വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w97 10/15 പേ. 24-27
  • തഹീതിയിൽ പറുദീസാ സുവാർത്ത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തഹീതിയിൽ പറുദീസാ സുവാർത്ത
  • വീക്ഷാഗോപുരം—1997
  • ഉപതലക്കെട്ടുകള്‍
  • ഒരു ചെറിയ തുടക്കം
  • വേല പുരോ​ഗ​മി​ച്ചു
  • തഹീതി ഒരു ബ്രാഞ്ചാ​കു​ന്നു
  • ഇപ്പോ​ഴും വളരെ​യേറെ ചെയ്യാ​നുണ്ട്‌
വീക്ഷാഗോപുരം—1997
w97 10/15 പേ. 24-27

തഹീതി​യിൽ പറുദീ​സാ സുവാർത്ത

തഹീതി! ആ പേരിന്‌ അസാധാ​ര​ണ​മാ​യൊ​രു വശ്യത​യു​ള്ള​താ​യി തോന്നു​ന്നു. പോൾ ഗോഗൻ, റോബർട്ട്‌ ലൂയിസ്‌ സ്റ്റീവെൻസൻ, ഹെർമൻ മെൽവിൽ തുടങ്ങിയ കലാകാ​ര​ന്മാ​രാ​ലും എഴുത്തു​കാ​രാ​ലും അതു പ്രസി​ദ്ധി​യാർജി​ച്ചു. ദക്ഷിണ സമുദ്ര ദ്വീപു​ക​ളി​ലെ ഉഷ്‌ണ​മേ​ഖലാ സൗന്ദര്യ​ത്തെ​യും പ്രശാ​ന്ത​ത​യെ​യും​കു​റി​ച്ചുള്ള അവരുടെ ചിത്ര​ങ്ങ​ളും രചനക​ളും അനേക​രു​ടെ താത്‌പ​ര്യം പിടി​ച്ചു​പറ്റി.

ദക്ഷിണ പസഫി​ക്കി​ലുള്ള ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യി​ലെ 120-ൽപരം ദ്വീപു​ക​ളിൽ ഏറ്റവും വലുതാണ്‌ തഹീതി. മിക്കയാ​ളു​ക​ളു​ടെ​യും മനസ്സിൽ ഈ ദക്ഷിണ സമുദ്ര ദ്വീപ്‌ പറുദീ​സ​യു​ടെ മിക്കവാ​റു​മൊ​രു പര്യാ​യ​മാ​ണെ​ങ്കി​ലും, പെട്ടെ​ന്നു​തന്നെ വരാൻ പോകുന്ന മറ്റൊരു പറുദീ​സ​യെ​ക്കു​റിച്ച്‌ തഹീതി​യി​ലുള്ള ആളുകൾ ഇനിയും കേൾക്കേ​ണ്ട​തുണ്ട്‌. (ലൂക്കൊസ്‌ 23:43) തഹീതി​യിൽ മാത്രമല്ല മറിച്ച്‌ മുഴു ഭൂമി​യി​ലും ദൈവ​രാ​ജ്യം പെട്ടെ​ന്നു​തന്നെ യഥാർഥ പറുദീ​സാ​വ​സ്ഥകൾ കൊണ്ടു​വ​രു​മെ​ന്നുള്ള സുവാർത്ത 2,20,000 ആളുക​ളോ​ടു പറയു​ന്ന​തിൽ തഹീതി​യി​ലെ മൊത്തം 1,918 പേർവ​രുന്ന യഹോ​വ​യു​ടെ സാക്ഷികൾ ഇന്നു തിരക്കു​ള്ള​വ​രാണ്‌.—മത്തായി 24:14; വെളി​പ്പാ​ടു 21:3-5.

അനേക​വർഷം തഹീതി​യി​ലെ പ്രസം​ഗ​വേ​ല​യ്‌ക്കു മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ ഏതാണ്ട്‌ 3,500 കിലോ​മീ​റ്റർ അകലെ​യുള്ള, വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ ഫിജി ബ്രാഞ്ച്‌ ഓഫീ​സാ​യി​രു​ന്നു. ആ ദൂരക്കൂ​ടു​തൽ കാര്യങ്ങൾ ആയാസ​ക​ര​മാ​ക്കി, പുരോ​ഗതി സാവധാ​ന​ത്തി​ലാ​യി​രു​ന്നു. അതു​കൊണ്ട്‌, 1975 ഏപ്രിൽ 1-ന്‌ തഹീതി​യിൽ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിച്ചു. ആ പ്രദേ​ശത്തെ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ പ്രവർത്ത​ന​ത്തിൽ അതൊരു വഴിത്തി​രി​വാ​യി​രു​ന്നു. അതി​ലേക്കു നയിച്ച​തെ​ന്താ​യി​രു​ന്നു, തഹീതി​യിൽ പ്രസം​ഗ​വേല ആരംഭി​ച്ച​തെ​ങ്ങനെ?

ഒരു ചെറിയ തുടക്കം

തഹീതി​യിൽ ആദ്യമാ​യി രാജ്യ​സു​വാർത്ത കേട്ടു​തു​ട​ങ്ങി​യത്‌ 1930-കളിലാണ്‌. ബൈബി​ളി​നോട്‌ കാര്യ​മായ ആദരവു​ണ്ടാ​യി​രുന്ന ദ്വീപു​വാ​സി​ക​ളിൽ അനേകർ വലിയ താത്‌പ​ര്യ​ത്തോ​ടെ പ്രതി​ക​രി​ച്ചു. എന്നിരു​ന്നാ​ലും, ഗവൺമെൻറ്‌ നിരോ​ധ​ന​വും മറ്റു നിയ​ന്ത്ര​ണ​ങ്ങ​ളും നിമിത്തം, 1950-കളുടെ അവസാ​നം​വരെ ആ ദ്വീപിൽ സാക്ഷികൾ ആരും ഉണ്ടായി​രു​ന്നില്ല. ആ സമയത്ത്‌, ഐക്യ​നാ​ടു​ക​ളിൽ താമസി​ച്ചി​രുന്ന തഹീതി സ്വദേ​ശി​യായ ആന്യെസ്‌ ഷിൻക്‌ ഭർത്താ​വി​നോ​ടും മകനോ​ടും ഒപ്പം തഹീതി​യി​ലേക്കു മടങ്ങാൻ തീരു​മാ​നി​ച്ചു. അതെല്ലാം എങ്ങനെ സംഭവി​ച്ചെന്ന്‌ അവർ വിവരി​ക്കു​ന്നു.

“തഹീതി​യിൽ രാജ്യ​പ്ര​സാ​ധ​ക​രു​ടെ വലിയ ആവശ്യ​മു​ണ്ടെന്ന്‌ ലോസാ​ഞ്ച​ല​സിൽവെച്ച്‌ 1957-ൽ നടന്ന ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നിൽ നോർ സഹോ​ദരൻ [വാച്ച്‌ ടവർ സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറ്‌] വ്യക്തമാ​ക്കി. അപ്പോൾ ഞാൻ സ്‌നാ​പ​ന​മേ​റ്റിട്ട്‌ ഒരു വർഷമാ​യി​രു​ന്നു. ‘അങ്ങനെ​യെ​ങ്കിൽ നമുക്ക്‌ തഹീതി​യി​ലേക്കു പോകാം!’ ഞാൻ ഉദ്‌ഘോ​ഷി​ച്ചു. ഞാൻ അങ്ങനെ പറഞ്ഞത്‌ ഞങ്ങളുടെ അടുത്ത സുഹൃ​ത്തു​ക്ക​ളാ​യി​രുന്ന നീൽസ്‌, കാറ​നോസ്‌ കുടും​ബങ്ങൾ കേട്ടു. ഞങ്ങളോ​ടൊ​പ്പം വരാൻ ആഗ്രഹി​ക്കു​ന്ന​താ​യി അവർ ഞങ്ങളോ​ടു പറഞ്ഞു. എന്നാൽ ഞങ്ങളുടെ കൈവശം അധികം പണമൊ​ന്നും ഉണ്ടായി​രു​ന്നില്ല. ദീർഘ​കാ​ല​മാ​യി എന്റെ ഭർത്താവു രോഗി​യാ​യി​രു​ന്നു, എന്റെ മകനാ​ണെ​ങ്കിൽ തീരെ ചെറു​പ്പ​വും. അതു​കൊണ്ട്‌ വീടു വിട്ടു​പോ​കു​ന്നത്‌ ഞങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം പ്രയാ​സ​മാ​യി​രു​ന്നു. അയൽ സഭകളി​ലുള്ള സുഹൃ​ത്തു​ക്കൾ ഞങ്ങളുടെ ലക്ഷ്യ​ത്തെ​ക്കു​റിച്ച്‌ കേട്ടിട്ട്‌ പണവും ഗൃഹോ​പ​ക​ര​ണ​ങ്ങ​ളും അയച്ചു​തന്നു. കിടക്ക​വി​രി​പ്പു​കൾ തന്നെ 36 എണ്ണമു​ണ്ടാ​യി​രു​ന്നു! അങ്ങനെ, അവയു​മാ​യി 1958 മേയിൽ ഞങ്ങൾ തഹീതി​യി​ലേക്കു കപ്പൽ കയറി.

“തഹീതി​യിൽ എത്തി​ച്ചേർന്ന​പ്പോൾ ഞാനൊ​രു അപരി​ചി​ത​യാ​ണെന്ന്‌ എനിക്കു തോന്നി. കാരണം ഞാൻ ആ ദ്വീപിൽനി​ന്നു പോയിട്ട്‌ 20 വർഷമാ​യി​രു​ന്നു. ഞങ്ങൾ പ്രസം​ഗ​വേല തുടങ്ങി, എന്നാൽ ഞങ്ങളുടെ ക്രിസ്‌തീയ പ്രവർത്തനം നിരോ​ധ​ന​ത്തി​ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ ജാഗ്ര​ത​യു​ള്ളവർ ആയിരി​ക്കേ​ണ്ടി​യി​രു​ന്നു. മാസി​കകൾ ഒളിച്ചു​വെ​ക്ക​ണ​മാ​യി​രു​ന്നു, ബൈബിൾ മാത്രമേ ഉപയോ​ഗി​ച്ചി​രു​ന്നു​ള്ളൂ. നേര​ത്തേ​തന്നെ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​ക​ക​ളു​ടെ വരിസം​ഖ്യ​കൾ ഉണ്ടായി​രു​ന്ന​വ​രോ​ടു മാത്രമേ ഞങ്ങൾ ആദ്യ​മൊ​ക്കെ സാക്ഷീ​ക​രി​ച്ചു​ള്ളൂ.

1958-ൽ ന്യൂ​യോർക്ക്‌ സിറ്റി​യിൽ നടന്ന സാർവ​ദേ​ശീയ സമ്മേളനം കഴിഞ്ഞ്‌ ക്ലൈഡ്‌ നീലും ഡേവിഡ്‌ കാറാ​നോ​യും കുടും​ബ​സ​മേതം ഞങ്ങളോ​ടു ചേർന്നു. ഞങ്ങൾ ഒരുമി​ച്ചു പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ക​യും സഹോ​ദ​ര​ന്മാ​രു​ടെ ഭവനങ്ങ​ളിൽ നടത്തി​യി​രുന്ന പ്രസം​ഗങ്ങൾ കേൾക്കാൻ ആളുകളെ ക്ഷണിക്കു​ക​യും ചെയ്‌തു. ക്രമേണ കാര്യങ്ങൾ ക്രമീ​കൃ​ത​മാ​യി. 15 പേരുള്ള ഒരു ബൈബി​ള​ധ്യ​യന കൂട്ടം ഞങ്ങൾ ആരംഭി​ച്ചു. തങ്ങളുടെ ടൂറിസ്റ്റ്‌ വിസാ​യു​ടെ കാലാ​വധി തീർന്ന​തി​നാൽ മൂന്നു​മാ​സ​ത്തി​നു​ശേഷം നീൽ, കാറാ​നോ കുടും​ബ​ങ്ങൾക്കു പോ​കേ​ണ്ടി​വന്നു. അതു​കൊണ്ട്‌, തങ്ങൾ മടങ്ങി​പ്പോ​കു​ന്ന​തി​നു മുമ്പ്‌ യോഗ്യ​രായ എല്ലാ താത്‌പ​ര്യ​ക്കാ​രെ​യും സ്‌നാ​പ​ന​പ്പെ​ടു​ത്താൻ ആ സഹോ​ദ​ര​ന്മാർ തീരു​മാ​നി​ച്ചു. ആദ്യത്തെ സ്‌നാപന പ്രസം​ഗ​ത്തി​ന്റെ പരിഭാ​ഷ​ക​യാ​കാ​നുള്ള പദവി എനിക്കു ലഭിച്ചു. ഈ അവസര​ത്തിൽ എട്ട്‌ തദ്ദേശീയ ദ്വീപു​വാ​സി​കൾ യഹോ​വ​യ്‌ക്കുള്ള തങ്ങളുടെ സമർപ്പണം സ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി. അതിനു​ശേഷം, നീൽ, കാറാ​നോ കുടും​ബങ്ങൾ ഐക്യ​നാ​ടു​ക​ളി​ലേക്കു മടങ്ങി​പ്പോ​യി.

“പ്രസം​ഗ​പ്ര​വർത്തനം തുടർന്നു. ഞങ്ങൾ ചെറിയ കൂട്ടങ്ങ​ളാ​യി സംഘടിച്ച്‌ സായാ​ഹ്ന​ങ്ങ​ളിൽ ആളുകളെ സന്ദർശി​ച്ചു. മിക്ക​പ്പോ​ഴും താത്‌പ​ര്യ​ക്കാ​രു​മാ​യുള്ള ചർച്ചകൾ അർധരാ​ത്രി​വരെ തുടർന്നു. ചിലയ​വ​സ​ര​ങ്ങ​ളിൽ പ്രൊ​ട്ട​സ്‌റ​റൻറ്‌ ശുശ്രൂ​ഷകർ പോലും ചർച്ചക​ളിൽ പങ്കു​കൊ​ണ്ടു. 1959-ഓടെ ആദ്യത്തെ സഭ രൂപീ​കൃ​ത​മാ​യി. ഞങ്ങളെ അത്യന്തം ആനന്ദഭ​രി​ത​രാ​ക്കി​ക്കൊണ്ട്‌ 1960-ൽ ഗവൺമെൻറ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​നയെ ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ച്ചു. സന്തോ​ഷ​വും ആത്മീയ ഐശ്വ​ര്യ​വും നിറഞ്ഞ​വ​യാ​യി​രു​ന്നു ആ ആദിമ വർഷങ്ങൾ. ആവശ്യം അധിക​മാ​യി​രു​ന്നി​ട​ത്തേക്കു മാറാ​നുള്ള ഞങ്ങളുടെ തീരു​മാ​നത്തെ യഹോവ യഥാർഥ​ത്തിൽ അനു​ഗ്ര​ഹി​ച്ചു.” ഷിൻക്‌ സഹോ​ദ​രിക്ക്‌ ഇപ്പോൾ 87 വയസ്സുണ്ട്‌. ഇപ്പോ​ഴും സഹോ​ദരി തന്റെ സഭയിൽ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്നു.

വേല പുരോ​ഗ​മി​ച്ചു

1969-ൽ ഫ്രാൻസിൽനി​ന്നുള്ള രണ്ട്‌ സാക്ഷികൾ, ഷാക്‌ ഇനോ​ഡി​യും പോ​ലെറ്റ്‌ ഇനോ​ഡി​യും, തഹീതി​യിൽ പ്രത്യേക പയനി​യർമാ​രാ​യി നിയമി​ക്ക​പ്പെട്ടു. ഷാക്‌ ഓർമി​ക്കു​ന്നു: “ഞങ്ങൾ തഹീതി​യിൽ എത്തി​ച്ചേർന്ന​പ്പോൾ അവിടെ 124 പ്രസാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ, ഉപദ്വീ​പി​ലെ പാപ്പി​യ​റ്റി​യിൽ ഒരു സഭയും വായി​റാ​വോ​യിൽ രണ്ടു പ്രത്യേ​ക​പ​യ​നി​യർമാ​രും മാത്രം.” ഉപദ്വീപ്‌ ഒരു ഭൂസന്ധി​യി​ലൂ​ടെ തഹീതി​യു​മാ​യി യോജി​ച്ചു​കി​ട​ക്കു​ന്നു. “ഭൂമി​യിൽ സമാധാന” സാർവ​ദേ​ശീയ സമ്മേളനം ഉടൻ നടക്കാൻ പോകു​ക​യാ​യി​രു​ന്നു. “ഒരു കൺ​വെൻ​ഷൻ സംഘടി​പ്പി​ക്കു​ന്ന​തി​ലെ എന്റെ ആദ്യ അനുഭ​വ​മാ​യി​രു​ന്നു അത്‌,” ഷാക്‌ തുടരു​ന്നു. “സന്ദർശ​കർക്കു​വേണ്ടി ഇംഗ്ലീഷ്‌ പരിപാ​ടി ആസൂ​ത്രണം ചെയ്യുക, രാജ്യ​ഗീ​ത​ങ്ങൾക്കാ​യി ഒരു വാദ്യ​വൃ​ന്ദം രൂപീ​ക​രി​ക്കുക, രണ്ടു നാടകങ്ങൾ പരിശീ​ലി​ക്കുക തുടങ്ങി​യ​വ​യെ​ല്ലാം ഞങ്ങൾ ചെയ്യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഈ വേല​യെ​ല്ലാം നിർവ​ഹി​ച്ചത്‌ വെറും 126 പ്രസാ​ധ​ക​രാണ്‌. അതിൽ ഏറ്റവും വലിയ ഭാഗം നിർവ​ഹി​ച്ചത്‌ യഹോ​വ​യാ​ണെന്ന്‌ എനിക്കു​റ​പ്പാണ്‌.” 488 എന്ന ഹാജർ ദ്വീപു​വാ​സി​കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പുളക​പ്ര​ദ​മാ​യി​രു​ന്നു. അവരിൽ അനേക​രും മറ്റു രാജ്യ​ങ്ങ​ളിൽനി​ന്നുള്ള സഹസാ​ക്ഷി​കളെ കണ്ടുമു​ട്ടു​ന്നത്‌ ആദ്യമാ​യി​ട്ടാ​യി​രു​ന്നു.

പെട്ടെ​ന്നു​ത​ന്നെ, ഷാക്‌ ഇനോഡി സഞ്ചാര മേൽവി​ചാ​ര​ക​നാ​യി നിയമി​ക്ക​പ്പെട്ടു. അദ്ദേഹം വ്യത്യസ്‌ത ദ്വീപു​കൾ സന്ദർശി​ച്ച​പ്പോൾ വളരെ​യേറെ താത്‌പ​ര്യ​ക്കാ​രെ കണ്ടെത്തി, എന്നാൽ അവരുടെ താത്‌പ​ര്യ​ത്തെ വളർത്തി​യെ​ടു​ക്കാൻ ഏതാനും രാജ്യ​പ്ര​സാ​ധ​കരേ ഉണ്ടായി​രു​ന്നു​ള്ളൂ. “ആവശ്യം അധിക​മു​ള്ളി​ടത്തു സേവി​ക്കാ​നാ​യി ഈ ദ്വീപു​ക​ളി​ലേക്കു താമസം മാറാൻ ഞാൻ നിരവധി കുടും​ബ​ങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌ അതു​കൊ​ണ്ടാ​യി​രു​ന്നു,” ഷാക്‌ വിശദീ​ക​രി​ക്കു​ന്നു. “അങ്ങനെ ക്രമേണ ആ ദ്വീപ​സ​മൂ​ഹ​ത്തിൽ സുവാർത്ത വ്യാപി​ച്ചു.” ഇനോഡി സഹോ​ദരൻ 1969 മുതൽ 1974 വരെ സഞ്ചാര​മേൽവി​ചാ​ര​ക​നാ​യി സേവിച്ചു, ഇന്നദ്ദേഹം തഹീതി​യി​ലെ ഒരു സഭയിൽ മൂപ്പനാണ്‌.

ഇനോഡി സഹോ​ദ​രന്റെ പ്രോ​ത്സാ​ഹ​ന​ത്തോ​ടു പ്രതി​ക​രിച്ച ഒരുവ​നാ​യി​രു​ന്നു ഓഗസ്റ്റ്‌ റ്റെമനാ​ഹെ. 1958-ൽ സ്‌നാ​പ​ന​മേറ്റ എട്ടു​പേ​രിൽ ഒരാളാ​യി​രു​ന്നു അദ്ദേഹം. എന്തു സംഭവി​ച്ചെന്ന്‌ അദ്ദേഹം വിവരി​ക്കു​ന്നു. “സൊ​സൈ​റ്റി​ദ്വീ​പ​സ​മൂ​ഹ​ത്തി​ലെ ലീവാർഡ്‌ ദ്വീപു​ക​ളി​ലൊ​ന്നായ വാഹി​നി​യി​ലേക്കു താമസം മാറുന്ന കാര്യം പരിചി​ന്തി​ക്കാൻ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നായ ഷാക്‌ ഇനോഡി 1972-ൽ ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. എനിക്കു മടിയാ​യി​രു​ന്നു. കാരണം, സഭയിൽ എനിക്കു ബൈബിൾ വായനാ പ്രസംഗം മാത്രമേ ലഭിച്ചി​രു​ന്നു​ള്ളൂ, അത്തര​മൊ​രു ഉത്തരവാ​ദി​ത്വം ഭരമേൽപ്പി​ക്ക​പ്പെ​ടാൻ ഞാൻ യോഗ്യ​നാ​ണെന്ന്‌ എനിക്കു തോന്നി​യില്ല. എന്നിരു​ന്നാ​ലും, ‘ഉത്‌ക​ണ്‌ഠ​പ്പെ​ടേണ്ട, താങ്കൾക്കതു ചെയ്യാൻ കഴിയും!’ എന്ന്‌ ഇനോഡി സഹോ​ദരൻ എന്നോടു പറഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു. കുറച്ചു​നാൾ കഴിഞ്ഞ്‌ ഞങ്ങൾ പോകാൻതന്നെ തീരു​മാ​നി​ച്ചു. അങ്ങനെ, 1973-ൽ ഞങ്ങൾ എല്ലാം വിറ്റ്‌ ഞങ്ങളുടെ മൂന്ന്‌ കൊച്ചു​കു​ട്ടി​ക​ളോ​ടൊ​പ്പം വാഹി​നി​യി​ലേക്കു താമസം മാറി.

“ഞങ്ങൾ എത്തി​ച്ചേർന്ന​പ്പോൾ, വീക്ഷാ​ഗോ​പുര അധ്യയനം, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ തുടങ്ങി എല്ലാക്കാ​ര്യ​ങ്ങ​ളും ഞാൻ തുട​ങ്ങേ​ണ്ട​തു​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​യി. അത്‌ എളുപ്പ​മാ​യി​രു​ന്നില്ല. എന്നാൽ യഹോ​വ​യു​ടെ സംരക്ഷ​ണ​വും സഹായ​വും ഞങ്ങൾക്ക്‌ അനുഭ​വ​വേ​ദ്യ​മാ​യി. താമസി​ക്കാ​നാ​യി ഒരു സ്ഥലം കണ്ടെത്താൻ അവൻ പലതവണ ഞങ്ങളെ സഹായി​ച്ചു. പിന്നീട്‌, ഒരു കൂട്ടം എതിരാ​ളി​കൾ സാക്ഷി​കളെ ദ്വീപിൽനിന്ന്‌ ഓടി​ക്കാൻ ശ്രമി​ച്ച​പ്പോൾ ഒരു പ്രാ​ദേ​ശിക രാഷ്‌ട്രീ​യ​ക്കാ​രൻ ഞങ്ങളുടെ സംരക്ഷ​ണ​ത്തി​നാ​യി നില​കൊ​ണ്ടു. തീർച്ച​യാ​യും, ആ സമയ​ത്തെ​ല്ലാം യഹോവ ഞങ്ങളെ കാത്തു​സം​ര​ക്ഷി​ക്കു​ക​തന്നെ ചെയ്‌തു.” ഇപ്പോൾ വാഹി​നി​യിൽ രണ്ട്‌ സഭകളുണ്ട്‌—23 പ്രസാ​ധ​ക​രുള്ള ഒരു ഫ്രഞ്ച്‌ സഭയും 55 പ്രസാ​ധ​ക​രുള്ള ഒരു തഹീതി​യൻ സഭയും.

ഉപദ്വീ​പിൽ ഒരു പ്രത്യേക പയനി​യ​റാ​യി പ്രവർത്തി​ക്കാൻ 1969-ൽ എലെൻ മാപ്പൂ​വി​നെ നിയമി​ച്ചു. “ഉപദ്വീ​പിൽ വളരെ​യേറെ താത്‌പ​ര്യ​ക്കാ​രു​ണ്ടാ​യി​രു​ന്നു, ചുരു​ങ്ങിയ കാലം​കൊണ്ട്‌ ഞാൻ നിരവധി ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ച്ചു,” എലെൻ പറയുന്നു. വായി​റാ​വോ​യിൽ പെട്ടെ​ന്നു​തന്നെ ഒരു സഭ രൂപീ​ക​രി​ക്ക​പ്പെട്ടു. എന്നാൽ അവിടെ മൂപ്പന്മാ​രു​ടെ ആവശ്യ​മു​ണ്ടാ​യി​രു​ന്നു. 35 കിലോ​മീ​റ്റർ അകലെ​യുള്ള പാപാ​റാ​യിൽ താമസി​ച്ചി​രുന്ന കോൾസൻ ഡിന്നിന്‌ കാല​ക്ര​മ​ത്തിൽ ഞങ്ങളെ സഹായി​ക്കാൻ കഴിഞ്ഞു. “വായി​റാ​വോ​യിൽ സേവി​ക്കു​ന്ന​തിന്‌ ഞങ്ങളുടെ ഭാഗത്ത്‌ നല്ല സംഘാ​ടനം ആവശ്യ​മാ​യി​രു​ന്നു,” ഡിൻ സഹോ​ദരൻ വിവരി​ക്കു​ന്നു. “വായി​റാ​വോ​യിൽനിന്ന്‌ 70 കിലോ​മീ​റ്റർ അകലെ​യാ​യി ദ്വീപി​ന്റെ മറുവ​ശ​ത്തുള്ള ഫാ എന്ന സ്ഥലത്താ​യി​രു​ന്നു ഞാൻ ജോലി​ചെ​യ്‌തി​രു​ന്നത്‌. ജോലി​ക​ഴിഞ്ഞ്‌ വേഗം വീട്ടി​ലെത്തി കുടും​ബ​ത്തെ​യും​കൂ​ട്ടി ഞാൻ വായി​റാ​വോ​യ്‌ക്കു പോക​ണ​മാ​യി​രു​ന്നു. പിന്നീട്‌ എന്റെ ജോലി​നി​മി​ത്തം ഞങ്ങൾക്കു ഫായി​ലേക്കു താമസം മാറ്റേ​ണ്ടി​വന്നു. അപ്പോ​ഴും വായി​റാ​വോ സഭയെ പിന്താ​ങ്ങാൻ ഞങ്ങൾ പ്രാപ്‌ത​രാ​യി​രി​ക്കു​മാ​യി​രു​ന്നോ? അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രെ സഹായി​ക്കാൻ ഞങ്ങൾ വാസ്‌ത​വ​മാ​യും ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവിടെ തുടർന്നും പോകാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. കാറുകൾ ഇല്ലാത്ത​വരെ വീടു​ക​ളിൽ എത്തിക്കാൻ ഞങ്ങൾ പല ട്രിപ്പു​കൾ നടത്തേ​ണ്ട​തു​ണ്ടാ​യി​രു​ന്ന​തി​നാൽ യോഗ​ങ്ങ​ളുള്ള രാത്രി​ക​ളിൽ ഞങ്ങൾ സാധാ​ര​ണ​ഗ​തി​യിൽ അർധരാ​ത്രി​ക്കു​മുമ്പ്‌ വീട്ടി​ലെ​ത്താ​റി​ല്ലാ​യി​രു​ന്നു. അഞ്ചു വർഷം ഞങ്ങൾ ഇപ്രകാ​രം പ്രവർത്തി​ച്ചു. ദ്വീപി​ന്റെ ഈ ഭാഗത്ത്‌ ഇപ്പോൾ നാലു സഭകളു​ള്ളത്‌ കാണു​ന്നതു വലി​യൊ​രു സന്തോ​ഷ​മാണ്‌, ആ നാളു​ക​ളെ​ക്കു​റി​ച്ചു ഞങ്ങൾക്കു മധുര സ്‌മര​ണ​ക​ളുണ്ട്‌.”

തഹീതി ഒരു ബ്രാഞ്ചാ​കു​ന്നു

1974-ഓടെ തഹീതി​യി​ലെ രാജ്യ​പ്ര​സാ​ധ​ക​രു​ടെ എണ്ണം 199 ആയി. അടുത്ത വർഷം സൊ​സൈ​റ്റി​യു​ടെ അന്നത്തെ പ്രസി​ഡൻറായ എൻ. എച്ച്‌. നോറും വൈസ്‌ പ്രസി​ഡൻറായ എഫ്‌. ഡബ്ലിയു. ഫ്രാൻസും ഫ്രഞ്ച്‌ പോളി​നേഷ്യ സന്ദർശി​ച്ചു. ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യി​ലെ പ്രസം​ഗ​പ്ര​വർത്ത​നത്തെ 3,500 കിലോ​മീ​റ്റർ അകലെ​യുള്ള ഫിജി​യിൽനി​ന്നല്ല മറിച്ച്‌ തഹീതി​യിൽനിന്ന്‌ നയിക്കു​ന്നത്‌ കൂടുതൽ പ്രാ​യോ​ഗി​ക​മാ​യി​രി​ക്കു​മെന്ന്‌ അവർ കണ്ടു. അങ്ങനെ, 1975 ഏപ്രിൽ 1-ന്‌ തഹീതി ബ്രാഞ്ച്‌ സ്ഥാപി​ത​മാ​യി. സർക്കിട്ട്‌ മേൽവി​ചാ​ര​ക​നായ അലൻ ഷമേ ബ്രാഞ്ച്‌ മേൽവി​ചാ​ര​ക​നാ​യി നിയമി​ക്ക​പ്പെട്ടു.

ഏതാനും വർഷങ്ങൾ മുമ്പ്‌, യഹോ​വ​യിൽനി​ന്നുള്ള അതിശ​യ​ക​ര​മായ അനു​ഗ്ര​ഹങ്ങൾ എണ്ണിപ്പ​റ​യാൻ ഷമേ സഹോ​ദ​രനു കഴിഞ്ഞു. “പശ്ചിമ യൂറോ​പ്പി​ന്റെ അത്രയും വലുപ്പം​വ​രുന്ന ഞങ്ങളുടെ പ്രദേ​ശത്തെ എല്ലാ ദ്വീപു​ക​ളി​ലും ദ്വീപ​സ​മൂ​ഹ​ങ്ങ​ളി​ലും സുവാർത്ത എത്തിക്കാൻ 1975 മുതൽ ഒരു വലിയ ശ്രമം ആരംഭി​ച്ചു. ഫലങ്ങൾ സന്തോ​ഷ​പ്ര​ദ​മാ​യി​രു​ന്നി​ട്ടുണ്ട്‌. 1983-ഓടെ പ്രസാ​ധ​ക​രു​ടെ എണ്ണം 538 ആയി വർധിച്ചു. ബ്രാഞ്ച്‌ ഓഫീ​സി​നും ബെഥേൽ ഭവനത്തി​നും വേണ്ടി ആ വർഷം പയിയ​യിൽ ഒരു കെട്ടിടം പണിതു. ഇപ്പോൾ, സൊ​സൈ​റ്റി​ദ്വീ​പു​ക​ളി​ലെ 30 സഭകളി​ലും ഒസ്‌ട്രൽ ദ്വീപു​ക​ളി​ലെ ഒരു സഭയി​ലും ഒരു ഒറ്റപ്പെട്ട കൂട്ടത്തി​ലും മാർക്കെ​സെ​സി​ലെ ഒരു സഭയി​ലും രണ്ട്‌ ഒറ്റപ്പെട്ട കൂട്ടങ്ങ​ളി​ലും ടുവോ​ട്ടൂ-ഗാമ്പിർ ദ്വീപു​ക​ളി​ലെ അനേകം ഒറ്റപ്പെട്ട കൂട്ടങ്ങ​ളി​ലു​മാ​യി ഏകദേശം 1,900 പ്രസാ​ധകർ ചിതറി പാർക്കു​ന്നു. യോഗ​ങ്ങൾക്കു വരുന്ന, എന്നും വർധി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന പുതി​യ​വർക്കു​വേണ്ടി കരുതു​ന്ന​തിന്‌ അനേകം പുതിയ രാജ്യ​ഹാ​ളു​കൾ പണിതു​കൊ​ണ്ടി​രി​ക്കു​ന്നു—മാർക്കെ​സെ​സിൽ മൂന്നും തഹീതി​യിൽ ഏഴും. തഹീതി​യൻ വയൽ നട്ടുവ​ളർത്താ​നുള്ള ഞങ്ങളുടെ ശ്രമങ്ങളെ കഴിഞ്ഞ 20 വർഷമാ​യി യഹോവ സത്യമാ​യും അനു​ഗ്ര​ഹി​ച്ചി​രി​ക്കു​ന്നു.”

ഇപ്പോ​ഴും വളരെ​യേറെ ചെയ്യാ​നുണ്ട്‌

ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യിൽ വർധന​വി​ന്റെ അത്യുത്തമ സാധ്യ​ത​ക​ളാ​ണു​ള്ളത്‌. 1997 മാർച്ച്‌ 23-ന്‌ യേശു​ക്രി​സ്‌തു​വി​ന്റെ മരണത്തി​ന്റെ സ്‌മാ​ര​ക​ത്തി​നാ​യി യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ഏതാണ്ട്‌ 5,376 പേർ കൂടി​വന്നു. ഈ താത്‌പ​ര്യ​ക്കാ​രു​ടെ ആത്മീയാ​വ​ശ്യ​ങ്ങൾ നിറ​വേ​റ്റു​ന്ന​തി​നാ​യി നിരവധി പ്രാ​ദേ​ശിക ഭാഷക​ളിൽ നമ്മുടെ ബൈബിൾ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. തഹീതി​യൻ ഭാഷയ്‌ക്കു പുറമേ, ടുവോ​ട്ടൂ ദ്വീപ​സ​മൂ​ഹ​ങ്ങ​ളി​ലും ഉത്തര-ദക്ഷിണ മാർക്കെ​സാ​നി​ലും സംസാ​രി​ക്കുന്ന പൗമോ​ട്ടൂ ഭാഷയി​ലും സാഹി​ത്യം തയ്യാറാ​ക്കി​യി​രി​ക്കു​ന്നു.

ദക്ഷിണ സമു​ദ്ര​ത്തി​ലെ വിദൂര ദ്വീപു​ക​ളി​ലു​ള്ളവർ ഉൾപ്പെടെ “സകലമ​നു​ഷ്യ​രും രക്ഷപ്രാ​പി​പ്പാ​നും സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തുവാ​നും ഇച്ഛിക്കുന്ന” യഹോ​വ​യു​ടെ സ്‌നേ​ഹ​വും ക്ഷമയും കൂടുതൽ പൂർണ​മാ​യി തിരി​ച്ച​റി​യാൻ സ്ഥിരമായ വർധന​വും നല്ല അനുഭ​വ​ങ്ങ​ളും തഹീതി​യി​ലെ രാജ്യ​പ്ര​സാ​ധ​കരെ സഹായി​ച്ചി​രി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:4) “ദ്വീപു​കൾതന്നെ എന്നിൽ പ്രത്യാ​ശി​ക്കും, എന്റെ ഭുജത്തി​നാ​യി അവർ കാത്തി​രി​ക്കും” എന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തിൽ തഹീതി​യി​ലെ​യും ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യി​ലെ മറ്റു ദ്വീപു​ക​ളി​ലെ​യും യഹോ​വ​യു​ടെ സാക്ഷി​കൾക്കു പൂർണ വിശ്വാ​സ​മുണ്ട്‌.—യെശയ്യാ​വു 51:5, NW.

[26-ാം പേജിലെ ഭൂപടം]

തഹീതി ബ്രാഞ്ച്‌ ഫ്രഞ്ച്‌ പോളി​നേ​ഷ്യ​യു​ടെ ആവശ്യ​ങ്ങൾക്കാ​യി കരുതു​ന്നു

ഓസ്‌ട്രേലിയ

[25-ാം പേജിലെ ചിത്രം]

ഇടത്തുനിന്ന്‌ വലത്തേക്ക്‌: അലൻ ഷമേ, മേരി ആൻ ഷമേ, ആന്യെസ്‌ ഷിൻക്‌, പോ​ലെറ്റ്‌ ഇനോഡി, ഷാക്‌ ഇനോഡി

[27-ാം പേജിലെ ചിത്രം]

തഹീതി ബ്രാഞ്ച്‌ ഓഫീസ്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക