ഒരു പന്നി പന്നി അല്ലാതാകുന്നതെപ്പോൾ?
ഇതിന്റെ ഉത്തരമിതാണ്, മതി! എന്ന് ചോളെസിസ്ററാക്കിനിൻ പറയുമ്പോൾ. വായിൽ ഒതുങ്ങാത്തവണ്ണം വലിയ പദമാണെങ്കിൽ സി. സി. കെ. (CCK) എന്നു പറഞ്ഞാൽ മതി. ഇത് പന്നികൾ അവ തിന്നുന്ന സമയത്ത് ഉൽപ്പാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. അവയുടെ വയറ് നിറഞ്ഞു കഴിയുമ്പോൾ, സി. സി. കെ. മസ്തിഷ്കത്തിന് നിർദ്ദേശം കൊടുക്കുന്നു, ‘മതിയാക്കിപ്പോരു, ഡിന്നർ കഴിഞ്ഞിരിക്കുന്നു.’ പശുവും ആടും അതുപോലെ മററ് വയൽ മൃഗങ്ങളും മറിഞ്ഞു വീഴുന്നതുവരെ തിന്നും, പക്ഷേ അവയെക്കാളൊക്കെ ദുഷ്ടപ്രകൃതമുള്ള പന്നിയുടെ കാര്യത്തിൽ ഒരിക്കലും അങ്ങനെയുണ്ടാകില്ല! പന്നിയുടെയും അതുവഴി തങ്ങളുടെ പോക്കററിന്റെയും തടി വീർപ്പിക്കാൻ ശ്രമിക്കുന്ന പന്നിവളർത്തലുകാർ ഇത് ഒരു തടസ്സമായി കരുതുന്നു.
എന്നാൽ ഇത് സംബന്ധിച്ച് അവർ ചിലതെല്ലാം ചെയ്യുന്നുണ്ടെന്ന് ദ വാൾസ്ട്രീററ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു: “പന്നികളുടെ ആഹാരത്തോടുള്ള ആർത്തിയെ മതിവരാത്ത രീതിയിലാക്കുന്ന ഒരു വാക്സിൻ കുത്തിവെച്ചുകൊണ്ട് ആ ഹോർമോണിനെ തടയാൻ കഴിയുമെന്ന് കാർഷിക ഡിപ്പാർട്ടുമെൻറിന്റെ ഒരു പഠനത്തിൽ ശാസ്ത്രജ്ഞൻമാർ കണ്ടെത്തുകയുണ്ടായി, ഫലത്തിൽ ശരിക്കും ഒരു പന്നിയെ ഉണ്ടാക്കുകയായിരിക്കും; കുത്തിവെക്കപ്പെട്ട മൃഗങ്ങൾ മൂന്നുമാസങ്ങൾക്കുള്ളിൽ തന്നെ ശരാശരി 22 പൗണ്ട് അധികം ധാന്യവും സോയാബീൻ പൊടിയും അകത്താക്കുകയും കുത്തിവെക്കാത്ത തങ്ങളുടെ മററ് സുഹൃത്തുക്കളെ അപേക്ഷിച്ച് 11 പൗണ്ട് അധികം മാംസം വെക്കുകയും ചെയ്തു.”
“എല്ലാ ജന്തുക്കളും വ്യത്യസ്ത അളവിൽ സി. സി. കെ. ഉൽപ്പാദിപ്പിക്കുന്നു” എന്ന് പറയപ്പെടുന്നു. മനുഷ്യർക്കും അതുണ്ട്. അനിയന്ത്രിതമായ ഭക്ഷണ വാഞ്ഛയെ വെട്ടിമുറിക്കാൻ ഇതിന്റെ അളവ് വർദ്ധിപ്പിക്കുവാൻ കഴിയുമോ എന്നറിയാൻ ശ്രമങ്ങൾ നടന്നുവരികയാണ്. റിപ്പോർട്ട് പറയുന്നതനുസരിച്ച്, “പെരുവയറൻമാരിൽ സി. സി. കെ.യും ഭക്ഷണത്തോടുള്ള മതിബോധവും വളരെ താഴ്ന്ന അളവിൽ കാണപ്പെടുന്നു.” പക്ഷേ ആ റിപ്പോർട്ട് ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: താഴ്ന്ന അളവിലുള്ള സി. സി. കെ. ഇതിന്റെ കാരണമായിരിക്കുന്നതിനുപകരം, അലങ്കോലപ്പെട്ട ഭക്ഷണരീതിയുടെ ഒരു ഫലമായിരിക്കാം.” മനുഷ്യരിൽ, ഹൈപ്പോത്തലാമസ് ഗ്രൻഥിയുടെ രണ്ട് ഭാഗങ്ങളായ തീററിയുടെയും മടുപ്പിന്റെയും കേന്ദ്രങ്ങളാണ് ഭക്ഷണത്തെ നിയന്ത്രിക്കുന്നത്. എന്നാൽ ദീർഘകാലമായ അതിഭക്ഷണത്തിന്, ഈ നിയന്ത്രണകേന്ദ്രങ്ങളുടെ ഉചിതമായ പ്രവർത്തനത്തെ ഹനിക്കാൻ കഴിയും. ഇതിനുള്ള ഉത്തരം ഗലാത്യർ 5:22, 23 ആണ്: “ആത്മാവിന്റെ ഫലം . . . ആത്മനിയന്ത്രണം ആകുന്നു.” (g89 5/22)