വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 4/8 പേ. 19-22
  • ഒടുവിൽ ഞാൻ സത്യം കണ്ടെത്തി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒടുവിൽ ഞാൻ സത്യം കണ്ടെത്തി
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മതപര​മായ സമഗ്ര പരിശീ​ല​നം
  • പ്രക്ഷോ​ഭ​ങ്ങ​ളു​ടെ നടുവിൽ
  • ഒരു യുദ്ധ ലോകം
  • സത്യം കണ്ടെത്തു​ന്നു
  • ഒരു അമൂല്യ പദവി
  • അനുപ​മ​മായ അനു​ഗ്ര​ഹ​ങ്ങൾ
  • പരിശോധനകളിൻ മധ്യേയും മങ്ങലേൽക്കാത്ത പ്രത്യാശയുമായി
    ഉണരുക!—2002
  • പൂർവ യൂറോപ്പിലെ യഹോവയുടെ സാക്ഷികൾ
    ഉണരുക!—1991
  • യഹോവയിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു
    വീക്ഷാഗോപുരം—1998
  • പൂർവയൂറോപ്പിലെ സമാധാന സന്ദേശവാഹകർ
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1997
g97 4/8 പേ. 19-22

ഒടുവിൽ ഞാൻ സത്യം കണ്ടെത്തി

1939 ആഗസ്റ്റ്‌ അവസാനം ഹംഗറി​യി​ലെ ബുഡാ​പെ​സ്റ്റി​ലുള്ള എന്റെ ഭവനത്തി​ലേക്കു മടങ്ങവെ ഞാൻ മോസ്‌കോ​യിൽ തങ്ങി. ഏതാനും ദിവസ​ങ്ങൾക്കു​മുമ്പ്‌ ആഗസ്റ്റ്‌ 23-ന്‌ ജർമൻ-സോവി​യറ്റ്‌ അനാ​ക്രമണ ഉടമ്പടി ഒപ്പു​വെ​ച്ച​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. നാസി സ്വസ്‌തിക ചിഹ്നമുള്ള കൊടി​കൾ ക്രെം​ലിൻ മതിലി​നെ അലങ്കരി​ച്ചി​രു​ന്നു. ഞാൻ റഷ്യയിൽ പോയ​തെ​ന്തിന്‌, വീട്ടിൽ എന്നെയും പ്രതീ​ക്ഷിച്ച്‌ എന്താണു​ണ്ടാ​യി​രു​ന്നത്‌?

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​പ്പ​തി​നെട്ട്‌ ജനുവരി 15-ന്‌ ഞാൻ ജനിച്ച ഹംഗറി​യി​ലെ വെസ്‌പ്രേം എന്ന കൊച്ചു പട്ടണത്തി​ലേക്കു ഞാൻ ആദ്യം നിങ്ങളു​ടെ ശ്രദ്ധ ക്ഷണിക്കു​ക​യാണ്‌. നാലു മക്കളിൽ മൂത്തവ​നാ​യി​രു​ന്നു ഞാൻ. ഞങ്ങൾ ക്രമമാ​യി പള്ളിയിൽ പോക​ണ​മെന്നു മാതാ​പി​താ​ക്കൾ നിഷ്‌കർഷി​ച്ചി​രു​ന്നു. അഞ്ചു വയസ്സാ​യ​പ്പോ​ഴേ​ക്കും ഞാൻ ഒരു റോമൻ കത്തോ​ലി​ക്കാ മഠത്തിൽ കുർബാന നടത്തു​ന്ന​തി​നു സഹായി​യാ​യി​ത്തീർന്നി​രു​ന്നു. വീട്ടിൽ, പേപ്പറു​കൊ​ണ്ടു ഞാൻ തന്നെത്താ​നു​ണ്ടാ​ക്കിയ ഒരു പുരോ​ഹിത വസ്‌ത്ര​വു​മ​ണിഞ്ഞ്‌ എന്റെ കൂടെ​പ്പി​റ​പ്പു​കൾക്കാ​യി കുർബാന നടത്തു​ന്ന​താ​യി ഞാൻ അഭിന​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു.

എനിക്ക്‌ എട്ടു വയസ്സാ​യ​പ്പോൾ, ഡാഡി കുടും​ബത്തെ ഉപേക്ഷി​ച്ചു​പോ​യി. പിന്നെ, അമ്മ അവരുടെ അമ്മയുടെ സഹായ​ത്തോ​ടെ ഞങ്ങളെ പോറ്റി. പിറ്റേ വർഷം, കാൻസർ നിമിത്തം അമ്മ മരിച്ചു. പിന്നീ​ടുള്ള വർഷങ്ങ​ളിൽ, ഞങ്ങൾ കുട്ടി​കളെ തമ്മിൽ വേർപി​രിച്ച്‌, പല അനാഥ​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്കും സംരക്ഷക സദനങ്ങ​ളി​ലേ​ക്കും അയച്ചു. ഞാൻ ജീവിച്ച അവസാ​നത്തെ അനാഥ​മ​ന്ദി​രം ബുഡാ​പെ​സ്റ്റി​ന​ടു​ത്താ​യി​ട്ടാ​യി​രു​ന്നു. ഫ്രാർ മാരീസ്റ്റ്‌ (മറിയ​യു​ടെ സഹോ​ദ​ര​ന്മാർ) എന്നു പേരുള്ള ഒരു ഫ്രഞ്ച്‌ കത്തോ​ലി​ക്കാ അധ്യാപക സംഘട​ന​യാ​യി​രു​ന്നു അതു നടത്തി​വ​ന്നത്‌. എനിക്കു ദൈവ​ത്തോട്‌ ആത്മാർഥ​മായ സ്‌നേ​ഹ​മു​ണ്ടാ​യി​രു​ന്നു. അതു​കൊണ്ട്‌ 13 വയസ്സാ​യ​പ്പോൾ, അവരുടെ മത സംഘട​ന​യിൽ നിന്നും വിദ്യാ​ഭ്യാ​സ​ത്തി​നുള്ള ഒരു ക്ഷണം ലഭിച്ച​പ്പോൾ ഞാനതു സ്വീക​രി​ച്ചു.

മതപര​മായ സമഗ്ര പരിശീ​ല​നം

പിറ്റേ വർഷം എന്നെ ഗ്രീസി​ലേക്ക്‌ അയച്ചു. അവിടെ ഞാൻ ഫ്രഞ്ചിൽ നടത്തപ്പെട്ട ഒരു ഫ്രാർ മാരീസ്റ്റ്‌ സ്‌കൂ​ളിൽ സംബന്ധി​ച്ചു. അധ്യാ​പ​ക​നാ​കാൻ ഞാൻ പരിശീ​ലനം നേടി​യത്‌ അവി​ടെ​വെ​ച്ചാണ്‌. നാലു വർഷത്തി​നു​ശേഷം 1936-ൽ, പ്രാഥ​മിക വിദ്യാ​ല​യ​ത്തിൽ പഠിപ്പി​ക്കാ​നുള്ള യോഗ്യത നൽകുന്ന സർട്ടി​ഫി​ക്ക​റ്റോ​ടെ ഞാൻ ബിരുദം നേടി. ബിരുദം നേടി​യ​തി​നു ശേഷം, ദാരി​ദ്ര്യം, അനുസ​രണം, ബ്രഹ്മച​ര്യം എന്നിവ​യെ​ക്കു​റി​ച്ചു മൂന്നു ഭാഗങ്ങ​ളുള്ള ഒരു പ്രതിജ്ഞ ചൊല്ലി​ക്കൊണ്ട്‌ ഞാൻ ആ മത സംഘട​ന​യിൽ ഒരു ബ്രദറാ​യി ചേർന്നു. ഞങ്ങൾ ബ്രദർമാർ മതപര​മായ വസ്‌ത്രം ധരിക്കു​ക​യും വേദപാ​ഠം പഠിപ്പി​ക്കു​ക​യു​മൊ​ക്കെ ചെയ്‌തി​രു​ന്നെ​ങ്കി​ലും, ഒരിക്ക​ലും ബൈബിൾ പഠിച്ചി​രു​ന്നില്ല.

ആ വേനൽക്കാ​ലത്ത്‌ ഞാൻ ചൈന​യി​ലെ ഒരു സ്‌കൂ​ളിൽ അധ്യാ​പ​ക​നാ​കാൻ അപേക്ഷ സമർപ്പി​ച്ചു, അതു സ്വീക​രി​ക്ക​പ്പെട്ടു. 1936 ഒക്ടോബർ 31-ന്‌ ഒരു യാത്ര​ക്ക​പ്പ​ലിൽ ഞാൻ ഫ്രാൻസി​ലെ മാർസീ​ല്ലെ​സ്സിൽ നിന്നു യാത്ര​തി​രി​ച്ചു. 1936 ഡിസംബർ 3-ന്‌ ഞാൻ ഷാങ്‌ഗാ​യി​യി​ലെ​ത്തി​ച്ചേർന്നു. അവിടെ നിന്ന്‌ ഒരു ട്രെയി​നിൽ തലസ്ഥാ​ന​ന​ഗ​രി​യായ വടക്കൻ ചൈന​യി​ലെ ബെയ്‌ജി​ങ്ങി​ലേക്കു ഞാൻ യാത്ര തുടർന്നു.

ബെയ്‌ജി​ങ്ങിൽ നിന്നും 25 കിലോ​മീ​റ്റർ അകലെ​യുള്ള ഒരു മലമ്പ്ര​ദേ​ശത്ത്‌ ഫ്രാർ മാരീസ്റ്റ്‌ മത സംഘട​ന​യ്‌ക്ക്‌ ഒരു വലിയ സ്‌കൂ​ളും ഡോർമി​റ്റ​റി​ക​ളും ഫാം കെട്ടി​ട​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. ആ സ്ഥലം ചക്രവർത്തി​യു​ടെ വേനൽക്കാല വസതി​യു​ടെ അടുത്താ​യി​ട്ടാ​യി​രു​ന്നു. അവിടെ വെച്ചു​പി​ടി​പ്പിച്ച മനോ​ഹ​ര​മായ പൂന്തോ​ട്ട​ങ്ങ​ളും ഫലവൃ​ക്ഷ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. അവി​ടെ​വെച്ചു ഞാൻ ചൈനീസ്‌ ഭാഷയും ഇംഗ്ലീ​ഷും പഠിക്കാ​നുള്ള കഠിന ശ്രമത്തി​ലേർപ്പെട്ടു. പക്ഷേ, ബൈബിൾ മാത്രം ഞങ്ങൾ ഒരിക്ക​ലും പഠിച്ചില്ല.

പ്രക്ഷോ​ഭ​ങ്ങ​ളു​ടെ നടുവിൽ

1930-കളുടെ തുടക്ക​ത്തിൽ ജപ്പാൻ ചൈന​യു​ടെ ഒരു ഭാഗമായ മഞ്ചൂറിയ പിടി​ച്ചെ​ടു​ത്തു. 1937 ജൂ​ലൈ​യിൽ ബെയ്‌ജി​ങ്ങി​ന​ടു​ത്തു​വെച്ച്‌ ജപ്പാ​ന്റെ​യും ചൈന​യു​ടെ​യും സേനകൾ തമ്മിൽ ഏറ്റുമു​ട്ടി. വിജയി​ക​ളായ ജപ്പാൻകാർ, അവർ തിര​ഞ്ഞെ​ടുത്ത ചൈന​ക്കാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു പുതിയ ഗവൺമെൻറ്‌ രൂപീ​ക​രി​ച്ചു. ഈ പുതിയ ഗവൺമെൻറു​മാ​യുള്ള ചൈനീസ്‌ ഗറില്ല​ക​ളു​ടെ പോരാ​ട്ട​ത്തി​ലേക്ക്‌ ഇതു നയിച്ചു.

ബെയ്‌ജി​ങ്ങി​നു വെളി​യിൽ ഞങ്ങളുടെ സന്ന്യാ​സി​മ​ഠ​മി​രുന്ന സ്ഥലം ഫ്രഞ്ച്‌ ഭരണ​പ്ര​ദേ​ശ​ത്തി​ന്റെ ഭാഗമാ​യി അറിയ​പ്പെ​ട്ടി​രു​ന്ന​തി​നാൽ, അവിടം നേരി​ട്ടുള്ള പോരാ​ട്ട​ങ്ങ​ളിൽനിന്ന്‌ ഒഴിവാ​ക്ക​പ്പെ​ട്ടി​രു​ന്നു. എങ്കിലും, ലക്ഷ്യം തെറ്റി വരുന്ന പീരങ്കി​യു​ണ്ട​ക​ളാ​ലും വെടി​യു​ണ്ട​ക​ളാ​ലും, ഞങ്ങളുടെ സന്ന്യാ​സി​മ​ഠ​ത്തിൽ അഭയം പ്രാപി​ച്ചി​രുന്ന 5,000-ത്തിൽപ്പരം ചൈന​ക്കാ​രിൽ ചിലർക്കു പരി​ക്കേറ്റു. ഈ സമയത്ത്‌, ഗ്രാമ​പ്ര​ദേ​ശ​ങ്ങ​ളിൽ ചൈനീസ്‌ ഗറില്ലകൾ ഭരണം നടത്തി.

1937 സെപ്‌റ്റം​ബ​റിൽ, ഏകദേശം 300 സായുധ ചൈനീസ്‌ ഗറില്ലകൾ ആയുധ​ങ്ങ​ളും പണവും ഭക്ഷണവും ലഭിക്കു​മെന്ന പ്രതീ​ക്ഷ​യിൽ ഞങ്ങളുടെ കെട്ടി​ട​ങ്ങളെ ആക്രമി​ച്ചു. ബന്ദിക​ളാ​യി പിടി​ക്ക​പ്പെട്ട പത്തു യൂറോ​പ്യ​ന്മാ​രിൽ ഞാനു​മുൾപ്പെട്ടു. ആറു ദിവസം തടവു​കാ​രാ​യി വെച്ചു​കൊ​ണ്ടി​രു​ന്ന​ശേഷം, സ്വത​ന്ത്ര​രാ​ക്ക​പ്പെട്ട ആദ്യത്തെ തടവു​കാ​രിൽ ഞാനു​മുൾപ്പെ​ടും. മലിന​മായ ഭക്ഷണം കഴിച്ച​തി​നാൽ എനിക്ക്‌ അസുഖം പിടി​പെ​ട്ടി​രു​ന്നു. അതു​കൊണ്ട്‌ ഒരു മാസ​ത്തോ​ളം ഞാൻ ആശുപ​ത്രി​യിൽ ചെലവ​ഴി​ച്ചു.

ആശുപ​ത്രി​യിൽ നിന്നു വിട്ട ശേഷം, എന്നെ ബെയ്‌ജി​ങ്ങി​ലെ കുറെ​ക്കൂ​ടി സുരക്ഷി​ത​ത്വ​മുള്ള മത സംഘട​ന​യു​ടെ മറ്റൊരു സ്‌കൂ​ളി​ലേക്കു മാറ്റി. 1938 ജനുവ​രി​യിൽ അധ്യാ​പ​ന​ത്തി​നാ​യി എന്നെ ഷാങ്‌ഗാ​യി​യി​ലെ മറ്റൊരു സ്‌കൂ​ളി​ലേക്ക്‌ അയച്ചു​വെ​ങ്കി​ലും, ബെയ്‌ജി​ങ്ങിൽ പഠിപ്പി​ക്കു​ന്ന​തി​നാ​യി സെപ്‌റ്റം​ബ​റിൽ ഞാൻ മടങ്ങി​വന്നു. എന്നിരു​ന്നാ​ലും, ആ അധ്യയന വർഷത്തി​നു ശേഷം, ഞാൻ എന്റെ മതപര​മായ പ്രതി​ജ്ഞകൾ പുതു​ക്കി​യില്ല. ഏഴു വർഷ​ത്തോ​ളം ഞാൻ ഒരു മതപര​മായ ജീവി​ത​വും വിദ്യാ​ഭ്യാ​സ​വും നയി​ച്ചെ​ങ്കി​ലും, സത്യത്തി​നു​വേ​ണ്ടി​യുള്ള എന്റെ അന്വേ​ഷ​ണത്തെ തൃപ്‌തി​പ്പെ​ടു​ത്താൻ എനിക്കു സാധി​ച്ചില്ല. അതു​കൊണ്ട്‌ ഞാൻ ആ മത സംഘടന ഉപേക്ഷിച്ച്‌ ബുഡാ​പെ​സ്റ്റി​ലെ എന്റെ ഭവനത്തി​ലേക്കു മടങ്ങി.

ആ സമയത്ത്‌, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​ന്റെ കാർമേ​ഘങ്ങൾ ഉരുണ്ടു​കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. എന്റെ ഫ്രഞ്ചു​കാ​രായ മേലധി​കാ​രി​കൾ എന്നോട്‌ സോവി​യറ്റ്‌ യൂണി​യന്റെ ഭാഗങ്ങ​ളി​ലൂ​ടെ കടന്നു​പോ​കുന്ന ട്രാൻസ്‌-സൈബീ​രി​യൻ റെയിൽ മാർഗം പോകാൻ ആവശ്യ​പ്പെട്ടു. ഈ യാത്ര​യി​ലാണ്‌ 1939 ആഗസ്റ്റ്‌ 27-ൽ ഞാൻ മോസ്‌കോ​യി​ലെ​ത്തി​ച്ചേ​രു​ക​യും നാസി കൊടി​കൾ ക്രെം​ലിൻ മതിലി​നെ അലങ്കരി​ക്കു​ന്നതു കാണു​ക​യും ചെയ്‌തത്‌.

ഒരു യുദ്ധ ലോകം

1939 ആഗസ്റ്റ്‌ 31-ന്‌ ഞാൻ ബുഡാ​പെ​സ്റ്റിൽ എത്തി​ച്ചേർന്നു. അടുത്ത ദിവസം, രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു തുടക്കം​കു​റി​ച്ചു​കൊണ്ട്‌ ജർമനി പോള​ണ്ടി​നെ ആക്രമി​ച്ചു. പിന്നീട്‌, ജർമനി സോവി​യറ്റ്‌ യൂണി​യ​നു​മാ​യു​ണ്ടാ​ക്കിയ അനാ​ക്രമണ ഉടമ്പടി ലംഘി​ക്കു​ക​യും 1941 ജൂൺ 22-ന്‌ ഹിറ്റ്‌ല​റു​ടെ സൈന്യം സോവി​യറ്റ്‌ യൂണി​യനെ ആക്രമി​ക്കു​ക​യും ചെയ്‌തു. അവർ മോസ്‌കോ​യി​ലേ​ക്കുള്ള എല്ലാ വഴിക​ളി​ലൂ​ടെ​യും നുഴഞ്ഞു​ക​യറ്റം നടത്തി​യെ​ങ്കി​ലും നഗരം പിടി​ച്ച​ട​ക്കു​ന്ന​തിൽ പരാജ​യ​പ്പെട്ടു.

ഹംഗറി​യു​ടെ ഗവർണർ ജർമനി​യു​മാ​യി ഒരു സമാധാ​ന​ക്ക​രാ​റി​ലേർപ്പെ​ടു​ക​യും ജർമൻ പടയ്‌ക്ക്‌ ഹംഗറി​യി​ലൂ​ടെ കടന്നു​പോ​കു​ന്ന​തിന്‌ അനുവാ​ദം കൊടു​ക്കു​ക​യും ചെയ്‌തു. 1942-ൽ ഞാൻ വിവാ​ഹി​ത​നാ​കു​ക​യും 1943-ൽ എന്നെ ഹംഗേ​റി​യൻ സൈന്യ​ത്തിൽ എടുക്കു​ക​യും ചെയ്‌തു. ഹിറ്റ്‌ലർക്ക്‌, തന്റെ യുദ്ധ ശ്രമങ്ങൾക്കുള്ള ഹംഗറി​യു​ടെ പിന്തു​ണ​യിൽ പോരായ്‌മ തോന്നി​യ​തു​നി​മി​ത്തം 1944 മാർച്ചിൽ ജർമനി ഹംഗറി​യെ ആക്രമി​ച്ചു. ആ വർഷമാ​യി​രു​ന്നു ഞങ്ങളുടെ മകൻ ജനിച്ചത്‌. ബുഡാ​പെസ്റ്റ്‌ നേരി​ടുന്ന കനത്ത ആക്രമണം ഒഴിവാ​ക്കു​ന്ന​തി​നാ​യി എന്റെ ഭാര്യ​യും മകനും ഉൾപ്ര​ദേ​ശത്തു താമസി​ക്കുന്ന അവളുടെ മാതാ​പി​താ​ക്ക​ളു​ടെ കൂടെ പാർക്കാൻ പോയി.

യുദ്ധത്തി​ന്റെ ഗതി മാറി​യ​പ്പോൾ 1944 ഡിസംബർ 24-ന്‌ എത്തിയ സോവി​യറ്റ്‌ പട ബുഡാ​പെ​സ്റ്റി​ലൂ​ടെ മുന്നേറി. എന്നെ റഷ്യക്കാർ പിടി​കൂ​ടി​യതു നിമിത്തം ഞാൻ ഒരു യുദ്ധത്ത​ട​വു​കാ​ര​നാ​യി​ത്തീർന്നു. ഞങ്ങൾ, ആയിര​ക്ക​ണ​ക്കി​നു തടവു​കാ​രെ ഹംഗറി​യി​ലെ ബോ​യോ​വ​രെ​യുള്ള നൂറ്റി​യ​റു​പതു കിലോ​മീ​റ്റർ നിർബ​ന്ധി​ത​മാ​യി നടത്തിച്ചു. അവിടെ ഞങ്ങളെ കന്നുകാ​ലി​കളെ കൊണ്ടു​പോ​കുന്ന വാഗണു​ക​ളിൽ കുത്തി​നി​റച്ച്‌ ടിമി​സോ​രാ​യി​ലേക്കു കൊണ്ടു​പോ​കു​ക​യും ഒരു വലിയ ക്യാമ്പി​ല​ട​യ്‌ക്കു​ക​യും ചെയ്‌തു. 45,000 തടവു​കാ​രിൽ ചുരു​ങ്ങി​യത്‌ 20,000 പേരെ​ങ്കി​ലും 1945-ന്റെ തുടക്ക​ത്തിൽ ടൈ​ഫോ​യ്‌ഡ്‌ പകർച്ച​വ്യാ​ധി നിമിത്തം മരിച്ചു.

ആഗസ്റ്റിൽ, ക്യാമ്പി​ലെ അതിജീ​വിച്ച 25,000 തടവു​കാ​രെ കരിങ്ക​ട​ലി​ന​ടു​ത്തേക്കു കൊണ്ടു​പോ​യി. അവി​ടെ​വെച്ച്‌, ഏകദേശം 20,000 പേരെ സോവി​യറ്റ്‌ യൂണി​യ​നി​ലേക്കു നാടു​ക​ടത്തി. എന്നിരു​ന്നാ​ലും, ഞാനുൾപ്പെടെ രോഗം പിടി​പെ​ട്ടി​രുന്ന ബാക്കി​യുള്ള 5,000-ത്തോളം പേരെ ഹംഗറി​യി​ലേക്കു സ്വത​ന്ത്ര​രാ​യി മടക്കി​യ​യച്ചു. അങ്ങനെ, ബന്ധനാ​വ​സ്ഥ​യു​ടെ എട്ടു ഭീകര മാസങ്ങൾ അവസാ​നി​ച്ചു. ഏതാനും ആഴ്‌ച​കൾക്കു ശേഷം, ഭാര്യ​യും കുഞ്ഞു​മാ​യി ഞാൻ വീണ്ടും പുനഃ​സ​മാ​ഗ​മി​ക്കു​ക​യും ഞങ്ങൾ ജീവി​ക്കാ​നാ​യി ബുഡാ​പെ​സ്റ്റി​ലേക്കു മടങ്ങു​ക​യും ചെയ്‌തു.

അനേകം ആളുകൾക്ക്‌ യുദ്ധം കഴിഞ്ഞും ദുരിതം തുടർന്നു. ഭക്ഷണം ദുർല​ഭ​വും പണപ്പെ​രു​പ്പം നിമി​ത്ത​മുള്ള വിലക്ക​യറ്റം ആകുലീ​ക​രി​ക്കു​ന്ന​തു​മാ​യി​രു​ന്നു. 1938-ൽ ഒരു ഹംഗേ​റി​യൻ പെങ്കോ കൊണ്ടു വാങ്ങാ​മാ​യി​രുന്ന സാധന​ത്തിന്‌ 1946 ആയപ്പോ​ഴേ​ക്കും ഒരു സഹസ്ര​ലക്ഷം കോടി സഹസ്ര​ലക്ഷം കോടി​യി​ല​ധി​കം (100,00,00,000,00,00,000,00,00,000,00,00,000) പെങ്കോ കൊടു​ക്ക​ണ​മാ​യി​രു​ന്നു! കാല​ക്ര​മേണ, എനിക്ക്‌ റെയിൽവേ​യിൽ ഒരു ജോലി കിട്ടി​യ​പ്പോൾ ഞങ്ങളുടെ ജീവിതം മെച്ച​പ്പെട്ടു.

സത്യം കണ്ടെത്തു​ന്നു

1955-ൽ, ഞങ്ങളുടെ ബുഡാ​പെസ്റ്റ്‌ അപ്പാർട്ട്‌മെൻറ്‌ കെട്ടി​ട​ത്തിൽ താമസി​ച്ചി​രുന്ന ഒരു യഹോ​വ​യു​ടെ സാക്ഷി എന്റെ ഭാര്യ അന്നാ​യോട്‌ ബൈബി​ളി​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു​തു​ടങ്ങി. നരകം ഒരു ദണ്ഡനസ്ഥ​ല​മാ​ണെന്നു ബൈബിൾ പഠിപ്പി​ക്കു​ന്നില്ല എന്ന്‌ അന്നാ എന്നോടു പറഞ്ഞത്‌ എന്നിൽ താത്‌പ​ര്യ​മു​ണർത്തി. (സഭാ​പ്ര​സം​ഗി 9:5, 10; പ്രവൃ​ത്തി​കൾ 2:31) ഒരു കത്തോ​ലി​ക്ക​നെന്ന നിലയിൽ, ഞാൻ ഒരിക്ക​ലും, പള്ളി സ്‌കൂ​ളു​ക​ളിൽ പ്രത്യേക പരിശീ​ലനം നേടി​യ​പ്പോൾപ്പോ​ലും, ബൈബിൾ പഠിച്ചി​ട്ടി​ല്ലാ​യി​രു​ന്നു. നരകാഗ്നി പോലുള്ള തിരു​വെ​ഴു​ത്ത​ധി​ഷ്‌ഠി​ത​മ​ല്ലാത്ത കത്തോ​ലി​ക്കാ പഠിപ്പി​ക്ക​ലു​കൾ ഞാൻ വെറുതേ അംഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു പതിവ്‌. ഇപ്പോൾ ഞാൻ ബൈബിൾ സത്യങ്ങളെ സ്‌നേ​ഹി​ക്കാൻ തുടങ്ങി, പ്രത്യേ​കിച്ച്‌ ദൈവ​രാ​ജ്യ​ത്തെ​യും ഭൂമിയെ ഒരു പറുദീ​സ​യാ​ക്കുക എന്ന ദൈ​വോ​ദ്ദേ​ശ്യം അതെങ്ങനെ നിവർത്തി​ക്കും എന്നതി​നെ​യും കുറി​ച്ചു​ള്ളവ. (മത്തായി 6:9, 10; ലൂക്കൊസ്‌ 23:42, 43; വെളി​പ്പാ​ടു 21:3, 4) എനിക്കു മുമ്പൊ​രി​ക്ക​ലും തോന്നി​യി​ട്ടി​ല്ലാത്ത ഒരുതരം വിസ്‌മ​യാ​വ​ഹ​മായ സന്തുഷ്ടി അനുഭ​വ​പ്പെട്ടു.

ആ സമയത്ത്‌, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ സധൈ​ര്യം പഠിപ്പി​ച്ചതു നിമിത്തം ഹംഗറി​യി​ലെ യഹോ​വ​യു​ടെ സാക്ഷികൾ വേട്ടയാ​ട​പ്പെ​ടു​ക​യും തുറു​ങ്കി​ല​ട​യ്‌ക്ക​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു. ഞാൻ സാക്ഷി​ക​ളു​ടെ ഹംഗേ​റി​യൻ ഭാഷയി​ലുള്ള എല്ലാ സാഹി​ത്യ​ങ്ങ​ളും വായി​ക്കു​ക​യും, ഹംഗേ​റി​യൻ ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താത്ത അവരുടെ ഇംഗ്ലീഷ്‌, ഫ്രഞ്ച്‌ സാഹി​ത്യ​ങ്ങൾ സമ്പാദി​ക്കു​ക​യും ചെയ്‌തു. ആ ഭാഷകൾ പഠിച്ച​തിന്‌ ഞാൻ എത്രമാ​ത്രം നന്ദിയു​ള്ള​വ​നാ​യി​രു​ന്നെ​ന്നോ!

1956 ഒക്ടോ​ബ​റിൽ ഹംഗറി​ക്കാർ റഷ്യക്കാ​രു​ടെ അടി​ച്ചേൽപ്പി​ക്ക​പ്പെട്ട കമ്മ്യു​ണി​സ്റ്റു ഭരണത്തി​നെ​തി​രെ വിപ്ലവം നടത്തി. ബുഡാ​പെ​സ്റ്റിൽ പോരാ​ട്ടം കഠിന​മാ​യി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളുൾപ്പെ​ടെ​യുള്ള ജയിലി​ലാ​യി​രുന്ന അനേകർ വിടു​വി​ക്ക​പ്പെട്ടു. ഈ സമയത്ത്‌ എന്റെ ഭാര്യ​യും ഞാനും യഹോ​വ​യാം ദൈവ​ത്തി​നുള്ള ഞങ്ങളുടെ സമർപ്പണം സ്‌നാ​പ​ന​ത്താൽ ലക്ഷ്യ​പ്പെ​ടു​ത്തി. ഒരാഴ്‌ച​യ്‌ക്കു ശേഷം റഷ്യൻ സൈന്യം വിപ്ലവം അടിച്ച​മർത്തി. സ്വത​ന്ത്ര​രാ​ക്ക​പ്പെട്ട സാക്ഷി​കളെ വീണ്ടും ജയിലി​ല​ടച്ചു.

ഒരു അമൂല്യ പദവി

സുവി​ശേഷ വേലയിൽ ഉത്തരവാ​ദി​ത്വ സ്ഥാനങ്ങ​ളി​ലു​ണ്ടാ​യി​രുന്ന മിക്ക സാക്ഷി​ക​ളും തടവി​ലാ​യി​രു​ന്ന​തി​നാൽ, ഒരു സഹസാക്ഷി എന്നെ സമീപിച്ച്‌, നമ്മുടെ ബൈബിൾ സാഹി​ത്യ​ങ്ങ​ളിൽ ചിലവ പരിഭാ​ഷ​പ്പെ​ടു​ത്താ​മോ എന്നു ചോദി​ച്ചു. ആദ്യ​മൊ​ക്കെ സ്വിറ്റ്‌സർലൻഡിൽ നിന്നു ഫ്രഞ്ചിൽ ടൈപ്പു ചെയ്‌ത വീക്ഷാ​ഗോ​പുര ലേഖനങ്ങൾ ഉൾക്കൊ​ള്ളുന്ന എഴുത്തു​കൾ വ്യക്തി​പ​ര​മാ​യി എനിക്ക്‌ അയച്ചി​രു​ന്നു. ഞാൻ ഇവ ഹംഗേ​റി​യൻ ഭാഷയി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും, പരിഭാ​ഷ​പ്പെ​ടു​ത്തിയ ലേഖന​ങ്ങ​ളു​ടെ പകർപ്പു​കൾ സഭകളിൽ ലഭ്യമാ​ക്കു​ക​യും ചെയ്‌തി​രു​ന്നു.

ക്രിസ്‌തീ​യ നിഷ്‌പക്ഷത നിമിത്തം ലഭിച്ച 12 വർഷത്തെ ജയിൽ വാസത്തി​നു​ശേഷം 1959-ൽ ഹംഗേ​റി​യൻ ബ്രാഞ്ച്‌ ദാസനായ യാനൊഷ്‌ കൊൻറാഡ്‌ വിമോ​ചി​ത​നാ​യ​പ്പോൾ ഞാൻ ഒരു പരിഭാ​ഷ​ക​നാ​യി നിയമി​ക്ക​പ്പെട്ടു. അപ്പോൾ എനിക്കു പരിഭാ​ഷ​പ്പെ​ടു​ത്താ​നുള്ള വിവരങ്ങൾ ഇംഗ്ലീ​ഷിൽ ലഭിച്ചു തുടങ്ങി. പേരറി​യാത്ത ഒരു സ്‌ത്രീ​യാ​യി​രി​ക്കും സാധാ​ര​ണ​മാ​യി അതെത്തി​ച്ചു തരുന്നത്‌. അങ്ങനെ, എപ്പോ​ഴെ​ങ്കി​ലും എന്നെ പിടി​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും ചെയ്‌താൽക്കൂ​ടി, എനിക്ക്‌ അവളുടെ പേരു വെളി​പ്പെ​ടു​ത്തുക അസാധ്യ​മാ​യി​രു​ന്നു.

ഞാൻ വീക്ഷാ​ഗോ​പു​രം പരിഭാ​ഷ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാൽ കൊൻറാഡ്‌ സഹോ​ദരൻ കൃത്യ​ത​യു​ണ്ടോ എന്നു പരി​ശോ​ധി​ക്കു​മാ​യി​രു​ന്നു. പിന്നീട്‌, സഹോ​ദ​രി​മാർ 12 പകർപ്പു​വരെ കിട്ടത്ത​ക്ക​വി​ധം കാർബൺപേ​പ്പ​റു​പ​യോ​ഗിച്ച്‌ വളരെ കട്ടികു​റഞ്ഞ കടലാ​സിൽ അവ ടൈപ്പു ചെയ്യു​മാ​യി​രു​ന്നു. അങ്ങനെ, വീക്ഷാ​ഗോ​പുര അധ്യയ​ന​ത്തിൽ പങ്കുപ​റ്റുന്ന എല്ലാവർക്കും ചില സമയങ്ങ​ളിൽ സ്വന്തം പകർപ്പു​ക​ളു​ണ്ടാ​കു​മാ​യി​രു​ന്നു. പിന്നീട്‌, അവർ തങ്ങളുടെ പകർപ്പു​കൾ മറ്റൊരു അധ്യയ​ന​ക്കൂ​ട്ട​ത്തി​നു കൈമാ​റു​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, ഓരോ അധ്യയ​ന​ക്കൂ​ട്ട​ത്തി​നും ഓരോ പകർപ്പു വീതം ഉണ്ടാക്കാ​നേ മിക്ക​പ്പോ​ഴും ഞങ്ങൾക്കു സാധി​ച്ചി​രു​ന്നു​ള്ളൂ. അതിന്റെ അർഥം, ബൈബിൾ ചർച്ചയിൽ നിന്നു മുഴു പ്രയോ​ജ​ന​വും നേടണ​മെ​ന്നു​ണ്ടെ​ങ്കിൽ ഹാജരാ​യി​രി​ക്കുന്ന എല്ലാവ​രും അടുത്ത ശ്രദ്ധ നൽകു​ക​യും നോട്ടു​ക​ളെ​ടു​ക്കു​ക​യും ചെയ്യേ​ണ്ടി​യി​രു​ന്നു​വെ​ന്നാണ്‌.

ഞാൻ പരിഭാ​ഷ​യാ​രം​ഭിച്ച 1956 മുതൽ 1978 വരെ, ഹംഗേ​റി​യൻ ഭാഷയിൽ വീക്ഷാ​ഗോ​പു​രം ടൈപ്പു​ചെയ്‌ത രൂപത്തിൽ മാത്ര​മാ​യി​രു​ന്നു വിതരണം ചെയ്യ​പ്പെ​ട്ടി​രു​ന്നത്‌. 1978 മുതൽ 1990 വരെ കല്ലച്ച്‌ ഉപയോ​ഗിച്ച്‌ തയ്യാറാ​ക്കിയ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ പ്രതികൾ ലഭ്യമാ​ക്ക​പ്പെട്ടു. 1990 മുതൽ വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ മുഴു​വർണ ചിത്ര​ങ്ങ​ളോ​ടെ അച്ചടി​ച്ചു​വ​രാൻ തുടങ്ങി​യത്‌ എന്തൊ​ര​നു​ഗ്ര​ഹ​മാണ്‌!

കമ്മ്യു​ണിസ്റ്റ്‌ ഭരണത്തിൻ കീഴിൽ എല്ലാവർക്കും ഒരു ലൗകിക തൊഴി​ലു​ണ്ടാ​യി​രി​ക്ക​ണ​മെന്നു നിർബ​ന്ധ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ 1978-ൽ തൊഴി​ലിൽ നിന്നു വിരമി​ക്കു​ന്ന​തു​വ​രെ​യുള്ള 22 വർഷക്കാ​ലം ഞാൻ പരിഭാഷ നടത്തി​ക്കൊ​ണ്ടി​രു​ന്നത്‌ ജോലി സമയമ​ല്ലാത്ത മണിക്കൂ​റു​ക​ളി​ലാണ്‌. അതു മിക്ക​പ്പോ​ഴും വെളു​പ്പി​നെ​യോ രാത്രി വൈകി​യി​ട്ടോ ആയിരു​ന്നു. തൊഴി​ലിൽ നിന്നു വിരമി​ച്ച​ശേഷം, ഞാൻ ഒരു മുഴു​സമയ പരിഭാ​ഷ​ക​നാ​യി സേവിച്ചു. ആ സമയത്ത്‌, ഓരോ പരിഭാ​ഷ​ക​നും സ്വഭവ​ന​ത്തിൽ വെച്ചു​ത​ന്നെ​യാ​യി​രു​ന്നു ജോലി ചെയ്‌തത്‌. നിരോ​ധനം നിമിത്തം അന്യോ​ന്യം ബന്ധപ്പെ​ടാ​നും ബുദ്ധി​മു​ട്ടാ​യി​രു​ന്നു. 1964-ൽ പരിഭാ​ഷ​ക​രു​ടെ​യെ​ല്ലാം ഭവനങ്ങ​ളിൽ പൊലീസ്‌ ഒരേസ​മ​യത്തു തിരച്ചിൽ നടത്തു​ക​യും ഞങ്ങളുടെ പരിഭാ​ഷ​പ്പെ​ടു​ത്താ​നുള്ള വിവരങ്ങൾ കണ്ടു​കെ​ട്ടു​ക​യും ചെയ്‌തു. അതിനു ശേഷം നിരവധി വർഷങ്ങ​ളി​ലാ​യി ഞങ്ങൾ മിക്ക​പ്പോ​ഴും പൊലീ​സു​കാ​രു​ടെ ഔദ്യോ​ഗിക പരി​ശോ​ധ​ന​കൾക്കു വിധേ​യ​രാ​യി.

അനുപ​മ​മായ അനു​ഗ്ര​ഹ​ങ്ങൾ

1969-ൽ പാസ്‌പോർട്ടി​നു​വേ​ണ്ടി​യുള്ള എന്റെ അപേക്ഷ സ്വീക​രി​ക്ക​പ്പെ​ട്ട​തു​നി​മി​ത്തം യാനൊഷ്‌ കൊൻറാഡ്‌ സഹോ​ദ​ര​നും എനിക്കും “ഭൂമി​യിൽ സമാധാന” സാർവ​ദേ​ശീയ സമ്മേള​ന​ത്തിൽ പങ്കുപ​റ്റു​ന്ന​തി​നാ​യി ഹംഗറി​യിൽനി​ന്നു പാരീ​സി​ലേക്കു യാത്ര​തി​രി​ക്കാൻ സാധിച്ചു. മറ്റു ദേശങ്ങ​ളിൽ നിന്നുള്ള സഹസാ​ക്ഷി​കളെ കണ്ടുമു​ട്ടാ​നും സ്വിറ്റ്‌സർലൻഡി​ലെ ബേർണി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാ​ഞ്ചോ​ഫീ​സിൽ ഏതാനും ദിവസം ചെലവ​ഴി​ക്കാ​നും സാധി​ച്ചത്‌ എന്തൊ​ര​നു​ഗ്ര​ഹ​മാ​യി​രു​ന്നു! 1970-കളിൽ ഹംഗറി​യി​ലെ അനേകം സാക്ഷി​കൾക്കു കൺ​വെൻ​ഷ​നു​ക​ളിൽ പങ്കുപ​റ്റു​ന്ന​തി​നാ​യി ഓസ്‌ട്രി​യ​യി​ലും സ്വിറ്റ്‌സർലൻഡി​ലും പോകു​ന്ന​തി​നു സാധിച്ചു.

ഗവൺമെൻറ്‌ നിയ​ന്ത്ര​ണങ്ങൾ നിലനിന്ന അനേകം വർഷങ്ങൾക്കു​ശേഷം, 1986-ൽ ബുഡാ​പെ​സ്റ്റി​ലെ കാമറാർഡൂ യൂത്ത്‌ പാർക്കിൽവെച്ച്‌ ഗവൺമെൻറ്‌ അനുമ​തി​യോ​ടെ​യുള്ള ആദ്യത്തെ കൺ​വെൻ​ഷൻ നടത്താൻ ഞങ്ങൾക്കു സാധിച്ചു. ഹാജരായ 4,000-ത്തിലേറെ പേർ, തങ്ങളുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ അഭിവാ​ദനം ചെയ്യു​ക​യും പാർക്കി​ന്റെ കവാട​ത്തി​ന്റെ മുകളി​ലെ അലങ്കരിച്ച, യോഗ​ത്തി​നു ക്ഷണിച്ചു​കൊ​ണ്ടുള്ള സ്വാഗ​ത​വ​ച​നങ്ങൾ വായി​ക്കു​ക​യും ചെയ്‌ത​പ്പോൾ ആനന്ദാ​ശ്രു പൊഴി​ച്ചു.

ഒടുവിൽ, 1989 ജൂൺ 27-ന്‌ ഗവൺമെൻറ്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്കു നിയമാം​ഗീ​കാ​രം നൽകി. നമ്മുടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ പുളകം​കൊ​ള്ളി​ച്ചു​കൊണ്ട്‌ വാർത്ത ഹംഗേ​റി​യൻ ടെലി​വി​ഷ​നി​ലും റേഡി​യോ​യി​ലും സം​പ്രേ​ക്ഷണം ചെയ്‌തു. 40 വർഷം മുമ്പു നിലവിൽവന്ന നിരോ​ധ​ന​ത്തി​നു​ശേഷം, യാതൊ​രു നിയമ​പ​ര​മായ നിയ​ന്ത്ര​ണ​ങ്ങ​ളും കൂടാ​തെ​യുള്ള ഞങ്ങളുടെ ആദ്യത്തെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ ഞങ്ങൾ ആ വർഷം നടത്തി. 10,000-ത്തിലേറെ ആളുകൾ ബുഡാ​പെ​സ്റ്റി​ലെ ആ കൂടി​വ​ര​വിൽ സംബന്ധി​ച്ചു. രാജ്യത്തു നടന്ന മറ്റു നാലു കൺ​വെൻ​ഷ​നു​ക​ളിൽ അതി​നെ​ക്കാൾ ആയിര​ക്ക​ണ​ക്കി​നു പേർ അധികം സംബന്ധി​ച്ചു. എന്റെ ഏറ്റവും ഇളയ സഹോ​ദ​ര​നായ ലാസ്‌ലോ​യും അവന്റെ ഭാര്യ​യും ബുഡാ​പെ​സ്റ്റിൽവെച്ചു സ്‌നാ​പ​ന​മേൽക്കു​ന്നതു കണ്ടതിൽ ഞാൻ എന്തുമാ​ത്രം ആനന്ദിച്ചു!

പിന്നീട്‌, 1991 ജൂ​ലൈ​യിൽ സങ്കൽപ്പി​ക്കാ​വു​ന്ന​തി​ലു​മ​ധി​ക​മായ ഒരു അനു​ഗ്രഹം ഞങ്ങൾ ആസ്വദി​ച്ചു—ബുഡാ​പെ​സ്റ്റി​ലെ വലിയ നേപ്‌ഷ്‌റ്റേ​ഡി​യോൺ സ്റ്റേഡി​യ​ത്തിൽ നടന്ന ഒരു കൺ​വെൻ​ഷ​നിൽ 40,000-ത്തിലേറെ പേർ സംബന്ധി​ച്ചു. ബ്രുക്ലി​നി​ലെ ആസ്ഥാനത്തു നിന്നുള്ള പ്രതി​നി​ധി​സം​ഘ​ത്തി​ലെ അംഗങ്ങ​ളു​ടെ പ്രസം​ഗങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള പദവി അവി​ടെ​വെച്ച്‌ എനിക്കു ലഭിച്ചു.

ഇന്ന്‌ അന്നായും ഞാനും ഞങ്ങളുടെ പ്രിയ​പ്പെട്ട 40-ലേറെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബുഡാ​പെസ്റ്റ്‌ നഗര​പ്രാ​ന്ത​ത്തി​ലുള്ള മനോ​ഹ​ര​മായ ബ്രാ​ഞ്ചോ​ഫീ​സിൽ ജോലി ചെയ്യുന്നു. ഇവിടെ ഞാൻ ചെറു​പ്പ​ക്കാ​രു​ടെ നല്ല ഒരു സംഘ​ത്തോ​ടൊത്ത്‌ ഞങ്ങളുടെ ഭാഷാന്തര വിഭാ​ഗ​ത്തിൽ ജോലി​ചെ​യ്യു​ന്നു. അന്നാ അവിടത്തെ മറ്റു ഗാർഹിക ജോലി​ക​ളിൽ പങ്കുപ​റ്റു​ന്നു.

ഞങ്ങളുടെ മകനു​മാ​യി ബൈബിൾ സത്യങ്ങൾ പങ്കു​വെ​ക്കാൻ ഞങ്ങൾ വളരെ​യേറെ ശ്രമി​ച്ചി​ട്ടും വളർന്നു​വ​ന്ന​പ്പോൾ അവൻ അതു സ്വീക​രി​ച്ചില്ല. എങ്കിലും, ഇപ്പോൾ അവനു സത്യ​ത്തോട്‌ ഒരു അനുകൂല മനോ​ഭാ​വ​മാ​ണു​ള്ളത്‌. കാലാ​ന്ത​ര​ത്തിൽ അവനും യഹോ​വയെ സേവി​ക്കു​മെന്നു ഞങ്ങൾ പ്രത്യാ​ശി​ക്കു​ന്നു.

നമ്മുടെ സ്‌നേ​ഹ​വാ​നാം ദൈവ​മായ യഹോ​വ​യെ​ക്കു​റി​ച്ചുള്ള സത്യം കണ്ടെത്തു​ന്ന​തി​നും ഇപ്പോൾ 40-ലേറെ വർഷമാ​യി അവനെ സേവി​ക്കു​ന്ന​തി​നും സാധി​ച്ച​തിൽ എന്റെ ഭാര്യ​യും ഞാനും വാസ്‌ത​വ​മാ​യും കൃതജ്ഞ​ത​യു​ള്ള​വ​രാണ്‌.—എൻഡ്രെ സാന്യേ പറഞ്ഞ​പ്ര​കാ​രം.

[21-ാം പേജിലെ ചിത്രം]

എന്റെ ഭാര്യ​യു​മൊത്ത്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക