ജനുവരി 26–ഫെബ്രുവരി 1
യശയ്യ 28-29
ഗീതം 28, പ്രാർഥന | ആമുഖപ്രസ്താവനകൾ (1 മിനി.)
1. നിങ്ങളുടെ വായ്കൊണ്ടും ഹൃദയംകൊണ്ടും യഹോവയെ ബഹുമാനിക്കുക
(10 മിനി.)
കാപട്യം കാണിച്ച തന്റെ കാലത്തെ മതനേതാക്കന്മാരെ യശയ്യ കുറ്റംവിധിച്ചു (യശ 29:13; ip-1 പേ. 299 ഖ. 23)
ഒന്നാം നൂറ്റാണ്ടിലെ മതനേതാക്കന്മാരെ യേശു യശയ്യയുടെ വാക്കുകൾ ഉപയോഗിച്ച് കുറ്റംവിധിച്ചു (മത്ത 15:7-9; w21.05 പേ. 9 ഖ. 7)
തന്റെ ആരാധകർ “ഹൃദയപൂർവം അനുസരിക്കാൻ” യഹോവ ആഗ്രഹിക്കുന്നു (റോമ 6:17; w24.06 പേ. 10 ഖ. 8)
നമ്മൾ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കുമ്പോൾ യഹോവ അതു ശ്രദ്ധിക്കുന്നു, അതിനെ വിലമതിക്കുന്നു
2. ആത്മീയരത്നങ്ങൾ
(10 മിനി.)
യശ 29:1—യരുശലേമിന് അരിയേൽ എന്ന പേര് ചേരുന്നത് എന്തുകൊണ്ട്? (it “അരിയേൽ” ഖ. 1-mwbr; it “അരിയേൽ” നമ്പർ 3-mwbr)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം.
3. ബൈബിൾവായന
(4 മിനി.) യശ 29:13-24 (th പാഠം 2)
4. സംഭാഷണം തുടങ്ങുന്നതിന്
(2 മിനി.) അനൗപചാരിക സാക്ഷീകരണം. വ്യക്തിക്കു താത്പര്യമുള്ള വിഷയം ഏതാണെന്നു കണ്ടെത്തുക. വീണ്ടും സംസാരിക്കാനുള്ള ക്രമീകരണം ചെയ്യുക. (lmd പാഠം 1 പോയിന്റ് 5)
5. മടങ്ങിച്ചെല്ലുമ്പോൾ
(3 മിനി.) വീടുതോറും. മുമ്പ് നടന്ന സംഭാഷണത്തിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകുക. (lmd പാഠം 9 പോയിന്റ് 3)
6. ശിഷ്യരാക്കുന്നതിന്
(2 മിനി.) വീടുതോറും. ഒരു ബൈബിൾപഠനം വാഗ്ദാനം ചെയ്യുക. (lmd പാഠം 10 പോയിന്റ് 3)
7. ശിഷ്യരാക്കുന്നതിന്
(4 മിനി.) lff പാഠം 18 പോയിന്റ് 6-7 (lmd പാഠം 11 പോയിന്റ് 3)
ഗീതം 89
8. ‘ഞാൻ എപ്പോഴും ആ വ്യക്തിക്ക് ഇഷ്ടമുള്ളതാണു ചെയ്യുന്നത്’
(8 മിനി.) ചർച്ച.
യേശു ഒരിക്കൽ പറഞ്ഞു: ‘ഞാൻ എപ്പോഴും യഹോവയ്ക്ക് ഇഷ്ടമുള്ളതാണു ചെയ്യുന്നത്.’ (യോഹ 8:29) യേശുവിനെ അനുകരിച്ചുകൊണ്ട് നമ്മളും യഹോവയുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ പരമാവധി ശ്രമിക്കുന്നു. അത് എപ്പോഴും അത്ര എളുപ്പമല്ലെങ്കിലും അങ്ങനെ ചെയ്യുന്നത് നമുക്ക് ഒരുപാട് പ്രയോജനം ചെയ്യും.
യഹോവയുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുക എന്ന വീഡിയോ കാണിക്കുക. എന്നിട്ട് സദസ്സിനോട് ചോദിക്കുക:
ഉപദ്രവം നേരിടേണ്ടിവരുമ്പോഴോ അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനം ഉണ്ടാകുമ്പോഴോ അഹങ്കാരം കാരണം അമിത ആത്മവിശ്വാസം തോന്നുമ്പോഴോ യഹോവയുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് നിങ്ങൾ എന്താണു പഠിച്ചത്?
9. പ്രാദേശികാവശ്യങ്ങൾ
(7 മിനി.)
10. സഭാ ബൈബിൾപഠനം
(30 മിനി.) lfb പാഠം 56, ഭാഗം 10—ആമുഖം, പാഠം 57