ഫെബ്രുവരി 23–മാർച്ച് 1
യശയ്യ 38-40
ഗീതം 4, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
പുരാതന ഇസ്രായേലിലെ ഒരു ഇടയൻ ആടിനെ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്നു
1. “ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും”
(10 മിനി.)
തന്നോട് അടുക്കാൻ യഹോവ തന്റെ വചനമായ ബൈബിൾ നമുക്കു തരുകയും അതു നശിച്ചുപോകാതെ കാത്തുസൂക്ഷിക്കുകയും ചെയ്‌തു (യശ 40:8; w23.02 പേ. 2-3 ഖ. 3-4)
യഹോവ ആർദ്രമായി നമ്മളെ പരിപാലിക്കുന്നു (യശ 40:11; cl പേ. 70 ഖ. 7)
യഹോവ നമ്മളെ ഓരോരുത്തരെയും അറിയുന്നു, പ്രശ്നങ്ങളുടെ സമയത്ത് പിടിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുകയും ചെയ്യുന്നു (യശ 40:26-29; w18.01 പേ. 8 ഖ. 4-6)
ധ്യാനിക്കാൻ: യശയ്യ 40:11-ലെ ഇടയനെക്കുറിച്ചുള്ള വിവരണം വായിക്കുമ്പോൾ യഹോവയെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്?
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 40:3—ഈ വാക്കുകൾ ഒന്നാം നൂറ്റാണ്ടിൽ എങ്ങനെയാണു നിറവേറിയത്? (ip-1 പേ. 400 ഖ. 7)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 40:21-31 (th പാഠം 11)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. അടുത്തിടെ മീറ്റിങ്ങിൽ കേട്ട ഒരു കാര്യം സംസാരത്തിനിടെ ആ വ്യക്തിയോടു പറയാൻ അവസരം കണ്ടെത്തുക. (lmd പാഠം 4 പോയിന്റ് 3)
5. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. താൻ ബൈബിൾ പഠിപ്പിക്കുന്ന ഒരാളാണെന്നും അതിൽ എന്താണ് ഉൾപ്പെടുന്നതെന്നും സംസാരിക്കാനുള്ള അവസരം കണ്ടെത്തുക. (lmd പാഠം 4 പോയിന്റ് 4)
6. മടങ്ങിച്ചെല്ലുമ്പോൾ
(2 മിനി.) വീടുതോറും. (lmd പാഠം 7 പോയിന്റ് 5)
7. ശിഷ്യരാക്കുന്നതിന്
(5 മിനി.) lff പാഠം 18 ചുരുക്കത്തിൽ, ഓർക്കുന്നുണ്ടോ?, നിങ്ങൾക്കു ചെയ്യാൻ. യഹോവയുടെ സാക്ഷികളുടെ ഇടയിൽ നിലനിൽക്കുന്ന സ്നേഹത്തെ വിലമതിക്കാൻ തന്റെ വിദ്യാർഥിയെ സഹായിക്കുന്നതിന് “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തെ ഒരു ലേഖനം ഉപയോഗിക്കുക. (lmd പാഠം 11 പോയിന്റ് 3)
ഗീതം 160
8. വാർഷിക സേവന റിപ്പോർട്ട്
(15 മിനി.) ചർച്ച.
ബ്രാഞ്ചോഫീസിൽനിന്നുള്ള വാർഷിക സേവന റിപ്പോർട്ടിനെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചതിനുശേഷം, താഴെ കൊടുത്തിരിക്കുന്ന ചോദ്യം ഉപയോഗിച്ച് 2025 സേവനവർഷം—യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക റിപ്പോർട്ടിൽനിന്ന് പ്രോത്സാഹനം പകരുന്ന മറ്റു വിവരങ്ങൾ പങ്കുവെക്കാൻ സദസ്സിനെ ക്ഷണിക്കുക. കഴിഞ്ഞ വർഷം ശുശ്രൂഷയിൽ നല്ല അനുഭവങ്ങൾ ലഭിച്ച ചില പ്രചാരകരെ മുന്നമേ തിരഞ്ഞെടുത്ത് അവരെ അഭിമുഖം ചെയ്യുക.
പേജ് 15: Based on NASA/Visible Earth imagery
2025-ൽ യഹോവയുടെ ജനം വീടുതോറുമുള്ള വേലയ്‌ക്കും ബൈബിൾപഠനങ്ങൾക്കും വളരെയധികം ശ്രദ്ധ കൊടുക്കുന്നതിൽ തുടർന്നു
2025 സേവനവർഷ റിപ്പോർട്ടിൽനിന്ന് പ്രോത്സാഹനംപകരുന്ന എന്തു വിവരമാണ് നിങ്ങൾക്കു പറയാനുള്ളത്?
9. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠങ്ങൾ 64-65