വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 10/8 പേ. 26-27
  • കമനീയമായ കൊഫു പളുങ്ക്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കമനീയമായ കൊഫു പളുങ്ക്‌
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പളുങ്കു​കൾ എന്താണ്‌?
  • ധാതു​വിൽനിന്ന്‌ മഹദ്‌സൃ​ഷ്ടി​യി​ലേക്ക്‌
  • ധവളതുഷാരം—അതിന്റെ കലാനൈപുണ്യത്തിനു പിന്നിൽ ആര്‌?
    ഉണരുക!—1994
  • വ്യത്യസ്‌തമായ ഒരു നിധി വേട്ട
    ഉണരുക!—1993
  • ആന്തരിക സൗന്ദര്യം
    ഉണരുക!—1990
ഉണരുക!—1991
g91 10/8 പേ. 26-27

കമനീ​യ​മായ കൊഫു പളുങ്ക്‌

ജപ്പാനിലെ ഉണരുക! ലേഖകൻ

പളുങ്കാ​ഭ​ര​ണ​ങ്ങ​ളു​ടെ​യോ കൊത്തു​പ​ണി​ക​ളു​ടെ​യോ ശോഭ നിങ്ങളെ എന്നെങ്കി​ലും ആകർഷി​ച്ചി​ട്ടു​ണ്ടോ? ഉണ്ടായി​രി​ക്കാൻ സാദ്ധ്യ​ത​യുണ്ട്‌. പക്ഷേ നമ്മിൽ മിക്കവ​രെ​യും​പോ​ലെ അവ എങ്ങനെ നിർമ്മി​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ നിങ്ങള​റി​യാൻ സാദ്ധ്യ​ത​യില്ല. ഇതു സംബന്ധി​ച്ചു കൂടുതൽ വിവര​ത്തി​നാ​യി ജപ്പാനി​ലെ പ്രശസ്‌ത​മായ ഫുജി പർവത​ത്തിന്‌ കിഴക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി​ചെ​യ്യുന്ന കൊഫു നഗരത്തി​ലേക്കു പോകാം. അത്‌ ലോക​ത്തി​ലെ ഏററവും വലിയ രത്‌നോ​ല്‌പാ​ദന കേന്ദ്ര​ങ്ങ​ളി​ലൊ​ന്നാണ്‌.

ആദ്യമാ​യി, നമുക്ക്‌ രത്‌ന​ശി​ല്‌പ​ഗ​വേഷണ ഇൻസ്‌റ​റി​റ​റ്യൂട്ട്‌ സന്ദർശി​ക്കാം. അവിടത്തെ ജോലി​ക്കാർ പറയു​ന്നത്‌ കാലങ്ങൾക്കു മുമ്പ്‌ ജാപ്പനീസ്‌ യോദ്ധാ​ക്കൾ തങ്ങളുടെ അമ്പുകൾക്കു മുനയാ​യി പളുങ്കു​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി സൂചി​പ്പി​ക്കുന്ന ഭൂഗർഭ​തെ​ളി​വു​കൾ കണ്ടെത്ത​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാണ്‌. ചില അമ്പിൻമു​നകൾ ക്രിസ്‌തു​വി​ന്റെ കാല​ത്തോ​ളം പഴക്കമു​ള്ള​വ​യാ​യി​രി​ക്കാം. മതവി​ഷ​യ​ത്തിൽ പളുങ്കു​കൾ വഹിച്ച പങ്കി​നെ​ക്കു​റി​ച്ചും നാം പഠിക്കു​ന്നു. ഷിന്റോ മതം സൂര്യൻ, പർവതങ്ങൾ, വൃക്ഷങ്ങൾ, പാറകൾ എന്നിങ്ങനെ പ്രകൃ​തി​യിൽ കാണ​പ്പെ​ടുന്ന വസ്‌തു​ക്കളെ കേന്ദ്രീ​ക​രി​ച്ചാ​ണി​രി​ക്കു​ന്നത്‌. സാധാ​ര​ണ​യിൽ കവിഞ്ഞ​താ​യി​രുന്ന എന്തും ഒരു ആരാധ​നാ​വി​ഷ​യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ അപൂർവ​ങ്ങ​ളായ പളുങ്കു​കൾ ലഭിച്ച​പ്പോൾ അവ പ്രാ​ദേ​ശി​ക​ക്ഷേ​ത്ര​ങ്ങ​ളിൽ കാത്തു​സൂ​ക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു.

ജപ്പാന്റെ ഫ്യൂഡൽ കാലഘ​ട്ട​ത്തിൽ പളുങ്കു​കൾ അപൂർവ​മാ​യേ വാങ്ങു​ക​യോ വിൽക്കു​ക​യോ ചെയ്‌തി​രു​ന്നു​ള്ളു. എന്നാൽ 1867ൽ മീജി ചക്രവർത്തി ഭരണമാ​രം​ഭി​ക്കു​ക​യും അതിനെ തുടർന്ന്‌ താമസി​യാ​തെ ഫ്യൂഡൽവ്യ​വ​സ്ഥക്ക്‌ അവസാനം വരുക​യും​ചെ​യ്‌തു. ഈ മാററം വന്നതോ​ടെ ജനങ്ങൾ നിർലോ​പ​മാ​യി പളുങ്കു ഖനനം​ചെ​യ്‌ത്‌ വിൽക്കാൻ തുടങ്ങി. അങ്ങനെ കൊഫു​വി​ന്റെ പളുങ്കു​വ്യ​വ​സാ​യം ജൻമം​കൊ​ണ്ടു.

പളുങ്കു​കൾ എന്താണ്‌?

യമനാഷി സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ്സ​റായ കെൻറോ സ്യു​നോ​ഡാ ഇങ്ങനെ മറുപടി നൽകുന്നു: “‘ക്രിസ്‌ററൽ’ എന്ന പദത്തിന്‌ ആററങ്ങ​ളു​ടെ ക്രമമായ, ആവർത്തി​ക്കുന്ന, ക്രമീ​ക​ര​ണ​മുള്ള ഏതു ഖരപദാർത്ഥ​ത്തെ​യും അർത്ഥമാ​ക്കാൻ കഴിയും. വൈരങ്ങൾ, മഞ്ഞുക​ണങ്ങൾ, കൂടാതെ സാധാരണ കറിയു​പ്പു​പോ​ലും ക്രിസ്‌റ​റ​ലീയ ഘടനയു​ള്ള​വ​യാണ്‌.”

പളുങ്കു​കൾ എവിടെ നിന്ന്‌ ഉത്ഭവിച്ചു? പ്രൊ​ഫസ്സർ സ്യു​നോ​ഡാ മറുപടി പറയുന്നു: “ക്വാർട്ട്‌സ്‌ ക്രിസ്‌റ​റ​ലു​കൾ ഭൂപട​ല​ത്തിൽ ഏററവും സമൃദ്ധ​മാ​യി കാണ​പ്പെ​ടുന്ന രണ്ട്‌ മൂലക​ങ്ങ​ളായ സിലിക്കൺ, ഓക്‌സി​ജൻ എന്നിവ​യാൽ നിർമ്മി​ത​മാണ്‌. ഭൂമി​യു​ടെ സൃഷ്ടി​പ്പി​നു​ശേഷം ഭൂമി ഘനീഭ​വി​ക്കു​ക​യും ഭാരം കുറവായ രാസപ​ദാർത്ഥങ്ങൾ ഉപരി​ത​ല​ത്തേക്ക്‌ പൊങ്ങി​വ​രു​ക​യും ചെയ്‌തു. അവ ഘനീഭ​വി​ച്ച​പ്പോൾ ഒരു നേർത്ത ശിലാ​പ​ടലം രൂപ​പ്പെട്ടു. എന്നിരു​ന്നാ​ലും, ഇടക്കിടെ ചൂടുള്ള ദ്രവശില ഭൗമാ​ന്തർഭാ​ഗ​ത്തു​നിന്ന്‌ ഈ ഭൂപട​ല​ത്തി​ലൂ​ടെ പുറ​ത്തേക്കു വരുമാ​യി​രു​ന്നു. അതിന്റെ ഫലമോ: ഒരു അഗ്നിപർവ​തം​തന്നെ. ചില സമയങ്ങ​ളിൽ ഭൂപട​ല​ത്തിന്‌ അടിയിൽ ഒരു കൂന ഉണ്ടാക്കാൻമാ​ത്രം അളവിലേ ദ്രവശില തള്ളിവ​രു​ക​യു​ള്ളു.” നൂററാ​ണ്ടു​ക​ളാ​യി, ചൂടുള്ള ദ്രവശി​ല​യു​ടെ പൊങ്ങി​വ​ര​വും സാവധാ​ന​മുള്ള ഘനീഭ​വി​ക്ക​ലും ഉചിത​മായ മൂലകങ്ങൾ, ഊഷ്‌മാവ്‌, മർദ്ദം എന്നിവ​യു​ടെ കൂടി​ച്ചേ​ര​ലി​നാൽ തെളിഞ്ഞ ക്വാർട്ട്‌സ്‌ ക്രിസ്‌റ​റ​ലു​കൾ രൂപം​പ്രാ​പി​ക്കു​ന്ന​തി​നു കാരണ​മാ​യി.

പ്രൊ​ഫ​സ്സർ തുടർന്ന്‌ ഇപ്രകാ​രം പറയുന്നു: “അവയുടെ ആകൃതി​യോ വലിപ്പ​മോ എന്തുത​ന്നെ​യാ​യാ​ലും ഈ പളുങ്കു​കൾക്ക്‌ എല്ലായ്‌പ്പോ​ഴും ആറു വശങ്ങളു​ണ്ടാ​യി​രി​ക്കും. അവയുടെ മിനു​സ​മുള്ള പരന്ന പ്രതലങ്ങൾ 60 ഡിഗ്രി കോണിൽ കൂട്ടി​മു​ട്ടു​ക​യും മുകളിൽ ഒരു ബിന്ദു​വിൽ എത്തി​ച്ചേ​രു​ക​യും ചെയ്യുന്നു. പക്ഷേ അവ, ഇതിലും വലിയ അളവി​ലുള്ള താപമർദ്ദ​ങ്ങ​ളിൻകീ​ഴിൽ രൂപം പ്രാപി​ക്കുന്ന വജ്ര​ത്തോ​ളം കടുപ്പു​മു​ള്ള​വയല്ല. എങ്കിലും, കടുപ്പം അളക്കുന്ന മോസ്‌ സ്‌കെ​യി​ലിൽ അതിന്റെ കടുപ്പം ഏഴാണ്‌, ഇന്ദ്രനീ​ലം പുഷ്യ​രാ​ഗം എന്നിവ​യു​ടേത്‌ ഒൻപതും. അവക്ക്‌ വളരെ വലിപ്പ​മു​ള്ള​താ​യി​രി​ക്കാ​നും കഴിയും.”

ധാതു​വിൽനിന്ന്‌ മഹദ്‌സൃ​ഷ്ടി​യി​ലേക്ക്‌

കൊഫു​വി​ലെ വലിയ വർക്ക്‌ഷോ​പ്പു​ക​ളി​ലൊ​ന്നി​ന്റെ ഉടമയായ മി. മോ​മോസ്‌ പളുങ്കു​കൾ അവയുടെ അസംസ്‌കൃ​ത​രൂ​പ​ത്തിൽനിന്ന്‌ മനോ​ഹ​ര​ങ്ങ​ളായ രത്‌ന​ങ്ങ​ളാ​ക്ക​പ്പെ​ടു​ന്നു​വെന്ന്‌ നമുക്ക്‌ കാണി​ച്ചു​ത​രാൻ സദയം സമ്മതി​ച്ചി​ട്ടുണ്ട്‌. “പണ്ടുള്ള വർഷങ്ങ​ളിൽ ഇവിടെ ഉപയോ​ഗി​ച്ചി​രുന്ന അധിക​പങ്ക്‌ പളുങ്കു​ക​ളും ജപ്പാനിൽ ഖനനം​ചെ​യ്യ​പ്പെ​ട്ട​വ​യാ​യി​രു​ന്നു” എന്ന്‌ മോ​മോസ്‌ പറയുന്നു. ഇപ്പോൾ, സാമ്പത്തി​ക​കാ​ര​ണ​ങ്ങ​ളാൽ ജപ്പാനിൽ ഖനിക​ളൊ​ന്നും പ്രവർത്ത​ന​ത്തി​ലില്ല. ഏതാണ്ട്‌ 480 ടൺ ക്രിസ്‌ററൽ പ്രതി​വർഷം ഇറക്കു​മതി ചെയ്യ​പ്പെ​ടു​ന്നുണ്ട്‌, അധിക​വും ബ്രസീ​ലിൽനി​ന്നാണ്‌. ആഫ്രിക്കാ, പശ്ചിമ ജർമ്മനി, ഐക്യ​നാ​ടു​കൾ എന്നിവി​ട​ങ്ങ​ളിൽനിന്ന്‌ കല്ലുകൾ വരുന്നുണ്ട്‌.”

ഒരു കാർബോ​റണ്ടം ബെയ്‌ള്‌ഡ്‌ ഉപയോ​ഗിച്ച്‌ കല്ലുകൾ ചെത്തി​യെ​ടു​ക്കു​ന്നു, നാം റൊട്ടി കഷണി​ക്കു​ന്ന​തു​പോ​ലെ. എന്നിട്ട്‌ ഒരു ഫോർമാൻ ഓരോ രത്‌ന​വും മുറി​ച്ചെ​ടു​ക്കേ​ണ്ട​തെ​വി​ടെ​യെന്ന്‌ കല്ലിൽ അടയാ​ള​പ്പെ​ടു​ത്തു​ന്നു. മുറി​ക്കാ​നുള്ള സൗകര്യാർത്ഥം പണിക്കാ​രൻ രത്‌ന​ങ്ങളെ ഒരു നീണ്ട വടിയിൽ പശചേർത്ത്‌ പിടി​പ്പി​ക്കു​ന്നു. അതിനു​ശേഷം അയാൾ ഒരു കറങ്ങുന്ന മേശയി​ങ്കൽ ഇരുന്ന്‌ കൈ​കൊണ്ട്‌ അതിന്റെ മുഖങ്ങൾ വിദഗ്‌ദ്ധ​മാ​യി തേച്ചു​മി​നു​ക്കു​ന്നു. അയാൾ അണ്ഡാകൃ​തി​യി​ലോ പുഷ്യ​രാ​ഗം പോ​ലെ​യോ ഉള്ള വ്യത്യസ്‌ത തരങ്ങളിൽ അവ ചെത്തി​യെ​ടു​ക്കു​ന്നു. അടുത്ത​താ​യി ഈ കല്ലുകൾ ഒരു കറങ്ങുന്ന മേശമേൽ വെച്ച്‌ മിനു​സ​പ്പെ​ടു​ത്തു​ന്നു. അതോടെ ഓരോ കല്ലും ഒരു മഹദ്‌സൃ​ഷ്ടി​യാ​യി മാററ​പ്പെ​ട്ടി​രി​ക്കു​ന്നു!

രത്‌ന​വ്യാ​പാ​രി​കൾ ഈ കല്ലുകളെ നല്ല എടുപ്പു​തോ​ന്നി​ക്കുന്ന പശ്ചാത്ത​ല​ങ്ങ​ളിൽ വെക്കു​മ്പോൾ അവയുടെ മൂല്യ​വും മനോ​ഹാ​രി​ത​യും വർദ്ധി​ക്കു​ന്നു. നാം ഒരു രത്‌ന​വ്യാ​പാ​രി​യെ സന്ദർശി​ക്കു​ക​യാ​ണെ​ങ്കിൽ രത്‌ന​ങ്ങ​ളു​ടെ ഒരു വർണ്ണോ​ജ്ജ്വ​ല​മായ പ്രദർശനം കാണാൻക​ഴി​യും. പളുങ്കു​കൊ​ണ്ടു വൈവി​ദ്ധ്യ​മാർന്ന വസ്‌തു​ക്കൾ നിർമ്മി​ക്കാൻ കഴിയു​മെന്ന്‌ കാണാം: സൂചി​പ്പ​ത​ക്കങ്ങൾ, കഫ്‌ ലിങ്കുകൾ, പേപ്പർ വെയ്‌റ​റു​കൾ, റൈറ​പ്പി​ന്നു​കൾ, കുണ്ഡലങ്ങൾ എന്നിവ. ചുവരിൽ ഫുജി​കൊ​ടു​മു​ടി, വർണ്ണപ്പ​ക്ഷി​കൾ, പ്രശസ്‌ത​മായ ജാപ്പനീസ്‌ കാർപ്പ്‌ മത്സ്യം എന്നിവ​യു​ടെ മനംക​വ​രുന്ന പ്രദർശ​ന​ങ്ങ​ളും കാണാം.

രത്‌ന​വ്യാ​പാ​രി​കൾ സ്വർണ്ണം, പ്ലാററി​നം, വെള്ളി എന്നിവ ഉപയോ​ഗിച്ച്‌ അനന്തമായ വിധങ്ങ​ളിൽ രത്‌ന​ങ്ങ​ളു​ടെ ശോഭ അവതരി​പ്പി​ക്കു​ന്നു. പളുങ്കു​കളെ വജ്രങ്ങൾ പോ​ലെ​യുള്ള അമൂല്യ​ര​ത്‌ന​ങ്ങ​ളു​മാ​യി സംയോ​ജി​പ്പി​ക്കു​ന്നത്‌ അവയുടെ ശോഭ​യേ​യും മൂല്യ​ത്തെ​യും വളരെ​യ​ധി​കം വർദ്ധി​പ്പി​ക്കു​ന്നു. എന്നാൽ പകിട്ടു​കു​റഞ്ഞ പശ്ചാത്ത​ല​ങ്ങ​ളിൽ ഉള്ള ചെറു ക്വാർട്ട്‌സ്‌ ക്രിസ്‌റ​റ​ലു​കൾ വാച്ച്‌, ടെലി​വി​ഷൻ, റേഡി​യോ എന്നിവ​യി​ലും മററ്‌ ഇലക്‌​ട്രോ​ണിക്ക്‌ ഉപകര​ണ​ങ്ങ​ളി​ലും ഓസി​ലേ​റ​റ​റു​ക​ളാ​യി ഇപ്പോൾ സേവി​ക്കു​ന്നു. അവക്ക്‌ ഭാവി​യിൽ എന്തുപ​യോ​ഗം കണ്ടെത്തു​മെന്ന്‌ ആർക്കറി​യാം. എന്നിരു​ന്നാ​ലും, അതുവരെ, അവയുടെ തിളക്ക​മാർന്ന ശോഭ വിസ്‌മ​യ​ത്തോ​ടെ നോക്കി​ക്കാ​ണു​ന്ന​തിൽ നാം സംതൃ​പ്‌ത​രാണ്‌. (g90 4⁄8)

[26-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Yamanashi Jewelry Museum

The Shakado Museum of Jomon Culture

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക