ഏപ്രിൽ 27–മേയ് 3
യശയ്യ 56-57
ഗീതം 12, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. യഹോവ നമ്മുടെ ദൈവമായതിൽ നമ്മൾ സന്തോഷമുള്ളവരാണ്
(10 മിനി.)
വിഗ്രഹങ്ങളോടു സഹായത്തിനായി യാചിച്ചാലും അവ കേൾക്കില്ല (യശ 57:13; ip-2 പേ. 269 ഖ. 14-16)
യഹോവയെ സേവിക്കാത്ത ആളുകൾക്ക് സമാധാനവും ഐക്യവും ഉണ്ടായിരിക്കില്ല (യശ 57:20; w18.06 പേ. 7 ഖ. 16; it “ഭൂമി” ഖ. 21-mwbr)
ദുഷ്ടന്മാർക്കു സമാധാനമില്ല (യശ 57:21; w99 10/1 പേ. 11 ഖ. 4)
സ്വയം ചോദിക്കുക, യഹോവയുമായുള്ള നല്ല ബന്ധം എന്റെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്നത് എങ്ങനെ?
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 56:6, 7—ഈ പ്രവചനം എങ്ങനെയാണു നിറവേറുന്നത്? (w07 1/15 പേ. 10 ഖ. 3; w06 11/1 പേ. 27 ഖ. 1)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 56:4-12 (th പാഠം 5)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) അനൗപചാരിക സാക്ഷീകരണം. അടുത്തിടെ മീറ്റിങ്ങിൽ കേട്ട ഒരു കാര്യം വ്യക്തിയോടു പറയുക. (lmd പാഠം 2 പോയിന്റ് 4)
5. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) പ്രസംഗം. ijwbq ലേഖനം 90—വിഷയം: ഒരു സംഘടിതമതത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ടോ? (th പാഠം 16)
6. ശിഷ്യരാക്കുന്നതിന്
(4 മിനി.) lff പാഠം 19 പോയിന്റ് 4 (lmd പാഠം 11 പോയിന്റ് 3)
ഗീതം 58
7. യഹോവയെക്കുറിച്ച് സംസാരിക്കുന്നത് ഒരിക്കലും നിറുത്തരുത്
(15 മിനി.) ചർച്ച.
യഹോവയെ സേവിക്കാത്തവർക്ക് നല്ല തീരുമാനങ്ങളെടുക്കാൻ ഒരു വഴികാട്ടിയോ ജീവിതത്തിന് യഥാർഥ സന്തോഷം നേടിത്തരുന്ന ഒരു ഉദ്ദേശ്യമോ ഭാവിയെക്കുറിച്ച് നല്ലൊരു പ്രത്യാശയോ ഇല്ല. എന്നിട്ടും തങ്ങൾക്ക് എത്രത്തോളം പ്രയോജനം ചെയ്യുമെന്ന് അറിയാതെ പലരും രാജ്യസത്യം തള്ളിക്കളയുന്നു. ആളുകൾ ശ്രദ്ധിച്ചില്ലെങ്കിൽപ്പോലും നമ്മൾ തളർന്നുപോകുകയോ നിരുത്സാഹിതരായിപ്പോകുകയോ ചെയ്യേണ്ടതില്ല. അതിന്റെ ചില കാരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു.—സഭ 11:6.
പ്രദേശത്തിന് എപ്പോഴും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. താത്പര്യമില്ലാത്ത ആളുകൾ ചിലപ്പോൾ താമസം മാറിപ്പോകുകയും പിന്നെ വരുന്നവർ ശ്രദ്ധിക്കാൻ താത്പര്യം കാണിക്കുകയും ചെയ്തേക്കാം
വീടുതോറും പോകുമ്പോൾ വേറൊരു ആളുമായി സംസാരിക്കാൻ പറ്റിയേക്കും. അത് പ്രായമുള്ള മാതാപിതാക്കളോ അവരുടെ വലുതായ മക്കളോ ആ കുടുംബത്തോടൊപ്പം താമസിക്കാൻ വന്ന ആളോ ആ വീട്ടുകാരെ കാണാൻ വന്ന ഒരാളോ ആയിരിക്കാം
ആളുകളുടെ മനോഭാവത്തിന് മാറ്റം വന്നേക്കാം. (1തിമ 1:13) ലോകത്തിന്റെ മോശമായ അവസ്ഥയോ അല്ലെങ്കിൽ സ്വന്തം ജീവിതത്തിൽ വന്ന ഒരു ദുരന്തമോ ഒരാളുടെ മനോഭാവത്തിന് മാറ്റംവരുത്തിയേക്കാം
മടുത്തുപോകാതെ സംസാരിക്കുമ്പോൾ നമ്മൾ യഹോവയോടുള്ള സ്നേഹം കാണിക്കുകയാണ്.—ലൂക്ക 6:45; 1യോഹ 5:3
യഹോവ “അകന്നിരിക്കുന്നില്ല” എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
മടുത്തുപോകാതെ ശുശ്രൂഷ ചെയ്യുന്നതിനെക്കുറിച്ച് ഇതിൽനിന്ന് നിങ്ങൾ എന്തൊക്കെയാണു പഠിച്ചത്?
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 80-81