നിങ്ങൾക്ക് അറിയാമോ?
(ഈ പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളടങ്ങുന്ന മുഴു ലിസ്റ്റും 25-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം പരിശോധിക്കുക.)
1. ആലയ ഉപകരണങ്ങൾക്കും മഹാപുരോഹിതൻ അണിഞ്ഞിരുന്ന വസ്ത്രങ്ങൾക്കും ഏതെല്ലാം വർണങ്ങളിലുള്ള ചായങ്ങളാണ് ഉപയോഗിച്ചിരുന്നത്? (പുറപ്പാടു 36:35)
2. അഹശ്വേരോശ് രാജാവിന്റെ ഏറ്റവുമടുത്ത ഉപദേഷ്ടാക്കന്മാരായി പാർസ്യയിലെ എത്ര പ്രഭുക്കന്മാർ സേവിക്കുകയും വസ്ഥി രാജ്ഞിക്കെതിരായുള്ള ന്യായവിധിയിൽ യോജിപ്പു പ്രകടമാക്കുകയും ചെയ്തു? (എസ്ഥേർ 1:13-15)
3. മൽക്കീസേദെക് രാജാവും പുരോഹിതനുമായി സേവിച്ചത് ഏതു പുരാതന നഗരത്തിലാണ്? (ഉല്പത്തി 14:18)
4. ബൈബിളിന്റെ ലത്തീൻ ഭാഷാന്തരങ്ങളിൽ യേശുവിനെ തൂക്കിയ സ്തംഭത്തെ കുറിക്കുന്ന ഏതു പദത്തിന്റെ ഒരു രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്? (മത്തായി 10:38-ന്റെ [NW] അടിക്കുറിപ്പു കാണുക.)
5. മോശയുടെ അമ്മായപ്പൻ ആരാണ്? (സംഖ്യാപുസ്തകം 10:29)
6. മോശയുടെ ന്യായപ്രമാണത്തെപ്പറ്റി എന്ത് അവകാശവാദം നടത്താൻ ഒരു യഹൂദനും സാധിക്കുകയില്ല എന്നാണ് യേശു പറഞ്ഞത്? (യോഹന്നാൻ 7:19)
7. ആലങ്കാരികമായി പറയുകയാണെങ്കിൽ, മനുഷ്യൻ വലിയ കുശവന്റെ കയ്യിലെ എന്താണ്? (യെശയ്യാവു 64:8)
8. യിസ്രായേലിലെ മഹാപുരോഹിതൻ എത്ര കൂടെക്കൂടെയാണ് അതിവിശുദ്ധത്തിൽ പ്രവേശിച്ചിരുന്നത്? (എബ്രായർ 9:7)
9. മനുഷ്യർ നടുകയും നനയ്ക്കുകയും ചെയ്തേക്കാമെങ്കിലും, എന്തു ചെയ്യുന്നതിന്റെ മഹത്ത്വം ദൈവത്തിനു പോകുന്നു? (1 കൊരിന്ത്യർ 3:7)
10. തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നത്, തന്നെ സംബന്ധിച്ചിടത്തോളം എന്താണെന്നാണ് യേശു പറഞ്ഞത്? (യോഹന്നാൻ 4:32, 34)
11. മതപരമായ മൂല്യമുണ്ടെന്നു ചിന്തിച്ചുകൊണ്ട്, പരീശന്മാർ ഭക്ഷണത്തിനുമുമ്പ് കൈകൾ എവിടെവരെ കഴുകിയിരുന്നു? (മർക്കൊസ് 7:3, NW)
12. ഒരുവൻ “എല്ലാവർക്കും ദാസനാകേണം” എന്ന് യേശു പറഞ്ഞത് ഏതു സ്ഥാനം ലഭിക്കുന്നതിനുവേണ്ടിയാണ്? (മർക്കൊസ് 10:44)
13. കാണുന്നതാണെങ്കിൽ അതു യഥാർഥമല്ല എന്നു പൗലൊസ് പറഞ്ഞത് എന്തിനെക്കുറിച്ചാണ്? (റോമർ 8:24)
14. ഒരു സംഘമായി നീങ്ങുന്ന മൃഗങ്ങളുടെ കൂട്ടത്തിന് എന്തു പറയുന്നു? (ഉല്പത്തി 32:16, ഓശാന ബൈബിൾ)
15. ഏതു ശിഷ്യനാണ് യേശുവിനോട് “യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ” എന്നു ചോദിച്ചത്? (ലൂക്കൊസ് 24:18)
16. “തിന്മെക്കു ശിശുക്കൾ ആയിരി”ക്കുമ്പോൾത്തന്നെ ഏതു കാര്യത്തിൽ “മുതിർന്നവരാക”ണം എന്നാണു പൗലൊസിന്റെ ബുദ്ധ്യുപദേശം? (1 കൊരിന്ത്യർ 14:20)
17. ഏതു യഹൂദ മാസത്തിലാണ് നെഹെമ്യാവു യെരൂശലേമിലെ മതിലിന്റെ പുനർനിർമാണം പൂർത്തിയാക്കിയത്? (നെഹെമ്യാവു 6:15)
18. ഏകദേശം 200 വർഷത്തോളം വടക്കൻ യിസ്രായേൽ രാജ്യത്തിന്റെ തലസ്ഥാനമായിരുന്നത് ഏതു നഗരമാണ്? (2 രാജാക്കന്മാർ 3:1)
19. യോവേൽ പ്രവാചകന്റെ പിതാവ് ആരായിരുന്നു? (യോവേൽ 1:1)
20. ഒരു മനുഷ്യൻ, നട്ടുപിടിപ്പിക്കുകയും പിന്നീട് ഭക്ഷണം പാകംചെയ്യാനും തീ കായാനും ഒരു ദൈവത്തെ ഉണ്ടാക്കാനും ഉപയോഗിക്കുകയും ചെയ്യുന്നുവെന്നു യെശയ്യാവു പറഞ്ഞ വൃക്ഷമേത്? (യെശയ്യാവു 44:14-17)
21. ബാബേൽ ഗോപുരത്തെക്കുറിച്ചുള്ള വിവരണത്തെ തുടർന്നു ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്താണ്? (ഉല്പത്തി 11:10)
22. മിശിഹായുടെ പ്രത്യക്ഷതയ്ക്കു തൊട്ടുമുമ്പായി ഏതു പ്രാവചനിക കാലഘട്ടമാണ് ഉള്ളത്? (ദാനീയേൽ 9:25)
23. നല്ല രാജാവായിരുന്ന ഹിസ്കീയാവിന്റെ അമ്മയാര്? (2 രാജാക്കന്മാർ 18:2; 2 ദിനവൃത്താന്തം 29:1)
24. ഒരുവൻ “വിഗ്രഹങ്ങളെ വെറുക്കു”ന്നെങ്കിൽ അയാൾ ക്ഷേത്രങ്ങളോട് എന്തു ചെയ്യാൻ പ്രതീക്ഷിക്കപ്പെടുന്നില്ല? (റോമർ 2:22)
25. പുനരുത്ഥാനം പ്രാപിച്ചവർ എന്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായി ന്യായംവിധിക്കപ്പെടും? (വെളിപ്പാടു 20:12, 13)
26. യാക്കോബിന്റെ വാക്കുകളനുസരിച്ച്, ആരോടു കരുതൽ പ്രകടമാക്കുന്നതാണ് സത്യാരാധനയുടെ ഒരു ലക്ഷണം? (യാക്കോബ് 1:27)
പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ
1. ചുവപ്പും ധൂമ്രവർണവും
2. ഏഴ്
3. ശാലേം
4. ക്രൂക്സ്
5. രെയൂവേൽ
6. താൻ അതാചരിക്കുന്നുണ്ടെന്ന്
7. കളിമണ്ണ്
8. ആണ്ടിൽ ഒരിക്കൽ
9. വളരുമാറാക്കുന്നതിന്റെ
10. ആഹാരം
11. കൈമുട്ട്
12. യേശുവിന്റെ ശിഷ്യന്മാരിൽ ഒന്നാമനാകാൻ
13. പ്രത്യാശ
14. പറ്റം
15. ക്ലെയോപ്പാവു
16. “ബുദ്ധിയിൽ”
17. ഏലൂൽ
18. ശമര്യ
19. പെഥൂവേൽ
20. അശോകം
21. ‘ശേമിന്റെ വംശപാരമ്പര്യം’
22. “അറുപത്തുരണ്ടു ആഴ്ചവട്ടം”
23. അബി അല്ലെങ്കിൽ അബീയാ
24. അവയെ കവർച്ചചെയ്യാൻ
25. അവരുടെ പ്രവൃത്തികളുടെ
26. അനാഥരോടും വിധവമാരോടും