വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 8/8 പേ. 27-30
  • പകിട്ടാർന്ന വാനപ്രദർശനങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പകിട്ടാർന്ന വാനപ്രദർശനങ്ങൾ
  • ഉണരുക!—1990
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രകടനം തുടങ്ങു​ന്നു
  • “ചെറിയ ഇടിനാ​ദങ്ങൾ” വലിയ ഇടിനാ​ദം ഉണ്ടാക്കു​ന്നു
  • മേത്തര​മായ വളങ്ങൾ, ആഗോള ബാററ​റി​കൾ
  • ഇടിമഴ—ഭയഗംഭീരനായ മേഘ രാജൻ
    ഉണരുക!—1999
  • മിന്നലിൽനിന്നും നിങ്ങളെത്തന്നെ സംരക്ഷിക്കുക!
    ഉണരുക!—1996
  • മനുഷ്യ​പു​ത്രൻ വെളി​പ്പെ​ടും
    യേശു​—വഴിയും സത്യവും ജീവനും
  • സൃഷ്ടിയിലെ അത്ഭുതങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നു
    2005 വീക്ഷാഗോപുരം
കൂടുതൽ കാണുക
ഉണരുക!—1990
g90 8/8 പേ. 27-30

പകിട്ടാർന്ന വാന​പ്ര​ദർശ​ന​ങ്ങൾ

ദിവസേന 80,00,000 പ്രദർശ​ന​ങ്ങൾ

കുട്ടികൾ പരിപൂർണ്ണ സുരക്ഷി​ത്വ​ത്തി​ലാണ്‌ പട്ടം പറപ്പി​ക്കു​ന്നത്‌. ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ ഒരു പട്ടം പറപ്പിച്ച്‌ മിക്കവാ​റും മരിച്ചു​പോ​കേ​ണ്ട​താ​യി​രു​ന്നു. കുട്ടി​കൾക്കത്‌ ഒരു രസമാണ്‌. എന്നാൽ ഫ്രാങ്ക്‌ളിൻ വളരെ അപകട​ക​ര​മാ​യി ജീവി​ക്കു​ക​യാ​യി​രു​ന്നു. 1752ൽ അദ്ദേഹം ഇടിയും കൊടു​ങ്കാ​റ​റു​മു​ള്ള​പ്പോൾ ഒരു സിൽക്ക്‌ പട്ടം പറത്തു​ക​യും ഒരു താക്കോ​ലിൽ നിന്ന്‌ സ്‌ഫു​ലിം​ഗങ്ങൾ ഉളവാ​ക്കു​ക​യും ചെയ്‌തു. ആ നിരു​പ​ദ്ര​വ​ക​ര​മായ സ്‌ഫു​ലിം​ഗ​ങ്ങൾക്ക്‌ ഒരു മാരക​മായ മിന്നൽപ്പി​ണർ ആയിരി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ ഫ്രാങ്ക്‌ളി​ന്റെ പട്ടം പറത്തൽ ഒരു ശുഭപ​ര്യ​വ​സാ​ന​ത്തി​ലേക്ക്‌ നയിച്ചു—അദ്ദേഹം തന്റെ മിന്നൽര​ക്ഷാ​ചാ​ലകം വികസി​പ്പി​ക്കു​ന്ന​തി​ലേക്ക്‌. എന്നാൽ ദീർഘ​കാ​ല​ങ്ങൾക്ക്‌ ശേഷവും മിന്നൽ തന്നെ ഒരു നിഗൂ​ഢ​ത​യാ​യി അവശേ​ഷി​ച്ചു.

ഇതിന്റെ ഗ്രാഹ്യ​ത്തി​ലേ​ക്കുള്ള പടികൾ ഒരു നൂററാണ്ട്‌ മുൻപ്‌ ആരംഭി​ച്ചു. പക്ഷേ പൂർണ്ണ​മായ ഗ്രാഹ്യം ഇപ്പോ​ഴും പിടി​കി​ട്ടാ​തെ അവശേ​ഷി​ക്കു​ന്നു. ഒരു മേഘത്തി​നു​ള്ളി​ലോ മേഘത്തിൽ നിന്നു മേഘത്തി​ലേ​ക്കോ ഭൂമി​യിൽ നിന്നു മേഘത്തി​ലേ​ക്കോ മിന്നലു​ണ്ടാ​കാം. പക്ഷേ ഈ ഡിസ്‌ചാർജിന്‌ തുടക്ക​മി​ടാൻ തക്കവണ്ണം പോസി​റ​റീവ്‌ നെഗറ​റീവ്‌ ചാർജു​കൾ എങ്ങനെ ഉണ്ടാകു​ന്നു? സിദ്ധാ​ന്ത​മ​നു​സ​രിച്ച്‌, ഇത്‌ സംഭവി​ക്കു​ന്നത്‌, മഴത്തു​ള്ളി​ക​ളും ഐസ്‌ കണങ്ങളും ആ പകിട്ടാർന്ന ഇടിനാ​ദാ​ഗ്ര​ങ്ങ​ളി​ലുള്ള—ഭീമൻ കോളി​ഫ​വ്‌ള​റു​ക​ളു​ടെ തലകൾ പോലെ മേലോട്ട്‌ പൊങ്ങി അങ്ങോ​ട്ടും ഇങ്ങോ​ട്ടും ആടിയു​ല​യുന്ന അനേകം മൈൽ ഉയരത്തി​ലുള്ള മേഘങ്ങൾ—ജലത്തു​ള്ളി​ക​ളു​ടെ​യും ഐസ്‌ക്രി​സ്‌റ​റ​ലു​ക​ളു​ടെ​യും ബാഷ്‌പ​വു​മാ​യി കൂട്ടി​മു​ട്ടു​മ്പോ​ഴാണ്‌.

“ഇടിമി​ന്ന​ലി​ന്റെ വൈദ്യു​തീ​ക​രണം” എന്ന വിഷയ​ത്തെ​ക്കു​റിച്ച്‌ സൈൻറി​ഫിക്‌ അമേരി​ക്ക​നിൽ വന്ന ലേഖനം ഈ ക്ഷുബ്ധമായ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറയുന്നു: “ഇവക്ക്‌ പിന്നിലെ അടിസ്ഥാന മൈ​ക്രോ​ഭൗ​തീ​ക​ശാ​സ്‌ത്രം ഇക്കാലം വരേക്കും തഴയ​പ്പെ​ട്ട​തും പരിഹ​രി​ക്ക​പ്പെ​ടാ​ത്ത​തു​മായ ഒരു പ്രശ്‌ന​മാ​യി അവശേ​ഷി​ക്കു​ന്നു. സ്ഥിര​വൈ​ദ്യു​തി​യെ സംബന്ധിച്ച മൈ​ക്രോ ഭൗതിക ശാസ്‌ത്ര​പ​ര​മായ ഒരു വിശദീ​ക​ര​ണ​ത്തി​ന്റെ അഭാവ​മാണ്‌ ഇടിമി​ന്നൽ—വൈദ്യു​തി​യു​ടെ ഗ്രാഹ്യ​ത്തി​ലെ ഏററവും ഗുരു​ത​ര​മായ വിടവ്‌. എന്നാൽ ആ ലേഖനം വളരെ രസകര​മായ ഒരു സാദൃ​ശ്യം അവതരി​പ്പി​ക്കു​ന്നുണ്ട്‌: “അന്തർഭ​വി​ച്ചി​രി​ക്കുന്ന ഭൗതിക പ്രക്രി​യയെ ഒരുവൻ പരുക്കൻ ഉപരി​ത​ല​ത്തി​ലൂ​ടെ നടക്കു​മ്പോൾ ചെരു​പ്പി​നെ ചാർജ്‌ ചെയ്യാ​നും അല്ലെങ്കിൽ ഒരു കഷണം കമ്പിളി​കൊണ്ട്‌ ഉരസു​മ്പോൾ ഒരു ഗ്ലാസ്‌ ദണ്ഡിനെ ചാർജ്‌ ചെയ്യാ​നും ഇടയാ​ക്കു​ന്ന​തെ​ന്തോ അതി​നോട്‌ നന്നായി ബന്ധപ്പെ​ടു​ത്താം.”

ഇടിനാ​ദാ​ഗ്ര​ങ്ങ​ളി​ലുള്ള മിന്നലി​ന്റെ ഉത്ഭവം ഇപ്പോ​ഴും വാദത്തി​ലി​രി​ക്കെ തന്നെ അത്‌ മിക്ക​പ്പോ​ഴും സംഭവി​ക്കു​ന്നു. റീഡേ​ഴ്‌സ്‌ ഡൈജ​സ്‌ററ്‌ അതിലെ ഒരു ലേഖന​ത്തിൽ ഇപ്രകാ​രം അഭി​പ്രാ​യ​പ്പെട്ടു: “നിങ്ങളി​തു വായി​ക്കുന്ന ഇപ്പോൾ തന്നെ ലോക​ത്തി​നു ചുററു​മാ​യി ഏകദേശം 1,800 വൈദ്യു​ത കൊടു​ങ്കാ​റ​റു​കൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നുണ്ട്‌. അവ ഏതാണ്ട്‌ സെക്കൻഡിൽ 600 മിന്നൽപ്പി​ണ​രു​കൾ വീതം പുറ​പ്പെ​ടു​വി​ച്ചു​കൊ​ണ്ടാ​ണി​രിക്കു​ന്നത്‌, അവയിൽ 100 എണ്ണം ഭൂമിയെ പ്രഹരി​ക്കു​ക​യും ചെയ്യുന്നു. അത്‌ ഏതാണ്ട്‌ ഓരോ 24 മണിക്കൂ​റി​ലും താഴെ സ്‌പർശി​ക്കുന്ന 8.5 ദശലക്ഷം മിന്നൽ പിണരു​കൾ വരും. സൈൻറി​ഫിക്‌ അമേരി​ക്കന്റെ സംഖ്യ അതി​നോട്‌ അടുത്ത ചേർച്ച​യി​ലാണ്‌—8 ദശലക്ഷം.

ശരിക്കും മിന്നൽ പ്രഭ ഉണ്ടാകു​ന്നത്‌ പിൻവ​രുന്ന സംഭവ​ങ്ങ​ളു​ടെ പരമകാഷ്‌ഠ ആയിട്ടാണ്‌. ഇടിക്ക്‌ കാരണ​മാ​കുന്ന ഒരു മേഘം അതിന്റെ കീഴ്‌ഭാ​ഗ​ത്താ​യി നെഗറ​റീവ്‌ ചാർജ്‌ ഉൽപ്പാ​ദി​പ്പി​ക്കു​ന്നു. അത്‌ അതിന്റെ അടിയി​ലുള്ള ഭൗമോ​പ​രി​ത​ല​ത്തിൽ ഒരു പോസി​റ​റീവ്‌ ചാർജ്‌ പ്രേരണം ചെയ്യുന്നു. ഈ പോസി​റ​റീവ്‌ ചാർജ്‌ വൃക്ഷങ്ങൾ, കുന്നുകൾ, ഉയർന്ന കെട്ടി​ടങ്ങൾ, മനുഷ്യർ എന്നിവ​യിൽ കൂടി കയറി ആ മേഘത്തി​ന്റെ നെഗറ​റീവ്‌ ഭാഗ​ത്തേക്ക്‌ എത്തിപ്പി​ടി​ക്കാൻ ശ്രമി​ച്ചു​കൊണ്ട്‌ മേഘത്തെ പിൻതു​ട​രു​ന്നു. ഈ മേഘം ഒരു 100 ദശലക്ഷം വോൾട്ട്‌ പൊ​ട്ടെൻഷ്യൽ—അത്‌ 300 ദശലക്ഷം വോൾട്ട്‌ വരെ ആകാം—സംഭരി​ച്ചു കഴിഞ്ഞാൽ അതിന്റെ ഊർജ്ജം പടി​പോ​ലുള്ള ഒരു ലീഡറിൽ കൂടി താഴോട്ട്‌ ഒഴുകു​ന്നു. ഇതിന്റെ ഗതി ക്രമര​ഹി​ത​മാ​യി​രി​ക്കും. ഇതിന്റെ താഴോ​ട്ടുള്ള പാതയിൽ അനവധി ശാഖകൾ രൂപം കൊള്ളു​ന്നു.

പ്രകടനം തുടങ്ങു​ന്നു

മനുഷ്യർക്ക്‌ കാണാൻ കഴിയാ​തെ​വണ്ണം അത്ര മങ്ങിയ പ്രഭാ​കി​ര​ണ​ങ്ങ​ളു​ടെ ഒരു ശൃംഖ​ല​യിൽ ഏതാനും നൂറ്‌ ആമ്പിയർ കറൻറ്‌ വഹിച്ചു​കൊണ്ട്‌ ഈ ലീഡർ ഭൗമോ​പ​രി​ത​ല​ത്തോട്‌ വളരെ അടുത്ത്‌—നൂറ്‌ വാരയോ അതിൽ കുറവോ അകലെ—വരുന്നു. ഇപ്പോൾ ഭൂമി​യി​ലുള്ള പോസി​റ​റീവ്‌ ചാർജ്ജ്‌ ഈ വിടവ്‌ ചാടി​ക്ക​ടന്ന്‌ ലീഡറി​ലേക്ക്‌ എത്തുന്നു. എന്നിട്ട്‌ ഒരു വൻ പ്രകാ​ശ​സ്‌ഫോ​ട​ന​ത്തോ​ടെ ഇത്‌ ലീഡർ വന്ന പാതയെ പ്രഭാ​മ​യ​മാ​ക്കി​ക്കൊണ്ട്‌ മേഘത്തി​ലെ​ത്തി​ച്ചേ​രു​ന്നു. അതിങ്ങനെ പോകുന്ന വഴിയിൽ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും ദിശ വിട്ട്‌ തിരിഞ്ഞ്‌ പുറമെ മററു ശാഖക​ളു​ണ്ടാ​ക്കി നമുക്ക്‌ ചിരപ​രി​ചി​ത​മായ—മേഘത്തിൽ നിന്ന്‌ ഭൂമി​യി​ലേക്ക്‌ വരുന്ന​താ​യി കാണ​പ്പെ​ടു​ന്ന​തെ​ങ്കി​ലും യഥാർത്ഥ​ത്തിൽ ഭൂമി​യിൽ നിന്നും മേഘത്തി​ലേക്ക്‌ പോകുന്ന മിന്നൽ പിണർ—അനേക ശാഖക​ളുള്ള ജ്വലി​ക്കുന്ന രൂപം പ്രാപി​ക്കു​ന്നു. എന്നിരു​ന്നാ​ലും ഈ ആദ്യത്തെ പ്രഭാ​പൂ​ര​ത്തി​നു ശേഷം ഉടൻ തന്നെ മിന്നലും ലീഡറും ആവർത്തിച്ച്‌ മേഘത്തി​നും ഭൂമി​ക്കു​മി​ടക്ക്‌ അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും സഞ്ചരി​ക്കു​ന്നു. ഒരു സാധാരണ മിന്നലിന്‌ ഇത്തരം മൂന്നോ നാലോ ആവർത്ത​നങ്ങൾ ഉണ്ടായി​രി​ക്കും. എന്നാൽ സൈൻറി​ഫിക്‌ അമേരി​ക്കൻ 26 എണ്ണമു​ണ്ടാ​യി​രുന്ന ഒന്നി​നെ​ക്കു​റിച്ച്‌ റിപ്പോർട്ടു ചെയ്യു​ക​യു​ണ്ടാ​യി!

മിന്നൽ ഇടിനാ​ദം മുഴക്കു​ന്നു, അത്‌ പ്രകൃ​തി​യി​ലെ ഏററവും ഉച്ചത്തി​ലുള്ള ശബ്ദങ്ങളിൽ ഒന്നാണ്‌. എന്നാൽ അവശ്യം പൊടു​ന്നനെ തന്നെ ഒരു ഇടിനാ​ദം മുഴക്കുന്ന ഒരു മിന്നൽപ്പി​ണ​രിന്‌ അതിനു​ശേഷം നിരവധി സെക്കൻറു​കൾ നേര​ത്തേക്ക്‌ പൊട്ടു​ക​യും ചീററു​ക​യും ഇരമ്പു​ക​യും ഗർജ്ജി​ക്കു​ക​യും ചെയ്യുന്ന താമസി​ച്ചു വരുന്ന ഒരു ശബ്ദ പരമ്പര എങ്ങനെ ഉളവാ​ക്കാൻ കഴിയു​ന്നു? മിന്നൽ, ഇടി നാദത്തിന്‌ കാരണ​മാ​കു​ന്നു എന്നത്‌ ഒരു ദുർഗ്ര​ഹ​സം​ഗ​തി​യല്ല. വായു​വിന്‌ വൈദ്യു​ത പ്രതി​രോ​ധം ഉള്ളതു​കൊണ്ട്‌ അതിലൂ​ടെ വൈദ്യു​ത പ്രവാ​ഹ​മു​ണ്ടാ​കു​മ്പോൾ ഒരു വയറിന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ അത്‌ ചൂടാ​കു​ന്നു. മിന്നൽ ചുററു​പാ​ടു​മുള്ള വായു​വി​നെ 50,000 ഡിഗ്രി ഫാരൻഹീ​ററ്‌ വരെ ചൂടാ​ക്കു​ക​യും 10 മുതൽ 100 വരെ അററ്‌മോ​സ്‌ഫി​യർ മർദ്ദ​ത്തോട്‌ കൂടിയ ഒരു ഭീമൻ ഷോക്ക്‌ തരംഗ​മാ​യി പെട്ടെന്ന്‌ വികസി​ക്കാൻ ഇടയാ​ക്കു​ക​യും ചെയ്യുന്നു. അത്‌ ഉടനെ ഒരു ശബ്‌ദ​സ്‌ഫോ​ടനം—ഇടിനാ​ദം—ആയി മാറുന്നു. ശബ്ദം പ്രകാ​ശ​ത്തെ​ക്കാൾ വളരെ സാവധാ​നം സഞ്ചരി​ക്കു​ന്ന​തി​നാൽ മിന്നൽ കണ്ട്‌ സെക്കൻറു​കൾക്കു​ശേഷം മാത്രം സാധാ​ര​ണ​യാ​യി ഇടിനാ​ദം കേൾക്കു​ന്നത്‌ ഒരതി​ശ​യമല്ല.

“ചെറിയ ഇടിനാ​ദങ്ങൾ” വലിയ ഇടിനാ​ദം ഉണ്ടാക്കു​ന്നു

പക്ഷേ എന്തു​കൊ​ണ്ടാണ്‌ ഇടിയു​ടെ ശബ്ദം പ്രകൃ​തി​യിൽ ഇത്രമാ​ത്രം വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നത്‌? മിന്നൽ ക്രമര​ഹി​ത​മായ ഒരു വിധത്തി​ലാണ്‌ സഞ്ചരി​ക്കു​ന്നത്‌. എന്നാലും വിവിധ ദൈർഘ്യ​ത്തി​ലുള്ള അതിന്റെ നിരവധി ചെറു​ഖ​ണ്ഡ​ങ്ങ​ളും ആപേക്ഷി​ക​മാ​യി ഋജുവാണ്‌. ഈ ഖണ്ഡങ്ങളി​ലോ​രോ​ന്നും ഒരു വ്യത്യസ്‌ത ദിശയി​ലേക്ക്‌ തിരി​ഞ്ഞാ​ണി​രി​ക്കു​ന്നത്‌, വ്യത്യസ്‌ത ദൈർഘ്യ​മു​ള്ള​താണ്‌, അതിന്റെ സ്വന്തം വ്യതി​രിക്ത ശബ്ദം ഉൽപ്പാ​ദി​പ്പി​ക്കു​ന്നു, അതു​പോ​ലെ​തന്നെ അതിന്റെ ദിശക്ക്‌ ഏതാണ്ട്‌ സമാന്ത​ര​മാ​യി അതിന്റെ ശബ്ദം തരംഗ​രൂ​പ​ത്തിൽ വികി​രണം ചെയ്യു​ക​യും ചെയ്യുന്നു. അതു​കൊണ്ട്‌ വൈവി​ധ്യ​മാർന്ന വ്യാപ്‌ത​വും ദിശയും ഉള്ള “ചെറിയ ഇടിനാ​ദങ്ങൾ കൂടി​ച്ചേർന്ന്‌ ഒരു വലിയ ദീർഘ​മായ ഇടിമു​ഴ​ക്ക​ത്തിൽ കേൾക്കാ​റുള്ള ആകമാ​ന​പൊ​ട്ട​ലും ചീററ​ലും പ്രകമ്പ​ന​വും ഉളവാ​ക്കു​ന്നു. എല്ലാ ചെറിയ ഇടിനാ​ദ​ങ്ങ​ളും മിക്കവാ​റും ഒപ്പം തന്നെയാണ്‌ മുഴക്കു​ന്നത്‌. പക്ഷേ ശ്രോ​താ​വി​ന്റെ ഏററവും അടുത്തു​ള്ളവ ആദ്യം ശ്രവി​ക്ക​പ്പെ​ടു​ക​യും അവക്ക്‌ കൂടുതൽ ശബ്ദം അനുഭ​വ​പ്പെ​ടു​ക​യും ചെയ്യുന്നു. അകലെ​യുള്ള മററു​ള്ള​വ​യാ​ണെ​ങ്കിൽ അൽപ്പം വൈകി​യാണ്‌ അവയുടെ സംഭാവന നൽകു​ന്നത്‌—എത്രമാ​ത്രം വൈകി​യാ​ണെ​ന്നു​ള്ളത്‌ അവ എത്ര അകലെ​യാ​ണെ​ന്നു​ള്ള​തി​നെ ആശ്രയി​ച്ചി​രി​ക്കും. “ഇടിനാ​ദം” എന്ന അഭിധാ​ന​ത്തി​ലുള്ള സൈൻറി​ഫിക്‌ അമേരി​ക്കൻ ലേഖനം ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഒരു ഇടിമു​ഴ​ക്ക​ത്തിൽ ശ്രവി​ക്ക​പ്പെ​ടു​ന്നത്‌ ഒരു വലിയ അളവു​വരെ അതിനെ ഉളവാ​ക്കിയ ആ പ്രത്യേക മിന്നൽപി​ണ​രി​ന്റെ സ്വഭാ​വത്തെ ആശ്രയി​ച്ചി​രി​ക്കും.”

മിന്നൽ അനേക വ്യത്യസ്‌ത തരങ്ങളി​ലുണ്ട്‌, അവ വ്യത്യസ്‌ത തരത്തിൽ ഇടിനാ​ദം മുഴക്കു​ന്നു, ചിലവ മനുഷ്യർക്ക്‌ കേൾക്കാൻ കഴിയു​ന്നു, ചിലവ കഴിയു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, സ്‌ട്രീക്‌ (streak) റിബ്ബൺ (ribbon) ഫോർക്ക്‌ഡ്‌ (forked) ഹീററ്‌ (heat) ഷീററ്‌ (sheet) ഇൻട്രാ​ക്ലൗഡ്‌ (intracloud) ബോൾട്ട്‌ ഫ്രം ദ ബ്ലൂ (bolt from the blue) സൂപ്പർബോൾട്ട്‌ (superbolt) എന്നു വിളി​ക്ക​പ്പെ​ടുന്ന മിന്നലു​കൾ ഉണ്ട്‌. റൺ ഓഫ്‌ ദ മിൽ (run of the mill) മിന്നൽ പിണരു​കൾ ഒരു ലക്ഷം കോടി വാട്ട്‌ ഊർജ്ജം പുറ​പ്പെ​ടു​വി​ക്കു​മ്പോൾ അടുത്ത കാലത്ത്‌ കണ്ടുപി​ടി​ക്ക​പ്പെട്ട അപൂർവ മിന്നൽ പ്രഭയായ സൂപ്പർബോൾട്ട്‌ (superbolt) 100 ലക്ഷം കോടി മുതൽ പതിനാ​യി​രം കോടി കോടി വരെ പുറ​പ്പെ​ടു​വി​ക്കു​ന്നു.

മിന്നൽ ഹാനി വരുത്തു​ക​യും ചെയ്യും. സൈൻറി​ഫിക്‌ അമേരി​ക്കൻ പറയു​ന്ന​ത​നു​സ​രിച്ച്‌ “ഐക്യ​നാ​ടു​ക​ളിൽ മാത്രം മിന്നൽ മൂലം വർഷത്തിൽ 150 മരണവും 20ദശലക്ഷം ഡോളർ വിലവ​രുന്ന വസ്‌തു​വ​ക​ക​ളു​ടെ നാശവും 30 ദശലക്ഷം ഡോളർ തടി നശിപ്പി​ച്ചു​കൊ​ണ്ടുള്ള 10,000 കാട്ടു​തീ​യും ഉണ്ടാകു​ന്നുണ്ട്‌.”

മേത്തര​മായ വളങ്ങൾ, ആഗോള ബാററ​റി​കൾ

എന്നാൽ ഇത്‌ നൻമയും ചെയ്യു​ന്നുണ്ട്‌. ലോക​മെ​മ്പാ​ടു​മാ​യി ദിവസേന എട്ടു ദശലക്ഷം മിന്നൽപ്പി​ണ​രു​കൾ അന്തരീ​ക്ഷത്തെ കീറി, വായു​വി​നെ അയ​ണൈഡ്‌ ചെയ്‌ത്‌ നൈ​ട്രജൻ ഓക്‌​സൈ​ഡു​കൾ ഉൽപ്പാ​ദി​പ്പി​ക്കു​ന്നു. ഇവ മഴവെ​ള്ള​ത്തിൽ അലിഞ്ഞ്‌ ഭൂമി​യി​ലേക്ക്‌ നേർത്ത നൈ​ട്രിക്‌ ആസിഡ്‌ ആയി പതിക്കു​ക​യും ചെയ്യുന്നു. അവിടെ ഇവ സസ്യങ്ങൾക്ക്‌ ആവശ്യ​മായ ധാതു​ക്കളെ അലിയിച്ച്‌ ലായനി​യാ​ക്കു​ന്നു. കൂടാതെ ഇവ സസ്യങ്ങൾക്ക്‌ നൈ​ട്രജൻ ലഭ്യമാ​ക്കി​ത്തീർക്കു​ന്നു. കൃഷി​ക്കാർ വർഷം​തോ​റും ദശലക്ഷ​ക്ക​ണ​ക്കിന്‌ ടൺ നൈ​ട്രജൻ വളങ്ങൾ മണ്ണിൽ ചേർക്കു​ന്നു—അത്‌ മണ്ണിലെ ജീവി​കൾക്ക്‌ മാരക​മാ​യി​ത്തീ​രു​ക​യും തടാക​ങ്ങ​ളി​ലെ​യും അരുവി​ക​ളി​ലെ​യും നദിക​ളി​ലെ​യും മൽസ്യ​ങ്ങ​ളെ​യും മൃഗങ്ങ​ളെ​യും കൊല്ലു​ക​യും ചെയ്യത്ത​ക്ക​വണ്ണം അത്ര അധിക​മാണ്‌. എന്നാൽ മിന്നലി​നെ തുടർന്നു​ണ്ടാ​കുന്ന മയമുള്ള മഴ വെള്ളം നൈ​ട്രജൻ അതിന്റെ ഉചിത​മായ അളവിൽ നൽകുന്നു. കൂടാതെ താരതമ്യ പരീക്ഷ​ണ​ങ്ങ​ളിൽ വ്യാവ​സാ​യിക വളങ്ങൾകൊണ്ട്‌ ലഭ്യമാ​യ​തി​ലും 50 ശതമാനം ഉയർന്ന വിളവ്‌ ഇതിലൂ​ടെ ലഭിക്കു​ന്ന​താ​യി തെളി​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ന്യൂ സയൻറി​സ്‌ററ്‌ പറയു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “രണ്ട്‌ അമേരി​ക്കൻ രസത​ന്ത്ര​ജ്ഞ​രു​ടെ അഭി​പ്രാ​യ​പ്ര​കാ​രം ലോക​ത്തി​ലെ ഫിക്‌സ്‌ഡ്‌ നൈ​ട്രജൻ സപ്ലൈ​യു​ടെ പകുതി​യോ​ള​ത്തിന്‌ ഉത്തരവാ​ദി ഇടിമി​ന്ന​ലാണ്‌. ഇത്‌ മുമ്പ്‌ ധരിച്ചി​രു​ന്ന​തി​നെ​ക്കാ​ളും അഞ്ച്‌ മടങ്ങാണ്‌.”

കൂടാതെ ആഗോള സർക്യൂട്ട്‌ നിലനിർത്താ​നുള്ള “ബാററ​റി​കൾ” രൂപ​പ്പെ​ടു​ത്തു​ന്നത്‌ ഇടിമി​ന്ന​ലാണ്‌. ഇതി​നെ​ക്കു​റിച്ച്‌ സൈൻറി​ഫിക്‌ അമേരി​ക്കൻ ഇപ്രകാ​രം പറയുന്നു: “നെഗറ​റീവ്‌ ചാർജുള്ള ഭൗമോ​പ​രി​ത​ല​ത്തി​നും പോസി​റ​റീവ്‌ ചാർജുള്ള അന്തരീ​ക്ഷ​ത്തി​നും ഇടക്കായി 3,00,000 വോൾട്ടി​ന്റെ സ്ഥിരമായ പൊ​ട്ടെൻഷ്യൽ വ്യത്യാ​സ​മുണ്ട്‌.  . . . ഈ 300 കിലോ വോൾട്ട്‌ വരുന്ന അയണോ​സ്‌ഫെ​റി​ക്കൽ പൊ​ട്ടെൻഷ്യൽ” ആഗോള സർക്യൂ​ട്ടി​ന്റെ “ബാററ​റി​കൾ” ആയ ഇടിമി​ന്ന​ലി​ന്റെ ചാർജി​ങ്ങി​ന്റെ ഫലമാ​ണെന്ന്‌ ഇപ്പോൾ പൊതു​വെ വിശ്വ​സി​ക്ക​പ്പെ​ടു​ന്നു. ഒരു ഇടിനാ​ദ​ത്തിന്‌ ഒരു ആംപിയർ വൈദ്യു​തി വെച്ച്‌ ഇടി​മേ​ഘ​ങ്ങ​ളു​ടെ പോസി​റ​റീവ്‌ മേൽഭാ​ഗ​ങ്ങ​ളിൽ നിന്ന്‌ മേൽപ്പോട്ട്‌ പ്രവഹി​ക്കു​ക​യും അന്തരീ​ക്ഷ​ത്തി​ന്റെ നല്ല കാലാ​വ​സ്ഥ​യുള്ള പ്രദേ​ശ​ങ്ങ​ളി​ലാ​യി ഭൂമി​യി​ലേക്ക്‌ മടങ്ങി​വ​രി​ക​യും ചെയ്യുന്നു.  . . . അപ്പോൾ ഒരു ഒരാമ്പി​യർ കറൻറ്‌ ഭൗമോ​പ​രി​ത​ല​ത്തിൽ നിന്നും മേഘത്തി​ന്റെ കീഴ്‌ഭാ​ഗ​ത്തേക്ക്‌ പ്രവഹി​ക്കണം. മഴപ്ര​വാ​ഹങ്ങൾ, സൗര​പ്രഭാ വികി​ര​ണങ്ങൾ, മിന്നലു​കൾ ഇവയെ​ല്ലാം ഈ ചാർജ്‌ കൈമാ​റ​റ​ത്തിന്‌ സംഭാവന ചെയ്യുന്നു.”

ഇടിമി​ന്നൽ മാഹാ​ത്മ്യ​ത്തി​ന്റെ ആത്യന്തിക ഉറവ്‌ എന്താണ്‌? ഭയങ്കര​മായ പ്രഭാ​ജ്വ​ല​ന​ങ്ങ​ളി​ലൂ​ടെ​യും വെട്ടി​പ്പൊ​ളി​ക്കുന്ന ഇടിനാ​ദ​ത്തി​ലൂ​ടെ​യും മിന്നു​ക​യും ഇടിമു​ഴക്കം നടത്തു​ക​യും ചെയ്യുന്ന പകിട്ടാർന്ന വാന​പ്ര​ദർശ​ന​ങ്ങ​ളു​ടെ സ്രഷ്ടാവ്‌ യഹോ​വ​യാം ദൈവ​മാണ്‌. ബൈബിൾ ഇവയെ മനുഷ്യ​വർഗ്ഗ​വു​മാ​യുള്ള ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​ക​ളു​ടെ അനുച​ര​ണ​ങ്ങ​ളാ​യി​ട്ടും തന്റെ സ്വർഗ്ഗീയ സിംഹാ​സ​ന​ത്തി​ന്റെ അലങ്കാ​ര​ങ്ങ​ളാ​യി​ട്ടും തന്റെ ആസന്ന ന്യായ​വി​ധി​ക​ളു​ടെ മുന്നോ​ടി​ക​ളാ​യി​ട്ടും വർണ്ണി​ക്കു​ന്നു. “അവന്റെ മിന്നൽ ഭൂമി​യു​ടെ അററങ്ങ​ളോ​ള​മാ​കു​ന്നു. അതിന്റെ പിന്നാലെ ഒരു ശബ്ദം മുഴങ്ങു​ന്നു; അവൻ തന്റെ മഹിമാ​നാ​ദം​കൊണ്ട്‌ ഇടിനാ​ദം മുഴക്കു​ന്നു.—ഇയ്യോബ്‌ 37:3, 4, 11-13; 40:9; പുറപ്പാട്‌ 19:16; 20:18; സങ്കീർത്തനം 18:13, 14; 29:3-9; വെളി​പ്പാട്‌ 11:19. (g89 5/22)

[28, 29 പേജു​ക​ളി​ലെ ചിത്രങ്ങൾ]

അരിസോണയിലെ “മഴകാല”ത്തിൽ കാണ​പ്പെ​ടുന്ന മിന്നൽ

[28, 29 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഇടിമിന്നലിന്റെ വെളി​ച്ച​ത്തിൽ വിളങ്ങി നിൽക്കുന്ന രണ്ടു യൂക്കാ​സു​കൾ

എതിൽപേജിൽ: മിന്നലി​നാൽ ഉണ്ടായ തീ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക