ഫെബ്രുവരി 16-22
യശയ്യ 36-37
ഗീതം 150, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. ‘നിങ്ങൾ കേട്ട വാക്കുകൾ നിമിത്തം ഭയപ്പെടേണ്ടാ’
(10 മിനി.)
യഹോവയുടെ ജനത്തെ പേടിപ്പിക്കാനായി റബ്ശാക്കെ യരുശലേമിലേക്കു പോയി (യശ 36:1, 2; it “ഹിസ്കിയ” നമ്പർ 1 ഖ. 14-mwbr)
അവർ ദുർബലരാണെന്നും അവരെ സഹായിക്കാൻ ആരുമില്ലെന്നും തോന്നിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം (യശ 36:8; ip-1 പേ. 387 ഖ. 10)
അവർ യഹോവയിലും നേതൃത്വമെടുക്കുന്നവരിലും ആശ്രയിക്കുന്നതിനെ അദ്ദേഹം പരിഹസിച്ചു (യശ 36:7, 18-20; ip-1 പേ. 388 ഖ. 13-14)
വിശ്വാസത്തിന്റെ പേരിൽ ആരെങ്കിലും പേടിപ്പിക്കാൻ ശ്രമിച്ചാലും യഹോവയുടെ ജനം ഭയക്കേണ്ടതില്ല.—യശ 37:6, 7
കുടുംബാരാധനയിൽ പരീക്ഷിക്കാൻ: “യഹോവേ, . . .നിന്നിൽ ഞാൻ ആശ്രയിക്കുന്നു” എന്ന വീഡിയോ കാണുക. എന്നിട്ട് പഠിച്ച കാര്യങ്ങൾ ചർച്ച ചെയ്യുക.
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 37:29—ഏത് അർഥത്തിലാണ് യഹോവ സൻഹെരീബ് രാജാവിന്റെ വായിൽ കടിഞ്ഞാൺ വെച്ചത്? (it “കടിഞ്ഞാൺ” ഖ. 4-mwbr)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 37:14-23 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(3 മിനി.) വീടുതോറും. സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയുടെ അനുബന്ധം എ-യിലെ ഒരു സത്യം പങ്കുവെക്കുക. (lmd പാഠം 1 പോയിന്റ് 4)
5. സംഭാഷണം തുടങ്ങുന്നതിന്
(4 മിനി.) അനൗപചാരിക സാക്ഷീകരണം. (lmd പാഠം 3 പോയിന്റ് 5)
6. നിങ്ങളുടെ വിശ്വാസങ്ങൾ വിശദീകരിക്കുക
(5 മിനി.) അവതരണം. ijwbq ലേഖനം 110 ഖ. 1-4—വിഷയം: എന്താണു സ്നാനം? (th പാഠം 17)
ഗീതം 118
7. “എന്തു വിശ്വസിച്ചാണു നീ ഇത്ര ധൈര്യത്തോടിരിക്കുന്നത്?”
(15 മിനി.) ചർച്ച.
ദൈവത്തിലോ ബൈബിളിലോ ഉള്ള നിങ്ങളുടെ വിശ്വാസത്തിന്റെ പേരിലോ ഒരു യഹോവയുടെ സാക്ഷിയായിരിക്കാനുള്ള നിങ്ങളുടെ തീരുമാനത്തിന്റെ പേരിലോ ആരെങ്കിലും നിങ്ങളെ ചോദ്യം ചെയ്യുകയോ കളിയാക്കുകയോ ചെയ്തിട്ടുണ്ടോ? അപ്പോൾ നിങ്ങൾക്കു പേടിയോ എന്തു പറയണമെന്ന് ഓർത്ത് ടെൻഷനോ തോന്നിട്ടുണ്ടോ? മറ്റുള്ളവർ പറയുന്നതു കേട്ട് നിങ്ങൾക്കു സംശയംപോലും തോന്നിയേക്കാം. അങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും?
യശയ്യ 36:4 വായിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
നമ്മൾ വിശ്വസിക്കുന്ന കാര്യങ്ങൾ സത്യമാണെന്നു നമുക്കു പൂർണബോധ്യം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
എന്റെ കൗമാര നാളുകൾ—ദൈവമുണ്ടെന്ന് എനിക്ക് എങ്ങനെ ഉറപ്പാക്കാം? എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോടു ചോദിക്കുക:
തങ്ങളുടെ വിശ്വാസം ശക്തമാക്കാനായി എലെബാൽദോയും ക്രിസ്റ്റലും എന്താണു ചെയ്തത്?
ദൈവമുണ്ടെന്നു നിങ്ങൾക്ക് ഉറപ്പുള്ളത് എന്തുകൊണ്ടാണ്?
ഏതൊക്കെ ബൈബിൾവാക്യങ്ങളാണ് നിങ്ങൾക്ക് ഇക്കാര്യങ്ങളിൽ ഉറപ്പുതരുന്നത്. . .
യഹോവ നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന്?
യഹോവ നിങ്ങളെ എപ്പോഴും സഹായിക്കുമെന്ന്?
നിങ്ങൾ കണ്ടെത്തിയത് ദൈവജനത്തെയാണെന്ന്?
8. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 62-63