NASA Photo
ഉണർന്നിരിക്കുക!
സുസ്ഥിരമായ ഒരു ഗവൺമെന്റ് വരുമോ?—ബൈബിളിനു പറയാനുള്ളത്
കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ് ഇന്നത്തെ ലോകഗവൺമെന്റുകൾ. സുസ്ഥിരമെന്നു തോന്നുന്ന രാജ്യങ്ങളിൽപ്പോലും രാഷ്ട്രീയക്കാരെക്കുറിച്ചുള്ള മോശമായ വാർത്തകളും തെരഞ്ഞെടുപ്പിലെ വ്യക്തമായ ഭൂരിപക്ഷമില്ലായ്മയും രാഷ്ട്രീയഭിന്നതകളും ആളുകൾ നടത്തുന്ന അക്രമാസക്തമായ പ്രതിഷേധങ്ങളും കാരണം ഗവൺമെന്റുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുന്നു.
എന്നാൽ സുസ്ഥിരമായ, എന്നും നിലനിൽക്കുന്ന, ഒരു ഗവൺമെന്റിനെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ആ ഗവൺമെന്റിനെക്കുറിച്ച് നിങ്ങൾ ഇപ്പോൾത്തന്നെ കേട്ടിട്ടുണ്ടാകും. അതെക്കുറിച്ചാണ് മാതൃകാപ്രാർഥനയിൽ യേശു പറഞ്ഞത്.
“എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക: ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര് പരിശുദ്ധമായിരിക്കേണമേ. അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.’”—മത്തായി 6:9, 10.
ആ രാജ്യത്തെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത്?
ആ രാജ്യം സുസ്ഥിരമായ ഒരു ഗവൺമെന്റ് ആണ്
ആ ഗവൺമെന്റ് സ്വർഗത്തിൽനിന്നാണ് ഭരിക്കുന്നത്.
യേശു ആ ഗവൺമെന്റിനെ “സ്വർഗരാജ്യം” എന്നാണു വിളിച്ചത്. (മത്തായി 4:17; 5:3, 10, 19, 20) അതുകൊണ്ടുതന്നെ യേശു പറഞ്ഞു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.”—യോഹന്നാൻ 18:36.
ആ ഗവൺമെന്റ്, മനുഷ്യഗവൺമെന്റുകളെ ഇല്ലാതാക്കും. എന്നിട്ട് അതിനു പകരം വരും.
ബൈബിൾ പറയുന്നു: “ആ രാജ്യം . . . (മനുഷ്യരുടെ) രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് . . . എന്നും നിലനിൽക്കും.”—ദാനിയേൽ 2:44.
ആ ഗവൺമെന്റിന്റെ രാജാവ് യേശുക്രിസ്തുവായിരിക്കും. ആ രാജ്യം ഒരിക്കലും നശിപ്പിക്കപ്പെടില്ല.
ബൈബിൾ പറയുന്നു: “അവന്റെ ആധിപത്യം ഒരിക്കലും നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജ്യം നശിപ്പിക്കപ്പെടാത്തതും ആയിരിക്കും.”—ദാനിയേൽ 7:13, 14.
ആ ഗവൺമെന്റ് ഭൂമിയിൽ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരും.
ബൈബിൾ പറയുന്നു: “എന്റെ ജനം സമാധാനം കളിയാടുന്ന വാസസ്ഥലങ്ങളിൽ പാർക്കും, സുരക്ഷിതമായ ഭവനങ്ങളിലും പ്രശാന്തമായ ഗൃഹങ്ങളിലും വസിക്കും.”—യശയ്യ 32:18.
ആ രാജ്യത്തെക്കുറിച്ച് കൂടുതൽ അറിയാൻ
ഭൂമിയിലായിരുന്നപ്പോൾ യേശു ‘ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കാൻ’ കുറെ സമയം മാറ്റിവെച്ചു. (മത്തായി 9:35) യേശു ഇങ്ങനെ മുൻകൂട്ടിപ്പറയുകയും ചെയ്തു:
“ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും.”—മത്തായി 24:14.
ഇന്ന്, രാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത 240-ലധികം ദേശങ്ങളിൽ അറിയിക്കുന്നു. ഈ ഗവൺമെന്റിനെക്കുറിച്ചും അതിന്റെ ഭരണത്തിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നും കൂടുതലായി അറിയുക.
എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക