മദ്യപാനവും ഡ്രൈവിംഗും—എന്തു ചെയ്യാൻ കഴിയും?
ന്യൂയോർക്കിലെ സമുദ്രതീരത്തുള്ള ജനങ്ങൾ ഒത്തുകൂടുന്ന സൗത്താംപ്റ്റൺ പട്ടണം മദ്യപിച്ചു വാഹനമോടിക്കുന്നതിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഈ പോരാട്ട പദ്ധതിയുടെ പങ്ക് എന്തായിരുന്നു? നാമ നിർദ്ദേശം ചെയ്യപ്പെട്ട ഡ്രൈവർ പരിപാടി. അതു എങ്ങനെ നിർവ്വഹിക്കുന്നു? ഈ പരിപാടിയിൻ കീഴിൽ സാമൂഹ്യമായി പോകുമ്പോൾ തങ്ങളുടെ ഗ്രൂപ്പിൽ ആ വൈകുന്നേരത്തേക്ക് ആരായിരിക്കും ഡ്രൈവർ എന്നു വ്യക്തികൾ തീരുമാനിക്കുന്നു. പല പട്ടണങ്ങളിലെയും ബാറുകളും റസ്റ്റോറൻറുകളും അങ്ങനെ തെരഞ്ഞെടുത്തവർക്ക് “നാമനിർദ്ദേശം ചെയ്യപ്പെട്ട ഡ്രൈവർ” ബട്ടൺ നൽകുന്നു.
പിന്നീട് എന്ത്? ഈ പരിപാടിയുടെ പ്രോത്സാഹകരിൽ ഒരുവളായ സമിതി വനിത, പാട്രിഷ്യാ ന്യൂമാൻ ഉണരുക! യോട് ഇപ്രകാരം വിശദീകരിച്ചു: “ബട്ടൺ ധരിക്കുന്ന ആൾക്ക് മറ്റുള്ളവരെ വീട്ടിൽ വാഹനമോടിച്ച് എത്തിച്ചുകൊള്ളാമെന്ന വ്യവസ്ഥയിൽ ആ വൈകുന്നേരം ലഘുപാനീയങ്ങൾ സൗജന്യമായി ലഭിക്കാൻ അവകാശമുണ്ടായിരിക്കും.”
എന്നാൽ അതു എല്ലാ പട്ടണങ്ങളിലുമില്ല. സമിതി വനിത ന്യൂമാൻ ഇങ്ങനെ തുടർന്നു: “ഞങ്ങളുടെ പ്രാദേശീക പത്രങ്ങൾ അവയുടെ, പ്രായേണ മുഖ്യസ്ഥലത്ത്, മത്തു പിടിച്ച് വാഹനമോടിച്ചതിനു അറസ്റ്റിലായ ഏതു ആളുടെയും പേരും പ്രായവും മേൽവിലാസവും അച്ചടിക്കുന്നു.” ഫലമോ? അവർ ഇപ്രകാരം കൂട്ടിച്ചേർത്തു: “ഞങ്ങളുടെ റോഡിലെ പരിശോധന മത്തു പിടിച്ചു ഡ്രൈവു ചെയ്യുന്നവരുടെ സംഖ്യ ചുരുങ്ങിചുരുങ്ങിവരാനിടയാക്കുന്നു. റോഡിലെ പരിശോധനയും പത്രത്തിൽ പേര് പരസ്യം ചെയ്യലും നാമനിർദ്ദേശം ചെയ്യപ്പെട്ട ഡ്രൈവർ പരിപാടിയും ഒരുമിച്ചു ചേർന്ന് സഹായകമായിട്ടുണ്ടെന്നു ഞാൻ വിചാരിക്കുന്നു.”
ഒരു പട്ടണം ചെയ്തിരിക്കുന്നതു അതാണ്. തീർച്ചയായും അത്തരം യത്നങ്ങൾ ആപത്തുകളുടെ സംഖ്യ ചുരുക്കുന്നതിന് ഫലപ്രദമായിരുന്നേക്കാമെങ്കിലും അവ പ്രശ്നത്തെ ഒരുവിധത്തിലും പരിപൂർണ്ണമായി തുടച്ചു നീക്കുന്നില്ല. ഇതിനിടയിൽ നിങ്ങളെത്തന്നെയും നിങ്ങളുടെ കുടുംബത്തെയും സംരക്ഷിക്കാൻ നിങ്ങൾക്കെന്തു ചെയ്യാൻ കഴിയും? അനേകം കാര്യങ്ങൾ.
കുടിച്ചു ഡ്രൈവു ചെയ്യുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക
ഒരു ബൈബിൾ സദൃശവാക്യം പറയുന്നു: “വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനുമാകുന്നു, അതിനാൽ വഴിപിഴച്ച ഒരുവനും ജ്ഞാനിയല്ല.” (സദൃശവാക്യങ്ങൾ 20:1) അത് ലഹരിപാനീയങ്ങൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് ഉത്തരവാദിത്ത മനോഭാവമുണ്ടായിരിക്കുന്നതിനെ ശുപാർശ ചെയ്യുന്നു, നിങ്ങൾ കുടിച്ചിരുന്നപ്പോൾ സംഭവിച്ചതു സംബന്ധിച്ച് ഖേദം തോന്നാൻ ഇടവരാതിരിക്കത്തക്കവണ്ണം പെരുമാറുക.
ബൈബിൾ നിരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നു അതു പറയുന്നില്ല. അത് ഒരു വിധത്തിലും മദ്യത്തിന്റെ മിതമായ ഉപയോഗത്തെ കുറ്റം വിധിക്കുന്നില്ല. (സങ്കീർത്തനം 104:15; 1 തിമൊഥെയോസ് 3:2, 3, 8) എന്നാൽ മുൻ ലേഖനം ചൂണ്ടിക്കാണിച്ചതുപോലെ ഒരാൾ അവന്റെ അല്ലെങ്കിൽ അവളുടെ ഡ്രൈവു ചെയ്യുന്നതിനുള്ള കഴിവു കുറയുന്നതു വരെ കുടിച്ചു പ്രാഞ്ചിപ്പോകരുത്. അതുകൊണ്ട് ഒരു ക്രിസ്ത്യാനി ഡ്രൈവറുടെ സീറ്റിൽ ഇരിക്കുന്നതിനു മുമ്പ് കുടിക്കുന്നതു സംബന്ധിച്ച് ജാഗ്രതയുള്ളവനായിരിക്കും. തുറന്നു പറഞ്ഞാൽ, കുടിയും ഡ്രൈവിംഗും കൂട്ടിക്കുഴക്കുക തന്നെ ചെയ്തു പരീക്ഷിക്കുന്നത്നെതിന്?
പണ്ടു ബൈബിൾ കാലങ്ങളിൽ രാജാക്കൻമാർക്ക് നൽകിയ ബുദ്ധിയുപദേശത്തിൽ നിന്നു ഒരു പാഠം പഠിക്കാൻ കഴിഞ്ഞേക്കും. സദൃശവാക്യങ്ങൾ 31:4 ഇപ്രകാരം പ്രസ്താവിക്കുന്നു: “വീഞ്ഞു കുടിക്കുന്നതു രാജാക്കൻമാർക്ക് (ഔദ്യോഗിക കൃത്യം നിർവഹിക്കുമ്പോൾ) അഥവാ ഉന്നത അധികാരികൾക്ക് ‘മത്തുപിടിക്കുന്ന ലഹരിപാനീയമെവിടെ?’ എന്നു ചോദിക്കുന്നതും പാടുള്ളതല്ല.” എന്നാൽ ഒഴിഞ്ഞിരിക്കേണ്ടതു എന്തുകൊണ്ട്? അടുത്ത വാക്യം വിശദീകരിക്കുന്നു: “ആ ഒരുവൻ കുടിച്ചിട്ടു നിയമം മറന്നുപോകുന്നതിനും ക്ലേശപുത്രൻമാരുടെ ന്യായം മറിച്ചുകളയാനും ഇടയാകരുത്.” അതു എന്താണ് നിർദ്ദേശിക്കുന്നത്? ഉചിതമായും മദ്യത്തിൽ നിന്നു ഒഴിഞ്ഞു നിൽക്കുന്നതു നന്നായിരിക്കുന്ന സമയങ്ങൾ ഉണ്ട്, പ്രത്യേകിച്ച് മറ്റുള്ളവരുടെ ജീവൻമേൽ നേരിട്ടു ബാധിക്കുന്ന പ്രവർത്തനങ്ങളിൽ നാം ഏർപ്പെടുമ്പോൾ.—ലേവ്യർ 10:8, 9കൂടെ കാണുക.
റോമർ 14:21-ലെ ബൈബിളിന്റെ വാക്കുകളും പരിഗണിക്കുക: “നിന്റെ സഹോദരനു ഇടർച്ച വരുത്തുന്നു എങ്കിൽ മാംസം ഭക്ഷിക്കാതെയും വീഞ്ഞു കുടിക്കാതെയും യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.” അതുകൊണ്ട് ഒരു ക്രിസ്ത്യാനി മറ്റുള്ളവരുടെ ലോലമായ വീക്ഷണത്തെ പരിഗണിച്ചുകൊണ്ട്കുടിയിൽ നിന്ന് പൂർണ്ണമായി വിട്ടു നിൽക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിരുന്നേക്കാം. ക്രിസ്ത്യാനി കേവലം വീക്ഷണത്തെ പ്രതി മാത്രമല്ല എന്നാൽ മറ്റുള്ളവരുടെ ജീവനുവേണ്ടിത്തന്നെയും കുടിയും ഡ്രൈവിംഗും കൂട്ടിക്കലർത്തുന്നതിനെ ഒഴിവാക്കിക്കൊണ്ട് പരിഗണന കാണിക്കുന്നതിനെ അതു ശക്തമായി നിർദ്ദേശിക്കുന്നില്ലേ?
മറ്റുള്ളവർക്കു, വിശേഷിച്ച് ചെറുപ്പക്കാർക്ക് ഒരു നല്ല ദൃഷ്ടാന്തം വെക്കുന്ന സംഗതിയുമുണ്ട്. നിങ്ങൾ ഒരു മാതാവോ പിതാവോ ആണെങ്കിൽ ഒഴിവാക്കുന്നതിനു പ്രത്യേക കാരണമുണ്ട്. നിങ്ങളുടെ യുവ പ്രായക്കാരനെ മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുന്നറിയിക്കുന്നതിനു മുമ്പ് നിങ്ങൾ പറയുന്നതിനെ നിങ്ങളുടെ തന്നേ പ്രവർത്തനങ്ങൾ പിന്താങ്ങുന്നുവോ എന്ന് നിശ്ചയപ്പെടുത്തുക. ഞാൻ—പറയുന്നതുപോലെ—ചെയ്യുക—ഞാൻ—ചെയ്യുന്നതുപോലെ—അല്ല എന്ന തത്വജ്ഞാനം സാധാരണയായി കുട്ടികളുടെ അടുത്തു വിലപ്പോവില്ല. അവർ മിക്കപ്പോഴും നിങ്ങൾ പറയുന്നതിനെക്കാൾ അധികം നിങ്ങൾ ചെയ്യുന്നതിനെ ശ്രദ്ധിക്കുന്നു.—സദൃശവാക്യങ്ങൾ 20:7 താരതമ്യപ്പെടുത്തുക.
നിങ്ങൾ ആതിഥേയനായിരിക്കുമ്പോൾ
യഥാർത്ഥ ആതിഥേയത്വത്തിൽ നിങ്ങളുടെ അതിഥികൾക്ക് ആഹാരവും മദ്യവും നൽകുന്നതിനെക്കാൾ വളരെയധികം ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾ മറ്റുള്ളവരെ നിങ്ങളുടെ ഭവനത്തിലേക്ക് ക്ഷണിക്കുമ്പോൾ നിങ്ങൾക്ക് ആ വൈകുന്നേരത്തിന്റെ ചൈതന്യം നില നിർത്തേണ്ട ഉത്തരവാദിത്വമുണ്ട്. അവരുടെ സുരക്ഷിതത്വത്തിനുള്ള ധാർമ്മിക ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്.
ചില സ്ഥലങ്ങളിൽ മത്തരാണെന്നു പ്രകടമാക്കുന്ന ആളുകൾക്ക് അത്തരം ആളുകൾ ഉൾപ്പെട്ട അപകടമുണ്ടാകുന്നെങ്കിൽ, ലഹരിപാനീയങ്ങൾ വിതരണം ചെയ്യുന്നവരും ഉത്തരവാദികളായേക്കാമെന്നു പ്രസ്താവിക്കുന്ന നിയമങ്ങൾ പോലുമുണ്ട്. അത്തരം നിയമങ്ങൾ കൊണ്ടുവരുന്നതിനെ ശുപാർശ ചെയ്തുകൊണ്ട് മദ്യപിച്ചു ഡ്രൈവു ചെയ്യുന്നതു സംബന്ധിച്ച യു. എസ്. പ്രസിഡൻഷ്യൽ കമ്മീഷൻ ഇപ്രകാരം നിരീക്ഷിച്ചു: “ഈ നിയമങ്ങൾ വ്യാപാരിയോ സ്വകാര്യ ആതിഥേയരോ ആയാലും വില്പനക്കാരന്റെ അഥവാ വിതരണക്കാരന്റെ മേൽ ഉത്തരവാദിത്വം വെക്കുന്നതിന്റെ ആവശ്യം അവിതർക്കിതമായി സ്ഥാപിക്കുന്നു. [അത്തരം] നിയമങ്ങൾ മത്തരായ ആളുകളെ വാഹനമോടിക്കുന്നതിൽ നിന്നു തടയുന്നതിനുള്ള ഉത്തരവാദിത്വം മറ്റുള്ളവർക്കുണ്ടെന്നുള്ള തത്വം സ്ഥാപിക്കയും ചെയ്യുന്നു.”
വ്യക്തമായും, അതിനെതിരെ നിയമം ഉണ്ടെങ്കിലും ഇല്ലെങ്കിലും നിങ്ങളുടെ വീട്ടിൽ വരുന്ന അതിഥികൾക്കു ലഹരിപാനീയങ്ങൾ വിതരണം ചെയ്യുമ്പോൾ കാര്യങ്ങൾ നിയന്ത്രണാധീതമാണെന്നു ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവാദിത്വം നിങ്ങൾക്കുണ്ട്.—ദയവായി ഇതിന്റെ കൂടെ ചേർത്തിരിക്കുന്ന “ഒരു ഉത്തരവാദിത്വമുള്ള ആതിഥേയനായിരിക്ക” എന്ന ബോക്സ് കാണുക.
ഗവൺമെൻറുകൾ ചെയ്യുന്നത്
മദ്യപിച്ചു വാഹനമോടിക്കുന്നതിലുള്ള അപകടങ്ങൾ സംബന്ധിച്ച പൊതു പരിഗണന വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഗവൺമെൻറുകൾ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള യന്ത്രങ്ങളുമായി മുന്നിട്ടു വന്നിരിക്കുന്നു. ചിലവ ചെയ്യുന്നത് ഇതാണ്:
കുടിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി ഉയർത്തുന്നു: ഇതു യഥാർത്ഥത്തിൽ സഹായകരമാണോ? കുറച്ചു വർഷങ്ങൾക്കു മുമ്പ് ഐക്യനാടുകളിലും കാനഡായിലും കുടിക്കുന്നതിനുള്ള പ്രായപരിധി താഴ്ത്തിയപ്പോൾ എന്തു സംഭവിച്ചു എന്ന് പരിഗണിക്കുക. ഹൈവേ സേഫ്റ്റിക്കുവേണ്ടിയുള്ള ഇൻഷൂറൻസ് ഇൻസ്റ്റിട്യൂട്ടിന്റെ ഒരു റിപ്പോർട്ട് ഇപ്രകാരം വിശദീകരിക്കുന്നു:a ഒരു പഠനത്തിൽ കുടിക്കുന്നതിനുള്ള പ്രായപരിധി ഇരുപത്തൊന്നിൽനിന്നു പതിനെട്ടായി കുറച്ച വിവിധ സംസ്ഥാനങ്ങളിലും കാനഡായിലെ പ്രോവിൻസുകളിലും മരണകരമായ കൂട്ടിയിടികളിൽ ഗണനീയമായ വർദ്ധനവു ദൃശ്യമായി.” എന്നാൽ കുടിക്കുന്നതിനുള്ള പ്രായപരിധി കുറച്ച ചില സ്ഥലങ്ങളിൽ പിന്നീട്, 1976-ന്റെ ആരംഭത്തിൽ അത് ഉയർത്താൻ തുടങ്ങി. ഫലമോ? അതേ റിപ്പോർട്ട് ഉത്തരം നൽകുന്നു: “സംസ്ഥാനങ്ങൾ കുടിക്കുന്നതിനുള്ള പ്രായപരിധി ഉയർത്തിയപ്പോൾ അതിനനുസരണമായി നിയമ—ബാധിതരായ ഡ്രൈവർമാരുടെയിടയിൽ മരണകരമായ കൂട്ടിയിടികൾ കുറഞ്ഞു.”
കാഠിന്യമേറിയ നിയമങ്ങൾ കൊണ്ടുവരുന്നു: ചില പ്രദേശങ്ങളിൽ മദ്യപരായ ഡ്രൈവർമാർ ആവർത്തിച്ചുള്ള കുറ്റത്തിന് കഠിനമായ പിഴയും ലൈസൻസിന്റെ ദീർഘകാല സസ്പെൻഷൻ കാലങ്ങളും ജയിൽ ശിക്ഷകളും അഭിമുഖീകരിക്കുന്നു. അത്തരം കാഠിന്യമേറിയ നിയമങ്ങളാണോ പരിഹാരം? ആൽക്കഹോൾ ഹെൽത്ത് ആൻഡ് റിസേർച്ച് വേൾഡ് ഇങ്ങനെ കുറിക്കൊണ്ടു: ബ്രിട്ടനിൽ ഡ്രൈവർമാർ ആൽക്കഹോൾ ശ്വസന പരിശോധന നടത്തുന്നതിനു ആവശ്യപ്പെടാൻ പോലീസിനെ അനുവദിക്കുന്നതും വിപുലമായി പ്രസിദ്ധീകരിച്ചതുമായ 1967-ലെ റോഡ് സേഫ്റ്റി ആക്ടിന്റെ ഫലമായി ഗതാഗത അപകടങ്ങളിൽ നിന്നുള്ള മരണങ്ങൾ ആരംഭത്തിൽ 23 ശതമാനം കുറഞ്ഞു. കാനഡായിൽ സമാനമായ നിയമ നിർമ്മാണം ഏകദേശം 8% കുറച്ചു.
എന്നാൽ അധികം ദീർഘിക്കുന്നതിനു മുമ്പേ രണ്ടു രാജ്യങ്ങളിലെയും ഫലങ്ങൾ ഏറെക്കുറെ അപ്രത്യക്ഷമായി. എന്തുകൊണ്ട്? റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “അറസ്റ്റു സംബന്ധിച്ച ഒരു പുതിയ ഉയർന്ന അപകട സാദ്ധ്യതയെക്കുറിച്ചു അറിവുള്ള കുപ്രസിദ്ധിയുള്ള ഡ്രൈവർമാർ അനന്തരഫലമായുള്ള അനുഭവത്തിൽ നിന്നു അപകടസാദ്ധത യഥാർത്ഥത്തിൽ അധികം വർദ്ധിച്ചിട്ടില്ലെന്നു മനസ്സിലാക്കി.” മറ്റുവാക്കുകളിൽ, കാഠിന്യം കൂടിയ നിയമങ്ങൾ കർശനമായി നടപ്പിലാക്കിയാൽ മാത്രമേ ഫലകരമായിരിക്കയുള്ളു. ബൈബിൾ നേരത്തെ ഇപ്രകാരം വിശദീകരിച്ചതുപോലെ: “ഒരു കുറ്റകൃത്യത്തിനെതിരെയുള്ള ശിക്ഷാവിധി വേഗത്തിൽ നടപ്പിലാക്കാത്തതിനാൽ മനുഷ്യർ തെറ്റു ചെയ്യാൻ പ്രോത്സാഹിപ്പിക്കപ്പെടുന്നു.—സഭാപ്രസംഗി 8:11, വില്യം എഫ്. ബെക്കിനാലുള്ള ഒരു അമേരിക്കൻ ഭാഷാന്തരം.
വ്യക്തമായും മദ്യപിച്ചു വാഹനമോടിക്കുന്ന മരണകരമായ പ്രശ്നം സംബന്ധിച്ച് ലളിതമായ പരിഹാരമാർഗ്ഗമില്ല. ഗവൺമെൻറുകൾ അതിനെ ചെറുത്തുനിർത്തി പിടിക്കുന്നതിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഓരോരുത്തരും തങ്ങളും പങ്കു നിർവഹിക്കണം. മദ്യപാനവും ഡ്രൈവിംഗും എപ്പോഴെങ്കിലും കൂട്ടിക്കുഴക്കുന്നതിനു മുമ്പ് നിന്നു ചിന്തിക്കുക. നിങ്ങളുടെ സ്വന്തം ജീവൻ സംബന്ധിച്ചു ചിന്തിക്കുക. നിങ്ങളോടൊത്തു യാത്രചെയ്യുന്ന മറ്റുള്ളവരുടെ ജീവൻ സംബന്ധിച്ചു ചിന്തിക്കുക. മദ്യപിക്കുന്ന ഡ്രൈവർമാർമൂലം ജീവിതം വെട്ടിച്ചുരുക്കപ്പെട്ടവരുടെ പ്രിയപ്പെട്ടവർക്കനുഭവപ്പെടുന്ന വേദന സംബന്ധിച്ചും ചിന്തിക്കുക. ഷേർലി ഫെറാറാ തന്റെ മകൻ ജെഫിനെ സംബന്ധിച്ചു പറഞ്ഞതുപോലെ: “ഇരുപത്തൊൻപതു വയസ്സ് മരിക്കുന്നതിനു ഘോരമായ ചെറുപ്പമാണ്. അതു യഥാർത്ഥത്തിൽ ആണ്.” (g86 3/8)
[അടിക്കുറിപ്പുകൾ]
a “മരണകരമായ കൂട്ടിയിടികളിൽ ഉൾപ്പെടുന്നതിൽ നിയമപരമായി കുടിക്കുന്നതിനുള്ള താണപ്രായപരിധി ഉയർത്തുന്നതിന്റെ ഫലം” എന്ന റിപ്പോർട്ട്, ജേണൽ ഓഫ് ലീഗൽസ്റ്റഡീസ്, വാല്യം XII (1983 ജനുവരി)-ൽ പ്രസിദ്ധീകരിച്ചിരുന്നു.
[23-ാം പേജിലെ ചതുരം]
ഒരു ഉത്തരവാദിത്വമുള്ള ആതിഥേയനായിരിക്ക
നിങ്ങൾ നിങ്ങളുടെ ഭവനത്തിൽ അതിഥികൾക്കു ലഹരിപാനീയങ്ങൾ വിളമ്പുന്നുവെങ്കിൽ, കൈവിട്ടുപോകാതിരിക്കാൻ എന്തു ചെയ്യാൻ കഴിയും? ഏതാനും നിർദ്ദേശങ്ങൾ താഴെ ചേർക്കുന്നു:
● വാഹനമോടിക്കാൻ പോകുന്ന ഒരു അതിഥിയോട് ഏത് ലഹരിപാനീയങ്ങളുടെ കുടിയും സംബന്ധിച്ച് ശ്രദ്ധയുള്ളവനായിരിക്കണമെന്ന് നിർദ്ദേശിക്കാൻ മടിക്കരുത്.
● വിളമ്പുന്ന മദ്യത്തിന്റെ അളവു പരിമിതപ്പെടുത്തുക
● ലഹരിയില്ലാത്ത പാനീയങ്ങളും കൂടെ നൽകുക
● സാദ്ധ്യമെങ്കിൽ, കുറെ ആഹാരമോ അഥവാ ലഘു ഭക്ഷണമോ ലഭ്യമാക്കുക. ആഹാരം മദ്യത്തിന്റെ ആഗിരണത്തെ മന്ദഗതിയിലാക്കുമെന്നു ഓർമ്മിക്കുക
● മറ്റുള്ളവരെ കുടിക്കാൻ നിർബ്ബന്ധിക്കാതിരിക്ക
● ആരെങ്കിലും വളരെയധികം കുടിച്ചെങ്കിൽ യാതൊരു വിധത്തിലും അവനെ അല്ലെങ്കിൽ അവളെ വാഹനമോടിക്കാൻ അനുവദിക്കാതിരിക്ക. അയാൾ വീട്ടിൽ സുരക്ഷിതമായി എത്തിച്ചേരാൻ മറ്റെന്തെങ്കിലും ക്രമീകരണം ചെയ്ക
[25-ാം പേജിലെ ചതുരം]
മദ്യപിക്കുന്ന ഡ്രൈവറിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന വിധം
വളരെയധികം കുടിച്ചിരിക്കുന്ന ഡ്രൈവറിൽ നിന്ന് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എങ്ങനെ സംരക്ഷിക്കാൻ കഴിയു? നിങ്ങൾ ഒരു സീറ്റ് ബൽറ്റ് ധരിക്കയും നിങ്ങളും മറ്റു ഡ്രൈവർമാരും തമ്മിൽ ഒരു സുരക്ഷിതമായ അകലം കാക്കുകയും ചെയ്യുന്നതു സഹായകരമായിരിക്കും. കൂടാതെ മദ്യപിക്കുന്ന ഡ്രൈവറെ നിരീക്ഷിക്കുക. താഴെ പറയുന്ന തരം ഡ്രൈവറെ സൂക്ഷിക്കുക:
● അതിർകടന്ന (വിസ്തൃതമായ) വ്യാസാർദ്ധത്തിൽ തിരിക്കുക
● മദ്ധ്യം അഥവാ ലെയിൻ അടയാളത്തെ കവച്ചുവെക്കുക
● മറ്റൊരു വസ്തുവിനെയോ വാഹനത്തെയോ ഏറെക്കുറെ ഇടിക്കുക
● വക്രഗതിയിൽ തിരിച്ചു മറിക്കുകയോ വിഭ്രംശിപ്പിക്കയോ ചെയ്ക
● രൂപകല്പന ചെയ്തിരിക്കുന്ന റോഡിൽ കൂടെയല്ലാതുള്ള ഡ്രൈവർമാർ
● വേഗത കുറച്ച് ഓടിക്കുക (മണിക്കൂറിൽ 10 മൈലിൽ താഴെ)
● കാരണം കൂടാതെ യാത്രാമദ്ധ്യേ നിർത്തുക
● വളരെ അടുത്തു പിന്തുടരുക
● നിശ്ചിത ഉന്നമില്ലാതെ ബ്രെയ്ക്ക് ചെയ്യുക
● എതിർ ദിശയിലോ കുറുകെ കടന്നോ ഉള്ള വഴിയിലേക്ക് ഓടിക്കുക
● ഡ്രൈവിംഗ് പ്രവർത്തനങ്ങളിലെ അടയാളങ്ങൾ പരസ്പരവിരുദ്ധമായിരിക്കുക
● ട്രാഫിക്ക് സിഗ്നലുകൾക്ക് പ്രതികരണം കാട്ടുന്നതിൽ മന്ദത കാണിക്ക
● രൂക്ഷമായോ നിയമവിരുദ്ധമായോ തിരിക്കുക
● ധ്രുതഗതിയിൽ ഹെഡ്ലൈറ്റുകൾ അണച്ചുകൊണ്ട് ഓടിക്കുക
യു. എസ്. നാഷനൽ ഹൈവേ ട്രാഫിക്ക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ, വാഷിംഗ്ടൺ ഡി. സി. ക്കുവേണ്ടി അനാകാപാ സൈൻസസ്, ഇൻക്. തയ്യാർ ചെയ്ത ദി വിഷ്വൽ ഡിറ്റെക്ഷൻ ഓഫ് ഡ്രൈവിംഗ് വൈൽ ഇൻറോക്സിക്കേറ്റഡ്-നെ അടിസ്ഥാനമാക്കി.
[22-ാം പേജിലെ ചിത്രം]
പല പ്രദേശങ്ങളിലും, മദ്യപരായ ഡ്രൈവർമാർ കഠിന പിഴയും ലൈസൻസ് റദ്ദാക്കലും ജയിൽ ശിക്ഷയും അഭിമുഖീകരിക്കുന്നു
[24-ാം പേജിലെ ചിത്രം]
കുടിയും ഡ്രൈവിംഗും കൂട്ടിക്കുഴച്ചുകൊണ്ട് ഒരു പരീക്ഷണം നടത്തുന്നതെന്തിന്?