വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 25 പേ. 118-121
  • ശരിയാ​യതു ചെയ്യാ​നുള്ള ധൈര്യം കാണിച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശരിയാ​യതു ചെയ്യാ​നുള്ള ധൈര്യം കാണിച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • ദാവീദും ശൗലും
    ബൈബിൾ നൽകുന്ന ഗുണപാഠങ്ങൾ
  • ദാവീദിനെ രാജാവാക്കുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • ദാവീദ്‌ ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • മനസ്സു പുതുക്കി
    ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 25 പേ. 118-121

25 ദാവീദ്‌

ശരിയാ​യതു ചെയ്യാ​നുള്ള ധൈര്യം കാണിച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

ദാവീദ്‌ ഒരിക്കൽ ശൗലിന്റെ പ്രിയ​പ്പെട്ട ആയുധ​വാ​ഹ​ക​നാ​യി​രു​ന്നു. പിന്നീട്‌ ശൗൽ വിശ്വ​സ്‌ത​നായ ദാവീ​ദി​നെ പടയാ​ളി​ക​ളു​ടെ ചുമതല ഏൽപ്പിച്ചു. എന്നാൽ ദാവീദ്‌ ഇപ്പോൾ സ്വന്തം ജീവൻ രക്ഷിക്കാ​നുള്ള ഓട്ടത്തി​ലാണ്‌. ദാവീ​ദി​നെ രാജാ​വാ​ക്കു​മെന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രു​ന്നെ​ങ്കി​ലും തന്റെയും കൂടെ​യുള്ള 600 പുരു​ഷ​ന്മാ​രു​ടെ​യും ജീവൻ സംരക്ഷി​ക്കാൻവേണ്ടി അദ്ദേഹം വിജന​ഭൂ​മി​യിൽ ഒളിച്ചു​ക​ഴി​യു​ക​യാണ്‌.

ദാവീ​ദി​നോട്‌ അസൂയ മൂത്ത ശൗൽ ദാവീ​ദി​നെ കൊല്ലാൻ ഒന്നില​ധി​കം തവണ ശ്രമിച്ചു. ആ സമയമാ​യ​പ്പോ​ഴേ​ക്കും ശൗൽ രാജാവ്‌ ഒരു ദുഷ്ടനാ​യി മാറി​യി​രു​ന്നു. ഒരിക്കൽ നല്ല ഒരു അവസരം കിട്ടി​യി​ട്ടും ദാവീദ്‌ ശൗലിനെ കൊല്ലാ​തെ​വി​ട്ട​താണ്‌. എന്നാൽ അതിനു നന്ദി കാണി​ക്കു​ന്ന​തി​നു പകരം ശൗൽ ദാവീ​ദി​നെ കൊല്ലാൻ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. സീഫ്‌ നഗരത്തി​ലെ പുരു​ഷ​ന്മാർ ദാവീ​ദി​നെ ചതിച്ചു. ദാവീദ്‌ ഒളിച്ചി​രി​ക്കുന്ന സ്ഥലം അവർ രണ്ടാമ​തും ശൗലിനു പറഞ്ഞു​കൊ​ടു​ത്തു. അത്‌ അറിഞ്ഞ ശൗൽ സൈന്യ​ത്തെ​യും കൂട്ടി ദാവീ​ദി​നെ അന്വേ​ഷിച്ച്‌ പുറ​പ്പെട്ടു.

ദാവീദ്‌ ഇപ്പോൾ എന്തു ചെയ്യും? ശൗൽ വിജന​ഭൂ​മി​യിൽ എത്തിയി​ട്ടു​ണ്ടെന്ന്‌ അറിഞ്ഞ ദാവീദ്‌ അദ്ദേഹം എവി​ടെ​യാ​ണെന്ന്‌ അറിയാൻ ചിലരെ പറഞ്ഞയച്ചു. ശൗലി​ന്റെ​കൂ​ടെ 3,000 പുരു​ഷ​ന്മാർ ഉണ്ടെന്ന​റി​ഞ്ഞി​ട്ടും ദാവീദ്‌ പേടി​ച്ചില്ല. ഏതാണ്ട്‌ ആ സമയത്താ​ണു ദാവീദ്‌ ഇങ്ങനെ എഴുതി​യത്‌: “എന്നാൽ ദൈവ​മാണ്‌ എന്റെ സഹായി; എന്നെ പിന്തു​ണ​യ്‌ക്കു​ന്ന​വ​രോ​ടൊ​പ്പം യഹോ​വ​യുണ്ട്‌.” (സങ്കീ. 54:4; മേലെ​ഴു​ത്തും കാണുക.) അതു​കൊണ്ട്‌ അന്നു രാത്രി​തന്നെ ശൗലിന്റെ പാളയ​ത്തി​ലേക്കു പോകാൻ ദാവീദ്‌ തീരു​മാ​നി​ച്ചു. ദാവീദ്‌ തന്റെകൂ​ടെ​യുള്ള രണ്ടു പുരു​ഷ​ന്മാ​രോട്‌, അവരിൽ ആരാണു തന്റെകൂ​ടെ പോരു​ന്ന​തെന്നു ചോദി​ച്ചു.

അബീശാ​യി സ്വമേ​ധയാ മുന്നോ​ട്ടു​വന്നു. ദാവീ​ദി​ന്റെ സഹോ​ദ​രീ​പു​ത്ര​നായ അബീശാ​യി ധൈര്യ​ശാ​ലി​യായ ഒരു യോദ്ധാ​വാ​യി​രു​ന്നു. ചില സമയങ്ങ​ളിൽ അദ്ദേഹം കരുണ​യി​ല്ലാ​തെ പെരു​മാ​റി​യി​ട്ടു​മുണ്ട്‌. ദാവീ​ദും അബീശാ​യി​യും ശൗലിന്റെ പാളയ​ത്തി​ലേക്കു നുഴഞ്ഞു​ക​യ​റി​യ​പ്പോൾ എല്ലാവ​രും നല്ല ഉറക്കത്തി​ലാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ യഹോ​വ​യാണ്‌ അവരെ അങ്ങനെ ഉറങ്ങാൻ ഇടയാ​ക്കി​യത്‌. ഗാഢനി​ദ്ര​യി​ലാ​യി​രുന്ന ശൗലിന്‌ ഒരു കാവലു​മി​ല്ലാ​യി​രു​ന്നു. ശൗലിന്റെ കുന്തം തലയ്‌ക്കൽ നിലത്ത്‌ കുത്തി​നി​റു​ത്തി​യി​രു​ന്നു.

രാത്രിയിൽ ശൗൽ കൂടാരത്തിൽ ഉറങ്ങിക്കിടക്കുമ്പോൾ ദാവീദും അബീശായിയും അതിനകത്തേക്കു പതുങ്ങിച്ചെല്ലുന്നു. ശൗലിന്റെ കുന്തം തലയ്‌ക്കൽ കുത്തിനിറുത്തിയിട്ടുണ്ട്‌.

ദാവീ​ദിന്‌ ഇപ്പോൾ ശൗലിനെ കൊല്ലാൻ എളുപ്പ​മാ​യി​രു​ന്നു. പിന്നെ ദാവീ​ദി​നു ശൗലിനെ പേടിച്ച്‌ ഒളിച്ചു​ക​ഴി​യേ​ണ്ടി​വ​രില്ല, ചില​പ്പോൾ പെട്ടെ​ന്നു​തന്നെ രാജാ​വാ​കാ​നും കഴിയും. എന്നാൽ ദാവീദ്‌ ശൗലിനെ കൊല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അബീശാ​യി​ക്കു മനസ്സി​ലാ​യില്ല. അതു​കൊണ്ട്‌ അബീശാ​യി നേർത്ത ശബ്ദത്തിൽ ദാവീ​ദി​നോ​ടു പറഞ്ഞു: “അങ്ങയുടെ ശത്രു​വി​നെ ദൈവം ഇന്ന്‌ അങ്ങയുടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ക​യാണ്‌. ഇപ്പോൾ, ഇവനെ നില​ത്തോ​ടു ചേർത്ത്‌ കുന്തം​കൊണ്ട്‌ ഒരൊറ്റ കുത്തു കുത്തട്ടേ? രണ്ടാമ​തൊ​ന്നു കുത്തേ​ണ്ടി​വ​രില്ല.”

ഇതു​പോ​ലൊ​രു സാഹച​ര്യം മുമ്പു​ണ്ടാ​യതു ദാവീദ്‌ ഓർത്തു. അന്ന്‌ ഏൻ-ഗദിയി​ലെ വിജന​ഭൂ​മി​യിൽ ദാവീദ്‌ ഒളിച്ചി​രുന്ന ഗുഹയിൽ ശൗൽ കയറി. എന്നാൽ ദാവീദ്‌ അതിലു​ണ്ടെന്ന കാര്യം ശൗലിന്‌ അറിയി​ല്ലാ​യി​രു​ന്നു. ദാവീ​ദി​നു ശൗലിനെ കൊല്ലാൻ പറ്റിയ സാഹച​ര്യ​മാ​യി​രു​ന്നു അത്‌. എന്നാൽ ദാവീദ്‌ അങ്ങനെ ചെയ്‌തില്ല. ശൗലിന്റെ മേലങ്കി​യു​ടെ അറ്റംമാ​ത്രം ദാവീദ്‌ മുറി​ച്ചെ​ടു​ത്തു. അതി​ന്റെ​പേ​രിൽപ്പോ​ലും ദാവീ​ദി​നു മനസ്സാ​ക്ഷി​ക്കുത്ത്‌ തോന്നി. തന്റെ പ്രവൃ​ത്തി​യെ യഹോ​വ​യു​ടെ അഭിഷി​ക്ത​നായ രാജാ​വി​നോ​ടുള്ള അനാദ​ര​വാ​യി​ട്ടാ​ണു ദാവീദ്‌ കണ്ടത്‌.

എന്നാൽ ഈ രാത്രി ശൗലിനെ കൊല്ലു​ന്ന​തിൽനിന്ന്‌ അബീശാ​യി​യെ തടയാൻ ദാവീ​ദിന്‌ അത്ര എളുപ്പ​മാ​യി​രു​ന്നില്ല. അബീശാ​യി​യും ദാവീ​ദി​നെ​പ്പോ​ലെ ഒളിവിൽ കഴിയു​ക​യാണ്‌. ദാവീ​ദി​ന്റെ​കൂ​ടെ​യുള്ള എല്ലാവ​രും ശൗലിന്റെ ഉപദ്രവം ഒന്ന്‌ അവസാ​നി​ച്ചു​കാ​ണാൻ ഒരുപാട്‌ ആഗ്രഹി​ക്കു​ന്നുണ്ട്‌. എന്നിട്ടും ശൗലി​നോ​ടു പ്രതി​കാ​രം ചെയ്യാൻ ദാവീദ്‌ തയ്യാറാ​യില്ല. ശൗലിനെ കൊല്ലാൻ ഒരുങ്ങി​നിൽക്കുന്ന അബീശാ​യി​യെ ദാവീദ്‌ തിരു​ത്തു​ക​യും ക്ഷമയോ​ടി​രി​ക്കാൻ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. ദാവീദ്‌ ഈ ഉറപ്പു​കൊ​ടു​ത്തു: “യഹോ​വ​തന്നെ ശൗലിനെ കൊല്ലും. അതല്ലെ​ങ്കിൽ ശൗലിന്റെ ദിവസം വരും, ശൗൽ മരിക്കും. അതുമ​ല്ലെ​ങ്കിൽ ശൗൽ യുദ്ധത്തിൽ കൊല്ല​പ്പെ​ടും.” പിന്നെ ദാവീദ്‌ ഉറച്ച ബോധ്യ​ത്തോ​ടെ ഇങ്ങനെ​യും പറഞ്ഞു: “ഞാൻ യഹോ​വ​യു​ടെ അഭിഷി​ക്തനു നേരെ കൈ ഉയർത്തു​ന്നത്‌ യഹോ​വ​യു​ടെ വീക്ഷണ​ത്തിൽ, ചിന്തി​ക്കാൻപോ​ലും പറ്റാത്ത ഒരു കാര്യ​മാണ്‌!”

തന്റെ ശക്തനായ ശത്രു​വി​നെ കൊല്ലാ​നുള്ള സമ്മർദ​മു​ണ്ടാ​യി​ട്ടും ദാവീദ്‌ എന്തു ചെയ്‌തു?

ശൗലിന്റെ ദുഷ്ടത​യ്‌ക്ക്‌ യഹോവ തക്ക സമയത്ത്‌ ശിക്ഷ നൽകു​മെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. നേരത്തേ പറഞ്ഞ സങ്കീർത്ത​ന​ത്തിൽ യഹോ​വ​യെ​ക്കു​റിച്ച്‌ ദാവീദ്‌ ഇങ്ങനെ എഴുതി: “എന്റെ ശത്രു​ക്ക​ളു​ടെ ദുഷ്ടത​തന്നെ ദൈവം അവർക്കു പകരം നൽകും.” (സങ്കീ. 54:5) അതു​കൊണ്ട്‌ ദാവീ​ദും അബീശാ​യി​യും ശൗലിന്റെ കുന്തവും ജലപാ​ത്ര​വും എടുത്ത്‌ പാളയ​ത്തിൽനിന്ന്‌ അടുത്തുള്ള ഒരു മലമു​ക​ളി​ലേക്കു പോയി. അവി​ടെ​നിന്ന്‌ ദാവീദ്‌ ശൗലി​നെ​യും പടയാ​ളി​ക​ളെ​യും ഉറക്കെ വിളിച്ചു. രാജാ​വി​ന്റെ സുരക്ഷി​ത​ത്വം ഉറപ്പു​വ​രു​ത്താ​ത്ത​തി​നു പടയാ​ളി​ക​ളോ​ടു ദേഷ്യ​പ്പെട്ടു. വെറു​മൊ​രു ‘ചെള്ളി​നെ​പ്പോ​ലെ​യുള്ള’ താൻ രാജാ​വിന്‌ ഒരു ഭീഷണി​യ​ല്ലെ​ന്നും അതു​കൊണ്ട്‌ രാജാവ്‌ തന്നെ പിന്തു​ട​രു​ന്നതു നിറു​ത്ത​ണ​മെ​ന്നും ദാവീദ്‌ ശൗലി​നോ​ടു പറഞ്ഞു. നാണ​ക്കേടു തോന്നിയ ശൗൽ ഇങ്ങനെ പറഞ്ഞു: “ഞാൻ കാണി​ച്ചതു വിഡ്ഢിത്തമാണ്‌. എനിക്കു വലി​യൊ​രു പിഴവ്‌ പറ്റിയി​രി​ക്കു​ന്നു.”

പക്ഷേ ശൗലിനു ശരിക്കും മാറ്റം​വ​ന്നോ? ഇല്ലെന്നു ദാവീ​ദിന്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ ദൈവം തന്ന മനസ്സാ​ക്ഷി​ക്ക​നു​സ​രിച്ച്‌ പ്രവർത്തി​ക്കാൻ ധൈര്യം കാണി​ച്ച​തിൽ ദാവീ​ദിന്‌ ഒരിക്ക​ലും വിഷമം തോന്നി​യില്ല. വിശ്വ​സ്‌ത​നും ധൈര്യ​ശാ​ലി​യും ആയ ദാവീ​ദി​നെ പിന്നീട്‌ യഹോവ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു, ദാവീ​ദി​നു ചിന്തി​ക്കാൻപോ​ലും പറ്റാത്ത വിധത്തിൽ!

ബൈബിൾവി​വ​രണം വായി​ക്കുക:

  • 1 ശമുവേൽ 16:21; 18:5-14; 23:19; 24:3-7; 26:1-25

ചർച്ച ചെയ്യാൻ:

തന്റെ ജീവി​ത​ത്തി​ലെ ഈ ഒരു സമയത്ത്‌ ദാവീദ്‌ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. അബീശാ​യി ക്രൂര​നും എടുത്തു​ചാ​ട്ട​ക്കാ​ര​നും ആയിരു​ന്നെ​ങ്കി​ലും യഹോ​വ​യു​ടെ ജനത്തി​നു​വേണ്ടി പ്രവർത്തി​ക്കാ​നും ദാവീ​ദി​നെ പിന്തു​ണ​യ്‌ക്കാ​നും എങ്ങനെ​യാ​ണു ധൈര്യം കാണി​ച്ചത്‌? (it “അബീശാ​യി” ഖ. 3-5-wcgr)

  2. 2. ‘മലകളി​ലെ ഒരു തിത്തി​രി​പ്പ​ക്ഷി​യോട്‌’ ദാവീദ്‌ തന്നെ താരത​മ്യം ചെയ്‌തത്‌ എന്തു​കൊണ്ട്‌? (1 ശമു. 26:20; it “തിത്തി​രി​പ്പക്ഷി” ഖ. 4-wcgr) A

    പർവതത്തിലെ ഒരു പാറക്കല്ലിൽ ഇരിക്കുന്ന തിത്തിരിപ്പക്ഷി.

    Ekaterina Kolomeets/stock.adobe.com

    ചിത്രം A

  3. 3. ദാവീ​ദിന്‌ എന്തു​കൊ​ണ്ടാ​ണു ക്ഷമ ആവശ്യ​മാ​യി​രു​ന്നത്‌? (w17.08 പേ. 6 ഖ. 14-15)

  4. 4. ഈ വിവര​ണ​ത്തി​ലെ സംഭവങ്ങൾ നടന്ന്‌ വർഷങ്ങൾക്കു ശേഷവും ദാവീദ്‌ എളിമ​യോ​ടെ പ്രവർത്തി​ച്ചത്‌ എങ്ങനെ? (w21.09 പേ. 10 ഖ. 8) B

    ദേവാലയം പണിയാനായി താൻ ശേഖരിച്ചുവെച്ച സാധനങ്ങളെല്ലാം ദാവീദ്‌ രാജാവ്‌ ശലോമോനെ കാണിക്കുന്നു.

    ചിത്രം B

നമുക്കുള്ള പാഠങ്ങൾ

  • ശൗൽ പല തെറ്റുകൾ ചെയ്‌തെ​ങ്കി​ലും ദാവീദ്‌ ശൗലിന്റെ അധികാ​രത്തെ ബഹുമാ​നി​ച്ചു. ദാവീ​ദി​നെ അനുക​രി​ച്ചു​കൊണ്ട്‌ നമുക്ക്‌ എങ്ങനെ ബഹുമാ​നം കാണി​ക്കാം. . .

    • മാതാ​പി​താ​ക്ക​ളോട്‌? C

      കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടിയും കൂട്ടുകാരിയും കൂടെ വോളിബോളുമായി വീടിനു വെളിയിലേക്കു പോകാൻ ഒരുങ്ങുന്നു. അപ്പോൾ അവളുടെ അമ്മ അടുക്കളയിൽ കൂടിക്കിടക്കുന്ന കഴുകാനുള്ള പാത്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

      ചിത്രം C

    • ഗവൺമെന്റ്‌ അധികാ​രി​ക​ളോട്‌? D

      ശക്തമായ കാറ്റിന്റെയും മഴയുടെയും സമയത്ത്‌ ഒരു സഹോദരനും ഭാര്യയും മകളും കൂടെ നടന്നുവരുന്നു. ഒരു പോലീസ്‌ ഓഫീസർ സുരക്ഷിതമായ ഒരു സ്ഥലത്തേക്കു പോകാനുള്ള നിർദേശങ്ങൾ കൊടുക്കുമ്പോൾ അവർ അതു ശാന്തമായി കേട്ടനുസരിക്കുന്നു.

      ചിത്രം D

    • സഭയിലെ മൂപ്പന്മാ​രോട്‌? E

      ചെറുപ്പക്കാരനായ ഒരു മൂപ്പൻ സാക്ഷീകരണത്തിനുള്ള കാർട്ട്‌ വെക്കുന്നതിനെക്കുറിച്ച്‌ ചില നിർദേശങ്ങൾ കൊടുക്കുമ്പോൾ പ്രായമുള്ള മൂപ്പൻ ശ്രദ്ധിച്ച്‌ കേൾക്കുന്നു.

      ചിത്രം E

  • ദൈവം കൊടുത്ത മനസ്സാ​ക്ഷി​ക്ക​നു​സ​രിച്ച്‌ ദാവീദ്‌ ധൈര്യ​ത്തോ​ടെ തീരു​മാ​ന​മെ​ടു​ത്തു. ഏതൊക്കെ സാഹച​ര്യ​ങ്ങ​ളിൽ മനസ്സാ​ക്ഷി​ക്ക​നു​സ​രിച്ച്‌ ശരിയായ തീരു​മാ​ന​മെ​ടു​ക്കാൻ നമുക്കു ധൈര്യം വേണ്ടി​വ​ന്നേ​ക്കാം?

  • ഈ വിവര​ണ​ത്തി​ലെ ദാവീ​ദി​ന്റെ ധൈര്യം മറ്റ്‌ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന ദാവീ​ദി​നോട്‌ അദ്ദേഹ​ത്തി​ന്റെ ജീവി​ത​ത്തി​ലെ ഈ ഒരു സമയ​ത്തെ​ക്കു​റിച്ച്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

ഈ വിവര​ണ​ത്തി​ലെ ഹൃദയ​സ്‌പർശി​യായ രംഗങ്ങൾ കാണുക.

ഓർക്കുക, സ്‌നേഹം എല്ലാം സഹിക്കു​ന്നു (1:29)

തുടക്കത്തിൽ താഴ്‌മ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പിന്നീട്‌ അഹങ്കാ​രി​യാ​യി​ത്തീർന്ന ശൗലിൽനിന്ന്‌ കുട്ടി​കൾക്ക്‌ എന്തു പഠിക്കാം?

“ശൗൽ രാജാവ്‌” (വെബ്‌​സൈ​റ്റി​ലെ ബൈബിൾ കഥാപാ​ത്ര കാർഡ്‌.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക