വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 2/8 പേ. 31
  • ആന്തരിക സൗന്ദര്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആന്തരിക സൗന്ദര്യം
  • ഉണരുക!—1990
  • സമാനമായ വിവരം
  • കമനീയമായ കൊഫു പളുങ്ക്‌
    ഉണരുക!—1991
  • യഥാർത്ഥസൗന്ദര്യം നിങ്ങൾക്ക്‌ അത്‌ വളർത്തിയെടുക്കാൻ കഴിയും
    വീക്ഷാഗോപുരം—1990
  • വിശ്വാസത്തിൽ ഉറപ്പുള്ളവരായി നിലനിൽക്കുക!
    വീക്ഷാഗോപുരം—1991
  • സൗന്ദര്യത്തിന്‌ തൊലിയുടെ ആഴം മാത്രമായിരിക്കാം ഉള്ളത്‌
    വീക്ഷാഗോപുരം—1990
കൂടുതൽ കാണുക
ഉണരുക!—1990
g90 2/8 പേ. 31

ആന്തരിക സൗന്ദര്യം

ജിയോഡ്‌. ഒരു അപരി​ചിത പദം. ഇത്‌ “ഭൂമി​പോ​ലെ” എന്നർത്ഥ​മുള്ള ജിയോ​ഡെസ്‌ എന്ന ഗ്രീക്കു പദത്തിൽ നിന്നു വന്നിട്ടു​ള്ള​താണ്‌. ഇത്‌ ഏതാണ്ട്‌ ഗോളാ​കൃ​തി​യുള്ള അകം പൊള്ള​യായ, ഒരിഞ്ചു​മു​തൽ ഒരടി​യി​ല​ധി​കം വരെ വ്യാസം വരുന്ന ഒരു കല്ലാണ്‌. ഇവിടെ കാണി​ച്ചി​രി​ക്കുന്ന ഗോളാ​കൃ​തി​യേ​ക്കാൾ കൂടുതൽ നീളത്തി​ലുള്ള ഇത്‌ ബ്രസീ​ലിൽ നിന്നു​ള്ള​താണ്‌. ഇതിന്റെ ബാഹ്യ​രൂ​പം കല്ലുക​ളു​ടേ​തു​പോ​ലെ​യൊ​ക്കെ​യാണ്‌.

എന്നാൽ അതു പൊട്ടി​ച്ചു തുറക്കുക! അകത്തേക്കു നോക്കൂ! വെട്ടി​ത്തി​ള​ങ്ങുന്ന ധൂമ്ര​വർണ്ണ പളുങ്കു​ക​ളു​ടെ തിങ്ങി​നി​റഞ്ഞ കൂമ്പാ​ര​ങ്ങ​ളു​ടെ ഭംഗി കണ്ട്‌ ആസ്വദി​ക്കുക. വെള്ളവും മററു പദാർത്ഥ​ങ്ങ​ളും ഊറി ഉറക്കുന്ന പാറക​ളു​ടെ ഉള്ളിലെ പൊള്ള ഭാഗത്തി​നു ചുററു​മാ​യി രൂപം പ്രാപിച്ച ജിയോഡ്‌. അത്‌ വികാസം പ്രാപി​ക്കു​മ്പോൾ അതിന്റെ ഉപരി​ത​ല​ത്തിൽ വിള്ളലു​കൾ ഉളവാ​കു​ക​യും ധാതു​സ​ങ്കു​ചിത ജലം അതിൽ അരിച്ചി​റങ്ങി, അടിയുന്ന ധാതുക്കൾ ആന്തരിക ഭിത്തി​ക​ളു​ടെ ഉള്ളി​ലേക്കു പളുങ്കു​കൾപോ​ലെ വളരു​ക​യും ചെയ്യുന്നു. കാല​ക്ര​മ​ത്തിൽ നമു​ക്കൊ​രു പളുങ്കു​പൂ​രിത ജിയോഡ്‌ ഉളവാ​കു​ന്നു. ഇവിടെ കാണി​ച്ചി​രി​ക്കുന്ന ഒന്ന്‌ അമത്തി​സ്‌ററ്‌ എന്നു വിളി​ക്ക​പ്പെ​ടുന്ന പരൽ രൂപത്തി​ലായ ക്വാർട്ട്‌സി​ന്റെ ഒരു കടും​ചു​വ​പ്പുള്ള ഇനം ഉൽപ്പാ​ദി​പ്പി​ച്ചു. അതിന്‌ വലിയ ബാഹ്യ ഭംഗി ഇല്ലായി​രി​ക്കാം, എങ്കിലും അതിന്റെ ആന്തരിക സൗന്ദര്യം കണ്ണഞ്ചി​ക്കു​ന്ന​താണ്‌!

നിങ്ങൾക്ക്‌ ജിയോ​ഡു​ക​ളെ​പ്പോ​ലുള്ള ആളുകളെ അറിയി​ല്ലെ? ശാന്തരും, ഒരുപക്ഷേ ലജ്ജാലു​ക്ക​ളും, ചില​പ്പോൾ പുറമേ സാധാ​ര​ണ​ക്കാ​രു​മാ​യി​ട്ടു​ള്ളവർ? എന്നാൽ നിങ്ങൾ അടുത്തു പഴകാൻ സമയ​മെ​ടു​ക്കു​മ്പോൾ ജ്വലി​ക്കുന്ന ആന്തരിക ഭംഗി അവർ നിങ്ങളെ തുറന്നു​കാ​ട്ടും. ഒരു ഊഷ്‌മ​ള​മായ, ആർദ്ര​മായ ആത്മാവ്‌ വെളി​പ്പെ​ടു​ന്നു, ഒരു മനോഹര വ്യക്തി​ത്വം ചുരു​ള​ഴി​യു​ന്നു. നിങ്ങൾ നിനച്ചി​രി​ക്കാത്ത ആഴങ്ങൾ നിങ്ങൾ കണ്ടെത്തു​ന്നു.

അപ്പോ​സ്‌ത​ല​നാ​യ പത്രോസ്‌ പറഞ്ഞതി​നെ നിങ്ങൾ വിലമ​തി​ക്കാൻ തുടങ്ങു​ന്നു: “നിങ്ങളു​ടെ അലങ്കാരം തലമുടി പിന്നു​ന്ന​തും സ്വർണ്ണാ​ഭ​ര​ണങ്ങൾ അണിയു​ന്ന​തും പുറം​വ​സ്‌ത്രം ധരിക്കു​ന്ന​തു​മാ​യുള്ള പുറ​മേ​യു​ള്ളതല്ല, പിന്നെ​യോ, സൗമ്യ​ത​യു​ടെ​യും ശാന്തത​യു​ടെ​യും ആത്മാവാ​കുന്ന ദുഷി​പ്പി​ല്ലാത്ത വസ്‌ത്ര​മ​ണിഞ്ഞ ഹൃദയ​ത്തി​ന്റെ ഗൂഢമ​നു​ഷ്യൻ തന്നെ ആയിരി​ക്കേണം. ദൈവ​ദൃ​ഷ്ടി​യിൽ അത്‌ വളരെ വില​യേ​റി​യ​താ​കു​ന്നു.”—1 പത്രോസ്‌ 3:3, 4.

കൂടാതെ നിങ്ങൾ ദൈവം സംഗതി​കൾ കാണു​ന്ന​തു​പോ​ലെ കാണു​ന്ന​തി​നു പരിശീ​ലി​ക്കാൻ ശ്രമി​ക്കു​ന്നു: “സാധാ​ര​ണ​ക്കാ​ര​നായ മനുഷ്യൻ കണ്ണുകൾക്കു വെളി​പ്പെ​ടു​ന്നതു കാണുന്നു; എന്നാൽ യഹോ​വയെ സംബന്ധി​ച്ചോ, ഹൃദയം എങ്ങനെ​യാ​യി​രി​ക്കു​ന്നു എന്നു കാണുന്നു.”—1 ശമുവേൽ 16:7. (g89 1/22)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക