ഏപ്രിൽ 20-26
യശയ്യ 54-55
ഗീതം 86, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവയാൽ പഠിപ്പിക്കപ്പെടാൻ നിങ്ങൾ എന്തു വില കൊടുക്കും?
(10 മിനി.)
തന്റെ പുത്രന്മാരെയെല്ലാം പഠിപ്പിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിട്ടുണ്ട് (യശ 54:13; w09 9/15 പേ. 21 ഖ. 3)
ബൈബിൾസത്യം പഠിക്കാൻ നമ്മൾ സമയം മാറ്റിവെക്കണം (യശ 55:1, 2; w18.11 പേ. 4-5 ഖ. 6-7)
യഹോവ നമ്മളെ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കണമെങ്കിൽ നല്ല ശ്രമം ആവശ്യമാണ്, പക്ഷേ അത് നമ്മുടെ ജീവൻ രക്ഷിക്കും (യശ 55:3; be പേ. 14 ഖ. 3-5)
സ്വയം ചോദിക്കുക, ‘വ്യക്തിപരമായ പഠനശീലം എനിക്ക് എങ്ങനെ മെച്ചപ്പെടുത്താനാകും?’
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 54:17—ഈ വാക്യത്തിന്റെ ആദ്യഭാഗം ഏതു മൂന്നു പ്രധാനപ്പെട്ട കാര്യങ്ങളാണ് നമ്മളെ ഓർമിപ്പിക്കുന്നത്? (w19.01 പേ. 6 ഖ. 14-15)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 54:1-10 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) വീടുതോറും. സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയുടെ അനുബന്ധം എ-യിലെ ഒരു സത്യം പങ്കുവെക്കുക. (lmd പാഠം 1 പോയിന്റ് 4)
5. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) പരസ്യസാക്ഷീകരണം. സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയുടെ അനുബന്ധം എ-യിലെ ഒരു സത്യം പങ്കുവെക്കുക. (lmd പാഠം 2 പോയിന്റ് 3)
6. മടങ്ങിച്ചെല്ലുമ്പോൾ
(2 മിനി.) പരസ്യസാക്ഷീകരണം. വ്യക്തിക്ക് JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക. (lmd പാഠം 9 പോയിന്റ് 3)
7. പ്രസംഗം
(5 മിനി.) be പേ. 28 ഖ. 3–പേ. 31 ഖ. 2—വിഷയം: എങ്ങനെ പഠിക്കണം? (th പാഠം 14)
ഗീതം 97
8. വ്യക്തിപരമായ പഠനത്തെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കുക
(15 മിനി.) ചർച്ച.
ക്രമമുള്ള വ്യക്തിപരമായ പഠനത്തിന് പല കാര്യങ്ങളും തടസ്സമായിനിന്നേക്കാം. വ്യക്തിപരമായി പഠിക്കുന്ന ശീലമുണ്ടായിരിക്കാനും ദിവസവും ബൈബിൾ വായിക്കാനും ബുദ്ധിമുട്ടുന്ന ഒരു സഹവിശ്വാസിയെ നിങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നതായി ഭാവനയിൽ കാണുക. താഴെ പറയുന്ന തടസ്സങ്ങൾ അദ്ദേഹത്തിനുണ്ട്. അത് ഓരോന്നും മറികടക്കാൻ സഹായിക്കുന്ന ഒന്നോ അതിലധികമോ പ്രായോഗികനിർദേശങ്ങളോ തിരുവെഴുത്തുതത്ത്വങ്ങളോ പ്രസിദ്ധീകരണപരാമർശങ്ങളോ എഴുതുക.
“എനിക്ക് വായിക്കാൻ അത്ര അറിയില്ല”
“എനിക്ക് പഠിക്കാൻ താത്പര്യം കുറവാണ്”
“എനിക്ക് ബൈബിൾ എവിടെനിന്ന് വായിച്ചുതുടങ്ങണമെന്നോ ദിവസവും എത്രത്തോളം വായിക്കണമെന്നോ അറിയില്ല”
“ഓരോ ആഴ്ചയും എന്തു പഠിക്കണം എന്ന് അറിയില്ല. എന്തുമാത്രം വിവരങ്ങളാ!”
“ഈ തിരക്കിനിടയ്ക്കു പഠിക്കാൻ എവിടാ സമയം?”
“തീരെ ശ്രദ്ധ കിട്ടാറില്ല, ചിലപ്പോ വായിക്കുന്നത് പെട്ടെന്നുതന്നെ മറന്നുംപോകും”
വ്യക്തിപരമായ പഠനം എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
വ്യക്തിപരമായ പഠനം കൂടുതൽ ഫലപ്രദമാക്കാൻ ഇതിൽ എന്തൊക്കെയാണു നിങ്ങൾക്ക് ഇഷ്ടപ്പെട്ടത്?
9. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 78-79