വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w93 11/15 പേ. 17-22
  • നല്ല ധൈര്യമുള്ളവരായിരിക്കുക!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നല്ല ധൈര്യമുള്ളവരായിരിക്കുക!
  • വീക്ഷാഗോപുരം—1993
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ക്രിസ്‌തു​വി​നെ അനുക​രി​ക്കു​വാൻ ധൈര്യം
  • അനുസ്യൂ​തം പ്രസം​ഗി​ക്കു​വാൻ ധൈര്യം
  • യഹോ​വ​യു​ടെ പക്ഷത്തു നിലയു​റ​പ്പി​ക്കാൻ ധൈര്യം
  • വിയോ​ജി​പ്പുള്ള കുടും​ബ​ങ്ങ​ളിൽ ധൈര്യം
  • ‘കഴുത്തു വെച്ചു​കൊ​ടു​ക്കു​വാൻ’ ധൈര്യം
  • ധൈര്യം സന്തോഷം കൈവ​രു​ത്തു​ന്നു
  • നല്ല ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ തുടരുക
  • ‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക’
    2012 വീക്ഷാഗോപുരം
  • ധൈര്യത്തോടെ പ്രവർത്തിക്കുക, ഭയപ്പെടരുത്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2017
  • ‘ബലവും ധൈര്യവും ഉള്ളവരായിരിപ്പിൻ!’
    2003 വീക്ഷാഗോപുരം
  • ‘ധൈര്യമുള്ളവനായിരിക്കുക, യഹോവ നിന്നോടുകൂടെയുണ്ട്‌!’
    2013 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം—1993
w93 11/15 പേ. 17-22

നല്ല ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കുക!

‘“ [യഹോവ] എനിക്കു തുണ” . . . എന്നു . . . ധൈര്യ​ത്തോ​ടെ പറയാം.’—എബ്രായർ 13:6.

1. പൊ.യു. ഒന്നാം നൂററാ​ണ്ടിൽ ദൈവ​ത്തി​ന്റെ സത്യം മനസ്സി​ലാ​ക്കി​യവർ എന്തു ധൈര്യ​മാ​ണു പ്രകട​മാ​ക്കി​യത്‌?

അതു നമ്മുടെ പൊതു​യു​ഗ​ത്തി​ന്റെ ഒന്നാം നൂററാ​ണ്ടാ​യി​രു​ന്നു. ദീർഘ​കാ​ല​മാ​യി പ്രതീ​ക്ഷി​ച്ചി​രുന്ന മിശിഹാ ആഗതനാ​യി. അവിടു​ന്നു തന്റെ ശിഷ്യൻമാ​രെ നന്നായി പഠിപ്പി​ക്കു​ക​യും ഒരു ജീവൽ പ്രധാ​ന​മായ പ്രസം​ഗ​വേ​ല​യ്‌ക്കു സമാരം​ഭം കുറി​ക്കു​ക​യും ചെയ്‌തു. ആളുകൾ ദൈവ​രാ​ജ്യ​ത്തെ​പ്പ​റ​റി​യുള്ള സുവാർത്ത കേൾക്കേണ്ട സമയം സമാഗ​ത​മാ​യി​രു​ന്നു. അതു​കൊണ്ട്‌, സത്യം അറിഞ്ഞ പുരു​ഷൻമാ​രും സ്‌ത്രീ​ക​ളും അത്ഭുത​ക​ര​മായ ആ സന്ദേശം ധൈര്യ​ത്തോ​ടെ പ്രഖ്യാ​പി​ച്ചു.—മത്തായി 28:19, 20.

2. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇന്നു ധൈര്യം ആവശ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്തു​കൊണ്ട്‌?

2 രാജ്യം ആ നാളു​ക​ളിൽ സ്ഥാപി​ത​മാ​യി​രു​ന്നില്ല. എന്നാൽ നിയുക്ത രാജാ​വായ യേശു​ക്രി​സ്‌തു രാജ്യാ​ധി​കാ​ര​ത്തി​ലുള്ള ഭാവി​യി​ലെ തന്റെ അദൃശ്യ സാന്നി​ധ്യ​ത്തെ​ക്കു​റി​ച്ചു പ്രവചി​ച്ചി​രു​ന്നു. അത്‌ യുദ്ധം, ഭക്ഷ്യക്ഷാ​മം, മഹാമാ​രി​കൾ, ഭൂകമ്പങ്ങൾ, ലോക​വ്യാ​പ​ക​മാ​യി സുവാർത്താ​പ്ര​സം​ഗം എന്നിങ്ങ​നെ​യുള്ള നിരു​പ​മ​മായ സംഗതി​ക​ളാൽ ശ്രദ്ധേ​യ​മാ​യി​രി​ക്കും. (മത്തായി 24:3-14; ലൂക്കൊസ്‌ 21:10, 11) യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ ഈ അവസ്ഥക​ളെ​യും നാം അനുഭ​വി​ക്കുന്ന പീഡന​ത്തെ​യും നേരി​ടു​ന്ന​തി​നു നമുക്കു ധൈര്യം ആവശ്യ​മാണ്‌. അതു​കൊണ്ട്‌, പൊ.യു. ഒന്നാം നൂററാ​ണ്ടി​ലെ ധീരരായ രാജ്യ​പ്ര​ഘോ​ഷ​ക​രെ​ക്കു​റി​ച്ചുള്ള ബൈബിൾ വിവര​ണങ്ങൾ പരിചി​ന്തി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​യി​രി​ക്കും.

ക്രിസ്‌തു​വി​നെ അനുക​രി​ക്കു​വാൻ ധൈര്യം

3. ധൈര്യ​ത്തി​ന്റെ ഏററവും മികച്ച ദൃഷ്ടാന്തം നൽകു​ന്ന​താര്‌, അവിടു​ത്തെ​ക്കു​റിച്ച്‌ എബ്രായർ 12:1-3-ൽ എന്തു പറഞ്ഞി​രി​ക്കു​ന്നു?

3 യേശു​ക്രി​സ്‌തു ധൈര്യ​ത്തി​ന്റെ ഏററവും മികച്ച ദൃഷ്ടാന്തം നൽകുന്നു. ക്രിസ്‌തീയ കാലത്തി​നു മുമ്പു​ണ്ടാ​യി​രുന്ന യഹോ​വ​യു​ടെ ധീരരായ സാക്ഷി​ക​ളു​ടെ “വലി​യൊ​രു സമൂഹ”ത്തെക്കു​റി​ച്ചു പരാമർശി​ച്ച​ശേഷം അപ്പോ​സ്‌ത​ല​നായ പൗലോസ്‌ ഇപ്രകാ​രം പറഞ്ഞു​കൊണ്ട്‌ യേശു​വിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു: “ആകയാൽ നാമും സാക്ഷി​ക​ളു​ടെ ഇത്ര വലി​യോ​രു സമൂഹം നമുക്കു ചുററും നില്‌ക്കു​ന്ന​തു​കൊ​ണ്ടു സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചി​രി​ക്കുന്ന ഓട്ടം സ്ഥിരത​യോ​ടെ ഓടുക. വിശ്വാ​സ​ത്തി​ന്റെ നായക​നും പൂർത്തി വരുത്തു​ന്ന​വ​നു​മായ യേശു​വി​നെ നോക്കുക; തന്റെ മുമ്പിൽ വെച്ചി​രുന്ന സന്തോഷം ഓർത്തു അവൻ അപമാനം അലക്ഷ്യ​മാ​ക്കി ക്രൂശി​നെ സഹിക്ക​യും ദൈവ​സിം​ഹാ​സ​ന​ത്തി​ന്റെ വലത്തു​ഭാ​ഗത്തു ഇരിക്ക​യും ചെയ്‌തു. നിങ്ങളു​ടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാ​തി​രി​പ്പാൻ പാപി​ക​ളാൽ തനിക്കു നേരിട്ട ഇങ്ങനെ​യുള്ള വിരോ​ധം സഹിച്ച​വനെ ധ്യാനി​ച്ചു​കൊൾവിൻ.”—എബ്രായർ 12:1-3.

4. സാത്താൻ പ്രലോ​ഭി​പ്പി​ച്ച​പ്പോൾ യേശു എപ്രകാ​ര​മാ​ണു ധൈര്യം പ്രകട​മാ​ക്കി​യത്‌?

4 യേശു​ക്രി​സ്‌തു തന്റെ സ്‌നാ​പ​ന​ത്തി​നും മരുഭൂ​മി​യി​ലെ 40 ദിവസത്തെ ധ്യാന​ത്തി​നും പ്രാർഥ​ന​യ്‌ക്കും ഉപവാ​സ​ത്തി​നും ശേഷം പിശാ​ചി​നെ ധീരമാ​യി എതിർത്തു. കല്ലിനെ അപ്പമാ​ക്കാ​നുള്ള സാത്താന്റെ പ്രലോ​ഭ​നത്തെ യേശു എതിർത്തു കാരണം, വ്യക്തി​പ​ര​മായ ആഗ്രഹത്തെ തൃപ്‌തി​പ്പെ​ടു​ത്തു​ന്ന​തി​നു​വേണ്ടി അത്ഭുതം ചെയ്യു​ന്നതു തെററാ​യി​രു​ന്നു. “‘മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽകൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു’ എന്നു എഴുതി​യി​രി​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞു. ആലയത്തി​ന്റെ അഗ്രത്തിൽനി​ന്നു ചാടാൻ സാത്താൻ യേശു​വി​നെ വെല്ലു​വി​ളി​ച്ച​പ്പോൾ അവിടു​ന്നു നിരസി​ച്ചു കാരണം, അത്‌ ആത്മഹത്യാ സാധ്യ​ത​യിൽനി​ന്നു ദൈവം തന്നെ രക്ഷിക്കു​മോ എന്ന്‌ അവിടു​ത്തെ പരീക്ഷി​ക്കുന്ന ഒരു പാപമാ​യി​രി​ക്കു​മാ​യി​രു​ന്നു. “‘നിന്റെ ദൈവ​മായ കർത്താ​വി​നെ പരീക്ഷി​ക്ക​രു​തു’ എന്നും കൂടെ എഴുതി​യി​രി​ക്കു​ന്നു” എന്നു ക്രിസ്‌തു പ്രസ്‌താ​വി​ച്ചു. ഒരു പ്രാവ​ശ്യം “നമസ്‌കരി”ക്കുന്നതി​നു​വേണ്ടി സാത്താൻ ലോക​ത്തി​ലുള്ള സകല രാജ്യ​ങ്ങ​ളും യേശു​വി​നു വാഗ്‌ദാ​നം ചെയ്‌തു, എന്നാൽ യേശു വിശ്വാ​സ​ത്യാ​ഗി​യാ​കു​ക​യും മനുഷ്യൻ ദൈവ​ത്തോ​ടു പീഡാ​നു​ഭ​വ​ത്തിൻകീ​ഴിൽ വിശ്വ​സ്‌ത​രാ​യി​രി​ക്കു​ക​യില്ല എന്ന പിശാ​ചി​ന്റെ വെല്ലു​വി​ളി​യെ പിന്താ​ങ്ങു​ക​യും ചെയ്യു​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ യേശു പ്രഖ്യാ​പി​ച്ചു: “സാത്താനേ, എന്നെ വിട്ടു​പോ; ‘നിന്റെ ദൈവ​മായ കർത്താ​വി​നെ [യഹോവ] നമസ്‌ക​രി​ച്ചു അവനെ മാത്രമേ ആരാധി​ക്കാ​വൂ’ എന്നു എഴുതി​യി​രി​ക്കു​ന്നു.” അതിങ്കൽ പരീക്ഷകൻ “കുറെ കാല​ത്തേക്കു അവനെ വിട്ടു​മാ​റി.”—മത്തായി 4:1-11; ലൂക്കൊസ്‌ 4:13.

5. പ്രലോ​ഭ​നത്തെ ചെറുത്തു നിൽക്കു​ന്ന​തി​നു നമ്മെ എന്തിനു സഹായി​ക്കാൻ കഴിയും?

5 യേശു യഹോ​വക്കു കീഴ്‌പ്പെ​ട്ടി​രി​ക്കു​ക​യും സാത്താ​നോട്‌ എതിർക്കു​ക​യും ചെയ്‌തു. സമാന​മാ​യി നാം ‘ദൈവ​ത്തി​നു കീഴ്‌പെ​ടു​ക​യും പിശാ​ചി​നോട്‌ എതിർക്കു​ക​യു​മാ​ണെ​ങ്കിൽ അവൻ നമ്മെ വിട്ട്‌ ഓടി​പ്പോ​കും.’ (യാക്കോബ്‌ 4:7) പാപക​ര​മായ എന്തെങ്കി​ലും ചെയ്യാൻ നാം പരീക്ഷി​ക്ക​പ്പെ​ടുന്ന സമയത്ത്‌ ഒരുപക്ഷേ തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​പോ​ലും ചെയ്‌തു​കൊണ്ട്‌ അവ ബാധക​മാ​ക്കു​ന്നു​വെ​ങ്കിൽ, യേശു​വി​നെ​പ്പോ​ലെ നമുക്കും ധീരോ​ദാ​ത്ത​മാ​യി പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കു​ന്ന​തി​നു കഴിയും. മോഷ്ടി​ക്കാ​നുള്ള പ്രലോ​ഭ​ന​മു​ണ്ടാ​കുന്ന സമയത്ത്‌ “മോഷ്ടി​ക്ക​രുത്‌” എന്ന ദൈവ​നി​യമം നാം നമ്മോ​ടു​തന്നെ ആവർത്തി​ച്ചു പറയു​ക​യാ​ണെ​ങ്കിൽ മോഷണം നടത്തു​ന്ന​തി​നു നാം പ്രലോ​ഭി​ത​രാ​കാൻ ഇടയു​ണ്ടോ? “വ്യഭി​ചാ​രം ചെയ്യരു​തു” എന്ന വാക്കുകൾ രണ്ടു ക്രിസ്‌ത്യാ​നി​ക​ളിൽ ഒരാ​ളെ​ങ്കി​ലും സധൈ​ര്യം ഉദ്ധരി​ച്ചാൽ അവർ ലൈം​ഗിക ദുർമാർഗ​ത്തിൽ അകപ്പെ​ടു​വാ​നുള്ള സാധ്യ​ത​യു​ണ്ടോ?—റോമർ 13:8-10; പുറപ്പാ​ടു 20:14, 15.

6. യേശു ധീരനായ ഒരു ലോക ജേതാ​വാ​യി​രു​ന്നത്‌ എപ്രകാ​ര​മാ​യി​രു​ന്നു?

6 ഈ ലോക​ത്താൽ വെറു​ക്ക​പ്പെട്ട ക്രിസ്‌ത്യാ​നി​കൾ എന്ന നിലയിൽ നമുക്ക്‌ അതിന്റെ ആത്മാവും പാപപൂർണ​മായ നടത്തയും ഒഴിവാ​ക്കാൻ കഴിയും. യേശു തന്റെ അനുഗാ​മി​ക​ളോ​ടു പറഞ്ഞു: “ലോക​ത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ടു; എങ്കിലും ധൈര്യ​പ്പെ​ടു​വിൻ; ഞാൻ ലോകത്തെ ജയിച്ചി​രി​ക്കു​ന്നു.” (യോഹ​ന്നാൻ 16:33) അവിടു​ന്നു ലോക​ത്തെ​പ്പോ​ലെ ആകാതി​രു​ന്നു​കൊണ്ട്‌ അതി​ന്റെ​മേൽ വിജയ​ശ്രീ​ലാ​ളി​ത​നാ​യി​ത്തീർന്നു. ഒരു ജേതാവ്‌ എന്ന നിലയി​ലുള്ള അവിടു​ത്തെ ദൃഷ്ടാ​ന്ത​ത്തി​നും നിർമ​ല​താ​പാ​ലന ഗതിയു​ടെ അനന്തര​ഫ​ല​ത്തി​നും ലോക​ത്തിൽനി​ന്നു വേർപെ​ട്ടു​നി​ന്നു​കൊ​ണ്ടും അതിനാൽ കളങ്ക​പ്പെ​ടാ​തി​രു​ന്നു​കൊ​ണ്ടും അവിടു​ത്തെ അനുക​രി​ക്കു​ന്ന​തി​നു​വേണ്ട ധൈര്യം നമ്മിൽ നിറെ​ക്കാൻ കഴിയും.—യോഹ​ന്നാൻ 17:16.

അനുസ്യൂ​തം പ്രസം​ഗി​ക്കു​വാൻ ധൈര്യം

7, 8. പീഡനം ഗണ്യമാ​ക്കാ​തെ അനുസ്യൂ​തം പ്രസം​ഗി​ക്കു​വാൻ നമ്മെ എന്തു സഹായി​ക്കും?

7 യേശു​വും തന്റെ ശിഷ്യൻമാ​രും പീഡനം ഗണ്യമാ​ക്കാ​തെ അനുസ്യൂ​തം പ്രസം​ഗി​ക്കു​ന്ന​തി​നുള്ള ധൈര്യ​ത്തി​നാ​യി ദൈവ​ത്തിൽ ആശ്രയി​ച്ചു. പീഡന​മു​ണ്ടാ​യി​രു​ന്നി​ട്ടും ക്രിസ്‌തു തന്റെ ശുശ്രൂഷ ധൈര്യ​പൂർവം നിവർത്തി​ച്ചു. പൊ.യു. 33-നുശേഷം, യഹൂദ മത നേതാ​ക്കൻമാർ പീഡി​പ്പി​ക്ക​പ്പെട്ട ക്രിസ്‌താ​നു​ഗാ​മി​കളെ തടയാൻ ശ്രമി​ച്ചെ​ങ്കി​ലും അവർ സുവാർത്ത പ്രഘോ​ഷി​ക്കു​ന്ന​തിൽ തുടർന്നു. (പ്രവൃ​ത്തി​കൾ 4:18-20; 5:29) “കർത്താവേ [യഹോവേ], അവരുടെ ഭീഷണി​കളെ നോ​ക്കേ​ണമേ. . . . നിന്റെ വചനം പൂർണ്ണ​ധൈ​ര്യ​ത്തോ​ടും കൂടെ പ്രസ്‌താ​വി​പ്പാൻ നിന്റെ ദാസൻമാർക്കു കൃപ നൽകേ​ണമേ” എന്നു ശിഷ്യൻമാർ പ്രാർഥി​ച്ചു. എന്തു സംഭവി​ച്ചു? വൃത്താന്തം പറയുന്നു: “ഇങ്ങനെ പ്രാർത്ഥി​ച്ച​പ്പോൾ അവർ കൂടി​യി​രുന്ന സ്ഥലം കുലുങ്ങി; എല്ലാവ​രും പരിശു​ദ്ധാ​ത്മാ​വു നിറഞ്ഞ​വ​രാ​യി ദൈവ​വ​ചനം ധൈര്യ​ത്തോ​ടെ പ്രസ്‌താ​വി​ച്ചു.”—പ്രവൃ​ത്തി​കൾ 4:24-31.

8 ഇന്നു ഭൂരി​പക്ഷം ആളുക​ളും സുവാർത്തയെ പ്രതി സ്വീകാ​ര്യ​ക്ഷ​മ​ത​യു​ള്ള​വ​ര​ല്ലാ​ത്ത​തി​നാൽ അവരോ​ടു തുടർന്നും സംസാ​രി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാണ്‌. പീഡി​പ്പി​ക്ക​പ്പെ​ടു​മ്പോൾ വിശേ​ഷി​ച്ചും, തികഞ്ഞ സാക്ഷ്യം നൽകേ​ണ്ട​തി​നു യഹോ​വ​യു​ടെ ദാസൻമാർക്കു ദൈവ​ദ​ത്ത​മായ ധൈര്യം ആവശ്യ​മാ​യി​രി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 2:40; 20:24) അതു​കൊണ്ട്‌, ധീര രാജ്യ​പ്ര​ഘോ​ഷ​ക​നായ പൗലോസ്‌, യുവാ​വും അനുഭ​വ​പ​രി​ചയം കുറഞ്ഞ​വ​നു​മായ ഒരു സഹപ്ര​വർത്ത​ക​നോ​ടു പറഞ്ഞു: “ഭീരു​ത്വ​ത്തി​ന്റെ ആത്മാവി​നെ അല്ല, ശക്തിയു​ടെ​യും സ്‌നേ​ഹ​ത്തി​ന്റെ​യും സുബോ​ധ​ത്തി​ന്റെ​യും ആത്മാവി​നെ​യ​ത്രേ ദൈവം നമുക്കു തന്നതു. അതു​കൊ​ണ്ടു നമ്മുടെ കർത്താ​വി​ന്റെ സാക്ഷ്യ​ത്തെ​യും അവന്റെ ബദ്ധനായ എന്നെയും കുറിച്ചു ലജ്ജിക്കാ​തെ സുവി​ശേ​ഷ​ത്തി​ന്നാ​യി ദൈവ​ശ​ക്തി​ക്കു ഒത്തവണ്ണം നീയും എന്നോ​ടു​കൂ​ടെ കഷ്ടം സഹിക്ക.” (2 തിമൊ​ഥെ​യൊസ്‌ 1:7, 8) നാം ധൈര്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കു​ക​യാ​ണെ​ങ്കിൽ നമുക്ക്‌ അനുസ്യൂ​തം പ്രസം​ഗി​ക്കാൻ കഴിയു​മെന്നു മാത്രമല്ല, പീഡനം​പോ​ലും രാജ്യ​പ്ര​ഘോ​ഷ​ക​രാ​യി​രി​ക്കു​ന്നതി​ലുള്ള സന്തോ​ഷത്തെ നമ്മിൽ നിന്ന്‌ അപഹരി​ക്കു​ക​യില്ല.—മത്തായി 5:10-12.

യഹോ​വ​യു​ടെ പക്ഷത്തു നിലയു​റ​പ്പി​ക്കാൻ ധൈര്യം

9, 10. (എ) ക്രിസ്‌തു​വി​ന്റെ സ്‌നാ​പ​ന​മേററ അനുഗാ​മി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു​വേണ്ടി ഒന്നാം നൂററാ​ണ്ടി​ലെ യഹൂദ​രും വിജാ​തീ​യ​രും എന്തു​ചെ​യ്‌തു? (ബി) ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു ധൈര്യം വേണ്ടി​വ​ന്നത്‌ എന്തു​കൊണ്ട്‌?

9 ഒന്നാം നൂററാ​ണ്ടി​ലെ അനേകം യഹൂദൻമാ​രും വിജാ​തീ​യ​രും ക്രിസ്‌തു​വി​ന്റെ സ്‌നാ​പ​ന​മേററ അനുഗാ​മി​ക​ളാ​യി​ത്തീ​രു​ന്ന​തി​നു​വേണ്ടി തിരു​വെ​ഴു​ത്തു​പ​ര​മ​ല്ലാത്ത സമ്പ്രദാ​യ​ങ്ങളെ സധൈ​ര്യം ഉപേക്ഷി​ച്ചു. പൊ.യു. 33-ലെ പെന്ത​ക്കോ​സ്‌തു കഴിഞ്ഞു താമസി​യാ​തെ “യെരൂ​ശ​ലേ​മിൽ ശിഷ്യൻമാ​രു​ടെ എണ്ണം ഏററവും പെരുകി, പുരോ​ഹി​തൻമാ​രി​ലും വലി​യോ​രു കൂട്ടം വിശ്വാ​സ​ത്തി​ന്നു അധീന​രാ​യി​ത്തീർന്നു.” (പ്രവൃ​ത്തി​കൾ 6:7) ആ യഹൂദർക്കു മതപര​മായ ബന്ധങ്ങൾ വിഛേ​ദി​ക്കു​ന്ന​തി​നും യേശു​വി​നെ മിശിഹാ ആയി സ്വീക​രി​ക്കു​ന്ന​തി​നും ധൈര്യം ഉണ്ടായി​രു​ന്നു.

10 പൊ.യു. 36 മുതൽ അനേകം വിജാ​തീ​യർ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. കൊർന്നെ​ല്യോ​സും അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും മററു വിജാ​തീ​യ​രും സുവാർത്ത കേട്ട​പ്പോൾ തത്‌ക്ഷണം അതു കൈ​ക്കൊ​ണ്ടു പരിശു​ദ്ധാ​ത്മാ​വി​നെ സ്വീക​രി​ക്കു​ക​യും “യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ സ്‌നാനം കഴിപ്പി”ക്കപ്പെടു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 10:1-48) ഫിലി​പ്പി​യിൽ ഒരു വിജാ​തീയ കാരാ​ഗൃ​ഹ​പ്ര​മാ​ണി​യും അദ്ദേഹ​ത്തി​ന്റെ കുടും​ബ​വും പെട്ടെന്നു ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ച്ചു “താനും തനിക്കു​ള്ള​വ​രെ​ല്ലാ​വ​രും താമസി​യാ​തെ സ്‌നാനം ഏററു.” (പ്രവൃ​ത്തി​കൾ 16:25-34) അപ്രകാ​ര​മുള്ള നടപടി​കൾ സ്വീക​രി​ക്കു​ന്ന​തി​നു ധൈര്യം ആവശ്യ​മാ​യി​രു​ന്നു കാരണം, ക്രിസ്‌ത്യാ​നി​കൾ പീഡി​പ്പി​ക്ക​പ്പെട്ട, ജനസമ്മ​തി​യി​ല്ലാത്ത ഒരു ന്യൂന​പ​ക്ഷ​മാ​യി​രു​ന്നു. അവർ ഇപ്പോ​ഴും അങ്ങനെ​തന്നെ. എന്നാൽ, നിങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാ​ളാ​യി ദൈവ​ത്തി​നു സമർപ്പണം നടത്തു​ക​യും സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തി​ട്ടി​ല്ലെ​ങ്കിൽ ഈ ധൈര്യ​പൂർവ​ക​മായ നടപടി​കൾ നിങ്ങൾക്കു സ്വീക​രി​ക്കാ​നുള്ള സമയമല്ലേ ഇത്‌?

വിയോ​ജി​പ്പുള്ള കുടും​ബ​ങ്ങ​ളിൽ ധൈര്യം

11. യൂനീ​ക്ക​യും തിമോ​ഥെ​യോ​സും ധൈര്യ​ത്തി​ന്റെ എന്തു നല്ല ദൃഷ്ടാ​ന്തങ്ങൾ പ്രദാനം ചെയ്‌തു?

11 യൂനീ​ക്ക​യും അവരുടെ മകൻ തിമോ​ഥെ​യോ​സും മതപര​മാ​യി വിയോ​ജി​പ്പു​ണ്ടാ​യി​രുന്ന കുടും​ബ​ത്തിൽ ധൈര്യ​പൂർവ​ക​മായ വിശ്വാ​സ​ത്തി​ന്റെ നല്ല ദൃഷ്ടാ​ന്തങ്ങൾ വച്ചു. ഭർത്താവു വിജാ​തീ​യ​നാ​യി​രു​ന്നി​ട്ടും യൂനീക്ക തന്റെ മകനെ ബാല്യം​മു​തൽ “തിരു​വെ​ഴു​ത്തുക”ൾ പഠിപ്പി​ച്ചു. (2 തിമൊ​ഥെ​യൊസ്‌ 3:14-17) ക്രിസ്‌ത്യാ​നി​യാ​യി​ത്തീർന്ന​പ്പോൾ അവർ ‘നിർവ്യാ​ജ വിശ്വാ​സം’ പ്രകട​മാ​ക്കി. (2 തിമൊ​ഥെ​യൊസ്‌ 1:4) അവിശ്വാ​സി​യായ തന്റെ ഭർത്താ​വി​ന്റെ ശിരഃ​സ്ഥാ​നത്തെ ആദരിക്കെ, ക്രിസ്‌തീ​യ​ത​ത്ത്വ​ങ്ങൾ തിമോ​ഥെ​യോ​സി​നു പകർന്നു​കൊ​ടു​ക്കു​ന്ന​തി​നുള്ള ധൈര്യം അവർക്കു​ണ്ടാ​യി​രു​ന്നു. മിഷനറി യാത്ര​ക​ളിൽ പൗലോ​സി​നോ​ടു​കൂ​ടെ പോകു​ന്ന​തിന്‌ നല്ല പഠനം​സി​ദ്ധിച്ച അവരുടെ മകനെ തിര​ഞ്ഞെ​ടു​ത്ത​പ്പോൾ അവരുടെ വിശ്വാ​സ​ത്തി​നും ധൈര്യ​ത്തി​നും പ്രതി​ഫലം ലഭിച്ചു. സമാന​മായ സാഹച​ര്യ​ത്തി​ലുള്ള ക്രിസ്‌തീയ മാതാ​പി​താ​ക്കൾക്ക്‌ ഇത്‌ എത്ര പ്രോ​ത്സാ​ഹ​ന​മാ​യി​രി​ക്കാൻ കഴിയും!

12. തിമോ​ഥെ​യോസ്‌ ഏതുതരം വ്യക്തി​യാ​യി​ത്തീർന്നു, ആരാണ്‌ ഇന്ന്‌ അദ്ദേഹ​ത്തെ​പ്പോ​ലെ​യെന്നു തെളി​യി​ക്കു​ന്നത്‌?

12 മതപര​മാ​യി വിയോ​ജി​പ്പുള്ള കുടും​ബ​ത്തി​ലാ​ണു തിമോ​ഥെ​യോസ്‌ കഴിഞ്ഞി​രു​ന്ന​തെ​ങ്കി​ലും അദ്ദേഹം സധൈ​ര്യം ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ക്കു​ക​യും പൗലോ​സി​നു പിൻവ​രു​ന്ന​വി​ധം പറയാൻ കഴിയ​ത്ത​ക്ക​വണ്ണം ഒരു ആത്മീയ വ്യക്തി​യാ​യി​ത്തീ​രു​ക​യും ചെയ്‌തു: “എന്നാൽ നിങ്ങളു​ടെ വസ്‌തുത അറിഞ്ഞി​ട്ടു എനിക്കും മനം തണു​ക്കേ​ണ്ട​തി​ന്നു തിമൊ​ഥെ​യോ​സി​നെ വേഗത്തിൽ അങ്ങോട്ടു [ഫിലിപ്പി] അയക്കാം എന്നു കർത്താ​വായ യേശു​വിൽ ഞാൻ ആശിക്കു​ന്നു. നിങ്ങളെ സംബന്ധി​ച്ചു പരമാർത്ഥ​മാ​യി കരുതു​വാൻ തുല്യ​ചി​ത്ത​നാ​യി എനിക്കു മററാ​രു​മില്ല. . . . അവനോ മകൻ അപ്പന്നു ചെയ്യു​ന്ന​തു​പോ​ലെ എന്നോ​ടു​കൂ​ടെ സുവി​ശേ​ഷ​ഘോ​ഷ​ണ​ത്തിൽ സേവ​ചെ​യ്‌തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയു​ന്നു​വ​ല്ലോ.” (ഫിലി​പ്പി​യർ 2:19-22) ഇന്ന്‌ മതപര​മാ​യി വിയോ​ജി​പ്പുള്ള കുടും​ബ​ങ്ങ​ളിൽ അനേകം ആൺകു​ട്ടി​ക​ളും പെൺകു​ട്ടി​ക​ളും ധൈര്യം​പൂ​ണ്ടു ക്രിസ്‌ത്യാ​നി​ത്വം സ്വീക​രി​ക്കു​ന്നു. തിമോ​ഥെ​യോ​സി​നെ​പ്പോ​ലെ അവരും യോഗ്യത തെളി​യി​ക്കു​ക​യാണ്‌. അവർ യഹോ​വ​യു​ടെ സ്ഥാപന​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്ന​തിൽ നാം എത്ര ആഹ്ലാദി​ക്കു​ന്നു!

‘കഴുത്തു വെച്ചു​കൊ​ടു​ക്കു​വാൻ’ ധൈര്യം

13. അക്വി​ലാ​സും പ്രിസ്‌കി​ല്ല​യും ഏതു വിധത്തി​ലാണ്‌ ധൈര്യം പ്രകടി​പ്പി​ച്ചത്‌?

13 അക്വി​ലാ​സും ഭാര്യ പ്രിസ്‌കി​ല്ല​യും (പ്രിസ്‌ക) തങ്ങളുടെ സഹവി​ശ്വാ​സി​കൾക്കു​വേണ്ടി സധൈ​ര്യം ‘കഴുത്തു വെച്ചു​കൊ​ടു​ത്തു​കൊണ്ട്‌’ ഒരു ദൃഷ്ടാന്തം വച്ചു. അവർ പൗലോ​സി​നെ തങ്ങളുടെ വീട്ടിൽ സ്വീക​രി​ക്കു​ക​യും അദ്ദേഹ​ത്തോ​ടൊ​പ്പം കൂടാ​ര​പ്പണി ചെയ്യു​ക​യും കൊരി​ന്തി​ലെ പുതിയ സഭ കെട്ടി​പ്പ​ടു​ക്കു​ന്ന​തിന്‌ അദ്ദേഹത്തെ സഹായി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 18:1-4) അവരുടെ 15 വർഷത്തെ സ്‌നേ​ഹ​ബ​ന്ധ​ത്തിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാത്ത ഒരു വിധത്തിൽ അദ്ദേഹ​ത്തി​നു​വേണ്ടി അവർ തങ്ങളുടെ ജീവൻപോ​ലും അപകട​ത്തി​ലാ​ക്കി. അവർ റോമിൽ താമസി​ക്കു​മ്പോ​ഴാ​ണു അവി​ടെ​യുള്ള ക്രിസ്‌ത്യാ​നി​ക​ളോട്‌: “ക്രിസ്‌തു​യേ​ശു​വിൽ എന്റെ കൂട്ടു​വേ​ല​ക്കാ​രായ പ്രിസ്‌ക​യെ​യും അക്വി​ലാ​വെ​യും വന്ദനം ചെയ്‌വിൻ. അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചു​കൊ​ടു​ത്ത​വ​രാ​കു​ന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതി​ക​ളു​ടെ സകലസ​ഭ​ക​ളും​കൂ​ടെ നന്ദിപ​റ​യു​ന്നു” എന്ന്‌ അദ്ദേഹം പറഞ്ഞത്‌.—റോമർ 16:3, 4.

14. പൗലോ​സി​നു​വേണ്ടി കഴുത്തു വച്ചു​കൊ​ടു​ത്തു​കൊണ്ട്‌ അക്വി​ലാ​സും പ്രിസ്‌കി​ല്ല​യും ഏതു കല്‌പ​ന​യോ​ടുള്ള ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യാ​യി​രു​ന്നു?

14 പൗലോ​സി​നു​വേണ്ടി തങ്ങളുടെ കഴുത്തു വച്ചു​കൊ​ടു​ത്തു​കൊണ്ട്‌ അക്വി​ലാ​സും പ്രിസ്‌കി​ല്ല​യും യേശു​വി​ന്റെ പിൻവ​രുന്ന വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ച്ചു: “ഞാൻ പുതി​യൊ​രു കല്‌പന നിങ്ങൾക്കു നല്‌കു​ന്നു. നിങ്ങൾ പരസ്‌പരം സ്‌നേ​ഹി​ക്കു​വിൻ. ഞാൻ നിങ്ങളെ സ്‌നേ​ഹി​ച്ച​തു​പോ​ലെ നിങ്ങളും പരസ്‌പരം സ്‌നേ​ഹി​ക്കു​വിൻ.” (യോഹ​ന്നാൻ 13:34, പി.ഒ.സി. ബൈ.) ഈ കല്‌പന ഒരു വ്യക്തി തന്നേത്തന്നെ സ്‌നേ​ഹി​ക്കു​ന്ന​തു​പോ​ലെ തന്റെ അയൽക്കാ​ര​നെ​യും സ്‌നേ​ഹി​ക്കേണം എന്നു മോ​ശൈക ന്യായ​പ്ര​മാ​ണം ആവശ്യ​പ്പെ​ട്ട​തി​ലും അധികം മുന്നോ​ട്ടു​പോ​യ​തി​നാൽ ഈ കല്‌പന “പുതിയ”ത്‌ ആയിരു​ന്നു. (ലേവ്യ​പു​സ്‌തകം 19:18) അത്‌, യേശു ചെയ്‌ത​പ്ര​കാ​രം മററു​ള്ള​വർക്കു​വേണ്ടി ഒരുവന്റെ ജീവൻപോ​ലും നൽകു​ന്ന​തി​നുള്ള ആത്മത്യാ​ഗ​പ​ര​മായ സ്‌നേഹം ആവശ്യ​പ്പെട്ടു. പൊ.യു. രണ്ടും മൂന്നും നൂററാ​ണ്ടു​ക​ളി​ലെ എഴുത്തു​കാ​ര​നായ തെർത്തു​ല്യൻ, “‘നോക്കൂ, അവർ പരസ്‌പരം എത്ര സ്‌നേ​ഹി​ക്കു​ന്നു . . . അവർ പരസ്‌പരം മരിക്കാൻ എത്ര തയ്യാറാണ്‌’ എന്നു പറയു​ന്നു​വ​ല്ലോ” എന്ന്‌ എഴുതി​യ​പ്പോൾ ലോക​ക്കാ​രായ ആളുകൾ ക്രിസ്‌ത്യാ​നി​ക​ളെ​ക്കു​റി​ച്ചു പറഞ്ഞ വാക്കുകൾ അദ്ദേഹം ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. (അപ്പോ​ളജി, അധ്യായം XXXIX, 7) വിശേ​ഷി​ച്ചും പീഡന​ത്തിൻ മധ്യേ സഹവി​ശ്വാ​സി​കളെ ശത്രു​ക്കൾക്കു കാട്ടി​ക്കൊ​ടുത്ത്‌ അവരുടെ കൈക​ളാ​ലുള്ള ക്രൂര​മർദ​ന​ങ്ങൾക്കോ മരണത്തി​നോ അവരെ ഇരകളാ​ക്കാ​തി​രി​ക്കു​ന്ന​തി​നു​വേണ്ടി നമ്മുടെ ജീവൻ സധൈ​ര്യം പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു സാഹോ​ദ​ര്യ​സ്‌നേഹം പ്രദർശി​പ്പി​ക്കാൻ നാം കടപ്പാ​ടു​ള്ള​വ​രാ​യി​രി​ക്കട്ടെ.—1 യോഹ​ന്നാൻ 3:16.

ധൈര്യം സന്തോഷം കൈവ​രു​ത്തു​ന്നു

15, 16. പ്രവൃ​ത്തി​കൾ 16-ാം അധ്യാ​യ​ത്തിൽ കാണി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം ധൈര്യ​ത്തെ​യും സന്തോ​ഷ​ത്തെ​യും എങ്ങനെ ബന്ധപ്പെ​ടു​ത്താം?

15 പീഡാ​നു​ഭ​വങ്ങൾ ഉള്ളപ്പോൾ പ്രകട​മാ​ക്കുന്ന ധൈര്യ​ത്തി​നു സന്തോഷം കൈവ​രു​ത്താ​നാ​കു​മെ​ന്ന​തി​നു പൗലോ​സും ശീലാ​സും തെളിവു നൽകുന്നു. ഫിലിപ്പി പട്ടണത്തി​ലെ ന്യായാ​ധി​പ​തി​ക​ളു​ടെ കല്‌പന പ്രകാരം അവരെ കോൽകൊണ്ട്‌ പരസ്യ​മാ​യി അടിക്കു​ക​യും തടവിൽ ആമത്തി​ലി​ടു​ക​യും ചെയ്‌തു. എന്നിട്ടും അവർ വിഷണ്ണ​രാ​യി ഭയം​കൊ​ണ്ടു ചൂളി​പ്പോ​യില്ല. അവരുടെ സാഹച​ര്യ​ങ്ങൾ യാതനാ​നിർഭ​ര​മാ​യി​രു​ന്നി​ട്ടും ദൈവ​ദ​ത്ത​മായ ധൈര്യ​വും വിശ്വ​സ്‌ത​രായ ക്രിസ്‌ത്യാ​നി​കൾക്ക്‌ അതു കൈവ​രു​ത്തുന്ന സന്തോ​ഷ​വും അവർക്ക​പ്പോ​ഴും ഉണ്ടായി​രു​ന്നു.

16 ഏതാണ്ട്‌ അർധരാ​ത്രി​യിൽ പൗലോ​സും ശീലാ​സും ഗീതം പാടി പ്രാർഥി​ക്കു​ക​യും ദൈവത്തെ സ്‌തു​തി​ക്കു​ക​യു​മാ​യി​രു​ന്നു. പെട്ടെന്ന്‌ ഒരു ഭൂകമ്പം കാരാ​ഗൃ​ഹത്തെ കുലു​ക്കു​ക​യും അവരുടെ വിലങ്ങു​കൾ അഴിക്കു​ക​യും വാതി​ലു​കൾ തുറക്കു​ക​യും ചെയ്‌തു. പേടി​ച്ചരണ്ട പാറാ​വു​കാ​ര​നും അദ്ദേഹ​ത്തി​ന്റെ കുടും​ബ​ത്തി​നും ധീരമായ ഒരു സാക്ഷ്യം നൽക​പ്പെ​ടു​ക​യും അത്‌ അവരെ യഹോ​വ​യു​ടെ ദാസരാ​യി സ്‌നാ​പ​ന​മേൽക്കു​ന്ന​തി​ലേക്കു നയിക്കു​ക​യും ചെയ്‌തു. “ദൈവ​ത്തിൽ വിശ്വ​സി​ച്ച​തു​കൊണ്ട്‌ അയാളും എല്ലാ കുടും​ബാം​ഗ​ങ്ങ​ളും ആഹ്ലാദി​ച്ചു.” (പ്രവൃ​ത്തി​കൾ 16:16-34, ഓശാന ബൈ.) പൗലോ​സി​നും ശീലാ​സി​നും ഇത്‌ എത്ര സന്തോഷം കൈവ​രു​ത്തി​യി​രി​ക്കും! ഇതും ധൈര്യ​ത്തി​ന്റെ മററു തിരു​വെ​ഴു​ത്തു ദൃഷ്ടാ​ന്ത​ങ്ങ​ളും പരിചി​ന്തി​ച്ചി​രി​ക്കെ, യഹോ​വ​യു​ടെ സേവക​രെന്ന നിലയിൽ ധൈര്യ​മു​ള്ള​വ​രാ​യി നിലനിൽക്കാൻ നമു​ക്കെ​ങ്ങനെ കഴിയും?

നല്ല ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തിൽ തുടരുക

17. സങ്കീർത്തനം 27-ൽ കാണി​ച്ചി​രി​ക്കു​ന്ന​പ്ര​കാ​രം യഹോ​വ​യിൽ പ്രത്യാ​ശി​ക്കു​ന്നതു ധൈര്യ​വു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

17 യഹോ​വ​യിൽ പ്രത്യാശ അർപ്പി​ക്കു​ന്നതു ധൈര്യ​മു​ള്ള​വ​രാ​യി നിലനിൽക്കാൻ നമ്മെ സഹായി​ക്കും. ദാവീദ്‌ പാടി: “യഹോ​വ​യി​ങ്കൽ പ്രത്യാ​ശ​വെ​ക്കുക; ധൈര്യ​പ്പെ​ട്ടി​രിക്ക; നിന്റെ ഹൃദയം ഉറെച്ചി​രി​ക്കട്ടെ; അതേ, യഹോ​വ​യി​ങ്കൽ പ്രത്യാ​ശ​വെ​ക്കുക.” (സങ്കീർത്തനം 27:14) ദാവീദ്‌ തന്റെ ജീവന്റെ “ബല”മായി യഹോ​വ​യിൽ ആശ്രയി​ച്ചു​വെന്നു സങ്കീർത്തനം 27 കാണി​ക്കു​ന്നു. (1-ാം വാക്യം) ദൈവം ദാവീ​ദി​ന്റെ വൈരി​ക​ളോ​ടു കഴിഞ്ഞ​കാ​ലത്തു പെരു​മാ​റിയ വിധം കണ്ടത്‌ അദ്ദേഹ​ത്തി​നു ധൈര്യം നൽകി. (2-ഉം 3-ഉം വാക്യങ്ങൾ) യഹോ​വ​യു​ടെ ആരാധ​നാ​കേ​ന്ദ്ര​ത്തോ​ടുള്ള വിലമ​തി​പ്പാ​യി​രു​ന്നു മറെറാ​രു ഘടകം. (4-ാം വാക്യം) യഹോ​വ​യു​ടെ സഹായ​ത്തി​ലും സംരക്ഷ​ണ​ത്തി​ലും വിടു​ത​ലി​ലും ആശ്രയി​ച്ച​തും ദാവീ​ദി​ന്റെ ധൈര്യ​ത്തെ കെട്ടു​പ​ണി​ചെ​യ്‌തു. (5-10 വാക്യങ്ങൾ) യഹോ​വ​യു​ടെ നീതി​മാർഗ​ത്തി​ന്റെ തത്ത്വങ്ങ​ളിൽനി​ന്നുള്ള അനുസ്യൂ​ത​മായ പ്രബോ​ധ​ന​വും സഹായ​ക​ര​മാ​യി​രു​ന്നു. (11-ാം വാക്യം) തന്റെ വൈരി​ക​ളിൽനി​ന്നുള്ള വിടു​ത​ലി​നു​വേണ്ടി വിശ്വാ​സം, പ്രത്യാശ എന്നിവ​യു​ടെ അകമ്പടി​യോ​ടെ നടത്തിയ ദൃഢ​ബോ​ധ​ത്തോ​ടെ​യുള്ള പ്രാർഥന ദാവീ​ദി​നെ ധൈര്യ​മു​ള്ള​വ​നാ​യി​രി​ക്കാൻ സഹായി​ച്ചു. (12-14 വാക്യങ്ങൾ) സമാന​മായ വിധങ്ങ​ളിൽ നമുക്കു നമ്മുടെ ധൈര്യം വളർത്തി​യെ​ടു​ക്കു​ന്ന​തി​നും അങ്ങനെ നാം യഥാർഥ​ത്തിൽ “യഹോ​വ​യിൽ പ്രത്യാ​ശ​വെക്കു”ന്നുവെന്നു കാണി​ക്കു​ന്ന​തി​നും കഴിയും.

18. (എ) നമ്മോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​മാ​യുള്ള നിരന്തര സഹവാ​സ​ത്തി​നു ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കാൻ കഴിയു​മെന്ന്‌ എന്തു കാണി​ക്കു​ന്നു? (ബി) ധൈര്യം വളർത്തു​ന്ന​തിൽ ക്രിസ്‌തീയ യോഗങ്ങൾ എന്തു പങ്കു വഹിക്കു​ന്നു?

18 നമ്മോ​ടൊ​പ്പം യഹോ​വയെ ആരാധി​ക്കു​ന്ന​വ​രു​മാ​യുള്ള നിരന്തര സഹവാ​സ​ത്തി​നു ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമ്മെ സഹായി​ക്കു​ന്ന​തി​നു കഴിയും. പൗലോസ്‌ കൈസ​റി​ന്റെ സമക്ഷം ഉപരി​വി​ചാ​രണ ആവശ്യ​പ്പെട്ടു റോമി​ലേക്കു യാത്ര​ചെ​യ്യു​മ്പോൾ സഹവി​ശ്വാ​സി​കൾ അദ്ദേഹത്തെ അപ്യപു​ര​ത്തി​ലെ​യും ത്രിമ​ണ്ഡ​പ​ത്തി​ലെ​യും ചന്തസ്ഥലത്തു വച്ചുകണ്ടു. “അവരെ കണ്ടിട്ടു പൌ​ലൊസ്‌ ദൈവത്തെ വാഴ്‌ത്തി ധൈര്യം പ്രാപി​ച്ചു” എന്ന്‌ വിവരണം പറയുന്നു. (പ്രവൃ​ത്തി​കൾ 28:15) നാം നിരന്തരം ക്രിസ്‌തീയ യോഗ​ങ്ങൾക്കു ഹാജരാ​കു​മ്പോൾ, “ചിലരു​ടെ പതിവു​പോ​ലെ, നമ്മുടെ കൂടി​വ​രവ്‌ ഉപേക്ഷി​ക്കാ​തെ, അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊ​ണ്ടും നാൾ സമീപി​ക്കു​ന്നതു നിങ്ങൾ കാണു​മ്പോൾ പൂർവാ​ധി​കം അങ്ങനെ​ചെ​യ്‌തു​കൊ​ണ്ടും സ്‌നേ​ഹ​ത്തി​നും സൽപ്ര​വൃ​ത്തി​കൾക്കും പ്രചോ​ദി​പ്പി​ക്കാൻ നമുക്ക്‌ അന്യോ​ന്യം പരിഗ​ണി​ക്കാം” എന്ന പൗലോ​സി​ന്റെ ബുദ്ധ്യു​പ​ദേശം നാം അനുസ​രി​ക്കു​ക​യാണ്‌. (എബ്രായർ 10:24, 25, NW) അന്യോ​ന്യം പ്രോ​ത്സാ​ഹി​പ്പി​ക്കുക എന്നതിന്റെ അർഥ​മെ​ന്താണ്‌? പ്രോ​ത്സാ​ഹി​പ്പി​ക്കുക [encourage] എന്നാൽ “ധൈര്യം, ചൈത​ന്യം, പ്രത്യാശ എന്നിവ​കൊ​ണ്ടു പ്രചോ​ദി​പ്പി​ക്കുക” എന്നാണ്‌. (Webster’s Ninth New Collegiate Dictionary) മററു ക്രിസ്‌ത്യാ​നി​കൾക്കു ധൈര്യം പകർന്ന്‌ അവരെ ഉത്തേജി​പ്പി​ക്കു​ന്ന​തി​നു നമുക്കു ധാരാളം ചെയ്യാൻ കഴിയും; അതു​പോ​ലെ, അവരുടെ പ്രോ​ത്സാ​ഹ​ന​ത്തിന്‌ ഈ ഗുണം നമ്മിൽ വളർത്തി​യെ​ടു​ക്കു​ന്ന​തി​നു സഹായി​ക്കാ​നും കഴിയും.

19. തിരു​വെ​ഴു​ത്തു​ക​ളും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും നാം ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നോട്‌ എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

19 ധൈര്യ​മു​ള്ള​വ​രാ​യി നിലനിൽക്കു​ന്ന​തി​നു നാം ദൈവ​വ​ചനം നിരന്ത​ര​മാ​യി പഠിക്കു​ക​യും അതിലെ ബുദ്ധ്യു​പ​ദേശം നമ്മുടെ ജീവി​ത​ത്തിൽ ബാധക​മാ​ക്കു​ക​യും ചെയ്യണം. (ആവർത്തനം 31:9-12; യോശുവ 1:8) നമ്മുടെ നിരന്തര പഠനത്തിൽ തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മായ ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉൾപ്പെ​ടു​ത്തണം, കാരണം, അപ്രകാ​രം നൽക​പ്പെ​ടുന്ന സാരവ​ത്തായ ബുദ്ധ്യു​പ​ദേശം വിശ്വാ​സ​ത്തി​ന്റെ പരി​ശോ​ധ​ന​കളെ ദൈവ​ദ​ത്ത​മായ ധൈര്യ​ത്തോ​ടെ നേരി​ടു​ന്ന​തി​നു നമ്മെ സഹായി​ക്കും. യഹോ​വ​യു​ടെ ദാസർ വിവിധ സാഹച​ര്യ​ങ്ങ​ളിൽ ധൈര്യ​മു​ള്ള​വ​രാ​യി​രു​ന്ന​തെ​ങ്ങനെ​യെന്നു ബൈബിൾ വൃത്താ​ന്ത​ങ്ങ​ളിൽനി​ന്നു നാം കണ്ടുക​ഴി​ഞ്ഞു. അത്തരം വിവര​ങ്ങൾക്ക്‌ ഇപ്പോൾ നമ്മെ എങ്ങനെ സഹായി​ക്കാൻ കഴിയു​മെന്നു നാം അറിയു​ന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ ദൈവ​വ​ച​ന​ത്തി​നു ശക്തിയുണ്ട്‌, അതിൽനി​ന്നു നാം പഠിക്കു​ന്ന​കാ​ര്യ​ങ്ങൾക്ക്‌ എല്ലായ്‌പോ​ഴും പ്രയോ​ജനം ചെയ്യാൻ കഴിയും. (എബ്രായർ 4:12) ദൃഷ്ടാ​ന്ത​ത്തിന്‌, മാനു​ഷ​ഭയം നമ്മുടെ ശുശ്രൂ​ഷയെ ബാധി​ക്കാൻ തുടങ്ങു​ന്നു​വെ​ങ്കിൽ, ഭക്തി​കെ​ട്ട​വ​രോ​ടു ദൈവ​സ​ന്ദേശം പ്രഖ്യാ​പി​ക്കു​ന്ന​തി​നു ഹാനോ​ക്കിന്‌ എങ്ങനെ ധൈര്യ​മു​ണ്ടാ​യെന്നു നമുക്കു സ്‌മരി​ക്കാ​വു​ന്ന​താണ്‌.—യൂദാ 14, 15.

20. യഹോ​വ​യു​ടെ സേവക​രാ​യി ധൈര്യ​ത്തോ​ടെ നിലനിൽക്കേ​ണ്ട​തി​നു പ്രാർഥന മർമ​പ്ര​ധാ​ന​മാ​ണെന്നു പറയാൻ കഴിയു​ന്ന​തെ​ന്തു​കൊണ്ട്‌?

20 യഹോ​വ​യു​ടെ സേവക​രെന്ന നിലയിൽ ധൈര്യ​മു​ള്ള​വ​രാ​യി നിലനിൽക്കു​ന്ന​തിന്‌ നാം പ്രാർഥ​ന​യിൽ ഉററി​രി​ക്കണം. (റോമർ 12:13) യേശു തന്റെ പീഡാ​നു​ഭ​വങ്ങൾ സധൈ​ര്യം സഹിച്ചു; കാരണം അവിടുന്ന്‌ “മരണത്തിൽനി​ന്നു തന്നെ രക്ഷിക്കാൻ കഴിവു​ള്ള​വനു കണ്ണീ​രോ​ടും വലിയ വിലാ​പ​ത്തോ​ടും​കൂ​ടെ പ്രാർത്ഥ​ന​ക​ളും യാചന​ക​ളും സമർപ്പി​ച്ചു. അവന്റെ ദൈവ​ഭ​യം​മൂ​ലം അവന്റെ പ്രാർത്ഥന കേട്ടു.” (ഹെബ്രാ​യർ 5:7, പി.ഒ.സി. ബൈ.) നാം ദൈവ​ത്തോ​ടു പ്രാർഥ​ന​യിൽ അടുത്തു​നിൽക്കു​ന്ന​തു​മൂ​ലം പുനരു​ത്ഥാ​ന​മി​ല്ലാത്ത “രണ്ടാമത്തെ മരണം” അനുഭ​വി​ക്കു​ന്ന​തി​നു വിധി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ലോക​ത്തി​ലെ ഭീരു​ക്ക​ളെ​പ്പോ​ലെ ആയിരി​ക്കു​ക​യില്ല. (വെളി​പ്പാ​ടു 21:8) ദിവ്യ സംരക്ഷ​ണ​വും ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ ജീവി​ത​വും അവിടു​ത്തെ ധീരരായ ദാസർക്കു​വേ​ണ്ടി​യു​ള്ള​താണ്‌.

21. യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​കൾക്ക്‌ എന്തു​കൊ​ണ്ടു ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും?

21 യഹോ​വ​യു​ടെ വിശ്വസ്‌ത സാക്ഷി​ക​ളെ​ന്ന​നി​ല​യിൽ നമുക്ക്‌ ഭൂതങ്ങ​ളെ​യും മനുഷ്യ​പ്ര​തി​യോ​ഗി​ക​ളെ​യും ഭയപ്പെ​ടേണ്ട ആവശ്യ​മില്ല കാരണം, നമുക്ക്‌ ദൈവ​ത്തി​ന്റെ പിന്തു​ണ​യും ലോക ജേതാവ്‌ എന്ന നിലയിൽ യേശു​വി​ന്റെ ധീരമായ ദൃഷ്ടാ​ന്ത​വും ഉണ്ട്‌. അതു​പോ​ലെ, യഹോ​വ​യു​ടെ ജനത്തോ​ടൊ​പ്പ​മുള്ള ആത്മീയ​മായ പരിപു​ഷ്ടി​പ​ക​രുന്ന സഹവാസം നമ്മെ ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കാൻ സഹായി​ക്കു​ന്നു. തിരു​വെ​ഴു​ത്തു​ക​ളി​ലെ​യും ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ​യും മാർഗ​നിർദേ​ശ​ത്തി​ലൂ​ടെ​യും ബുദ്ധ്യു​പ​ദേ​ശ​ത്തി​ലൂ​ടെ​യും നമ്മുടെ ധൈര്യം ഊട്ടി​യു​റ​പ്പി​ക്ക​പ്പെ​ടു​ന്നു. കൂടാതെ, കഴിഞ്ഞ​കാ​ലത്തെ ദൈവ​സേ​വ​കരെ സംബന്ധി​ച്ചുള്ള ബൈബിൾ വൃത്താ​ന്തങ്ങൾ അവിടു​ത്തെ വഴിക​ളിൽ സധൈ​ര്യം നടക്കു​ന്ന​തി​നു നമ്മെ സഹായി​ക്കു​ന്നു. അതു​കൊണ്ട്‌, ക്ലേശപൂർണ​മായ ഈ അവസാ​ന​നാ​ളു​ക​ളിൽ വിശു​ദ്ധ​സേ​വ​ന​ത്തിൽ നമുക്കു സധീരം മുന്നേ​റാം. അതേ, യഹോ​വ​യു​ടെ സകല ജനവും ധൈര്യ​മു​ള്ള​വ​രാ​യി​രി​ക്കട്ടെ!

നിങ്ങൾ എങ്ങനെ മറുപടി പറയും?

◻ യേശു​വി​ന്റെ ദൃഷ്ടാ​ന്ത​ത്തി​നു നമ്മെ ധൈര്യം​കൊ​ണ്ടു നിറയ്‌ക്കാൻ കഴിയു​ന്ന​തെ​ങ്ങനെ?

◻ യേശു​വി​നും അവിടു​ത്തെ ശിഷ്യൻമാർക്കും പ്രസം​ഗ​ത്തിൽ അനുസ്യൂ​തം തുടരു​ന്ന​തി​നു ധൈര്യം നൽകി​യ​തെന്ത്‌?

◻ യഹോ​വ​യു​ടെ പക്ഷത്തു നിലയു​റ​പ്പി​ക്കു​ന്ന​തി​നു യഹൂദർക്കും വിജാ​തീ​യർക്കും ധൈര്യം ആവശ്യ​മാ​യി​രു​ന്ന​തെ​ന്തു​കൊണ്ട്‌?

◻ ധൈര്യ​ത്തി​ന്റെ എന്തു ദൃഷ്ടാ​ന്ത​ങ്ങ​ളാ​ണു യൂനീ​ക്ക​യും തിമോ​ഥെ​യോ​സും പ്രദാനം ചെയ്‌തത്‌?

◻ പീഡന​ത്തി​നി​ട​യിൽപോ​ലും ധൈര്യം സന്തോഷം കൈവ​രു​ത്തു​ന്നു​വെ​ന്ന​തിന്‌ എന്തു തെളി​വുണ്ട്‌?

[18-ാം പേജിലെ ചിത്രം]

തിരുവെഴുത്തുകൾ ബാധക​മാ​ക്കു​ക​യും ഉദ്ധരി​ക്കു​ക​യും ചെയ്യു​ക​യാ​ണെ​ങ്കിൽ യേശു​വി​നെ​പ്പോ​ലെ, നമുക്കു പ്രലോ​ഭ​നത്തെ ചെറു​ത്തു​നിൽക്കാൻ കഴിയും

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക