ഉണർന്നിരിക്കുക!
പ്രശ്നങ്ങൾക്കിടയിലും സന്തോഷം കണ്ടെത്താനാകുമോ?—ബൈബിളിനു പറയാനുള്ളത്
അനിശ്ചിതത്വം നിറഞ്ഞ ഈ സമയത്ത്, നമുക്ക് എന്തു സംഭവിക്കുമെന്ന കാര്യത്തിൽ നമുക്കൊരു നിയന്ത്രണവുമില്ല. എങ്കിലും നമ്മുടെ സന്തോഷം മിക്കപ്പോഴും നമ്മുടെ സാഹചര്യങ്ങളെക്കാൾ മനോഭാവത്തെ ആശ്രയിച്ചാണിരിക്കുന്നത്. പ്രശ്നങ്ങളുണ്ടെങ്കിലും ‘സന്തുഷ്ടഹൃദയമുള്ളവനു നിത്യം ഉത്സവം’ ആണെന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 15:15, സത്യവേദപുസ്തകം) സന്തോഷം കൂട്ടാൻ നമുക്ക് എന്തു ചെയ്യാം? ബൈബിളിന്റെ ഉപദേശം നിങ്ങളെ എങ്ങനെ സഹായിക്കും?
ഉത്കണ്ഠ കുറയ്ക്കാൻ
ബൈബിൾ പറയുന്നു: “മനുഷ്യന്റെ ഹൃദയത്തിലെ ഉത്കണ്ഠ അവനെ തളർത്തിക്കളയുന്നു; എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്ക്കുന്നു.”—സുഭാഷിതങ്ങൾ 12:25.
ഉത്കണ്ഠ കുറയ്ക്കാൻ ബൈബിളിനു നമ്മളെ സഹായിക്കാനാകും. അത് എങ്ങനെയെന്ന് അറിയാൻ “ഉത്കണ്ഠയെക്കുറിച്ച് ബൈബിൾ എന്ത് പറയുന്നു?” എന്ന ലേഖനം വായിക്കുക.
എകാന്തതയോടു പോരാടാൻ
ബൈബിൾ പറയുന്നു: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; കഷ്ടതകളുടെ സമയത്ത് അവൻ കൂടപ്പിറപ്പായിത്തീരുന്നു.”—സുഭാഷിതങ്ങൾ 17:17.
സുഹൃദ്ബന്ധങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് എങ്ങനെ ഏകാന്തതയോടു പോരാടാം? അതിനു സഹായിക്കുന്ന ഉപദേശങ്ങൾ ബൈബിളിലുണ്ട്. “ഒറ്റപ്പെടലിനെ കീഴടക്കാം, സൗഹൃദത്തിലൂടെ—ബൈബിൾ നൽകുന്ന സഹായം” എന്ന ലേഖനം വായിക്കുക.
ദൈവത്തോടും അയൽക്കാരോടും ഉള്ള സ്നേഹം വളർത്തിയെടുക്കുക
ബൈബിൾ പറയുന്നു: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്നേഹിക്കണം. . . . നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം.”a—മത്തായി 22:37-39.
ദൈവത്തോടുള്ള സ്നേഹം വളർത്താൻ പ്രാർഥന സഹായിക്കും. അതെക്കുറിച്ച് കൂടുതൽ അറിയാൻ “ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുണ്ടോ?” എന്ന ലേഖനം വായിക്കുക.
സുവർണനിയമം പിൻപറ്റികൊണ്ട് നമുക്കു മറ്റുള്ളവരോടു സ്നേഹം കാണിക്കാം. കൂടുതൽ അറിയാൻ “എന്താണ് സുവർണനിയമം?” എന്ന ലേഖനം കാണുക.
അനിശ്ചിതത്വം നിറഞ്ഞ ഈ നാളിൽ സന്തോഷത്തോടിരിക്കാൻ ബൈബിളിന് എങ്ങനെ സഹായിക്കാനാകുമെന്നു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അതിനായി ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങളെ ക്ഷണിക്കുന്നു.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.