ്‌? യഹോവ എന്താണു മാതാ​പി​താ​ക്ക​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌? മക്കളെ നല്ല രീതി​യിൽ വളർത്താൻ മാതാ​പി​താ​ക്കൾക്ക്‌ എങ്ങനെ കഴിയും?

കാരണങ്ങൾ

  • സമൂഹ​ത്തിൽനി​ന്നും കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നും ഉള്ള സമ്മർദങ്ങൾ. ലോക​ത്തി​ലെ ചില സ്ഥലങ്ങളിൽ, കൂടുതൽ മക്കളു​ള്ള​വർക്കു സമൂഹ​ത്തിൽനിന്ന്‌ കൂടുതൽ ആദരവ്‌ ലഭിക്കു​ന്നു. അതു​കൊ​ണ്ടു​തന്നെ ദമ്പതി​കൾക്കു കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നോ അയൽക്കാ​രിൽനി​ന്നോ കൂടുതൽ മക്കൾ ഉണ്ടായി​രി​ക്കാ​നുള്ള സമ്മർദം നേരി​ട്ടേ​ക്കാം. അങ്ങനെ തങ്ങൾക്കു നോക്കാൻ പറ്റുന്ന​തി​നെ​ക്കാൾ കൂടുതൽ മക്കളെ വളർത്താൻ അവർ നിർബ​ന്ധി​ത​രാ​കു​ന്നു.

  • ഭാവി​യെ​ക്കു​റി​ച്ചുള്ള ഉത്‌കണ്‌ഠ. ചില ദേശങ്ങ​ളിൽ പോഷ​കാ​ഹാ​ര​ക്കു​റ​വും രോഗ​ങ്ങ​ളും ചികി​ത്സാ​സൗ​ക​ര്യ​ങ്ങ​ളു​ടെ കുറവും കാരണം ശിശു​മ​രണം കൂടു​ത​ലാണ്‌. ഒരുപാ​ടു മക്കളു​ണ്ടെ​ങ്കിൽ അവരിൽ ചില​രെ​ങ്കി​ലും ആരോ​ഗ്യ​ത്തോ​ടെ വളർന്നു​വ​രു​മെന്ന പ്രതീ​ക്ഷ​യാണ്‌ അവിട​ങ്ങ​ളി​ലെ ചില ദമ്പതി​കൾക്കു​ള്ളത്‌. ഇനി മറ്റു ചിലർ, പ്രായ​മാ​കു​മ്പോൾ തങ്ങളെ ശുശ്രൂ​ഷി​ക്കാൻ ആളുണ്ടാ​കേ​ണ്ട​തി​നു കുറെ മക്കളെ വളർത്താൻ തീരു​മാ​നി​ച്ചേ​ക്കാം. പ്രായ​മാ​യ​വരെ നോക്കാൻ ഗവൺമെന്റ്‌ സൗകര്യ​ങ്ങ​ളി​ല്ലാത്ത സ്ഥലങ്ങളി​ലാണ്‌ ആ ചിന്ത കൂടു​ത​ലാ​യു​ള്ളത്‌.

  • കുടും​ബാ​സൂ​ത്രണം. ഗർഭനി​രോ​ധ​ന​ത്തി​നാ​യുള്ള ഉത്‌പ​ന്ന​ങ്ങ​ളു​ടെ ലഭ്യത​ക്കു​റ​വാണ്‌ ചില നാടു​ക​ളി​ലെ പ്രശ്‌നം. മറ്റു ചില ദമ്പതി​കൾക്ക്‌, അവ ലഭ്യമാ​ണെ​ങ്കി​ലും ഗുണനി​ല​വാ​രം തീരെ കുറവാ​യ​തു​കൊണ്ട്‌ അതു തങ്ങളുടെ ആരോ​ഗ്യ​ത്തെ ബാധി​ക്കു​മോ എന്ന പേടി​യാണ്‌. ഇനി വേറെ സ്ഥലങ്ങളി​ലു​ള്ള​വർക്ക്‌ അവയുടെ ഉയർന്ന വിലയാണ്‌ പ്രശ്‌നം.a

യഹോവ മാതാ​പി​താ​ക്ക​ളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌

ഒരു കുടുംബം സന്തോഷത്തോടെ ഒരു പാർക്കിൽ ഒരുമിച്ച്‌ സമയം ചെലവഴിക്കുന്നു. കൗമാരത്തിലുള്ള തന്റെ മകൾ തുറന്നുസംസാരിക്കുമ്പോൾ അപ്പൻ അതു ശ്രദ്ധിച്ചുകേൾക്കുന്നു. അതേസമയം അമ്മ തന്റെ ഇളയ മകനോടൊപ്പം ബോൾ എറിഞ്ഞുകളിക്കുന്നു.

മക്കളിൽ ഓരോ​രു​ത്ത​രു​ടെ​യും കൂടെ സമയം ചെലവഴിക്കുക

കുട്ടി​ക​ളു​ടെ ജീവി​താ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റി​ക്കൊ​ടു​ക്കുക. പ്രായ​പൂർത്തി​യാ​കു​ന്ന​തു​വരെ കുട്ടി​കൾക്കു ജീവി​ക്കാൻ ആവശ്യ​മായ കാര്യങ്ങൾ ചെയ്‌തു​കൊ​ടു​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യഹോവ എൽപ്പി​ച്ചി​രി​ക്കു​ന്നതു മാതാ​പി​താ​ക്ക​ളെ​യാണ്‌. ഓരോ കുട്ടി​ക്കും വേണ്ട ഭക്ഷണവും വസ്‌ത്ര​വും പാർപ്പി​ട​വും ഉണ്ടായി​രി​ക്കു​ന്ന​തി​നു മാതാ​പി​താ​ക്കൾ കഠിനാ​ധ്വാ​നം ചെയ്യാൻ യഹോവ പ്രതീ​ക്ഷി​ക്കു​ന്നു. അതു​പോ​ലെ അവർ കുട്ടി​കൾക്കു വേണ്ട വിദ്യാ​ഭ്യാ​സം കൊടു​ക്ക​ണ​മെ​ന്നും യഹോവ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ മക്കൾക്കു ശരിയായ വിദ്യാ​ഭ്യാ​സ​വും പരിശീ​ല​ന​വും വ്യക്തി​പ​ര​മായ ശ്രദ്ധയും കിട്ടു​ന്ന​തിന്‌, അവർ പ്രായ​പൂർത്തി​യാ​കു​ന്ന​തു​വരെ തങ്ങളോ​ടൊ​പ്പം കഴിയാൻ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്നു. അല്ലാതെ, മക്കളെ സ്‌കൂൾപ​ഠ​ന​ത്തി​നാ​യി വീട്ടിൽനിന്ന്‌ ദൂരെ നിറു​ത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ അവർ പെട്ടെന്ന്‌ ചിന്തി​ക്കില്ല. അങ്ങനെ​യാ​കു​മ്പോൾ ഓരോ കുട്ടി​ക്കും താൻ സുരക്ഷി​ത​നാ​ണെ​ന്നും തന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടെ​ന്നും തോന്നും. അതേസ​മയം അച്ഛനമ്മ​മാർ സമ്പന്നരാ​യി​രി​ക്ക​ണ​മെന്ന്‌ യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. ശരിക്കും പറഞ്ഞാൽ തന്റെ സ്വന്തം മകനെ യഹോവ വളർത്താൻ ഏൽപ്പി​ച്ചതു സാമ്പത്തി​ക​മാ​യി അധിക​മൊ​ന്നു​മി​ല്ലാത്ത, എന്നാൽ കഠിനാ​ധ്വാ​നം ചെയ്യാൻ മനസ്സുള്ള ഒരു അപ്പനെ​യും അമ്മയെ​യും ആണ്‌.—മത്താ. 13:55, 56; ലൂക്കോ. 2:24.

ബൈബിൾത​ത്ത്വം: “തനിക്കു​ള്ള​വർക്കു​വേണ്ടി, പ്രത്യേ​കിച്ച്‌ സ്വന്തകു​ടും​ബ​ത്തി​നു​വേണ്ടി, കരുതാ​ത്ത​യാൾ വിശ്വാ​സം തള്ളിക്ക​ളഞ്ഞ്‌ അവിശ്വാ​സി​യെ​ക്കാൾ മോശ​മാ​യി​രി​ക്കു​ന്നു.”—1 തിമൊ. 5:8.

പ്രായ​മാ​കു​മ്പോൾ മാതാ​പി​താ​ക്കൾക്കു സഹായം ആവശ്യ​മാ​യി​വ​ന്നേ​ക്കാ​മെന്ന്‌ യഹോ​വ​യ്‌ക്ക്‌ അറിയാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ മാതാ​പി​താ​ക്കൾക്കു വേണ്ട സഹായങ്ങൾ ചെയ്‌തു​കൊ​ടു​ത്തു​കൊണ്ട്‌ മക്കൾക്ക്‌ അവരെ ബഹുമാ​നി​ക്കാ​നു​മാ​കും. (പുറ. 20:12; 1 തിമൊ. 5:4) എന്നാൽ മക്കൾ ഭാവി​യിൽ തങ്ങളെ എങ്ങനെ നോക്കും എന്നല്ല, പകരം തങ്ങൾക്കു മക്കളെ എങ്ങനെ നന്നായി നോക്കാൻ പറ്റു​മെ​ന്നാ​ണു മാതാ​പി​താ​ക്കൾ പ്രധാ​ന​മാ​യും ചിന്തി​ക്കേ​ണ്ടത്‌. യഹോവ അതാണു പ്രതീ​ക്ഷി​ക്കു​ന്നത്‌.—2 കൊരി. 12:14.

ആത്മീയ​മാ​യി കരുതുക. യഹോ​വയെ സ്‌നേ​ഹി​ക്കാ​നും ആരാധി​ക്കാ​നും മക്കളെ പഠിപ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്കുണ്ട്‌. മക്കൾക്ക്‌ ആത്മീയ​പ​രി​ശീ​ലനം കൊടു​ക്കു​ന്നത്‌ ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു കാര്യ​മാ​യി യഹോവ കാണുന്നു.—ആവ. 6:6, 7.

ബൈബിൾത​ത്ത്വം: “നിങ്ങളു​ടെ മക്കളെ . . . യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും ഉപദേ​ശ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രുക.”—എഫെ. 6:4.

നിങ്ങൾ വിജയി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു

ഒരു ദമ്പതികൾ വീട്ടിൽ ഒരുമിച്ചിരുന്ന്‌ സംസാരിക്കുന്നു. അവരുടെ മുന്നിലുള്ള മേശയിൽ ബൈബിൾ തുറന്നിരിപ്പുണ്ട്‌.

എത്ര മക്കൾ വേണ​മെന്ന്‌ മുന്നമേ സംസാ​രിച്ച്‌ തീരുമാനിക്കുക

മുൻകൂ​ട്ടി പ്ലാൻ ചെയ്യുക. നിങ്ങൾക്കു കുട്ടികൾ വേണ​മെന്ന്‌ ആഗ്രഹ​മു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ നന്നായി ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഒരുപാ​ടു കുട്ടി​ക​ളു​ണ്ടാ​യാൽ അവർക്കെ​ല്ലാം വേണ്ട ഭക്ഷണവും വസ്‌ത്ര​വും വിദ്യാ​ഭ്യാ​സ​വും കൊടു​ക്കാൻ നിങ്ങളു​ടെ കൈയിൽ പണമു​ണ്ടോ? ഇല്ലെങ്കിൽ എത്ര കുട്ടികൾ വേണ​മെന്നു നിങ്ങൾ ഇണയോ​ടൊ​പ്പം ഇരുന്ന്‌ പ്ലാൻ ചെയ്യുക. അങ്ങനെ ചെയ്യുന്ന സമയത്ത്‌, യഹോവ പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഓരോ കുട്ടി​യെ​യും വളർത്താൻ നിങ്ങൾക്കു പറ്റണമെന്ന കാര്യ​വും മനസ്സിൽപ്പി​ടി​ക്കണം. ജീവി​ത​ത്തിൽ എല്ലാ കാര്യ​ങ്ങ​ളും പ്ലാൻ ചെയ്‌ത​തു​പോ​ലെ​തന്നെ നടക്കണ​മെ​ന്നി​ല്ലെന്ന്‌ യഹോ​വ​യ്‌ക്കും അറിയാം. (സഭാ. 9:11) പക്ഷേ, നല്ല മാതാ​പി​താ​ക്ക​ളാ​കാൻ നിങ്ങൾ ആത്മാർഥ​ശ്രമം ചെയ്യു​മ്പോൾ യഹോവ അതിനെ അനു​ഗ്ര​ഹി​ക്കും.

ബൈബിൾത​ത്ത്വ​ങ്ങൾ: “പരി​ശ്ര​മ​ശാ​ലി​യു​ടെ പദ്ധതികൾ വിജയി​ക്കും; എന്നാൽ എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.”—സുഭാ. 21:5.

“നിങ്ങളിൽ ഒരാൾ ഒരു ഗോപു​രം പണിയാൻ ആഗ്രഹി​ക്കു​ന്നെന്നു കരുതുക. അതു തീർക്കാൻ വേണ്ടതു കൈയി​ലു​ണ്ടോ എന്ന്‌ അറിയാൻ ആദ്യം ഇരുന്ന്‌ ചെലവ്‌ കണക്കു​കൂ​ട്ടി​നോ​ക്കി​ല്ലേ?”—ലൂക്കോ. 14:28.

കുടും​ബ​ത്തിൽ യഹോ​വയെ ഒന്നാമ​തു​വെ​ക്കുക. നിങ്ങളു​ടെ കുടും​ബ​ത്തിന്‌ ഏറ്റവും പ്രധാനം യഹോ​വയെ ആരാധി​ക്കു​ന്ന​താ​യി​രി​ക്കണം. നിങ്ങൾക്ക്‌ ഇപ്പോൾത്തന്നെ കുട്ടി​ക​ളു​ണ്ടെ​ങ്കിൽ അവരെ ഓരോ​രു​ത്ത​രെ​യും യഹോ​വയെ സ്‌നേ​ഹി​ക്കാൻ പഠിപ്പി​ക്കേ​ണ്ട​തുണ്ട്‌. മീറ്റി​ങ്ങു​ക​ളിൽ ശ്രദ്ധി​ച്ചി​രി​ക്കാ​നും അതിൽനിന്ന്‌ പഠിക്കാ​നും അവരെ സഹായി​ക്കുക. എല്ലാ ആഴ്‌ച​യും കുടും​ബാ​രാ​ധന മുടങ്ങാ​തെ നടത്തുക. കുട്ടി​കളെ ശുശ്രൂ​ഷ​യിൽ പരിശീ​ലി​പ്പി​ക്കുക. മാതാ​പി​താ​ക്ക​ളായ നിങ്ങളു​ടെ ഉത്തരവാ​ദി​ത്വം മൂത്ത മക്കളെ​യോ മറ്റു ബന്ധുക്ക​ളെ​യോ ഏൽപ്പി​ക്ക​രുത്‌. യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വ​രാ​യി മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ സമയവും ശ്രമവും ആവശ്യ​മാണ്‌. എങ്കിലും അതിൽനിന്ന്‌ കിട്ടുന്ന അനു​ഗ്ര​ഹങ്ങൾ വലുതാ​യി​രി​ക്കും.

ബൈബിൾത​ത്ത്വം: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കു​ന്ന​തി​നെ​ക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹ. 4.b

യഹോ​വ​യിൽ ആശ്രയി​ക്കുക. നിങ്ങൾ കുട്ടികൾ വേണ​മെന്ന്‌ ആഗ്രഹി​ക്കു​ന്ന​വ​രോ അല്ലെങ്കിൽ ഇപ്പോൾത്തന്നെ കുട്ടികൾ ഉള്ളവരോ ആണെങ്കിൽ, നിങ്ങളു​ടെ പ്രദേ​ശത്തെ സംസ്‌കാ​ര​ത്തെ​ക്കാ​ളും രീതി​ക​ളെ​ക്കാ​ളും പ്രധാനം യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളാ​ണെന്ന്‌ എപ്പോ​ഴും ഓർക്കുക.

ചിത്രങ്ങൾ: 1. മാതാപിതാക്കൾ തങ്ങളുടെ മകനോടൊപ്പം മീറ്റിങ്ങിൽ ഒരുമിച്ചിരിക്കുന്നു. അഭിപ്രായം പറയാനായി മകൻ കൈ ഉയർത്തുന്നു. 2. ഒരു കുടുംബം ഒരുമിച്ച്‌ ശുശ്രൂഷയിൽ പ്രവർത്തിക്കുന്നു. അപ്പൻ തന്റെ കൗമാരക്കാരിയായ മകളോടൊപ്പവും അമ്മ ഇളയ രണ്ട്‌ മക്കളോടൊപ്പവും പ്രവർത്തിക്കുന്നു.

യഹോ​വയെ ആരാധി​ക്കു​ന്ന​വ​രാ​യി മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രാൻ നല്ല സമയവും ശ്രമവും ആവശ്യമാണ്‌

ഒരുപാ​ടു മക്കൾ വേണ്ടാ എന്നാണു നിങ്ങൾ തീരു​മാ​നി​ക്കു​ന്ന​തെ​ങ്കി​ലും വാർധ​ക്യ​ത്തിൽ യഹോവ നിങ്ങൾക്കു​വേണ്ടി കരുതു​മെന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. വയസ്സാ​കു​മ്പോൾ നിങ്ങൾക്കു​വേണ്ടി പണം കണ്ടെത്താ​നുള്ള ഒരു “വാർധ​ക്യ​കാല പദ്ധതി​യാ​യി” മക്കളെ ഒരിക്ക​ലും കാണരുത്‌; മറ്റുള്ള​വ​രു​ടെ വീക്ഷണം ചില​പ്പോൾ അതായി​രു​ന്നേ​ക്കാ​മെ​ങ്കി​ലും. നിങ്ങളെ നോക്കാൻ ആരുമു​ണ്ടാ​കില്ല എന്നു പേടി​ക്കേ​ണ്ട​തില്ല. യഹോവ നിങ്ങൾക്കാ​യി കരുതു​മെന്ന്‌ ഉറപ്പ്‌ തന്നിട്ടുണ്ട്‌. യഹോവ എപ്പോ​ഴും വാക്കു പാലി​ക്കു​ന്ന​യാ​ളാണ്‌.—യോശു. 23:14.

ബൈബിൾത​ത്ത്വ​ങ്ങൾ: “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയി​ക്കുക; സ്വന്തം വിവേ​ക​ത്തിൽ ആശ്രയം വെക്കരുത്‌. എന്തു ചെയ്യു​മ്പോ​ഴും ദൈവത്തെ ഓർത്തു​കൊ​ള്ളുക; അപ്പോൾ ദൈവം നിന്റെ വഴികൾ നേരെ​യാ​ക്കും.”—സുഭാ. 3:5, 6.

“ഞാൻ ഒരിക്കൽ ചെറു​പ്പ​മാ​യി​രു​ന്നു, ഇപ്പോ​ഴോ പ്രായം ചെന്നി​രി​ക്കു​ന്നു; എന്നാൽ, ഒരു നീതി​മാൻപോ​ലും ഉപേക്ഷി​ക്ക​പ്പെ​ട്ട​താ​യോ അവന്റെ മക്കൾ ആഹാരം ഇരക്കു​ന്ന​താ​യോ ഇതുവരെ കണ്ടിട്ടില്ല.”—സങ്കീ. 37:25.

“അതു​കൊണ്ട്‌ ദൈവ​രാ​ജ്യ​ത്തി​നും ദൈവ​നീ​തി​ക്കും എപ്പോ​ഴും ഒന്നാം സ്ഥാനം കൊടു​ക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.”—മത്താ. 6:33.

മക്കൾ യഹോവ നൽകുന്ന അമൂല്യ​സ​മ്മാ​ന​ങ്ങ​ളാണ്‌. യഹോവ വിശ്വ​സിച്ച്‌ എൽപ്പി​ച്ചി​രി​ക്കുന്ന മക്കളെ ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ നന്നായി നോക്കു​മ്പോൾ യഹോവ അതിൽ എത്രയ​ധി​കം സന്തോ​ഷി​ക്കും! അവർ സ്‌നേ​ഹ​ത്തോ​ടെ മക്കളുടെ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നു. അവർ എത്ര മക്കൾ വേണ​മെന്നു മുന്നമേ പ്ലാൻ ചെയ്യുന്നു. പ്രാ​ദേ​ശിക സംസ്‌കാ​ര​ത്തെ​ക്കാ​ളും രീതി​ക​ളെ​ക്കാ​ളും യഹോവ ആവശ്യ​പ്പെ​ടുന്ന കാര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ക്കു​ന്നു. ഇങ്ങനെ​യെ​ല്ലാം ചെയ്യു​മ്പോൾ തങ്ങളുടെ മക്കൾ ഒരു അമൂല്യ​സ​മ്മാ​ന​മാ​ണെന്ന്‌, ‘യഹോവ നൽകി​യി​രി​ക്കുന്ന പൈതൃ​ക​സ്വ​ത്താ​ണെന്ന്‌’ ക്രിസ്‌തീ​യ​ദ​മ്പ​തി​കൾ കാണി​ക്കു​ക​യാ​യി​രി​ക്കും.

ആ തീരു​മാ​ന​ത്തിൽ അവർ ദുഃഖി​ക്കു​ന്നി​ല്ല

ഒരു പിതാവ്‌ ഭാര്യയോടും തന്റെ ചെറിയ രണ്ട്‌ മക്കളോടും ഒപ്പം കുടുംബാരാധന നടത്തുന്നു.

ഒരുപാ​ടു കുട്ടികൾ വേണ്ടാ എന്നു തീരു​മാ​നി​ക്കുന്ന മാതാ​പി​താ​ക്കൾക്ക്‌ എന്തെങ്കി​ലും പ്രശ്‌നങ്ങൾ നേരി​ടേ​ണ്ടി​വ​രു​മോ? സാമ്പത്തി​ക​ബു​ദ്ധി​മുട്ട്‌ നേരി​ടുന്ന സ്ഥലങ്ങളി​ലെ പലരെ​യും സംബന്ധിച്ച്‌ ഇതു വലി​യൊ​രു ചോദ്യം​ത​ന്നെ​യാണ്‌. അത്തരം രാജ്യ​ങ്ങ​ളി​ലെ ചില കുടും​ബ​നാ​ഥ​ന്മാർ ഇതെക്കു​റിച്ച്‌ പറയു​ന്നത്‌ എന്താ​ണെന്നു നമുക്കു നോക്കാം.

കുറെ മക്കളുള്ള ഒരു കുടും​ബ​മു​ണ്ടാ​യി​രി​ക്കാൻ നിങ്ങൾക്കു സമ്മർദം നേരി​ട്ടി​ട്ടു​ണ്ടോ?

“ഉണ്ട്‌. സഭയിലെ ചില സഹോ​ദ​ര​ങ്ങ​ളിൽനി​ന്നു​പോ​ലും. ഒരു ദമ്പതികൾ ഞങ്ങളോ​ടു പറഞ്ഞു: ‘അതെന്താ ഒരു മോൻ മതി​യെ​ന്നു​വെ​ച്ചത്‌? ഇവിടെ ആഫ്രി​ക്ക​യിൽ ഒരു മകനു​ണ്ടെന്നു പറഞ്ഞാൽ മക്കൾ ഇല്ലാത്ത​തു​പോ​ലെ​യാണ്‌. രണ്ടു പേരാ​ണെ​ങ്കിൽ ഒരാൾ ഉള്ളതു​പോ​ലെ​യും.’ ഞങ്ങൾക്കു രണ്ടാമത്തെ മോൾ ഉണ്ടായ​ശേ​ഷ​വും ഈ സമ്മർദം അവസാ​നി​ച്ചൊ​ന്നു​മില്ല.”—ഷെരമ്യാസ്‌

വലി​യൊ​രു കുടും​ബം വേണ്ടാ എന്നു വെച്ചതു​കൊണ്ട്‌ നിങ്ങൾക്കു ഭൗതി​ക​മാ​യോ ആത്മീയ​മാ​യോ എന്തെങ്കി​ലും പ്രശ്‌നങ്ങൾ നേരി​ട്ടോ?

“ഒരിക്ക​ലു​മില്ല. ചെറി​യൊ​രു കുടും​ബം മതി​യെന്നു തീരു​മാ​നി​ച്ച​തു​കൊണ്ട്‌ എനിക്കും ഭാര്യ​ക്കും എല്ലാവ​രു​ടെ​യും ഭൗതി​കാ​വ​ശ്യ​ങ്ങ​ളും അതിലും പ്രധാ​ന​മാ​യി ആത്മീയാ​വ​ശ്യ​ങ്ങ​ളും നന്നായി നടത്തി​ക്കൊ​ണ്ടു​പോ​കാ​നാ​യി. വലി​യൊ​രു കുടും​ബ​ത്തിൽ വളർന്നു​വന്ന എനിക്ക്‌ അതിന്റെ ബുദ്ധി​മു​ട്ടു​കൾ അറിയാം. എന്റെ അപ്പനും അമ്മയും എല്ലാ മക്കൾക്കും ആവശ്യ​മായ കാര്യങ്ങൾ കൊടു​ക്കാ​നും വേണ്ട വിദ്യാ​ഭ്യാ​സം നൽകാ​നും കഷ്ടപ്പെ​ടു​ന്നതു ഞാൻ കണ്ടിട്ടുണ്ട്‌.”—ഷെരമ്യാസ്‌

നിങ്ങളു​ടെ തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ മക്കൾക്ക്‌ എന്താണു തോന്നു​ന്നത്‌?

“ആ തീരു​മാ​ന​ത്തിൽ ഞങ്ങളുടെ മക്കൾ സന്തോ​ഷി​ക്കു​ന്നു. കാരണം ഒരുപാ​ടു കുട്ടി​ക​ളുള്ള വീട്ടിലെ ബുദ്ധി​മുട്ട്‌ അവർ കാണു​ന്ന​താണ്‌. അങ്ങനെ​യുള്ള വീടു​ക​ളിൽ എല്ലാ മക്കളു​ടെ​യും കാര്യങ്ങൾ മാതാ​പി​താ​ക്കൾക്കു നന്നായി നോക്കാൻ പറ്റുന്നില്ല.”—ഫിലിപ്പേ

“ഞങ്ങളുടെ മക്കൾ സന്തോ​ഷ​മു​ള്ള​വ​രാ​യി​രു​ന്നു. കാരണം കുടും​ബ​ത്തിൽ അവർക്കു സ്‌നേ​ഹ​വും സുരക്ഷി​ത​ത്വ​വും അനുഭ​വ​പ്പെട്ടു. പക്വത​യുള്ള സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം ഞങ്ങൾ എപ്പോ​ഴും സമയം ചെലവ​ഴി​ച്ചു. ആത്മീയ​ല​ക്ഷ്യ​ങ്ങൾ വെക്കാൻ അവർ ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. ഇന്ന്‌ അതിന്റെ നല്ല ഫലങ്ങൾ മക്കളിൽ ഞങ്ങൾക്കു കാണാ​നാ​കു​ന്നു.”—കാർലോസ്‌

ചെറിയ കുടും​ബം മതിയെന്ന തീരു​മാ​നം എടുത്ത​തു​കൊണ്ട്‌ നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രയോ​ജനം കിട്ടി​യി​ട്ടു​ണ്ടോ?

“അങ്ങനെ​യൊ​രു തീരു​മാ​നം എടുത്ത​തു​കൊണ്ട്‌ കുടും​ബ​ത്തി​ന്റെ ഭൗതി​കാ​വ​ശ്യ​ങ്ങൾ നോക്കാൻ ഞങ്ങൾക്ക്‌ എളുപ്പ​മാ​യി​രു​ന്നു. എനിക്കു​ണ്ടാ​യി​രുന്ന നല്ലൊരു ജോലി ഏതാണ്ട്‌ മൂന്നു വർഷം മുമ്പ്‌ നഷ്ടപ്പെട്ടു. കുടും​ബം ചെറു​താ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ അധികം ചെലവു​ക​ളൊ​ന്നും ഇല്ലാതെ ആ സമയത്തും മുന്നോ​ട്ടു പോകാ​നാ​യത്‌.”—ഷെരമ്യാസ്‌

“അങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്ത​തു​കൊണ്ട്‌ മക്കൾക്കു​വേണ്ടി ഭൗതി​ക​വും ആത്മീയ​വും ആയി കരുതാൻ ഞങ്ങൾക്കാ​യി. ആവശ്യം അധിക​മുള്ള സ്ഥലങ്ങളിൽ സേവി​ക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഇനി ഓരോ കുട്ടി​ക്കും വേണ്ട സമയവും ശ്രദ്ധയും കൊടു​ക്കാ​നും ഞങ്ങൾക്കാ​യി. ഇന്നു ഞങ്ങളുടെ എല്ലാ മക്കളും യഹോ​വയെ സേവി​ക്കു​ക​യും ആത്മീയ​ല​ക്ഷ്യ​ങ്ങൾവെച്ച്‌ പ്രവർത്തി​ക്കു​ക​യും ചെയ്യുന്നു.”—ലെനാഡി

മറ്റു മാതാ​പി​താ​ക്ക​ളോ​ടു നിങ്ങൾക്ക്‌ എന്താണു പറയാ​നു​ള്ളത്‌?

“സങ്കീർത്തനം 34:10ബി പറയു​ന്നത്‌ എത്ര സത്യമാ​ണെന്നു ഞാൻ മനസ്സി​ലാ​ക്കി: ‘യഹോ​വയെ തേടു​ന്ന​വർക്ക്‌ ഒരു നന്മയ്‌ക്കും കുറവു​ണ്ടാ​കില്ല.’ എനിക്കും എന്റെ കുടും​ബ​ത്തി​നും വേണ്ട​തെ​ല്ലാം യഹോവ തന്നിട്ടുണ്ട്‌.”—റാഫേൽ

a എത്ര കുട്ടികൾ വേണം, അത്‌ എപ്പോൾ വേണം, ഗർഭച്ഛി​ദ്രം ഉൾപ്പെ​ടാത്ത ഗർഭനി​രോ​ധന മാർഗങ്ങൾ ഉപയോ​ഗി​ക്ക​ണോ എന്നതൊ​ക്കെ ഓരോ ദമ്പതി​ക​ളു​ടെ​യും തീരു​മാ​ന​മാണ്‌. വ്യക്തി​പ​ര​മായ ആ തീരു​മാ​ന​ങ്ങളെ മറ്റുള്ളവർ വിധി​ക്കേ​ണ്ട​തില്ല. (റോമ. 14:4, 10-13) അതോ​ടൊ​പ്പം 1 കൊരി​ന്ത്യർ 7:3-5-ൽ പറഞ്ഞി​രി​ക്കുന്ന ഉപദേ​ശ​വും വിവാ​ഹി​ത​രായ ക്രിസ്‌ത്യാ​നി​കൾ മനസ്സിൽപ്പി​ടി​ക്കും.

b താൻ സത്യം പഠിപ്പി​ച്ച​വ​രെ​യാണ്‌ യോഹ​ന്നാൻ ഇവിടെ മക്കൾ എന്നു വിളി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും അദ്ദേഹ​ത്തി​ന്റെ അതേ വികാ​രം​ത​ന്നെ​യാണ്‌ തങ്ങളുടെ മക്കൾ യഹോ​വയെ സേവി​ക്കു​ന്നതു കാണു​മ്പോൾ മാതാ​പി​താ​ക്കൾക്കു​മു​ള്ളത്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക