വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w26 ജൂലൈ പേ. 31
  • പ്രശ്‌നങ്ങൾ പെട്ടെന്ന്‌ പരിഹരിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രശ്‌നങ്ങൾ പെട്ടെന്ന്‌ പരിഹരിക്കുക
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
  • സമാനമായ വിവരം
  • യഹോവ—നിങ്ങളുടെ പരിചയക്കാരനോ നിങ്ങളുടെ സ്‌നേഹിതനോ?
    വീക്ഷാഗോപുരം—1992
  • എനിക്കു സുഹൃത്തുക്കളെ നിലനിർത്താൻ കഴിയാത്തതെന്തുകൊണ്ട്‌?
    ഉണരുക!—1996
  • “ഞാൻ നിങ്ങളെ സ്‌നേ​ഹി​ത​ന്മാർ എന്നു വിളി​ക്കു​ന്നു”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • സുഹൃത്തുക്കളെ എങ്ങനെ സമ്പാദിക്കാം?
    2000 വീക്ഷാഗോപുരം
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2026
w26 ജൂലൈ പേ. 31
ഒരു സഹോദരി മറ്റൊരു സഹോദരിയോട്‌, അവരിൽ ഒരാളുടെ വീട്ടിൽവെച്ച്‌ ആത്മാർഥമായി ക്ഷമ പറയുന്നു.

പ്രശ്‌നങ്ങൾ പെട്ടെന്ന്‌ പരിഹ​രി​ക്കു​ക

ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നിങ്ങളെ വേദനി​പ്പി​ച്ചോ? അതുകാ​രണം നിങ്ങൾ തമ്മിലുള്ള ബന്ധം ഇപ്പോൾ വഷളാ​യി​രി​ക്കു​ക​യാ​ണോ? എങ്കിൽ ആ പ്രശ്‌നം പരിഹ​രി​ക്കാ​നും പഴയതു​പോ​ലെ കൂട്ടു​കാ​രാ​കാ​നും നിങ്ങൾ പെട്ടെന്നു പ്രവർത്തി​ക്കണം. നിങ്ങളു​ടെ ഉദ്ദേശ്യം സമാധാ​നം സ്ഥാപി​ക്കുക എന്നതാ​യി​രി​ക്കണം.a

നിങ്ങളു​ടെ ശരീര​ത്തി​ലെ ഒരു എല്ല്‌ പൊട്ടി എന്നു വിചാ​രി​ക്കുക. അത്‌ നന്നായി ചികി​ത്സി​ച്ചാ​ലേ വേദന പതിയെ മാറി​കി​ട്ടു​ക​യു​ള്ളൂ. അതിന്‌ വേണ്ട ശ്രദ്ധ കൊടു​ത്തി​ല്ലെ​ങ്കിൽ നിങ്ങൾ പിന്നെ​യും വേദന അനുഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കണം. മാത്രമല്ല ആ പൊട്ടിയ എല്ല്‌ പിന്നെ പഴയതു​പോ​ലെ ആയിക്കി​ട്ടാ​നും സാധ്യത കുറവാണ്‌.

ഇതു​പോ​ലെ​ത​ന്നെ ഒരു സഹോ​ദ​ര​നു​മാ​യി ഒരു പ്രശ്‌ന​മു​ണ്ടാ​യാൽ അത്‌ നമ്മൾ പെട്ടെന്ന്‌ പരിഹ​രി​ക്കണം. ഇല്ലെങ്കിൽ തകർന്നു​പോയ സൗഹൃ​ദം​കൊണ്ട്‌ നിങ്ങൾക്കു​ണ്ടായ വേദന അങ്ങനെ​തന്നെ നിൽക്കും. അതു​പോ​ലെ നിങ്ങളു​ടെ മനസ്സിൽ നീരസം വളരാ​നും ആ സുഹൃ​ത്തി​നെ എന്നേക്കു​മാ​യി നഷ്ടമാ​കാ​നും സാധ്യ​ത​യുണ്ട്‌. യേശു ഇങ്ങനെ പറഞ്ഞു: “വേഗം രമ്യത​പ്പെ​ട്ടു​കൊൾക.” (മത്താ. 5:25, പി.ഒ.സി.) അതു​കൊണ്ട്‌ നിങ്ങളു​ടെ സുഹൃ​ത്തി​ന്റെ അടുത്തു​ചെന്ന്‌ ദയയോ​ടെ കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കുക. അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കില്ല. അതിന്റെ രണ്ടു കാരണങ്ങൾ നോക്കാം.

ഒന്നാമ​താ​യി, പ്രശ്‌ന​ത്തെ​ക്കു​റി​ച്ചൊ​ന്നും സംസാ​രി​ക്കാ​തെ അത്‌ വെച്ചു​കൊ​ണ്ടി​രി​ക്കാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. കാരണം ആ വിഷയം എടുത്തി​ടാൻ നിങ്ങൾക്ക്‌ വലിയ താത്‌പ​ര്യം തോന്നു​ന്നു​ണ്ടാ​കില്ല.b അതായി​രി​ക്കാം ക്രിസ്‌തീ​യ​സ​ഹോ​ദ​രി​മാ​രായ യുവൊ​ദ്യ​യു​ടെ​യും സുന്തു​ക​യു​ടെ​യും കാര്യ​ത്തിൽ സംഭവി​ച്ചത്‌. അവർ തമ്മിലുള്ള പ്രശ്‌നം കുറെ കാല​ത്തേക്ക്‌ നീണ്ടു​നി​ന്നി​ട്ടു​ണ്ടാ​കണം. അതു​കൊ​ണ്ടാ​യി​രി​ക്കാം ദൂരെ റോമി​ലാ​യി​രുന്ന പൗലോ​സു​പോ​ലും ആ പ്രശ്‌ന​ത്തെ​ക്കു​റിച്ച്‌ കേട്ടത്‌. ഐക്യം വീണ്ടെ​ടു​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം ചെയ്യാൻ പൗലോസ്‌ അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (ഫിലി. 4:2) താഴ്‌മ​യോ​ടെ കാര്യങ്ങൾ തുറന്ന്‌ സംസാ​രി​ക്കു​ക​യും യഥാർഥക്ഷമ കാണി​ക്കു​ക​യും ചെയ്‌താൽ അവർക്ക്‌ പഴയതു​പോ​ലെ കൂട്ടു​കാ​രാ​കാ​മാ​യി​രു​ന്നു.

രണ്ടാമ​താ​യി, മറ്റേ വ്യക്തി​യു​ടെ ഭാഗത്താണ്‌ തെറ്റെ​ന്നും അദ്ദേഹം വന്ന്‌ സംസാ​രി​ക്കട്ടെ എന്നും നിങ്ങൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ ആരുടെ ഭാഗത്താണ്‌ ശരി, തെറ്റ്‌ എന്നു തെളി​യി​ക്കു​ന്ന​തി​നെ​ക്കാൾ നിങ്ങളു​ടെ സൗഹൃദം വീണ്ടെ​ടു​ക്കു​ന്ന​താണ്‌ പ്രധാനം. പൊട്ടിയ എല്ല്‌ ചികി​ത്സി​ക്കുന്ന ഡോക്ടർ എന്തായി​രി​ക്കും ചെയ്യുക? ആ പൊട്ട​ലിന്‌ കാരണ​മായ എല്ലാ വിശദാം​ശ​ങ്ങ​ളും കണ്ടുപി​ടി​ക്കാ​നല്ല, അത്‌ എങ്ങനെ​യും സുഖ​പ്പെ​ടു​ത്താ​നാ​യി​രി​ക്കും അദ്ദേഹം നോക്കു​ന്നത്‌. ഇതു​പോ​ലെ​തന്നെ നിങ്ങൾ സുഹൃ​ത്തി​നോട്‌ സംസാ​രി​ക്കു​മ്പോൾ പ്രശ്‌ന​ത്തി​നു പിന്നിലെ കാരണ​ക്കാ​രനെ കണ്ടുപി​ടി​ക്കാ​നല്ല ശ്രമി​ക്കേ​ണ്ടത്‌. പകരം നിങ്ങൾക്കി​ട​യി​ലെ സൗഹൃദം എത്ര​ത്തോ​ളം പ്രധാ​ന​പ്പെ​ട്ട​താ​ണെന്ന്‌ ഓർക്കുക. അതു തിരി​ച്ചു​പി​ടി​ക്കാൻ എന്താണ്‌ ചെയ്യേ​ണ്ടത്‌ എന്നതിൽ ശ്രദ്ധി​ക്കുക.

അതു​കൊണ്ട്‌ ഏതെങ്കി​ലും ഒരു സഹോ​ദ​ര​നോ​ടോ സഹോ​ദ​രി​യോ​ടോ പ്രശ്‌ന​മു​ണ്ടെ​ങ്കിൽ ഇന്നുതന്നെ സംസാ​രി​ച്ചു​കൊണ്ട്‌ അവരു​മാ​യുള്ള സൗഹൃദം വീണ്ടെ​ടു​ക്കാൻ നിങ്ങൾക്ക്‌ ശ്രമി​ക്കാ​നാ​കു​മോ? നിങ്ങൾ “സൂര്യൻ അസ്‌ത​മി​ക്കു​ന്ന​തു​വരെ ദേഷ്യം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌.” (എഫെ. 4:26) പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നുള്ള പടികൾ പെട്ടെന്ന്‌ സ്വീക​രി​ക്കു​മ്പോൾ “ഒന്നിച്ചു​നി​റു​ത്തുന്ന സമാധാ​ന​ബന്ധം” കാത്തു​സൂ​ക്ഷി​ക്കാൻ നിങ്ങൾ ശ്രമി​ക്കു​ക​യാ​യി​രി​ക്കും.—എഫെ. 4:1-3.

a ചെറിയ പ്രശ്‌ന​ങ്ങളെ ഉള്ളെങ്കിൽ പരസ്‌പരം സംസാ​രിച്ച്‌ തീർക്കാ​നും ഉദാര​മാ​യി ക്ഷമിക്കാ​നും നമുക്കാ​കും. (മത്താ. 5:23, 24) ഗുരു​ത​ര​മായ ഒരു പ്രശ്‌ന​ത്തി​ന്റെ കാര്യ​ത്തിൽ ചില​പ്പോൾ മൂപ്പന്മാ​രു​ടെ സഹായം സ്വീക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. (മത്താ. 18:17) എന്നാൽ അതിനു മുമ്പ്‌ ആ വ്യക്തി മത്തായി 18:15, 16-ൽ പറഞ്ഞി​രി​ക്കുന്ന പടികൾ സ്വീക​രി​ച്ചി​ട്ടു​ണ്ടാ​കും.

b ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നിങ്ങളെ വേദനി​പ്പി​ച്ചെ​ങ്കി​ലും നിങ്ങളു​ടെ സൗഹൃ​ദ​ത്തി​നു കുഴപ്പ​ങ്ങ​ളൊ​ന്നും വന്നിട്ടി​ല്ലെ​ങ്കിൽ നിങ്ങൾക്ക്‌ ആ പ്രശ്‌നം വിട്ടു​ക​ള​യാ​നാ​യേ​ക്കും.—സുഭാ. 26:20.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക