കൂടുതൽ പഠിക്കാനായി. . .
പ്രോത്സാഹിപ്പിക്കുന്ന ഉത്തരങ്ങൾ തയ്യാറാകാൻ
മീറ്റിങ്ങുകളിൽ നല്ല ഉത്തരങ്ങൾ പറഞ്ഞുകൊണ്ട് സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള അവസരം നമുക്കുണ്ട്. (എബ്രാ. 10:24, 25) അത് എങ്ങനെ ചെയ്യാം?
യഹോവയോട് പ്രാർഥിക്കുക. യഹോവയെ മഹത്ത്വപ്പെടുത്തുന്നതും സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആയ ഉത്തരങ്ങൾ പറയാനുള്ള സഹായത്തിനായി പ്രാർഥിക്കുക.—സങ്കീ. 35:18.
സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ ലക്ഷ്യം വെക്കുക. സ്വന്തം വാക്കുകളിൽ ഉത്തരം പറയുമ്പോൾ നിങ്ങൾ നിങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുകയാണ്. അത് മറ്റുള്ളവർക്ക് പ്രയോജനം ചെയ്യും.
ചെറിയ ഉത്തരങ്ങൾ പറയുക. ചെറുതും ലളിതവും ആയ ഉത്തരങ്ങളാണ് മിക്കപ്പോഴും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത്. ചെറിയ ഉത്തരങ്ങൾ കൂടുതൽ പേർക്ക് ഉത്തരം പറയാനുള്ള അവസരം നൽകും.—സുഭാ. 10:19.
മറ്റുള്ളവരെ അസ്വസ്ഥരാക്കുന്ന ഉത്തരങ്ങൾ ഒഴിവാക്കുക. ബുദ്ധിയുപദേശം നൽകുന്നതോ സഭയെയോ സഹക്രിസ്ത്യാനിയെയോ കുറ്റപ്പെടുത്തുന്നതോ ആയ ഉത്തരങ്ങൾ ഒഴിവാക്കുക.
നിങ്ങൾക്ക് ഉത്തരം പറയാൻ അവസരം ലഭിച്ചില്ലെങ്കിലും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനാകും. അതിനായി മറ്റുള്ളവർ പറയുന്ന ഉത്തരം ശ്രദ്ധിച്ചിരിക്കുക, അവരെ അഭിനന്ദിക്കുക.—സുഭാ. 10:21.