വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wcg അധ്യാ. 24 പേ. 114-117
  • ആളിക്ക​ത്തിയ കോപത്തെ ശമിപ്പി​ച്ചു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആളിക്ക​ത്തിയ കോപത്തെ ശമിപ്പി​ച്ചു
  • ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ആഴത്തിൽ പഠിക്കാൻ
  • നമുക്കുള്ള പാഠങ്ങൾ
  • വിശാ​ല​മാ​യി ചിന്തി​ക്കാൻ
  • കൂടുതൽ അറിയാൻ
  • അവൾ വിവേകം കാണിച്ചു
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൾ വിവേകത്തോടെ പ്രവർത്തിച്ചു
    2010 വീക്ഷാഗോപുരം
  • അബീഗയിലും ദാവീദും
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വിവേകമതിയായ ഒരു സ്‌ത്രീ അനർഥം ഒഴിവാക്കുന്നു
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ധൈര്യത്തോടെ ദൈവത്തിന്റെകൂടെ നടക്കുക
wcg അധ്യാ. 24 പേ. 114-117

24 അബീഗ​യിൽ

ആളിക്ക​ത്തിയ കോപത്തെ ശമിപ്പി​ച്ചു

അച്ചടിച്ച പതിപ്പ്
അച്ചടിച്ച പതിപ്പ്

അബീഗ​യിൽ ഇപ്പോൾ കടുത്ത ദേഷ്യ​ത്തി​ലാ​യി​രി​ക്കുന്ന രണ്ടു പേരുടെ ഇടയിൽപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. അവരിൽ ഒരാൾ ഭർത്താ​വായ നാബാ​ലാണ്‌. ദുഷ്ടനും പരുക്ക​നും വിവര​മി​ല്ലാ​ത്ത​വ​നും ആണ്‌ അയാൾ. മറ്റേയാൾ ദാവീ​ദാണ്‌. നല്ല മനുഷ്യ​നും യഹോ​വ​യു​ടെ വിശ്വ​സ്‌ത​ദാ​സ​നും ഇസ്രാ​യേ​ലി​ന്റെ ഭാവി​രാ​ജാ​വും ആണ്‌ അദ്ദേഹം. നാബാ​ലി​ന്റെ മോശ​മായ പ്രവൃത്തി ദാവീ​ദി​നെ ദേഷ്യം​പി​ടി​പ്പി​ച്ചു. അതു കാരണം അബീഗ​യി​ലും ആ കുടും​ബ​ത്തി​ലു​ള്ള​വ​രും ഇപ്പോൾ അപകട​ത്തി​ലാണ്‌. നല്ല വിവേ​ക​മുള്ള, സുന്ദരി​യായ സ്‌ത്രീ​യാ​യി​രു​ന്നു അബീഗ​യിൽ. എന്നാൽ ഈയൊ​രു സാഹച​ര്യ​ത്തിൽ തന്റെ കുടും​ബത്തെ രക്ഷിക്കാൻ അബീഗ​യി​ലി​നു ധൈര്യം വേണമാ​യി​രു​ന്നു.

ദാവീ​ദും നാബാ​ലും തമ്മിൽ ഒരു പ്രശ്‌ന​മു​ണ്ടാ​യെ​ന്നും കാര്യങ്ങൾ ആകെ കുഴപ്പ​ത്തി​ലാ​ണെ​ന്നും ഒരു ദാസൻ വന്നുപ​റ​യു​മ്പോ​ഴാണ്‌ അബീഗ​യിൽ അറിയു​ന്നത്‌. നാബാ​ലി​നെ​യും ആ ‘വീട്ടി​ലു​ള്ള​വ​രെ​യും’ ഇല്ലാതാ​ക്കാൻ ആയുധ​ധാ​രി​ക​ളായ 400 പുരു​ഷ​ന്മാ​രെ​യും​കൂ​ട്ടി ദാവീദ്‌ അങ്ങോട്ടു വരുക​യാ​യി​രു​ന്നു. എന്തായി​രു​ന്നു കാരണം? ദാവീദ്‌ നാബാ​ലി​നോ​ടു ഭക്ഷണം ചോദി​ച്ചു. അതു ന്യായ​വു​മാ​യി​രു​ന്നു. സമ്പന്നനായ നാബാ​ലി​നും അയാളു​ടെ ആട്ടിട​യ​ന്മാർക്കും ആടുകൾക്കും ദാവീ​ദും ദാവീ​ദി​ന്റെ ആളുക​ളും ഒരു സംരക്ഷ​ക​മ​തിൽപ്പോ​ലെ​യാ​യി​രു​ന്നു. ശൗൽ രാജാ​വി​ന്റെ ഉപദ്രവം കാരണം ദാവീദ്‌ ഓടി​പ്പോയ സമയത്തും ഇസ്രാ​യേൽ ജനത്തെ ആക്രമ​ണ​കാ​രി​ക​ളിൽനി​ന്നും കവർച്ച​പ്പ​ട​ക​ളിൽനി​ന്നും എല്ലാം ദാവീദ്‌ സംരക്ഷി​ച്ചി​രു​ന്നു. അപ്പോ​ഴൊ​ക്കെ നാബാ​ലി​നും സംരക്ഷണം കിട്ടി​യി​രു​ന്നു. എന്നാൽ ഇപ്പോൾ, കുറച്ച്‌ ഭക്ഷണം തരാമോ എന്നു ചോദിച്ച്‌ ദാവീദ്‌ നാബാ​ലി​ന്റെ അടു​ത്തേക്ക്‌ ആളുകളെ അയച്ച​പ്പോൾ അയാൾ അവരെ അപമാ​നി​ക്കു​ക​യും ദാവീ​ദി​നെ ഒളി​ച്ചോ​ടിയ അടിമ എന്നു വിളി​ക്കു​ക​യും ചെയ്‌തു.

ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ നാബാ​ലി​നോ​ടു സംസാ​രി​ച്ചിട്ട്‌ കാര്യ​മി​ല്ലെന്നു അയാളു​ടെ ദാസന്‌ അറിയാ​മാ​യി​രു​ന്നു. “യജമാ​ന​നോട്‌ ആർക്കും മിണ്ടാൻ പറ്റില്ല​ല്ലോ, ആൾ അത്ര നികൃ​ഷ്ട​നല്ലേ” എന്ന്‌ അദ്ദേഹം നാബാ​ലി​ന്റെ ഭാര്യ​യോ​ടു പറഞ്ഞു. എന്നാൽ താൻ പറയു​ന്നത്‌ അബീഗ​യിൽ ശ്രദ്ധി​ക്കു​മെ​ന്നും വിവേ​ക​ത്തോ​ടെ കാര്യ​ങ്ങ​ളൊ​ക്കെ ചെയ്യു​മെ​ന്നും ആ ദാസന്‌ ഉറപ്പാ​യി​രു​ന്നു. അബീഗ​യിൽ ഇപ്പോൾ എന്തു ചെയ്യും?

അബീഗ​യിൽ ധൈര്യ​ത്തോ​ടെ പെട്ടെ​ന്നു​തന്നെ പ്രവർത്തി​ച്ചു. ദാവീ​ദി​നും കൂടെ​യു​ള്ള​വർക്കും​വേണ്ടി കുറെ ഭക്ഷണ​മെ​ടുത്ത്‌ അബീഗ​യിൽ അവ കഴുത​ക​ളു​ടെ പുറത്ത്‌ വെച്ചു. എന്നിട്ട്‌ ദാസന്മാ​രെ തനിക്കു മുമ്പായി അയച്ചു. പിന്നെ അബീഗ​യി​ലും ഒരു കഴുത​യു​ടെ പുറത്ത്‌ കയറി അവരുടെ പിന്നാലെ ചെന്നു. ഇതൊ​ന്നും അബീഗ​യിൽ നാബാ​ലി​നോ​ടു പറഞ്ഞില്ല. അദ്ദേഹം ഇത്‌ അറിഞ്ഞാൽ ഇങ്ങനെ ചെയ്യാൻ അനുവ​ദി​ക്കി​ല്ലെന്ന്‌ അബീഗ​യി​ലിന്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കാം.

ഭർത്താവിന്റെ ബുദ്ധി​ശൂ​ന്യ​മായ പ്രവൃ​ത്തി​കൾ കാരണം ദേഷ്യ​പ്പെ​ട്ടി​രി​ക്കുന്ന ദാവീ​ദി​നെ​യും കൂടെ​യു​ള്ള​വ​രെ​യും ധൈര്യ​ശാ​ലി​യായ അബീഗ​യിൽ നേരി​ട്ടു​പോ​യി കണ്ടു

അബീഗ​യിൽ കഴുത​പ്പു​റത്ത്‌ കയറി മലയുടെ മറപറ്റി ഇറങ്ങി​ച്ചെ​ല്ലു​മ്പോൾ ദാവീ​ദി​നെ​യും കൂടെ​യുള്ള ആളുക​ളെ​യും കണ്ടു. പെട്ടെ​ന്നു​തന്നെ അബീഗ​യിൽ കഴുത​പ്പു​റ​ത്തു​നിന്ന്‌ ഇറങ്ങി ദേഷ്യ​പ്പെ​ട്ടു​നിൽക്കുന്ന ദാവീ​ദി​ന്റെ അടു​ത്തേക്കു ചെന്നു. എന്നിട്ട്‌ ദാവീ​ദി​ന്റെ മുന്നിൽ മുട്ടു​കു​ത്തി നിലം​വരെ കുമ്പി​ട്ടു​കൊണ്ട്‌ താൻ പറയു​ന്നതു കേൾക്ക​ണ​മെന്ന്‌ അപേക്ഷി​ച്ചു. താഴ്‌മ​യോ​ടെ​യുള്ള അബീഗ​യി​ലി​ന്റെ പെരു​മാ​റ്റം കണ്ടപ്പോൾ ദാവീദ്‌ ശ്രദ്ധി​ക്കാൻ തയ്യാറാ​യി.

അബീഗയിൽ മുട്ടുകുത്തിനിന്ന്‌ ദാവീദിനോടും കൂടെയുള്ളവരോടും അപേക്ഷിക്കുന്നു. ഭക്ഷണസാധനങ്ങളും വീഞ്ഞു നിറച്ച ഭരണികളും അബീഗയിലിന്റെ പുറകിലായി കാണാം.

തന്റെ ഭർത്താവ്‌ ബുദ്ധി​ശൂ​ന്യ​മാ​യി പ്രവർത്തി​ച്ച​തിന്‌ അബീഗ​യിൽ ദാവീ​ദി​നോ​ടു ക്ഷമ ചോദി​ച്ചു. നാബാ​ലി​നോ​ടു ദാവീ​ദി​നു ദേഷ്യം തോന്നി​യ​തിൽ ഒരു തെറ്റു​മി​ല്ലെന്ന്‌ അബീഗ​യിൽ സമ്മതിച്ചു. തുടർന്ന്‌ ദൈവ​മായ യഹോ​വ​യി​ലുള്ള ദാവീ​ദി​ന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ഓർമി​പ്പി​ച്ചു. നിഷ്‌ക​ള​ങ്ക​രായ ആളുകളെ കൊന്ന്‌ പിന്നീട്‌ ഖേദി​ക്കേ​ണ്ടി​വ​രുന്ന കാര്യങ്ങൾ ദാവീദ്‌ ചെയ്യാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ലെന്ന കാര്യം അബീഗ​യിൽ പറഞ്ഞു. കൂടാതെ, യഹോവ ദാവീ​ദി​ന്റെ ശത്രു​ക്കളെ പരാജ​യ​പ്പെ​ടു​ത്തി ദാവീ​ദിന്‌ ഒരു ഭവനം പണിത്‌ അദ്ദേഹത്തെ നേതാ​വാ​ക്കു​മെ​ന്നും പറഞ്ഞു. ഇസ്രാ​യേ​ലി​ന്റെ അടുത്ത രാജാ​വാ​യി ദാവീ​ദി​നെ​യാണ്‌ യഹോവ അഭി​ഷേകം ചെയ്‌തി​രി​ക്കു​ന്ന​തെന്ന കാര്യം അബീഗ​യി​ലി​നു വ്യക്തമാ​യി അറിയാ​മാ​യി​രു​ന്നു.

അബീഗ​യി​ലി​ന്റെ ദയയോ​ടെ​യും വിവേ​ക​ത്തോ​ടെ​യും ഉള്ള വാക്കുകൾ കേട്ട​പ്പോൾ ദാവീ​ദി​ന്റെ മനസ്സൊ​ന്നു ശാന്തമാ​യി. ദാവീദ്‌ പറഞ്ഞു: “എന്നെ കാണാൻ ഇന്നു നിന്നെ അയച്ച ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യ്‌ക്കു സ്‌തുതി!” വിവേ​ക​ത്തോ​ടെ കാര്യങ്ങൾ ചെയ്‌ത​തിന്‌ അബീഗ​യി​ലി​നെ ദാവീദ്‌ അഭിന​ന്ദി​ക്കു​ക​യും “നീ പറഞ്ഞതു ഞാൻ കേട്ടി​രി​ക്കു​ന്നു” എന്നു പറഞ്ഞു​കൊണ്ട്‌ അബീഗ​യി​ലി​ന്റെ വാക്കുകൾ താഴ്‌മ​യോ​ടെ സ്വീക​രി​ക്കു​ക​യും ചെയ്‌തു.

എന്നാൽ ഈ സംഭവ​ങ്ങ​ളൊ​ന്നും നാബാൽ അറിഞ്ഞി​രു​ന്നില്ല. ആ രാത്രി വലി​യൊ​രു വിരുന്നു നടത്തിയ അയാൾ “മദ്യപിച്ച്‌ അങ്ങേയറ്റം ലഹരി​യി​ലാ​യി​രു​ന്നു.” നേരം പുലരും​വരെ അബീഗ​യിൽ കാത്തി​രു​ന്നു. രാവിലെ നാബാ​ലി​ന്റെ ലഹരി ഇറങ്ങി​യ​പ്പോൾ അബീഗ​യിൽ എല്ലാം അയാ​ളോ​ടു പറഞ്ഞു. സാധ്യ​ത​യ​നു​സ​രിച്ച്‌ എന്നത്തെ​യും​പോ​ലെ​തന്നെ അയാൾ അന്നും ദേഷ്യ​ത്തി​ലാ​യി​രു​ന്നി​രി​ക്കണം. അതു​കൊണ്ട്‌ നാബാൽ തന്നോടു ചൂടാ​കു​ക​യും തന്നെ ഉപദ്ര​വി​ക്കു​ക​യും ചെയ്യും എന്ന്‌ അബീഗ​യിൽ പ്രതീ​ക്ഷി​ച്ചി​രി​ക്കാം. എന്നാൽ അങ്ങനെ​യൊ​ന്നും നടന്നില്ല. “നാബാ​ലി​ന്റെ ഹൃദയം നിർജീ​വ​മാ​യി. ശരീരം തളർന്ന്‌ ഒരു കല്ലു​പോ​ലെ അയാൾ ചലനമറ്റ്‌ കിടന്നു.” ഏകദേശം പത്തു ദിവസം കഴിഞ്ഞ്‌ “യഹോവ നാബാ​ലി​നെ പ്രഹരി​ച്ചു, അയാൾ മരിച്ചു​പോ​യി.” ഭാവി​രാ​ജാ​വാ​യി യഹോവ തിര​ഞ്ഞെ​ടുത്ത ദാവീ​ദി​നെ സഹായി​ക്കാ​തി​രു​ന്ന​തു​കൊണ്ട്‌ യഹോവ നാബാ​ലി​നെ ശിക്ഷിച്ചു. യഹോവ അങ്ങനെ ചെയ്‌തത്‌ അബീഗ​യി​ലിന്‌ ഒരു അനു​ഗ്ര​ഹ​മാ​യി. പ്രശ്‌നങ്ങൾ നിറഞ്ഞ ആ ദാമ്പത്യ​ജീ​വി​ത​ത്തിൽനിന്ന്‌ അബീഗ​യിൽ മോചി​ത​യാ​യി.

യഹോവ പിന്നെ​യും അബീഗ​യി​ലി​നെ അനു​ഗ്ര​ഹി​ച്ചു. നാബാൽ മരി​ച്ചെന്ന്‌ അറിഞ്ഞ​പ്പോൾ ദാവീദ്‌ വിവാ​ഹാ​ഭ്യർഥ​ന​യു​മാ​യി അബീഗ​യി​ലി​ന്റെ അടു​ത്തേക്ക്‌ ആളയച്ചു. അബീഗ​യിൽ സമ്മതി​ക്കു​ക​യും ചെയ്‌തു. ഒരിക്കൽ ദൈവ​ജ​ന​ത്തി​ന്റെ ശത്രുക്കൾ അബീഗ​യി​ലി​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. എന്നാൽ ധൈര്യ​ശാ​ലി​യായ, സ്‌നേ​ഹ​മുള്ള ആ ഭർത്താവ്‌ അവി​ടെ​നിന്ന്‌ അബീഗ​യി​ലി​നെ രക്ഷിച്ചു. പിന്നെ ദാവീദ്‌ ആദ്യം യഹൂദ​യു​ടെ​യും പിന്നീട്‌ മുഴു ഇസ്രാ​യേ​ലി​ന്റെ​യും രാജാ​വാ​യി. അബീഗ​യി​ലി​നും ദാവീ​ദി​നും ഒരു മകൻ ജനിച്ചു.

ബൈബിൾവി​വ​രണം വായി​ക്കുക:

  • 1 ശമുവേൽ 25:1-43; 30:1-6, 16-20

ചർച്ച ചെയ്യാൻ:

അബീഗ​യിൽ എങ്ങനെ​യെ​ല്ലാ​മാ​ണു ധൈര്യം കാണി​ച്ചത്‌?

ആഴത്തിൽ പഠിക്കാൻ

  1. 1. എന്തു​കൊ​ണ്ടാ​യി​രി​ക്കാം അബീഗ​യിൽ നാബാ​ലി​നെ വിവാഹം കഴിച്ചത്‌? (ia പേ. 88 ഖ. 6)

  2. 2. ദാവീദ്‌ തന്റെ ആളുകളെ നാബാ​ലി​ന്റെ അടു​ത്തേക്ക്‌ അയച്ച​പ്പോൾ ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കുന്ന സമയമാ​യി​രു​ന്നു അത്‌. വർഷത്തി​ലെ ആ സമയ​ത്തെ​ക്കു​റിച്ച്‌ വിവരി​ക്കുക. (w97 7/1 പേ. 14 ഖ. 4) A

കുറെ ആടുകളുള്ള ഒരാൾ കൂടാരത്തിനു വെളിയിൽനിന്നുകൊണ്ട്‌ തന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഒരാൾക്കു സന്തോഷത്തോടെ ഒരു സമ്മാനം കൊടുക്കുന്നു. രോമം കത്രിക്കുന്ന മറ്റു ചിലർ മുറിച്ചെടുത്ത രോമവുമായി അയാളുടെ അടുത്തേക്കു വരുന്നു.

ചിത്രം A: ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കു​ന്നതു വലി​യൊ​രു ആഘോഷമായിരുന്നു

ചിത്രം A: ചെമ്മരി​യാ​ടു​ക​ളു​ടെ രോമം കത്രി​ക്കു​ന്നതു വലി​യൊ​രു ആഘോ​ഷ​മാ​യി​രു​ന്നു

  1. 3. ദാവീ​ദി​ന്റെ പടയാ​ളി​ക​ളോ​ടു നാബാൽ നന്ദി കാണി​ക്കേ​ണ്ടി​യി​രു​ന്നത്‌ എന്തു​കൊണ്ട്‌? (ia പേ. 89-90 ഖ. 9-10) B

    കർമേലിനു സമീപം, അത്ര ഉയരമില്ലാത്ത കുന്നുകളോടു കൂടിയ തരിശുഭൂമി.

    Hanan Isachar/Alamy Stock Photo

    ചിത്രം B: കർമേ​ലി​നു ചുറ്റു​മുള്ള ദുർഘ​ട​മായ പ്രദേശം

  2. 4. ദാവീ​ദി​ന്റെ ജീവൻ “ദൈവ​മായ യഹോ​വ​യു​ടെ പക്കലുള്ള ജീവഭാ​ണ്ഡ​ത്തിൽ ഭദ്രമാ​യി​രി​ക്കും” എന്ന്‌ അബീഗ​യിൽ പറഞ്ഞ​പ്പോൾ എന്താണ്‌ അർഥമാ​ക്കി​യത്‌? (1 ശമു. 25:29; w92 3/15 പേ. 22 ഖ. 3)

നമുക്കുള്ള പാഠങ്ങൾ

  • അബീഗ​യി​ലി​ന്റെ വാക്കുകൾ കേട്ട ദാവീ​ദിൽനിന്ന്‌ ഭർത്താ​ക്ക​ന്മാർക്ക്‌ എന്തു പഠിക്കാം? C

    ട്രാഫിക്‌ജാമിൽപ്പെട്ട ഒരു സഹോദരൻ മറ്റൊരു ഡ്രൈവറോട്‌ ദേഷ്യപ്പെടുമ്പോൾ ഭാര്യ അദ്ദേഹത്തെ ശാന്തനാക്കാൻ ശ്രമിക്കുന്നു.

    ചിത്രം C

  • അവിശ്വാ​സി​യായ ഭർത്താ​വുള്ള സഹോ​ദ​രി​മാർക്ക്‌ അബീഗ​യി​ലിൽനിന്ന്‌ എന്തു പഠിക്കാ​നാ​കും?

  • നിങ്ങൾക്ക്‌ എങ്ങനെ അബീഗ​യി​ലി​ന്റെ ധൈര്യം അനുക​രി​ക്കാം?

വിശാ​ല​മാ​യി ചിന്തി​ക്കാൻ

  • ഈ വിവരണം യഹോ​വ​യെ​ക്കു​റിച്ച്‌ എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

  • ഈ വിവരണം ഭൂമി​യെ​യും മനുഷ്യ​രെ​യും കുറി​ച്ചുള്ള യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളു​മാ​യി എങ്ങനെ ബന്ധപ്പെ​ട്ടി​രി​ക്കു​ന്നു?

  • പുനരു​ത്ഥാ​ന​പ്പെ​ട്ടു​വ​രുന്ന അബീഗ​യി​ലി​നോട്‌ എന്തു ചോദി​ക്കാ​നാ​ണു ഞാൻ ആഗ്രഹി​ക്കു​ന്നത്‌?

കൂടുതൽ അറിയാൻ

ഇണ യഹോ​വയെ ആരാധി​ക്കാത്ത ഒരാളാ​ണെ​ങ്കിൽ തങ്ങളുടെ വിവാ​ഹ​ബന്ധം ശക്തമാ​ക്കാൻ ഒരു ക്രിസ്‌ത്യാ​നിക്ക്‌ എന്തു ചെയ്യാ​നാ​യേ​ക്കും?

വിവാഹം—ഒരു ആജീവ​നാ​ന്ത​ബന്ധം (4:30)

കോപമടക്കാൻ അബീഗ​യിൽ ദാവീ​ദി​നെ സഹായി​ച്ചു. ആരെങ്കി​ലും മോശ​മാ​യി പെരു​മാ​റു​മ്പോ​ഴും നിങ്ങൾക്ക്‌ എങ്ങനെ കോപം നിയ​ന്ത്രി​ക്കാം?

‘വിവേ​ക​ബു​ദ്ധി​യാൽ മനുഷ്യന്‌ ദീർഘക്ഷമ വരുന്നു’ (w15 1/1 പേ. 12-13)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക