വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 8/22 പേ. 12-15
  • സഭകൾ മൗനംപാലിച്ചതിന്റെ കാരണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഭകൾ മൗനംപാലിച്ചതിന്റെ കാരണം
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കത്തോ​ലി​ക്കാ സഭയുടെ പങ്ക്‌
  • വേറെ ആർ കൂടെ മൗനം​പാ​ലി​ച്ചു, ആർ മൗനം​പാ​ലി​ച്ചി​ല്ല
  • അവർ മൗനം​പാ​ലി​ച്ച​തി​ന്റെ കാരണം
  • ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യൽ
  • മതം പക്ഷം പിടിക്കുന്നു
    ഉണരുക!—1994
  • യഹോവയുടെ സാക്ഷികൾ—നാസി ഭീഷണിയിൻ മധ്യേ നിർഭയരായി
    ഉണരുക!—1998
  • നാസിസത്തിന്റെ ദുഷ്ടതകൾ തുറന്നുകാട്ടപ്പെടുന്നു
    ഉണരുക!—1995
  • ധീര വിശ്വസ്‌തതാപാലകർ നാസിപീഡനത്തിന്മേൽ വിജയം വരിക്കുന്നു
    2001 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1995
g95 8/22 പേ. 12-15

സഭകൾ മൗനം​പാ​ലി​ച്ച​തി​ന്റെ കാരണം

ബേയ്‌ലർ സർവക​ലാ​ശാ​ല​യി​ലെ ഡോ. ഫ്രാങ്ക്‌ളിൻ ലിറ്റൽ 1993 ഡിസംബർ 8-ന്‌ അസ്വസ്ഥ​മാ​ക്കുന്ന “സുനി​ശ്ചിത സത്യ”ത്തെക്കു​റിച്ച്‌ ഐക്യ​നാ​ടു​ക​ളി​ലെ ഹോ​ളോ​ക്കാസ്റ്റ്‌ മെമ്മോ​റി​യൽ മ്യൂസി​യ​ത്തിൽ സംസാ​രി​ക്കു​ക​യു​ണ്ടാ​യി. എന്തായി​രു​ന്നത്‌?

“ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ന്റെ ഹൃദയ​ഭാ​ഗ​ത്തു​വെച്ചു മാമ്മോ​ദീ​സാ മുങ്ങിയ റോമൻ കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്റ്റൻറു​കാ​രും ഈസ്റ്റേൺ ഓർത്ത​ഡോ​ക്‌സു​കാ​രും ആറു ദശലക്ഷം വരുന്ന യഹൂദ​ന്മാ​രെ ഉന്നം​വെച്ചു ആസൂ​ത്രി​ത​മാ​യി കൂട്ട​ക്കൊല ചെയ്‌തു. പക്ഷേ അവരാ​രും ശാസി​ക്ക​പ്പെ​ട്ടില്ല, അപ്പോൾപ്പി​ന്നെ പുറത്താ​ക്ക​പ്പെ​ടു​ന്ന​തി​ന്റെ കാര്യം പറയേ​ണ്ട​തി​ല്ല​ല്ലോ” എന്നു ലിറ്റൽ പറഞ്ഞതാ​യി​രു​ന്നു ആ സത്യം. എന്നിരു​ന്നാ​ലും, ഹിറ്റ്‌ല​റു​ടെ ഭരണത്തിൽ മതം ഇടപെ​ടു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു ശബ്ദം നിരന്തരം തുറന്നു പറയു​ക​തന്നെ ചെയ്‌തു. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ആ ശബ്ദം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​താ​യി​രു​ന്നു.

ഹിറ്റ്‌ലർ മാമ്മോ​ദീ​സാ മുങ്ങിയ ഒരു റോമൻ കത്തോ​ലി​ക്ക​നാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ ഗവൺമെൻറി​ലെ പല നേതാ​ക്കൻമാ​രും അങ്ങനെ​ത​ന്നെ​യാ​യി​രു​ന്നു. അവർ എന്തു​കൊ​ണ്ടാ​ണു പുറത്താ​ക്ക​പ്പെ​ടാ​ഞ്ഞത്‌? ഈ മനുഷ്യർ കാട്ടി​ക്കൂ​ട്ടി​ക്കൊ​ണ്ടി​രുന്ന കൊടും​ക്രൂ​ര​ത​കളെ കത്തോ​ലി​ക്കാ സഭ എന്തു​കൊ​ണ്ടാ​ണു കുറ്റം​വി​ധി​ക്കാ​ഞ്ഞത്‌? പ്രൊ​ട്ട​സ്റ്റൻറ്‌ സഭയും എന്തു​കൊ​ണ്ടാ​ണു മൗനം​പാ​ലി​ച്ചത്‌?

വാസ്‌ത​വ​ത്തിൽ സഭകൾ മൗനം​പാ​ലി​ച്ചോ? അവ ഹിറ്റ്‌ല​റു​ടെ യുദ്ധ​ശ്ര​മ​ങ്ങളെ പിന്തു​ണ​ച്ചു​വെ​ന്ന​തിന്‌ എന്തെങ്കി​ലും തെളി​വു​ണ്ടോ?

കത്തോ​ലി​ക്കാ സഭയുടെ പങ്ക്‌

കത്തോ​ലി​ക്കാ ചരി​ത്ര​കാ​ര​നായ ഇ. ഐ. വാറ്റ്‌കിൻ ഇങ്ങനെ എഴുതി: “സമ്മതി​ക്കു​ന്നതു വേദനാ​ക​ര​മാ​ണെ​ങ്കി​ലും, തങ്ങളുടെ രാജ്യത്തെ ഗവൺമെൻറ്‌ പോരാ​ടിയ എല്ലാ യുദ്ധങ്ങ​ളെ​യും ബിഷപ്പു​മാർ മിക്ക​പ്പോ​ഴും പിന്താ​ങ്ങി​യി​ട്ടു​ണ്ടെ​ന്നുള്ള ചരി​ത്ര​പ​ര​മായ വസ്‌തു​തയെ വ്യാജ​മായ പ്രബു​ദ്ധ​ത​യു​ടെ​യോ വഞ്ചനാ​ത്മ​ക​മായ വിശ്വ​സ്‌ത​ത​യു​ടെ​യോ താത്‌പ​ര്യ​ത്തി​നു വേണ്ടി നിരസി​ക്കാ​നോ കണ്ടി​ല്ലെന്നു നടിക്കാ​നോ നമുക്കാ​വില്ല. . . . അക്രമാ​സ​ക്ത​മായ ദേശീയത വരുന്നി​ട​ത്തെ​ല്ലാം അവർ കൈസ​റു​ടെ വക്താവാ​യി സംസാ​രി​ച്ചി​ട്ടുണ്ട്‌.”

കത്തോ​ലി​ക്കാ സഭ ‘തങ്ങളുടെ രാജ്യത്തെ ഗവൺമെൻറ്‌ പോരാ​ടിയ എല്ലാ യുദ്ധങ്ങ​ളെ​യും പിന്താ​ങ്ങി​യി​ട്ടു​ണ്ടെന്ന്‌’ വാറ്റ്‌കിൻ പറഞ്ഞ​പ്പോൾ, ഹിറ്റ്‌ലർ നടത്തിയ കടന്നാ​ക്രമണ യുദ്ധങ്ങ​ളെ​യും അദ്ദേഹം ഉൾപ്പെ​ടു​ത്തി. വിയെന്നാ സർവക​ലാ​ശാ​ല​യു​ടെ ചരി​ത്ര​വി​ഭാ​ഗ​ത്തി​ലെ ഫ്രീഡ്‌റിക്ക്‌ ഹീർ എന്ന കത്തോ​ലി​ക്കാ പ്രൊ​ഫസർ സമ്മതി​ച്ചു​പ​റ​ഞ്ഞ​തു​പോ​ലെ, “അനി​ഷേ​ധ്യ​മായ ജർമൻ ചരി​ത്ര​ത്തിൽ, ജർമനി​യി​ലെ കത്തീഡ്രൽ ഗോപു​ര​ങ്ങ​ളിൽനി​ന്നു സ്വസ്‌തിക വിജയ​സ​ന്ദേശം പ്രഘോ​ഷി​ച്ച​തു​വരെ, ബലിപീ​ഠ​ങ്ങൾക്കു ചുറ്റും സ്വസ്‌തിക പതാകകൾ കാണ​പ്പെ​ട്ട​തു​വരെ, കുരി​ശും സ്വസ്‌തി​ക​യും കൂടുതൽ അടുത്തു​വ​ന്നി​രി​ക്കു​ന്നു. കത്തോ​ലി​ക്കാ, പ്രൊ​ട്ട​സ്റ്റൻറ്‌ ദൈവ​ശാ​സ്‌ത്ര​ജ്ഞ​ന്മാ​രും പാസ്റ്റർമാ​രും പള്ളിക്കാ​രും രാജ്യ​ത​ന്ത്ര​ജ്ഞ​ന്മാ​രും ഹിറ്റ്‌ല​റു​മാ​യുള്ള സഖ്യത്തി​നു സ്വാഗ​ത​മ​രു​ളി.”

“സൈനി​ക​സേ​വനം സംബന്ധിച്ച്‌ ആത്മീയ വഴിന​ട​ത്തി​പ്പി​നും മാർഗ​നിർദേ​ശ​ത്തി​നു​മാ​യി തന്റെ മതഗു​രു​ക്ക​ന്മാ​രി​ലേക്കു തിരിഞ്ഞ ജർമൻ കത്തോ​ലി​ക്കന്‌, നാസി ഭരണാ​ധി​പ​നിൽനി​ന്നു കിട്ടു​മാ​യി​രുന്ന മിക്കവാ​റും അതേ ഉത്തരങ്ങ​ളാ​ണു കിട്ടി​യത്‌” എന്ന്‌ റോമൻ കത്തോ​ലി​ക്കാ പ്രൊ​ഫ​സ​റായ ഗോർഡൻ സാൻ എഴുത​ത്ത​ക്ക​വണ്ണം അത്ര നിരു​പാ​ധി​ക​മായ പിന്തു​ണ​യാ​ണു കത്തോ​ലി​ക്കാ സഭാ നേതാ​ക്ക​ന്മാർ ഹിറ്റ്‌ല​റു​ടെ യുദ്ധങ്ങൾക്കു കൊടു​ത്തത്‌.

കത്തോ​ലി​ക്കർ തങ്ങളുടെ മതഗു​രു​ക്ക​ന്മാ​രു​ടെ മാർഗ​നിർദേശം അനുസ​ര​ണ​യോ​ടെ പിൻപ​റ്റി​യെ​ന്നു​ള്ള​തി​നു പ്രൊ​ഫസർ ഗീർ തെളിവു നൽകു​ന്നുണ്ട്‌. അദ്ദേഹം ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “മുപ്പത്തി​രണ്ടു ദശലക്ഷം ജർമൻ കത്തോ​ലി​ക്ക​രിൽ—അവരിൽ പതിനഞ്ചര ദശലക്ഷം പുരു​ഷ​ന്മാ​രാ​യി​രു​ന്നു—ഏഴു [വ്യക്തികൾ] മാത്ര​മാ​ണു സൈനി​ക​സേ​വനം പരസ്യ​മാ​യി നിരസി​ച്ചത്‌. അവരിൽ ആറു പേരും ഓസ്‌ട്രി​യ​ക്കാ​രാ​യി​രു​ന്നു.” മതപര​മായ ബോധ്യ​ങ്ങൾ നിമിത്തം മറ്റു ചില കത്തോ​ലി​ക്ക​രും ഏതാനും പ്രൊ​ട്ട​സ്റ്റൻറു​കാ​രും നാസി ഭരണത്തി​നെ​തി​രെ ധൈര്യ​പൂർവം നില​കൊ​ണ്ടു​വെന്നു കുറേ​ക്കൂ​ടെ അടുത്ത​കാ​ലത്തെ തെളിവു സൂചി​പ്പി​ക്കു​ന്നു. അതുനി​മി​ത്തം ചിലർക്കു ജീവൻപോ​ലും ഒടു​ക്കേ​ണ്ടി​വ​ന്നി​ട്ടുണ്ട്‌. അതേസ​മയം, അവരുടെ ആത്മീയ നേതാ​ക്ക​ന്മാർ മൂന്നാം റെയ്‌ക്കിന്‌ തങ്ങളുടെ സഭാം​ഗ​ങ്ങളെ ഒറ്റി​ക്കൊ​ടു​ത്തു​കൊ​ണ്ടു ലാഭമു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു.

വേറെ ആർ കൂടെ മൗനം​പാ​ലി​ച്ചു, ആർ മൗനം​പാ​ലി​ച്ചി​ല്ല

മേൽ സൂചി​പ്പി​ച്ച​തു​പോ​ലെ, “ഹിറ്റ്‌ല​റു​മാ​യുള്ള സഖിത്വ​ത്തി​നു സ്വാഗ​ത​മ​രു​ളിയ”വരിൽ പ്രൊ​ട്ട​സ്റ്റൻറ്‌ നേതാ​ക്ക​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. അതു സത്യമാ​ണോ?

ഹിറ്റ്‌ല​റു​ടെ കടന്നാ​ക്രമണ യുദ്ധങ്ങ​ളിൽ നിശബ്ദ​രാ​യി നില​കൊ​ണ്ടതു നിമിത്തം പല പ്രൊ​ട്ട​സ്റ്റൻറു​കാ​രും കടുത്ത മനസ്സാ​ക്ഷി​ക്കു​ത്തു​കൊ​ണ്ടു പുളഞ്ഞി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, സ്റ്റട്ട്‌ഗാർട്ട്‌ കുറ്റസ​മ്മതം എന്നു വിളി​ക്ക​പ്പെ​ടു​ന്നതു തയ്യാറാ​ക്കാൻ വേണ്ടി 11 പ്രമുഖ പുരോ​ഹി​തൻമാർ 1945 ഒക്ടോ​ബ​റിൽ കൂടി​വ​രു​ക​യു​ണ്ടാ​യി. അവരി​ങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ബോധ്യ​ങ്ങളെ തുറന്നു സമ്മതി​ക്കു​ന്ന​തിൽ കൂടുതൽ ധൈര്യ​വും, പ്രാർഥ​നകൾ ഉരുവി​ടു​ന്ന​തിൽ കൂടുതൽ വിശ്വ​സ്‌ത​ത​യും, വിശ്വാ​സം പ്രകട​മാ​ക്കു​ന്ന​തിൽ കൂടുതൽ സന്തോ​ഷ​വും, സ്‌നേഹം കാണി​ക്കു​ന്ന​തിൽ കൂടുതൽ ഉത്സാഹ​വും കാണി​ക്കാ​ത്തതു നിമിത്തം ഞങ്ങൾ ഞങ്ങളെ​ത്തന്നെ കുറ്റ​പ്പെ​ടു​ത്തു​ന്നു.”

പോൾ ജോൺസന്റെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ ചരിത്രം (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “17,000 ഇവാഞ്ച​ലി​ക്കൽ പാസ്റ്റർമാർ ഉണ്ടായി​രു​ന്ന​തിൽ [നാസി ഭരണച​ക്രത്തെ പിന്താ​ങ്ങാ​ത്ത​തി​ന്റെ പേരിൽ] ഏതെങ്കി​ലു​മൊ​രു നിർദിഷ്ട സമയത്തു ദീർഘ​കാല ശിക്ഷയ​നു​ഭ​വിച്ച അമ്പതി​ല​ധി​കം പേർ ഒരിക്ക​ലു​മു​ണ്ടാ​യി​രു​ന്നി​ട്ടില്ല.” അത്തരം പാസ്റ്റർമാ​രു​മാ​യി വിപരീത താരത​മ്യം ചെയ്‌തു​കൊണ്ട്‌ ജോൺസൺ യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ക്കു​റിച്ച്‌ ഇങ്ങനെ എഴുതി: “ഏറ്റവും ധൈര്യ​ശാ​ലി​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​രു​ന്നു. അവർ തുടക്കം​മു​തൽത്തന്നെ ഉപദേ​ശ​പ​ര​മായ തങ്ങളുടെ എതിർപ്പു പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ക​യും അതിന​നു​സ​രി​ച്ചു കഷ്ടം സഹിക്കു​ക​യും ചെയ്‌തു. നാസി ഗവൺമെൻറു​മാ​യി ഏതെങ്കി​ലും വിധത്തിൽ സഹകരി​ക്കാൻ അവർ വിസമ്മ​തി​ച്ചു.”

രണ്ടാം ലോക​മ​ഹാ​യു​ദ്ധം പൊട്ടി​പ്പു​റ​പ്പെട്ട വർഷമായ 1939-ൽ ഒരു പ്രൊ​ട്ട​സ്റ്റൻറ്‌ ശുശ്രൂ​ഷ​ക​നായ റ്റി. ബ്രപ്പാക്കർ ഇങ്ങനെ പറഞ്ഞതാ​യി ആശ്വാസം ഉദ്ധരിച്ചു: “ക്രിസ്‌ത്യാ​നി​ക​ളെന്നു സ്വയം വിളി​ക്കുന്ന ആളുകൾ നിർണാ​യക പരി​ശോ​ധ​ന​ക​ളിൽ പരാജ​യ​പ്പെ​ട്ടി​രി​ക്കെ, അറിയ​പ്പെ​ടാത്ത ഈ യഹോ​വ​യു​ടെ സാക്ഷികൾ, ക്രിസ്‌തീയ രക്തസാ​ക്ഷി​ക​ളെന്ന നിലയിൽ, മനസ്സാ​ക്ഷി​യെ ബലാൽക്കാ​ര​മാ​യി നിയ​ന്ത്രി​ക്കു​ന്ന​തി​നെ​തി​രെ​യും പുറജാ​തീയ വിഗ്ര​ഹാ​രാ​ധ​ന​യ്‌ക്കെ​തി​രെ​യും അചഞ്ചല​മാ​യി നില​കൊ​ള്ളു​ക​യാണ്‌. പ്രമുഖ സഭക​ളൊ​ന്നു​മല്ല, പിന്നെ​യോ മറ്റുള്ളവർ ഏഷണി പറയു​ക​യും പരിഹ​സി​ക്കു​ക​യും ചെയ്യുന്ന ഈ ആളുക​ളാ​യി​രു​ന്നു നാസി ദുർഭൂ​ത​ത്തി​നെ​തി​രെ ആദ്യമാ​യി ഉറച്ചു നില​കൊ​ണ്ടവർ എന്നു ഭാവി ചരി​ത്ര​കാ​രൻ ഒരുനാൾ സമ്മതി​ക്കണം . . . അവർ ഹിറ്റ്‌ല​റെ​യും സ്വസ്‌തി​ക​യെ​യും ആരാധി​ക്കാൻ വിസമ്മ​തി​ക്കു​ന്നു.”

സമാന​മാ​യി, പ്രൊ​ട്ട​സ്റ്റൻറ്‌ സഭാ​നേ​താ​വും നാസി തടങ്കൽപ്പാ​ള​യ​ത്തി​ലു​ണ്ടാ​യി​രുന്ന വ്യക്തി​യു​മായ മാർട്ടിൻ നിമോ​യെളർ പിൽക്കാ​ലത്ത്‌ ഇങ്ങനെ തുറന്നു സമ്മതിച്ചു: ‘യുഗങ്ങ​ളി​ലു​ട​നീ​ളം ക്രിസ്‌തീയ സഭകൾ യുദ്ധ​ത്തെ​യും സേനക​ളെ​യും ആയുധ​ങ്ങ​ളെ​യും ആശീർവ​ദി​ക്കാൻ എല്ലായ്‌പോ​ഴും സമ്മതി​ച്ചി​ട്ടു​ണ്ടെ​ന്നും തങ്ങളുടെ ശത്രു​ക്ക​ളു​ടെ ഉന്മൂല​നാ​ശ​ത്തി​നു വേണ്ടി ക്രിസ്‌തീ​യ​മ​ല്ലാത്ത ഒരു വിധത്തിൽ പ്രാർഥി​ച്ചി​ട്ടു​ണ്ടെ​ന്നും സത്യസ​ന്ധ​മാ​യി സ്‌മരി​ക്കാൻ കഴിയും.’ അദ്ദേഹം ഇങ്ങനെ സമ്മതിച്ചു: “ഇതെല്ലാം നമ്മു​ടെ​യും നമ്മുടെ പിതാ​ക്ക​ന്മാ​രു​ടെ​യും തെറ്റാണ്‌, വ്യക്തമാ​യും ദൈവ​ത്തി​ന്റെ തെറ്റല്ല.”

എന്നിട്ട്‌ നിമോ​യെളർ ഇങ്ങനെ കൂട്ടി​ച്ചേർത്തു: “നൂറു​ക​ണ​ക്കി​നും ആയിര​ക്ക​ണ​ക്കി​നും പേരായി തടങ്കൽപ്പാ​ള​യ​ങ്ങ​ളി​ലേക്കു പോയ, യുദ്ധം ചെയ്യാ​നും മനുഷ്യ​ന്റെ നേർക്കു വെടി​വെ​ക്കാ​നും വിസമ്മ​തി​ച്ചു മരി​ക്കേ​ണ്ടി​വന്ന, ഗൗരവ​മുള്ള ബൈബിൾ പണ്ഡിത​ന്മാ​രു​ടെ ഈ വിഭാഗം [യഹോ​വ​യു​ടെ സാക്ഷികൾ] ഇന്നത്തെ ക്രിസ്‌ത്യാ​നി​ക​ളായ നമ്മെ ലജ്ജിപ്പി​ക്കു​ന്നു എന്ന കാര്യം ഒന്നു ചിന്തി​ച്ചു​നോ​ക്കൂ.”

ജൂഡാ​യിക്ക്‌ സ്റ്റഡീസി​ലെ ഒരു പ്രൊ​ഫ​സ​റായ സൂസ്സന്ന ഹെസ്‌ച്ചെൽ, ലൂഥറൻ പുരോ​ഹി​ത​ന്മാർ ഹിറ്റ്‌ലറെ പിന്താ​ങ്ങാൻ സന്നദ്ധരാ​യെന്നു മാത്രമല്ല ഉത്സുക​രു​മാ​യി​രു​ന്നു എന്നു തെളി​യി​ക്കുന്ന രേഖകൾ കണ്ടെത്തി. തങ്ങളുടെ പള്ളിക​ളിൽ സ്വസ്‌തിക പ്രദർശി​പ്പി​ക്കു​ക​യെന്ന പദവിക്കു വേണ്ടി അവർ യാചി​ച്ച​താ​യി ആ പ്രൊ​ഫസർ പറഞ്ഞു. ബഹുഭൂ​രി​പക്ഷം പുരോ​ഹി​ത​ന്മാ​രെ​യും നിർബ​ന്ധി​ച്ചു ഭാഗഭാ​ക്കു​ക​ളാ​ക്കേ​ണ്ടി​യി​രു​ന്നില്ല, പിന്നെ​യോ അവർ ഹിറ്റ്‌ല​റു​ടെ​യും ആര്യൻ ആദർശ​സ​ങ്കൽപ്പ​ങ്ങ​ളു​ടെ​യും ആവേശ​ഭ​രി​ത​രായ പിന്തു​ണ​ക്കാ​രാ​യി​രു​ന്നു.

ഹെസ്‌ച്ചെൽ പ്രസംഗം നടത്തു​മ്പോൾ സഭാം​ഗങ്ങൾ അവരോട്‌ ആവർത്തി​ച്ചാ​വർത്തി​ച്ചു ചോദി​ക്കു​മാ​യി​രു​ന്നു, “ഞങ്ങൾക്ക്‌ എന്തു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു?”

“നിങ്ങൾക്കു യഹോ​വ​യു​ടെ സാക്ഷി​ക​ളെ​പ്പോ​ലെ പ്രവർത്തി​ക്കാ​മാ​യി​രു​ന്നു,” അവർ മറുപടി നൽകുന്നു.

അവർ മൗനം​പാ​ലി​ച്ച​തി​ന്റെ കാരണം

സഭകൾ മൗനം​പാ​ലി​ച്ച​തി​ന്റെ കാരണം വ്യക്തമാ​യി​ത്തീ​രു​ന്നു. രാഷ്ട്രീയ ഗവൺമെൻറി​നെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു വേണ്ടി ക്രൈ​സ്‌ത​വ​ലോ​ക​ത്തി​ലെ പുരോ​ഹി​ത​ന്മാ​രും ആടുക​ളും ബൈബിൾ പഠിപ്പി​ക്ക​ലു​കളെ ഉപേക്ഷി​ച്ച​തു​കൊ​ണ്ടാ​ണത്‌. 1933-ൽ റോമൻ കത്തോ​ലി​ക്കാ സഭ നാസി​ക​ളു​മാ​യി ഒരു ഉടമ്പടി​യി​ലേർപ്പെട്ടു. റോമൻ കത്തോ​ലി​ക്കാ കർദി​നാ​ളായ ഫൗൾഹാ​ബർ ഹിറ്റ്‌ലർക്ക്‌ ഇങ്ങനെ എഴുതി: “പാപ്പാ​ധി​പ​ത്യ​വു​മാ​യുള്ള ഈ ഹസ്‌ത​ദാ​നം . . . അളക്കാ​നാ​വാത്ത അനു​ഗ്ര​ഹ​ത്തി​ന്റേ​തായ ഒരു വൻനേ​ട്ട​മാണ്‌. . . . റെയ്‌ക്ക്‌ ചാൻസ​ലറെ [ഹിറ്റ്‌ലറെ] ദൈവം പരിര​ക്ഷി​ക്കട്ടെ.”

തീർച്ച​യാ​യും, കത്തോ​ലി​ക്കാ സഭയും അതു​പോ​ലെ​തന്നെ മറ്റു സഭകളും ദുഷ്ടമായ ഹിറ്റ്‌ലർ ഭരണത്തി​ന്റെ തോഴി​ക​ളാ​യി മാറി. തന്റെ യഥാർഥ അനുഗാ​മി​കൾ “ലോക​ത്തി​ന്റെ ഭാഗമല്ല” എന്ന്‌ യേശു​ക്രി​സ്‌തു പറഞ്ഞെ​ങ്കി​ലും, സഭകളും അവയുടെ ഇടവക​ക്കാ​രും ഹിറ്റ്‌ല​റു​ടെ ലോക​ത്തി​ന്റെ അവിഭാ​ജ്യ ഘടകമാ​യി​ത്തീർന്നു. (യോഹ​ന്നാൻ 17:16, NW) തത്‌ഫ​ല​മാ​യി, നാസികൾ മനുഷ്യ​ത്വ​ത്തി​നു നേർക്കു മരണപാ​ള​യ​ങ്ങ​ളിൽ നടത്തിയ കൊടും​ക്രൂ​ര​ത​കൾക്കെ​തി​രെ തുറന്നു പറയാൻ അവർ പരാജ​യ​പ്പെട്ടു.

കത്തോ​ലി​ക്ക​രും പ്രൊ​ട്ട​സ്റ്റൻറു​കാ​രും മറ്റു ചില മതവി​ഭാ​ഗ​ക്കാ​രു​മായ ഏതാനും വ്യക്തികൾ നാസി​ഭ​ര​ണ​ത്തി​നെ​തി​രെ നില​കൊ​ണ്ടു എന്നതു സത്യമാണ്‌. എന്നാൽ, അതുനി​മി​ത്തം അവരിൽ ചിലർ വിലയാ​യി തങ്ങളുടെ ജീവൻ ഹോമി​ച്ച​പ്പോൾ, ദൈവത്തെ സേവി​ക്കു​ന്നു​വെന്ന്‌ അവകാ​ശ​പ്പെട്ട അവരുടെ ആത്മീയ ഗുരു​ക്ക​ന്മാർ മൂന്നാം റെയ്‌ക്കി​ന്റെ കരങ്ങളി​ലെ വെറും പാവക​ളാ​യി വർത്തി​ക്കു​ക​യാ​യി​രു​ന്നു.

എന്നാൽ, നിരന്തരം തുറന്നു പറഞ്ഞ ഒരു ശബ്ദമു​ണ്ടാ​യി​രു​ന്നു. നാസി നാടക​ത്തിൽ സഭകൾ അഭിന​യിച്ച ഭാഗത്തെ വാർത്താ​മാ​ധ്യ​മങ്ങൾ പൊതു​വേ അവഗണി​ച്ചെ​ങ്കി​ലും, പുരോ​ഹി​ത​വർഗ​ത്തി​ന്റെ അണിയ​റ​യി​ലെ രഹസ്യ​ക്കൂ​ട്ടു​ക്കെ​ട്ടി​ന്റെ വിശദാം​ശങ്ങൾ സഹിതം അവരുടെ വഞ്ചനയും കാപട്യ​വും തുറന്നു​കാ​ട്ടാൻ യഹോ​വ​യു​ടെ സാക്ഷികൾ നിർബ​ന്ധി​ത​രാ​യി. ഈ മാസി​ക​യു​ടെ മുൻഗാ​മി​യു​ടെ പേജു​ക​ളി​ലും അതു​പോ​ലെ​തന്നെ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലും അവർ 1930-കളിലും 1940-കളിലും ഉടനീളം നാസി​സ​ത്തി​ന്റെ തോഴി​മാ​രാ​യി മാറിയ മതസം​ഘ​ട​ന​ക​ളെ​ക്കു​റി​ച്ചുള്ള ശക്തമായ കുറ്റ​പ്പെ​ടു​ത്ത​ലു​കൾ അച്ചടിച്ചു.

ക്രിസ്‌തു​വി​ന്റെ യഥാർഥ അനുഗാ​മി​കളെ തിരി​ച്ച​റി​യൽ

യഹോ​വ​യു​ടെ സാക്ഷികൾ ലോക​ത്തി​ലെ മതങ്ങളിൽനി​ന്നും തികച്ചും വിഭി​ന്ന​മാണ്‌. ലോക​ത്തി​ന്റെ ഭാഗമ​ല്ലാ​ത്ത​തി​നാൽ അവർ രാഷ്ട്ര​ങ്ങ​ളു​ടെ യുദ്ധങ്ങ​ളിൽ പങ്കെടു​ക്കു​ന്നില്ല. ദൈവ​ത്തി​ന്റെ പ്രബോ​ധ​ന​ങ്ങളെ അനുസ​രി​ച്ചു​കൊണ്ട്‌, ‘അവർ തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യി അടിച്ചു​തീർത്തി​രി​ക്കു​ന്നു.’ (യെശയ്യാ​വു 2:4) അതേ, ക്രിസ്‌തു​വി​ന്റെ പ്രബോ​ധ​ന​ങ്ങളെ അനുസ​രി​ച്ചു​കൊണ്ട്‌ അവർ അന്യോ​ന്യം സ്‌നേ​ഹി​ക്കു​ന്നു. (യോഹ​ന്നാൻ 13:35) അതിന്റെ അർഥം അവർ ഒരിക്ക​ലും യുദ്ധത്തി​നു പോകു​ക​യി​ല്ലെ​ന്നും മറ്റൊ​രു​വനെ മനഃപൂർവം ഉപദ്ര​വി​ക്കു​ക​യി​ല്ലെ​ന്നു​മാണ്‌.

ദൈവ​ത്തി​ന്റെ യഥാർഥ ആരാധ​കരെ തിരി​ച്ച​റി​യുന്ന കാര്യ​ത്തിൽ ബൈബിൾ വളരെ വ്യക്തമാ​യി ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്റെ മക്കൾ ആരെന്നും പിശാ​ചി​ന്റെ മക്കൾ ആരെന്നും ഇതിനാൽ തെളി​യു​ന്നു; നീതി പ്രവർത്തി​ക്കാ​ത്തവൻ ആരും സഹോ​ദ​രനെ സ്‌നേ​ഹി​ക്കാ​ത്ത​വ​നും ദൈവ​ത്തിൽനി​ന്നു​ള്ള​വനല്ല. നിങ്ങൾ ആദിമു​തൽ കേട്ട ദൂതു: നാം അന്യോ​ന്യം സ്‌നേ​ഹി​ക്കേണം എന്നല്ലോ ആകുന്നു. കയീൻ ദുഷ്ടനിൽനി​ന്നു​ള്ള​വ​നാ​യി സഹോ​ദ​രനെ കൊന്ന​തു​പോ​ലെ അല്ല.” (ചെരി​ച്ചെ​ഴു​ത്തു ഞങ്ങളു​ടേത്‌.)—1 യോഹ​ന്നാൻ 3:10-12.

അതേ, കടുത്ത സമ്മർദ​ത്തിൻ മധ്യേ​പോ​ലും യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സഹമനു​ഷ്യ​നോട്‌ എല്ലായ്‌പോ​ഴും സ്‌നേഹം കാട്ടി​യി​ട്ടു​ണ്ടെന്നു ചരിത്രം വെളി​പ്പെ​ടു​ത്തു​ന്നു. ഹിറ്റ്‌ലർ യൂറോ​പ്പി​ലു​ട​നീ​ളം യുദ്ധം നടത്തി​യ​പ്പോൾ, ആ കൊല​ക്കൂ​ത്തിൽ തങ്ങളെ ഉൾപ്പെ​ടു​ത്താ​നുള്ള നാസി​ക​ളു​ടെ നിഷ്‌ഠൂ​ര​മായ ശ്രമങ്ങൾക്കെ​തി​രെ സാക്ഷികൾ ഉറച്ചു​നി​ന്നു. ഇക്കാര്യ​ത്തെ​ക്കു​റി​ച്ചു പ്രൊ​ഫസർ ക്രിസ്റ്റീൻ കിങ്‌ ചുരു​ക്കി​പ്പ​റഞ്ഞു: “യഹോ​വ​യു​ടെ സാക്ഷികൾ തുറന്നു പറയു​ക​തന്നെ ചെയ്‌തു. അവർ തുടക്കം മുതലേ തുറന്നു പറഞ്ഞു. അവർ ഏകസ്വ​ര​ത്തോ​ടെ തുറന്നു പറഞ്ഞു. വളരെ​യേറെ ധൈര്യ​ത്തോ​ടെ അവർ തുറന്നു പറഞ്ഞു, അതിൽ നമു​ക്കെ​ല്ലാ​വർക്കും ഉൾക്കൊ​ള്ളാൻ ഒരു സന്ദേശ​മുണ്ട്‌.”

യുദ്ധത്തിൽനി​ന്നും ദുഷ്ടത​യിൽനി​ന്നും മുക്തമായ യഹോ​വ​യു​ടെ ഗവൺമെൻറി​ന്റെ സ്‌നേ​ഹ​പു​ര​സ്സ​ര​മായ ഭരണത്തിൻകീ​ഴിൽ ഈ ലോകം സുരക്ഷി​ത​മാ​യി​ത്തീ​രു​ന്ന​തു​വരെ യഹോ​വ​യു​ടെ സാക്ഷികൾ തുറന്നു പറയു​ക​തന്നെ ചെയ്യും. പരമാ​ധീശ കർത്താ​വായ യഹോ​വ​യു​ടെ ഇഷ്ടമാ​യി​രി​ക്കു​ന്നി​ട​ത്തോ​ളം​കാ​ലം, ഈ മാസിക ഈ സാത്താന്യ ലോക​ത്തി​ന്റെ ദുഷ്ടത​കളെ തുറന്നു​കാ​ട്ടു​ക​യും മനുഷ്യ​വർഗ​ത്തി​ന്റെ ഒരേ ഒരു പ്രത്യാ​ശ​യായ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചു ഘോഷി​ക്കു​ക​യും ചെയ്യും.—മത്തായി 6:9, 10.

[13-ാം പേജിലെ ചിത്രങ്ങൾ]

സഭ നാസി​സ​ത്തി​നു കൊടുത്ത പിന്തു​ണയെ യു.എസ്‌. വാർത്താ​മാ​ധ്യ​മങ്ങൾ സ്ഥിരീ​ക​രി​ച്ചു

New York Post, August 27, 1940, Blue Final Edition, page 15

The New York Times, December 7, 1941, Late City Edition, page 33

The New York Times, September 25, 1939, Late City Edition, page 6

[15-ാം പേജിലെ ചിത്രം]

ഈ സഭകളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ നാസി​സ​ത്തി​നെ​തി​രെ തുറന്നു പറഞ്ഞു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക