വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g87 2/8 പേ. 19-22
  • മദ്യവും ഡ്രൈവിംഗും

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മദ്യവും ഡ്രൈവിംഗും
  • ഉണരുക!—1987
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മദ്യവും കാഴ്‌ച​യും
  • ആൽക്ക​ഹോ​ളും തീരു​മാ​ന​വും
  • ആൽക്ക​ഹോ​ളും പ്രതി​പ്ര​വർത്ത​ന​ങ്ങ​ളും
  • മദ്യവും നിങ്ങളും
    ഉണരുക!—1987
  • മദ്യദുരുപയോഗവും ആരോഗ്യവും
    ഉണരുക!—2005
  • മദ്യത്തെക്കുറിച്ച്‌ മക്കളോടു സംസാരിക്കുക
    കുടുംബങ്ങൾക്കുവേണ്ടി
  • മദ്യപാനം—എന്തുകൊണ്ടായിക്കൂടാ?
    യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും
കൂടുതൽ കാണുക
ഉണരുക!—1987
g87 2/8 പേ. 19-22

മദ്യവും ഡ്രൈ​വിം​ഗും

നിങ്ങൾ സ്‌റ്റീ​യ​റിംഗ്‌ വളയത്തി​ന്റെ പിമ്പിൽ കയറി​യി​രി​ക്കു​ന്നു, എഞ്ചിൻ സ്‌റ്റാർട്ടു ചെയ്യുന്നു, നിങ്ങൾ മുന്നോ​ട്ടു നീങ്ങുന്നു. ഡ്രൈ​വിംഗ്‌ നിങ്ങളെ സംബന്ധിച്ച്‌ ഒരു നിസ്സാര കാര്യ​മാ​യി​രി​ക്കാം, പ്രത്യേ​കി​ച്ചും വർഷങ്ങ​ളാ​യി നിങ്ങൾ അതു ചെയ്‌തു​കൊ​ണ്ടി​രി​ക്ക​യാ​ണെ​ങ്കിൽ. എന്നാൽ അതു വിചാ​രി​ക്കു​ന്ന​തു​പോ​ലെ അത്ര എളുപ്പമല്ല.

സാധാരണ പരിതഃ​സ്ഥി​തി​ക​ളിൽ നിങ്ങൾ ഓടി​ക്കുന്ന ഓരോ മൈലി​നും 20 പ്രമുഖ തീരു​മാ​നങ്ങൾ എടുക്കു​ന്നു എന്നു കണക്കാ​ക്ക​പ്പെ​ടു​ന്നു. മറ്റുകാ​റു​കൾ, ഗതാഗത അടയാ​ളങ്ങൾ, കാൽ നടക്കാർ എന്നിവ​യോ​ടുള്ള ബന്ധത്തിൽ നിങ്ങൾ കാണു​ക​യും കേൾക്കു​ക​യും ചെയ്യു​ന്ന​തി​നെ​പ്പറ്റി എടുക്കുന്ന തീരു​മാ​നങ്ങൾ ബ്രെയ്‌ക്ക്‌, ക്ലച്ച്‌, സ്‌റ്റി​യ​റിംഗ്‌ വളയം എന്നിവ​യു​ടെ പ്രവർത്ത​ന​ങ്ങ​ളാ​യി വിവർത്തനം ചെയ്യണം. തീരു​മാ​നം ചെയ്യാൻ നിങ്ങൾക്കു അധിക സമയം ഉണ്ടായി​രി​ക്കു​ക​യു​മില്ല—മിക്കവാ​റും ഒരു സെക്കൻറി​ന്റെ ഭാഗം മാത്രം.

അതു​കൊണ്ട്‌ ഡ്രൈ​വിംഗ്‌ തീരു​മാ​ന​ങ്ങൾക്കും പ്രവർത്ത​ന​ങ്ങൾക്കും ഇടയിൽ ഒരു ലോല​മായ സമീക​രണം ആവശ്യ​മാ​ക്കി​ത്തീർക്കു​ന്നു. മദ്യം ഡ്രൈ​വിംഗ്‌ യത്‌നത്തെ വിശേ​ഷിച്ച്‌ അപകട​ക​ര​മാ​ക്കു​ന്നു. എന്തു​കൊണ്ട്‌? മദ്യം പലവി​ധ​ത്തിൽ ഡ്രൈ​വറെ സ്വാധീ​നി​ക്കു​ന്ന​തി​നാൽ അതു വിശേ​ഷി​ച്ചും സുരക്ഷി​ത​മാ​യി വാഹന​മോ​ടി​ക്കു​ന്ന​തി​നുള്ള അയാളു​ടെ പ്രാപ്‌തി​യെ കെടു​ത്തു​ന്നു.—8-ാം പേജിലെ “ബി. എ. സി യും പെരു​മാ​റ്റ​വും” എന്ന ബോക്‌സ്‌ കാണുക.

മദ്യവും കാഴ്‌ച​യും

നിങ്ങൾ വാഹന​മോ​ടി​ക്കു​മ്പോൾ ഗതാഗത സാഹച​ര്യം സംബന്ധിച്ച്‌ നിങ്ങൾക്കു ലഭിക്കുന്ന വിവര​ങ്ങ​ളിൽ 85 മുതൽ 90 വരെ ശതമാനം നിങ്ങളു​ടെ കണ്ണുക​ളിൽ കൂടി​യാണ്‌ ലഭിക്കു​ന്നത്‌ എന്ന്‌ കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. നിങ്ങളു​ടെ കാഴ്‌ച​ശക്തി നിങ്ങളു​ടെ കണ്ണുകളെ ചലിപ്പി​ക്കു​ക​യും കേന്ദ്രീ​ക​രി​പ്പി​ക്ക​യും ചെയ്യുന്ന വളരെ ലോല​മായ ഒരു പേശീ​ക​ളു​ടെ വ്യവസ്ഥ​യാൽ നിയ​ന്ത്രി​ക്ക​പ്പെ​ടു​ന്നു. ആൽക്ക​ഹോൾ ഈ പേശി​ക​ളു​ടെ പ്രവർത്ത​നത്തെ മന്ദീഭ​വി​പ്പി​ക്ക​യും അങ്ങനെ പല വിധങ്ങ​ളിൽ കാഴ്‌ച​ശ​ക്തി​യെ ക്ഷയിപ്പി​ക്ക​യും ചെയ്യുന്നു.

ഒരു സംഗതി, മദ്യം നേത്രാ​ന്തര പടലത്തിൽ പ്രകാശം പ്രവേ​ശി​ക്കു​ന്ന​തി​ന്റെ അളവിനെ നിയ​ന്ത്രി​ക്കു​ന്ന​തി​നുള്ള കണ്ണുക​ളു​ടെ കഴിവി​നെ കുറക്കു​ന്നു എന്നതാണ്‌. അത്‌ വിശേ​ഷി​ച്ചും രാത്രി​യിൽ ആപൽക്ക​ര​മാ​യി​ത്തീ​രു​ന്നു. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ ഹെഡ്‌​ലൈ​റ്റിൽ നിന്നടി​ക്കുന്ന തിളക്ക​ത്തിൽ നിന്ന്‌ കണ്ണിനെ വിമു​ക്ത​മാ​ക്കു​ന്ന​തി​നു എടുക്കുന്ന സമയത്തി​ന്റെ അളവിനെ അതു വർദ്ധി​പ്പി​ക്കു​ന്നു. അമേരി​ക്കൻ ഓട്ടോ​മൊ​ബൈൽ അസോ​സി​യേഷൻ വിതരണം ചെയ്യുന്ന ആൽക്ക​ഹോ​ളും കാഴ്‌ച​യും ഡ്രൈ​വിം​ഗും ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “സാധാരണ ഗതിയിൽ ആളുകൾക്ക്‌ ഹെഡ്‌​ലൈ​റ്റിൽ നിന്നു വരുന്ന തിളക്കം കണ്ടു പ്രതി​ക​രി​ക്കു​ന്ന​തി​നു ഒരു സെക്കൻറ്‌ വേണ്ടി​വ​രും. ഹെഡ്‌​ലൈ​റ്റി​ന്റെ പ്രകാ​ശ​ത്തിൽ നോക്കിയ ശേഷം ആളുകൾക്ക്‌ വീണ്ടും ഇരുണ്ട അവസ്ഥ​യോട്‌ പൊരു​ത്ത​പ്പെ​ടു​ന്ന​തിന്‌ ഏഴു സെക്കൻറ്‌ എടുക്കും. ഈ വിമു​ക്ത​മാ​ക്കൽ പ്രക്രിയ ആൽക്ക​ഹോ​ളി​നാൽ മന്ദീഭ​വി​ക്ക​പ്പെ​ടു​ന്നു.”

സാദ്ധ്യ​ത​യു​ള്ള അപകട​ത്തെ​ക്കു​റിച്ച്‌ പരിചി​ന്തി​ക്കുക: രാത്രി വൈകിയ സമയം നിങ്ങൾ വളഞ്ഞു പുളഞ്ഞ​തും ഇടുങ്ങി​യ​തു​മായ ഒരു റോഡി​ലൂ​ടെ വാഹനം ഓടി​ക്കു​ന്നു—ഓരോ ദിശയി​ലേ​ക്കും ഒരു ലെയിൻ മാത്രം. ഹെഡ്‌​ലൈ​റ്റു​ക​ളു​ടെ പ്രഭ റോഡി​ന്റെ രണ്ടു ദിശയി​ലു​മുള്ള ഡ്രൈ​വർമാ​രു​ടെ​യും കണ്ണുകളെ അന്ധമാ​ക്കു​ന്ന​താണ്‌. എതിരെ വരുന്ന ഒരു കാറിന്റെ ഡ്രൈവർ കുടി​ച്ചി​ട്ടു​ണ്ടെന്നു നിങ്ങൾ അറിഞ്ഞി​രു​ന്നെ​ങ്കിൽ നിങ്ങൾക്കു എത്ര സുരക്ഷി​ത​ത്വം തോന്നു​മാ​യി​രു​ന്നു?

മദ്യം പരി​പ്രാ​ന്ത​കാഴ്‌ച—നേരേ മുമ്പോ​ട്ടു നോക്കു​മ്പോൾ നിങ്ങളു​ടെ ഇരുപാർശ്വ​ങ്ങ​ളി​ലു​മുള്ള വസ്‌തു​ക്കൾ ശ്രദ്ധി​ക്കു​ന്ന​തി​നുള്ള കഴിവ്‌—മന്ദീഭ​വി​പ്പി​ക്ക​യും ചെയ്യുന്നു. ഇത്‌ ആൽക്ക​ഹോ​ളും വേഗത​യേ​റിയ ഡ്രൈ​വിം​ഗും കൂട്ടി​ക്കു​ഴ​ക്കു​മ്പോൾ വിശേ​ഷി​ച്ചും അപകട​ക​ര​മാണ്‌. ആൽക്ക​ഹോ​ളും കാഴ്‌ച​യും ഡ്രൈ​വിം​ഗും ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: മണിക്കൂ​റിൽ 30 മൈൽ [48കി. മീ.] വേഗത​യിൽ ഒരു ഡ്രൈ​വ​റു​ടെ പാർശ്വ​വീ​ക്ഷ​ണ​ശക്തി 25% കുറയു​ന്നു എന്നു അറിയു​ന്ന​തിൽ മിക്ക ഡ്രൈ​വർമാ​രും പരാജ​യ​പ്പെ​ടു​ന്നു. മണിക്കൂ​റിൽ 45 മൈൽ [72കി. മീ.] വേഗത​യിൽ അയാളു​ടെ പാർശ്വ വീക്ഷണ​ശക്തി 50% കുറയും. മണിക്കൂ​റിൽ 60 മൈലിൽ [97കി. മീ.] അയാൾ അക്ഷരീ​യ​മാ​യി ഒരു ‘ദർശന തുരങ്ക​ത്തിൽ’ കൂടി താഴോട്ട്‌ ഓടി​ക്കു​ക​യാണ്‌.”

മദ്യപിച്ച ഡ്രൈവർ ഇടകളി​ലൂ​ടെ​യോ അഥവാ പാർക്കു ചെയ്‌തു കിടക്കുന്ന കാറു​ക​ളു​ടെ സമീപ​ത്തു​കൂ​ടെ​യോ പാഞ്ഞു വരിക​യും ഒരു കൊച്ചു​കു​ട്ടി പെട്ടെന്നു മുമ്പിൽ ചാടി വീഴു​ക​യും ചെയ്യു​മ്പോൾ ഉണ്ടാകാ​വുന്ന സാദ്ധ്യ​ത​യുള്ള അനന്തര​ഫ​ലങ്ങൾ കേവലം സങ്കൽപ്പി​ക്കുക.

കൂടാതെ ആൽക്ക​ഹോ​ളിന്‌ ഇരട്ടിച്ച്‌ കാണി​ക്കാ​നും കഴിയും. അപ്രകാ​രം മദ്യപ​നായ ഒരു ഡ്രൈവർ ഒന്നിനു​പ​കരം രണ്ടുകാർ തന്നെ സമീപി​ക്കു​ന്ന​താ​യി കണ്ടേക്കാം. അതുകൂ​ടാ​തെ, ദൂരം തീരു​മാ​നി​ക്കു​ന്ന​തി​നുള്ള ഒരു വ്യക്തി​യു​ടെ കഴിവി​നെ​യും അതിനു ബാധി​ക്കാൻ കഴിയും. ഇവയിൽ നിന്നെ​ല്ലാം, എണ്ണയും വെള്ളവും പോ​ലെ​തന്നെ ആൽക്ക​ഹോ​ളും ഡ്രൈ​വിം​ഗും കേവലം കൂട്ടി​ക്കു​ഴ​ക്ക​രുത്‌, എന്നു സിദ്ധി​ക്കു​ന്നു. നിശ്ചയ​മാ​യും ബൈബിൾ ഇപ്രകാ​രം പറയു​ന്നതു ശരിയാണ്‌: “ആർക്കാണു കണ്ണിനു മങ്ങൽ അനുഭ​വ​പ്പെ​ടു​ന്നത്‌? വീഞ്ഞു​കു​ടി​ച്ചു​കൊണ്ട്‌ നേരം വൈകി​ക്കു​ന്ന​വർക്ക്‌.”—സദൃശ​വാ​ക്യ​ങ്ങൾ 23:29, 30.

എന്നാൽ നിങ്ങൾക്കു ചുറ്റു​മുള്ള ഗതാഗത പരിത​സ്ഥി​തി​കൾ കൃത്യ​മാ​യി കാണു​ന്നത്‌ സുരക്ഷി​ത​മാ​യി കാറോ​ടി​ക്കു​ന്ന​തിൽ അടങ്ങി​യി​രി​ക്കു​ന്ന​തി​ന്റെ ഒരു ഭാഗം മാത്ര​മാണ്‌.

ആൽക്ക​ഹോ​ളും തീരു​മാ​ന​വും

ഒരിക്കൽ നിങ്ങൾ ഗതാഗത രംഗം നിരീ​ക്ഷി​ച്ചു കഴിഞ്ഞാൽ നിങ്ങൾ എന്തു നടപടി​യാണ്‌ എടുക്കാൻ പോകു​ന്നത്‌ എന്ന്‌ തീരു​മാ​നി​ക്കണം. ദൃഷ്ടാ​ന്ത​ത്തിന്‌, നിങ്ങൾ രണ്ടു വരിയുള്ള ഒരു റോഡിൽ കൂടി സഞ്ചരി​ക്ക​യും നിങ്ങളു​ടെ മുമ്പി​ലുള്ള കാർ വളരെ സാവകാ​ശം പോവു​ക​യും ചെയ്യുന്നു എന്നു സങ്കൽപ്പി​ക്കുക. അതിനെ കടന്നു പോക​ണ​മോ, എങ്കിൽ എപ്പോ​ഴാ​യി​രി​ക്കും സുരക്ഷി​ത​മാ​യി​രി​ക്കു​ന്നത്‌ എന്നു നിങ്ങൾ തീരു​മാ​നി​ക്കണം.

ഇവി​ടെ​യും ആൽക്ക​ഹോ​ളി​നു മരണക​ര​മാ​യി​രി​ക്കാൻ കഴിയും. അതു എപ്രകാ​ര​മാണ്‌? മിക്ക​പ്പോ​ഴും, മദ്യപന്റെ രക്തത്തിലെ ആൽക്ക​ഹോൾമാ​നം ഉയരു​മ്പോൾ അയാളു​ടെ ആത്മ​ധൈ​ര്യ​വും വർദ്ധി​ക്കു​ന്നു. ആൽക്ക​ഹോ​ളും ആൽക്ക​ഹോൾ സുരക്ഷി​ത​ത്വ​വും എന്ന സംഗ്രഹ ഗ്രന്ഥം ഇപ്രകാ​രം വിശദീ​ക​രി​ക്കു​ന്നു: “ഒരു ആൾ ഈ അവസ്ഥയിൽ [രക്തത്തിൽ .04-.06ശതമാനം ആൽക്ക​ഹോൾ അടങ്ങി​യി​രി​ക്കു​മ്പോൾ] അയാളു​ടെ പ്രതി​പ്ര​വർത്തന സമയത്തി​ലും തീരു​മാ​ന​മെ​ടു​ക്ക​ലി​ലും അടിയ​ന്തിര സാഹച​ര്യ​ങ്ങ​ളിൽ പ്രതി​ക​രണം നടത്തു​ന്ന​തി​ലും ഒരു കുറവു​ണ്ടെ​ങ്കി​ലും അയാൾ അധികം ഉണർവ്വു​ള്ള​വ​നും സാധാ​ര​ണ​യേ​ക്കാൾപോ​ലും അധികം പ്രാപ്‌ത​നു​മാ​ണെന്ന്‌ പരിഗ​ണി​ക്കാൻ സാദ്ധ്യ​ത​യുണ്ട്‌. അപ്രകാ​രം, പ്രവർത്തി​ക്കു​ന്ന​തി​നുള്ള അയാളു​ടെ യഥാർത്ഥ പ്രാപ്‌തി കുറയു​ക​യും ഈ പ്രാപ്‌തി​യി​ലുള്ള തന്റെ ബോധ്യം വർദ്ധി​ക്ക​യും ചെയ്യുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 20:1; 23:29—35 താരത​മ്യം ചെയ്യുക.

അതിന്റെ ഫലമായി, മദ്യപിച്ച ഡ്രൈവർ മറിക​ടന്നു പോകു​ന്ന​തി​നോ അല്ലെങ്കിൽ വേഗത വർദ്ധി​പ്പി​ക്കു​ന്ന​തി​നോ അധികം അവസരം ഉപയോ​ഗി​ച്ചേ​ക്കാം. എന്തിന്‌, വ്യക്തി ഒരു താണ നിലവാ​ര​മു​ള്ള​തോ പരിചയം കുറഞ്ഞ്‌ പുതി​യ​തോ ആയ ഡ്രൈവർ ആണെങ്കിൽ അയാളു​ടെ തീരു​മാ​ന​ത്തി​ലു​ണ്ടാ​കുന്ന ഏറ്റവും ചെറിയ ഫലത്തി​നു​പോ​ലും അപകട​ക​ര​മാ​യി​രി​ക്കാൻ കഴിയും!

ആൽക്ക​ഹോ​ളും പ്രതി​പ്ര​വർത്ത​ന​ങ്ങ​ളും

മദ്യപ​നായ ഡ്രൈ​വർക്ക്‌ കാഴ്‌ചക്കു തകരാ​റു​ണ്ടെ​ന്നു​ള്ള​തും അധികം വിപൽ സാദ്ധ്യ​ത​യു​ണ്ടെ​ന്നു​ള്ള​തും തന്നെ ദോഷ​ക​ര​മാണ്‌. ആൽക്ക​ഹോൾ അയാളു​ടെ പ്രതി​പ്ര​വർത്ത​ന​സ​മ​യ​ത്തി​ന്റെ വേഗത​കു​റ​ക്കു​ക​യും ചെയ്യുന്നു എന്നതാണ്‌ പ്രശ്‌നത്തെ കൂടുതൽ കുഴക്കു​ന്നത്‌. അതിന്റെ ഫലമായി അയാൾക്കു തന്റെ പാദത്തെ ആക്‌സി​ല​റ്റേ​റ്റിൽ നിന്നു ബ്രെയ്‌ക്ക്‌ പെഡലി​ലേക്കു മാറ്റു​ന്ന​തി​നു ഒരു സെക്കൻറി​ന്റെ ഭാഗ​ത്തോ​ളം കൂടുതൽ സമയം എടു​ത്തേ​ക്കാം.

അത്‌ എത്ര അപകട​ക​ര​മാ​യി​രി​ക്കാൻ കഴിയും എന്നു ചിത്രീ​ക​രി​ക്കു​ന്ന​തിന്‌ മാൽ ഫെറ്റി​യും വിൻറ്റും ഇപ്രകാ​രം റിപ്പോർട്ടു ചെയ്‌തു: നിങ്ങൾ ഒരു മണിക്കൂ​റി​നു​ള്ളിൽ കേവലം രണ്ടു 12 ഔൺസ്‌ (355 സി. സി) പാത്രം ബിയർ കഴിച്ചാൽ നിങ്ങളു​ടെ പ്രതി പ്രവർത്തന സമയം ഒരു സെക്കൻറി​ന്റെ അഞ്ചിൽ രണ്ടായി കുറയും. ഇപ്പോൾ അതു വളരെ അധിക​മാ​യി തോന്നു​ന്നി​ല്ലാ​യി​രി​ക്കാം. എന്നാൽ ആ റിപ്പോർട്ട്‌ ഇപ്രകാ​രം ചൂണ്ടി​ക്കാ​ണി​ക്കു​ന്നു. മണിക്കൂ​റിൽ 90 കി. മീ. വേഗത​യിൽ സഞ്ചരി​ക്കുന്ന ഒരു ഓട്ടോ​മൊ​ബ​യിൽ അഞ്ചിൽ രണ്ടു സെക്കൻറു കൊണ്ട്‌ 34 അടി [10.4മീ.] കൂടുതൽ സഞ്ചരി​ക്കും! എന്തിന്‌, അതിനു ഒരു അടുത്ത രക്ഷപ്പെ​ട​ലി​നും മരണക​ര​മായ ഒരു അപകട​ത്തി​നും ഇടയി​ലുള്ള ഒരു വ്യത്യാ​സ​മാ​യി​രി​ക്കാൻ കഴിയും! ഒരു വ്യക്തി​യു​ടെ കാഴ്‌ച, തീരു​മാ​നം, പ്രതി​പ്ര​വർത്ത​നങ്ങൾ എന്നിവയെ ആൽക്ക​ഹോൾ എങ്ങനെ ബാധി​ക്കു​ന്നു എന്നു നിങ്ങൾ പരിഗ​ണി​ക്കു​മ്പോൾ മദ്യപാ​ന​വും ഡ്രൈ​വിം​ഗും ഒരു മരണക​ര​മായ സംയോ​ജ​ന​മാ​ണെന്നു കാണു​ന്നതു എളുപ്പ​മാ​യി​രി​ക്കും. എന്നാൽ ഈ പ്രശ്‌നം സംബന്ധി​ച്ചു എന്തു ചെയ്യാൻ കഴിയും? നിങ്ങൾക്കു നിങ്ങ​ളെ​യും നിങ്ങളു​ടെ കുടും​ബ​ത്തെ​യും വളരെ​യ​ധി​കം കുടിച്ച ഒരു ഡ്രൈ​വ​റിൽ നിന്ന്‌ എങ്ങനെ സംരക്ഷി​ക്കാൻ കഴിയും (g86 3/8)

[21-ാം പേജിലെ ചാർട്ട്‌]

(For fully formatted text, see publication.)

ബിഎസിയും പെരു​മാ​റ്റ​വും

ഒരു വ്യക്തി തന്റെ ശരീര​ത്തിന്‌ ജാരണം ചെയ്യാൻ അഥവാ “ദഹിപ്പി​ക്കാൻ” കഴിയു​ന്ന​തി​നെ​ക്കാൾ വേഗത്തിൽ ആൽക്ക​ഹോൾ ഉപയോ​ഗി​ക്ക​യും ആഗിരണം ചെയ്യു​ക​യും ചെയ്യു​ന്നെ​ങ്കിൽ അയാളു​ടെ രക്തധാ​ര​യിൽ ആൽക്ക​ഹോ​ളി​ന്റെ ലവൽ വർദ്ധി​ക്കും. ഗവേഷകർ ഇതിനെ ബിഎസി (രക്തത്തിലെ ആൽക്ക​ഹോൾ ഉള്ളടക്കം) എന്നു പരാമർശി​ക്കു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌, 0.02 ശതമാനം ബിഎസി എന്നാൽ ഒരുവന്റെ രക്തത്തിന്റെ 0.02 ശതമാനം ആൽക്ക​ഹോൾ അടങ്ങി​യ​താ​ണെ​ന്നാണ്‌. താഴെ പറയുന്ന ചാർട്ട്‌ ചിത്രീ​ക​രി​ക്കു​ന്ന​തു​പോ​ലെ ബിഎസി ഉയരു​ന്ന​തി​ന​നു​സ​രിച്ച്‌ വ്യക്തി വർദ്ധിച്ച അളവിൽ മത്തനാ​യി​ത്തീ​രു​ന്നു.a

ബിഎസി 0.02 ശതമാനം: രക്തത്തിലെ ആൽക്ക​ഹോൾ ലവൽ 0.02%-ത്തിൽ എത്തു​മ്പോൾ അവരോ​ധ​ങ്ങ​ളെ​യും തീരു​മാ​ന​ത്തെ​യും നിയ​ന്ത്രി​ക്കുന്ന നാഡീ കേന്ദ്ര​ങ്ങ​ളി​ലെ സമ്മർദ്ദം മൃദു​ല​മാ​കാൻ തുടങ്ങു​ന്നു. പ്രസ്‌തുത ലവൽ ആകുന്ന​തി​നു 154 പൗണ്ട്‌ [70കി. ഗ്രാം] ശരാശരി തൂക്കമുള്ള ഒരാൾക്ക്‌ 1⁄2 ഔൺസ്‌ (15സി. സി.) ആൽക്ക​ഹോൾ മതിയാ​കും. ഒരു പ്രാവ​ശ്യം കുടി​ക്കുന്ന ബിയർ, വിസ്‌കി അഥവാ വീഞ്ഞിൽ അടങ്ങി​യി​രി​ക്കുന്ന അളവ്‌ ഇതാണ്‌.”—ദേശീയ ഹൈവേ ഗതാഗത സുരക്ഷി​തത്വ സംവി​ധാ​ന​വും ദേശീയ ആൽക്ക​ഹോൾ ദുരു​പ​യോ​ഗ​വും ആൽക്ക​ഹോ​ളി​സ​വും (യു. എസ്‌. എ)-ക്കുവേണ്ടി തയ്യാറാ​ക്കിയ ആൽക്ക​ഹോ​ളും ആൽക്ക​ഹോൾ സുരക്ഷി​ത​ത്വ​വും.

ബിഎസി 0.05 ശതമാനം: “ഒരു ശൂന്യ​മായ വയറ്റി​ലേക്ക്‌ രണ്ടോ​മൂ​ന്നോ ലഹരി പാനീയം മാത്രം കുടിച്ച ശേഷം ഉള്ള രക്തത്തിലെ ആൽക്ക​ഹോൾ സാന്ദ്ര​ത​യിൽ (.04-.05 ശതമാനം) ഡ്രൈ​വിംഗ്‌ വൈദ​ഗ്‌ദ്ധ്യം കുറഞ്ഞ​താ​യി ഒരുവൻ നിരീ​ക്ഷി​ച്ചേ​ക്കാം.”—ആൽക്ക​ഹോ​ളും ആരോ​ഗ്യ​വും എന്നതി​നു​വേ​ണ്ടി​യുള്ള യു. എസ്സ്‌. കോൺഗ്ര​സ്സി​നു നൽകിയ അഞ്ചാമതു പ്രത്യേക റിപ്പോർട്ട്‌.

“ബിഎസി 0.05 ശതമാ​ന​മാ​കു​മ്പോൾ തോന്ന​ലി​ലും പെരു​മാ​റ്റ​ത്തി​ലും മാറ്റങ്ങൾ പ്രകട​മാ​കു​ന്നു. ഈ ലവലിൽ സാധാ​ര​ണ​യാ​യി തീരു​മാ​ന​വും ചിന്തയും നിയ​ന്ത്ര​ണ​വും ബാധി​ക്ക​പ്പെ​ടു​ന്നു.”—ജയിംസ്‌ എൽ. മാൽഫെ​റ്റി​യാ​ലും ഡാർലിൻ ജെ. വിൻറ്റാ​ലു​മുള്ള ഡവലപ്പ്‌മെൻറ്‌ ഓഫ്‌ എ ട്രാഫിക്ക്‌ സേഫ്‌റ്റി ആൻഡ്‌ ആൽക്ക​ഹോൾ പ്രോ​ഗ്രാം ഫോൽ സീനിയർ അഡൾട്ട്‌സ്‌.

ചില പ്രദേ​ശ​ങ്ങ​ളിൽ ഡ്രൈ​വിം​ഗി​ന്റെ പ്രാപ്‌തി കുറഞ്ഞി​രി​ക്കു​ന്ന​തി​നാൽ ഒരു ആളെ അറസ്‌റ്റു ചെയ്യാ​വുന്ന ലവൽ ഇതാണ്‌ (DWAI).

ബിഎസി 0.10 ശതമാനം: “ബിഎസി 0.10 ശതമാനം ആയിരി​ക്കു​മ്പോൾ (ഒരു മണിക്കൂ​റിൽ ശരാശരി 5 കൂടി) സ്വമേ​ധയാ ഉള്ള വാഹന പ്രക്രി​യകൾ—നടപ്പ്‌ കൈയു​ടെ ചലനങ്ങൾ സംസാരം എന്നിവ പ്രാകൃ​ത​മാ​യി​ത്തീർന്നേ​ക്കാം. ഈ ലവലിൽ കാഴ്‌ച മങ്ങിയ​തും ഛിന്നഭി​ന്ന​വും ആയേക്കാം. ഋജുവായ കാഴ്‌ച സംബന്ധി​ച്ചും അപ്രകാ​ര​മാണ്‌. ദൃഷ്ടാ​ന്ത​ത്തിന്‌, ഒരു പെരു​വ​ഴി​യിൽ ഒരു ഡ്രൈവർ അഥവാ കാൽന​ട​ക്കാ​രൻ നേരെ മുമ്പി​ലു​ള്ള​തി​നെ മാത്രം കാണുന്നു, വശങ്ങളി​ലുള്ള അപകട​ങ്ങളെ കാണു​ക​യില്ല.”—ഡാർലിൻ ജെ. വിൻറർ, പിഎച്ചഡി—യാലുള്ള സീനിയർ അഡൾട്ട്‌സ്‌ ട്രാഫിക്ക്‌ സേഫ്‌റ്റി ആൻഡ്‌ ആൽക്ക​ഹോൾ പ്രോ​ഗ്രാം ലീഡേ​ഴ്‌സ്‌ ഗൈഡ്‌.

“രക്തത്തിലെ ആൽക്ക​ഹോൾ സാന്ദ്രത 0.10 ശതമാ​ന​ത്തിൽ അധിക​മായ ഡ്രൈ​വർമാർക്ക്‌ മരണക​ര​മായ അപകട​സാ​ദ്ധ്യത മദ്യപി​ക്കാത്ത ഡ്രൈ​വർമാ​രേ​ക്കാൾ 3 മുതൽ 15 വരെ മടങ്ങ്‌ അധിക​മാ​ണെന്ന്‌ കണക്കാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.”—ആൽക്ക​ഹോ​ളും ആരോ​ഗ്യ​വും എന്നതി​നു​വേ​ണ്ടി​യുള്ള യു. എസ്സ്‌. കോൺഗ്ര​സ്സി​നു നിൽകിയ അഞ്ചാമതു പ്രത്യേക റിപ്പോർട്ട്‌.

അനേക സ്ഥലങ്ങളി​ലും, മത്തനായി വാഹന​മോ​ടി​ച്ച​തി​നു അറസ്‌റ്റു ചെയ്യാ​വുന്ന ലവൽ (DWI) ഇതാണ്‌.

ഒരുവന്റെ അല്ലെങ്കിൽ ഒരുവ​ളു​ടെ വാഹന​മോ​ടി​ക്കു​ന്ന​തി​നുള്ള കഴിവു​കു​റ​ഞ്ഞു​പോ​കു​ന്ന​തിന്‌ അയാൾ ആടത്തക്ക​വണ്ണം കുടി​ക്ക​ണ​മെ​ന്നില്ല. അതു​കൊണ്ട്‌ കുടി​യും ഡ്രൈ​വിം​ഗും കൂടി അശേഷം കുഴക്കു​ന്ന​തെ​ന്തിന്‌? പിൻപ​റ്റേണ്ട ഏറ്റവും സുരക്ഷി​ത​മായ നിയമം ഇതാണ്‌. നിങ്ങൾ വാഹന​മോ​ടി​ക്കു​ന്നെ​ങ്കിൽ കുടി​ക്ക​രുത്‌; നിങ്ങൾ കുടി​ച്ചി​ട്ടു​ണ്ടെ​ങ്കിൽ വാഹന​മോ​ടി​ക്ക​രുത്‌.

[അടിക്കു​റി​പ്പു​കൾ]

a ഇവിടെ അവതരി​പ്പി​ച്ചി​രി​ക്കുന്ന വിവരങ്ങൾ കൊണ്ട്‌ രക്തത്തിലെ ആൽക്ക​ഹോൾ ലവലും പെരു​മാ​റ്റ​വും സംബന്ധിച്ച ഒരു പൊരു​വായ വിവര​ണ​മാണ്‌. ഉദ്ദേശി​ക്കു​ന്നത്‌ എന്ന്‌ ഗൗനി​ക്കണം. ഒരേ അളവി​ലുള്ള ആൽക്ക​ഹോൾ വ്യത്യസ്‌ത ആളുക​ളിൽ വയസ്സ്‌, ലിംഗം, വയറ്റിലെ ഉള്ളടക്കം, കഴിക്കുന്ന മദ്യത്തി​ന്റെ തരം എന്നീ വ്യത്യസ്‌ത ഘടകങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി അല്‌പം വ്യത്യ​സ്‌ത​മായ ബിഎസി ഉൽപാ​ദി​പ്പി​ച്ചേ​ക്കാം. കൂടാതെ, ഒരേ ബിഎസി വ്യത്യസ്‌ത ആളുക​ളിൽ മാനസ്സി​കാ​വസ്ഥ, ക്ഷീണം അല്ലെങ്കിൽ പരസ്‌പരം യോജി​ക്കുന്ന മറ്റു മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗം എന്നീഘ​ട​ക​ങ്ങ​ളാൽ അൽപം വ്യത്യ​സ്‌ത​മായ പെരു​മാറ്റ രീതി ഉളവാ​ക്കി​യേ​ക്കാം.

[19-ാം പേജിലെ ചിത്രം]

പിന്നാലെ വരുന്ന കാറിന്റെ ഡ്രൈവർ കുടി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു എന്ന്‌ നിങ്ങൾ അറിഞ്ഞി​രു​ന്നെ​ങ്കിൽ നിങ്ങൾക്ക്‌ എത്രമാ​ത്രം സുരക്ഷി​ത​ത്വം തോന്നി​യി​ട്ടു​ണ്ടാ​വും?

[20-ാം പേജിലെ ചിത്രം]

നിങ്ങളുടെ പ്രതി​പ്ര​വർത്ത​ന​ങ്ങ​ളി​ലുള്ള ആൽക്ക​ഹോ​ളി​ന്റെ പ്രഭാ​വ​ത്തിന്‌ ഒരു അടുത്ത രക്ഷപ്പെ​ട​ലി​നും ഒരു മരണക​ര​മായ അപകട​ത്തി​നും ഇടയി​ലുള്ള വ്യത്യാ​സത്തെ അർത്ഥമാ​ക്കാൻ കഴിയും!

[കടപ്പാട്‌]

H. Armstrong Roberts

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക